Advertisment

മാട്രിമോണി വെബ്സൈറ്റില്‍ ടിവി അവതാരകന്റെ ചിത്രം കണ്ട് അക്കൗണ്ട് ഉടമയുമായി ചാറ്റ് ചെയ്യാന്‍ ആരംഭിച്ചു, മാസങ്ങള്‍ക്ക് ശേഷം അക്കൗണ്ട് ഉടമ സ്വന്തം ചിത്രത്തിന് പകരം ചാനല്‍ അവതാരകന്റെ ചിത്രം ഉപയോഗിക്കുന്നതെന്ന് മനസിലാക്കി; വിവാഹം കഴിക്കാന്‍ ചാനല്‍ അവതാരകനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവതിയും കൂട്ടാളികളും അറസ്റ്റില്‍

New Update
CHANEL AVATHARAKAN.jpg

ഹൈദരാബാദ് : ഹൈദരാബാദില്‍ വിവാഹം കഴിക്കാന്‍ ചാനല്‍ അവതാരകനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവതിയും കൂട്ടാളികളും അറസ്റ്റില്‍. സ്വകാര്യ ടെലിവിഷന്‍ മ്യൂസിക് ചാനല്‍ അവതാരകനെയാണ് തട്ടിക്കൊണ്ടുപോയത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ബിസിനസ് നടത്തുന്ന 31 കാരിയായ യുവതിയുടെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോകല്‍. സംഭവത്തില്‍ യുവതിക്ക് പുറമെ തട്ടിക്കൊണ്ടുപോകാന്‍ വാടകക്കെടുത്ത നാല് പേരും അറസ്റ്റിലായി.

ബിസിനസുകാരിയായ യുവതി രണ്ട് വര്‍ഷം മുമ്പ് ഒരു മാട്രിമോണി വെബ്സൈറ്റില്‍ ടിവി അവതാരകന്റെ ചിത്രം കണ്ടു. തുടര്‍ന്ന് യുവതി അക്കൗണ്ട് ഉടമയുമായി ചാറ്റ് ചെയ്യാന്‍ ആരംഭിച്ചു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷമാണ് അക്കൗണ്ട് ഉടമ സ്വന്തം ചിത്രത്തിന് പകരം ചാനല്‍ അവതാരകന്റെ ചിത്രം ഉപയോഗിക്കുന്നതെന്ന് യുവതിക്ക് മനസിലാക്കിയത്. എന്നാല്‍ പിന്നീട് ചാനല്‍ അവതാരകന്റെ മൊബൈല്‍ നമ്പര്‍ സ്വന്തമാക്കിയ യുവതി വാട്‌സാപ്പ് വഴി അവതാരകന് സന്ദേശമയക്കാന്‍ തുടങ്ങി. ചിലര്‍ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്ത് മാട്രിമോണി സൈറ്റില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചതിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി അവതാരകന്‍ യുവതിയെ അറിയിച്ചു.

പിന്നീടും യുവതി ചാനല്‍ അവതാരകന് സന്ദേശങ്ങള്‍ അയക്കുന്നത് തുടര്‍ന്നു. യുവതിയുടെ ശല്യം സഹിക്കാനാകാതെ അവതാരകന്‍ യുവതിയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതിനെ തുടര്‍ന്നാണ് വിവാഹം കഴിക്കാനായി അവതാരകനെ തട്ടിക്കൊണ്ടുപോകാന്‍ യുവതി തീരുമാനിച്ചത്. തുടര്‍ന്ന് യുവതി വാടക ഗുണ്ടകളെ ഉപയോഗിച്ച് അവതാരകനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ യുവതിയും കൂട്ടാളികളും റിമാന്‍ഡിലാണ്.

Advertisment