രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പിടിയിലായവരില്‍ നിന്ന് കണ്ടെടുത്തത് 141 ഗ്രം എം.ഡി.എം.എ

മലപ്പുറം തിരൂരില്‍ വന്‍ എംഡിഎംഎ വേട്ട. 141.58 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍.

New Update
2344444

മലപ്പുറം: മലപ്പുറം തിരൂരില്‍ വന്‍ എംഡിഎംഎ വേട്ട. 141.58 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹൈദര്‍ അലി (29), വേങ്ങര കുറ്റൂര്‍ സ്വദേശി അസൈനാര്‍ (37), വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് കബീര്‍ (33) എന്നിവര്‍ ആണ് പിടിയിലായത്. 

Advertisment


തിരൂരില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാണ്. വില്‍പ്പനയ്ക്കായിട്ടാണ് പ്രതികള്‍ വന്‍ തോതില്‍ എം.ഡി.എം.എ എത്തിച്ചത് എന്നാണ് പൊലീസിന്റെ പ്രധാനമിക നിഗമനം.


 

Advertisment