"ആസിം മുനീർ ആണാണെങ്കിൽ, അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ടെങ്കിൽ, 'കോഹട്ടിൽ' വരൂ, സ്വന്തം സേനയെ അയക്കാതെ നേരിട്ട് വരൂ, വെല്ലുവിളിക്കുന്നു" പാക്കിസ്ഥാന്റെ സ്വയംഭൂ ഫീൽഡ് മാർഷൽ ആസിം മുനീറിന് താലിബാന്റെ വെല്ലുവിളി...

New Update
THALIBAN

പാക്കിസ്ഥാന്റെ സ്വയംഭൂ ഫീൽഡ് മാർഷൽ ആസിം മുനീറിന് താലിബാന്റെ വെല്ലുവിളി. "പാക്കിസ്ഥാന്റെ സ്വയംഭൂ ഫീൽഡ് മാർഷൽ ആസിം മുനീർ ആണാണെങ്കിൽ ,സ്വന്തം അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ടെങ്കിൽ 'കോഹട്ടിൽ' വരൂ . സ്വന്തം സേനയെ അയക്കാതെ നേരിട്ട് വരൂ, ഞാൻ വെല്ലുവിളിക്കുന്നു. ഒക്ടോബർ 8 നു ഞങ്ങൾ 11 സൈ നികരെയല്ല,നിൻ്റെ  22 സൈനികരെയാണ് അന്ന് വധിച്ചത്. അവരു ടെ കയ്യി ലുണ്ടായിരുന്ന ആയുധങ്ങളും ഞങ്ങൾ പിടിച്ചെടുത്തു "

Advertisment

- കാസിം - തെഹ്‌രികെ താലിബാൻ (TTP) കമാൻഡർ ഇന്നലെ പുറത്തുവിട്ട ഒരു വീഡിയോയിലൂടെയാണ് ഈ വെല്ലുവിളി ഉയ ർത്തിയിരിക്കുന്നത്‌ ( പാക്കിസ്ഥാൻ 10 കോടി രൂപ ഇനാം പ്രഖ്യാപി ച്ചിരിക്കുന്ന ഭീകരനാണ് കമാൻഡർ കാസിം )

'കോഹട്ട്' പാക്കിസ്ഥാനിലെ അഫ്‌ഗാനിസ്ഥാൻ അതിർത്തിയോ ടുചേർന്ന ഖൈബർപക്തൂൺക്വ പ്രവിശ്യ യിലെ സ്ഥലമാണ്. അവിടം ഇപ്പോഴും താലിബാൻ നിയന്ത്രണത്തിലാണ്. ഇക്കഴിഞ്ഞ ഒക്ടോബർ 8 ന് കോഹട്ടിൽ നടന്ന ആക്രമണത്തിൽ 11 പാക്ക് പട്ടാളക്കാർ കൊല്ലപ്പെട്ടതിലുള്ള പ്രതികാരമെന്ന നിലയിലാണു അഫ്‌ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയത്.

ഇതിനിടെ TTP തലവൻ നൂർ വലി മഹ്‌സൂദ് പാക്കിസ്ഥാൻ മണ്ണി ൽനിന്ന് പാക്കിസ്ഥാനെതിരെ പുറത്തുവിട്ട വീഡിയോ പാക്കി സ്ഥാനെ കൂടുതൽ വെട്ടിലാക്കിയിരിക്കുകയാണ്. നൂർ വലി മഹ്‌സൂദിനെ കൊലപ്പെ ടുത്താൻ വേണ്ടിയാണ് ഏതാനും ദിവ സങ്ങൾ മുൻപ് പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാനിൽ വ്യോമാ ക്രമണം നടത്തിയത്.

Advertisment