ഇന്ന് ഏപ്രിൽ 14; പി ഭാസ്കരൻ മാഷുടെ 101മത് ജന്മദിനം. നടി ബിന്ദു പണിക്കരുടെയും ടിൻറ്റു ലൂക്കയുടെയും ജന്മദിനം. സ്വാതി തിരുനാൾ തിരുവിതാംകൂർ രാജാവായതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
Untitled design(93)

ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************************************

Advertisment

.                     ' JYOTHIRGAMAYA '
.                    ്്്്്്്്്്്്്്്്
.                    🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200  
മേടം 8
ഉത്രാടം  / അഷ്ടമി
2025 ഏപ്രിൽ 21, 
തിങ്കൾ

ഇന്ന് ;

               
 *പി ഭാസ്കരൻ മാഷുടെ 101മത് ജന്മദിനം!
 
 * മേഴത്തൂർ വൈദ്യമഠം സ്ഥാപക ദിനം !

 *ദേശീയ സൈനികേതര ദിനം !

[ Civil Services Day ;
 പൊതുഭരണ ദിനം. 1947ൽ ദില്ലിയിലെ മെറ്റ്‌കാഫ്‌ ഹൗസിൽ ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ്‌ പട്ടേൽ ഇന്ത്യയിലെ ആദ്യത്തെ ഐ.എ.എസ്‌ ട്രെയിനികളെ അഭിസംബോധന ചെയ്തു സംസാരിച്ചതിന്റെ ഓർമ്മ പുതുക്കൽ. ]

bindu panikar

*ലോക സർഗ്ഗാത്മകത- നവീകരണ ദിനം!

[ * World Creativity and Innovation Day ;
 മാനവവികാസത്തിന്റെ എല്ലാ മേഖലകളിലും നവീകരണവും സർഗ്ഗാത്മകതയും വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ലോക സർഗ്ഗാത്മകതയും നവീകരണ ദിനവും ആചരിക്കുന്നത്.]

* ലോക ചുരുളൻ ദിനം! 

[ World Curlew Day ; ഭീഷണികളെ അഭിമുഖീകരിക്കുന്ന സുന്ദരമായ തീരപ്പക്ഷികൾ, ആവാസവ്യവസ്ഥയുടെ സൂക്ഷ്മമായ സന്തുലിതാവസ്ഥയെ പ്രതീകപ്പെടുത്തുന്നു, അവയുടെ സംരക്ഷണത്തിനും സംരക്ഷണത്തിനും വേണ്ടി അവബോധം സൃഷ്ടിക്കുന്നു. ഈ പ്രതീകാത്മക പക്ഷി നിരവധി തലമുറകളായി കവികളെയും കലാകാരന്മാരെയും ഗാന രചയിതാക്കളെയും പ്രചോദിപ്പിച്ചിട്ടുണ്ട്.  പക്ഷേ, ഇന്ന് ഈ പക്ഷികൾ വംശനാശഭീഷണി നേരിടുന്ന പട്ടികയിൽ "ദുർബലമായ" പട്ടികയിലാണ്, ]

andhyakhya

*അന്താരാഷ്ട്ര ലോച്ച് നെസ് മോൺസ്റ്റർ  ദിനം!

[സ്കോട്ടിഷ് നാട്ടുകാർ "നെസ്സി" എന്നറിയപ്പെടുന്ന ലോച്ച് നെസ് രാക്ഷസനെക്കുറിച്ചുള്ള ആധുനിക ഇതിഹാസം, ആളുകളെ അത്ഭുതപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്‌തിരിക്കാമെങ്കിലും ആരെയും ഒരിക്കലും ഉപദ്രവിച്ചിട്ടില്ലാത്ത, ലജ്ജാശീലനും ശാന്തനുമായ ഒരു ജീവിയായിട്ടാണ് വിശേഷിപ്പിക്കുന്നത്.]

  *ട്യൂണ റൈറ്റ്സ് ദിനം !

[Tuna rights day ; നമ്മുടെ ആവാസവ്യവസ്ഥയിൽ ട്യൂണയുടെയും ട്യൂണ പോലുള്ള മത്സ്യങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ലക്ഷ്യം]

* റഷ്യ :- തദ്ദേശ ഭരണ ദിനം!
* കെനിയ : ദേശീയ വൃക്ഷാരോപണ
   ദിനം!
* വിയറ്റ്നാം : പുസ്തക ദിനം!

* ഇന്തോനേഷ്യ: കാർത്തിനി ദിനം!

[സ്ത്രീ ശാക്തികരണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിച്ച ദേശീയ വീരവനിത റാഡെൻ ആയു കാർത്തിനി (ഏപ്രിൽ 21, 1879- സെപ്തംബർ 17 , 1904) യുടെ ഓർമ്മ ദിനം]

p baskaran

* രസ്താഫാരി മതം: ഗ്രൌണേഷൻ ഡേ !

[ജമായിക്കയിൽ ഇത്യോപ്യൻ രാജാവ് ഹെയ്ൽ സെലാസി കാലു കുത്തിയ ദിവസത്തിന്റെ ഓർമ്മയ്ക്ക് ]

* ബ്രസിൽ: ടിരാഡെൻറ്റിസ് ഡേ !

[ബ്രസിലിന്റെ സ്വാതന്ത്രത്തിനു വേണ്ടി പൊരുതി മൃത്യു വരിച്ച ടിരാഡെന്റിസ് എന്ന ജോക്യം ഓസെ ഡിസിൽവ സേവ്യറിന്റെ ( നവംബർ 12, 1746- ഏപ്രിൽ 21 1792) ഓർമ്മക്ക്]

* ടെക്സാസ്: അഗ്ഗീസ് മസ്റ്റർ ഡേ !

[ മരിച്ചു പോയ എ & എം യൂണിവേഴ്സിറ്റി പൂർവ്വ വിദ്ധ്യാർത്ഥികളുടെ ഓർമ്മ ദിനം]

cantarbariya

USA 
* Big Word day !
 [കഠിന്യമേറിയ വാക്കുകൾ ഉപയോഗിച്ചു കൊണ്ട് മറ്റുള്ളവരിൽ മതിപ്പു ഉളവാക്കുവാൻ ഉള്ള ദിനം]

* ലൈബ്രറി ദിനം !
[Thank you Libraries day ;ലൈബ്രറികൾ സമൂഹത്തിന് നൽകുന്ന സംഭാവനകളെയും ജീവിതത്തെ മാറ്റിമറിക്കുന്നതിലെ പങ്കിനെയും അഭിനന്ദിക്കുന്നു. ]

peter

*ദേശീയ ചായ ദിനം !
[National Tea Day ; ചായയോടുള്ള ഇഷ്ടം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്, ഈ ഇഷ്ടം കാലക്രമേണ കൂടുതൽ ശക്തമാകുമെന്ന് തോന്നുന്നു!]

*ദേശീയ കിൻ്റർഗാർട്ടൻ ദിനം !
[National Kindergarten Day ; 1837-ൽ കിൻ്റർഗാർട്ടൻ എന്ന പേരിൽ ആദ്യത്തെ പ്ലേ ആൻ്റ് ആക്ടിവിറ്റി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച ജർമ്മൻ അധ്യാപകനായ ഫ്രെഡ്രിക്ക് ഫ്രോബെലിൻ്റെ ജന്മദിനമാണ് ഏപ്രിൽ 21.കിൻ്റർഗാർട്ടൻ യഥാർത്ഥത്തിൽ 19-ആം നൂറ്റാണ്ടിൻ്റെ മധ്യത്തിലുള്ള ഒരു ജർമ്മൻ പദത്തിൻ്റെ അക്ഷരാർത്ഥത്തിൽ "കുട്ടികളുടെ പൂന്തോട്ടം" എന്നാണ്]

pitro

*ദേശീയ മഞ്ഞ ബാറ്റ് ദിനം !
[National Yellow Bat Day: ദേശീയ മഞ്ഞ ബാറ്റ് ദിനത്തിൻ്റെ ചരിത്രം
യുഎസ് ആർമിയുടെ രഹസ്യാന്വേഷണ വിഭാഗമായിരുന്ന ആർമി സെക്യൂരിറ്റി ഏജൻസിയെ അനുസ്മരിക്കാനും ആഘോഷിക്കാനുമാണ് ദേശീയ മഞ്ഞ ബാറ്റ് ദിനം സ്ഥാപിച്ചത്.]

mk r

*ദേശീയ ചോക്ലേറ്റ് കവർഡ് കശുവണ്ടി  ദിനം!
[National Chocolate Covered Cashews Day 
ചോക്ലേറ്റ് പൊതിഞ്ഞ നിലക്കടലയെക്കുറിച്ച് എല്ലാവർക്കും അറിയാം, പക്ഷേ കശുവണ്ടിയുടെ ക്രീം മധുരം ഈ ചോക്ലേറ്റ് ട്രീറ്റിന് അനുയോജ്യമായ നട്ട് ബേസ് ആക്കുന്നു.]

 ഇന്നത്തെ മൊഴിമുത്തുകൾ
  ്്്്്്്്്്്്്്്്്്്്്്്
"ഒരിക്കലും വഞ്ചന പ്രവണതയുള്ളവരുമായി തർക്കിക്കരുത്. അവർ നിങ്ങളെ അവരുടെ നിലയിലേക്ക് തള്ളിവിടുകയും നിങ്ങളെ അനുഭവത്തിലൂടെ തോൽപ്പിക്കുകയും ചെയ്യും. "

raja kesavadas

"മതവും രാഷ്ട്രീയവും സംബന്ധിച്ച പല കാര്യങ്ങളിലും പലപ്പോഴും ഒരു മനുഷ്യന്റെ ന്യായവിധി ഒരു കുരങ്ങിനപ്പുറം പോവില്ലെന്ന്  ഉറപ്പാണ്."

.    [- മാർക്ക് ട്വയിൻ ]. 
***************************
ഇന്നത്ത പിറന്നാളുകാർ
***************************

WhatsApp Image 2025-04-21 at 08.38.09_ff512f42

സ്കൂൾ കലോൽസവങ്ങളിൽ കവിതയെഴുത്തിൽ വിജയിയും കവിയുമായ ഗൗതം കുമരനെല്ലൂരിൻ്റേയും ( 2005)

കോഴിക്കോട് ലോകസഭയെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ്സ് നേതാവ് എം.കെ രാഘവന്റെയും (1952),

1992ൽ സിബി മലയിൽ സംവിധാനം ചെയ്ത കമലദളത്തിലൂടെ ചലച്ചിത്ര രംഗത്തെത്തി മലയാള ചലച്ചിത്ര വേദിയിലെ പ്രശസ്തയായ  നടി ബിന്ദു പണിക്കരുടേയും(1968),

57 ടെസ്റ്റുകളിൽ നിന്നും 156 വിക്കറ്റു നേടിയ ഇൻഡ്യൻ ക്രിക്കറ്റ് ടീമിലെ മുൻ സ്പിൻ ബോളറും മുൻ ടീം അഡ്മിനിസ്ട്രേറ്ററും, അമ്പയറും ആയിരുന്ന ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവന്റെയും (1945),

tintu

800 മീറ്റർ  1:59.17 സെക്കന്റിൽ ഓടി ഇന്ത്യയുടെ വനിത വിഭാഗത്തിൽ ദേശീയ റെക്കോർഡ് സ്ഥാപിച്ച മലയാളി ടിൻറ്റു ലൂക്കയുടെയും (1989)ജന്മദിനം ! 
**************************
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട
ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത
നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ
ചിലർ
*******************************

പി.ഭാസ്കരൻ ജ. (1924-2007 )
നസിം അൽ ഹക്കാനി  ജ. (1922-2014 )
എഡ്വിൻ എസ്‌. പോർട്ടർ ജ. (1870 -1941)
ജോൺ ലോ ജ. (1671-1729)
മാക്സ് വെബർ ജ. (1864-1920)

p baskaran1

ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ   ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാന്‍, കെ.എഫ്.ഡി.സിയുടെ ചെയർമാന്‍, ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപര്‍ , ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും  മലയാളഗാനശാഖയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്ത ഭാസ്കരൻ മാസ്റ്റർ, എന്ന  പി. ഭാസ്കരൻ  
( 1924 ഏപ്രിൽ 21- 2007 ഫെബ്രുവരി 25)

srinivas

താലിബാനും അൽ ഖാഇദയ്ക്കുക്കെതിരെ  അമേരിക്കയും ബ്രിട്ടനും നടത്തിയ അക്രമങ്ങളെ ന്യായീകരിക്കുകയും ഏകാധിപതികൾക്കും ദുഷ്ടന്മാർക്കുമെതിരെ യുദ്ധം നടത്തുന്ന ബുഷും ബ്ലെയറും ഇസ്ലാമിന്റെ രക്ഷകരാണ് എന്ന് അഭിപ്രായപ്പെടുകയും ചെയ്ത്  വിവാദ പുരുഷനായ ഒരു തുർക്കി സൂഫി ആത്മീയ നേതാവായിരുന്ന നസിം അൽ ഹക്കാനി
 (1922 ഏപ്രിൽ 21-2014 മേയ് 7 ),

bharathidasan

സിനിമയെന്ന കലാരൂപത്തിന്റെ പ്രാരംഭകാലത്തെ പ്രധാന പ്രവർത്തകനും, വെറും കൗതുക വസ്തുവെന്നതിൽ നിന്നും വ്യത്യസ്തമായി സിനിമാറ്റൊഗ്രാഫിയെ കലാരൂപമെന്ന നിലയിൽ അതിന്റെ ഭാവുകത്വങ്ങളെ നിർണ്ണയിക്കുന്നതിൽ പങ്കുവഹിക്കുകയു സിനിമയിൽ ഷോട്ടുകൾ കൂട്ടിചേർത്ത് എഡിറ്റിങ്ങ് നടത്തുമ്പോഴാണു ഒരു കലാരൂപമായിമാറുന്നതെന്നു  കണ്ടെത്തിയ കാരണം സിനിമ എഡിറ്റിങ്ങിന്റെ പിതാവായി  കണക്കാക്കപ്പെടുന്ന എഡ്വിൻ എസ്‌. പോർട്ടർ
(1870 ഏപ്രിൽ 21 - 1941 ഏപ്രിൽ 30), 

david

വിലകളെ സംബന്ധിച്ച ശോഷണ സിദ്ധാന്തവും (The Scarcity Theory of Value),റിയൽ ബിൽ തത്ത്വവും  രുപം നൽകിയ സ്കോട്ടിഷ് ധനകാര്യ വിദഗ്ദ്ധനായിരുന്ന ജോൺ ലോ
 (21 ഏപ്രിൽ1671 – 21 മാർച്ച് 1729 ),

അഭിഭാഷകൻ, ചരിത്രകാരൻ, രാഷ്ട്രീയക്കാരൻ എന്നീ നിലകളിൽ മാത്രമല്ല, സാമൂഹ്യസിദ്ധാന്തത്തെയും  -സാമൂഹ്യശാസ്ത്രത്തെത്തന്നെയും  ' കാര്യമായി സ്വാധീനിക്കുകയും, സാമൂഹ്യശാസ്ത്രത്തിൽ ക്രിയകളെ ബാഹ്യനിരീക്ഷണത്തിലൂടെയല്ല, പങ്കാളിത്തത്തിലൂടെയാണ്‌ മനസ്സിലാക്കേണ്ടതെന്ന് പറയുന്ന methodological antipositivism എന്ന സിദ്ധാന്തം വികസിപ്പിച്ചെടുക്കുകയും ചെയ്ത ജർമ്മൻ  സാമൂഹ്യ ശാസ്ത്രജ്ഞനായിരുന്ന മാക്സ് വെബർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മാക്സിമിലിയൻ കാൾ എമിൽ വെബർ
 (ഏപ്രിൽ 21 1864 - ജൂൺ 14 1920) .

dhskunthslsdrvi

ഇന്നത്തെ സ്മരണ !!!
************************

രാജാ കേശവദാസ് മ. (1745-1799)
ടി.കെ. രാമകൃഷ്ണൻ മ. (1922-2006 )
ഇ. വി ഗോപാലൻ മ. (1916 -1995)
ശകുന്തളാ ദേവി മ. (1929-2013 )
ജെ ബി പട്നായിക് മ.(1927-2015)
അലക്സാണ്ടർ ആൻഡേഴ്സൺ മ.(1775-1870)
പീറ്റർ അബലാർഡ് മ.(1079-1142)
പിട്രോ ഡെല്ല വെല്ലി മ.(1586-1652)
മാർക്ക് ട്വെയിൻ മ. (1835 -1910) 
മാൻഫ്രെഡ് വോൺ റിക്തോഫെൻ മ. (1892-1918)
എലിനോറ ഡൂസേ മ. (1858-1924)
എഡ്വാർഡ്  ആപ്പിൾടൺ മ. (1892-1965)

t k ramakrishnan

ഒരുകാലത്ത് കാട് നിറഞ്ഞ് മനുഷ്യവാസയോഗ്യമല്ലാത്ത ഒരു സ്ഥലമായിരുന്ന ആലപ്പുഴയെ ഒരു തുറമുഖമായി വികസിപ്പിച്ചിതിനാല്‍   ആലപ്പുഴ പട്ടണത്തിന്റെ ചീഫ് ആർക്കിടെക്‌റ്റായി കരുതുകയും, തിരുവനന്തപുരം മുതൽ  അങ്കമാലിക്കടുത്തുള്ള  കറുകുറ്റി വരെ ഒരു പാത നിര്‍മ്മിക്കുകയും ചെയ്ത   കാർത്തിക തിരുനാൾ രാമ വർമ്മയുടെയും അവിട്ടം തിരുനാൾ ബാലരാമ വർമ്മയുടേയും  ഭരണകാലത്ത്  തിരുവിതാംകൂറിലെ ദിവാനായിരുന്ന രാമൻ കേശവപ്പിള്ള എന്ന രാജാ കേശവദാസ്
  (1745 മാര്‍ച്ച്‌ 17 -1799ഏപ്രിൽ 21),

edward

കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവും,  ഇടതുജനാധിപത്യമുന്നണി സർക്കാറുകളിൽ വിവിധ വകുപ്പുകളുടെ മന്ത്രിയും എഴുത്തുകാരനും ആയിരുന്ന ടി.കെ. രാമകൃഷ്ണൻ
 (1922 ജനുവരി 4-2006 ഏപ്രിൽ 21),

മർദിതരുടെയും ഇടത്തരക്കാരുടെയും ജീവിതാനുഭവങ്ങൾ പ്രമേയമാക്കി അനേകം കഥകളും നോവലുകളും നാടകങ്ങളും രചിച്ച സാഹിത്യകാരനും സംഘടന പ്രവർത്തകനും ആയിരുന്ന ഇവിജി എന്ന ഇ .വി ഗോപാലൻ ( ജൂൺ 1, 1916-ഏപ്രിൽ 21, 1995),

ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകൾ കൈവരിയ്ക്കാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത ഗണിത ശാസ്ത്രത്തിലെ അത്ഭുതവനിതയും ആറാം വയസ്സിൽ മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും പ്രദർ‌ശിപ്പിക്കുകയും, ചെയ്ത ഗണിത ശാസ്ത്ര പ്രതിഭയായ  ശകുന്തളാ ദേവി
 (1929 നവംബർ 4 - 2013 ഏപ്രിൽ 21),

edwin

 2009 മുതൽ 2014 വരെ അസമിൻ്റെ 25-ാമത് ഗവർണറായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെനേതാവും 1980 മുതൽ 1989 വരെ ഒഡീഷമുഖ്യമന്ത്രിയും ആയിരുന്ന  ജേ. ബി പട്‌നായിക് എന്ന ജാനകി ബല്ലഭ് പട്‌നായിക്
 (3 ജനുവരി 1927 - 21 ഏപ്രിൽ 2015),

ഛായാചിത്രങ്ങൾ രചിക്കുന്നതിലും ഹ്രസ്വചിത്രങ്ങൾ വരയ്ക്കുന്നതിലും  പ്രാഗല്ഭ്യം പ്രകടമാക്കുകയും, വെബ്സ്റ്ററുടെ എലിമെന്ററി സ്പെല്ലിങ് ബുക്കി(Elementary Spelling Book)നും  ഷെയ്ക്സ്പിയറുടെ നാടകങ്ങൾക്കും, ചിത്രീകരണങ്ങൾ ചെയ്യുകയും, ഏതാണ്ട് 300 ദാരുശില്പങ്ങൾ നിർമ്മിക്കുകയും ചെയ്ത ഒരു അമേരിക്കൻ ശില്പിയായിരുന്ന അലക്സാണ്ടർ ആൻഡേഴ്സൺ
   (ഏപ്രിൽ 21, 1775 – ജനുവരി 17, 1870),

eleonira

മദ്ധ്യയുഗത്തിലെ ഒരു  ഫ്രഞ്ച്    സ്കൊളാസ്റ്റിക്   ചിന്തകനും ദാർശനികനും ഒന്നാംകിട ലൊജിഷ്യനും ആയിരുന്ന പീറ്റർ അബലാർഡ്  (1079മരണം ഏപ്രിൽ 21-1142),

1624- ഡിസമ്പർ ഇരുപത്തിയൊന്നിന് കാലികട്ടിൽ കപ്പലിറങ്ങി കേരളീയരുടെ അതിലളിതമായ വസ്ത്രധാരണ രീതിയെ പറ്റിയും കേശാലങ്കാരത്തെപ്പറ്റിയും സാമൂതിരിയെ കണ്ടതിനെ കുറിച്ചും എഴുതിയ   പതിനേഴാം ശതകത്തിൽ ഇന്ത്യ സന്ദർശിച്ച ഇറ്റാലിയൻ യാത്രികന്‍ പിട്രോ ഡെല്ല വെല്ലി
  ( 2 ഏപ്രിൽ 1586-21 ഏപ്രിൽ 1652)

janaki vallabh

ദി അഡ്വഞ്ചേഴ്‌സ് ഓഫ് റ്റോം സ്വോയർ (1876), ദി അഡ്വെഞ്ചേഴ്‌സ് ഓഫ് ഹക്കിൾബെറി ഫിൻ (1885) തുടങ്ങിയ പ്രസിദ്ധ കഥകൾ  രചിക്കുകയും,   അമേരിക്കൻ (ഇംഗ്ലീഷ്) നോവലിസ്റ്റ്, ചെറുകഥാകൃത് മാർക്ക് ട്വെയിൻ (1835 നവംബർ 30- 1910 ഏപ്രിൽ 21),

ഏറ്റവും കൂടുതൽ യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ട റെക്കോർഡിട്ട വ്യോമയുദ്ധ ചരിത്രത്തിലെ ഫ്ലയിംഗ് എയ്സുമാരിൽ ഏറ്റവും പ്രഗൽഭനായി അറിയപ്പെടുന്ന ജർമൻ പൈലറ്റ് മാൻഫ്രെഡ് വോൺ റിക്തോഫെൻ
 (2 മെയ് 1892 – 21 ഏപ്രിൽ 1918). 

john law

നാടകരംഗത്ത് വിപ്ലവകരമായ ഒരു പരിവർത്തനത്തിനുവേണ്ടി പ്രയത്നിച്ച ഇറ്റാലിയൻ നടി എലിനോറ ഡൂസേ
 (1858 ഒക്ടോബർ 3 – 1924 ഏപ്രിൽ 21),

അയണോസ്ഫിയറിനെക്കുറിച്ചുളള പഠന ഗവേഷണങ്ങളെ മാനിച്ച് 1947-ൽ ഭൌതികശാസ്ത്രത്തിൽ  നോബൽ സമ്മാനം ലഭിച്ച പ്രമുഖനായ യുണൈറ്റഡ് കിങ്ഡം ഭൗതിക ശാസ്ത്രഞ്ജൻ എഡ്വാർഡ് വിക്ടർ ആപ്പിൾടൺ
 (6 സെപ്റ്റംബർ1892 –21 ഏപ്രിൽ 1965),

maek twain

ചരിത്രത്തിൽ ഇന്ന് !!!
************************
ബി.സി.ഇ. 753 - റോമുലസും റെമസും റോം നഗരം സ്ഥാപിച്ചു.

1526 - ഇബ്രാഹിം ലോദിയെ ഹരിയാനയിലെ പാനിപ്പത്തിൽ നടന്ന യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തി. ഈ യുദ്ധത്തോടെ ആയിരുന്നു മുഗൾ സാമ്രാജ്യത്തിന്റെ ഉദയം. മുഗൾ രാജ്യം സ്ഥാപിതമായി.

1654 - ഇംഗ്ളണ്ടും സ്വീഡനും വ്യാപാര കരാറിൽ ഒപ്പുവെച്ചു.

1789 - ജോൺ ആഡംസ്, അമേരിക്കയുടെ പ്രഥമ വൈസ് പ്രഡിഡന്റ് ആയി ചുമതലയേറ്റു..
 9 ദിവസത്തിനു ശേഷം ആണ് പ്രസിഡന്റ് ചുമതലയേറ്റത്.

1820 - ഡാനിഷ് ശാസ്ത്രജ്ഞനായ ഹാൻസ് ക്രിസ്ത്യൻ ഓർസ്റ്റഡ്, ഇലക്ട്രോ മാഗ്നെറ്റിസം കണ്ടു പിടിച്ചു.

manfread

1829 - സ്വാതി തിരുനാൾ തിരുവിതാംകൂർ രാജാവായി.

1930 - ഉളിയത്ത് കടവിലെ ഉപ്പ് സത്യാഗ്രഹത്തിന് കെ. കേളപ്പന്റെ നേതൃത്വത്തിലുള്ള സമര ഭടന്മാർ പയ്യന്നൂരിലെത്തി .

1944 - ഫ്രാൻസിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.

1960 - ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കാലത്ത് 9:30-ന്‌ റിപ്പബ്ലിക്കിലെ മൂന്നു അധികാരകേന്ദ്രങ്ങളും ഒരേ സമയം പഴയ തലസ്ഥാനമായ റിയോ ഡി ജെനീറോയിൽ നിന്നും ബ്രസീലിയയിലേക്ക് മാറ്റി.

1967 - ഗ്രീസിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേ, കേണൽ ജോർജ് പപാഡോപലസ് ഒരു അട്ടിമറിയിലൂടെ സൈനികഭരണകൂടം സ്ഥാപിച്ചു. ഇത് ഏഴു വർഷം നിലനിന്നു.

maxwel

1976 - സ്വൈൻ ഫ്ലൂ വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുവാൻ അനുമതി ലഭിച്ചു.

1977 - സിയ ഉർ റഹ്മാൻ, ബംഗ്ലാദേശ് പ്രധാനമന്ത്രിയായി നിയമിതനായി.

1989 - കൂടുതൽ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി ചൈനയിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ടിയാൻ മെൻ ചത്വരത്തിൽ പ്രക്ഷോഭം ആരംഭിച്ചു.

1994 - സുജാത വി മനോഹർ കേരള ഹൈക്കോടതിയിലെ പ്രഥമ വനിതാ ചീഫ് ജസ്റ്റിസായി.

1997 - ഇന്ദർ കുമാർ ഗുജ്റാൾ ഇന്ത്യൻ പ്രധാനമന്തിയായി സ്ഥാനമേറ്റു.

nazim

2009 -  ആദ്യമായി ചന്ദ്രനിലെ ലൂണാര്‍ ഹൈലാന്‍ഡ്‌സില്‍ അപ്പോളോ-16 ലാന്‍ഡ് ചെയ്തു. ഏപ്രിൽ 16ന്‌ ആയിരുന്നു വിക്ഷേപണം.

2018 - കത്വ സംഭവം - പോക്സോ നിയമം ഉടച്ചു വാർത്ത് കേന്ദ്രം ഓർഡിനൻസ് ഇറക്കി.

2019 - ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലുണ്ടായ ബോംബാക്രമണങ്ങളിൽ നൂറൂകണക്കിന് പേർ കൊല്ലപ്പെട്ടു

2021 - ഇന്തോനേഷ്യൻ നാവികസേനയുടെ അന്തർവാഹിനി കെആർഐ നംഗല (402) സൈനികാഭ്യാസത്തിനിടെ ബാലി കടലിൽ മുങ്ങി 53 പേരും മരിച്ചു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************************************
   Rights Reserved by Team Jyotirgamaya

Advertisment