ഇന്ന് ജൂണ്‍ 5: ലോക പരിസ്ഥിതി ദിനം ! യോഗി ആദിത്യനാഥിന്റേയും എ സേതുമാധവന്റേയും ജന്മദിനം: ആറാം കുരിശു യുദ്ധത്തില്‍ ലൂയി ഒന്‍പതാമന്‍ ഈജിപ്റ്റില്‍ ചെന്നിറങ്ങിയതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
New Project june 5

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                     ' JYOTHIRGAMAYA '
.                     ്്്്്്്്്്്്്്്്
.                     🌅ജ്യോതിർഗ്ഗമയ🌅

കൊല്ലവർഷം 1200
 എടവം 22
അത്തം / ദശമി
2025  ജൂൺ 5, 
വ്യാഴം

ഇന്ന്;

* ലോക പരിസ്ഥിതി ദിനം ! [ World Environment Day ;  പരിസ്ഥിതി മലിനീകരണം കൊണ്ടും, വനനശീകരണം കൊണ്ടും ഉണ്ടാവുന്ന, കാലാവസ്ഥാ വ്യതിയാനം, മഞ്ഞുമലകൾ ഉരുകൽ,  തുടങ്ങിയ ഭീഷണികൾക്കെതിരായ പോരാട്ടത്തിൽ, അവയെ എങ്ങനെ തടയാം എന്ന്  മനസിലാക്കുവാനും അതിൻ്റെ അനന്തരഫലങ്ങളെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കാനും വേണ്ടി  ഐക്യരാഷ്ട്രസഭ ആരംഭിച്ചതാണ് ലോക പരിസ്ഥിതി ദിനം.]publive-image

 * എച്ച്ഐവി  അതിജീവിതരുടെ ദിനം ! [ HIV Long-Term Survivors Day ;  ശരിയായ ചികിത്സയിലൂടെ, എച്ച്ഐവി പോസിറ്റീവ് ബാധിച്ച ആളുകൾക്ക് ദീർഘവും സാധാരണവുമായ ജീവിതം നയിക്കാൻ വേണ്ട, ധൈര്യവും, പ്രത്യാശയും, നൽകുന്ന അതിജീവനത്തിൻ്റെ അവിശ്വസനീയമായ യാത്ര ഉയർത്തിക്കാട്ടുവാൻ വേണ്ടി ജൂൺ 5 ന് ഈ ദിനാചരണം നടത്താൻ ആരംഭിച്ചു. ]publive-image

* ഹോട്ട് എയർ ബലൂൺ ദിനം! [ Hot Air Balloon Day ;  1783-ൽ ഇതേ ദിവസം നടന്ന മനുഷ്യനെ കയറ്റിയ ബലൂണിൻ്റെ ആദ്യത്തെ പറക്കലിന്റെ അനുസ്മരണാർത്ഥമാണ് ഈ ദിനം ഇന്നും ആചരിയ്ക്കുന്നത്. മനുഷ്യനെ വഹിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും പഴക്കമുള്ള ഫ്ലൈറ്റ് സാങ്കേതികവിദ്യയാണ് ഹോട്ട് എയർ ബലൂൺ. ഒരു എയർ ബലൂണിൽ തന്നെ,  ചൂടുള്ള വായു ഉൾക്കൊള്ളാൻ ഉപയോഗിക്കുന്ന ഒരു കവറും യാത്രക്കാര കയറ്റാൻ ഉള്ള ഒരു ഗൊണ്ടോളയും ഉൾപ്പെടുന്നതാണ് ഹോട്ട് എയർ ബലൂൺ. കവറിനുള്ളിലെ ചൂടായ വായുവിന് പുറത്തെ തണുത്ത വായുവിനേക്കാൾ സാന്ദ്രത കുറവാണ്, അതിനാലാണ് നിലത്തുവച്ച ബലൂൺ ആകാശത്തേയ്ക്ക് ഉയരാൻ തുടങ്ങുന്നത്.]publive-image

*നിയമവിരുദ്ധമായി റിപ്പോർട്ട് ചെയ്യപ്പെടാത്തതും അനിയന്ത്രിതവുമായ മത്സ്യബന്ധനത്തിനെതിരായ പോരാട്ടത്തിനായുള്ള അന്താരാഷ്ട്ര ദിനം ![സമുദ്രങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ വയറ്റുപ്പിഴപ്പിൻ്റെ ഇടമാണ്, അത് ഒര രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു, ഒരു ഗ്രഹത്തിന്റെ കാലാവസ്ഥയെ സന്തുലിതമാക്കുന്നു. എന്നാൽ നിയമവിരുദ്ധവും, റിപ്പോർട്ട് ചെയ്യപ്പെടാത്തതും, അനിയന്ത്രിതവുമായ മത്സ്യബന്ധനം ഇതിനെല്ലാം ഭീഷണിയാണ് താനും. ഈ ദോഷകരമായ രീതികൾ   സമുദ്ര ആവാസവ്യവസ്ഥയെ നശിപ്പിയ്ക്കുന്നു എന്നതിലുപരി ഒരു മനുഷ്യൻ്റെ വയറ്റുപ്പിഴപ്പിനെയും ഒരു സമൂഹത്തിൻ്റെ സാമ്പത്തിക ഭദ്രതയെയും താറുമാറാക്കുന്നു. ഇതിനെക്കുറിച്ച് ഒരു പൊതു ജനാവബോധം സൃഷ്ടിയ്ക്കാൻ ഒരു ദിനം. ]publive-image

*  തയ്യൽക്കാരുടെ ദേശീയ ദിനം! [ National Tailors Day ; നന്നായി തയ്ച്ച വസ്ത്രങ്ങളിൽ എല്ലാവരും നല്ല സുന്ദരന്മാരും സുന്ദരിമാരായും കാണപ്പെടുന്നു.  അതിനാൽ നിങ്ങളുടെ ഏറ്റവും മികച്ച സ്യൂട്ട്, ഷർട്ട്, വസ്ത്രങ്ങൾ തുന്നിത്തന്നവരെ ഓർക്കാൻ.  അവരോട് "നന്ദി" പറയാൻ ഒരു അവസരം
അതിനുള്ളതാണ് ഈ ദിനാചരണം.]

*കുസ്കൂസ് ഉത്സവം![ ബ്രസീലിലെ ഒരു സ്റ്റേറ്റായ അലാഗോവാസിലെ അരപിരാക്കയിൽ നടക്കുന്ന കുസ്കൂസ് ഉത്സവം, അവരുടെ പ്രിയപ്പെട്ട വിഭവമായ കുസ്കൂസിനെ അറിയാൻ ആസ്വദിയ്ക്കാൻ ഉള ആഘോഷമാണ് ഈ ദിനാചരണം. ]publive-image

USA ; 
* ദേശീയ മൂൺഷൈൻ ദിനം! [ National Moonshine Day ; - ഒരിക്കൽ അമേരിയ്ക്കയിലെ ഒരു മദ്യനിരോധനകാലത്ത് നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ട് അമേരിയ്ക്കക്കാർ  രഹസ്യമായി വാറ്റിയെടുത്തതാണ് ഈ   മൂൺഷൈൻ മദ്യം. ഇതിനെക്കുറിച്ച് അറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം. ]

* റാൻഡം ആക്‌ട്‌സ് ഓഫ് കാർഡ്‌നെസ് ദിനം![ Random Acts of Cardness Day ; നമ്മുടെ വേണ്ടപ്പെട്ടവരെ സന്തോഷിപ്പിക്കാൻ, ഗ്രീറ്റിംഗ് കാർഡുകൾ അയയ്‌ക്കുന്നതിലൂടെ നമുക്ക് കിട്ടിയിരുന്ന സ്‌നേഹവും ആഹ്ലാദവും പരസ്പരം പങ്കിട്ട് സ്വന്തം ലോകത്തെ അൽപ്പം ശോഭയുള്ളതും മികച്ചതുമാക്കി മാറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ആ നല്ലകാലത്തെ ഓർക്കാൻ ഒരു ദിനം.]publive-image

*ദേശീയ ജിഞ്ചർബ്രെഡ് ദിനം ![National Gingerbread Day രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ആസ്വദിക്കുന്ന ഈ മധുര പലഹാരത്തെ ഓർക്കുന്നതിന് ഒരു ദിനം.]

* National Sausage Roll Day ![ദേശീയ സോസേജ് റോൾ  ദിനം -വെണ്ണയുടെ മൃദുവായ പേസ്ട്രിയിൽ പൊതിഞ്ഞ മസാലകൾ ചേർത്ത സോസേജ് യുകെയിൽ ഒരു സ്വാദിഷ്ടമായ വിഭവമാണ്. അമേരിക്കക്കാർക്കും ഇത് ഇഷ്ടവിഭവമാണ്. അതിനെക്കുറിച്ച് അറിയാൻ ഒരു ദിനം. ]publive-image

*ന്യൂസിലാൻഡ്: ആർബർ ഡേ ! (വൃക്ഷാരോപണ ദിനം)
* ഡെൻമാർക്ക്: ഭരണഘടന ദിനം!
* സുരിനാം: Indian Arrival Day !
* സീഷെൽസ്: വിമോചന ദിനം !
* ഇക്വേറ്ററൽ ഗിനി: പ്രസിഡൻറ്സ്  ഡേ !

          ഇന്നത്തെ മൊഴിമുത്ത്
         ്്്്്്്്്്്്്്്്്്്്്
''ജനിക്കാൻ എനിക്ക് വിഷമമില്ലാത്തതിനാൽ, മരിക്കാൻ എനിക്ക് വിഷമമില്ല "
     .[ -ഫ്രെഡറികോ ഗാർഷ്യ ലോർക ]
.                   ******

publive-image
ഇന്നത്തെ പിറന്നാളുകാർ
**********
കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്  മുട്ടത്തുവർക്കി അവാർഡ് , മലയാറ്റൂർ അവാർഡ് , വിശ്വദീപം അവാർഡ് , പത്മരാജൻ അവാർഡ്  മാതൃഭൂമി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള,രണ്ട് ബാല സാഹിത്യ കൃതികളുൾപ്പെടെ നാൽപ്പതോളം കൃതികളുടെ രചയിതാവും നാഷണൽ ബുക്ക് ട്രസ്റ്റിന്റെ മുൻ ചെയർമാനുമായിരുന്ന മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരൻ സേതു എന്ന എ. സേതുമാധവന്റേയും (1942),publive-image

മേലുദ്യോഗസ്ഥർ അനുവാദം നിഷേധിച്ചിട്ടും ഡ്രൈവിംഗ് ലൈസൻസ് നേടി, കാർ വാങ്ങി, കവിതാ പുസ്തകം പ്രസിദ്ധീകരിച്ചു, പുസ്തകത്തിന് പ്രതിഫലം വാങ്ങി, രാത്രി വൈകി മഠത്തിൽ എത്തി, വാർത്താ ചാനലിന്റെ ചർച്ചയിൽ പങ്കെടുത്തു, ഒരു വനിതാ മാധ്യമ പ്രവർത്തകയെ മഠത്തിൽ തന്നോടൊപ്പം താമസിക്കാൻ അനുവദിച്ചു, കന്യാസ്ത്രീയുടെ ശീലം ധരിക്കാതെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി 'മത ജീവിത തത്വങ്ങൾക്കും സഭയുടെ നിയമങ്ങൾക്കും' എതിരായ ജീവിതമാണ് നയിക്കുന്നതെന്ന സഭയുടെ കുറ്റാരോപണം നേരിടുന്ന ആക്റ്റിവിസ്റ്റ്‌ കൂടിയായ  വയനാട് മാനന്തവാടിയിലുള്ള ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിൽ ഉൾപ്പെട്ടിരുന്ന മുൻ കന്യാസ്ത്രീ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന്റേയും (1965),publive-image

മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഭോജ്പുരിഎന്നീ ഭാഷകളിൽ നൂറിൽ കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച അമൃത എന്നും പിന്നീട് രംഭ എന്ന പേരിലും അഭിനയിക്കുന്ന വിജയ ലക്ഷ്മിയുടെയും (1974),

ഓമനതിങ്കള്‍ കിടാവോ, പ്രിയം, ഷാര്‍ജ ടു ഷാര്‍ജ, വാര്‍ അന്‍ഡ് ലവ്, സ്വപ്‌നക്കൂട്,  കസ്തൂരിമാന്‍, സൂര്യ കിരീടം, ധരണി, സിങ്കം 3 തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഒരു വീഡിയോ ജോക്കിയും  മുന്‍ മിസ്സ്  ട്രിവാന്‍ഡ്രവുമായിരുന്ന തെന്നിന്ത്യന്‍ സിനിമാ, സീരിയല്‍ താരം സാന്ദ്ര ആമിയുടേയും (1985), publive-image

 2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുകയും തുടര്‍ന്ന് ഇന്നാണ് ആ കല്യാണം, മകരമഞ്ഞ്  തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിക്കുകയും ചെയ്യുന്ന പ്രശസ്ത ചലച്ചിത്ര-ടെലിവിഷന്‍ താരം മാളവിക വെയില്‍സിന്റേയും (1985),publive-image

ഇന്ത്യൻ ടെന്നീസ് പരിശീലകനും മുൻ ടെന്നീസ് താരവുമായ രമേഷ് കൃഷ്ണൻ്റെയും(1961),

ഇന്ത്യക്കു വേണ്ടി ക്രിക്കറ്റ് കളിക്കുന്ന വലംകൈയ്യൻ ബാറ്റ്സ്മാനായ അജിൻക്യ രഹാനെയുടെയും (1988) ജന്മദിനം !

publive-image

1998 മുതൽ തുടർച്ചയായി അഞ്ച് തവണ ഉത്തർപ്രദേശിലെ ഗോരഖ്പൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള പാർലമെൻ്റ് അംഗവും ഉത്തർപ്രദേശിൻ്റെ 22-ാമത്തേതും നിലവിലെ മുഖ്യമന്ത്രിയുമായി സേവനമനുഷ്ഠിക്കുന്ന ഭാരതീയ ജനതാ പാർട്ടി നേതാവ് യോഗി ആദിത്യനാഥ് ന്റേയും (1972),
*********

publive-image
ഇന്ന് ജന്മദിനമാചരിക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
*************
ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ ജ. (1932-2010)
അന്നമനട പരമേശ്വര മാരാർ ജ. (1952-2019)
നാരായൺ മൽഹാർ ജോഷി ജ (1879-1955)
എം. മുഹമ്മദ് ഇസ്മായിൽ ജ. (1896-1972)
കെയ്ൻസ് ജ. (1883-1946)
ആഡംകെയ്ൻസ് മ. (1883-1946)സ്മിത്ത് ജ. (1723-1790)
ലോർക ജ. (1898-1936)

publive-image

ലോകസിനിമയുടെ ചരിത്രം, ചലച്ചിത്രനിർമ്മാണം കേരളത്തിൽ, സിനിമാ കണ്ടുപിടുത്തങ്ങളുടെ കഥ, സിനിമാക്കാരും പാട്ടുകാരും, ഓണത്തിന്റെ ചരിത്രം, മറക്കപ്പെട്ട വിപ്ലവകാരികൾ, ജെ.സി. ഡാനിയലിൻെറ ജീവിതകഥ തുടങ്ങിയ കൃതികൾ ഉൾപ്പെടെ ചലച്ചിത്രം, ചരിത്രം, ബാലസാഹിത്യം, നോവൽ, കഥകൾ, തൂലികാ ചിത്രങ്ങൾ, പുനരാഖ്യാനം എന്നീ വിഭാഗങ്ങളിലായി 77 പുസ്തകങ്ങളും രണ്ടായിരത്തിലേറെ ലേഖനങ്ങളും  എഴുതുകയും, തിരക്കഥാകൃത്ത്‌, പ്രൊഡക്‌ഷൻ മേൽനോട്ടക്കാരൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയും, ഫിലിം അവാർഡ്‌ കമ്മറ്റി, ചലച്ചിത്രോപദേശക സമിതി, പൊതുമേഖലാഫിലിം സ്‌റ്റുഡിയോ ഉപദേശക കമ്മറ്റി തുടങ്ങിയവയിൽ അംഗവും ആയിരുന്ന  മലയാളസിനിമാ ചരിത്രകാരനും ചലച്ചിത്രനിരൂപകനും പത്ര പ്രവർത്തകനും ആയ  ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ (1932 ജൂൺ 5 - 2010 ജൂൺ 4),publive-image

പഞ്ചവാദ്യരംഗത്ത് തിമിലവിദഗ്ദ്ധരിൽ പ്രഥമഗണനീയനായ കലാകാരനായ കേരള സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള അന്നമനട പരമേശ്വര മാരാർ  (ജൂൺ 5,1952-2019). 

ഇന്ത്യയിലെ 'ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻ്റെ' പിതാവ്,1920-ൽ 'ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്' മാറ്റി, 1929 വരെ അതിൻ്റെ സെക്രട്ടറിയായിരുന്ന നാരായൺ മൽഹാർ ജോഷി (5 ജൂൺ 1879 - 30 മെയ് 1955),publive-image

ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും സാമൂഹിക പ്രവർത്തകനും ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജനത്തിനു ശേഷം ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൻ്റെ സ്ഥാപകനുമായ എം. മുഹമ്മദ് ഇസ്മായിൽ (5 ജൂൺ 1896—5 ഏപ്രിൽ 1972),

സാമ്പത്തികശാസ്ത്രത്തിലെ ആദ്യത്തെ ആധുനികകൃതിയായി കണക്കാക്കപ്പെടുന്ന വെൽത്ത് ഓഫ് നാഷൻസ് എന്ന ചുരുക്കപ്പേരില റിയപ്പെടുന്ന ആൻ ഇൻക്വയറി ഇന്റു ദി നേച്ചർ ആൻഡ് കോസസ് ഒഫ് ദി വെൽത്ത് ഓഫ് നാഷൻസ് രചിച്ച ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായറിയപ്പെടുന്ന സ്കോട്ടിഷ് തത്ത്വശാസ്ത്രജ്ഞൻ ആഡം സ്മിത്ത് (5 ജൂൺ 1723- ജൂലൈ 17, 1790),publive-image

സാമ്പത്തിക മേഖലയിൽ സർക്കാറുകളുടെ ഇടപെടൽ സിദ്ധാന്തത്തിനു (interventionist) വേണ്ടി വാദിക്കുകയും, സർക്കാർ ഇടപെടലിന്റെ മുഖ്യമേഖലയായ നികുതി നയത്തിലൂടെയും സാമ്പത്തിക നയത്തിലൂടെയും (fiscal and monetary) വാണിജ്യചക്രത്തിന്റെ ദൂശ്യഫലങ്ങളായ സാമ്പത്തിക പ്രതിസന്ധിയുടേയും മാന്ദ്യത്തിന്റെയും അളവിനെ കുറച്ചുകൊണ്ടുവരാൻ കഴിയുമെന്ന് വിലയിരുത്തുകയും, കെയ്നീഷ്യൻ സാമ്പത്തികശാസ്ത്രം (Keynesian economics) എന്നറിയപ്പെടുന്ന സാമ്പത്തിക പഠനസരണിയുടെ(school of thought) അടിസ്ഥാനം ഇടുകയും, ആധുനിക സ്ഥൂലസാമ്പത്തിക ശാസ്ത്രത്തിന്റെ സിദ്ധാന്തത്തിലും പ്രയോഗത്തിലും നിർണ്ണായക സ്വധീനം ചെലുത്തിയ ഒരു ബ്രിട്ടീഷ് ധനശാസ്ത്രജ്ഞനായിരുന്ന ജോൺ മെയനാഡ് കെയ്ൻസ് എന്ന കെയ്ൻസിൻ(5 ജൂൺ 1883 – 21 ഏപ്രിൽ 1946),publive-image

സ്പാനിഷ് കവിയും നാടകകൃത്തും നാടക സംവിധായകനുമാണ് ഫ്രെഡറികോ ഗാർഷ്യ ലോർക
 (5 ജൂൺ 1898 – 19 ആഗസ്റ്റ് 1936)
*********
ഇന്നത്തെ സ്മരണ !!!
*********
ആറ്റൂർ കൃഷ്ണപ്പിഷാരടി മ. (1876-1964)
എ.വി.ശ്രീകണ്ഠപൊതുവാൾ മ. (1910-1999)
എം. സി. ജേക്കബ് മ. (1933-2011)
ലോനപ്പൻ നമ്പാടൻ മ. (1935-2013)
പന്മന രാമചന്ദ്രൻ നായർ മ. (1931-2018)
എം. ബാലൻ പണ്ഡിറ്റ് മ. (1926-2013)
മാസ്റ്റർ മദൻ മ. (1927 - 1942)
കൃഷ്ണ ചൈതന്യ മ. (1918-1994)
മാധവ സദാശിവ ഗോൾവൾക്കർ മ. 1906-1973)
കുബേർനാഥ് റായ് മ. (1933-1996)
വില്യം സിഡ്നി പോർട്ടർ മ. (1862- 1910)
ഒ. ഹെൻ‌റി മ. (1862-1910),
പോൾ കെറസ് മ. (1916-1975),
റൊണാൾഡ് റീഗൻ മ. (1911-2004)
ബോണിഫസ് മ.(754)publive-image

കേരളശാകുന്തളം എന്നപേരിലുള്ള ശാകുന്തളവിവർത്തനവും സംഗീതചന്ദ്രിക എന്ന സംഗീതശാസ്ത്രഗ്രന്ഥവും രചിച്ച ഗവേഷകൻ, പ്രസാധകൻ, മലയാള-സംസ്കൃത പണ്ഡിതൻ, കവി, വിവർത്തകൻ, സംഗീതജ്ഞൻ, എന്നിങ്ങനെ വിവിധനിലകളിൽ പ്രശസ്തനായ ആറ്റൂർ കൃഷ്ണപ്പിഷാരടി (1876 ഒക്ടോബർ 4- 1964 ജൂൺ 5),

കവിയും നാടകകൃത്തും, സ്വാതന്ത്ര്യസമര സേനാനിയും ഭൂദാനപ്രസ്ഥാനം, സര്‍വോദയസംഘം, ഖാദി, മദ്യനിരോധന പ്രസ്ഥാനം എന്നിവയുടെ നായകനായിരുന്ന എ.വി. ശ്രീകണ്ഠപൊതുവാൾ(1910 ആഗസ്റ്റ് 14-ജൂൺ 5, 1999),publive-image

ആലുവായ്ക്കു സമീപമുള്ള കിഴക്കമ്പലത്തെ അന്നാ-കിറ്റക്‌സ് ഗ്രൂപ്പ് കമ്പനികളുടെ ഉടമയും,വ്യവസായ രംഗത്തെ സമഗ്ര സംഭാവനകൾക്ക് കേരളാ സംസ്ഥാന സർക്കാർ സമ്മാനിക്കുന്ന പ്രഥമ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്ത  എം. സി. ജേക്കബ് (ഏപ്രിൽ 22, 1933 - ജൂൺ 5, 2011),

1965 മുതൽ ആറുതവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുകയും  സംസ്ഥാനമന്ത്രിയും പിന്നീട് പാർലമെന്റംഗമായും, കർഷകനും, നാടകനടനും ആയി തിളങ്ങിയ രാഷ്ട്രീയ പ്രവർത്തകനും അധ്യാപകനുമായിരുന്ന ലോനപ്പൻ നമ്പാടൻ (13 നവംബർ 1935 - 5 ജൂൺ 2013),publive-image

ഭാഷാ സംബന്ധിയായും സാഹിത്യ സംബന്ധിയായുമുള്ള നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുള്ള ഭാഷാപണ്ഡിതനും  എഴുത്തുകാരനുമായ പന്മന രാമചന്ദ്രൻ നായർ(1931- ജൂൺ 5, 2018),

സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിൽ നിന്നുള്ള പ്രതിഭാധനനായ ഗസൽ ഗാനഗായകനും. 1930 കളിൽ കൗമാരപ്രായത്തിൽ പ്രശസ്തിയിലേക്ക് ഉയർന്ന ഒരു കലാകാരനായിരുന്ന മാസ്റ്റർ മദൻ(28 ഡിസംബർ 1927 - 5 ജൂൺ 1942),

കേരളീയനായ പ്രമുഖ ക്രിക്കറ്റ് താരമായിരുന്ന  1951ൽ കേരളം ആദ്യമായി രഞ്ജി ട്രോഫി കളിച്ചപ്പോൾ (അന്നത്തെ തിരുകൊച്ചി ടീം) കേരളത്തിന്റെ മുഖ്യ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായിരുന്ന എം. ബാലൻ പണ്ഡിറ്റ് (16 ജൂൺ 1926 - 5 ജൂൺ 2013).

publive-image

കലാ സംഗീത നിരൂപകനും സാഹിത്യ ചരിത്രകാരനും ചിന്തകനുമായിരുന്ന കൃഷ്ണ ചൈതന്യ എന്ന തൂലികാ നാമത്തിലെഴുതിയിരുന്ന കെ. കൃഷ്ണൻ നായർ(24 നവംബർ 1918 - 05 ജൂൺ 1994),

ഇന്ത്യൻ രാഷ്ട്രീയത്തെയും മതത്തെയും കുറിച്ചുള്ള ബൗദ്ധിക വ്യാഖ്യാനത്തിന് പേരുകേട്ട രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെ (RSS) രണ്ടാമത്തെ തലവനും രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി പരിഗണിക്കപ്പെടുകയും ചെയ്യുന്ന ഗോൾവാൾക്കർ എന്ന മാധവറാവു  സദാശിവറാവു ഗോൾവാൾക്കറർ (19 ഫെബ്രുവരി 1906 - 5 ജൂൺ 1973), 

ഗന്ധ മദൻ, പ്രീയ നീലകാന്തി, രാസ് ആഖേതക്, വിഷാദ് യോഗ്, നിഷാദ് ബാസുരി, പർണ്ണ മുകുട് മുതലായ കൃതികൾ രചിച്ച ഹിന്ദി ലേഖകനും, സംസ്കൃത പണ്ഡിതനും, മൂർത്തി ദേവി പുരസ്കാരം ലഭിക്കുകയും ചെയ്ത കുബേർനാഥ് റായ്  (മാർച്ച് 26, 1933 – ജൂൺ 5, 1996)publive-image

നർമ്മത്തിനും വാക്ചാതുരിക്കും കഥാപാത്ര ചിത്രീകരണത്തിനും സമർത്ഥമായി ഉപയോഗിച്ചിരിക്കുന്ന പ്രതീക്ഷിക്കാത്ത അന്ത്യങ്ങൾക്കും പ്രശസ്തമായ ദി ഗിഫ്റ്റ് ഓഫ് ദി മാഗി (The Gift of the Magi), ദി ലാസ്റ്റ് ലീഫ് (The Last Leaf), എ റിട്രീവ്ഡ് ഇൻഫർമേഷൻ (A Retrieved Information),ദി കോപ് ആൻഡ് ദി ആൻതം (The Cop and the Anthem) ആഫ്റ്റർ റ്റ്വന്റി യേർസ് (After Twenty Years) അടക്കം 400 ഓളം ചെറുകഥകൾ  എഴുതിയ അമേരിക്കൻ സാഹിത്യകാരനായ  ഒ. ഹെൻ‌റി എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന വില്യം സിഡ്നി പോർട്ടർ  (സെപ്റ്റംബർ 11, 1862- ജൂൺ 5, 1910),

1930 മുതൽ 1960 വരെയുള്ള കാലഘട്ടത്തിലെ ശക്തരായ കളിക്കാരിൽ ഒരാളും ഒരിയ്ക്കൽ പോലും ലോകചാമ്പ്യൻ ആകാൻ കഴിഞ്ഞിട്ടില്ലെങ്കിലും 9 ലോക ചാമ്പ്യന്മാരെ പരാജയപ്പെടുത്താൻ കഴിയുകയും ചെയ്ത  ചെസ്സിലെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോവിയറ്റ് അധീന എസ്റ്റോണിയയിൽ ജനിച്ച ചെസ് ഗ്രാൻഡ് മാസ്റ്റർ ആയ പോൾ കെറസ്( ജനുവരി 7, 1916 –ജൂൺ 5, 1975),cddc74e7-4762-4a7d-9a6f-16c4aaa793e0

കാലിഫോർണിയയുടെ ഗവർണറും അമേരിക്കൻ ഐക്യനാടുകളുടെ നാല്പതാമത് പ്രസിഡന്റ്റും ആയിരുന്ന  റൊണാൾഡ് വിൽസൺ റീഗൻ എന്ന റൊണാൾഡ് റീഗൻ (ഫെബ്രുവരി 6,1911- ജൂൺ 5 , 2004),

റോമൻ കത്തോലിക്ക സഭയിലെ ഒരു വിശുദ്ധനായ ബോണിഫസ് .മ (ജൂൺ 5, 754 )
 
ചരിത്രത്തിൽ ഇന്ന്…
*********

1249 - ആറാം കുരിശുയുദ്ധത്തിൽ കൂയി ഒൻപതാമൻ ഈജിപ്റ്റിൽ ചെന്നിറങ്ങി.

1305 - ക്ലെമന്റ് അഞ്ചാമൻമാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.

1883 ജൂൺ 5-ന് ആദ്യത്തെ 'എക്‌സ്‌പ്രസ് ഡി'ഓറിയൻ്റ്' പാരീസിൽ നിന്ന് വിയന്നയിലേക്ക് പുറപ്പെട്ടു.

1900 - രണ്ടാം ബോയർ യുദ്ധം: ബ്രിട്ടീഷ് സൈനികർ പ്രിട്ടോറിയ പിടിച്ചെടുത്തു.

1915 - സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ട് ഡെന്മാർക്ക് ഭരണഘടന ഭേദഗതി ചെയ്തു.e4cf34cf-aa93-465a-b8a6-a6e5e497c313

1968 - അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാർത്ഥി റോബർട്ട് എഫ്. കെന്നെഡിയെ ലോസ് ഏഞ്ചൽസിലെ അമ്പാസഡർ ഹോട്ടലിൽ വച്ച് സിർഹാൻ സിർഹൻ എന്ന പാലസ്തീൻ‌കാരൻ വെടിവച്ചു. കെന്നഡി തൊട്ടടുത്ത ദിവസം മരണ മടഞ്ഞു.

1975 - അറുപതുദിവസയുദ്ധത്തിനു ശേഷം സൂയസ് കനാൽ ആദ്യമായി തുറന്നു.

1977 - ആദ്യ പ്രായോഗിക പെഴ്സണൽ കമ്പ്യൂട്ടർ ആയ ആപ്പിൾ രണ്ട്    വില്പ്പന യാരംഭിച്ചു.

1984 - സുവർണക്ഷേത്രത്തിലേക്ക്  സൈനികനടപടി ആരംഭിക്കുന്നതിന്‌ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉത്തരവിട്ടു.

2006 - സെർബിയ മോണ്ടിനെഗ്രോയിൽ  നിന്ന് സെർബിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

1985 - "പഞ്ചാബ് മോഡൽ പ്രസംഗം" എന്ന ആരോപണത്തെ തുടർന്ന് ആർ ബാലകൃഷ്ണപിള്ള മന്ത്രിസ്ഥാനം രാജിവച്ചു.

1997 - ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം പ്രവർത്തനമാരംഭിച്ചു.

2006 - സെർബിയ മോണ്ടിനെഗ്രോയിൽ നിന്ന് സെർബിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.fe2c1165-9b6f-4c21-b8ac-92d69551bfc6 (1)

2017 - ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആദ്യ വിക്ഷേപണം ശ്രീഹരിക്കോട്ടയിൽ നടന്നു.

2017 - മോണ്ടെനെഗ്രോ നാറ്റോയുടെ 29-ാമത്തെ അംഗമായി.

2017 - ആറ് അറബ് രാജ്യങ്ങളായ ബഹ്‌റൈൻ, ഈജിപ്ത്, ലിബിയ, സൗദി അറേബ്യ, യെമൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു.fe2c1165-9b6f-4c21-b8ac-92d69551bfc6

2020 - ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) 1979 ന് ശേഷം ആദ്യമായി എ‌എഫ്‌സി വിമൻസ് ഏഷ്യൻ കപ്പ് 2022 ന്റെ ഹോസ്റ്റിംഗ് അവകാശം ഇന്ത്യക്ക് നൽകി.

2020 - ഐക്യരാഷ്ട്ര സംഘടനയുടെ വികസനത്തിനും സമാധാനത്തിനുമായി ദരിദ്രരുടെ ഗുഡ്‌വിൽ അംബാസഡറായി മധുര സ്വദേശിനിയായ 13 വയസ്സുള്ള  നേത്രയെ നിയമിച്ചു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya