ഇന്ന് ഏപ്രില്‍ 15: ലോക കല ദിനം ! ജെറി അമല്‍ദേവിന്റേയും ആസാദ് മൂപ്പന്റെയും ജന്മദിനം: അമേരിക്കന്‍ പ്രസിഡണ്ട് എബ്രഹാം ലിങ്കണ്‍ മരണമടഞ്ഞതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

2019 ലെ യുനെസ്കോയുടെ 40-ാമത് ജനറൽ കോൺഫറൻസിൽ സ്ഥാപിതമായ വേൾഡ് ആർട്ട് ഡേ, ലോകമെമ്പാടുമുള്ള കലയുടെ വളർച്ച, വ്യാപനം, വിലമതിപ്പ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു അനുസ്മരണമാണ്.

New Update
april newsUntitled.jpg

🌅ജ്യോതിർഗ്ഗമയ🌅
.                       
1199  മേടം 2
പുണർതം  / സപ്തമി
2024, ഏപ്രിൽ 15, തിങ്കൾ

ഇന്ന്;

.*ലോക കല ദിനം !
[World Art Day ; 2019 ലെ യുനെസ്കോയുടെ 40-ാമത് ജനറൽ കോൺഫറൻസിൽ സ്ഥാപിതമായ വേൾഡ് ആർട്ട് ഡേ, ലോകമെമ്പാടുമുള്ള കലയുടെ വളർച്ച, വ്യാപനം, വിലമതിപ്പ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു അനുസ്മരണമാണ്.]

Advertisment

jerry newsUntitled.jpg

*ദേശീയ ടൈറ്റാനിക് അനുസ്മരണ ദിനം !
[Titanic Remembrance Day ; 1912-ൽ വടക്കൻ അറ്റ്‌ലാൻ്റിക്കിലെ മഞ്ഞുമൂടിയ വെള്ളത്തിലേക്ക് ടൈറ്റാനിക് മുങ്ങിയപ്പോൾ നഷ്ടപ്പെട്ട ജീവിതങ്ങളെ ഏപ്രിൽ 15-ന് ദേശീയ ടൈറ്റാനിക് അനുസ്മരണ ദിനം ഓർക്കുന്നു. അന്ന് മരിച്ച1,500-ലധികം ആളുകളെ ഓർക്കുന്നു]

*അന്താരാഷ്ട്ര മൈക്രോവെൻറിയറിംഗ് ദിനം!
[International Microvolunteering Day ;
ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റുന്നതിൽ നമ്മുടെ ചെറിയ പ്രയത്നം എത്രത്തോളം മുന്നോട്ട് പോകുമെന്ന് നിങ്ങൾ ആശ്ചര്യപ്പെടും. അതാണ് മൈക്രോ സന്നദ്ധപ്രവർത്തനത്തിൻ്റെ മുഴുവൻ സത്തയും അതിനാൽ മൈക്രോ സന്നദ്ധപ്രവർത്തന ദിനവും. ഏപ്രിൽ 15-ന് ആചരിക്കുന്ന ഈ ദിനം, നമ്മുടെ പക്കലുള്ള ചെറിയ വിഭവങ്ങളും ഊർജ്ജവും ഉപയോഗിച്ച് ഒരു ആഗോള വെല്ലുവിളി പരിഹരിക്കാൻ സഹായിക്കുന്നതിനുള്ള ശക്തി പ്രകടിപ്പിക്കുന്നതിനാണ്.]

asadnewsUntitled.jpg

*ദേശീയ ആനിമേഷൻ ദിനം !
[National Anime Day ; ആനിമേഷൻ കൺവെൻഷനുകൾക്ക് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഒരു നീണ്ട ചരിത്രമുണ്ട്,  ജപ്പാനിലാണ് ആരംഭം.]

* അമേരിക്ക: ടാക്സ് ഡേ !
[ Tax Day - റിട്ടേൺസ്‌ നിറക്കേണ്ട അവസാന ദിനം, ഈ വർഷം കോവിഡ് കാരണം മെയ് 17 വരെ നീട്ടി ]

* ജാക്കി റോബിൻസൺ ഡേ  !
(മേജർ ബെയ്സ്ബാൾ ലീഗ് തുടങ്ങിയ ദിനം)

  • ദേശീയ ASL ദിനം!
    [ National ASL Day ; ലോകമെമ്പാടുമുള്ള 450 ദശലക്ഷത്തിലധികം ആളുകൾക്ക് സംസാരിക്കുന്ന വാക്കുകൾ കേൾക്കാൻ കഴിയില്ല.  ഒരു പുതിയ കൂട്ടം ആളുകളുമായും അവസരങ്ങളുമായും ഇടപഴകാൻ ASL (അമേരിക്കൻ ആംഗ്യഭാഷ) പഠിക്കുക.]
  • asimnewsUntitled.jpg

പർപ്പിൾ അപ്പ്!  ദിനം  !
[Purple Up! Day;  മാതാപിതാക്കൾ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന കുട്ടികളോട് ഐക്യദാർഢ്യത്തോടെ പർപ്പിൾ ധരിച്ച് ഐക്യവും പിന്തുണയും ആഘോഷിക്കുന്നു.]

*  National Glazed Spiral Ham Day ; 
[ദേശീയ ഗ്ലേസ്ഡ് സ്പൈറൽ ഹാം ദിനം!
 ഗ്ലേസ്ഡ് സ്‌പൈറൽ ഹാമിൻ്റെ ചണം ആസ്വദിച്ച്, കാരമലൈസ്ഡ് മധുരവും സ്വാദിഷ്ടമായ പൂർണ്ണതയും ഉള്ള ഒരു സ്വാദിഷ്ടമായ ആനന്ദം.]

*ദേശീയ ടേക് എ വൈൽഡ് ഗസ് ഡേ
 [National Take A Wild Guess Day ;
ദൈനംദിന ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ ഊഹിക്കാനുള്ള കഴിവ് പരിശീലിക്കാം.]

  • National Laundry Day! 
    * National Rubber Eraser Day
    * National That Sucks! Day
  • mandira newsUntitled.jpg

* ഉത്തര കൊറിയ : സൂര്യ ദിനം !
* ഹവായ് : ഫാദർ ഡാമിയൻ ഡേ !
* ലിവർപൂൾ: ഹില്സ് ബൊറൊ 
   അത്യാഹിത ദിനം !

 ഇന്നത്തെ മൊഴിമുത്തുകൾ
*************
''ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം''

''ഭരിക്കപ്പെടുന്നവരുടെ സമ്മതമില്ലാതെ അവരെ ഭരിക്കുക അസാധ്യമാണ്.
ഒരാനയുടെ പിൻകാലുകളിൽ നിങ്ങൾക്ക് പിടുത്തം കിട്ടുകയും ആന എന്നിട്ടും ഓടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഓടാൻ അനുവദിക്കുന്നതായിരിക്കും ബുദ്ധി.''

''ഇത് ചായയോ കാപ്പിയോ? ചായാണെങ്കിൽ കുറച്ച് കാപ്പി കിട്ടിയാൽ ഉപകാരം. അല്ല ഇത് കാപ്പിയാണെങ്കിൽ കുറച്ച് ചായ കൊണ്ടു വരൂ''

''മതം സൂഷ്മവും വിശദവുമായി പഠിക്കാൻ മെനക്കെടുന്നില്ല, കാരണം അത്തരമൊരു ശ്രമം പൂർണ്ണമായ അവിശ്വാസത്തിൽ ചെന്നെത്തി നിൽക്കും.''

meysinewsUntitled.jpg

.   [ - എബ്രഹാം ലിങ്കൺ ]
    ***********
മലയാളത്തിന്‍റെ തനത് ശീലുകള്‍ ഉപയോഗപ്പെടുത്തി ഈണങ്ങള്‍ സൃഷ്ടിച്ച്‌, 'മഞ്ഞില്‍ വിരിഞ്ഞ പൂവ് മുതല്‍ പൂമരം' വരെയുള്ള സിനിമാപാട്ടുകള്‍ക്ക് തന്‍മയ ഭാവങ്ങൾ  നൽകി കഴിഞ്ഞ നാലു പതിറ്റാണ്ടായി സംഗീത ലോകത്ത്‌ നിലകൊള്ളുന്ന, 'മലയാള മഞ്ഞില്‍ വിരിഞ്ഞ പൂവ്’ എന്നറിയപ്പെടുന്ന ജെറി അമല്‍ദേവിന്റേയും (1939),

ആസ്റ്റർ ഡി.എം.ഹെൽത്ത് കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും   ഡോക്ടറും, പ്രമുഖ വ്യവസായി യുമായ ആസാദ് മൂപ്പന്റെയും ( 1953 ),

2015ല്‍ പുറത്തിറങ്ങിയ 'വാനവില്‍ വായ്കയ്' എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത തമിഴ് ചലച്ചിത്ര നടിയും മോഡലും ഗായികയുമായ മായ എസ് കൃഷ്ണന്റേയും (1992),

ജില്ലാ റൂറൽ പ്രസ്‍ക്ലബ്ബ് സെക്രട്ടറി, പ്രസിഡന്റ്, കവന കൗമുദി പത്രാധിപ സമിതി അംഗം, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും, ഇപ്പോൾ ദേശാഭിമാനി ദിനപത്രത്തിന്റെ നെടുമങ്ങാട് പ്രാദേശിക ലേഖകനും കവിയുമായ അസീം താന്നിമൂടിന്റെയും (1975),

alla newsUntitled.jpg

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും, മോഡലും, ടെലിവിഷൻ അവതാരകയുമായ മന്ദിര ബേദിയുടെയും (1972),

2011 ൽ എച് ബി ഓപരമ്പര ഗെയിം ഓഫ് ത്രോൺസിൽ ആര്യ സ്റ്റാർക്ക് എന്ന വേഷം അഭിനയിച്ചുകൊണ്ട് പ്രൊഫഷണൽ അഭിനയ രംഗത്ത് അരങ്ങേറ്റം നടത്തിയ മാർഗരറ്റ് കോൺസ്റ്റാൻസ് "മെയ്‌സി " വില്യംസിന്റെയും (1997),

സോവിയറ്റിന്റേയും റഷ്യയുടേയും സംഗീതജ്ഞയായ അല്ലാ ബോറിസോവ്ന പുഗചേവയുടെയും  (1949)ജന്മദിനം !

ഇന്നത്തെ സ്മരണ !!!
*********
കുറുമ്പൻ ദൈവത്താൻ മ. (1880 -1927)
സി. കണ്ണൻ മ. (1910-2006)
ടി.ആർ ശ്രീനിവാസ്‌ മ. (1943-1993)
പോൾ പോട്ട് മ. (1925 –1998).
മദാം ഡി പോമ്പദൂർ മ. (1721-1764 )
മിഖായ്ൽ ലൊമോനോസോവ് മ. (1711–1765)‌
അബ്രഹാം ലിങ്കൺ മ. (1809 –1865)
ഷാൺ-പോൾ സാർത്ര് മ. (1905 -1985 )

liyanardo newsUntitled.jpg

ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടിനായർ ജ.
(1906 -1966)
ഇന്ദുചൂഡൻ(കെ.കെ നീലകണ്ഠൻ) ജ.(1923 - 1992)
എസ്.എൽ.പുരം സദാനന്ദൻ ജ.(1926-2005)
കെ.ടി.എസ്. പടന്നയിൽ ജ. (1933-2021)
കെ. രാധാകൃഷ്ണൻ ജ. (1942- 2001 )
കെ.പി.പി. നമ്പ്യാർ ജ. (1929-2015)
ക്യാപ്റ്റൻ ഹർഷൻനായർ ജ.(1980- 2007)
സുരേഷ് ഭട്ട് ജ.(1932- 2003)
ഹസറത്ത് ജയപൂരി ജ. ( 1922-  1999)
ലിയനാർഡോ ഡാവിഞ്ചി ജ.(1452 -1519 )
ലെയൻഹാർട് ഒയ്ലർ ജ. (1707– 1783 ).
നികിതാ  ക്രൂഷ്ച്ചേവ്. ജ. (1894 – 1971). 
എലിസബത്ത് കാറ്റ്ലെറ്റ് ജ.(1915 – 2012)
തോമസ് ട്രാൻസ്ട്രോമർ ജ.(1931  -  2015)

സ്‌മരണാഞ്ജലി!!!

abraham newsUntitled.jpg

പ്രധാനചരമദിനങ്ങൾ!!!
**********

പത്തൊൻപതാം നൂറ്റാണ്ടിൽ ആറന്മുളയുടെയും തിരുവിതാം കൂറിന്റെയും സാമൂഹ്യ മുന്നേറ്റത്തിനുവേണ്ടി പ്രയത്നിച്ച കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകനും പ്രജാസഭാംഗവുമായിരുന്ന കുറുമ്പൻ ദൈവത്താനെയും
 (1880 - ഏപ്രിൽ 15,1927) ,

സി ഐ ടി യുവിന്റെ രൂപീകരണം മുതൽ കേരളാ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌, ബീഡി ആന്റ്‌ സിഗാർ വർക്കേഴ്സ്‌ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, കൺസ്ട്രക്ഷൻ വർക്കേഴ്സ്‌ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌, ടുബേക്കോ വർക്കേഴ്സ്‌ യൂണിയൻ പ്രസിഡന്റ്‌, ബീഡി ആന്റ്‌ സിഗാർ വർക്കേഴ്സ്‌ ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡൻറ്റ് വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സ്‌, പവർലൂം, മുനിസിപ്പൽ വർക്കേഴ്സ്‌, ടെക്സ്്റ്റെയിൽ മിൽ വർക്കേഴ്സ്‌ ഫെഡറേഷൻ തുടങ്ങി വേറേയും ധാരാളം സംഘടനകളുടേയും ഭാരവാഹി, ഒന്നും മൂന്നും കേരള നിയമസഭകളിൽ  അംഗം, എന്നി നിലകളിൽ പ്രവർത്തിച്ച കണ്ണൂരിലെ ഒരു തൊഴിലാളിസംഘടനാ പ്രവർത്തകനായിരുന്ന സി. കണ്ണൻ എന്ന സിയെയും
 (1910-2006, എപ്രിൽ 15),

mspatna newsUntitled.jpg

 കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസറായിരുന്ന കൃ: കാമധേനുവും മറ്റു കവിതകളും, ഇടതുപകഷത്തിന്റെ അപചയം, ബാലരശ്മികള്‍ (കവിത), കുളപ്പടവുകള്‍, കുരിശു ചുമന്നവര്‍ (നോവല്‍), മനസ്‌സിന്റെ ലോകം (രാഷ്ട്രവിജ്ഞാനീയം), അന്തരാര്‍ത്ഥങ്ങള്‍ (ഉപന്യാസ സമാഹാരം), തുടങ്ങിയവ എഴുതിയ ടി.ആർ ശ്രീനിവാസിനേയും (12.2.1943 - മ: 15.4.1993),

കമ്പൂച്ചിയൻ കമ്മ്യൂണിസ്റ്റ് ' പാർട്ടിയുടെ ജനറലും,മാർക്സിസത്തിന്റെ പേരിൽ രാജ്യത്തെ നാലിലൊന്ന് ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്ത പ്രധാനമന്ത്രി പോൾ പോട്ടിനെയും 
(19 മേയ് 1925 – 15 ഏപ്രിൽ1998),

ലൂയി പതിനഞ്ചാമൻ രാജാവിന്റെ മുഖ്യകാമുകിയും, ഫ്രെഞ്ചു രാജനീതിയേയും, സാമൂഹ്യജീവിതത്തേയും, സംസ്കാരത്തേയും ഗണ്യമായി സ്വാധീനിച്ച  മദാം ഡി പോമ്പദൂറിനെയും
(29 ഡിസംബർ 1721- 15 ഏപ്രിൽ 1764),

krishnan newsUntitled.jpg

സാഹിത്യം വിദ്യാഭ്യാസം ശാസ്ത്രം എന്നിവ്യ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ റഷ്യൻ എഴുത്തുക്കാരനും ശാസ്ത്രജ്ഞനും polymathഉം ആയിരുന്ന മിഖായ്ൽ ലൊമോനോസോവിനെയും
 (നവംബർ19, 1711 –ഏപ്രിൽ 15, 1765)‌,

അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്ന അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റ് അബ്രഹാം ലിങ്കണിനെയും 
(ഫെബ്രുവരി12, 1809 –ഏപ്രിൽ15, 1865),

പുരസ്‌കാരങ്ങൾ തന്റെ സ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കുമെന്ന് വിശ്വസിക്കുകയും
നൊബേൽ പുരസ്‌കാരവും ഫ്രാൻസിന്റെ ഉന്നത പുരസ്‌കാരമായ 'ലീജിയൺ ഓഫ് ഓണറും  തിരസ്‌കരിച്ച പ്രമുഖ ഫ്രഞ്ച് സാഹിത്യകാരനും ചിന്തകനുമായിരുന്നു ഷാൺ-പോൾ സാർത്രിനെയും
(1905 ജൂൺ 21  -1985 ഏപ്രിൽ 15 )സ്മരിക്കുന്നു. 

kannan newsUntitled.jpg

പ്രധാനജന്മദിനങ്ങൾ!!!
***********
ജി കെ എന്‍  എന്ന തൂലികാനാമത്തില്‍ ഒട്ടേറെ ഗ്രന്ഥ  നിരൂപണങ്ങൾ എഴുതിയിട്ടുള്ള  ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടി നായരെയും (1906 ഏപ്രിൽ 15-നവംബർ 17, 1966),

കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായി കരുതപ്പെടുന്ന പ്രശസ്തനായ പക്ഷിനിരീ‍ക്ഷകൻ ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠനെയും 
(ഏപ്രിൽ 15, 1923 - ജൂൺ 14, 1992),

മലയാളനാടകവേദിയിൽ നാടകകൃത്ത്, സംവിധായകൻ, ചലച്ചിത്ര തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെട്ട കലാകാരനും മലയാളസിനിമയ്ക്ക് ആദ്യമായി തിരക്കഥയ്ക്കുള്ള ദേശീയപുരസ്കാരം നേടിതരുകയും ചെയ്ത  എസ്. എൽ. പുരം സദാനന്ദനെയും (ഏപ്രിൽ15,1926 - സെപ്റ്റംബർ16, 2005),

neelakandan newsUntitled.jpg

മലയാള നാടക, ചലച്ചിത്ര അഭിനേതാവും കോമഡി റോളുകളിൽ തിളങ്ങിയ കലാകാരനുമായിരുന്ന കൊച്ചു പടന്നയിൽ തായി സുബ്രമണ്യൻ എന്നറിയപ്പെടുന്ന കെ.ടി.എസ്. പടന്നയിലിനേയും (1933-2021), 
.
നഹുഷ പുരാണം, ശമനതാളം തുടങ്ങിയ കൃതികൾ എഴുതിയ ആ,ധുനിക മലയാളം നോവലിസ്റ്റായിരുന്ന കെ. രാധാകൃഷ്ണനെയും (15 ഏപ്രിൽ1942- 2001 ഡിസംബർ18)

കെൽട്രോണിന്റെ ആദ്യത്തെ ചെയർമാൻ, ടെക്നോപാർക്കിന്റെ പ്രഥമ പദ്ധതി നിർവഹണ സമിതി ചെയർമാൻ, കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് വകുപ്പിന്റെ സെക്രട്ടറി എന്ന നിലകളിൽ ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഇലക്ട്രോണിക്സ് വിദഗ്ദ്ധൻ കെ.പി.പി. നമ്പ്യാർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കുന്നത്ത് പുതിയവീട്ടിൽ പത്മനാഭൻ നമ്പ്യാരെയും
 (ഏപ്രിൽ 15, 1929-ജൂൺ 30, 2015),

paul newsUntitled.jpg

കരസേനയുടെ ചരിത്രത്തിൽ സമാധാന സമയത്തെ പരമോന്നത മെഡൽ ആയ അശോക് ചക്ര  ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും  ജമ്മു കാശ്മീരിലെ ഛോട്ടീ മർഗീ എന്ന സ്ഥലത്ത് വച്ച് ഹർക്കാത്തുൾ മുജാഹുദീൻ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ തുടയിലും കഴുത്തിലും വെടിയേറ്റ് കൊല്ലപ്പെട്ട  ക്യാപ്റ്റൻ ഹർഷൻ നായരെയും (ഏപ്രിൽ 15,1980-  മാർച്ച് 20, 2007),

തേരി പ്യാരി പ്യാരി സൂറത്ത് കൊ, യ മേരാ പ്രേം പത്ര പട് കർ തുടങ്ങിയ ഹിറ്റ് പാട്ടുകൾ എഴുതിയ ഹിന്ദി കവിയും സിനിമാ ഗാന രചയിതാവും ആയിരുന്ന ഹസറത്ത് ജയപൂരി യെയും
(ഏപ്രിൽ 15,1922-സെപ്റ്റബർ 17,1999),

മറാത്തി കവിയും ഗസൽ സമ്രാട്ടുമായിരുന്ന സുരേഷ് ഭട്ടിനെയും(ഏപ്രിൽ 15, 1932- മാർച്ച് 14, 2003),

അവസാനത്തെ അത്താഴം, മോണ ലിസ തുടങ്ങിയ ചിത്രങ്ങൾ വരയ്ക്കുകയും
ഇരുണ്ട പശ്ചാത്തലം ഉപയോഗിച്ച് പുതിയ ചിത്രകലാ രീതി വികസിപ്പിച്ചെടുക്കുകയും ചെയ്ത ചിത്രകാരൻ, വാസ്തുശില്പി,ശില്പി ശാസ്‌ത്രജ്ഞൻ, ശരീരശാസ്ത്ര വിദഗ്ദ്ധൻ, സംഗീതവിദഗ്ദ്ധൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ലിയനാർഡോ ഡാ വിഞ്ചിയെയും(1452 ഏപ്രിൽ 15 -1519 മേയ് 2 ),

skelenewsUntitled.jpg

കലനം, പ്രകാശികം, ഗ്രാഫ് തിയറി, ബലതന്ത്രം, ദ്രവാവസ്ഥാഭൗതികം, ഒപ്റ്റിക്സ്, ജ്യോതിശാസ്ത്രം മാത്തമാറ്റിക്കൽ ഫങ്ഷൺ[2] മുതലായ വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ പ്രധാനപ്പെട്ട പഠനങ്ങൾ നടത്തിയ ഒരു സ്വിസ്സ് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനുമായിരുന്ന 
ലെയൻഹാർട് ഒയ്ലറിനെയും  (1707ഏപ്രിൽ15-1783 സെപ്റ്റംബർ18)

 സ്റ്റാലിനിസ്റ്റ് നയങ്ങൾ തിരുത്തുന്നതിലും, റഷ്യൻ ബഹിരാകാശ ഗവേഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിലും, പുതിയ രാഷ്ട്രീയപരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിക്കുകയും ശീതസമരകാലത്തെ സോവിയറ്റ് യൂണിയനെ നയിക്കുകയും 1953 മുതൽ 1964 വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയുമായിരുന്ന സോവിയറ്റ് നേതാവ്  നികിതാ സെർഗ്യേവിച്ച് ക്രൂഷ്ച്ചേവിനെയും (ഏപ്രിൽ 15,1894, –സെപ്തം:11,1971),

പ്രമുഖയായ മെക്സിക്കൻ ശിൽപ്പിയും മനുഷ്യാവകാശ പ്രവർത്തകയും ആയിരുന്ന എലിസബത്ത് കാറ്റ്ലെറ്റിനെയും(15ഏപ്രിൽ 1915 – 2 ഏപ്രിൽ 2012),

keltron newsUntitled.jpg

2011-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ സ്വീഡിഷ് എഴുത്തുകാരനും, കവിയും, വിവർത്തകനുമായിരുന്ന  തോമസ് ട്രാൻസ്ട്രോമറിനെയും
 (1931ഏപ്രിൽ 15 - 26 മാർച്ച്  2015),
ഓർമ്മിക്കുന്നു.

ചരിത്രത്തിൽ ഇന്ന് .…
*********

1865 - അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കൺ മരണമടഞ്ഞു. തലേദിവസം ജോൺ വൈക്സ് ബൂത്തിന്റെ വെടിയേറ്റിരുന്നു.

1887 - നസ്രാണി ദീപിക (ദീപിക പത്രം) തുടക്കം. ഇന്ത്യയിലെ ഏറ്റവും പഴയ പത്രങ്ങളിലൊന്നും, മലയാളത്തിലെ ആദ്യത്തെ ദിനപത്രവുമാണ്‌ ദീപിക. ഈ പത്രം ഇപ്പോൾ കോട്ടയം, കൊച്ചി, കണ്ണൂർ, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു.

1892 - ജനറൽ ഇലക്ട്രിക് കമ്പനി രൂപീകൃതമായി.

1912 - ഒരു മഞ്ഞുമലയിൽ ഇടിച്ച് ബ്രിട്ടീഷ് യാത്രാക്കപ്പലായ ടൈറ്റാനിക് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി. 1503 പേർക്ക് മരണം സംഭവിച്ചു.

1955 - ആദ്യ മക്ഡോണാൾഡ് റെസ്റ്റോറന്റ് ഇല്ലിനോയിയിൽ ആരംഭിച്ചു.

nikitha newsUntitled.jpg

1989 - ഹിൽസ്‌ബറോ ദുരന്തം : എഫ്എ കപ്പ് സെമിഫൈനലിൽ ഷെഫീൽഡിൻ്റെ ഹോം ഹിൽസ്‌ബറോ സ്റ്റേഡിയത്തിൽ 97 ലിവർപൂൾ ആരാധകരുടെ മരണം സംഭവിച്ചു.

1989 - ഹു യാവോബാങ്ങിൻ്റെ മരണശേഷം, 1989-ലെ ടിയാനൻമെൻ സ്ക്വയർ പ്രതിഷേധം ചൈനയിൽ ആരംഭിച്ചു.

1994 - വേൾഡ് ട്രേഡ് ഓർഗനൈസേഷൻ്റെ അടിത്തറയുമായി ബന്ധപ്പെട്ട മാരാകേഷ് കരാർ അംഗീകരിച്ചു.

2002 - എയർ ചൈന ഫ്ലൈറ്റ് 129 ദക്ഷിണ കൊറിയയിലെ ബുസാനിലെ ഗിംഹേ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സമീപനത്തിൽ തകർന്നുവീണ് 129 പേർ മരിച്ചു

micronewsUntitled.jpg

2003 - ഇറാഖ് യുദ്ധത്തിന്റെ ഫലമായി ഇറാഖിലെ സദ്ദാം ഹുസൈന്റെ സർക്കാർ വീണുവെന്ന് യുഎസ് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ് പ്രഖ്യാപിക്കുകയും അടുത്ത ദിവസം ഇറാഖിനെതിരായ ഉപരോധം പിൻവലിക്കാൻ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടുകയും ചെയ്തു.

2013 - ബോസ്റ്റൺ മാരത്തൺ ബോംബിംഗ്. ബോസ്റ്റൺ മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് സമീപം , കാണികളുടെ കൂട്ടത്തിൽ രണ്ട് നാടൻ ബോംബുകൾ പൊട്ടിത്തെറിച്ചു; ഭീകരാക്രമണത്തിൽ 3 പേർ കൊല്ലപ്പെടുകയും 264 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

titanic newsUntitled.jpg

2013 - ഇറാഖിൽ ഉടനീളം നടന്ന ബോംബാക്രമണത്തിൽ 75 പേർ കൊല്ലപ്പെട്ടു.

2014 - ദക്ഷിണ സുഡാനീസ് ആഭ്യന്തരയുദ്ധത്തിലെ ഏറ്റവും മോശമായ കൂട്ടക്കൊലയിൽ , ആരാധനാലയങ്ങളിലും ആശുപത്രികളിലും അഭയം തേടിയ 200 സിവിലിയന്മാരെങ്കിലും വെടിയേറ്റ് മരിച്ചു.

2019 - ചരിത്രപ്രസിദ്ധമായ നോട്രെ-ഡാം കത്തീഡ്രൽ ഒരു പുനരുദ്ധാരണ പ്രചാരണത്തിനിടെ തീപിടിച്ചു, തീപിടുത്തത്തിൽ കത്തീഡ്രലിന്റെ മിക്ക മേൽക്കൂരയും 19-ാം നൂറ്റാണ്ടിലെ ശിഖരവും ചില വാരിയെല്ലുകളും നശിച്ചു.

2021 - ഇൻഡ്യാനയിലെ ഇൻഡ്യാനപൊളിസിലെ ഫെഡെക്സ് ഗ്രൗണ്ട് ഫെസിലിറ്റിയിൽ ഒരു കൂട്ട വെടിവയ്പുണ്ടായി, ഒമ്പത് കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment