Advertisment

സാനിയ മിർസയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങള്‍ നിൽക്കവേ ഷൊയ്ബ് മാലിക് പാകിസ്ഥാൻ ടിവി താരം സന ജാവേദിനെ വിവാഹം കഴിച്ചു

കഴിഞ്ഞ വര്‍ഷം അവസാനം ഷോയിബ് മാലിക്കും സാനിയ മിര്‍സയും അവരുടെ സോഷ്യല്‍ മീഡിയയില്‍ അവരുടെ ബയോവില്‍ മാറ്റങ്ങള്‍ വരുത്തിയതോടെയാണ് കിംവദന്തികള്‍ വീണ്ടും ഉയര്‍ന്നത്.

New Update
shoaib malik.jpg



സാനിയ മിര്‍സയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് പ്രശസ്ത ടിവി താരം സന ജാവേദിനെ വിവാഹം കഴിച്ചു. ജനുവരി 20 ശനിയാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ ഷൊയ്ബ് സാമൂഹ്യ മധ്യമം വഴിയാണ് പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം സന ജാവേദിന്റെ ജന്മദിനത്തില്‍ ഷൊയ്ബ് മാലിക്ക് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയോടൊപ്പം 'ഹാപ്പി ബര്‍ത്ത്ഡേ ബഡ്ഡി,' എന്ന് ആശംസകള്‍ നേര്‍ന്നതുമുതല്‍ ഇരുവരും ഡേറ്റിംഗിലാണെന്ന് അഭ്യൂഹങ്ങള്‍പ്രചരിച്ചിരുന്നു.

Advertisment

ഷൊയ്ബ് മാലിക്കും സാനിയ മിര്‍സയും 2010 ല്‍ ഇന്ത്യയിലെ ഹൈദരാബാദില്‍ വെച്ച് പരമ്പരാഗത മുസ്ലീം ചടങ്ങുകളോടെയായിരുന്നു വിവാഹിതരായിരുന്നത്. തുടര്‍ന്ന് പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ വാലിമ ചടങ്ങും നടത്തി. അവരുടെ ഏക മകനായ ഇസാന്‍ 2018ലാണ് ജനിച്ചത്. കഴിഞ്ഞ വര്‍ഷം ദുബായില്‍ വെച്ച്  മകന്റെ പിറന്നാള്‍ ഇരുവരും ചേര്‍ന്ന് ആഘോഷിച്ചതിനെ തുടര്‍ന്ന് വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്ക് ശമനമുണ്ടായിരുന്നു. കൂടാതെ, അവര്‍ ഒരുമിച്ച് 'മിര്‍സ-മാലിക്' ടിവി ഷോ അവതരിപ്പിക്കുകയും ചെയ്തിരുന്നു. 

പിന്നീട്, കഴിഞ്ഞ വര്‍ഷം അവസാനം ഷോയിബ് മാലിക്കും സാനിയ മിര്‍സയും അവരുടെ സോഷ്യല്‍ മീഡിയയില്‍ അവരുടെ ബയോവില്‍ മാറ്റങ്ങള്‍ വരുത്തിയതോടെയാണ് കിംവദന്തികള്‍ വീണ്ടും ഉയര്‍ന്നത്. 2023 ഓഗസ്റ്റില്‍, ഷൊയ്ബ് മാലിക് തന്റെ ഇന്‍സ്റ്റാഗ്രാം ബയോ 'ഒരു സൂപ്പര്‍ വുമണ്‍ സാനിയ മിര്‍സയുടെ ഭര്‍ത്താവ്' എന്നതില്‍ നിന്ന് 'ഒരു അനുഗ്രഹത്തിന്റെ പിതാവ്' എന്നാക്കി മാറ്റി. കൂടാതെ, ഷോയിബ് മാലിക്കും സാനിയ മിര്‍സയും ഒരുമിച്ചുള്ള ഫോട്ടോകള്‍ അവരുടെ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്തിരുന്നു.

 

sania mirza
Advertisment