Advertisment

സാന്‍ഡ്വിച്ചിനുള്ളില്‍ നിന്നും ‘സ്‌ക്രൂ’ കണ്ടെത്തി; ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ ആരോപണവുമായി യുവാവ്

ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം പാക്കറ്റ് തുറന്നപ്പോഴാണ് ഭക്ഷണത്തില്‍ സ്‌ക്രൂ കണ്ടതെന്നും യാത്രക്കാരന്‍

New Update
sandwich screw.jpg

ന്‍ഡിഗോ എയര്‍ലൈന്‍സില്‍ വിളമ്പിയ സാന്‍ഡ്വിച്ചിനുള്ളില്‍ നിന്നും ‘സ്‌ക്രൂ’ കണ്ടെത്തിയെന്ന് ആരോപണം. വിഷയം വിമാന കമ്പനിയെ അറിയിച്ചപ്പോള്‍ പരാതി തള്ളിക്കളഞ്ഞു എന്നും ഇയാള്‍ ആരോപിച്ചു. ഭക്ഷണത്തില്‍ നിന്ന് കണ്ടെത്തിയ സ്‌ക്രൂവിന്റെ ചിത്രങ്ങള്‍ അടക്കം പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇയാള്‍ ആരോപണം ഉന്നയിച്ചത്.

Advertisment

ഫെബ്രുവരി ഒന്നിന് ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിലാണ് സംഭവം. വിമാനത്തില്‍ നിന്നും ലഭിച്ച സാന്‍ഡ്വിച്ച് കഴിക്കുന്നതിനിടെ അതില്‍ നിന്നും ഒരു ‘സ്‌ക്രൂ’ ലഭിച്ചു. വിമാന യാത്രയ്ക്കിടെ അല്ല മറിച്ച്, ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം പാക്കറ്റ് തുറന്നപ്പോഴാണ് ഭക്ഷണത്തില്‍ സ്‌ക്രൂ കണ്ടതെന്നും യാത്രക്കാരന്‍.

’01/02/24 ന് ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യുകയുണ്ടായി. വിമാനയാത്രയ്ക്കിടെ എനിക്ക് ലഭിച്ച സാന്‍ഡ്വിച്ചില്‍ നിന്ന് ഒരു സ്‌ക്രൂ കിട്ടി. വിമാന കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ വിമാനത്തിന് പുറത്തുവച്ചാണ് സംഭവം ഉണ്ടായതെന്ന കാരണം ചൂണ്ടിക്കാട്ടി പരാതി തള്ളിക്കളഞ്ഞു. ഇന്‍ഡിഗോയ്ക്കെതിരെ എവിടെയാണ് പരാതി നല്‍കേണ്ടത് എന്ന് ആരെങ്കിലും പറഞ്ഞു തരുമോ?’- ഇന്‍ഡിഗോ ലോഗോ ഉള്ള ഒരു റാപ്പിനുള്ളില്‍ പാതി തിന്ന സാന്‍ഡ്വിച്ചിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് പരാതിക്കാരന്‍ കുറിച്ചു.

indigo airlines
Advertisment