തിരുവനന്തപുരം: മലയാള സിനിമയ്ക്ക് പുതു ചരിത്രം സമ്മാനിച്ച മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 30ന് ചിത്രം ടിവില്‍ എത്തും.
ഏഷ്യാനെറ്റില്‍ നാല് മണിക്കാകും സംപ്രേഷണം. ആധുനിക സാങ്കേതിക വിദ്യകള്‍ വളര്‍ന്ന സാഹചര്യത്തില്‍ പൂര്‍ണമായും ബ്ലാക് ആന്റ് വൈറ്റില്‍ റിലീസ് ചെയ്ത ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യ മലയാള സിനിമ എന്ന ചരിത്രം കൂടി സൃഷ്ടിച്ചിരുന്നു.
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബ്ലാക് ആന്റ് വൈറ്റ് ചിത്രവും ഭ്രമയുഗം ആയിരുന്നു. 2024 ഫെബ്രുവരി 15ന് ആയിരുന്നു ഭ്രമയുഗം റിലീസ് ചെയ്തത്. ആദ്യദിനം മുതല്‍ മികച്ച പ്രതികരണം നേടിയ ചിത്രം പത്ത് രാജ്യങ്ങളില്‍ റിലീസ് ചെയ്തിരുന്നു.
ഫുള്‍ ഓണ്‍ എന്റര്‍ടെയ്ന്‍മെന്റുകള്‍ സമ്മാനിച്ച 2024ല്‍ കട്ടയ്ക്ക് പിടിച്ച് നില്‍ക്കാന്‍ ഭ്രമയുഗത്തിനായി എന്നത് ഏറെ ശ്രദ്ധേയമാണ്. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഭ്രമയുഗം.
മമ്മൂട്ടി നിറഞ്ഞാടിയ ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ചിത്രം 50 കോടിയിലേറെ കളക്ഷന്‍ നേടിയിട്ടുണ്ട്.