നാദാപുരം വളയം ചെക്യാട് കണ്ടെത്തിയത് സ്റ്റീല്‍ ബോംബുകള്‍ തന്നെയെന്ന് സ്ഥിരീകരിച്ചു

നാദാപുരം വളയം ചെക്യാട് കണ്ടെത്തിയത് സ്റ്റീല്‍ ബോംബുകള്‍ തന്നെയെന്ന് സ്ഥിരീകരണം.

New Update
mummbai police2

കോഴിക്കോട്: നാദാപുരം വളയം ചെക്യാട് കണ്ടെത്തിയത് സ്റ്റീല്‍ ബോംബുകള്‍ തന്നെയെന്ന് സ്ഥിരീകരണം. ബോംബ് സ്‌കോഡ് നടത്തിയ പരിശോധനയിലാണ് ബോംബ് തന്നെയാണെന്ന് വ്യക്തമായത്. നാല്  സ്റ്റീല്‍ ബോംബുകളും പഴക്കമേറിയതും മഴ നനഞ്ഞ് തുരുമ്പെടുത്ത നിലയിലാണ് ഉണ്ടായിരുന്നത്. വെടിമരുന്നും , കരിങ്കല്‍ ചീളുകളും നിറച്ചാണ് ബോബ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 

Advertisment


ചെക്യാട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നതിനായി മണ്ണ് നീക്കുന്നതിനിടെയാണ് ബോബംബുകള്‍ കണ്ടെത്തിയത്. വളയം പൊലീസ് സ്റ്റേഷന് പിറകിലുള്ള സ്ഥലത്താണ് സംഭവം. 



സ്റ്റീല്‍ കണ്ടൈനറുകള്‍ കണ്ട ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഡോഗ് സ്‌ക്വാഡ് എത്തി നടത്തിയ പരിശോധനയിലാണ് ബോംബാണെന്ന് സ്ഥിരീകരിച്ചത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് സ്ഥലത്ത് കൂടുതല്‍ പരിശോധന നടത്തിയെങ്കിലും കൂടുതല്‍ ബോംബുകള്‍ കണ്ടെത്താനായിട്ടില്ല.

Advertisment