Advertisment

വൻ ഓഫറുകളുമായി സ്കോഡയുടെ സർവീസ് ക്യാമ്പുകൾ

New Update
SKODA1.jpg

മുംബൈ: സമ്മർ ക്യാപയിനിൻ്റെ ഭാഗമായി സ്കോഡ ഓട്ടോ ഇന്ത്യ കമ്പനിയുടെ എല്ലാ ഷോറൂമുകളിലും സർവീസ് ക്യാമ്പുകൾ തുടങ്ങുന്നു. ജൂൺ 30 വരെ നീളുന്ന സർവീസ് ക്യാമ്പിൽ വിവിധ സർവീസുകൾക്കുള്ള നിരക്കിൽ കാര്യമായ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.

Advertisment

മൂല്യ വർധിത സേവനങ്ങൾക്ക് നിരക്കിൽ 20 ശതമാനം കിഴിവ് ലഭിക്കും. സെറാമിക് കോട്ടിങ് പോലുള്ളവയ്ക്ക് 30 ശതമാനം ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. ജലം ലാഭിച്ചു കൊണ്ടുള്ള പരിസ്ഥിതി സൗഹൃദ ഡ്രൈ വിഷിന് 20 ശതമാനമാണ് ഡിസ്കൗണ്ട്. 

റോഡ് സൈഡ് അസിസ്റ്റൻസിന് സാധാരണ നിരക്കിൽ നിന്ന് 20 ശതമാനം കുറവായിരിക്കും. സമ്മർ ക്യാപയിനിൻ്റെ ഭാഗമായി കാറുകളുടെ 40- ഇന ചെക്കപ്പ് തികച്ചും സൗജന്യമാക്കി.

മറ്റ് കമ്പനികൾ പൊതുവെ മൂന്ന് വർഷത്തെ(75,000 കിലോമീറ്റർ) വാറണ്ടിയാണ് നൽകുന്നതെങ്കിൽ 4 വർഷത്തെ(ഒരു ലക്ഷം കിലോമീറ്റർ) വാറണ്ടി, സ്കോഡ നിലവിൽ നൽകുന്നുണ്ട്. സ്കോഡ "പീസ് ഓഫ് മൈൻഡ്" പ്രോഗ്രാമിൻ്റെ ഭാഗമായി വാറണ്ടി കാലാവധി 5 വർഷമോ 6 വർഷമോ ആയി നീട്ടാവുന്നതാണ്. 

കഴിഞ്ഞ വർഷം എനി ടൈം വാറണ്ടി" പ്രോഗ്രാം കൊണ്ടുവന്ന് വാറണ്ടി 8 വർഷം വരെയാക്കി. സമ്മർ ക്യാംപയിൻ പ്രമാണിച്ച് ഈ സേവനത്തിനുള്ള നിരക്ക് വളരെയധികം റച്ചിരിക്കയാണ്.

സ്കോഡയുടെ ഹ്യൂമൻ ടച്ച്" തത്വശാസ്ത്രത്തിലൂന്നിയുള്ള സമീപനങ്ങളുടെ ഭാഗമാണ് കാലാകാലങ്ങളിൽ കമ്പനി പ്രഖ്യാപിക്കുന്ന പൊതുജന സൗഹൃദ പരിഷ്കാരങ്ങളും ഓഫറുകളുമെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻ്റ്ഡയറക്റ്റർ പീറ്റർ ജനേബ പറഞ്ഞു. 

റാപ്പിഡ്, ഒക്റ്റാവിയ, യെതി, കുഷാഖ്, സ്ലാവിയ, കോഡിയാഖ് എന്നീ ബ്രാന്റുകൾക്കെല്ലാം സമ്മർ ക്യാംപയിൻ ഓഫർ ബാധകമാണ്. കമ്പനിയുടെ എല്ലാ കാറുകൾക്കും പഞ്ചനക്ഷത്ര സുരക്ഷ ഉറപ്പ് വരുത്തിയിട്ടുള്ള സ്കോഡ. ഈയിടെ സ്ലാവിയയുടേയും കുഷാഖിൻ്റേയും എല്ലാ മോഡലുകളിലും 6 എയർബാഗുകൾ ഏർപ്പെടുത്തുകയുണ്ടായി.

Advertisment