കെ റെയിൽ വരുമെന്ന് പറയുന്നത് പോലെ അല്ല, ഏക സിവിൽ കോഡ് വന്നിരിക്കുമെന്ന് സുരേഷ്ഗോപി

New Update
suresh gopi thrissur

കണ്ണൂർ:രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിൽവരുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ്ഗോപി. 

Advertisment

സിവിൽ കോഡ് വിഷയം അടുത്ത തിരഞ്ഞെടുപ്പ് വാഗ്ദാനമായി വരുമെങ്കിൽ നടപ്പാക്കും. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാകില്ല. ഇത് കെ-റെയിൽ വരുമെന്ന് പറയുന്നതുപോലെ ആകില്ല. അത്‌ സംഭവിച്ചിരിക്കും. ആരും കരുതേണ്ട ഏക സിവിൽ കോഡ് ഏതെങ്കിലും ഒരു വിഭാഗത്തെ വിഷമിപ്പിക്കുന്ന സംവിധാനമാണെന്ന്. ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്നത് ആ വിഭാഗംതന്നെയായിരിക്കുമെന്നും സുരേഷ്ഗോപി വ്യക്തമാക്കി

Advertisment