ഇന്ന് ഏപ്രില്‍ 17: ലോക ഹീമോഫീലിയ ദിനം ! കെ. അശോകന്റെയും മഞ്ജരി ബാബുവിന്റെയും ജന്മദിനം: ഹസന്‍ രണ്ടാമന്റെ കൊലപാതകത്തോടെ മസന്ദരനിലെ ബവന്ദ് രാജവംശത്തിന്റെ ഭരണം അവസാനിച്ചതും ഇന്ന: ചരിത്രത്തില്‍ ഇന്ന്

സർ റാൽഫ് അബെർക്രോംബി പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാൻ ആക്രമിച്ചു , അത് അമേരിക്കയിലെ സ്പാനിഷ് പ്രദേശങ്ങളിലെ ഏറ്റവും വലിയ അധിനിവേശങ്ങളിലൊന്നായിരിക്കും

New Update
april zUntitled.jpg

🌅ജ്യോതിർഗ്ഗമയ🌅
.                       
1199  മേടം 4
ആയില്യം  / നവമി 
2024, ഏപ്രിൽ 17ബുധൻ

ഇന്ന് ;

* ശ്രീരാമ നവമി (ശ്രീരാമാവാതാരം)
   ************

. *ലോക ഹീമോഫീലിയ ദിനം !
[ഏപ്രിൽ 17 ന്, ലോക ഹീമോഫീലിയ ദിനം ആഘോഷിക്കാൻ ഗ്ലോബൽ ബ്ലീഡിംഗ് ഡിസോർഡേഴ്സ് കമ്മ്യൂണിറ്റി ഒത്തുചേരും. "എല്ലാവർക്കും തുല്യമായ പ്രവേശനം: എല്ലാ രക്തസ്രാവ വൈകല്യങ്ങളും തിരിച്ചറിയൽ" എന്നതാണ്  ഇവൻ്റിൻ്റെ തീം.]

Advertisment

benchamin zUntitled.jpg

* ദേശീയ വാഴപ്പഴം ദിനം! 
[ National bananas day ; തെക്കുകിഴക്കൻ ഏഷ്യയിൽ, പ്രധാനമായും ഇന്ത്യയിൽ നിന്നാണ് വാഴപ്പഴം ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.  ബിസി 327-ൽ അറബ് ജേതാക്കളാൽ  പടിഞ്ഞാറോട്ടും ഒടുവിൽ  യൂറോപ്പിലും വാഴപ്പഴം എത്തി.  1870-കളോടെ, വാഴപ്പഴം മിഷനറിമാരുമായി കരീബിയൻ ദ്വീപുകളിലേക്ക് പോയി, അവിടെ വാഴപ്പഴം ആദ്യം സൂക്ഷ്മ വിളകൾക്കായി ഉപയോഗിച്ചിരുന്നു (അതായത് ഒരു വിള വളർത്തുന്നത് മറ്റൊരു വിളയെ വളരാൻ സഹായിക്കുന്നു). ഒടുവിൽ, വാഴകൃഷി സ്വന്തമായി ഒരു ലാഭകരമായ വിളയായി മാറി.]

*ലോക മാൽബക് (Malbec) ദിനം !
[മാൽബക് :  മുന്തിരിയുടെ മറ്റൊരു ഇനം, ഉത്ഭവം ഫ്രാൻസ്‌ ]

  • ലോക സർക്കസ് ദിനം!
    World Circus Day :  ഈ ദിനം സർക്കസ് കലാകാരന്മാരെയും സ്രഷ്ടാക്കളെയും ആഘോഷിക്കുന്നു.  സർക്കസ് ആർട്ട് വിനോദത്തിൻ്റെ ഏറ്റവും ജനപ്രിയത ഉൾക്കൊള്ളുന്ന ഒന്നാണ്.
  • ramazUntitled.jpg

* അന്താരാഷ്ട്ര ഹൈക്കു കവിതാ ദിനം!
[ International Haiku Poetry Day ; ഇത് അത്ര ലളിതമല്ല, അഞ്ച്- ഏഴ്- അഞ്ച് എഴുതുമ്പോൾ..., ഹൈക്കു എന്ന മഹത്തായ ജാപ്പനീസ് കലാരൂപം  ഒരു കൂട്ടം കൊച്ചുകുട്ടികൾ അഞ്ച്-ഏഴ്- അഞ്ച് ശ്രേണിയിൽ ഹൈക്കുവിനെ ഒരുമിച്ച് ചേർക്കാൻ ശ്രമിക്കുമ്പോൾ സർഗ്ഗാത്മകത എന്ന പ്രവൃത്തി ചെറുപ്പമായാലും പ്രായമായാലും രസകരവും ആവേശകരവുമായിരിക്കും. ഹൈക്കൂസ് നിങ്ങളെ ചലിപ്പിക്കട്ടെ.! ]

കുലീന (പ്രൗഢ) സ്ത്രീ പോലെ മറ്റൊന്നുമില്ല ദിനം 
[ Nothing Like A Dame Day;  ഈ ദിനത്തിന്റെ പശ്ചാത്തലം പതിമൂന്നാം നൂറ്റാണ്ടിൽ കണ്ടെത്താനാകും, സ്ത്രീ ഭരണാധികാരികളെ പലപ്പോഴും "ഡാംസ്" എന്ന് വിളിച്ചിരുന്നു.  ശീർഷകം ബഹുമാനത്തിൻ്റെ അടയാളമായിരുന്നു, കൂടാതെ ഒരു യോദ്ധാവിനു നൽകിയ "സർ" എന്ന പദത്തിൻ്റെ ഒരു സ്ത്രീ പതിപ്പ് എന്ന നിലയിൽ ഒരു സ്ത്രീ ബഹുമാനത്തിന് അർഹയാണെന്ന് സൂചിപ്പിച്ചു.  ഒരു സ്ത്രീ ഒരു യോദ്ധാവിന്റെ ഭാര്യയാണെന്ന് ഇത് സൂചിപ്പിച്ചിരിക്കാം. പതിനേഴാം നൂറ്റാണ്ടോടെ, "ഡാം" എന്ന പദം "ലേഡി" എന്നാക്കി മാറ്റി.]

vszUntitled.jpg

*അന്താരാഷ്ട്ര വവ്വാൽദിനം !
[International Bat  Day !
വവ്വാലുകളെ "കീടനാശിനി" ജീവികളായി കണക്കാക്കുന്നതിനാൽ, അവ നമ്മുടെ ലോകത്തെ ശല്യപ്പെടുത്തുന്ന നിരവധി പ്രാണികളെ ഒഴിവാക്കുന്നു. ഒരു മണിക്കൂറിനുള്ളിൽ ഒരു വവ്വാലിന് 1000 കൊതുകുകളെ വരെ ഭക്ഷിക്കും.

* സിറിയ: ഒഴിപ്പിക്കൽ ദിനം ! 
  [ഫ്രാൻസിൽനിന്നും സ്വാതന്ത്ര്യം കിട്ടിയ
   ദിനം -1946]
* ഇറാക്ക്: ഭക്ഷ്യ കാർഷിക സംഘടന
   ദിനം (FAO) !
 * ഗാബോൺ : വനിത ദിനം !
* അമേരിക്കൻ സമോവ: പതാക ദിനം !

  • അമേരിക്ക; 
    * National Ellis Island Family History Day!
    [അമേരിക്കൻ സ്വപ്നങ്ങളിലേക്കുള്ള ഒരു കവാടം, അത് ദശലക്ഷക്കണക്കിന് ആളുകളെ സ്വാഗതം ചെയ്തു, പ്രത്യാശ, പ്രതിരോധം, യുഎസിലെ കുടിയേറ്റ അനുഭവം എന്നിവയെ പ്രതീകപ്പെടുത്തുന്നു.]
  • radhakrishnan zUntitled.jpg

2A ഡേ ! 
[2A Day  ; അമേരിക്കക്കാർക്ക് തോക്കുകൾ  വാങ്ങാനും  കൈവശം വയ്ക്കാനുമുള്ള അവകാശം അംഗീകരിക്കുന്ന ഭരണഘടനയുടെ രണ്ടാം ഭേദഗതിയെ ബഹുമാനിക്കുന്ന ദിനം ]

*ദേശീയ കിക്ക്ബോൾ  ദിനം !
[National Kickball Day ; ചില സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ സഹപ്രവർത്തകരെയോ കൂട്ടിയോജിപ്പിച്ച് നിങ്ങളുടെ ബാല്യകാലം പുനരവലോകനം ചെയ്യുക. ഇത് കുട്ടികൾക്ക് മാത്രമല്ല]

* National Ford Mustang Day!
  [ popular every-mans sports car.]
* National Cheeseball Day
* Blah Blah Blah Day

ഇന്നത്തെ മൊഴിമുത്തുകൾ
**************
''ഭാവനാശേഷിയുടെ പേരിലാണ്‌ എന്റെ കൃതികൾക്ക് ഏറ്റവുമധികം പ്രശംസ കിട്ടുന്നുവെന്നത് എന്നെ വല്ലാതെ രസിപ്പിക്കുന്നു; എന്റെ കൃതികൾ ആകെയെടുത്തു നോക്കിയാൽ യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിലല്ലാത്ത ഒറ്റ വരി പോലും അതിൽ കണ്ടെടുക്കാനുണ്ടാവില്ല എന്നതാണു വസ്തുത. പ്രശ്നമെന്തെന്നാൽ കാടു കയറിയ ഭാവനയ്ക്കു സദൃശമാണ്‌ കരീബിയൻ യാഥാർത്ഥ്യം എന്നതത്രെ''

haikuzUntitled.jpg

''എന്തൊക്കെപ്പറഞ്ഞാലും നിങ്ങൾ പുസ്തകമെഴുതുന്നത് നിങ്ങളുടെ സ്നേഹിതന്മാർക്കു വേണ്ടിയാണല്ലോ.
''ഏകാന്തതയുടെ നൂറു വർഷങ്ങൾ” എഴുതിയതിനു ശേഷം സംഭവിച്ചതെന്തെന്നാൽ, ലക്ഷക്കണക്കായ എന്റെ വായനക്കാർ ഒരാളെപ്പോലും എനിക്കു തിരിച്ചറിയാനാവാതായി. അതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. ലക്ഷം ലക്ഷം കണ്ണുകൾ നിങ്ങളെത്തന്നെ ഉറ്റുനോക്കിയിരിക്കുന്നതു പോലെയാണത്; എന്താണവരുടെ മനസ്സുകളിലൂടെ കടന്നുപോകുന്നതെന്ന് നിങ്ങളൊട്ടറിയുന്നുമില്ല'.

  [ - ഗബ്രിയേൽ ഗർസിയ മാർക്വേസ് ]
  ************** 

പത്രപ്രവർത്തകൻ,  മലയാളം ലക്സിക്കൺ നിർമ്മാണസമിതിയിലെ അംഗം, സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഓഫീസർ,  ഡയറക്ടർ, ഔദ്യോഗിക ഭാഷാ കമ്മിഷൻ ചെയർമാൻ, കേരളാ ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടർ, എന്നി നിലകളിൽ പ്രവർത്തിച്ച മലയാള സാഹിത്യകാരൻ കെ. അശോകന്റെയും (1933),

ഒരു ചിരി കണ്ടാൽ, ആറ്റിൻകരയോരത്ത്, മുള്ളുള്ള മുരിക്കിൻ മേൽ തുടങ്ങിയ ഗാനങ്ങൾ ആലപിച്ച ചലചിത്ര പിന്നണി ഗായിക മഞ്ജരി ബാബുവിന്റെയും (1986),

banana zUntitled.jpg

ധ്രുവം, മാഫിയ, അന്യൻ , രാവണൻ, തുടങ്ങിയ സിനിമകളിൽ അഭിനയിച്ച, 
2003ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരവും, 2005ല്‍ ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചിട്ടുള്ള തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപെട്ട താരമായ കെന്നഡി ജോൺ വിക്ടർ എന്ന വിക്രമിന്റേയും (1966),

2014-ല്‍  തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള നോര്‍വെ അവാര്‍ഡ് നേടിയ തെന്നിന്ത്യന്‍ ചലച്ചിത്രതാരവും ചലച്ചിത്ര നിര്‍മ്മാതാവും ഗായകനുമായ സിദ്ധാർത്ഥിന്റേയും (1979),

ഗാന്ധര്‍വ്വം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക്‌ സുപരിചിതയായ, തമിഴ്, തെലുങ്കു, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മുൻ മോഡലും ചലച്ചിത്ര   അഭിനേത്രിയുമായ കാഞ്ചന്‍ (1970) ന്റേയും,

തമിഴ് തെലുഗു കന്നട മലയാളം സിനിമകളിൽ അഭിനയിക്കുന്ന നടി സുനൈന യെല്ലയുടെയും (1989),

manjari zUntitled.jpg

രാജസ്‌ഥാനിലെ ജോധ്‌പൂരിലുള്ള ആശ്രമത്തിൽ 16 വയസുള്ള  സ്വന്തം ശിഷ്യയായ പെൺകുട്ടിയെ ബലാൽസംഗം ചെയ്‌തെന്ന് പെൺകുട്ടിയുടെ പിതാവ് നൽകിയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട യോഗ ഗുരുവും, ധ്യാന ഗുരുവായി ആശ്രമങ്ങൾ സ്ഥാപിച്ച അസുമൽ തൗമൽ ഹർപലനി അഥവ  അസുമൽ സിരുമലാനി എന്ന ആശാറാം ബാപ്പുവിന്റെയും (1941),

ഏകദിന ക്രിക്കറ്റിലും, ഒരു ട്വന്റി20 മത്സരത്തിലും  ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ദിനേശ് മോംഗിയയുടെയും (1977)

ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റ് ബൗളറായി തിരഞ്ഞെടുത്ത ശ്രീലങ്കൻ അന്തരാഷ്ട്ര കളിക്കാരൻ മുത്തയ്യ മുരളീധരന്റെയും (1972),
.
ഇന്ത്യയിലെ ആദ്യത്തെ പൂർണ അന്ധരായ ഐഎഫ്എസ് ഓഫീസറായ  ബെനോ സെഫിൻറെയും (1990), ജന്മദിനം.!
 qwzUntitled.jpg

ഇന്നത്തെ സ്മരണ !
*********
ഡോ.എസ്‌.രാധാകൃഷ്ണൻ മ.(1888-1975)
കെ.എം. സീതിസാഹിബ് മ.(1899-1961)
ആഗമാനന്ദ സ്വാമി മ. (1896 - 1961)
സൗന്ദര്യ മ. (1972 - 2004)
ടി.കെ. ബാലൻ മ.(1937 - 2005 )
കെ.പി.എ.സി.സുലോചന മ.(1938-2005)
ജി ഭാർഗവൻ പിള്ള  മ. (1933-2009)
പി.എം.എ അസീസ്  മ. (1936 - 2010)
വി.എസ്. രമാദേവി മ. (1934  – 2013)
നിത്യാനന്ദ മഹാപാത്ര മ(1912-2012)
ടി.കെ. രാമമൂർത്തി മ. (1922 - 2013)
ഹാൻസ് അഡോൾഫ് എഡ്വാർഡ് ഡ്രിയെഷ് മ.(1867 - 1941)
ഗബ്രിയേൽ മാർക്വേസ് മ. (1927- 2014)
ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ മ.  (1706 - 1790)

തകഴി ശിവശങ്കരപ്പിള്ള ജ. (1912 -1999)
എൻ.എൽ ബാലകൃഷ്ണൻ ജ. (1943-2014)
ധീരൻ ചിന്നമലൈ ജ. (1756-1805)
സിരിമാവോ ബണ്ഡാരനായകെ ജ.(1916-2000)
നിസർഗദത്ത മഹാരാജ് ജ. (1897-1981)
ബിനോദാനന്ദ് ഝാ ജ. (1900-1971)

സ്മരണാഞ്ജലി !!!
**********
* പ്രധാനചരമദിനങ്ങൾ

ഭാരതീയ തത്ത്വചിന്ത  പാശ്ചാത്യർക്ക്  പരിചയപ്പെടുത്തി ക്കൊടുക്കുന്നതിലും  ശ്രദ്ധേയമായ പങ്കുവഹിക്കുകയും  ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി ഗ്രന്ഥങ്ങൾ എഴുതുകയും വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ജന്മദിനം ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്ന  രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എസ്‌. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണനെയും .(സെപ്റ്റംബർ 5, 1888 - ഏപ്രിൽ 17, 1975)

wewzUntitled.jpg

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മാപ്പിള സമുദായോദ്ധാരകൻ എന്ന നിലയിൽ സവിശേഷ സ്ഥാനമുള്ള, കേരള നിയമസഭയുടെ മുൻ സ്പീക്കറും കേരളത്തിലെ ആദ്യകാല മുസ്ലിംലീഗ് നേതാക്കളിൽ പ്രമുഖനും മാപ്പിള സമുദായ പരിഷ്കർത്താക്കളിൽ  ഒരാളുമായ കെ.എം. സീതി സാഹിബിനെയും (1899-ഏപ്രിൽ 17, 1961),

കാലടി രാമകൃഷ്ണ അദ്വൈതാശ്രമത്തിന്റെ  സ്ഥാപകനും മതപ്രചാരകനും വിദ്യാഭ്യാസ ചിന്തകനുമായിരുന്ന ആഗമാനന്ദ സ്വാമിയെയും (1896 സെപ്‌റ്റംബർ10 -1961 ഏപ്രിൽ17),

ഒരു ഇന്ത്യൻ ഒഡിയ രാഷ്ട്രീയക്കാരനും കവിയും പത്രപ്രവർത്തകനുമായിരുന്നു നിത്യാനന്ദ മഹാപാത്രയേയും (17 ജൂൺ 1912 - 17 ഏപ്രിൽ 2012).

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ പ്രധാന നായകന്മാരാ‍യ രവിചന്ദ്രൻ, വിഷ്ണുവർദ്ധൻ, രജനികാന്ത്, ചിരഞ്ജീവി, കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ,ജയറാം എന്നിവരുടെ കൂടെയും,  ബോളിവുഡ്  നടനായ അമിതാബ് ബച്ചന്റെ കൂടെയും, നായികയായി 100-ലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും അകാലത്തിൽ വിമാന അപകടത്തിൽ മരിക്കുകയും ചെയ്ത സിനിമാനടി  സൗന്ദര്യയെയും (ജൂലൈ 18, 1972 - ഏപ്രിൽ 17, 2004),

sunaina zUntitled.jpg

കേരള എൻ.ജി.ഒ.യൂണിയൻ ജനറൽ സെക്രട്ടറിയും പ്രസിഡന്റുo, കണ്ണൂർ ജില്ലാ കൗൺസിൽ പ്രസിഡന്റും, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും  സിപിഎം കേന്ദ്ര കൺട്രോൾ കമ്മിഷൻ അംഗവും പത്തും പതിനൊന്നും കേരള നിയമസഭകളിൽ  അഴീക്കോട്  മണ്ഡലത്തെ പ്രതിനിധീകരിച്ച നിയമസഭാംഗവും ആയിരുന്ന ടി.കെ. ബാലനെയും(13 ഫെബ്രുവരി 1937 - 17ഏപ്രിൽ 2005 )

വെള്ളാരം കുന്നിലെ’, ‘‘ചെപ്പുകിലുക്കണ ചങ്ങാതി‘, 'വള്ളിക്കുടിലിൻ' തുടങ്ങിയ ഗാനങ്ങൾ പാടിയ സിനിമാ-നാടക അഭിനേത്രിയുമായിരുന്ന കെ.പി.എ.സി. സുലോചനയെയും 
(10 ഏപ്രിൽ 1938 - 17 ഏപ്രിൽ 2005),

നാടോടി വിജ്ഞാനീയത്തിന്റെ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രതിഭാ ശാലിയായിരുന്ന ജി ഭാർഗവൻ പിള്ളയെയും (1933-2009 ഏപ്രിൽ 17)

നിരവധി വിഷയങ്ങളിലായി 37 ഡോക്യുമെന്ററി സിനിമകൾ സംവിധാനം ചെയ്യുകയും,  മികച്ച നാടകഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചാവേർപ്പട എന്ന കൃതി രചിക്കുകയും ചെയ്ത ചലച്ചിത്രസംവിധായകനും നാടകകൃത്തുമായിരുന്ന  അസീസ് എന്നറിയപ്പെടുന്ന പി.എം. അബ്ദുൽ അസീസിനെയും(1938 മാർച്ച് 29 - 2010 ഏപ്രിൽ 17),

dinesh mongiya zUntitled.jpg

ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച ആദ്യവനിതയും ഹിമാചൽ പ്രദേശ്‌, കർണാടകം എന്നി സംസ്ഥാനങ്ങളുടെ ഗവർണറും ആയിരുന്ന ആന്ധ്രപ്രദേശുകാരി  വി.എസ്. രമാദേവിയെയും (1934 ജനുവരി 15 – 2013 ഏപ്രിൽ 17) ,

പ്രമുഖനായ ചലച്ചിത്ര സംഗീത സംവിധായകനും വയലിൻ വിദ്വാനും,  എം.എസ്. വിശ്വനാഥനോടൊപ്പം 700-ഓളം ചിത്രങ്ങൾക്ക് വേണ്ടി സംഗീതം നിർവഹിക്കുകയും ചെയ്ത തിരുച്ചിറാപ്പള്ളി കൃഷ്ണസ്വാമി രാമമൂർത്തി എന്ന ടി.കെ. രാമമൂർത്തിയെയും (1922 - 17 ഏപ്രിൽ 2013),

ഒരു ജർമൻ തത്ത്വചിന്തകൻ, ജീവശാസ്ത്രജ്ഞൻ, ഭ്രൂണശാസ്ത്ര രംഗത്തെ പുരോഗതിയെ സഹായിച്ച വ്യക്തി, നവ്യപ്രാണ തത്ത്വവാദത്തിന്റെ (neovitalism) സുപ്രധാന വക്താവ് എന്നീ നിലകളിൽ വിഖ്യാതനായിരുന്ന ഹാൻസ് അഡോൾഫ് എഡ്വാർഡ് ഡ്രിയെഷിനെയും
(1867 ഒക്ടോബർ 28- എപ്രിൽ 17,1941)

പൈശാചിക നേരത്ത് (In Evil Hour ),ഏകാന്തതയുടെ നൂറ് വർഷങ്ങൾ (100 years of solitude ),കുലപതിയുടെ ശരത്‌ക്കാലം (The Autumn of the Patriarch ),കോളറാകാലത്തെ പ്രണയം (Love in the time of cholera ) ജനറൽ തന്റെ രാവണൻ കോട്ടയിൽ (General in his Labyrinth ),ആരും കേണലിനെഴുതുന്നില്ല (No one writes to the Colonel ) തുടങ്ങിയ കൃതികള്‍ രചിച്ച്  ലോകം എമ്പാടും പ്രശസ്തി ആര്‍ജിച്ച  കൊളംബിയൻ എഴുത്തുകാരനും, പത്രപ്രവർത്തകനും, എഡിറ്ററും, പ്രസാധകനും, രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന  ഗബ്രിയേൽ ഗാർസിയ മാർക്വേസിനെയും  (1927 മാർച്ച് 6 - 2014 ഏപ്രിൽ 17),

tetezUntitled.jpg

ശാസ്ത്രജ്ഞൻ, പ്രമുഖ എഴുത്തുകാരൻ, പ്രസാധകൻ, രാഷ്ട്രിയ പ്രവർത്തകൻ, രാഷ്ട്രിയ തത്ത്വചിന്തകൻ, ആദ്യ പോസ്റ്റ്മാസ്റ്റർ ജനറൽ, സംഗീതജ്ഞൻ, ആക്ഷേപഹാസ്യക്കാരൻ, പൊതുപ്രവർത്തകൻ, ഭരണകർത്താവ്, വ്യവസായി, നയതന്ത്രജ്ഞൻ, ഉപജ്ഞാതാവ് എന്നീനിലകളിൽ പ്രശസ്തമായ രീതിയിൽ കഴിവ് തെളിയിച്ച ഒരു ബഹുമുഖ പ്രതിഭയും അമേരിക്കൻ പ്രബുദ്ധതയുടെ (American Enlightenment) പ്രമുഖനായ വക്താവും  ഭൗതികശാസ്ത്ര ചരിത്രത്തിന്റെ ഏടുകളിൽ പലവിധ കണ്ടുപിടിത്തങ്ങളിലൂടെ  സ്ഥാനമുറപ്പിച്ച  ശാസ്ത്രജ്ഞനും (മിന്നൽ പ്രതിരോധ ചാലകം (lightning rod (US, AUS) or lightning conductor (UK)), രണ്ടു ഫോക്കസുള്ള കണ്ണടകൾ (Bifocals), ഫ്രങ്ക്ലിൻ സ്റ്റൗ, വാഹന സഞ്ചാര ദൂരമാപിനി (Odometer), വാദ്യോപകരണമായ അർമൊനികാ (Armonica) തുടങ്ങിയ കണ്ടുപിടിത്തങൾ) അമേരിക്കയിലെ ആദ്യത്തെ പൊതുവായനശാലയുടേയും പെൻസില്വാനിയായിലെ അദ്യത്തെ അഗ്നിശമന വിഭാഗത്തിന്റേയും സ്ഥാപകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയായ ബെഞ്ചമിൻ ഫ്രാങ്ക്‌ളിനെയും (ജനുവരി 17, 1706 -ഏപ്രിൽ 17, 1790),

ജയ്പൂർ മഹാരാജാവായിരുന്ന, 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിലെ ബംഗ്ലദേശ് യുദ്ധത്തിലെ ധീരതയ്ക്ക് 1972-ൽ അദ്ദേഹത്തിന് 'മഹാവീർ ചക്ര' ലഭിച്ച ബ്രിഗേഡിയർ ഭവാനി സിംഗ് നേയും (22 ഒക്ടോബർ 1931 - 17 ഏപ്രിൽ 2011)

  • പ്രധാനജന്മദിനങ്ങൾ !!!
  • sidharath zUntitled.jpg

ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം,  ആത്മകഥ  .എന്നീ മേഖലകളിൽ സംഭാവനകൾ നൽകി, ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച കുട്ടനാടിന്റെ ഇതിഹാസകാരനെന്ന് അറിയപ്പെടുന്ന തകഴി ശിവശങ്കരപ്പിള്ളയെയും (1912 ഏപ്രിൽ 17 -1999 ഏപ്രിൽ 10)

മലയാള സിനിമകളിലെ നിശ്ചല ഛായാഗ്രാഹകനും ചലച്ചിത്ര അഭിനേതാവുമായിരുന്ന നാരായണൻ ലക്ഷ്മി ബാലകൃഷ്ണൻ എന്ന എൻ.എൽ. ബാലകൃഷ്ണനെയും (1943 ഏപ്രിൽ 17-2014 ഡിസംബർ 25), 

കട്ടബൊമ്മന്റെയും ടിപ്പുവിന്റെയും മരണശേഷം ബ്രിട്ടിഷുകാരോടു കോയംമ്പത്തൂരിൽ വച്ച് പൊരുതാൻ മറാട്ടകളുടെയും മരുതു പാണ്ഡ്യരുടെയും സഹായം തേടിയെങ്കിലും അവരെ ബ്രിട്ടീഷ് സൈന്യം തോൽപ്പിച്ചതിനാൽ തന്നെ കോയമ്പത്തൂരിനെതിരെ യുദ്ധം ചെയ്ത് തോറ്റ ങ്കിലും പിന്നീട് ഒളിപ്പോരു നടത്തി ബിട്ടിഷുകാരെ കാവേരി യുദ്ധത്തിലും, ഓടാനിലൈയിലും, അരച്ചലൂർ യുദ്ധത്തലും തോൽപ്പിച്ചെങ്കിലും സ്വന്തം പാചകക്കാരനാൽ ഒറ്റു കൊടുക്കപ്പെടുകയും സഹോദരങ്ങൾക്ക് ഒപ്പം തുക്കി കൊല്ലപ്പെടുകയും ചെയ്ത  സ്വാതന്ത്രസമര പോരാളിയും, കൊങ്ക പടയുടെ നായകനും ആയ ധീരൻ ചിന്നമലൈ അഥവാ ചിന്നമലൈ തീർഥ ഗിരി ഗൗൺഡർരെയും( 17 ഏപ്രിൽ1756 – 31 ജൂലൈ 1805)

vikram zUntitled.jpg

ശ്രീലങ്കയിലെ മുൻ പ്രധാനമന്ത്രി  എസ്.ഡബ്ലിയൂ.ആർ.ഡി. ബണ്ഡാരനായകെയുടെ പത്നിയും, പിന്നീട് ശ്രീലങ്കയുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായ ചന്ദ്രിക കുമാരതുംഗയുടെ അമ്മയും,
പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയും,  കരയുന്ന വിധവ എന്ന് മാധ്യമങ്ങളും, പ്രതിപക്ഷവും ആദ്യം വിശേഷിപ്പിച്ചിരുന്നതും, പിന്നീട് ശക്തയായ ഒരു നേതാവായി ഉയർന്ന  ശ്രീലങ്കയുടെ  മുൻ പ്രധാനമന്ത്രിയായിരുന്ന സിരിമാവോ രത്വാത് ഡയസ് ബണ്ഡാരനായകെ  എന്ന സിരിമാവോ ബണ്ഡാരനായകെയെയും (17 ഏപ്രിൽ 1916 - 10 ഒക്ടോബർ 2000)

ദ്വൈതവാദത്തെക്കുറിച്ചുള്ള തൻ്റെ പഠിപ്പിക്കലുകൾക്ക് പേരുകേട്ട ഒരു ഇന്ത്യൻ ഗുരുവായ നവനാഥ് സമ്പ്രദായത്തിലെ ആചാര്യപരമ്പരയായ ഇഞ്ചഗിരി സമ്പ്രദായത്തിൽ പെട്ടയാളായിരുന്ന നിസർഗദത്ത മഹാരാജിനേയും (17 ഏപ്രിൽ 1897 - 8 സെപ്റ്റംബർ 1981),

ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ട്രീയക്കാരനായിരുന്ന ബീഹാറിൻ്റെ മുൻ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ബിനോദാനന്ദ് ഝാ_രേയും (17 ഏപ്രിൽ 1900 - 1971) ,ഓർമ്മിക്കുന്നു.
 
ചരിത്രത്തിൽ ഇന്ന് …
********

zqwqUntitled.jpg
1080 - ഡെൻമാർക്കിലെ ഹരാൾഡ് മൂന്നാമൻ മരിച്ചു, തുടർന്ന് കാന്യൂട്ട് നാലാമൻ അധികാരത്തിലേറി , പിന്നീട് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ ഡെയ്നിനായിരുന്നു .

1349 - ഹസൻ രണ്ടാമൻ്റെ കൊലപാതകത്തോടെ മസന്ദരനിലെ ബവന്ദ് രാജവംശത്തിൻ്റെ ഭരണം അവസാനിച്ചു .

1362 - ഒരു മാസത്തെ ഉപരോധത്തിന് ശേഷം കൗനാസ് കാസിൽ ട്യൂട്ടോണിക് ക്രമത്തിൽ വീണു .

1492 - സ്പെയിനും ക്രിസ്റ്റഫർ കൊളംബസും സുഗന്ധദ്രവ്യങ്ങൾ വാങ്ങുന്നതിനായി ഏഷ്യയിലേക്കുള്ള തൻ്റെ യാത്രയ്ക്കായി സാന്താ ഫെയുടെ കീഴടങ്ങലിൽ ഒപ്പുവച്ചു .

1521 - ഡയറ്റ് ഓഫ് വേംസിൻ്റെ അസംബ്ലിയിൽ മാർട്ടിൻ ലൂഥറിൻ്റെ പഠിപ്പിക്കലുകളുടെ വിചാരണ ആരംഭിച്ചു . തുടക്കത്തിൽ ഭയപ്പെടുത്തി, ഉത്തരം നൽകുന്നതിന് മുമ്പ് ചിന്തിക്കാൻ സമയം ചോദിക്കുകയും ഒരു ദിവസത്തെ സ്റ്റേ നൽകുകയും ചെയ്തു.

1524 - ജിയോവാനി ഡ വെരാസാനോ ന്യൂയോർക്ക് തുറമുഖത്ത് എത്തി.

bala zUntitled.jpg

1797 - സർ റാൽഫ് അബെർക്രോംബി പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാൻ ആക്രമിച്ചു , അത് അമേരിക്കയിലെ സ്പാനിഷ് പ്രദേശങ്ങളിലെ ഏറ്റവും വലിയഅധിനിവേശങ്ങളിലൊന്നായിരിക്കും.

1797 - വെറോണയിലെ പൗരന്മാർ ഫ്രഞ്ച് അധിനിവേശ സേനയ്‌ക്കെതിരെ എട്ട് ദിവസത്തെ കലാപം പരാജയപ്പെട്ടു .

1861 - വിർജീനിയ സംസ്ഥാനത്തിൻ്റെ വിഭജന കൺവെൻഷൻ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് വേർപിരിയാൻ വോട്ട് ചെയ്തു; വിർജീനിയ പിന്നീട് കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ ചേരുന്ന എട്ടാമത്തെ സംസ്ഥാനമായി .

1941 - രണ്ടാം ലോകമഹായുദ്ധം: യൂഗോസ്ലാവ്യ ജർമ്മനിക്കു മുൻപിൽ കീഴടങ്ങി.

1964 - ജെറി മോക്ക്, വായുമാർഗ്ഗം ലോകം ചുറ്റി സഞ്ചരിക്കുന്ന ആദ്യ വനിതയായി.

1978 - അഫ്ഗാനിസ്ഥാനിലെ സൗർ വിപ്ലവത്തിന് കാരണമായ മിർ അക്ബർ ഖൈബർ കൊല്ലപ്പെട്ടു . 

1982 -  ഒട്ടാവയിലെ കനേഡിയൻ ഭരണഘടനയുടെ പാട്രിയേഷൻ പ്രഖ്യാപനത്തിലൂടെ , 
 രാജ്ഞിയായി എലിസബത്ത്

neethizUntitled.jpg

1986 - ഹോളണ്ടും സിസിലി ദ്വീപുകളും തമ്മിലുള്ള മുന്നൂറ്റിമുപ്പത്ത്ഞ്ചു വർഷത്തെ യുദ്ധത്തിന്‌ അറുതി വരുത്തിയ സന്ധി ഒപ്പു വച്ചു.

1992 - മൊസാംബിക്കിലെ മാപുട്ടോയിൽ നിന്ന് കറ്റീന പി  കരയ്ക്കടിഞ്ഞു . 60,000 ടൺ അസംസ്‌കൃത എണ്ണ സമുദ്രത്തിലേക്ക് ഒഴുകിയതിൽനിന്നും

2006 -  ഫലസ്തീനിലെ ചാവേർ ബോംബർ ടെൽ അവീവ് റെസ്റ്റോറന്റിൽ ഒരു സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു , 11 പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2013 -  ടെക്സസിലെ വെസ്റ്റ് നഗരത്തിലെ ഒരു വളം പ്ലാന്റിലുണ്ടായ ഒരു സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും 160 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2014 - നാസയുടെ കെപ്ലർ ബഹിരാകാശ ദൂരദർശിനി ഭൂമിയുടെ വലിപ്പമുള്ള ആദ്യത്തെ ഗ്രഹത്തിന്റെ കണ്ടെത്തൽ സ്ഥിരീകരിച്ചു . 

soundarya zUntitled.jpg

2018 - സൗത്ത് വെസ്റ്റ് എയർലൈൻസ് ഫ്ലൈറ്റ് 1380 പെൻസിൽവാനിയയിൽ എഞ്ചിൻ തകരാർ അനുഭവപ്പെടുകയും അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തു ഫിലാഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരാൾ കൊല്ലപ്പെടുന്നു.

2021 - എഡിൻബറോ ഡ്യൂക്ക് ഫിലിപ്പ് രാജകുമാരന്റെ സംസ്കാരം വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ നടന്നു .

' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment