Advertisment

എ ഐ കാമറയുടെ പിഴയിൽനിന്ന് രക്ഷ​പ്പെടാൻ വളഞ്ഞ വഴി നോക്കി; കാലെണ്ണി പിഴയിട്ട് എം.വി.ഡി

author-image
ടെക് ഡസ്ക്
New Update
VICHITHRA JEEVI1.jpg

എ ഐ  കാമറയുടെ പിഴയിൽനിന്ന് രക്ഷ​പ്പെടാൻ പല  വളഞ്ഞ വഴി നോക്കുന്നവരെയും കണ്ടിട്ടുണ്ട് . എന്നാൽ ഒരു തലയും നാലുകാലുമുള്ള ‘വിചിത്ര മനുഷ്യൻ’ ആയുള്ള രക്ഷപ്പെടൽ ആദ്യം,  ഹെൽമറ്റില്ലാ യാത്രക്കിടയിൽ, എ.ഐ കാമറക്ക് അരികിലെത്തിയപ്പോൾ കൂട്ടുകാരന്റെ ജാക്കറ്റിനുള്ളിൽ തല പൂഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, തല ഒളിപ്പിക്കുന്ന തിരക്കിനിടയിൽ കാൽ കാമറക്ക് പിടികൊടുക്കാതെ ഒളിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതേയില്ല.

Advertisment

എന്നാൽ  കാമറയിൽ പതിഞ്ഞ ‘വിചിത്ര ജീവി’യെ ​മോട്ടോർ വാഹന വകുപ്പിന് കൃത്യമായി പിടികിട്ടി ഹെൽമറ്റില്ലാത്തതിന് പിഴയിൽനിന്ന് രക്ഷപ്പെടാൻ ചെയ്ത ‘വീരകൃത്യ’ത്തിന് കാലിന്റെ എണ്ണമെടുത്ത് നല്ലൊരു പിഴയും കൊടുത്തു. കാലൻ എണ്ണമെടുക്കാതിരിക്കാനാണ് കാമറ തൽക്കാലം കാലിന്റെ എണ്ണമെടുത്തത് എ​ന്ന വിശദീകരണവും.സോഷ്യൽ മീഡിയ വഴി നൽകി.   അൽപം വെളിവ് വരാൻ തല കുറച്ച് കാറ്റ് കൊള്ളട്ടെയെന്ന് എഫ്.ബി പോസ്റ്റിൽ എം.വി.ഡി കേരളയുടെ വക ട്രോളും...

പാത്തും പതുങ്ങിയും നിർമ്മിത ബുദ്ധി ക്യാമറയെ പറ്റിക്കാൻ പറ്റിയേക്കാം. ജീവൻ രക്ഷിക്കാൻ ഈ ശീലം മാറ്റിയേ പറ്റൂ. തലയ്ക്ക്...

Posted by MVD Kerala on Thursday, March 14, 2024
Advertisment