ഇന്ന് ഏപ്രില്‍ 8: ജപ്പാനില്‍ ബുദ്ധന്റെ ജന്മദിനം ! സനല്‍കുമാര്‍ ശശിധരന്റെയും നിത്യ മേനോന്റേയും ജന്മദിനം: റോമന്‍ ചക്രവര്‍ത്തിയായ കറക്കള കൊല്ലപ്പെട്ടതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

മനോഹരമായ, എന്നാൽ വംശനാശഭീഷണി നേരിടുന്ന പിഗ്മി ഹിപ്പോയെക്കുറിച്ച് അറിയുക. ഈ അത്ഭുതകരമായ ചെറിയ ജീവികളെ സംരക്ഷിക്കാൻ സഹായിക്കുന്നതിന് അവബോധം വളർത്തുക

New Update
aprilUnttitled1.jpg

      🌅ജ്യോതിർഗ്ഗമയ🌅
.                       
1199  മീനം 26
ഉത്രട്ടാതി  / അമാവാസി
2024 ഏപ്രിൽ 8, തിങ്കൾ

ഇന്ന്;

  • ഹാന മത്സുരി 
    ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
     ജപ്പാനിൽ ബുദ്ധന്റെ ജന്മദിനം !
    ***********
    [  പൂക്കളുടെ ഉത്സവം .ജപ്പാൻ്റെ സാംസ്കാരിക സാമൂഹിക ജീവിതത്തിൽ പ്രാദേശിക ഉത്സവങ്ങൾ അല്ലെങ്കിൽ "മത്സൂരി" ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രാദേശിക സമൂഹത്തെയും അതിൻ്റെ ചരിത്രത്തെയും ആഘോഷിക്കുന്നതിനും നല്ല വിളവെടുപ്പിന് അല്ലെങ്കിൽ മറ്റ് അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നതിനുമായി അവ പലപ്പോഴും നടത്തപ്പെടുന്നു. ]
  • jayaianthan Unttitled1.jpg
Advertisment

* ദേശീയ 'എല്ലാം നമ്മുടെ' ദിവസം!
************
[National All is Ours Day;  നമ്മുടെ ജീവിതത്തിലും നമുക്ക് ചുറ്റുമുള്ള ലോകത്തിലുമുള്ള സൗന്ദര്യത്തെയും സമൃദ്ധിയെയും   വിലമതിക്കാനുള്ള ദിനം.! അസ്തിത്വത്തിൻ്റെ ഫാബ്രിക്കിൽ നെയ്തെടുത്ത അന്തർലീനമായ ആകർഷണവും പോസിറ്റീവ് സത്തയും കണ്ടെത്തുന്നത് ജീവിതത്തിലൂടെയുള്ള നമ്മുടെ യാത്രയെ സമ്പന്നമാക്കുന്നു.]

 *അന്താരാഷ്ട്ര റോമാനി ദിനം  !
*************
[INTERNATIONAL ROMANI DAY; ഏതാണ്ട് ആയിരത്തോളം വർഷങ്ങൾക്കു മുൻപ് വടക്കേ ഇന്ത്യയിൽ നിന്നും ഉൽഭവിച്ച് മധ്യേഷ്യയിലേക്കും അവിടെ നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും വ്യാപിച്ച, പാരമ്പര്യമായി നാടോടികൾ ആയ ജനവിഭാഗത്തെയാണ് റൊമാനി ജനത (Romani people)  എന്നു വിളിക്കുന്നത്.  Romany;   അല്ലെങ്കിൽ Roma, ജിപ്സികൾ എന്നെല്ലാം ഇവർ അറിയപ്പെടുന്നു. ഇന്നത്തെ   രാജസ്ഥാൻ,  ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നാവണം ഇവർ യാത്ര ആരംഭിച്ചതെന്ന് വിശ്വസിക്കുന്നു.]

*ഒരു പക്ഷി ദിനത്തിൻ്റെ ചിത്രംവര !
*************
[Draw a Picture of a Bird Day ; 1943-ൽ, രണ്ടാം ലോകമഹായുദ്ധസമയത്ത്, ഡോറി കൂപ്പർ എന്ന ഏഴുവയസ്സുകാരി ഇംഗ്ലണ്ടിലെ ഒരു ആശുപത്രിയിൽ പരിക്കേറ്റ സൈനികനായിരുന്ന അമ്മാവനെ സന്ദർശിച്ചു. അവൾ അവിടെയിരിക്കുമ്പോൾ, ഒരു പക്ഷിയെ വരയ്ക്കാൻ അവൾ അവനോട് ആവശ്യപ്പെട്ടു, അത് അവനെ സന്തോഷിപ്പിക്കാനും അവൻ്റെ മാനസികാവസ്ഥ ലഘൂകരിക്കാനും സഹായിക്കുമെന്ന് കരുതി.]

bankim Unttitled1.jpg

*ദേശീയ മൃഗശാല പ്രേമികളുടെ  ദിനം !
***************
[National Zoo Lovers Day ; ലോകത്തിലെ അവിശ്വസനീയമായ മൃഗങ്ങളെ സന്ദർശിക്കുവാനും അഭിനന്ദിക്കാനും ഒരു ദിനം.]

*ദേശീയ പിഗ്മി ഹിപ്പോ ദിനം !
*************
[National Pygmy Hippo Day : 
മനോഹരമായ, എന്നാൽ വംശനാശഭീഷണി നേരിടുന്ന പിഗ്മി ഹിപ്പോയെക്കുറിച്ച് അറിയുക. ഈ അത്ഭുതകരമായ ചെറിയ ജീവികളെ സംരക്ഷിക്കാൻ സഹായിക്കുന്നതിന് അവബോധം വളർത്തുക.]

.     ഇന്നത്തെ മൊഴിമുത്തുകൾ 
.  ്്്്്്്്്്്്്്്്്്്്്്്്്
'' ഞാനും മരണവും ഒപ്പമൊപ്പം മത്സരിച്ചോടുകയുണ്ടായി, രണ്ടുകൊല്ലം. ഒരിക്കൽ പോലും മരണത്തിന് എന്നെ പിന്നിലാക്കാൻ കഴിഞ്ഞില്ലെന്നുള്ളതിന് തെളിവാണ് ഞാൻ. ഒരു കോഴിയെ കൊല്ലുന്നത് കണ്ടാൽ കണ്ണടച്ചുകളയുന്ന ഞാൻ കൊല്ലാനും ചാകാനുമായി കഠാരയും കൊണ്ട് നടന്നു. ഇടതുകയ്യിൽ കഠാരവെച്ചുകൊണ്ട് വലതുകൈകൊണ്ട് ഞാൻ എഴുതി.! "

am raja Unttitled1.jpg

.             [  - തോപ്പിൽ ഭാസി ]
.      ്്്്്്്്്്്്്്്്്്്്്്്്്് 

ധാരാളം പുരസ്കാരങ്ങൾ വാങ്ങിയ ഒരാൾപൊക്കം, ഒഴിവു ദിവസത്തെക്കളി, സെക്സി ദുർഗ്ഗ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സനൽകുമാർ ശശിധരന്റെയും (1977),

 മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ( തൊണ്ടിമുതലും ദൃക്‌സാക്ഷിയും -2017) നേടിയ പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തും മാദ്ധ്യമ പ്രവർത്തകനുമായ  സജീവ് പാഴൂര്‍ (1974)ന്റേയും, 

1998ല്‍ പുറത്തിറങ്ങിയ ഹനുമാന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ട്‌
ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയും തുടര്‍ന്ന്  മലയാളം, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള പ്രശസ്ത ചലച്ചിത്രനടി നിത്യ മേനോന്‍ (1988)ന്റേയും,

മലയാളി യുവാക്കളുടെ ഇടയിൽ വളരെയേറെ ആരാധകരുളള തെലുഗു സിനിമാ താരം അല്ലു അർജ്ജുന്റെയും (1983),

mangal pande Unttitled1.jpg

ഹിന്ദി സിനിമയിലെ ഇക്കാലത്തെ ഒരു നല്ല ഗാന രചയിതാവും, സംഗീത സംവിധായകനും,  ഗായകനുമായ അമിത് ത്രിവേദിയുടെയും (1979) ജന്മദിനം !

ഇന്നത്തെ സ്മരണ !!!
********
മലേഷ്യ രാമകൃഷ്ണപിള്ള മ. (1910-1990) 
പി. ഭാസ്കരനുണ്ണി മ. (1926-1994).
പി.എസ്. കരുണാകരൻ മ. (1937- 2015)
ജയകാന്തൻ മ. (1934 -2015 )
മംഗൽ പാണ്ഡേ മ. (1827-1857)
ബങ്കിം ചന്ദ്ര ചാറ്റർജി മ. (1838 -1894)
എ.എം. രാജ  മ. ( 1929 - 1989).
രാജ ജെ. ചെല്ലയ്യ മ. (1922-2009).
ഗയിറ്റാനോ ഡോനിസെറ്റി മ. (1797-1848)
പാബ്ലോ പിക്കാസോ മ. (1881-1973)
മാർഗരറ്റ് താച്ചർ  മ.  (1925-2013)

p bhaskaran unni Unttitled1.jpg

തോപ്പിൽ ഭാസി ജ. (1924 –1992)
ആറന്മുള പൊന്നമ്മ ജ(1914-2011)
കുമാർ ഗന്ധർവ്വ ജ. (1924-1992)
ഹെലൻ ജോസഫ് ജ.(1905 –1992)
അലോയിസ് ബ്രൂണർ ജ. (1912 –2010)
കോഫി അന്നാൻ ജ. (1938-2018)
മെൽവിൻ കാൽവിൻ ജ.(1911-1997)

hana Unttitled1.jpg

ചരിത്രത്തിൽ ഇന്ന് …
*********
217 - റോമൻ ചക്രവർത്തിയായ കറക്കള കൊല്ലപ്പെട്ടു.

1796 - ജർമൻ ഗണിത ശാസ്ത്രഞനായ കാൾ ഫ്രഡറിച് ഗോസ്സ് quadratic reciprocity law തിയറി തെളിയിച്ചു.

1857 - ബ്രിട്ടീഷുകാരനായ മേലുദ്യോസ്ഥൻ ഹഡ്സണെ വെടിവച്ചതിന്റെ പേരിൽ സൈനിക കോടതി പിടികൂടിയ ഇന്ത്യൻ പട്ടാളക്കാരൻ മംഗൾ പാണ്ഡേയെ 30 മത് വയസ്സിൽ സൈനികർ നോക്കി നിൽക്കേ ബ്രിട്ടീഷ് പട്ടാളം പരസ്യമായി തൂക്കിലേറ്റി. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് തിരി കൊളുത്തിയ സംഭവം.

1862 - ജോൺ ഡി. ലിൻഡിന് ഏയ്റോസോൾ ഡിസ്പെൻസറിനുള്ള പേറ്റന്റ് ലഭിച്ചു.

1899 - മാർത്ത പ്ലേസ്, വൈദ്യുത കസേരയിൽ വധശിക്കക്കു വിധേയയായ ആദ്യ വനിതയായി.

1929 - മംഗൾ പാണ്ഡെയെ തൂക്കിലേറ്റിയ ദിവസത്തിന്റെ ഓർമ ദിവസം ഭഗത് സിങ്ങും ബതുകേശ്വർ ദത്തും  കൂട്ടരും ഡൽഹി സെൻട്രൽ അസംബ്ലിയിൽ ബോംബ് എറിഞ്ഞു.

1943 - അമേരിക്കയിൽ ആളുകൾ പുതിയ ജോലിയിലേക്ക് മാറുന്നത് നിരോധിച്ചു.

1946 - ലീഗ് ഓഫ് നേഷൻസിന്റെ  അവസാന സമ്മേളനം.  ഐക്യരാഷ്ട്രസഭയുടെ പിറവിക്ക് ഇത് വഴിതെളിച്ചു.

zoo Unttitled1.jpg

1950 - ഇന്ത്യയും പാകിസ്താനും ദില്ലി ഉടമ്പടിയിൽ ഒപ്പുവച്ചു.

1957 - സൂയസ് കനാൽ വീണ്ടും തുറന്നു.

1962 - കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപം കൊണ്ടു.

1973 - സൈപ്രസിൽ ഭീകരവാദികളുടെ 32 ബോംബാക്രമണങ്ങൾ.

1977 - ഇസ്രായേലി പ്രധാനമന്ത്രി യിറ്റ്സാക് റാബിൻ രാജിവെച്ചു.

1985 - ഭോപ്പാൽ ദുരന്തം , ഇന്ത്യ യൂണിയൻ കാർബൈഡ് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തു.

1990 - നേപ്പാൾ രാജാവ്, രാഷ്ട്രീയ പാർട്ടികൾക്ക്‌ 30 വർഷമായുള്ള നിരോധനം പിൻവലിച്ചു.

1999 - ഹരിയാന ഗണപരിഷത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു.

trtrUnttitled1.jpg

2015 - ചെറുകിട വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന് മുദ്രാ ബാങ്ക് (Micro Units Development and Refinance Agency Bank) രൂപീകരിച്ചു..

2017- മലാലാ യൂസുഫ് സഹായിയെ യു.എൻ. സമാധാന ദൂതയായി 2 വർഷ കാലയളവിലേക്കു പ്രഖ്യാപിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക ആണ് ലക്ഷ്യം.

2020 - ബെർണി സാൻഡേഴ്‌സ് തൻ്റെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചു , ജോ ബൈഡനെ ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനിയായി വിട്ടു . 

2024 - ഏപ്രിൽ 8, 2024-ലെ സൂര്യഗ്രഹണം : ചന്ദ്രൻ്റെ ആരോഹണ നോഡിൽ പൂർണ്ണ സൂര്യഗ്രഹണം സംഭവിക്കുന്നു , വടക്കേ അമേരിക്കയിലുടനീളം ദൃശ്യമാണ്.

സ്മരണാഞ്ജലി !!!
്്്്്്്്്്്്്്്്
പ്രധാനചരമദിനങ്ങൾ !!!
**********
നര്‍ത്തകിയും ഗായികയും, ലീലാശുകം , കൊയ്തുകാരന്‍ , തുടങ്ങിയ കൃതികള്‍ എഴുതി, INA യില്‍ സജീവ പങ്കു വഹിക്കുകയും ഇന്ത്യന്‍ ഇൻഡിപെന്റന്റ് ലീഗിന്റെ പ്രസിഡന്റും ആയിരുന്ന മലേഷ്യ രാമകൃഷ്ണ പിള്ളയെയും (1910 ഫെബ്രുവരി 15-1990 ഏപ്രില്‍ 8 ),

nithya Unttitled1.jpg

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം- ,
കേരളം-ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തുടങ്ങിയ കൃതികൾ എഴുതിയ മലയാള സാഹിത്യ ഗവേഷകനും ചരിത്ര അന്വേഷകനുമായിരുന്ന പി. ഭാസ്കരനുണ്ണിയെയും (17 ഡിസംബർ 1926 - 8 ഏപ്രിൽ 1994),

ഇന്ത്യയിലും വിദേശത്തുമായി നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുള്ള 
കേരളീയനായ ചിത്രകാരനും ചിത്രകലാദ്ധ്യാപകനുമായിരുന്ന പി.എസ്. കരുണാകരനെയും (1937-8 ഏപ്രിൽ 2015),

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബംഗാൾ നേറ്റീവ് ഇൻഫന്ററിയിലെ 34-ആം റജിമെന്റിൽ ശിപായിയും ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ സമരസേനാനിയും ആയിരുന്ന   മംഗൽ പാണ്ഡേയെയും (19 ജൂലൈ 1827 – 8 ഏപ്രിൽ 1857),

വന്ദേമാതരത്തിന്റെ രചയിതാവും, ആനന്ദമഠം അടക്കം ധാരാളം നോവലുകളും, കവിതകളും രചിച്ച ബംഗാളി ഭാഷയിലെ കവിയും നോവലിസ്റ്റും പത്രപ്രവർത്തകനു മായിരുന്ന ബങ്കിംചന്ദ്ര ചതോപാഥ്യായ എന്ന ബങ്കിം ചന്ദ്ര ചാറ്റർജിയെയും (27 ജൂൺ 1838 – 8 ഏപ്രിൽ 1894),

sajeev Unttitled1.jpg

നൂറിലധികം ചിത്രങ്ങൾക്ക് സംഗീത സംവിധാനവും നിർവ്വഹിക്കുകയും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, സിംഹള സിനിമകളിൽ നിറഞ്ഞ സാന്നിധ്യമായിരിക്കുകയും ചെയ്ത പ്രമുഖ ദക്ഷിണേന്ത്യൻ ഗായകനും സംഗീതസംവിധായകനുമായിരുന്ന ഏയ്മല മന്മദരാജു രാജ എന്ന എ.എം. രാജയെയും (1 ജൂലൈ 1929 – 8 ഏപ്രിൽ 1989) ,

ഇന്ത്യൻ സാമ്പത്തികവിദഗ്ദ്ധനും മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിന്റെ സ്ഥാപകനുമായിരുന്ന രാജ ജെ. ചെല്ലയ്യയെയും (ഡിസംബർ 12, 1922 - ഏപ്രിൽ 8, 2009),

2002 ൽ ജ്ഞാനപീഠ പുരസ്കാരം നേടിയ തമിഴ് സാഹിത്യകാരൻ  ജയകാന്തനെയും (1934 ഏപ്രിൽ 14-2015 ഏപ്രിൽ 8 ),

kofi Unttitled1.jpg

ലു ക്രേഷ്യ ബോർഗിയ, ലാ ഫാവോറ്റി, തുടങ്ങിയ ഓപ്പറകൾ എഴുതി അവതരിപ്പിച്ച്,  റോസിനി, ബെല്ലിനി എന്നിവരോടൊപ്പം സമകാലിക ഓപ്പറാവേദി അടക്കി വാണിരുന്ന ഒരു സംഗീത പ്രതിഭയായിരുന്ന ഇറ്റാലിയൻ സംഗീതജ്ഞനായ ഗയിറ്റാനോ ഡോനിസെറ്റിയെയും ( 1797 നവംബർ 29 -1848 ഏപ്രിൽ 8 ),

വസ്തുക്കളെ വിഘടിപ്പിക്കുകയും പിന്നീട് അവയെ അമൂർത്തമായ രീതിയിൽ പുനർയോജിപ്പിക്കുകയും ചെയ്യുന്ന ചിത്രകലാശൈലിയായ ക്യൂബിസത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ ചിത്രകാരിൽ ഒരാളായിരുന്ന സ്പെയിൻകാരനായ ഒരു ചിത്രകാരനും ശില്പിയും ആയിരുന്ന പാബ്ലോ പിക്കാസോയെയും (ഒക്ടോബർ 25, 1881-ഏപ്രിൽ 8, 1973),

sanal kumar Unttitled1.jpg

കൺസർവേറ്റീവ് പാർട്ടിയുടെ നേതാവും, യുണൈറ്റഡ് കിങ്ഡത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ചരിത്രത്തിൽ പ്രധാനമന്ത്രിപദത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച രണ്ടാമത്തെ വ്യക്തിയും, ആയിരുന്ന "ഉരുക്കുവനിത" (The Iron Lady), "മാഡ് മാഗി" എന്നീ വിളിപ്പേരുകളിലും അറിയപ്പെട്ടിരുന്ന മാർഗരറ്റ് താച്ചറിനെയും (ഒക്ടോബർ 13, 1925 – ഏപ്രിൽ 8, 2013), സ്മരിക്കുന്നു!

പ്രധാനജന്മദിനങ്ങൾ !!!
********
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, അശ്വമേധം,മുടിയനായ പുത്രൻ, സർവേക്കല്ല്, യുദ്ധകാണ്ഡം, ഇന്നലെ ഇന്നു നാളെ, ശരശയ്യ, തുലാഭാരം, സൂക്ഷിക്കുക ഇടതുവശം ചേർന്നു പോവുക, മൃച്ഛഘടികം, പാഞ്ചാലി, കയ്യും തലയും പുറത്തിടരുത്, തുടങ്ങി നിരവധി നാടകങ്ങൾ എഴുതി മലയാള നാടക പ്രസ്ഥാനത്തിന് മൗലിക സംഭാവനകൾ നല്കിയ നാടകകൃത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും  തിരക്കഥാകൃത്തും ചലച്ചിത്ര സം‌വിധായകനുമായിരുന്ന ഭാസ്കരൻ പിള്ള എന്ന തോപ്പിൽ ഭാസിയെയും (1924 ഏപ്രിൽ 8– 1992 ഡിസംബർ 8),

qqwqUnttitled1.jpg

ദേശീയപുരസ്കാരം നേടിയിട്ടുള്ള  മലയാളം അഭിനേത്രിയായിരുന്ന മലയാളം സിനിമകളിൽ അമ്മവേഷങ്ങൾ ധാരാളമായി  ചെയ്തിട്ടുള്ള ആറന്മുള പൊന്നമ്മയേയും (22 മാർച്ച് 1914 - 21 ഫെബ്രുവരി 2011). 

പ്രശസ്തനായ ഹിന്ദുസ്ഥാനി ഗായകൻ പദ്മ വിഭൂഷൺ കുമാർ ഗന്ധർവ്വ എന്ന ശിവപുത്ര സിദ്ദരാമയ്യ കോംകളിയെയും (1924 ഏപ്രിൽ 8- 1992 ജനുവരി 12 ),

ഇംഗ്ലീഷുകാരുടെ നേതൃത്വത്തിൽ വർണ്ണവിവേചനത്തിനെതിരേ പ്രവർത്തിച്ച ഒരു സംഘടനയായിരുന്ന സൗത്ത് ആഫ്രിക്കൻ കോൺഗ്രസ്സ് ഓഫ് ഡെമോക്രാറ്റ്സിന്റെ സ്ഥാപകാംഗവും  ദക്ഷിണാഫ്രിക്കയിലെ  സ്ത്രീകളുടെ ഉന്നമനത്തിനായി ഫെഡറേഷൻ ഓഫ് സൗത്ത് ആഫ്രിക്കൻ വുമൺ എന്നൊരു സംഘടന  ആരംഭിക്കുകയും,  നിലനിന്നിരുന്ന പാസ് ലോ  നിയമത്തിനെതിരേ 1956 ഓഗസ്റ്റ് 9 ന് ഏതാണ്ട് ഇരുപതിനായിരത്തോളം വരുന്ന വനിതകൾ പ്രിട്ടോറിയയിലെ യൂണിയൻ ബിൽഡിങ്ങിലേക്കു മാർച്ചു നടത്തുന്നതിനു നേതൃത്വം കൊടുത്ത ഹെലൻ ബിയാട്രീസ് ജോസഫ് എന്ന ഹെലൻ ജോസഫിനെയും( 8 ഏപ്രിൽ 1905 –  25 ഡിസംബർ 1992),

songs Unttitled1.jpg

അഡോൾഫ് ഹിറ്റ്‌ലറുടെ ഭരണകാലത്ത് യൂറോപ്പിൽ ആയിരക്കണക്കിന് ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഹോളോകോസ്റ്റ് സംഭവത്തിന്റെ പ്രധാന ആസൂത്രകൻ ആയിരുന്ന അലോയിസ് ബ്രൂണറെയും (8 ഏപ്രിൽ 1912 – c. 2010)

ഐക്യരാഷ്ട്രസഭയുടെ ഏഴാമത്തെ സെക്രട്ടറി ജനറലും, വളർന്നു കൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെ സഹായിക്കാൻ ഗ്ലോബൽ എയിഡ്സ് ആൻഡ്‌ ഹെൽത്ത്‌ ഫണ്ടിന് രൂപം കൊടുത്തതിനാൽ 
ഐക്യരാഷ്ട്ര സഭയോടൊപ്പം 2001-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം   ലഭിക്കുകയും ചെയ്ത ഘാന സ്വദേശി കോഫി അത്താ അന്നാന്റെയും (1938 ഏപ്രിൽ 7- ആഗസ്റ്റ് 18, 2018  ),

aranmula ponnamma Unttitled1.jpg

ആൻഡ്രൂ ബെൻസണും ജെയിംസ് ബാഷാമും ചേർന്ന് കാൽവിൻ ചക്രം കണ്ടെത്തിയതിൽ പ്രശസ്തനായ ഒരു അമേരിക്കൻ ബയോകെമിസ്റ്റ് ആയിരുന്ന 1961-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച മെൽവിൻ എല്ലിസ് കാൽവിനേയും (ഏപ്രിൽ 8, 1911 - ജനുവരി 8, 1997) സ്മരിക്കുന്നു.

 ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment