ഇന്ന് ജൂണ്‍ 9: ലോക അക്രഡിറ്റേഷന്‍ ദിനം, ബിനോയ് വിശ്വത്തിന്റെയും പി.യു. ചിത്രയുടെയും ജന്മദിനം; ഇന്ത്യയിലെ ആദ്യത്തെ എയ്ഡ്‌സ് മരണം റിപ്പോര്‍ട്ട് ചെയ്തും ഇതേ ദിനം: ചരിത്രത്തില്‍ ഇന്ന്

ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിന്റെ അമൂല്യമായ പൈതൃകത്തെ അനുസ്മരിക്കുന്നതാണ് അന്താരാഷ്ട്ര ആര്‍ക്കൈവ്‌സ് ദിനാചരണം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.

New Update
yryr

കൊല്ലവര്‍ഷം 1200
ഇടവം 26
വിശാഖം / ത്രയോദശി
2025  ജൂണ്‍ 9
തിങ്കള്‍

Advertisment

ഇന്ന് 

ലോക ആന്റിഫോസ്‌ഫോളിപ്പിഡ് ആന്റിബോഡി സിന്‍ഡ്രോം ദിനം!

ആന്റിഫോസ്‌ഫോളിപ്പിഡ് ആന്റിബോഡി സിന്‍ഡ്രോം എന്നത് ഒരു ഓട്ടോഇമ്മ്യൂണ്‍ രോഗമാണ്, അതില്‍ രോഗപ്രതിരോധ സംവിധാനം രക്തത്തിലെ സാധാരണ പ്രോട്ടീനുകളെ  ആക്രമിക്കുന്നു എന്നതാണ് പ്രത്യേകത. ഇത് സിരകളിലും ധമനികളിലും രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു, ഇത് ആഴത്തിലുള്ള സിര ത്രോംബോസിസ്, സ്‌ട്രോക്കുകള്‍, അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള ഗര്‍ഭം അലസല്‍ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ഈ ആന്റിഫോസ്‌ഫോളിപ്പിഡ് ആന്റിബോഡി സിന്‍ഡ്രോം എന്താണെന്നറിയാന്‍ ഒരു ദിനം.

പവിഴ ത്രികോണ ദിനം

2 ദശ ലക്ഷത്തിലധികം മൈല്‍ സമുദ്രത്താല്‍ ചുറ്റപ്പെട്ടിട്ടുള്ള ഈ പ്രദേശം, (പവിഴ ത്രികോണം) പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്, കൂടാതെ ലോകത്തിലെ പവിഴപ്പുറ്റുകളുടെ 75% ത്തിലധികം ഇനങ്ങളും ഇവിടെ ഉണ്ടെന്നാണ് പര്യവേക്ഷകര്‍ പറയുന്നത്.  പാറകള്‍ നിര്‍മ്മിക്കുന്ന 600-ലധികം ഇനം പവിഴപ്പുറ്റുകളും 2,000 വ്യത്യസ്ത തരം റീഫ് മത്സ്യങ്ങളും ഈ പ്രദേശത്തുണ്ട് എന്നതും ഇവിടത്തെ പ്രത്യേകതയാണ്.  ജനങ്ങളുടെ അധിനിവേശം മുതല്‍ 1950-കള്‍ മുതല്‍, ഇ പവിഴപ്പുറ്റുകളുടെ ജനസംഖ്യ നേര്‍പകുതി കുറഞ്ഞതായി ശാസ്ത്രജ്ഞര്‍ തെളിയിച്ചിട്ടുണ്ട്, ഇത് പവിഴപ്പുറ്റുകളുടെയും മറ്റ് സമുദ്ര ജീവികളുടെയും സര്‍വ്വനാശത്തിന് കാരണമായി.  മനുഷ്യരുടെ ഈ ഇടപെടല്‍ ഇവിടെ ആഗോള കാലാവസ്ഥാ വ്യതിയാനത്തിനും, പരിസര മലിനീകരണത്തിനും, അമിത മത്സ്യബന്ധനത്തിനും, പവിഴപ്പുറ്റുകളുടെ ഖനനത്തിനും, ഇടയാക്കി. ഇതിനെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാക്കുവാന്‍ ഒരു ദിനം.പ

അന്താരാഷ്ട്ര ആര്‍ക്കൈവ്‌സ് ദിനം

ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിന്റെ അമൂല്യമായ പൈതൃകത്തെ അനുസ്മരിക്കുന്നതാണ് അന്താരാഷ്ട്ര ആര്‍ക്കൈവ്‌സ് ദിനാചരണം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.

ലോക അക്രഡിറ്റേഷന്‍ ദിനം

ധസാമ്പത്തിക വളര്‍ച്ചയിലും പരിസ്ഥിതിയിലും സുസ്ഥിരത എന്ന പ്രമേയത്തോടെയാണ് ഈ വര്‍ഷം ലോക അക്രഡിറ്റേഷന്‍ ദിനം ആഘോഷിക്കുന്നത്‌ഴ

ദേശീയ ഭക്ഷണം തയ്യാറാക്കല്‍ ദിനം
 
ദേശീയ ഭക്ഷണം തയ്യാറാക്കുവാന്‍ ഒരു ദിനം.

ദേശീയ ഡൊണാള്‍ഡ് ഡക്ക് ദിനം

ഡോണാള്‍ഡ് ഡക്ക് എന്ന ഹാസ്യ കാര്‍ട്ടൂണ്‍ കഥാപാത്രം ആദ്യമായി വെള്ളിത്തിരയില്‍ എത്തിയതിന്റെ ഓര്‍മ്മയ്ക്കായി ഒരു ദിനം.
1934 ല്‍ വൈറ്റ് ലിറ്റില്‍ ഹെന്‍ എന്ന സിനിമയിലാണ് ഈ കഥാപാത്രം ആദ്യമായി പ്രതൃക്ഷപ്പെട്ടത്.

നാഷണല്‍ സ്‌ട്രോബറി റുബാര്‍ബ് പൈ ദിനം

സ്‌ട്രോബറിയും റുബാര്‍ബും (റുബാര്‍ബ് ഒരു പച്ചക്കറിയാണെങ്കിലും, ഇത് പലപ്പോഴും പഴങ്ങളുടെ കൂടെ ഉപയോഗിക്കുന്നു) ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ ഡെസര്‍ട്ടിനും ഒരു ദിവസം.

യുഎസ്എ: ദേശീയ സിനിമാ രാത്രി
ഉഗാണ്ട: ദേശീയ വീരന്മാരുടെ ദിനം
സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ദിനം (അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍)

ഇന്നത്തെ മൊഴിമുത്ത്

ജനനമരണമെന്നതിജ്ജനാനാ-
മനുഭവമെന്നതിനിന്തെടോ വിവാദം! 
മരണദിവസവും ശിരസ്സിലാക്കി 
ദ്ധരണിതലം പ്രവിശന്തി മാനുഷന്മാര്‍ 

-കുഞ്ചന്‍ നമ്പ്യാര്‍ 

etete

ഇന്നത്തെ പിറന്നാളുകാര്‍

വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വനം വകുപ്പ് മന്ത്രിയും. 2001, 2006 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനെ രണ്ടുതവണ പ്രതിനിധീകരിക്കുകയും നിലവില്‍  രാജ്യസഭ അംഗവും 2023 ഡിസംബര്‍ 10 മുതല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന  മുതിര്‍ന്ന സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെയും  (ജനനം: 1955)

പട്ടാഭിഷേകത്തിലെ എടുത്തു ചാട്ടക്കാരി കല്യാണിയേയും പഞ്ചാബി ഹൗസിലെ ഊമയേയും പ്രണയനിലാവിലെ പ്രണയിനിയേയുമൊക്ക അവതരിപ്പിച്ച് തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത്
നിറഞ്ഞു നിന്നിരുന്ന ഒരു ദക്ഷിണേന്ത്യന്‍ അഭിനേത്രി, മോഹിനി ക്രിസ്തീന ശ്രീനിവാസന്‍ എന്ന മഹാലക്ഷ്മിയുടെയും (1974)

കേരളത്തില്‍ നിന്നുള്ള ഒരു മദ്ധ്യ, ദീര്‍ഘദൂര ഓട്ടക്കാരിയും ദേശീയ, അന്തര്‍ദ്ദേശീയ സ്‌കൂള്‍ അത് ലറ്റിക് മീറ്റുകളില്‍ നിരവധി സ്വര്‍ണ മെഡലുകള്‍ നേടിയിട്ടുമുള്ള പി.യു. ചിത്രയുടെയും (1995)

 2009ല്‍ ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ അവാര്‍ഡായ പത്മ ഭൂഷണ്‍, 2019- ല്‍ ഇന്ത്യയിലെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡായ പത്മവിഭൂഷണ്‍, 2008 ലെ ഇക്കണോമിക് ടൈംസ് - ബിസിനസ് ലീഡര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടുകയും, ഇന്ത്യന്‍ എഞ്ചിനീയറിംഗ് കമ്പനിയായ ലാര്‍സന്‍ ആന്റ് ട്യൂബ്രോ ലിമിറ്റഡിന്റെ ഗ്രൂപ്പ് ചെയര്‍മാന്‍, 2018 മുതല്‍ ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്യുന്ന മനുഷ്യസ്നേഹിയായ ഇന്ത്യന്‍ വ്യവസായി എ എം നായിക് എന്നറിയപ്പെടുന്ന അനില്‍ മണിഭായ് നായിക് (1942)ന്റേയും

1976-ല്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി സ്ഥാപിതമായ ഒരു അമച്വര്‍ നാടക കമ്പനിയായ സ്പന്ദന തിയേറ്ററിന്റെ ക്രിയേറ്റീവ് ഡയറക്ടറും ഇന്ത്യന്‍ നാടക നടിയും സംവിധായികയും ഗായികയും  ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായുമൊക്കെ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള ബി ജയശ്രീയുടെയും (1950)

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ്.  ഉദ്യോഗസ്ഥയും ജയില്‍ പരിഷ്‌കരണത്തിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വ്യക്തിയും മുന്‍ പോണ്ടിച്ചേരി ഗവര്‍ണറുമായിരുന്ന കിരണ്‍ ബേദിയുടെയും (1949)

16 വയസ്സ്, 11 മാസം, 18 ദിവസം മാത്രം പ്രായമുള്ളപ്പോള്‍ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ചരിത്ര നേട്ടം കരസ്ഥമാക്കിയ ഇന്ത്യക്കാരന്‍  അര്‍ജുന്‍ വാജ്പൈയുടേയും (1993)

ഹിന്ദി ചലചിത്ര താരവും അനില്‍ കപൂറിന്റെ മകളുമായ  സോനം കപൂറിന്റെയും (1985)

കഹൊ ന പ്യാര്‍ ഹൈ, ഗദര്‍ ഏക് പ്രേംഥ, ഭൂല്‍ ഭുലൈയ്യ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച അമീഷ പട്ടേലിന്റെയും (1976)

പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍   പരമ്പരയിലെ ക്യാപ്റ്റന്‍ സ്പാരോ, ചാര്‍ളി ആന്റ് ദ ചോക്കളേറ്റ് ഫാക്ടറി എന്ന ചിത്രത്തിലെ വില്ലി വോങ്ക തുടങ്ങിയ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ജോണ്‍ ക്രിസ്റ്റഫര്‍ ജോണി ഡെപിന്റെയും (1963)

'ബ്ലാക്ക് സ്വാന്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചതിനു അക്കാഡമി അവാര്‍ഡ് അടക്കം ധാരാളം പുരസ്‌കാരങ്ങള്‍ ലഭിച്ച ഹോളിവുഡ് അഭിനേത്രിയും മോഡലുമായ നതാലി പോര്‍ട്ട്മാന്റെയും ( 1971),

വലം-കൈയ്യന്‍ മധ്യനിര ബാറ്റ്‌സ്മാനും വലം-കൈയ്യന്‍ സ്പിന്നറുമായിരുന്ന  മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ആന്‍ഡ്രൂ സൈമണ്ട്‌സിന്റെയും (1975 ) ജന്മദിനം 

tee

ഇന്ന് ജന്മദിനം ആചരിക്കേണ്ട ഇപ്പോള്‍
നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂര്‍വ്വികരില്‍ ചിലര്‍

നന്ദിനി സത്പതി ജ. (19312006)
തെലങ്കാന ശകുന്തള ജ. (19512014)
മഹാനായ പീറ്റര്‍ ഒന്നാമന്‍ ജ. (16721725)
ജോര്‍ജ് സ്റ്റീഫെന്‍സന്‍ ജ. (17811848 )
ബെര്‍ട്ടെ ഫോണ്‍ സുദ്‌നാ ജ. (18431914)
അന്ന അറ്റ്കിന്‍സ് മ. (17991871)
ഹെന്റി ഹാലറ്റ് ഡേല്‍ ജ. (1875 1968)
റോബര്‍ട്ട് മക്‌നമാറ ജ. (19162009)
എറിക് ഹോബ്‌സ്ബാം ജ. (19172012)
കാള്‍ ലുഡ്വിഗ് ബ്ല്യൂം ജ. (17961862)

ഗണിതശാസ്ത്രത്തിന്റെയും സ്ഥിതിവിവരക്കണക്കിന്റെയും സാധ്യതകള്‍ ഉപയോഗിക്കുന്ന 'ഇക്കണോമെട്രിക്‌സ്' എന്ന സാമ്പത്തിക ശാസ്ത്രശാഖയുടെ വളര്‍ച്ചയില്‍ ഗണനീയമായ താത്ത്വികസംഭാവനകള്‍ നല്‍കുകയും സാമ്പത്തികശാസ്ത്രത്തിലെ പ്രഥമ നോബല്‍ സമ്മാനത്തിന്  റാഗ്‌നര്‍ ഫ്രീഷ്ചനോടൊപ്പം അര്‍ഹനാകുകയും ചെയ്ത യാന്‍ ടിന്‍ബര്‍ജെന്‍ (1903 ഏപ്രില്‍ 12- ജൂണ്‍ 9, 1994),

ഒറീസ്സയിലെ ഉരുക്കു വനിത' എന്ന് അറിയപ്പെടുന്നവരും, സ്വതന്ത്ര ഭാരതത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയും ഒറിയ സാഹിത്യത്തിലെ അതികായനായ പദ്മഭൂഷണ്‍ കാളിന്ദി ചരണ്‍ പാണിഗ്രാഹിയുടെ മൂത്തമകളും ഒടിയ യിലെ പ്രമുഖ  സാഹിത്യകാരിയും ആയിരുന്ന നന്ദിനി സത്പതി (9 ജൂണ്‍ 1931- 4 ഓഗസ്റ്റ് 2006)

ഓസെ രാമുലമ്മ, നൂവു നേനു,  ഒക്കടു തുടങ്ങിയ ചിത്രങ്ങളില്‍ ഹാസ്യവും ക്രൂരവും ആയ കഥാപാത്രങ്ങള്‍ വിജയകരമായി  അവതരിപ്പിക്കുകയും ടി വി സീരിയലുകളിലും തമിഴ് സിനിമയിലും (സ്വര്‍ണ്ണക്ക എന്ന പേരില്‍) അഭിനയിക്കുകയും രായല്‍ സീമ / തെലങ്കാന ചുവയുള്ള  തെലുങ്കു ഭാഷയില്‍   സംസാരിക്കുന്നതില്‍ പ്രഗല്‍ഭയും ആയിരുന്ന രവീന എന്ന തെലങ്കാന ശകുന്തള (9 ജൂണ്‍1951  14ജൂണ്‍ 2014),

ആധുനികവത്കരണത്തിന്റെയും സാമ്രാജ്യവികസനത്തിന്റെയും നയങ്ങള്‍ വഴി  റഷ്യയെ മുന്നൂറു കോടി എക്കര്‍ വിസ്തൃതിയുള്ള റഷ്യന്‍ സാമ്രാജ്യമാക്കി മാറ്റുകയും, ജെയിംസ് ക്രാക്രാഫ്റ്റ് എന്ന ചരിത്രകാരന്റെ അഭിപ്രായത്തില്‍ മദ്ധ്യകാലഘട്ടത്തെ രാഷ്ട്രീയ സാമൂഹ്യവ്യവസ്ഥകള്‍ മാറ്റുകവഴി ആധുനികവും ശാസ്ത്രാധിഷ്ടിതവും, യൂറോപ്പിന്റെ മാതൃകയിലുള്ളതും, യുക്ത്യാ ധിഷ്ടിതവുമായ ഭരണസംവിധാനം കൊണ്ടുവരുകയും ചെയ്ത റഷ്യയുടെയും പിന്നീട് റഷ്യന്‍ സാമ്രാജ്യത്തിന്റെയും രാജാവായിരുന്ന മഹാനായ പീറ്റര്‍ ഒന്നാമന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്യോട്ടര്‍ അലക്‌സെയേവിച്ച് റൊമാനോവ് (ജൂണ്‍ 9 1672 - ഫെബ്രുവരി 8 ,1725),

റെയില്‍വെയുടെ പിതാവ് എന്നറിയപ്പെടുന്ന വൃക്തിയും ലിവര്‍പൂളില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് ആദ്യമായി റയില്‍പാത നിര്‍മ്മിക്കുകയും റോക്കറ്റ് എന്ന ആവിശക്തി കൊണ്ട് ഓടുന്ന ഇന്‍ജിന്‍ ഓടിക്കുകയും ചെയ്ത  ജോര്‍ജ് സ്റ്റീഫെന്‍സണ്‍ (1781 ജൂണ്‍ 9-1848 ആഗസ്റ്റ് 12)

ആയുധങ്ങള്‍ അടിയറ പറയൂ എന്ന നോവല്‍ പ്രസിദ്ധ നോവല്‍ രചിച്ച ലോകപ്രശസ്ത സമാധാന പ്രവര്‍ത്തകയും, നോവലിസ്റ്റും സമാധാനത്തിനുള്ള നോബല്‍ സമ്മാനം (1905) നേടിയ ആദ്യ വനിതയും ആയ ബര്‍ത്താ വോണ്‍ സുട്ട്ണര്‍ (1843 ജൂണ്‍ 9-1914 ജൂണ്‍ 21 )

യു.എസ്. ഭിഷഗ്വരനായ ഓട്ടോ ലെവിയുമായി ചേര്‍ന്ന് നാഡീ ആവേഗങ്ങളുടെ പ്രേഷണത്തെക്കുറിച്ചു നടത്തിയ പഠനങ്ങള്‍ക്ക് 1936-ല്‍ ഇരുവര്‍ക്കും നോബല്‍ സമ്മാനം ലഭിച്ചു നോബല്‍ സമ്മാനം നേടിയ ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായിരുന്നു ഹെന്റി ഹാലറ്റ് ഡേല്‍
(1875 ജൂണ്‍ 9-1968 ജൂലൈ 23)

ഒരു ബിസിനസ്സ് എക്‌സിക്യൂട്ടിവും ഫോര്‍ഡ് കംമ്പനിയുടെ പ്രസിഡന്റും, ജോണ്‍ എഫ് കെന്നഡിയുടെയും ലിന്‍ ഡന്‍ ജോണ്‍സണിന്റെയും പ്രതിരോധ സെക്രട്ടറിയും വിയറ്റ്‌നാം യുദ്ധത്തിന്റെ ശില്‍പിയും, വേള്‍ഡ്ബാങ്ക് പ്രസിഡന്റുമായിരുന്ന  റോബര്‍ട്ട് മക്‌നമാറ (ജൂണ്‍ 9, 1916 -ജൂലൈ 6, 2009)

കഴിഞ്ഞ നൂറ്റാണ്ടിലെ പ്രധാന ചിന്തകരില്‍ ഒരാളും,  മാര്‍ക്സിസ്റ്റ് ദര്‍ശനത്തിലൂടെ ലോകചരിത്രത്തെ വിശകലനം ചെയ്യുകയും, കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ചയെ കമ്യൂണിസ്റ്റ് ആശയങ്ങളുടെ തകര്‍ച്ചയായി വ്യാഖ്യാനിക്കാനാവില്ലെന്ന് വ്യക്തമാക്കുകയും,  അമേരിക്കയുടെയും ബ്രിട്ടന്റെയും ഭീകരവിരുദ്ധ യുദ്ധത്തെ ശക്തമായി വിമര്‍ശിക്കുകയും, ലോകത്തെ കോളനിയാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്ത വിഖ്യാതനായ ബ്രിട്ടീഷ് ചരിത്രകാരനും മാര്‍ക്‌സിസ്റ്റ് ചിന്തകനുമായിരുന്ന എറിക് ഹോബ്‌സ്ബാം (9 ജൂണ്‍ 1917  1 ഒക്ടോബര്‍ 2012)

gdgd

ഇന്നത്തെ സ്മരണ 

മിസ് കുമാരി മ. (19321969)
കെ. സി. ലക്ഷ്മണന്‍ മ. (  2014)
ടി.എസ്. ജോണ്‍ മ. (19392016)
ചഏ രംഗ മ.   (1900  1995)
ബന്ദ ബഹാദുര്‍ മ. (16701716)
ധീരേന്ദ്ര ബ്രഹ്മചാരി മ. (19241994)
എം.എഫ് ഹുസൈന്‍ മ. (1915 2011)
ഹേമന്ദ് കനിത്കര്‍ മ. (19422015 )
രാജ് ഖോസ്ല മ. (19251991)
ബന്ദ സിംഗ് ബഹാദുര്‍ മ.(16701716)
നീറൊ ചക്രവര്‍ത്തി മ. ( 37 അഉ 68 അഉ)
വിശുദ്ധ എഫ്രേം മ. (306 373)
അന്ന അറ്റ്കിന്‍സ്  മ. (17991871 )
ചാള്‍സ്  ഡിക്കന്‍സ് മ. (18121870)
ജോണ്‍ ക്രീസേ മ. (19081973) 
യാന്‍ ടിന്‍ബര്‍ജെന്‍ മ. (19031994)

etetet

നല്ല തങ്ക, പാടാത്ത പൈങ്കിളി, നവലോകം,നീലക്കുയില്‍ തുടങ്ങി 50-ലധികം ചിത്രങ്ങളില്‍ അഭിനയിച്ച ഒരു ആദ്യകാല മലയാളചലച്ചിത്ര അഭിനേത്രിയായിരുന്ന മിസ് കുമാരി (1932 ജൂണ്‍ 1-1969 ജൂണ്‍ 9)

പൂരക്കളി ആചാര്യനും ഫോക്ലോര്‍ അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവുമായിരുന്ന കെ.സി. ലക്ഷ്മണന്‍ ( ജൂണ്‍ 9, 2014)

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാപക അംഗങ്ങളിലൊരാളും അതിന്റെ ചെയര്‍മാനുമായിരുന്ന ടി എസ് ജോണ്‍ (ഒക്ടോബര്‍ 21, 1939 - ജൂണ്‍ 9, 2016)

അന്‍പത് വര്‍ഷത്തെ സേവനവുമായി പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ പാര്‍ലമെന്റേറിയന്‍, മുന്‍ നേതാവ്, ക്ലാസിക്കല്‍ ലിബറല്‍, സ്വതന്ത്ര പാര്‍ട്ടിയുടെ സ്ഥാപക പ്രസിഡന്റ്. ഇന്ത്യന്‍ കര്‍ഷക പ്രസ്ഥാനത്തിന്റെ പിതാവ്, എന്നിങ്ങനെ അറിയപ്പെടുകയും  ഒപ്പം ഒരു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനിയും ആയിരുന്ന  (7 നവംബര്‍ 1900 - 9 ജൂണ്‍ 1995),  

ഗുരു ഗോവിന്ദ് സിംഹിന്റെ മുഗളന്മാരോട് വിജയകരമായി യുദ്ധം ചെയ്യുകയും ബാറ്റില്‍ ഓഫ് ചപ്പര്‍ചിരിയില്‍ വച്ച് ഗോവിന്ദ് സിംഗിന്റെ മക്കളുടെ രക്തസാക്ഷിത്വത്തിനു കാരണക്കാരായ ഗവര്‍ണര്‍ വസീര്‍ ഖാനെയും, ദിവാന്‍ സുച്ചാനന്ദിനെയും സിഖുകാരുടെ സേന നയിച്ച് കൊല്ലുകയും ചെയ്ത ലച്ച് മന്‍ദാസ് എന്നും മാധോദാസ് എന്നും പുര്‍വാശ്രമത്തില്‍ പേരുണ്ടായിരുന്ന ബന്ദ സിംഗ് ബഹാദുര്‍
(27 ഒക്ടോബര്‍ 1670  9 ജൂണ്‍ 1716)

ഇന്ദിരാഗാന്ധിയുടെ യോഗാധ്യാപകന്‍ എന്ന നിലയില്‍ പ്രശസ്തനും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിലും പുത്രന്‍ സഞ്ജയ് ഗാന്ധിയിലും ഉള്ള  സ്വാധീനം കാരണം   അടിയന്തരാവസ്ഥക്കാലത്തെ ഒരു പ്രധാന അധികാര കേന്ദ്രമാകുകയും  ഈ ദു:സ്വാധീനത്താല്‍  ഇന്ത്യന്റാസ്പുട്ടിന്‍ എന്നും വിളിക്കപ്പെട്ടിരുന്ന സ്വാമി ധീരേന്ദ്ര ബ്രഹ്മചാരി (12 ഫെബ്രുവരി 1924  9 ജൂണ്‍ 1994)

സിനിമാ പരസ്യങ്ങള്‍ വരച്ച് തന്റെ ജീവിതം ആരംഭിക്കുകയും പില്‍ക്കാലത്ത് ലോകം മുഴുവന്‍ അറിയുന്ന ഇന്ത്യയിലെ ഏറ്റവും പ്രതിഫലം ലഭിക്കുന്ന ചിത്രകാരനായി മാറുകയും ചെയ്ത  പ്രശസ്തനായ ആധുനികചിത്രകാരനായിരുന്ന മഖ്ബൂല്‍ ഫിദാ ഹുസൈന്‍ (സെപ്റ്റംബര്‍ 17, 1915 - ജൂണ്‍ 9, 2011)

ഋഷികേശ് കനിത്കറുടെ അച്ഛനും, ആഭ്യന്തര ക്രിക്കറ്റില്‍ ഒന്നര പതിറ്റാണ്ട് രണ്ട് ടെസ്റ്റുകളടക്കം 87 മാച്ചുകളില്‍ കളിച്ചിട്ടുള്ള ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ബാറ്റ്‌സ്മാനായിരുന്ന ഹേമന്ദ് കനിത്കര്‍
 (8 ഡിസംബര്‍ 1942 - 9 ജൂണ്‍ 2015)

1950 മുതല്‍ 1980 വരെ ഹിന്ദി സിനിമകളിലെ മുന്‍നിര സംവിധായകരിലും നിര്‍മ്മാതാക്കളിലും തിരക്കഥാകൃത്തുക്കളില്‍ ഒരാളും   (1964),  മേരാസായ (1966), ദോസ്താന (1980), മെയിന്‍ തുളസി തേരെ അംഗന്‍ കി (1978) എന്നീ സിനിമകളിലൂടെ മികച്ച ചലച്ചിത്രത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടുകയും ചെയ്ത രാജ് ഖോസ്ല (31 മെയ് 1925 - 9 ജൂണ്‍ 1991)

gdgdfggd

ജുലിയൊ ക്ലൌഡിയന്‍ പരമ്പരയിലെ അവസാനത്തെ റോമന്‍ രാജാവും രാജകൊട്ടാരങ്ങള്‍ പണിയാന്‍ വേണ്ടി റോംനഗരത്തിന്റെ വന്‍ഭാഗവും കത്തിച്ചു എന്ന് ആരോപിക്കപ്പെട്ട നീറൊ ക്ലൌഡിയസ് സീസര്‍ അഗസ്റ്റസ് ജര്‍മാനികസ് എന്ന നീറൊ ചക്രവര്‍ത്തി  (15 ഡിസംബര്‍ 37 അഉ 9 ജൂണ്‍ 68)

പരിശുദ്ധാത്മാവിന്റെ വീണ എന്ന്  വിശേഷിപ്പിക്കപ്പെട്ട സുറിയാനിക്രിസ്തീയപാരമ്പര്യത്തിലെ ഏറെ മാനിക്കപ്പെടുന്ന ഘടകങ്ങളിലൊന്നായ ഭക്തിഗാനങ്ങള്‍  രചിക്കുകയും  ഗ്രീക്ക് ഭാഷയിലെ ഭക്തിഗീതങ്ങള്‍ക്ക് പോലും അവ പ്രചോദനമാകുകയും ചെയ്ത വേദപുസ്തകവ്യാഖ്യാതാവും 'വേദവ്യതിചലങ്ങളുടെ' വിമര്‍ശകനും സുറിയാനി സഭാപിതാക്കന്‍മാരില്‍ പ്രശസ്തനായ ഗ്രന്ഥകാരനും മതപണ്ഡിതനുമായിരുന്ന   സിറിയാക്കാരന്‍ അപ്രേം എന്ന് അറിയപ്പെട്ടിരുന്ന വിശുദ്ധ അപ്രേം (306 9 ജൂണ്‍ 373),

ബന്ദ ബഹദൂര്‍, ലച്മന്‍ ദാസ്, മദോ ദാസ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന സിക്ക് മിലിട്ടറി കമാന്ററായ ബന്ദ സിങ് ബഹദുര്‍(ലച്മന്‍ ദേവ്) (1670-1716 ജൂണ്‍ 9)

ആദ്യമായി ഫോട്ടോഗ്രാഫുകള്‍ എടുത്ത വനിതയും ഫോട്ടോഗ്രാഫിക് ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ആദ്യ വ്യക്തിയും ആയിരുന്ന  ഇംഗ്ലീഷ്‌കാരിയായ സസ്യശാസ്ത്രജ്ഞ അന്ന അറ്റ്കിന്‍സ് (16 മാര്‍ച്ച് 1799- 9 ജൂണ്‍ 1871 )

പിക്വിക് പേപ്പേഴ്‌സ്, ഒളിവര്‍ ട്വിസ്റ്റ്, നിക്കോലാസ് നിക്കിള്‍ബി , എ ക്രിസ്മസ് കരോള്‍, ഡേവിഡ് കോപ്പര്‍ഫീല്‍ഡ്, ബ്ലീക് ഹൗസ്, ഹാര്‍ഡ് റ്റൈംസ്,എ റ്റെയില്‍ ഒഫ് ടു സിറ്റീസ്, ഗ്രേറ്റ് എക്‌സ്‌പെക്‌റ്റേഷന്‍സ് തുടങ്ങിയ കൃതികള്‍  രചിച്ച  വിക്ടോറിയന്‍ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് നോവലിസ്റ്റും സാമൂഹിക പരിവര്‍ത്തകനും ആയിരുന്ന ചാള്‍സ് ജോണ്‍ ഹഫാം ഡിക്കന്‍സ് എന്ന ചാള്‍സ്  ഡിക്കന്‍സ് (ഫെബ്രുവരി 7 1812 - ജൂണ്‍ 9 1870)

28 ഓളം തുലിക നാമങ്ങള്‍ ഉപയോഗിച്ച്,  600ല്‍ കൂടുതല്‍ ശാസ്ത്രനോവലുകളും കുറ്റാന്വേഷണ കഥകളും  രചിച്ച ജോണ്‍ ക്രീസേ  (17 സെപ്റ്റംബര്‍ 1908 -9 ജൂണ്‍ 1973)

ചരിത്രത്തില്‍ ഇന്ന്

എഡി 68- ഈ ദിവസം, റോമന്‍ ചക്രവര്‍ത്തി നീറോ ആത്മഹത്യ ചെയ്തു, ഇത് റോമന്‍ സാമ്രാജ്യത്തിന് അഗാധമായ പ്രത്യാഘാതങ്ങളുണ്ടാക്കി. 

721-ല്‍ അക്വിറ്റൈനിലെ ഒഡോ ടൗലൂസ് യുദ്ധത്തില്‍ ഉമയ്യദ് മുസ്ലീം സൈന്യത്തെ പരാജയപ്പെടുത്തി, ഇത് ഫ്രാങ്കിഷ് പ്രദേശങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമായിരുന്നു. 

1549-ലേക്ക് അതിവേഗം മുന്നോട്ട്, ഇംഗ്ലണ്ടിലും അതിനപ്പുറവും ക്രിസ്തുമതത്തിന്റെ ആചാരത്തെ സ്വാധീനിച്ചുകൊണ്ട്, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്, ബുക്ക് ഓഫ് കോമണ്‍ പ്രെയര്‍ സ്വീകരിച്ചു. 

1659 - ദാദറിലെ ബലൂചി തലവന്‍ ജീവന്‍ ഖാന്‍ മുഗള്‍ രാജകുമാരന്‍ ദാരാ ഷിക്കോയെ വഞ്ചനാപരമായി ഔറംഗസീബിന് കൈമാറി.

1720 - സ്വീഡനും ഡെന്മാര്‍ക്കും തമ്മില്‍ മൂന്നാമത്തെ സ്റ്റോക്ക്‌ഹോം ഉടമ്പടി ഒപ്പുവച്ചു.

1815  -നെപ്പോളിയന്‍ യുദ്ധങ്ങള്‍ക്ക് ശേഷം യൂറോപ്പിന്റെ ഭൗമരാഷ്ട്രീയ ഭൂപ്രകൃതിയെ പുനര്‍നിര്‍മ്മിച്ചുകൊണ്ട് വിയന്നയിലെ കോണ്‍ഗ്രസ് സമാപിച്ചു. കൂടാതെ, 

1815 -ഫ്രഞ്ച് അധിനിവേശത്തില്‍ നിന്ന് ലക്‌സംബര്‍ഗ് സ്വതന്ത്രമായി.

1870-ഇംഗ്ലീഷ് എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമായ ചാള്‍സ് ഡിക്കന്‍സ് അന്തരിച്ചു.

1875 - ഇംഗ്ലീഷ് ഫാര്‍മക്കോളജിസ്റ്റും നോബല്‍ സമ്മാന ജേതാവുമായ ഹെന്റി ഹാലെറ്റ് ഡെയ്ല്‍ ജനിച്ചു.

1923 - പട്ടാള അട്ടിമറിയിലൂടെ ബള്‍ഗേറിയയില്‍ സൈന്യം അധികാരം പിടിച്ചെടുത്തു.

1934 - വാള്‍ട്ട് ഡിസ്‌നിയുടെ ഡൊണാള്‍ഡ് ഡക്ക് എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം പുറത്തിറങ്ങി.

1931 - ഡൊണാള്‍ഡ് ഡക്ക് കാര്‍ട്ടൂണ്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത് ഈ ദിവസമാണ്.

1940 - രണ്ടാം ലോകമഹായുദ്ധസമയത്ത് നോര്‍വേ ജര്‍മ്മനിക്ക് കീഴടങ്ങി.

1945 - ഓസ്ട്രേലിയന്‍ സൈന്യം ബ്രൂണെ ഉള്‍ക്കടലിലെ നോര്‍ത്ത് ബോര്‍ണിയോ മേഖലയില്‍ പ്രവേശിച്ചു.

1959 - ബാലിസ്റ്റിക് മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള ആദ്യ മുങ്ങിക്കപ്പല്‍ യു.എസ്.എസ്. ജോര്‍ജ് വാഷിങ്ടന്‍ പുറത്തിറങ്ങി.

1964 - ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റു.. 

1973 - കുതിരപ്പന്തയത്തില്‍, സെക്രട്ടേറിയറ്റ് യുഎസ് ട്രിപ്പിള്‍ കിരീടം നേടി.

1975 - ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ നടപടികള്‍ പൊതുജനങ്ങള്‍ക്ക് തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങി.

1977 - ഗ്രേറ്റ് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ രജതജൂബിലി ആഘോഷിച്ചു. ഈ സംഭവങ്ങള്‍, മറ്റുള്ളവയില്‍, വ്യത്യസ്ത കാലഘട്ടങ്ങളിലും പ്രദേശങ്ങളിലും ഈ തീയതി വഹിക്കുന്ന ചരിത്രപരമായ പ്രാധാന്യത്തിന്റെ വ്യാപ്തി കാണിക്കുന്നു

1978 - ജെന്‍ ഹാഡ്ഫീല്‍ഡ് , ഒരു ബ്രിട്ടീഷ് കവിയും വിഷ്വല്‍ ആര്‍ട്ടിസ്റ്റുമാണ്, ജനിച്ചു.

1979 - ഓസ്ട്രേലിയയിലെ സിഡ്നിയിലെ ലൂണ പാര്‍ക്കില്‍ നടന്ന ഗോസ്റ്റ് ട്രെയിന്‍ തീപിടുത്തത്തില്‍ ഏഴ് പേര്‍ മരിച്ചു.

1981 - ഡേവിയുടെ സബ് മറൈന്‍ എസ്‌കേയ്പ് അപ്പാരറ്റസ് ഉപയോഗിച്ച് കടലില്‍ മുങ്ങിയ ബ്രിട്ടീഷ് കപ്പലില്‍ നിന്ന് ആറു പേരെ രക്ഷപ്പെടുത്തി.

1986 - ഇന്ത്യയിലെ ആദ്യത്തെ എയ്ഡ്‌സ് മരണം മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തു.

1994 -   ഒരു ഡച്ച് സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ ജാന്‍ ടിന്‍ബര്‍ഗന്‍ അന്തരിച്ചു.

1999 - കൊസോവോ യുദ്ധം: ഫെഡറല്‍ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവിയയും നാറ്റോയും സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു.

2001 - ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി ജോഡി ഫ്രഞ്ച് ഓപ്പണിന്റെ ഡബിള്‍സ് കിരീടം നേടി.

2008 - കേന്ദ്ര ഭരണ പ്രദേശ ഭരണം 2008ല്‍ ചണ്ഡീഗഢിനെ പുകയില വിമുക്തമായി പ്രഖ്യാപിച്ചു.

2009 - പാകിസ്ഥാനിലെ പെഷവാറിലെ ഒരു ഹോട്ടലില്‍ ഒരു സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2010 - കാന്തഹാറിലെ അര്‍ഗന്ദാബില്‍ നടന്ന ഒരു വിവാഹ പാര്‍ട്ടിയില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും 70 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2018 - ഒഡീഷയിലെ കട്ടക്ക് ജില്ലയില്‍ രണ്ട് സിഎന്‍ജി സ്റ്റേഷനുകള്‍ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉദ്ഘാടനം ചെയ്തു.

2022 - നാസ, അജ്ഞാത ആകാശ പ്രതിഭാസങ്ങളില്‍ (യുഎപി) ശ്രദ്ധ കേന്ദ്രീകരിച്ച് യുഎഫ്ഒകളില്‍ ഗവേഷണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

2024- നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ ഇന്ത്യയില്‍ സത്യപ്രതിജ്ഞ ചെയ്തു.