Advertisment

കടലാക്രമണം: ഭരണപരാജയം വെളിപ്പെട്ടു,ശാശ്വത പരിഹാരമുണ്ടാക്കും- എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ

New Update
rajeev chandra.jpg


തിരുവനന്തപുരം: പൂവാറിലുണ്ടായ കടലാക്രമണം കാലാകാലമായി ഇടത്-വലത് ഭരണകൂടങ്ങളും ജനപ്രതിനിധികളും  ഈ മേഖലയിലെ ജനങ്ങളോട് കാട്ടി വരുന്ന അവഗണനയുടെ ഭാഗമാണ്. ജനങ്ങൾ വിശ്വസിച്ച്  തെരഞ്ഞെടുത്തയച്ച കോൺഗ്രസ് എം.പിക്കും  എൽ.ഡി.എഫിനും ഇക്കാലമത്രയും  എന്തായിരുന്നു  പണിയെന്ന് മാത്രം മനസ്സിലാകുന്നില്ല. 

Advertisment

60 വർഷത്തിലധികമായി ഇടത്-വലത് മുന്നണികൾ ചെയ്തു കൂട്ടിയതിൻ്റെ ദുരിതമാണീക്കാണുന്നത്. മനുഷത്വം തീരെ മരവിച്ച ഒരു ഭരണകൂടത്തിനും ആത്മാർത്ഥത തെല്ലുമില്ലാത്ത ജനപ്രതിനിധികൾക്കും മാത്രമേ ഈ യാതന കയ്യും കെട്ടി നോക്കി നിൽക്കാൻ കഴിയൂ.

തീരദേശവാസികളെ നിത്യദുരിതത്തിലാഴ്ത്തി രസിക്കുന്ന ഭരണകർത്താക്കളെ ജനങ്ങൾ തന്നെ നിരസിക്കുന്ന കാലം അകലെയല്ല. 

വടക്കോട്ട്  നോക്കി കുറ്റം പറയുന്നതിന് പകരം വല്ലപ്പോഴും ഈ നാട്ടിലെ സാധാരണ ജനങ്ങളെക്കൂടി  പരിഗണിക്കാമായിരുന്നു.  ഏതായാലും ഈ ദുരിതം ഇനിയും  ഞാൻ കണ്ടു നിൽക്കില്ല., ഇത് തുടരാൻ അനുവദിക്കുകയുമില്ല. ഇതിന് ശാശ്വതമായ  പരിഹാരം കാണുന്നതിന് തീരദേശ ജനതക്കൊപ്പം ഞാനുമുണ്ടാവും.

Advertisment