/sathyam/media/media_files/jRvQeNb4fmBPyYtcP5qt.jpg)
1199 മീനം 24
ചതയം / ദ്വാദശി
2024 ഏപ്രിൽ 6, ശനി
പ്രദോഷവ്രതം
ഇന്ന്;
* ഉപ്പു സത്യാഗ്രഹ ദിനം !
[ 1930-ൽ മഹാത്മജിയും അനുയായികളും ദണ്ഡി കടപ്പുറത്ത് ഉപ്പു കുറുക്കി ബ്രിട്ടീഷ് സർക്കാരിന്റെ ഉപ്പു നിയമത്തെ പരസ്യമായി വെല്ലുവിളിച്ച ദിവസം. ഉപ്പ് ഒരു സമരായുധം ആക്കുന്നതിൽ ഗാന്ധിജി കൈവരിച്ച വിജയം അത്ഭുതാവഹമായിരുന്നു. ]
/sathyam/media/media_files/czd82fKfet52BrzpoITZ.jpg)
* വികസനത്തിനും ശാന്തിക്കും വേണ്ടി
ലോക കായിക ദിനം !
[International day of Sport for development & peace - 1896ൽ ആദ്യ ആധുനിക ഒളിമ്പിക്സ് ആരംഭിച്ചതിന്റെ ഓർമ്മയ്ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ, 2013 മുതൽ ഈ ദിനം ആചരിക്കുന്നു ]
* World teflon day !
[ 1938 ൽ Dr. Roy Plunkett ടെഫ്ലോൺ കണ്ടു പിടിച്ചതിന്റെ ഓർമക്ക് ]
* International Firewalk Day !
* International Pillow Fight Day!
- ബോറിംഗ്-ഒപിറ്റ്സ് സിൻഡ്രോം അവബോധദിനം !
/sathyam/media/media_files/eYuZggnJOj1uSyxbDoS5.jpg)
[Bohring-Opitz Syndrome Awareness Day
ഈ അപൂർവ ജനിതക അവസ്ഥയിൽ ജീവിക്കുന്ന കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും പരിചാരകരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനും ബോറിംഗ്-ഒപിറ്റ്സ് സിൻഡ്രോമിനെ കുറിച്ച് കൂടുതലറിയാനും ബോധവൽക്കരിക്കാനും ഒരു ദിനം.]
*ദേശീയ കരസേനാ ദിനം !
[US Army day ; അമേരിക്കൻ ഐക്യ നാടുകൾ ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കുവാൻ തീരുമാനിച്ചതിന്റെ ഓർമയ്ക്ക്. അതിന് മുൻപ് മെയ് 1 ആയിരുന്നു അമേരിക്കൻ സൈനിക ദിനം]
*ശവകുടീരത്തിലെ സ്‌മാരകലിഖിതം /ശിലാ ലിഖിതം !
[Plan Your Epitaph Day; നിങ്ങൾ മരിക്കാൻ പോകുന്നതിന് മുമ്പ് നിങ്ങളെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് മനസിലാക്കാൻ കുറച്ച് സമയം നീക്കിവയ്ക്കാൻ പറ്റിയ ദിവസമാണ്.]
/sathyam/media/media_files/ngWoppMTDzT3QWVBlcVV.jpg)
* ദേശീയ ക്ഷമിക്കണം, ചാർലി ദിനം!
[National Sorry Charlie Day
ഏപ്രിൽ 6 ന്, നമ്മുടെ ജീവിതത്തിലുടനീളം ഞങ്ങൾ അഭിമുഖീകരിച്ച തിരസ്‌കരണങ്ങളെ താൽക്കാലികമായി നിർത്തി പ്രതിഫലിപ്പിക്കാൻ ഞങ്ങളെ അനുവദിക്കുന്നു. ]
*ദേശീയ വിദ്യാർത്ഥി അത്‌ലറ്റ് ദിനം !
[National Student-Athlete Day ; നാഷണൽ കൺസോർഷ്യം ഫോർ അത്‌ലറ്റിക്‌സ് ആൻഡ് സ്‌പോർട്‌സ് ആരംഭിച്ച ഈ ദിനം മൈതാനത്തും ക്ലാസ് മുറിയിലും മികവ് പുലർത്തുന്ന വിദ്യാർത്ഥി കായികതാരങ്ങളെ ആഘോഷിക്കുന്നു.]
*ദേശീയ ടാർട്ടൻ ദിനം !
[National Tartan Day ; യുണൈറ്റഡ് സ്റ്റേറ്റ്സിൽ ആചരിക്കുന്ന ടാർട്ടൻ ദിനം, 1320-ൽ അർബ്രോത്ത് (അല്ലെങ്കിൽ സ്കോട്ടിഷ് സ്വാതന്ത്ര്യ പ്രഖ്യാപനം) ഒപ്പുവച്ച ദിനത്തെ അനുസ്മരിക്കുന്നു. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം മാതൃകയാക്കപ്പെട്ടതാണ് ഇതിന് കാരണം]
/sathyam/media/media_files/R0PjyllJWqPLWpq4F1IM.jpg)
* ദേശീയ കൈവേല ദിനം!
[ National Handmade Day ; ശ്രദ്ധയോടും സ്നേഹത്തോടും കൂടി തനതായ ഇനങ്ങൾ നിർമ്മിക്കുന്ന പ്രാദേശിക കരകൗശല തൊഴിലാളികളെ പിന്തുണയ്ക്കുന്നത് അവരുടെ സർഗ്ഗാത്മകതയെ അഭിനന്ദിക്കാനുള്ള മികച്ച മാർഗമാണ്.]
* ദേശീയ DIY ദിനം!
[ National DIY Day; 2016ൽ ക്രാഫ്റ്റ് ബോക്സ് ഗേൾസ് ടീമാണ് ദേശീയ DIY ദിനം സൃഷ്ടിച്ചത്, ക്രാഫ്റ്റ് ബോക്സ് ഗേൾസിൻ്റെ ദൗത്യം നിർമ്മാതാക്കളെ ആഘോഷിക്കുകയും ഒരു പ്രൊഫഷണലിനെ നിയമിക്കാതെ തന്നെ സ്വന്തമായി കാര്യങ്ങൾ സൃഷ്ടിക്കാൻ സാധാരണ, ശരാശരി ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ്.]
- ദേശീയ സയാമീസ് പൂച്ച ദിനം!
/sathyam/media/media_files/gLTU81A86j7c3N2uw8lH.jpg)
(National Siamese Cat Day ; ബുദ്ധിശക്തിയും കളിയും വിശ്വസ്തതയും, വ്യതിരിക്തമായ രൂപവും സ്വരത്തിലുള്ള വ്യക്തിത്വവും തൽക്ഷണം തിരിച്ചറിയാവുന്നതും പ്രിയപ്പെട്ടതുമായ ഇനം പൂച്ച]
* National Acai Bowl Day !
* New Beer’s Eve !
* National Caramel Popcorn Day !
* National Pajama Day
* Hostess Twinkie Day
* Tangible Karma Day
* National Carbonara Day
( ഉപ്പിട്ട പന്നിയിറച്ചി, മുട്ട, വറ്റല് ചീസ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന പാസ്ത സോസ്)
* ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) സ്ഥാപക ദിനം (1980) !
- ഇൻഡോനേഷ്യ : ദേശീയ മത്സ്യ തൊഴിലാളി ദിനം!
/sathyam/media/media_files/UnH9PCcOa8n8eUoW5YQ7.jpg)
ഇന്നത്തെ മൊഴിമുത്തുകൾ **************
''ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം''
''മതം സൂഷ്മവും വിശദവുമായി പഠിക്കാൻ മെനക്കെടുന്നില്ല, കാരണം അത്തരമൊരു ശ്രമം പൂർണ്ണമായ അവിശ്വാസത്തിൽ ചെന്നെത്തി നിൽക്കും''
. [ - അബ്രഹാം ലിങ്കൺ ]
*********
നർമ്മത്തിനു പുതിയ ഭാവം നൽകി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ച മലയാള സിനിമ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെയും (1956),
ടെലികോം വകുപ്പിൽ കരാർ ജോലിക്കാരനായിരുന്ന, മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായ കൊച്ചിയിലെ പ്രമുഖ മിമിക്സ് പരേഡ് സംഘമായ ഹരിശ്രീ ആദ്യ തട്ടകമാക്കിയ
മലയാളത്തിലെ മുൻനിര ഹാസ്യ താരമായ ഹരിശ്രീ അശോകന്റെയും (1964),
/sathyam/media/media_files/y5yHaxO7HXEyIBr0Jiwk.jpg)
ബഹുമുഖ കഴിവുകൾക്ക് എപിജെ അബ്ദുൾ കലാം കലാശ്രീ പുരസ്‌കാരം, 5 മികച്ച സംവിധായിക പുരസ്കാരങ്ങൾ, ഒരു മികച്ച നടിക്കുള്ള പുരസ്കാരം, മലയാളം ഷോർട്ട് ഫിലിമുകൾക്ക് 28 ലധികം അഭിമാനകരമായ അവാർഡുകൾ തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയ, എഴുത്തുകാരി, സംവിധായിക, അഭിനേത്രി, ഗായിക, ഗാനരചയിതാവ്, ഗായിക, തിരക്കഥാകൃത്ത് സാമൂഹികപ്രവർത്തക എന്നീ നിലകളിൽ അറിയപ്പെടുന്ന പ്രിയ ഷൈനിന്റേയും,
പ്യാർ മെ കഭികഭി, മൈ ബ്രദർ നിഖിൽ, ജൻഘാർ ബീറ്റ്സ് തുടങ്ങിയ സിനിമകളിൽ നല്ല അഭിനയം കാഴ്ചവച്ച സഞ്ജയ് സൂരിയുടെയും (1971),
ഇന്ത്യൻ ക്രിക്കറ്റിലെ കേണൽ എന്ന് വിശേഷിപ്പിക്കുന്ന, ലോർഡ്സിൽ ഹാട്രിക്ക് സെഞ്ച്വറിക്കുടമയും മുൻ നായകനും സെലക്ടറുമായ ദിലീപ് വെംഗ്സർക്കാറിന്റേയും (1956),
/sathyam/media/media_files/Iq4WuW3tuUpPI7enmBAx.jpg)
അമേരിക്കൻ തൻമാത്രാ (ഡി.എൻ.എ) ജീവ ശാസ്ത്രജ്ഞനും നോബൽ ജേതാവുമായ ജയിംസ് വാട്സൺ (1928)ന്റേയും,
ലോകപ്രശസ്തനായ ജനിതക, നരവംശ ശാസ്ത്രജ്ഞനും നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിയുടെ അന്വേഷണ സഞ്ചാരിയുമായ സ്പെൻസർ വെൽസിന്റെയും (1969)
ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായിരുന്ന എൽ.ടി.ടി.ഇയുടെ നേതാവും രാജീവ് ഗാന്ധി വധക്കേസടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായിരുന്ന കെ.പി അഥവാ ശെൽവരശൻ പത്മനാഥൻ എന്ന ഷൺമുഖം കുമാര ധർമ്മലിങ്കത്തിന്റേയും (1955) ജന്മദിനം.!
ഇന്നത്തെ സ്മരണ !!
*********
/sathyam/media/media_files/2qlmKi9GEuryR3r8hTkQ.jpg)
കുട്ടികൃഷ്ണമാരാർ മ. (1900 - 1973)
സുജാത (അഭിനേത്രി) മ. (1952 - 2011)
എം.കെ.അർജ്ജുനൻ മ. (1936-2020)
കെ.കെ. രാജ. മ. (1893 – 1968)
ചാക്യാർ രാജൻ മ.(1932-2007)
മാലതി ജി. മേനോൻ മ. (1936-2020)
ആൽബ്രെച്റ്റ് ഡ്യൂറർ മ. (1471 – 1528)
ഡൊമിനിചിനോ സാംപിയെറി മ.
(1581- 1641)
അഡോൾഫ് ഡെലേസർട്ട് മ. (1809-1869)
ഐസക് അസിമൊവ് മ. (1920-1992)
നീൽസ് ഹെൻറിക് ആബേൽ മ.
(1802 -1829) തോമസ് കിൻകാഡെ മ. (1958–2012)
/sathyam/media/media_files/4EfWa4iTgmFUIxCe5Cti.jpg)
വി. കെ. എൻ ജ. (1932 - 2004)
എ.ആർ. മേനോൻ (1886 -1960).
സി.എ. മാത്യു (ചൂരപ്പുഴ) ജ.(1927 - 1976)
സുചിത്ര സെൻ ജ. ( 1931 - 2014)
പന്തനല്ലൂർ മീനാക്ഷിസുന്ദരം പിള്ള ജ. (1815-1876)
റാഫേൽ സൻസിയോ ജ .മ(1483-1520)
ചരിത്രത്തിൽ ഇന്ന് …
********
ബിസി 46 - ജൂലിയസ് സീസർ തപ്‌സസിൻ്റെ യുദ്ധത്തിൽ മാർക്കസ് പോർഷ്യസ് കാറ്റോയെയും സീസിലിയസ് മെറ്റല്ലസ് സിപിയോയെയും പരാജയപ്പെടുത്തി.
ബി.സി.ഇ. 648 - പുരാതന ഗ്രീക്കുകാർ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ സൂര്യഗ്രഹണം
1320 - സ്കോട്ട്ലൻഡുകാർ ആർബ്രോത്ത് പ്രഖ്യാപനത്തിൽ ഒപ്പുവച്ചു.
1652 - ഡച്ച് നാവികൻ ജാൻ വാൻ റീബീക്ക് പ്രതീക്ഷാമുനമ്പിൽ (കേപ്പ് ഓഫ് ഗുഡ് ഹോപ്പ്) ഒരു റീസപ്ലൈ ക്യാമ്പ് സ്ഥാപിച്ചു. ഈ ക്യാമ്പ് ആണ് കേപ്പ് ടൗൺ എന്ന പട്ടണം ആയി മാറിയത്.
/sathyam/media/media_files/m7c2mN6snowrVDpQqLXF.jpg)
1663 - ചാൾസ് രണ്ടാമൻ രാജാവ് കരോലിന ചാർട്ടറിൽ ഒപ്പുവച്ചു.
1672 - ഫ്രാൻസ് നെതർലാൻഡിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.
1722 - മഹാനായ പീറ്റർ, റഷ്യയിലെ ട്‌സാർ ചക്രവർത്തി, താടിയുള്ളവർക്കു ഏർപ്പെടുത്തിയിരുന്ന നികുതി പിൻവലിച്ചു.
1782 - താക്സിൻ രാജാവ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്തിനെ തുടർന്ന്
രാമൻ ഒന്നാമൻ തായ്‌ലന്റ് രാജാവായി.
1843 - വിക്ടോറിയ രാജ്ഞി വില്യം വേർഡ്സ്വർത്തിനെ ബ്രിട്ടീഷ് കവിയായി നിയമിച്ചു.
/sathyam/media/media_files/uHmSm42fsdKf786yjFW4.jpg)
1889 - ജോർജ് ഈസ്റ്റ്മാൻ, കൊഡാക് ഫിലിം റോൾ വിൽപന ആരംഭിച്ചു.
1896 - ആധുനിക ഒളിമ്പിക്സ് ഏതൻസിൽ ആരംഭിച്ചു.
1909 - റോബർട്ട് പിയറി ഉത്തരധ്രുവത്തിലെത്തി.
1917 - ഒന്നാം ലോകമഹായുദ്ധം: അമേരിക്ക ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
1919 - മോഹൻദാസ് കരംചന്ദ് ഗാന്ധി ഒരു പൊതു പണിമുടക്കിന് ഉത്തരവിട്ടു
1925 - ലോകത്തു ആദ്യമായി പറക്കുന്ന വിമാനത്തിൽ സിനിമ പ്രദർശനം നടത്തി. ബ്രിട്ടീഷ് എയർ വിമാനത്തിൽ ആയിരുന്നു ഈ പ്രദർശനം.
/sathyam/media/media_files/03sllavR2CktnVOo3SRi.jpg)
1930 - മഹാത്മാ ഗാന്ധിജിയും സംഘവും ദണ്ഡി കടപ്പുറത്ത് നിയമം ലംഘിച്ച് ഉപ്പു കുറുക്കി എടുത്തു.
1930 - ഉപ്പുസത്യാഗ്രഹത്തിന്റെ രണസ്മരണകൾ ഉയർത്തി മാതൃഭൂമി ദിനപത്രമായി മാറി.
1931 - "എ കണക്റ്റിക്കട്ട് യാങ്കി" എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരു സിനിമ പുറത്തിറങ്ങി.
1938 - ടെഫ്ലോൺ കണ്ടുപിടിച്ചു.
1939 - പോളണ്ടും ഗ്രേറ്റ് ബ്രിട്ടനും തമ്മിൽ ഒരു സൈനിക ഉടമ്പടി ഒപ്പുവച്ചു.
1941 - രണ്ടാം ലോക മഹായുദ്ധം.ജർമനി ഗ്രീസിലേക്കും യുഗോസ്ലാവ്യയിലേക്കും അധിനിവേശം നടത്തി.
1959 - 31-ാമത് ഓസ്‌കാർ അവാർഡിൽ 'ജിജി' എന്ന ചിത്രത്തിന് സൂസൻ ഹെയ്‌വാർഡും ഡേവിഡ് നിവെനും ഓസ്‌കാറുകൾ നേടി.
/sathyam/media/media_files/BBsxbMAqw95gPno0uewM.jpg)
1965 - വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ വാർത്താവിനിമയ ഉപഗ്രഹം ഏർളി ബേർഡ് ഭൂസ്ഥിരഭ്രമണപഥത്തിലെത്തി.
1966 - മിഹിർ സെൻ, ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക് സ്ട്രെയ്‌റ്റ് നീന്തി കടന്നു.
1973 - പയനിയർ 2 ശൂന്യാകാശ വാഹനം വിക്ഷേപിച്ചു.
1973 - സ്വയംവരത്തിലെ അഭിനയത്തിന് പി.ജെ. ആന്റണിയെ ഇന്ത്യയിലെ മികച്ച നടനായി തെരഞ്ഞെടുത്തു.. ഭരത് അവാർഡ് കിട്ടുന്ന ആദ്യ മലയാളിയായി മാറി.
1980 - ഏപ്രിൽ 6, ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) സ്ഥാപക ദിനം !മുന്നോടിയായത് ഭാരതീയ ജനസംഘം (1951-1977), ജനത പാർട്ടി (1977–1980).
1980 - പോസ്റ്റ് ഇറ്റ് നോട്ട് പാഡുകൾ വിപണിയിൽ ഇറക്കി.
/sathyam/media/media_files/KrqWoSaYjw2ouuWvSB1e.jpg)
1980 - ഐസ് ഹോക്കി കളിക്കാരനായ ഗോർഡി ഹോവ് 26-ാം എൻഎച്ച്എൽ സീസൺ പൂർത്തിയാക്കി.
1984 - ചരിത്രത്തിൽ ആദ്യമായി 11 പേർ ബഹിരാകാശത്തു എത്തി.
1991 - അർജന്റീനയുടെ ഡിയാഗോ മറഡോണയെ മയക്കുമരുന്ന് ഉപയോഗിച്ചതിനു ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ നിന്നു 15 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.
1992 - രാഷ്ട്രദീപിക സായാഹ്ന ദിനപ്പത്രം പ്രസിദ്ധീകരണം തുടങ്ങി.
1994 - റുവാണ്ടൻ പ്രസിഡന്റ് Juvénal Habyarimana , ബുറുൻഡ്യൻ പ്രസിഡന്റ് Cyprien Ntaryamira എന്നിവർ കയറിയ വിമാനം മിസൈൽ ഉപയോഗിച്ചു തകർത്തു.രണ്ടു പേരും കൊല്ലപ്പെട്ടു.
1996 - എഫ്.സി. ബാഴ്സെലോണയെ തോല്പ്പിച്ച് പനതിനായ്കോസ് യുറോപ്യൻ ചാമ്പ്യൻഷിപ് നേടുന്ന ആദ്യ ഗ്രീക്ക് ഫുട്ബോൾ ടീം ആയി.
1998 - പാക്കിസ്ഥാൻ മദ്ധ്യദൂര മിസൈൽ പരീക്ഷിച്ചു.
/sathyam/media/media_files/w8bqfhXQlZzuOPsni76Q.jpg)
2004 - 23-ാമത് NCAA വനിതാ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കണക്റ്റിക്കട്ട് ടെന്നസിയെ 70-61 ന് പരാജയപ്പെടുത്തി.
2005 - കുർദിഷ് നേതാവ് ജലാൽ തലബാനി ഇറാഖി പ്രസിഡന്റ് ആയി ചുമതലയേറ്റു.
2009 - ഇറ്റലിയിലുണ്ടായ ഭൂകമ്പത്തിൽ 90-ൽ അധികം പേർ മരിക്കുകയും 50000 പേർ ഭവനരഹിതരാകുകയും ചെയ്തു.
2009 - സക്കറി ക്വിൻ്റോയും ക്രിസ് പൈനും അഭിനയിച്ച "സ്റ്റാർ ട്രെക്ക്" ഫിലിം റീബൂട്ട് ടെക്സസിലെ ഓസ്റ്റിനിൽ പ്രദർശിപ്പിച്ചു.
2014 - ഐസിസി പുരുഷ ക്രിക്കറ്റ് ടി20 ലോകകപ്പിൽ വിരാട് കോഹ്‌ലി പരമ്പരയിലെ താരമായി.
2013 - പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റാൻ ഇറങ്ങിയ അഭിലാഷ് ടോമി ദൗത്യം പൂർത്തിയാക്കി 150 ദിവസത്തിനുശേഷം മുംബൈയിൽ തീരമണഞ്ഞു.
2017 - യുഎസ് സൈന്യം സിറിയയിലെ ഒരു എയർ ബേസിൽ 59 ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചു . ആക്രമണത്തെ "ആക്രമണം" എന്നാണ് റഷ്യ വിശേഷിപ്പിക്കുന്നത്, അവ യുഎസ്-റഷ്യ ബന്ധത്തെ ഗണ്യമായി തകർക്കുന്നു.
2018 - ഹംബോൾട്ട് ബ്രോങ്കോസ് ജൂനിയർ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് കാനഡയിലെ സസ്‌കാച്ചെവാനിൽ ഒരു സെമി ട്രക്കുമായി കൂട്ടിയിടിച്ച് 16 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
/sathyam/media/media_files/mAWVjjDhV6aqzdKQWBwc.jpg)
**************
ഇന്ന് ;
വിമർശനത്തെ സർഗാത്മക കലയാക്കി മാറ്റുകയും . "കല കലയ്ക്കു വേണ്ടി", "കല ജീവിതതത്തിനു വേണ്ടി" എന്ന രണ്ടു വാദമുഖങ്ങളുടെ ഇടയിൽ "കല ജീവിതം തന്നെ" എന്ന വാദം അവതരിപ്പിക്കുകയും, വിമർശനം പക്ഷപാതപരമായിരിക്കണം എന്നും പക്ഷപാതപരമല്ലാത്ത വിമർശനം, വിമർശകന്റെ വ്യക്തിത്വം അലിഞ്ഞു ചേരാഞ്ഞതിനാൽ നിർജീവം ആയിരിക്കുമെന്നും വിശ്വസിച്ചിരുന്ന പ്രമുഖ സാഹിത്യവിമർശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന കുട്ടികൃഷ്ണമാരാരെയും ( ജൂൺ 14, 1900 - ഏപ്രിൽ 6, 1973),
ജോലിചെയ്യുന്ന സ്ത്രീയുടെ പ്രശ്നങ്ങൾ പറയുന്ന തമിഴ് ചിത്രമായ അവൾ ഒരു തുടർക്കതൈ എന്ന ചിത്രത്തിലെ കവിത എന്ന വേഷം, ഭ്രഷ്ട് എന്ന മലയാളം ചിത്രത്തിൽ ചെയ്ത കുറിയേടത്ത് താത്രിയുടെ വേഷം തുടങ്ങിയ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും ശബ്ദമുയർത്തുന്ന നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച മലയാളി സിനിമ താരം സുജാതയെയും (1952-2011 ഏപ്രിൽ 6),
മലയാളചലച്ചിത്രരംഗത്തെ ഒരു സംഗീത സംവിധായകനായിരുന്ന നൂറ്റിയമ്പതോളം മലയാളചലച്ചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുള്ള മാളിയേയ്ക്കൽ കൊച്ചുകുഞ്ഞ് അർജ്ജുനൻ എന്ന അർജ്ജുനൻ മാസ്റ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എം.കെ.അർജ്ജുനനേയും ( മാർച്ച് 1,1936-2020 ഏപ്രിൽ 6)
മലനാട്ടിൽ, കവനകുസുമാഞ്ജലി, തുളസീദാമം, വെള്ളിത്തോണി, ബാഷ്പാഞ്ജലി, ഹർഷാഞ്ജലി തുടങ്ങിയ കൃതികൾ എഴുതിയ കവി കെ.കെ. രാജയെയും (മാർച്ച് 28 1893 – ഏപ്രിൽ 6 1968),
അനവധി വേദികളിൽ കൂത്തുപറഞ്ഞ് മറുനാടൻ മലയാളികളെ (പ്രത്യേകിച്ച് ബോബെയിലെ ) രസിപ്പിക്കുകയും "എന്റെ ജാനകി കുട്ടിക്ക് " അടക്കം ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്ത കെ കെ രാജേന്ദ്രൻ എന്ന ചാക്യാർ രാജനെയും ( 8 നവംബർ 1932- 6 ഏപ്രിൽ 2007),
തിരുവാതിരക്കളി കലാകാരിയും അധ്യാപികയുമായ മാലതി ജി. മേനോൻ്റെയും(1936- 6 ഏപ്രിൽ 2020)
റെംബ്രാന്റ്, ഗോയ എന്നിവരോടൊത്ത് ഡ്യൂറർ പഴയ മാസ്റ്റർ ചിത്രങ്ങളുടെ ഏറ്റവും വലിയ സ്രഷ്ടാക്കളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്ന ജെർമ്മൻ ചിത്രകാരനും ഗണിത ശാസ്ത്രജ്ഞനും ആയിരുന്ന ആൽബ്രെച്റ്റ് ഡ്യൂററിനെയും (മേയ് 21, 1471 – ഏപ്രിൽ 6, 1528) ,
ഫെയ്ഡൻ വിത്ത് ദ് യൂണിക്കോൺ എന്ന പ്രശസ്ത ചിത്രം വരച്ച റോമൻ ചിത്രകാരനായിരുന്ന ഡൊമിനിചിനോ സാംപിയെറിയെയും (1581 ഒക്ടോബർ 21- 1641 ഏപ്രിൽ 6),
ഒരു ഫ്രഞ്ച് പര്യവേക്ഷകനും പ്രകൃതിശാസ്ത്രജ്ഞനും ആയിരുന്ന
അഡോൾഫ് ഫ്രാങ്കോയിസ് ഡെലേസർട്ടിനേയും (15 സെപ്റ്റംബർ 1809 – 6 ഏപ്രിൽ 1869),
റൊബർട്ട് എ ഹയിൻലയിൻ, ആർതർ സി ക്ലർക്ക്എന്നിവരൊടൊപ്പം ('ബിഗ് ത്രീ') സയൻസ് ഫിക്‌ഷൻ ലോകത്തെ മികച്ച എഴുത്തുകാരിൽ ഒരാളായി അറിയപ്പെടുന്ന പ്രശസ്തനായ അമേരിക്കൻ എഴുത്തുകാരന്‍ ഐസക് അസിമൊവിനെയും ( ജനുവരി 2,1920 - ഏപ്രിൽ 6,1992),
ചെറുപ്രായത്തിൽ തന്നെ ഗണിതശാസ്ത്രത്തിൽ കാതലായ കണ്ടുപിടുത്തങ്ങൾ നടത്തുകയും അഞ്ചാം വർഗ്ഗ ബഹുപദങ്ങൾക്ക് ബിജീയനിർദ്ധാരണം സാധ്യമല്ല എന്ന് തെളിയിക്കുകയും ചെയ്ത പ്രശസ്തനായ നോർവേജിയൻ ഗണിത ശാസ്ത്രജ്ഞനായിരുന്ന നീൽസ് ഹെൻറിക് ആബേലിനെയും (1802 ആഗസ്റ്റ് 5- 1829 ഏപ്രിൽ 6) ,
പ്രകാശത്തിന്റെ ചിത്രകാരൻ എന്നു വിശേഷിക്കപ്പെട്ട ഒരു അമേരിക്കൻ ചിത്രകാരനും, അമേരിക്കയിൽ ഒരുകോടി വീടുകളിൽ വരച്ച ചിത്രങ്ങളും പകർപ്പുകളും മറ്റുമായി ഉണ്ടെന്ന് കരുതപ്പെടുന്ന തോമസ് കിൻകാഡെയെയും (January 19, 1958 – April 6, 2012).
സവിശേഷമായ രചനാ ശൈലിയില്‍ ഹാസ്യ രചനകൾ ക്കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ അഥവാ വി. കെ. എൻ നിനെയും (ഏപ്രിൽ 6 1932 - ജനുവരി 25, 2004),
കേരള സംസ്ഥാനത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പ് മന്ത്രിയും ഒരു ഭിഷഗ്വരനുമായിരുന്ന അമ്പാട്ട് രാവുണ്ണി മേനോൻ എന്ന എ.ആർ. മേനോനേയും (6 ഏപ്രിൽ 1886 - 9 ഒക്ടോബർ 1960),
കോൺഗ്രസ് നിയമസഭാകക്ഷിയുടെ ചീഫ് വിപ്പും, രണ്ടാം നിയമസഭയിൽ കോൺഗ്രസ് പാർട്ടിയുടെ ഖജാൻജിയും , ഒന്നും, രണ്ടും കേരള നിയമസഭകളിൽ തൊടുപുഴ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവും ആയിരുന്ന സി.എ. മാത്യുവിനെയും(6 ഏപ്രിൽ 1927 - 6 ജൂൺ 1976),
അന്താരഷ്ട്ര ചലച്ചിത്ര പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ അഭിനേത്രി ആയ ബംഗാളി ചലച്ചിത്രതാരം സുചിത്ര സെൻ എന്ന രമ ദാസ്ഗുപ്തയെയും (6 ഏപ്രിൽ 1931 - 17 ജനുവരി 2014),
സാഹിത്യ രംഗത്തും കലാരംഗത്തും നൽകിയ സംഭാവനകൾ നൽകിയ പന്തനല്ലൂർ മീനാക്ഷി സുന്ദരം പിള്ളയേയും (6 ഏപ്രിൽ1815-1876),
നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്ന മൈക്കലാഞ്ചലോ, ലിയണാർഡോ ഡാവിഞ്ചി എന്നിവരോടൊപ്പം നവോത്ഥാന ആചാര്യന്മാരിലൊരാളായി കണക്കാക്കപ്പെടുന്ന റാഫേൽ എന്നറിയപ്പെടുന്ന റഫായേലോ സാൻസിയോയേയും (ഏപ്രിൽ 6, 1483 - ഏപ്രിൽ 6, 1520). ഓർമ്മിക്കുന്നു.
' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us