/sathyam/media/media_files/1A3Yqp64NBXZPejrgfmT.jpg)
🌅ജ്യോതിർഗ്ഗമയ🌅
.
1199 മീനം 29
കാർത്തിക / തൃതീയ
2024 ഏപ്രിൽ 11,വ്യാഴം
ആറുനോമ്പ് ആരംഭം!
ഇന്ന്;
. *ദേശീയ മാതൃ സുരക്ഷ ദിനം !
[National safe motherhood day
മാതൃ ആരോഗ്യത്തിൻ്റെയും ക്ഷേമത്തിൻ്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനുള്ള ഒരു നിർണായക അവസരമാണ്. ]
/sathyam/media/media_files/naOI8MvRV98auejy9IEd.jpg)
* പ്രസവ സുരക്ഷാ ദിനം !
[ സുരക്ഷിതമായ മാതൃത്വം ലോകത്ത് ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും സുരക്ഷിതമായ മാതൃത്വം ഒരു പ്രധാന ആശങ്കയാണ്, അത് സമൂഹത്തിന് വളരെ പ്രധാനമാണ്. രാഷ്ട്രപിതാവ് മഹാത്മജിയുടെ പത്നി കസ്തൂർബാ ഗാന്ധിയുടെ ജന്മദിനമാണ് ഈ ദിനാചരണത്തിന് പിന്നിൽ.]
.*ലോക പാർക്കിൻസൺസ് ദിനം!
[World Parkinson’s Day ; 1817-ൽ ന്യൂറോ ഡീജനറേറ്റീവ് ഡിസോർഡറിൻ്റെ ആദ്യ കേസ് കണ്ടെത്തിയ ഡോ. ജെയിംസ് പാർക്കിൻസൻ്റെ സംഭാവനകളെ ആദരിക്കുന്നതിനും ഈ ദിനം സമർപ്പിക്കുന്നു. വിറയലും കാഠിന്യവും ഉണ്ടാക്കുന്ന ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡറായ പാർക്കിൻസൺസ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.]
.* അന്തഃരാഷട്ര ലൂയി ലൂയി ഡേ !
[ഒരു ജമയിക്കൻ നാവികൻ സ്വന്തം പ്രേയസിയെ കാണാൻ ദ്വീപിലേക്ക് മടങ്ങുന്ന കഥ പറയുന്ന റിച്ചാർഡ് ബെറിയുടെ ലൂയി ലൂയി ഗാനത്തിന്റെ റിക്കോർഡ് ഇറങ്ങിയ ദിനം]
/sathyam/media/media_files/F97f0fhrZ5sa1Zyyn2fY.jpg)
USA;
*ദേശീയ അന്തർവാഹിനി ദിനം!
[National Submarine Day; ആധുനിക അന്തർവാഹിനി യുഗത്തിൻ്റെ തുടക്കം കുറിക്കുന്നതിനാൽ ഈ ദിനത്തിന് പ്രാധാന്യമുണ്ട്. രാജ്യത്തിൻ്റെ പ്രതിരോധത്തിനും സുരക്ഷയ്ക്കും അന്തർവാഹിനികൾ നൽകിയ സംഭാവനകളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം.]
*ദേശീയ ബാർബർഷോപ്പ് ക്വാർട്ടറ്റ് ദിനം!
[National Barbershop Quartet Day
സംഘടിത ബാർബർഷോപ്പ് പ്രസ്ഥാനത്തിൻ്റെ പിറവിയെ അനുസ്മരിക്കാൻ ദേശീയ ബാർബർഷോപ്പ് ക്വാർട്ടറ്റ് ദിനം സൃഷ്ടിച്ചു. 1938 ഏപ്രിൽ 11 ന്
ഒ സി കാഷ്, "തേർഡ് അസിസ്റ്റൻ്റ് ടെമ്പററി വൈസ് ചെയർമാൻ", "റോയൽ കീപ്പർ ഓഫ് ദി മൈനർ കീസ്" റൂപർട്ട് ഹാൾ എന്നിവരുടെ ക്ഷണപ്രകാരം 26 പേർ ഒരു ഗാനമേളയ്ക്കായി ഒത്തുകൂടി. ഇതിൻ്റെ ഫലമായി ബാർബർഷോപ്പ് ഹാർമണി സൊസൈറ്റി രൂപംകൊണ്ടു.]
*ദേശീയ വളർത്തുമൃഗ ദിനം !
[National Pet Day ; വളർത്തുമൃഗങ്ങൾ ജനങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന സന്തോഷത്തെ ദേശീയ വളർത്തുമൃഗ ദിനം ആഘോഷിക്കുകയും ഷെൽട്ടറുകളിലെ മൃഗങ്ങളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യരെയും മൃഗങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നത് ലോകത്തെ മികച്ച സ്ഥലമാക്കാൻ സഹായിക്കുന്നു.]
/sathyam/media/media_files/gNlbopkcyZz7vicf0TVQ.jpg)
* ദേശീയ മാർക്കറ്റിംഗ് ഓപ്പറേഷൻസ് അഭിനന്ദന ദിനം!
[ National Marketing Operations Appreciation Day ; വിപണന പ്രവർത്തനങ്ങളിലുള്ളവരുടെ കഠിനാധ്വാനവും വിജയവും തിരിച്ചറിയുന്നതിനുള്ള ഒരു പ്രത്യേക ദിവസമാണ് നാഷണൽ മാർക്കറ്റിംഗ് ഓപ്പറേഷൻസ് അപ്രീസിയേഷൻ ഡേ.]
* ദേശീയ ആൽക്കഹോൾ സ്ക്രീനിംഗ് ദിനം!
[ National Alcohol Screening Day; ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുന്നു, അറിവുള്ള തിരഞ്ഞെടുപ്പുകൾ പ്രാപ്തമാക്കുന്നു, വ്യക്തികൾക്ക് സമതുലിതമായ ജീവിതശൈലി വളർത്തിയെടുക്കുന്നു.
- ദേശീയ റാഞ്ച് വാട്ടർ ഡേ!
[ National Ranch Water Day;
നവോന്മേഷദായകമായ ടെക്വില, ഫിസി വാട്ടർ, സെസ്റ്റി സിട്രസ് എന്നിവയുടെ മിശ്രിതങ്ങൾ ഉന്മേഷദായകമായ പാനീയങ്ങൾ സൃഷ്ടിക്കുന്നു. ടെക്‌സാസ് ആസ്ഥാനമായുള്ള ഒരു ഐക്കണിക് കോക്‌ടെയിലിനെ അഭിനന്ദിക്കാനും അനുസ്മരിക്കാനും ആചരിക്കുന്ന ദിവസമാണിത്. /sathyam/media/media_files/FYmB8YC8mg0ecdIuViQU.jpg)
* ദേശീയ ചീസ് ഫോണ്ട്യു ദിനം!
[National Cheese Fondue Day ; ചീസ്, വൈൻ എന്നിവയുടെ രുചികരമായ മിശ്രിതം ബ്രെഡ്, മാംസം, പച്ചക്കറികൾ എന്നിവയ്‌ക്കൊപ്പം നന്നായി ചേരുന്നതിനുള്ള ഒരു മാർഗമാണ് ദേശീയ ചീസ് ഫോണ്ട്യു ദിനം.]
. ഇന്നത്തെ മൊഴിമുത്ത്
''മരണം മനോഹരം തന്നെയായിരിക്കണം. തലയ്ക്കുമേൽ പുൽക്കൊടികളിഴനെയ്കെ പതുപതുത്ത തവിട്ടുമണ്ണിൽ കിടന്നുകൊണ്ടു നിശ്ശബ്ദതയ്ക്കു കാതുകൊടുക്കുക; ഇന്നലെയില്ല, നാളെയുമില്ല; കാലത്തെ മറക്കുക, ജീവിതത്തിനു മാപ്പു കൊടുക്കുക, ശാന്തിയെ പുല്കുക.''
. [ - ഓസ്കാർ വൈൽഡ് ]
*********
ഗാന്ധി എന്ന ചിത്രത്തിൽ കസ്തൂർബാ ഗാന്ധിയുടെ വേഷമിട്ട മികച്ച സഹനടിക്കുള്ള ബാഫ്റ്റ അവാർഡാണ് ലഭിച്ച ആദ്യത്തെ ഇന്ത്യൻ കലാകാരിയും ടി വി സിനിമ അഭിനേത്രിയുമായ രോഹിണി ഹട്ടാങ്കടിയുടെയും (1955),
മലയാളത്തിലെ ചലച്ചിത്ര ടെലിവിഷൻ അഭിനേത്രി പ്രവീണയുടെയും (1978),
/sathyam/media/media_files/bLC4hG49TIzVqhAr2AEe.jpg)
നൃത്തം, സംഗീതം, ചിത്രരചന, എന്നിവയില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കി സ്‌കൂള്‍ കലോത്സവ വേദികളില്‍ നിറഞ്ഞു നിന്നിരുന്ന താരവും നിരവധി കെമേഴ്ഷ്യല്‍ ചിത്രങ്ങളിലും ആഡ് ഫിലിംസിലും ആറാം വയസ്സിൽ'പുതിയ തീരങ്ങള്‍' എന്ന ചിത്രത്തിലും അഭിനയിക്കുകയും തുടർന്ന് ഫേസ് ടു ഫേസ്, ലണ്ടന്‍ ബ്രിഡ്ജ്, തിര എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്ത കൊച്ചു കാലാകാരി അമൃത അനില്‍കുമാറിന്റേയും (2000),
റോമിയോ ആൻഡ് ജൂലിയറ്റ്, ക്യാച്ച് മി ഇഫ് യു കാൻ, ബ്ലഡ് ഡയമണ്ട്, ടൈറ്റാനിക്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ച പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും നിർമാതാവുമായ ലിയോനാർഡോ വിൽഹെം ഡികാപ്രിയോയുടെയും (1974) ,
വെൽകം ടു കോളിൻവുഡ്', 'ഡോണ്ട് സേ എ വേർഡ്' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ ഒരു അമേരിക്കൻ നടിയും അഭിഭാഷകയും ബിസിനസുകാരിയുമാണ് ജെന്നിഫർ എസ്പോസിറ്റോയുടേയും (1973),
2004 മുതൽ 2017 വരെ വിക്ടോറിയസ് സീക്രട്ടിനൊപ്പം പ്രവർത്തിക്കുകയും തുടർന്ന് അർമാനി, ക്രിസ്റ്റ്യൻ ഡിയർ തുടങ്ങിയ ഫാഷൻ ഹൗസുകളുമായി പ്രവർത്തിക്കാൻ പോവുകയും ചെയ്ത ബ്രസീലിയൻ മോഡൽ അലസാന്ദ്ര അംബ്രോസിയോയുടെയും (1981),
/sathyam/media/media_files/Oj9w9brn8XCFHupYazPO.jpg)
ന്യൂസിലൻഡ് ക്രിക്കറ്റ് അമ്പയറും, മുൻ ക്രിക്കറ്ററുമായ ബ്രെന്റ് ഫ്രേസർ 'ബില്ലി' ബൗഡന്റെയും(1963) ജന്മദിനം !!!
ഇന്നത്തെ സ്മരണ !!!
********
ഇടപ്പള്ളി കരുണാകരമേനോൻ മ.
(1905 - 1965)
എം എച്ച് ശാസ്ത്രികൾ മ. (1911-2012)
ഇ.കെ. ഇമ്പിച്ചി ബാവ മ. (1917-1995)
ടി.എ. തൊമ്മൻ മ. (1984)
വിഷ്ണു പ്രഭാകർ മ. ( 1912–2009)
പ്രിമോ ലെവി മ. (1919 –1987)
ജെറാൾഡ് ഡ്യൂമോറിയർ മ.(1873 -1934 )
ലൂതർ ബർബാങ്ക് മ. (1849-1926)
അന്ന കാതറിൻ ഗ്രീൻ മ.(1846-1935)
വിൽസ് ക്രോഫ്റ്റ്സ് മ(1879-1957)
കുർട്ട് വോനെഗട്ട് മ(1922-2007)
ജോനാഥൻ വിൻ്റേഴ്‌സ് മ(1925-2013)
എമിൽ ടെൽഫോർഡ്മില്ലർ മ (1937-2016)
/sathyam/media/media_files/NHgTd6sOTXlbNofturfa.jpg)
കസ്തൂർബ ഗാന്ധി ജ. (1869-1944)
ജ്യോതി റാവു ഫുലെ ജ(1827- 1890)
ജാമിനി റോയ് ജ. (1887-1972).
കെ. എൽ. സൈഗാൾ ജ. (1904-1947)
നബി അഹമ്മദ് ഷാക്കിർ ജ. (1952-2001)
മാർക് സ്ട്രാൻഡ് ജ. (1934 - 2014)
തിയോടൊർ ഐസക്ക്റൂബിൻ ജ. (1923-2019)
സെപ്റ്റിമിയസ് സെവേറസ് ജ(145-211)
* സ്മരണാഞ്ജലി !!!
പ്രധാനചരമദിനങ്ങൾ !!!
*********
മലയാളത്തിലേക്ക് ആദ്യമായി ഒരു റഷ്യൻ നോവൽ (ദസ്തസേവ്സ്കിയുടെ കുറ്റവും ശിക്ഷയും) വിവർത്തനം ചെയ്യുകയും, പച്ച മലയാള പദങ്ങൾ മാത്രം ഉൾപ്പെടുത്തി ഒരു നിഘണ്ടു തയ്യാറാക്കുകയും ചെയ്ത പ്രമുഖനായ മലയാള സാഹിത്യകാരനും വിവർത്തകനുമായിരുന്ന ഇടപ്പള്ളി കരുണാകര മേനോനെയും
( 28 ഏപ്രിൽ 1905 - ഏപ്രിൽ 11,1965)
പ്രശസ്ത സംസ്കൃതപണ്ഡിതനും തിരുവനന്തപുരം സംസ്കൃത കോളേജ് മുൻഅദ്ധ്യാപകനും ആയിരുന്ന എം എച്ച് ശാസ്ത്രികൾ എന്നറിയപ്പെടുന്ന മഹാദേവ ഹരിഹര ശാസ്ത്രികളെയും (18 ജനുവരി 1911- ഏപ്രിൽ 11, 2012),
കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവും നിയമ സഭാംഗവും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്ന ഇ.കെ. ഇമ്പിച്ചി ബാവയെയും (ജൂലൈ 17 1917- ഏപ്രിൽ 11 1995)
/sathyam/media/media_files/nGuMni4Y8gr4e0TdlaZF.jpg)
കേരളത്തിലെ മുൻമന്ത്രിയും ഒന്നും, രണ്ടും കേരളനിയമ സഭകളിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവായിരുന്ന ടി.എ. തൊമ്മനെയും
(- 11 ഏപ്രിൽ 1984)
ഒരുപാട് ചെറുകഥകളും, നോവലുകളും, നാടകങ്ങളും, യാത്രാവിവരണങ്ങളും എഴുതിയ പ്രശസ്ത ഹിന്ദി സാഹിത്യകാരൻ വിഷ്ണു പ്രഭാകറിനെയും (21 ജൂൺ 1912 – 11 ഏപ്രിൽ 2009),
രണ്ടു നോവലുകളും, ചെറുകഥാ സമാഹാരങ്ങളും ഉപന്യാസങ്ങളുടെ സമാഹാരങ്ങളും ആയി അനേകം കൃതികൾ എഴുതുക മാത്രമല്ല ഇതുവരെ എഴുതപ്പെട്ടവയിൽ വച്ച് ഏറ്റവും നല്ല ശാസ്ത്ര പുസ്തകമായി റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഗ്രെയിറ്റ് ബ്രിട്ടൻ തെരഞ്ഞെടുത്ത ദി പീരിയോഡിക് ടേബിൾ എന്ന പുസ്തകവും രചിച്ച ഇറ്റാലിയൻ എഴുത്തുകാരനും,ഓഷ് വിറ്റ്സ് തടങ്കൽ പാളയത്തിലെ അന്തേവാസിയുമായിരുന്ന പ്രിമോ ലെവിയെയും (31 ജൂലൈ 1919 – 11 ഏപ്രിൽ 1987)
സാഹിത്യകാരിയായ ഡാഫ്നെ ഡ്യൂമോറിയറുടെ അച്ഛനും, ഇംഗ്ലീഷ് നടനും തിയെറ്റർ മാനേജരുമായിരുന്ന ജെറാൾഡ് ഡ്യൂ മോറിയറെയും (1873 മാർച്ച് 26-ഏപ്രിൽ 11, 1934 ),
/sathyam/media/media_files/4Skxhd29d2LfXDU2NKQg.jpg)
അമേരിക്കക്കാരനായ സസ്യശാസ്ത്രജ്ഞനും ഉദ്യാനവിജ്ഞാനിയും കൃഷിശാസ്ത്രത്തിന്റെ ആദ്യകാലതുടക്കക്കാരനുമായിരുന്ന ലൂഥർ ബർബാങ്കിനെയും
(മാർച്ച് 7, 1849 – ഏപ്രിൽ 11, 1926)
അമേരിക്കയിൽ ഡിറ്റക്ടീവ് ഫിക്ഷൻ നോവലുകളെഴുതിയ ആദ്യ എഴുത്തുകാരിലൊരാളും കവയത്രിയുമായിരുന്ന അന്ന കാതറിൻ ഗ്രീനിനെയും
( നവംബർ 11, 1846 – ഏപ്രിൽ 11, 1935)
'ദി കാസ്ക്', 'ദി പോൺസൺ കേസ്', 'ദി സീ മിസ്റ്ററി' തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനായ ഒരു ഐറിഷ് എഴുത്തുകാരനായിരുന്ന ഫ്രീമാൻ വിൽസ് ക്രോഫ്റ്റ്സിനെയും(1 ജൂൺ 1879 – 11 ഏപ്രിൽ 1957)
ആക്ഷേപഹാസ്യവും ഇരുണ്ട നർമ്മവും നിറഞ്ഞ നോവലുകൾക്ക് പേരുകേട്ട ഒരു അമേരിക്കൻ എഴുത്തുകാരനും നർമ്മാസ്വാദകനുമായിരുന്ന
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശംസനീയമായ നോവലിസ്റ്റുകളിൽ ഒരാളായിരുന്ന കുർട്ട് വോനെഗട്ടിനെയും ( നവംബർ 11, 1922 - ഏപ്രിൽ 11, 2007)
/sathyam/media/media_files/qeABaSRZJfuGto5yGLYc.jpg)
അമേരിക്കൻ ഹാസ്യനടനും എഴുത്തുകാരനും ടെലിവിഷൻ അവതാരകനും, സ്റ്റാൻഡ് അപ് കോമേഡിയനും, കലാകാരനും 'ദി ലവ്ഡ് വൺ' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജോനാഥൻ വിൻ്റേഴ്‌സ് എന്ന ജോനാഥൻ ഹർഷ്മാൻ വിൻ്റേഴ്‌സിനെയും III (നവംബർ 11, 1925 - ഏപ്രിൽ 11, 2013)
1950-കളുടെ അവസാനത്തിലും 1960-കളുടെ തുടക്കത്തിലും യുണൈറ്റഡ് കിംഗ്ഡത്തിൽ എമിലി ഫോർഡിൻ്റെയും ചെക്ക്മേറ്റ്സിൻ്റെയും നേതാവെന്ന നിലയിൽ ജനപ്രിയനും, 1959-ൻ്റെ അവസാനത്തിൽ "എന്തിനുവേണ്ടിയാണ് എൻ്റെ നേർക്ക് ആ കണ്ണുകൾ ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത്?" എന്ന ഗാനത്തിന് ഒന്നാം സ്ഥാനം നേടുകയും, ആ വർഷത്ത ക്രിസ്മസ് നമ്പർ വൺ ആകുകയും ചെയ്ത
ബ്രിട്ടീഷ് വിൻഡ്‌വാർഡ് ദ്വീപുകളിലെ സെൻ്റ് ലൂസിയയിൽ ജനിച്ച ഒരു സംഗീതജ്ഞനും ഗായകനും. സൌണ്ട് ഇൻജിനീയറുമായിരുന്ന പ്രൊഫഷണലായി എമിൽ ഫോർഡ് എന്നറിയപ്പെടുന്നമൈക്കൽ എമിൽ ടെൽഫോർഡ് മില്ലറിനെയും (16 ഒക്ടോബർ 1937 - 11 ഏപ്രിൽ 2016), സ്മരിക്കുന്നു.!
/sathyam/media/media_files/wkzsNDTfTMsnQekpswht.jpg)
പ്രധാനജന്മദിനങ്ങൾ !!!
**********
പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും മഹാത്മാ ഗാന്ധിയുടെ പത്നിയുമായിരുന്ന കസ്തൂർബാ ഗാന്ധിയെയും (ഏപ്രിൽ 11, 1869 - ഫെബ്രുവരി 22, 1944)
മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഇന്ത്യൻ സാമൂഹിക പ്രവർത്തകനും വ്യവസായിയും ജാതി വിരുദ്ധ സാമൂഹിക പരിഷ്കർത്താവും എഴുത്തുകാരനും ആയിരുന്ന ജ്യോതിറാവു ഗോവിന്ദറാവു ഫൂലെയേയും (11 ഏപ്രിൽ 1827 - 28 നവംബർ 1890),
അമ്മയും കുഞ്ഞും, സ്ത്രീ, ബാവുൽ ഗായകർ, പൂച്ചകൾ ചെമ്മീൻ പങ്കിടുന്നത് തുടങ്ങി നിത്യജീവിതത്തിലെ ദൃശ്യങ്ങൾ വരച്ച ഇന്ത്യൻ ആധുനിക ചിത്രകലാ രംഗത്തെ ശ്രദ്ധേയനായ കലാകാരനായ ജാമിനി റോയ് യേയും (1887 ഏപ്രിൽ 11-1972 ഏപ്രിൽ 24),
, "ബാബുൽ മോറ", "ഏക് ബങ്കള ബനേ ന്യാര", "ജബ് ദില്‍ ഹി ടൂട് ഗയ" തുടങ്ങിയ അനശ്വര ഗാനങ്ങള്‍ ആലപിച്ച പ്രതിഭാശാലിയായ നടനും ഗായകനുമായിരുന്ന കുന്ദൻലാൽ സൈഗാൾ എന്ന കെ.എൽ. സൈഗാളിനെയും ( 1904 ഏപ്രിൽ 11-1947- ജനുവരി 18)
/sathyam/media/media_files/qr1CuXFJsLskH8wUp3rl.jpg)
ഇന്ത്യൻ ചാര സംഘടനയായ റൊയുടെ നിർദ്ദേശ പ്രകാരം പാക്കിസ്ഥാനിൽ പോയി മതം മാറുകയും പിടിക്കപ്പെടുകയും ജയിൽ കഠിന പീഢനമേറ്റ് കൊല്ലപ്പെടുകയും, ഈ ജീവിതം റോയുടെ മുൻ ജോയിന്റ് ഡയരക്ടർ മലോയ് കൃഷ്ണ ധർ എഴുതിയ : "മിഷൻ റ്റു പാകിസ്താൻ: ഏൻ ഇന്റലിജൻസ് ഏജന്റ്" എന്ന പുസ്തകത്തിനു ആധാരമാകുകയും പിന്നീട് എക് ഥാ ടൈഗർ എന്ന സിനിമ നിർമ്മിച്ച് കഥ പുറം ലോകം അറിയുകയും ചെയ്ത മുൻനാടക നടനും ചാരപ്രവർത്തകനും ആയിരുന്ന രവീന്ദർ കൗശി എന്ന നബി അഹമ്മദ് ഷാക്കിറിനെയും (ഏപ്രിൽ 11, 1952-2001 സെപ്റ്റമ്പർ21 )
കനേഡിയൻ അമേരിക്കൻ കവിയും, എഴുത്തുകാരനും, പരിഭാഷകനും ആയിരുന്ന മാർക് സ്ട്രാൻഡിന്റെയും (ഏപ്രിൽ 11, 1934 - നവംബർ 29, 2014)
അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൈക്കോഅനാലിസിസ്, കാരെൻ ഹോർണി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൈക്കോഅനാലിസിസ് എന്നിവയുടെ മുൻ പ്രസിഡൻ്റും,അമേരിക്കൻ സൈക്യാട്രിസ്റ്റും രചയിതാവുമായിരുന്ന തിയോഡോർ ഐസക് റൂബിനിനെയും
(ഏപ്രിൽ 11,1923 - ഫെബ്രുവരി16, 2019).
റോമൻ ഗവൺമെൻ്റിനെ ഒരു രാജവാഴ്ചയാക്കി മാറ്റി 193 മുതൽ 211 വരെ ഭരിച്ചിരുന്ന റോമൻ ചക്രവർത്തിയായിരുന്ന സെപ്റ്റിമിയസ് സെവേറസിനെയും (11 ഏപ്രിൽ 145 -4 ഫെബ്രുവരി 211) സ്മരിക്കുന്നു!!
/sathyam/media/media_files/CkRPtisSTRNwciVJ4d11.jpg)
ചരിത്രത്തിൽ ഇന്ന് …
**********
1564 - ഫ്രാൻസും ഇംഗ്ലണ്ടും തമ്മിൽ ട്രോയിസ് ഉടമ്പടി ഒപ്പുവച്ചു.
1677 - ഫ്രഞ്ച് സൈന്യം വില്യം മൂന്നാമൻ രാജകുമാരനെ കാസൽ യുദ്ധത്തിൽ പരാജയപ്പെടുത്തി.
1689 - വില്യം മൂന്നാമൻ രാജാവും മേരി രണ്ടാമൻ രാജ്ഞിയും ഇംഗ്ലണ്ടിൻ്റെ സംയുക്ത ഭരണാധികാരികളായി നിയമിക്കപ്പെട്ടു.
1814 - നെപ്പോളിയൻ സ്ഥാന ത്യാഗം ചെയ്തു… എൽബയിലേക്കു നാട് കടത്തി.
1865 - മൊബൈൽ ബേ യുദ്ധത്തിൽ കോൺഫെഡറേറ്റുകൾ അലബാമ ഒഴിപ്പിച്ചു.
1869: മഹാത്മാഗാന്ധിയുടെ ഭാര്യ കസ്തൂർബാ ഗാന്ധി ജനിച്ചു.
1900 - ജോൺ ഫിലിപ്പ് ഹോളണ്ട് നിർമിച്ച ആദ്യത്തെ ആധുനിക മുങ്ങികപ്പൽ അമേരിക്കൻ നാവിക സേന വാങ്ങി.
/sathyam/media/media_files/0xpYq3UsZa4i6mcyb1eU.jpg)
1909 - ടെൽ അവിവ് നഗരം സ്ഥാപിതമായി.
1917 - ചമ്പാരൻ സത്യാഗ്രഹത്തിനായി ഗാന്ധിജി ചമ്പാരനിൽ എത്തി.
1919 - അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) സ്ഥാപിതമായി.
1930: ഋഷികേശിൽ ഉരുക്ക് കമ്പികൊണ്ട് നിർമ്മിച്ച ലക്ഷ്മൺ ജൂല പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
1957 - സിംഗപ്പൂരിന് സ്വയംഭരണം നൽകാനുള്ള വ്യവസ്ഥ ബ്രിട്ടൺ അംഗീകരിച്ചു.
1957 - കേരളത്തിൽ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് ഇറങ്ങി.
1964 - C P I (M) രൂപീകരണത്തിന് സാധ്യത തുറന്ന് കൊണ്ട് എസ് എ ഡാങ്കെയെയും കൂട്ടരെയും നിശിതമായി വിമർശിച്ച് കൊണ്ട് CPl ദേശീയ കമ്മിറ്റി യോഗത്തിൽ നിന്ന് 32 പേർ ഇറങ്ങി പോയി.
/sathyam/media/media_files/Fs2btYGLiU4IYUrmfe90.jpg)
1976 - ആപ്പിൾ I കമ്പ്യൂട്ടർ, സഹ സ്ഥാപകൻ സ്റ്റീവ് വോസ്നയ്ക് പുറത്തിറക്കി.
1979 - ഉഗാണ്ടയിൽ ഇദി അമീൻ സ്ഥാനഭ്രഷ്ട നാക്കപ്പെട്ടു. ലിബിയയിലേക്ക് രക്ഷപെട്ടു.
1982 - 'ചിത്രഭൂമി' പ്രസിദ്ധീകരണം ആരംഭം.
1983 - 55-ാമത് അക്കാദമി അവാർഡിൽ "ഗാന്ധി" എന്ന ചിത്രത്തിന് ബെൻ കിംഗ്സ്ലിയും മെറിൽ സ്ട്രീപ്പും ഓസ്കാർ നേടി.
1984 - ചലഞ്ചർ ബഹിരാകാശ വാഹനത്തിലെ യാത്രികർ ആദ്യമായി ഒരു ഉപഗ്രഹം ബഹരികാശത്തു വെച്ചു നന്നാക്കി.
1988-ൽ മൈക്കൽ ഡഗ്ലസും ചെറും 60-ാമത് അക്കാദമി അവാർഡിന് ഓസ്കാർ നേടി..
1991 - ഐക്യരാഷ്ട്ര സെക്യൂരിറ്റി കൗൺസിൽ, ഇറാഖിൽ വെടി നിർത്തൽ കരാർ പുറപ്പെടുവിച്ചു.
1997: കേന്ദ്രത്തിൽ, പത്തുമാസം പഴക്കമുള്ള എച്ച്‌ഡി ദേവഗൗഡ സർക്കാർ വിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ടു.
/sathyam/media/media_files/urdpxiVVFZRNrfvzddOb.jpg)
1999: അഗ്നി മിസൈൽ-II പരീക്ഷിച്ചു.
2006 - ഇറാൻ, യുറേനിയം സമ്പുഷ്‌ടീകരിച്ചതായി പ്രഖ്യാപിച്ചു.
2011: ഇന്ത്യൻ വംശജയായ പ്രശസ്ത എഴുത്തുകാരിയായ ജുംപാ ലാഹിരിക്ക് അവരുടെ ആദ്യത്തെ 'ഇൻ്റർപ്രെറ്റർ ഓഫ് മലഡീസ്' കൃതിക്ക് പുലിറ്റ്‌സർ സമ്മാനം ലഭിച്ചു.
2012 - ലോസ് ഏഞ്ചൽസിൽ "ദി അവഞ്ചേഴ്സ്" പ്രീമിയർ ചെയ്തു
2012 - ഗ്രീസ് പ്രധാനമന്ത്രി ലൂക്കാസ് പാപ്പഡെമോസ് രാജിവച്ചു.
2015 - യു എസ്- ക്യൂബ നയതന്ത്ര ബന്ധങ്ങൾ പുനസ്ഥാപിക്കുന്നതിനായി ബാരക് ഒബാമയും റൗൾ കാസ്ട്രോയും പനാമ ഉച്ചകോടിയിൽ കൂടിക്കണ്ട് ഹസ്തദാനം നടത്തി.
/sathyam/media/media_files/zGiBKvgWOYfIwu2wA8jc.jpg)
2019 - വിക്കിലീക്‌സിൻ്റെ സ്ഥാപകനെ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ നിന്ന് ബലമായി നീക്കം ചെയ്തു.
2020 - കോവിഡ്-19-ൽ നിന്ന് 1,000-ത്തിലധികം മരണങ്ങൾ രേഖപ്പെടുത്തിയ ആദ്യത്തെ രാജ്യമായി ബ്രസീൽ മാറി.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us