ഇന്ന് ഫെബ്രുവരി 11: ലോക രോഗി ദിനവും വാലന്റൈന്‍സ് ദിനാചരണ വാരത്തിന്റെ അഞ്ചാം ദിനവും ഇന്ന്; പ്രഫുല്‍ പട്ടേലിന്റെയും ജെന്നിഫര്‍ ജൊവന്ന ആനിസ്റ്റണിന്റെയും ജന്മദിനം, അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രനിര്‍മ്മാണം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതും ഇതേ ദിനം: ചരിത്രത്തില്‍ ഇന്ന്

വാലന്റൈന്‍സ് ദിനാചരണത്തിന്റെ ആഴ്ചയിലെ ഒരു സന്തോഷകരമായ ഭാഗമാണ് വാഗ്ദാന ദിനം.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
535355

കൊല്ലവര്‍ഷം 1200 
മകരം 29
പൂയം/ചതുര്‍ദശി
2025 ഫിബ്രവരി 11, 
ചൊവ്വ 

Advertisment

ഇന്ന്

തൈപ്പൂയം 

ധലോകമെമ്പാടുമുള്ള തമിഴ് സമൂഹങ്ങള്‍ സഹര്‍ഷം ആഘോഷിക്കുന്ന ഒരു പ്രധാനപ്പെട്ട  ഉത്സവമാണ് തൈപ്പൂയം. യുദ്ധത്തിന്റെയും വിജയത്തിന്റെയും ദേവനും തമിഴരുടെ പ്രപിതാമഹനുമായി കരുതപ്പെടുന്ന മുരുകന്റെ ജന്മദിനമായാണ് ഇവര്‍ ഇത് കൊണ്ടാടുന്നത്. ജീവിതത്തിലെ വെല്ലുവിളികളെ മറികടക്കാന്‍ മുരുകന്‍ ഇവര്‍ക്ക് ശക്തിയും ധൈര്യവും നല്‍കുന്നുവെന്ന് ഇവര്‍ വിശ്വസിക്കുന്നു.പ

ലോക രോഗി ദിനം 

1991ല്‍ പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സ്വന്തം അനുഭവത്തില്‍ നിന്നാണ് ലോക രോഗികളുടെ ദിനം എന്ന ആശയം ഉരുത്തിരിഞ്ഞത് .  ഈ സമയത്ത്, രോഗികള്‍ക്കുള്ള ആത്മീയവും മാനസീകവും ശാരീരികവുമായ  പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കഷ്ടത അനുഭവിക്കുന്നവരെ പിന്തുണയ്ക്കുന്നതില്‍ സഭയ്ക്ക് വഹിക്കാനാകുന്ന പങ്കിനെകുറിച്ചും ഈ ദാനം ചിന്തിയ്ക്കുവാന്‍ നമ്മെ പ്രേരിപ്പിയ്ക്കുന്നു. 

424242

വാലന്റൈന്‍സ് ദിനാചരണ വാരത്തിന്റെ അഞ്ചാം ദിനം 

വാലന്റൈന്‍സ് ദിനാചരണത്തിന്റെ ആഴ്ചയിലെ ഒരു സന്തോഷകരമായ ഭാഗമാണ് വാഗ്ദാന ദിനം. പ്രിയപ്പെട്ടവരുമായി പ്രതിബദ്ധത പുന:സ്ഥാപിക്കുന്നതിനും പുതുക്കുന്നതിനുമായി സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണിന്ന്.

ദമ്പതികളും സുഹൃത്തുക്കളും ഹൃദയംഗമമായ വാഗ്ദാനങ്ങളിലൂടെ തങ്ങളുടെ പ്രണയത്തിന്റെ സമര്‍പ്പണവും വിശ്വസ്തതയും പ്രകടിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു.

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അന്താരാഷ്ട്ര ശാസ്ത്ര ദിനം

യുണൈറ്റഡ് നാഷണല്‍ ജനറല്‍ അസംബ്ലി ശാസ്ത്രരംഗത്ത് സ്ത്രീകള്‍ വഹിക്കുന്ന സുപ്രധാനമായ പങ്കിനെക്കുറിച്ച് പെതു ജനമധ്യത്തിലേക്ക് വെളിച്ചം വീശുന്നതിനും സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്  പ്രോത്സാഹിപ്പിക്കുന്നതിനുമായി ശാസ്ത്രത്തിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അന്താരാഷ്ട്ര ദിനം ആചരിയ്ക്കുവാന്‍ തീരുമാനിച്ചു. 

പ്രോ സ്‌പോര്‍ട്‌സ് വൈവ്‌സ് ഡേ

പ്രഫഷണല്‍ അത്ലറ്റുകളുടെ പങ്കാളികളായിട്ടുള്ളവര്‍ക്ക് ആദരവ് നല്‍കുന്നതിന് ഒരു ദിനം. അത് ലറ്റുകള്‍ സ്വന്തം പ്രൊഫഷനില്‍ മുഴുകുമ്പോള്‍ അവരുടെ കുടുംബാംഗങ്ങള്‍ സഹിയ്ക്കുന്ന കുടുംബഭാരത്തെക്കുറിച്ച് പൊതുജനമറിയാനും അവരെ അതില്‍ അഭിനന്ദിയ്ക്കാനും ഒരു ദിനം.

ഒറ്റയ്ക്ക്  ജീവിക്കുന്നതിന്റെ സംതൃപ്തി 

ഒറ്റയ്ക്കുള്ള ജീവിതം ഒറ്റയ്ക്കുള്ള യാത്ര എന്നിവയിലെ സൗകര്യവും അസൗകര്യവും സ്വാതന്ത്ര്യവും പാരതന്ത്രവും ശക്തിയും ദൗര്‍ബല്യവും തിരിച്ചറിയാല്‍ ഒരു ദിനം. 

ജപ്പാന്‍ ദേശീയ സ്ഥാപന ദിനം
അന്യഗ്രഹ സംസ്‌കാര  ദിനം
ദേശീയ ദിനങ്ങള്‍ 

ദേശീയ കണ്ടുപിടുത്തക്കാരുടെ ദിനം

കണ്ടുപിടിത്തക്കാരുടെ രാജാവ് എന്നറിയപ്പെടുന്ന തോമസ് ആല്‍വ എഡിസന്റെ ജന്മദിനമായ ഫെബ്രുവരി 11 കണ്ടു പിടുത്തക്കാരുടെ ദിനമായി ആചരിക്കുന്നു.

സൗഹൃദം സ്ഥാപിക്കാന്‍ ഒരു ദേശീയ ദിനം 

കൂടെ ചിരിക്കാനും കരയാനും മറക്കാനാകാത്ത നിമിഷങ്ങള്‍ പങ്കുവെക്കാനും ഒരാളുണ്ട് എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആശ്വാസങ്ങളില്‍ ഒന്നാണ് അത് അറിയാന്‍ ഒരു ദിനം.

ദേശീയ ലാറ്റെ ദിനം

വെല്‍വെറ്റി, ക്രീം സ്വാദിഷ്ടമായ, എസ്പ്രസ്സോയും ആവിയില്‍ വെന്ത പാലും ഉള്ള മികച്ച പിക്ക്-മീ-അപ്പാണ് ലാറ്റേസ് 

മുത്തശ്ശി നേട്ട  ദിനം

നമ്മുടെ ജീവിതത്തില്‍ നമക്ക് മറക്കാനാവാത്ത നമ്മുടെ മുത്തശ്ശിമാരെ ആദരിക്കുന്നതിനായി ഒരു ദിനം.

ദേശീയ ഗെറ്റ് ഔട്ട് യുവര്‍ ഗിറ്റാര്‍ ദിനം 
ദേശീയ വെള്ള ഷര്‍ട്ട് ദിനം 

1930കളിലെ മാന്ദ്യകാലത്ത് അമേരിക്കയില്‍ ഫാക്ടറികളിലെ ആളുകള്‍ ഒത്തുചേര്‍ന്ന്, അവരുടെ കൈകള്‍ ചുരുട്ടി, 'ഞങ്ങള്‍ ഇതില്‍ ഒരുമിച്ചാണ്' എന്ന് പറഞ്ഞുകൊണ്ട് തൊഴിലാളികള്‍ക്ക് ഒരു പുതിയ പ്രതീക്ഷ രൂപപ്പെടുത്തിയ ദിനത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു ദിനം.

ദേശീയ പെപ്പര്‍മിന്റ് പാറ്റി ദിനം

കല്‍ദായ സുറിയാനി സഭ: വലിയ നോമ്പ് ആരംഭം
മാരാമണ്‍ കണ്‍വെന്‍ഷന്‍, 11-18 വരെ
ലൈബീരിയ: സശസ്ത്ര സേന ദിനം
അസര്‍ബൈജാന്‍: നികുതി സേവന ദിനം
കാമറൂണ്‍: യുവത ദിനം 

ഇന്നത്തെ മൊഴിമുത്ത്
    
''സ്‌നേഹം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശരി, അതു ആദരിക്കേണ്ടുന്ന ഒരു വികാരം തന്നെയാണ്...''

- രബീന്ദ്രനാഥ് ടാഗോര്‍

2442444

ഇന്നത്തെ പിറന്നാളുകാര്‍

എന്‍.സി.പി. നേതാവും സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര വ്യോമയാന സഹമന്ത്രിയുമായ പ്രഫുല്‍ പട്ടേലിന്റേയും (1957)

കെമിക്കല്‍ & ഫെര്‍ട്ടിലൈസേര്‍സ്  വകുപ്പുകളുടെ  ചുമതലയുള്ള  കേന്ത്ര സഹ മന്ത്രി റാവു ഇന്ദ്രജിത്ത് സിംഗിന്റെയും 1951)

നഗ്‌നചിത്രങ്ങളോടുകൂടിയ പുറംചട്ടയുമായി പുറത്തിറങ്ങുന്ന പ്ലേബോയ് മാസികയുടെ മുഖചിത്രമാകുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയും ചലച്ചിത്രനടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര എന്ന മോണ ചോപ്രയുടെയും (1984)

ഫ്രണ്ട്‌സ് എന്ന ടിവി പരമ്പരയില്‍ റേച്ചല്‍ ഗ്രീന്‍ എന്ന കഥാപാത്രം അവതരിപ്പിച്ച   അമേരിക്കന്‍ അഭിനേത്രിയും ചലച്ചിത്ര സംവിധായികയും നിര്‍മ്മാതാവുമായ ജെന്നിഫര്‍ ജൊവന്ന ആനിസ്റ്റണിന്റെയും (1969)

അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും മുന്‍ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്  കളിക്കാരനുമായ നൈജല്‍ ജെയിംസ് ലോങ്ങിന്റെയും (1969)

അമേരിക്കന്‍ ഗായികയും ഗാന രചയിതാവും അഭിനേത്രിയുമായ   ഷെറിയര്‍ സൂസന്നെ ക്രൗന്റെയും (1962)

ഇന്‍ഡി പോപ്പിലും ജാസിലും ഇന്ത്യന്‍ ഫ്യൂഷന്‍ ജാസിലുമുള്ള സംഭാവനകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ ജാസിന്റെ ഗോഡ് ഫാദര്‍ എന്ന്  അറിയപ്പെടുന്ന സംഗീത സംവിധായകനും, റെക്കോര്‍ഡ് നിര്‍മാതാവും, കീ ബോര്‍ഡ് വായനക്കാരനും, ഗായകനുമായ ലൂയിസ് ബാങ്ക്‌സ് അഥവാ ദംബാര്‍ ബഹാദൂര്‍ ഭുഥാപ്രിതിയുടേയും (1944)

ലിങ്കിന്‍ പാര്‍ക്ക് എന്ന റോക്ക് ബാന്‍ഡ് സ്ഥാപിച്ച അമേരിക്കന്‍ ഗായകനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ മൈക്കല്‍ കെഞ്ചി ഷിനോദ എന്ന മൈക്ക് ഷിനോദയുടെയും (1977)

ഇന്ന് ജന്മദിനമാചരിക്കേണ്ട ഇപ്പോള്‍ നമ്മോടൊപ്പമില്ലാത്ത
നമ്മുടെ പൂര്‍വികരില്‍ പ്രമുഖരായ ചിലര്‍

മാര്‍ ആന്റണി പടിയറ, ജ. (19212000)
തിലക മാജി ജ. (1750 1785)
ഹക്കീം അജ്മല്‍ഖാന്‍ ജ. (18681927)
ഗോപിചന്ദ് നാരംഗ് ജ. (19312022)
ഹെന്റി ഫോക്‌സ് താല്‍ബോട്ട് ജ. (18001877) 
തോമസ് ആല്‍വ എഡിസണ്‍ ജ.(18471931)
സിഡ്‌നി ഷെല്‍ഡന്‍ ജ. (19172007)
ബര്‍ട്ടണ്‍ ലിയോണ്‍ റെയ്‌നോള്‍ഡ്‌സ് ജ.  (19362018)

24242

സീറോ-മലബാര്‍ സഭയുടെ  രണ്ടാമത്തെ കര്‍ദ്ദിനാളും പ്രഥമ മേജര്‍ ആര്‍ച്ച് ബിഷപ്പുമായിരുന്ന മാര്‍ ആന്റണി പടിയറ (ഫെബ്രുവരി 11, 1921  മാര്‍ച്ച് 23, 2000)

1784ല്‍ ബ്രിട്ടീഷുകാരുടെ വിഭവ ചൂഷണത്തിനെതിരെ പോരാടാന്‍ ആദിവാസികളെ സംഘടിപ്പിച്ച് സായുധ സംഘം രൂപീകരിച്ച സന്താല്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ആദ്യ ആദിവാസി നേതാവായിരുന്ന തിലക മാജി (ഫെബ്രുവരി 11, 1750- ജനുവരി 13, 1785),

 1919ലും 1924-ലും ഉണ്ടായ ഹിന്ദു-മുസ്ലീം ലഹളകള്‍ ശമിപ്പിക്കാനും അവ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനും  അശ്രാന്ത പരിശ്രമം നടത്തിയ ഒരു ദേശീയനേതാവും ഭിഷഗ്വരനുമായിരുന്ന ഹക്കീം അജ്മല്‍ഖാന്‍ (11 ഫെബ്രുവരി 1868- 29 ഡിസംബര്‍ 1927),

ഉര്‍ദുവിലും ഇംഗ്ലീഷിലും എഴുതിയ
ഉറുദു സാഹിത്യ വിമര്‍ശനം ശൈലികള്‍, ഘടനാവാദം, പോസ്റ്റ്-സ്ട്രക്ചറലിസം , പൗരസ്ത്യ കാവ്യശാസ്ത്രം എന്നിവയുള്‍പ്പെടെയുള്ള ആധുനിക സൈദ്ധാന്തിക ചട്ടക്കൂടുകളുടെ ഒരു ശ്രേണി തന്നെ ഒരുക്കിയ ഇന്ത്യന്‍ സൈദ്ധാന്തികനും സാഹിത്യ നിരൂപകനും  പണ്ഡിതനും മുന്‍ കേന്ദ്ര സാഹിത്യ അക്കാദമി അദ്ധ്യക്ഷനുമായ ഗോപി ചന്ദ് നാരംഗ്
 (11, ഫെബ്രുവരി 1931-2022 ജൂണ്‍ 15),

ഫോട്ടോഗ്രാഫിയുടെ സങ്കേതം വികസിപ്പിച്ചെടുക്കുകയും,1844-ല്‍  ക്യാമറാ ഫോട്ടോഗ്രാഫുകളുള്ള ലോകത്തിലെ ആദ്യത്തെ പുസ്തകം ദി പെന്‍സില്‍ ഒഫ് നേച്ചര്‍  പ്രസിദ്ധപ്പെടുത്തുകയും  ചെയ്ത  ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍  വില്യം ഹെന്റി ഫോക്‌സ് താല്‍ബോട്ടിന്‍
(11 ഫെബ്രുവരി 180017 സെപ്തംബര്‍ 1877),

ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബള്‍ബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ടമായ കണ്ടെത്തലുകള്‍  നടത്തിയ  മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്‍ എന്ന് അറിയപ്പെട്ടിരുന്ന തോമസ് ആല്‍വാ എഡിസണ്‍  
(ഫെബ്രുവരി 11 1847  ഒക്ടോബര്‍ 18 1931)

ബ്രോഡ്വേ നാടരചയിതാവ്,  ഹോളിവുഡ് ടി.വി-സിനിമ തിരക്കഥാകാരന്‍, നോവലിസ്റ്റ്  എന്നി മേഖലകളില്‍ പ്രത്യേകിച്ചും അദര്‍ സൈഡ് ഓഫ് മിട്‌നൈറ്റ്, മാസ്‌റര്‍ ഓഫ് ഗൈം, തുടങ്ങിയ ബെസ്റ്റ് സെല്ലേഴ്‌സ്  സിഡ്‌നി ഷെല്‍ഡന്‍ (ഫെബ്രുവരി 11,1917 - ജനുവരി 30,2007), 

ബൂഗി നൈറ്റ്‌സ്, ദി ലോംഗസ്റ്റ് യാര്‍ഡ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ഹോളിവുഡിലെ ഏറ്റവും ആകര്‍ഷകമായ നടന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ബര്‍ട്ടണ്‍ ലിയോണ്‍ റെയ്‌നോള്‍ഡ്‌സ് ജൂനിയര്‍ (ഫെബ്രുവരി 11, 1936  സെപ്റ്റംബര്‍ 6, 2018)

24242424244

ഇന്നത്തെ സ്മരണ  

കുറ്റിപ്പുഴ കൃഷ്ണപ്പിള്ള, മ. (19001971)
സി.ജി. ജനാര്‍ദ്ദനന്‍ മ.(19211990)
ഡി. വിനയചന്ദ്രന്‍ മ. (19462013)
രാജന്‍ എം. കൃഷ്ണന്‍ മ. (19682016)
ഡബ്ല്യു.ആര്‍. വരദരാജന്‍ മ.(19452010)
ജമ്‌നാലാല്‍ ബജാജ് മ.(18841942 )
ഘണ്ഡശാല മ. (19221974)
ഫക്രുദ്ദീന്‍ അലി അഹമ്മദ് മ.(19051977)
പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ മ.(19161968)
ഷാഹിദ് അസ്മി മ. (19772010)
റെനെ ദെക്കാര്‍ത്തെ മ.(15961650)
ഓള്‍ഗ  കോക്ക്‌ലോവ മ.(18911955)
സില്‍വിയ പ്ലാത്ത് മ. (19321963)
ലീ ജെ. കോബ് മ. (19111976)
ഫ്രാങ്ക് ഹെര്‍ബര്‍ട്ട് മ. (19201986)
വിറ്റ് നി ഹ്യൂസ്റ്റന്‍ മ. (1963 2012)
പാറ്റ്‌സി ഒ'കോണല്‍ ഷെര്‍മന്‍ മ. (19302008)

മലയാളം പ്രൊഫസര്‍, കേരള സര്‍വകലാശാല സെനറ്റംഗം, കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍, പുരോഗമന മലയാള സാഹിത്യത്തിന്റെ  വക്താവും പണ്ഡിതനും യുക്തിവാദിയുമായിരുന്ന  കുറ്റിപ്പുഴ കൃഷ്ണപ്പിള്ള (1900 ഓഗസ്റ്റ് 1- 1971 ഫെബ്രുവരി 11)

 സംസ്ഥാന ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ് 
ജനറല്‍ സെക്രട്ടറി, കെ.പി.സി.സി. (എസ്.), സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം, ദേശീയ ഫിലിം ചേംബര്‍ അംഗം, പ്രസിഡന്റ് - കേരള സിനിമ എക്‌സിബിറ്റേര്‍സ് അസോസിയേഷന്‍ എന്നി നിലകളില്‍ സേവനമനുഷ്ടിച്ച രാഷ്ട്രീയ നേതാവും നിയമസഭാംഗവുമായിരുന്ന സി.ജി. ജനാര്‍ദ്ദനന്‍  (30 ജനുവരി 1921 - 11 ഫെബ്രുവരി 1990)

നരകം ഒരു പ്രേമകവിതയെഴുതുന്നു  എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച  ഒരു ആധുനിക കവിയായിരുന്ന ഡി. വിനയചന്ദ്രന്‍ (1946 മേയ് 16- 2013 ഫെബ്രുവരി 11) 

ന്യൂയോര്‍ക്ക്, ലണ്ടന്‍, ഫ്രാന്‍സ്, സ്‌പെയില്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്ര പ്രദര്‍ശനം നടത്തിയ കേരളീയചിത്രകാരന്‍ രാജന്‍ എം. കൃഷ്ണന്‍ (മ. 016 ഫെബ്രുവരി 11)

തമിഴ്‌നാട്ടിലെ  ട്രേഡ് യൂനിയന്‍ നേതാവും   സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മറ്റിയംഗവും, സി.ഐ.ടി.യുവിന്റെ അഖിലേന്ത്യാ സെക്രട്ടറി യുമായിരുന്ന ഡബ്ല്യു.ആര്‍. വരദരാജന്‍  (ജൂലൈ 22 1946 - ഫെബ്രുവരി 11, 2010),

ബജാജ് ഗ്രൂപ്പ് കമ്പനികളുടെ സ്ഥാപകനും മഹാത്മാഗാന്ധിയുടെഅടുത്ത അനുയായികളില്‍ ഒരാളും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനിയും,  ഒരു വ്യവസായ പ്രമുഖനുമായിരുന്ന ജമ്‌നാലാല്‍ ബജാജ്  (1884 നവംബര്‍ 4 - 1942 ഫെബ്രുവരി 11 )

തെലുങ്ക്, തമിഴ്, മലയാളം, തുളു, ഹിന്ദി എന്നീ ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ചലച്ചിത്ര പിന്നണി ഗായകനും, സംഗീതഞ്ജനുമായിരുന്ന ഘണ്ഡശാല വെങ്കടേശ്വരറാവു എന്ന ഘണ്ഡശാല  (4 ഡിസംബര്‍ 1922 - 11 ഫെബ്രുവരി 1974) 

അടിയന്തരാവസ്ഥ, മിസാ ഓര്‍ഡിനന്‍സുകള്‍ തുടങ്ങിയവയുടെ പ്രഖ്യാപനങ്ങള്‍ക്കു് രാജ്യത്തിന്റെ പരമോന്നത തലവന്‍ എന്ന നിലയില്‍ കയ്യൊപ്പു ചാര്‍ത്തിയ  ഇന്ത്യയുടെ  രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദ് (മേയ് 13, 1905 - ഫെബ്രുവരി 11,1977),

എകാത്മാ മാനവദര്‍ശനം എന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്ത്വസംഹിതയുടെ ഉപജ്ഞാതാവ് ദാര്‍ശനികന്‍, സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞന്‍, ചരിത്രകാരന്‍ എന്നീ നിലകളിലൊക്കെ അറിയപ്പെട്ടിരുന്ന ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും അതിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയുമായിരുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ (25 സെപ്റ്റംബര്‍ 1916-11 ഫെബ്രുവരി 1968)

ഭീകരവാദ കേസുകളില്‍പ്പെട്ട നിരപരാധികള്‍ക്കു വേണ്ടി  കോടതിയില്‍ വാദിച്ചിരുന്ന പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന ഷാഹിദ് അസ്മി  (1977ഫെബ്രുവരി 11, 2010 ),

പ്രപഞ്ചത്തിലെ വിവിധ ഘടകങ്ങള്‍ തമ്മിലുള്ള ഗണിതശാസ്ത്രപരമായ ബന്ധങ്ങളെ പഠനവിധേയമാക്കുകയും  ദ്വൈതസിദ്ധാന്തം, വിശ്ലേഷക ജ്യാമിതി ഇവയുടെആവിഷ്‌കര്‍ത്താവും ആയിരുന്ന ഒരു ഫ്രഞ്ച് ദാര്‍ശനികനും ഗണിതവിജ്ഞാനിയുമായ റെനെ ദെക്കാര്‍ത്തെ (മാര്‍ച്ച് 31, 1596 - ഫെബ്രുവരി 11, 1650),

പാബ്ലോ പിക്കാസോയുടെ  ആദ്യത്തെ ഭാര്യയും അദ്ദേഹത്തിന്റെ ആദ്യത്തെ മകനായ പോളോയുടെ  അമ്മയും ആയിരുന്ന റഷ്യന്‍ ബാലെ നര്‍ത്തകിയായിരുന്നുഓള്‍ഗ പിക്കാസോ, ഓള്‍ഗ സ്റ്റെപ്പനോവന കോക്ക്‌ലോവിന (ജൂണ്‍ 17, 1891  1955, ഫെബ്രുവരി 11),

ഐതിഹാസിക കൃതികളായ ദി കൊളോസസ് ആന്‍ഡ് അദര്‍ പോംയംസ്, ഏരിയല്‍ തുടങ്ങിയ കൃതികള്‍ രചിച്ച ആധുനിക കാലഘട്ടത്തിലെ ഏറ്റവും മികച്ച സ്ത്രീ കവയിത്രികളില്‍ ഒരാളും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന സില്‍വിയ പ്ലാത്ത്
 (ഒക്ടോബര്‍ 27, 1932ഫെബ്രുവരി 11, 1963)

12 ആംഗ്രി മെന്‍, ദി എക്‌സോര്‍സിസ്റ്റ് എന്നീ ക്ലാസിക് ചിത്രങ്ങളില്‍ അഭിനയിച്ച അമേരിക്കന്‍ നടന്‍ ലിയോ ജേക്കബ് എന്ന  ലീ ജെ. കോബിന്‍ (ഡിസംബര്‍ 8, 1911  ഫെബ്രുവരി 11, 1976)

എക്കാലത്തെയും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സയന്‍സ് ഫിക്ഷന്‍ പുസ്തകമായ ഡ്യൂണും അതിന്റെ അഞ്ച് തുടര്‍ച്ചകളും എഴുതിയ അമേരിക്കന്‍ എഴുത്തുകാരന്‍ ഫ്രാങ്ക്‌ലിന്‍ പാട്രിക് ഹെര്‍ബര്‍ട്ട് ജൂനിയര്‍ എന്ന ഫ്രാങ്ക് ഹെര്‍ബര്‍ട്ട് (ഒക്ടോബര്‍ 8, 1920  ഫെബ്രുവരി 11, 1986) 

ഏകദേശം 20 കോടിയോളം ആല്‍ബങ്ങള്‍ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ളവരും 2009 ലെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ് പ്രകാരം ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളവരുമായ അമേരിക്കന്‍ ഗായികയും, ഗാനരചയിതാവും, സംഗീത സംവിധായകയും, നടിയും, മോഡലും ആയിരുന്ന വിറ്റ്‌നി എലിസബത്ത് ഹ്യൂസ്റ്റണ്‍
( 9 ഓഗസ്റ്റ് 1977 - 2012 ഫെബ്രുവരി 11),

ഒരു അമേരിക്കന്‍ രസതന്ത്രജ്ഞയും, സ്‌കോട്ച്ഗാര്‍ഡ്, 3ങ ബ്രാന്‍ഡുകളുടെ ഉത്പ്പന്നം, ഒരു സ്റ്റെയിന്‍ റിപ്പെല്ലെന്റ്, ഡ്യൂറബിള്‍ വാട്ടര്‍ റിപ്പലന്റ് എന്നിവയുടെ സഹ ഇന്‍വെന്ററും ആയിരുന്ന പറ്റ്‌സി ഒ'കോണല്‍ ഷെര്‍മന്‍ (സെപ്തംബര്‍ 15, 1930 - ഫെബ്രുവരി 11, 2008)

ചരിത്രത്തില്‍ ഇന്ന്

എഡി 55 - ബ്രിട്ടാനിക്കസിന്റെ ദുരൂഹ മരണത്തിനു ശേഷം നീറോ റോമന്‍ ചക്രവര്‍ത്തിയായി.

1752 - അമേരിക്കയിലെ ആദ്യത്തെ ആശുപത്രിയായ പെന്‍സില്‍വാനിയ ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു.

1778 - ഭരണകൂടത്തെ വിമര്‍ശിച്ചതിന് നാടുകടത്തപ്പെട്ട ഫ്രഞ്ച് സാഹിത്യകാരനും തത്വചിന്തകനുമായ വോള്‍ട്ടയര്‍ 28 വര്‍ഷത്തിനു ശേഷം ജന്മനാട്ടില്‍ മടങ്ങിയെത്തി.

1856 - അവധ് രാജ്യം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പിടിച്ചെടുത്തു.

1916 - സന്താന നിയന്ത്രണം എന്ന ആശയം പ്രചരിപ്പിച്ചതിനു എമ്മ ഗോള്‍ഡന്‍ എന്ന നഴ്സിനെ ന്യൂയോര്‍ക്കില്‍ അറസ്റ്റ് ചെയ്തു.

1917 - പെട്രോഗ്രാഡ് വന്‍ ജനാവലിക്ക് സാക്ഷ്യം വഹിച്ചു. യുദ്ധവിരുദ്ധ പ്രകടനവും അക്രമവും നടന്നു. റഷ്യയില്‍ പരിവര്‍ത്തനത്തിന്റെ കാറ്റു വീശുകയായിരുന്നു.

1929 - വത്തിക്കാന്‍ സിറ്റിയെ സ്വന്തത്ര രാജ്യം ആക്കുന്നതിനായുള്ള ലാറ്ററന്‍ ഉടമ്പടി ഒപ്പു വച്ചു.

1933 - മഹാത്മജിയുടെ 'ഹരിജന്‍' ആഴ്ചപ്പതിപ്പ് ആദ്യ ലക്കം പുറത്തിറങ്ങി.

1938-ല്‍, ലോകത്തിലെ ആദ്യത്തെ സയന്‍സ് ഫിക്ഷന്‍ ടെലിവിഷന്‍ പ്രോഗ്രാം, കരേല്‍ കാപെക്കിന്റെ എന്ന നാടകത്തിന്റെ ഒരു അഡാപ്‌റ്റേഷന്‍, ആആഇ സംപ്രേഷണം ചെയ്തു

1942 - പ്രജാ മണ്ഡലം കൊച്ചി രാജ്യത്ത് മോചന ദിനമായി ആചരിച്ചു.

1945 - ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്വെല്‍റ്റ്, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ജോസഫ് സ്റ്റാലിന്‍ എന്നിവര്‍ ചേര്‍ന്ന് രണ്ടാം ലോകമഹായുദ്ധാനന്തരം ജര്‍മ്മനിയുടെയും യൂറോപ്പിന്റെയും പുനഃസംഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യാല്‍റ്റ കോണ്‍ഫറന്‍സ് സമാപിച്ചു

1948 - ഗാന്ധിജിയുടെ ചിതാഭസ്മം സംസ്ഥാന സര്‍ക്കാരിന് വേണ്ടി ദിവാന്‍ പി.ജി.എന്‍ ഉണ്ണിത്താന്‍ അടൂരില്‍ വച്ചു ഏറ്റുവാങ്ങി.

1949 - അമേരിക്കന്‍ കണ്‍ട്രി ഗായകന്‍ ഹാങ്ക് വില്യംസിന്റെ ഏറ്റവും പ്രശസ്തമായ ഗാനം 'ലവ്‌സിക്ക് ബ്ലൂസ്' പുറത്തിറങ്ങി.

1953 - ഇസ്രയേലുമായുള്ള ഉഭയകക്ഷിബന്ധങ്ങള്‍ സോവ്യറ്റ് യൂണിയന്‍ വിച്ഛേദിച്ചു.

1970 - ജപ്പാന്‍ ലോകത്തെ നാലാമത്തെ ബഹിരാകാശ ശക്തിയായി. ഓഷുമി എന്ന ഉപഗ്രഹം വിക്ഷേപിച്ചതോടെ ആണ് ഇത്.

1976 - വീക്ഷണം പത്രം തുടക്കം.

1978 -  അരിസ്റ്റോട്ടില്‍, വില്യം ഷേക്‌സ്പിയര്‍, ചാള്‍സ് ഡിക്കന്‍സ് എന്നിവരുടെ കൃതികളുടെ നിരോധനം ചൈന പിന്‍വലിച്ചു

1979 - ഇറാനിയന്‍ വിപ്ലവത്തെയും പേര്‍ഷ്യന്‍ രാജവാഴ്ചയെ അട്ടിമറിച്ചതിനെത്തുടര്‍ന്ന് അയത്തുള്ള ഖൊമേനി ഇറാന്റെ പരമോന്നത നേതാവായി മാറിയതിനുശേഷം ഇറാന്‍ സ്വേച്ഛാധിപത്യ ഇസ്ലാമിക റിപ്പബ്ലിക്കായി.

1990 - ദക്ഷിണാഫ്രിക്കയിലെ വിക്റ്റര്‍ വെഴ്‌സ്റ്റെര്‍ ജയിലിലെ 27 വര്‍ഷത്തെ തുടര്‍ച്ചയായ ജയില്‍വാസത്തിനു ശേഷം നെത്സന്‍ മണ്ടേല ജയില്‍മോചിതനായി.

1990 - മൈക്ക് ടൈസന് ലോക ഹെവി വെയ്റ്റ് കിരീടം നഷ്ടമായി.

1999 - പ്ലൂട്ടോ ഗ്രഹം നെപ്ട്യൂണ്‍ ഗ്രഹത്തിന്റെ ഭ്രമണപഥം മുറിച്ചു കടന്നു. ഇനി 228 വര്‍ഷത്തിന് ശേഷം ആയിരിക്കും ഇതു വീണ്ടും സംഭവിക്കുക

2001 - ഡച്ച് പ്രോഗ്രാമിംഗ് വിദ്യാര്‍ത്ഥിയായ ജാന്‍ ഡി വിറ്റ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുകയും ഇമെയില്‍ സെര്‍വറുകളെ ബാധിക്കുകയും ചെയ്ത അന്ന കോര്‍ണിക്കോവ കമ്പ്യൂട്ടര്‍ വൈറസ് സമാരംഭിച്ചു

2003 - നാസയുടെ വില്‍ക്കിസണ്‍ മൈക്രോവേവ് അനിസോട്ടോപ്പി തയ്യാറാക്കിയ പ്രപഞ്ചത്തിന്റെ ആദ്യത്തെ ബേബി പിക്ചര്‍ പുറത്തുവിട്ടു.

2006 -  കേരള ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

2011 - പ്രഫ. ഒ.എന്‍.വി കുറുപ്പിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ജഞാനപീഠ പുരസ്‌കാരം സമര്‍പ്പിച്ചു.

2011 - അറബ് വസന്തം. ഹോസ്‌നി മുബാറക് രാജിവച്ചു.

2013 - ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വാര്‍ദ്ധക്യത്തെ തുടര്‍ന്ന് മാര്‍പ്പാപ്പ സ്ഥാനം രാജിവയ്ക്കുമെന്ന് വത്തിക്കാന്‍ പ്രഖ്യാപിച്ചു, 1415-ന് ശേഷം അങ്ങനെ ചെയ്യുന്ന ആദ്യത്തെ മാര്‍പ്പാപ്പയായി

2016 - സിയാച്ചിനിലെ മഞ്ഞുമലയില്‍ നിന്ന് ആറാം ദിവസം രക്ഷിച്ച ലാന്‍സ് നായ്ക് ഹനുമന്തപ്പ വിടവാങ്ങി.

2016 - സൗദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യയിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഒരാളുടെ വെടിയേറ്റ് ആറ് പേര്‍ കൊല്ലപ്പെട്ടു

2017 - ശത്രു മിസൈലുകളെ ബാഹ്യാകാശത്തുവച്ചുതന്നെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പൃഥ്വി ഡിഫന്‍സ് വെഹിക്കിള്‍ മിസൈല്‍ വേധ മിസൈല്‍ (ഇന്റര്‍സെപ്റ്റര്‍) ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

2018 - റഷ്യയിലെ മോസ്‌കോയ്ക്ക്, സമീപം സരട്ടോവ് എയര്‍ലൈന്‍സ് വിമാനം 703 തകര്‍ന്നു ബോര്‍ഡിലുണ്ടായിരുന്ന 71 പേര്‍ മരിച്ചു.

2018 - അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രനിര്‍മ്മാണം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.

2020-ല്‍, ലോകാരോഗ്യ സംഘടന ഔദ്യോഗികമായി കൊറോണ വൈറസ് പാന്‍ഡെമിക് എന്ന് നാമകരണം ചെയ്തു. 

2021 - മിസ് ഇന്ത്യ കിരീടം തെലങ്കാനയുടെ മാനസ വാരാണസിക്ക് ലഭിച്ചു.