കാസര്‍ഗോഡ്: പള്ളിക്കരയില്‍ 4508 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമായി ഒരാളെ പിടികൂടി. ബേക്കല്‍ പൊലീസ് ആണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോകുന്നത് പിടികൂടിയത്.
രാത്രി 8 മണിയോടെയാണ് സംഭവം. പൂച്ചക്കാട് തെക്കുപുറത്ത് സംസ്ഥാന പാതയില്‍ വാഹന പരിശോധനക്കിടയില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു.
റോഡരികില്‍ സംശയകരമായ നിലയില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് പൊലീസ് അടുത്തേക്ക് ചെല്ലുകയായിരുന്നു. എന്നാല്‍ പൊലീസ് സംഘത്തെ കണ്ടതോടെ പെട്ടന്ന് ഓട്ടോറിക്ഷയെടുത്ത് ഓടിച്ചു കൊണ്ടുപോകാന്‍ പ്രതി ശ്രമിക്കുകയായിരുന്നു. ഇങ്ങനെയാണ് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.