തിരുവനന്തപുരത്തുകാര്‍ക്ക് ഇഷ്ടം സോളോ യാത്രകള്‍; സ്‌കൂട്ട് സര്‍വേ

New Update
scoot air

തിരുവനന്തപുരം: ദക്ഷിണേന്ത്യക്കാരായ വിനോദസഞ്ചാരികള്‍ക്ക് സോളോ വിദേശ യാത്രകള്‍ നടത്താനുള്ള താല്‍പര്യം വര്‍ദ്ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലെ സഞ്ചാരികളില്‍ നാലില്‍ മൂന്നുപേരും (75%) 2026ല്‍ ഒരു സോളോ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവരാണ്. ഇന്ത്യ-സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് എയര്‍ലൈനായ സ്‌കൂട്ടിന്റെ പുതിയ ട്രാവല്‍ ട്രെന്‍ഡ് റിപ്പോര്‍ട്ടായ 'സൌത്ത് ഇന്ത്യ ട്രാവല്‍ ഇന്‍സൈറ്റ്‌സ് 2025 ആണ് ഈ കണ്ടെത്തല്‍ നടത്തിയത്.

Advertisment

ദക്ഷിണേന്ത്യക്കാരായ വിനോദസഞ്ചാരികള്‍ കൂടുതല്‍ സവിശേഷവും വ്യക്തിപരവുമായ യാത്രാ അനുഭവങ്ങള്‍ തേടുന്നുവെന്നും ചെലവ് കുറഞ്ഞതും എന്നാല്‍ ആധികാരികമായ യാത്രാനുഭവത്തിനുള്ള ആഗഹം അവരെ നയിക്കുന്നുവെന്നും സര്‍വേ കണ്ടെത്തി.


യാത്ര ആസൂത്രണം ചെയ്യുകയും മികച്ച അനുഭവമാക്കുകയും ചെയ്യുന്ന രീതികളില്‍  പുനര്‍ചിന്തനം ദക്ഷിണേന്ത്യന്‍ വിനോദ സഞ്ചാരികള്‍ നടത്തുന്നു. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം, വിശാഖപട്ടണം എന്നീ അഞ്ച് പ്രധാന ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള 1,600 ഓളം ആളുകള്‍ സര്‍വേയില്‍ പങ്കെടുത്തു. പരമ്പരാഗത ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളേക്കാള്‍ അധികം തിരക്കില്ലാത്ത അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രങ്ങളോടുള്ള താല്‍പര്യം ദക്ഷിണേന്ത്യക്കാരില്‍ വര്‍ദ്ധിക്കുന്നുവെന്ന് യൂഗോവ് സര്‍വേ കണ്ടെത്തി.

യാത്ര ആസൂത്രണം ചെയ്യാന്‍ സോഷ്യല്‍ മീഡിയയേയും ഓണ്‍ലൈന്‍ അവലോകന പ്ലാറ്റ് ഫോമുകളേയും ആശ്രയിക്കുന്നു.

Advertisment