Advertisment

കേരളത്തിലും പഞ്ഞിമിഠായി നിരോധിക്കണം: ശിശുക്ഷേമ സമിതി

author-image
കെ. നാസര്‍
New Update
cotton candy

ആലപ്പുഴ: കുട്ടികളെ ആകർഷിക്കുന്ന വിവിധ കളർ ചേർത്ത് വില്പന നടത്തുന്ന പഞ്ഞിമിഠായിയിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൽ അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന് തമിഴ്നാട്ടിൽ ഈ മിഠായി നിരോധിച്ചതിനെ തുടർന്നു തമിഴ്നാട്ടിൽ കച്ചവടം നടത്തിയിരുന്ന കച്ചവടക്കാർ കേരളത്തിലെത്തി വ്യാപാരം നടത്തിവരുന്നു കുട്ടികളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി കേരളത്തിലും പഞ്ഞിമിഠായി നിരോധിക്കണമെന്ന് ജില്ലാ ശിശുക്ഷേമസമിതി എക്സീക്യൂട്ടീവ് കമ്മറ്റി ആവശ്യപ്പെട്ടു വൈസ് പ്രസിഡൻ്റ് സി. ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ. ജയപാൽ' ജില്ലാ സെക്രട്ടറി കെ.ഡി.ഉദയപ്പൻ, ജോ. സെക്രട്ടറി കെ. നാസർ ' അംഗങ്ങളായ ആർ.ഭാസ്ക്കരൻ, ടി.എ. നവാസ് എന്നിവർ പ്രസംഗിച്ചു

Advertisment