കാസര്‍ഗോഡ്: കാഞ്ഞങ്ങാട് മന്‍സൂര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി പാണത്തൂര്‍ സ്വദേശിനി ചൈതന്യ (20) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സിയിലിരിക്കെയാണ് മരണം.
കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് ഹോസ്റ്റലില്‍ വെച്ച് ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റല്‍ വാര്‍ഡന്റെ മാനസിക പീഡനത്തെ തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം. തുടര്‍ന്ന് മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ നടത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളും വിവിധ സംഘടനകളും ആശുപത്രിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
സംഭവത്തില്‍ വനിതാകമ്മീഷനും യുവജന കമ്മീഷനും കേസെടുത്തിരുന്നു. കോളേജില്‍ വിദ്യാര്‍ഥികള്‍ കടുത്ത മനുഷ്യാവകാശ ലംഘനമായിരുന്നു നേരിട്ടിരുന്നത്. മൂന്നാം വര്‍ഷ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ച ചൈതന്യ. ഹോസ്റ്റല്‍ വാര്‍ഡന്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സഹപാഠികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ അന്ന് പറഞ്ഞിരുന്നു.