ശബരിമലയിൽ മകരവിളക്ക് കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പൂർണ്ണമായി ; ഇനി സ്പോട്ട് ബുക്കിംഗ് മാത്രം

ഡിസംബർ 30ന് വൈകിട്ടാണ് ഇനി ശബരിമല നട തുറക്കുന്നത്. ഡിസംബർ 31 മുതൽ ജനുവരി 15 വരെയുള്ള ദിവസങ്ങളിലെ വെർച്വൽ ക്യൂ ബുക്കിംഗ് ആണ് പൂർത്തിയായിട്ടുള്ളത്.

New Update
sabarimala

തിരുവനന്തപുരം : ശബരിമലയിൽ മകരവിളക്ക് കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പൂർണ്ണമായി . ഇനി സ്പോട്ട് ബുക്കിങ്ങിലൂടെ മാത്രമായിരിക്കും ദർശനം സാധ്യമാവുക. ജനുവരി 15 വരെയുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആണ് പൂർത്തിയായിരിക്കുന്നത്. 80,000 ത്തോളം പേർക്കാണ് വെർച്വൽ ക്യൂ വഴി ബുക്കിംഗ് നടത്താനാവുക.

Advertisment

ഡിസംബർ 30ന് വൈകിട്ടാണ് ഇനി ശബരിമല നട തുറക്കുന്നത്. ഡിസംബർ 31 മുതൽ ജനുവരി 15 വരെയുള്ള ദിവസങ്ങളിലെ വെർച്വൽ ക്യൂ ബുക്കിംഗ് ആണ് പൂർത്തിയായിട്ടുള്ളത്. മകരവിളക്ക് വരെയുള്ള മുഴുവൻ ദിവസങ്ങളിലേക്കും ബുക്കിംഗ് പൂർത്തിയായതായി ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു.

സ്പോട്ട് ബുക്കിംഗ് വഴി 10000 പേർക്കാണ് ദർശനം സാധ്യമാവുക. മണ്ഡലകാല പൂജകൾക്കു ശേഷം അടച്ച ശബരിമല തുറക്കുന്ന ദിവസമായ ഡിസംബർ 30ന് വൈകിട്ട് 28000 പേർക്കാണ് വെർച്ചൽ ക്യൂ ബുക്കിംഗ് നൽകിയിരുന്നത്. ഈ ബുക്കിംഗും പൂർണമായതായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു. അന്നേദിവസം പതിനായിരം പേർക്ക് സ്പോട്ട് ബുക്കിംഗ് വഴിയും ദർശനം നടത്താവുന്നതാണ്.

ജനുവരി 15നാണ് ശബരിമലയിൽ മകരവിളക്ക് മഹോത്സവം നടക്കുന്നത്. ജനുവരി 14, 15 ദിവസങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിനായി 50,000 പേർക്ക് മാത്രമാണ് വെർച്വൽ ക്യൂ ബുക്കിംഗ് നൽകിയിട്ടുള്ളത്. മകരവിളക്കിന് മുൻപായുള്ള ശുദ്ധിക്രിയകൾ ജനുവരി പതിമൂന്നാം തീയതി ആയിരിക്കും നടക്കുക.

 

sabarimala pathanamthitta news
Advertisment