ഇന്ന് ഫിബ്രവരി 27: ലോക എന്‍ജിഒ ദിനം! പ്രകാശ് ഝായുടേയും സന്ദീപ് സിംഗ് സൈനിയുടെയും ജന്മദിനം: ഹെന്റി നാലാമന്‍ ഫ്രാന്‍സിലെ രാജാവായതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
fUntitled4

🌅ജ്യോതിർഗ്ഗമയ🌅                       
1199  കുംഭം 14
അത്തം  /  തൃതീയ
2024 ഫിബ്രവരി 27, ചൊവ്വ

ഇന്ന്;
*  ലോക എൻജിഒ ദിനം!
[ World NGO Day ; പ്രശ്‌നങ്ങളുടെ ലോകത്ത്, എൻജിഒകൾ പ്രതീക്ഷ നൽകുന്നു-ദാരിദ്ര്യം മുതൽ പാരിസ്ഥിതിക ദുരന്തങ്ങൾ വരെ, അവർ നമ്മുടെ സമൂഹത്തിൻ്റെ യഥാർത്ഥ സൂപ്പർഹീറോകളാണ്.]

Advertisment
  • അന്താരാഷ്ട്ര ധ്രുവക്കരടി ദിനം!
    [ International Polar Bear Day ;  പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള കരുത്തിൻ്റെയും പ്രതിരോധത്തിൻ്റെയും പ്രതീകമായ ഈ ആർട്ടിക് ജീവികൾക്ക് കട്ടിയുള്ളതും വെളുത്തതുമായ കോട്ട് ഉണ്ട്, കൂടാതെ ദീർഘദൂരം നീന്താനും കഴിയും.]
  • feUntitled4

* നോ ബ്രെയിനർ ഡേ!
[ No Brainer Day ; ജീവിതത്തിൽ എല്ലാം ലളിതമായി നിലനിർത്തുന്നതിനും സാഹചര്യങ്ങൾ ശാന്തമായി പരിഹരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നോ ബ്രെയിനർ ഡേ സ്ഥാപിച്ചത്]
.             
*അനോസ്മിയ ബോധവത്കരണ ദിനം !
[ANOSMIA AWARENESS DAY ; 
ഫെബ്രുവരി 27 ന് അനോസ്മിയ ബോധവൽക്കരണ ദിനം ഗന്ധം നഷ്ടപ്പെടുന്ന ഒരു അവസ്ഥയിലേക്ക് ശ്രദ്ധ കൊണ്ടുവരുന്നു. .]

* ദേശീയ കഹ്ലുവാ ദിനം ! 
[ National Kahlua Day ; സമ്പന്നമായ, വെൽവെറ്റ് ഫ്ലേവറിൽ, ഈ കോഫി മദ്യം കോക്ക്ടെയിലുകൾ, മധുര പലഹാരങ്ങൾ, സുഖപ്രദമായ രാത്രികൾ എന്നിവയ്‌ക്ക് വൈവിധ്യമാർന്ന കൂട്ടിച്ചേർക്കൽ നൽകുന്നു.

* വിയറ്റ്നാം: ഡോക്റ്റേഴ്സ് ഡേ !

* USA;
* The Big Breakfast Day! 
* National Pokemon Day!
* National Strawberry Day!

* മറാത്തി ഭാഷാ ഔദ്യോഗികദിനം !
[Marathi Language Pride Day ; പ്രശസ്ത മറാത്തി കവി വിഷ്ണു വാമൻ ഷിർവാദ്കറുടെ (കുസുമാഗ്രജ്‌ ) ജന്മദിനമായ ഫെബ്രുവരി 27-ന് മറാത്തി ഭാഷാ ഔദ്യോഗിക ദിനമായി ആഘോഷിക്കുന്നു.]

* ചന്ദ്രശേഖർ ആസാദിൻ്റെ ചരമവാർഷികം !

.    ഇന്നത്തെ മൊഴിമുത്ത്
.  ************
''പൈൻമരത്തെ അറിയണോ, പൈൻമരത്തിനടുത്തേക്കു ചെല്ലൂ; മുളയെക്കുറിച്ചറിയണോ, മുളംകാവിലേക്കു ചെല്ലൂ. പക്ഷേ മുൻവിധികളുമായി നിങ്ങൾ പോകരുത്‌. അങ്ങനെയായാൽ മറ്റൊന്നിലാരോപിതമായ നിങ്ങളെത്തന്നെയേ നിങ്ങൾക്കറിയാനുള്ളു. നിങ്ങളും കവിതയുടെ വിഷയവും ഒന്നായിക്കഴിഞ്ഞാൽ, അതായത്‌ ആഴത്തിലൊളിഞ്ഞിരിക്കുന്ന ഒരു നേർത്ത നാളം കണ്ണിൽപ്പെടുന്നിടത്തോളം വിഷയത്തിലേക്കിറങ്ങിച്ചെല്ലാൻ നിങ്ങൾക്കായാൽ കവിത താനേ പുറത്തുവന്നോളും. നിങ്ങളുടെ കവിത എത്ര തേച്ചുമിനുക്കിയ ഉരുപ്പടിയുമായിക്കോട്ടെ, സ്വാഭാവികമല്ല നിങ്ങളുടെ അനുഭവമെങ്കിൽ - നിങ്ങളും വിഷയവും വേർപെട്ട നിലയിലാണെങ്കിൽ - അതു യഥാർത്ഥ കവിതയല്ല, നിങ്ങൾ തന്നെ അടിച്ചിറക്കിയ വെറുമൊരു കള്ളനാണയമാണത്‌.'' 

,    [ -മത്സുവോ ബാഷോ- ]
ഹിപ് ഹിപ് ഹുറേ (1984), ദാമുൽ (1984 ), മൃത്യുദണ്ഡ് (1997), ഗംഗാജൽ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക-രാഷ്ട്രീയ സിനിമകളിലൂടെ പ്രശസ്തനായ ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും നടനും സംവിധായകനും തിരക്കഥാകൃത്തുമായ പ്രകാശ് ഝായുടേയും (1952),

ലോകത്തിലെ ഏറ്റവും വേഗതയേറിയ ഒന്നായ ഡ്രാഗ്-ഫ്ലിക്കിൻ്റെ സ്പെഷ്യലൈസേഷനിലൂടെ മാധ്യമങ്ങളിൽ "ഫ്ലിക്കർ സിംഗ്" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹരിയാനയിൽ നിന്നുള്ള ഇന്ത്യൻ പ്രൊഫഷണൽ ഫീൽഡ് ഹോക്കി കളിക്കാരനും ഇന്ത്യൻ ദേശീയ ഹോക്കി ടീമിൻ്റെ മുൻ ക്യാപ്റ്റനുമായ സന്ദീപ് സിംഗ് സൈനിയുടെയും (1986), 

febUntitled4

ഒരു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അമ്പയറും, മുൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കളിക്കാരനുമായ   മറൈസ് ഇറാസ്മസിന്റെ(1964 ) ജന്മദിനം!!
        
ഇന്നത്തെ സ്മരണ  !!!
********
രാജേഷ് പിള്ള മ. (1974-2016)
പുകഴേന്തി മ. (1929-2005)
ബിഷപ്പ്‌ ഡോ. ജറോം കോയിവിള മ. (1901-1992)
ബഹാദുർ ഷാ(ഒന്നാമന്‍) മ. (1643-1712)
ചന്ദ്രശേഖർ ആസാദ് മ. (1906-1931)
ജി.വി. മവ്‌ലങ്കർ മ. (1888-1956)
നാനാജി ദേശ്മുഖ് മ. (1916-2010)
ലൂയിസ് വിറ്റൺ മ.  (1821-1892)
ഫ്രെഡ് മക്ഫീലി റോജേഴ്സ് മ. (1928-2003)
ഇവാൻ പാവ് ലോവ് മ. (1849-1936)

ടി.പി കിഷോർ ജ. (1957-1998)
കുസുമാഗ്രജ്‌ ജ. (1912-1999)
(വിഷ്ണു വാമൻ ഷിർവാദ്കർ)
എലിസബത്ത് ടൈലർ ജ. (1932 -2011)
എല്ലൻ ടെറി‍‍ ജ. (1847-1928)
ബ്രദർ ഫോർത്തൂനാത്തൂസ് താൻ ഹൊയ്‌സർ (1918 - 2005), 
ജോൺ സ്റ്റെയിൻബെക്ക് ജ. (1902-1968)
കോൺസ്റ്റന്റൈൻ ഒന്നാമൻ ജ. (272-337 AD)

ചരിത്രത്തിൽ ഇന്ന്…
********
1560-ൽ ഇംഗ്ലണ്ടും സ്കോട്ട്ലൻഡും തമ്മിൽ ബെർവിക്ക് ഉടമ്പടി ഒപ്പുവച്ചു, "റഫ് വൂയിംഗ്" എന്നറിയപ്പെടുന്ന സംഘർഷം അവസാനിച്ചു.

1594 - ഹെൻറി നാലാമൻ ഫ്രാൻസിലെ രാജാവായി.

1693-ൽ ലണ്ടനിൽ ആദ്യത്തെ വനിതാ മാസിക "ലേഡീസ് മെർക്കുറി" പ്രസിദ്ധീകരിച്ചു.

1700 - ന്യൂ ബ്രിട്ടൻ ദ്വീപ് കണ്ടെത്തി

1782 - അമേരിക്കൻ വിപ്ലവ യുദ്ധം: അമേരിക്കയിലെ തുടർന്നുള്ള യുദ്ധത്തിനെതിരെ ഗ്രേറ്റ് ബ്രിട്ടൻ്റെ ഹൗസ് ഓഫ് കോമൺസ് വോട്ട് ചെയ്തു .

1801 - 1801-ലെ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ ഓർഗാനിക് ആക്ട് അനുസരിച്ച്, വാഷിംഗ്ടൺ, ഡിസി യു.എസ് കോൺഗ്രസിൻ്റെ അധികാരപരിധിക്ക് കീഴിലായി .

febrUntitled4

1803 - ബ്രിട്ടീഷുകാരുടെ അധീനതയിലുള്ള ജനസാന്ദ്രതയുള്ള പ്രദേശമായ ബോംബെയിൽ വിനാശകരമായ തീപിടുത്തമുണ്ടായി.

1814-ൽ, ജർമ്മൻ സംഗീത സംവിധായകൻ ലുഡ്‌വിഗ് വാൻ ബീഥോവൻ്റെ ഐക്കണിക് സിംഫണി നമ്പർ 8 എഫ് മേജർ വിയന്നയിൽ പ്രദർശിപ്പിച്ചു.

1884 - ഡൊമിനിക്കൻ റിപ്പബ്ബ്ലിക്ക് ഹെയ്തിയിൽ നിന്നും സ്വതന്ത്രമായി.

1900 - ബ്രിട്ടീഷ് ലേബർ പാർട്ടി സ്ഥാപിതമായി

1900 - ജർമ്മൻ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് ബയേൺ മ്യൂണിക്ക് സ്ഥാപിതമായി.

1933 -  ബെർലിനിലെ ജർമ്മൻ പാർലമെൻ്റ് മന്ദിരമായ റീച്ച്സ്റ്റാഗ് അഗ്നിക്കിരയാക്കി.

1940 -  മാർട്ടിൻ കാമനും സാം റൂബനും റേഡിയോകാർബൺ ഡേറ്റിംഗിൽ ഉപയോഗിക്കുന്ന കാർബൺ-14 എന്ന റേഡിയോ ആക്ടീവ് ഐസോടോപ്പ് കണ്ടെത്തി.

1951- യുഎസ് ഭരണഘടനയിലെ ഇരുപത്തിരണ്ടാം ഭേദഗതി അംഗീകരിച്ചു, പ്രസിഡൻ്റിനെ രണ്ട് തവണ അധികാരത്തിൽ പരിമിതപ്പെടുത്തി.

1977 - ചങ്ങമ്പുഴ സ്മാരക കലാകേന്ദ്രം (ഇടപ്പള്ളി), തുടക്കം 

1980 - നോർവീജിയൻ ഓയിൽ പ്ലാറ്റ്‌ഫോമായ അലക്‌സാണ്ടർ എൽ. കീലാൻഡ് വടക്കൻ കടലിൽ തകർന്നുവീണ് 123 പേർ മരിച്ചു.

1991 - ഗൾഫ്‌ യുദ്ധം ; കുവൈറ്റ്‌ വിമോചിപ്പിക്കപ്പെട്ടതായി യു എസ്‌ പ്രസിഡണ്ട്‌ ബുഷ്‌ പ്രഖ്യാപിച്ചു.

2002 - ഗോധ്രയിൽ കലാപത്തിന്‌ കാരണമായ ട്രെയിൻ തീവയ്പ്‌ നടന്നു.

2005 - 77-ാമത് ഓസ്‌കാർ അവാർഡിൽ ജാമി ഫോക്‌സ് മികച്ച നടനും ഹിലാരി സ്വാങ്ക് മികച്ച നടിക്കുമുള്ള ഓസ്‌കാറും നേടി.

2010 -  ചിലിയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 500-ലധികം ആളുകൾ കൊല്ലപ്പെടുകയും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

f1Untitled4

2013 - സ്വിറ്റ്സർലൻഡിലെ മെൻസ്നുവിലെ ഒരു ഫാക്ടറിയിലെ വെടിവയ്പിൽ അഞ്ച് പേർ (കുറ്റവാളികളുൾപ്പെടെ) കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.

2014 - വിലക്കയറ്റവും വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും കാരണം പ്രസിഡൻ്റ് നിക്കോളാസ് മഡുറോയുടെ രാജി ആവശ്യപ്പെട്ട് വെനസ്വേലയിൽ അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.

2015 -  റഷ്യൻ പ്രതിപക്ഷ രാഷ്ട്രീയക്കാരനായ ബോറിസ് നെംത്‌സോവ് മോസ്‌കോയിൽ വെച്ച് ഉക്രെയ്‌നിലെ റഷ്യയുടെ യുദ്ധത്തിനെതിരെ മാർച്ച് ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് മണിക്കൂറുകൾക്ക് ശേഷം കൊല്ലപ്പെട്ടു.

2019-ൽ ബാലാകോട്ട് വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ ഫൈറ്റർ പൈലറ്റ് അഭിനന്ദൻ വർധമാനെ പാകിസ്ഥാൻ വ്യോമസേന പിഒകെയിൽ വെടിവെച്ച് വീഴ്ത്തി.
************
ഇന്ന്‍ ; 
ചെന്നൈയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ട്രാഫിക്ക് എന്ന സിനിമയടക്കം നാലു സിനിമ സംവിധാനം ചെയ്ത യുവ സംവിധായകനും  നോൺ-ആൽക്കഹോളിക് ലിവർ സിൻഡ്രോം (കരൾ രോഗം) ബാധിച്ച് അകാലത്തിൽ മരിക്കുകയുo ചെയ്ത രാജേഷ് പിള്ളയെയും (7 ഒക്ടോബർ 1974 – 27 ഫെബ്രുവരി 2016),

മുപ്പത് വർഷത്തിലേറെ നീണ്ട സംഗീത സപര്യയിൽ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നൂറോളം ഗാനങ്ങൾ സം‌വിധാനം ചെയ്തിട്ടുള്ള പ്രസിദ്ധനായ ഒരു ചലച്ചിത്ര സംഗീത സംവിധായകനായിരുന്ന പുകഴേന്തി എന്നറിയപ്പെട്ടിരുന്ന ടി.കെ. വേലപ്പൻ നായരേയും (സെപ്റ്റംബർ 27, 1929 - ഫെബ്രുവരി 27, 2005), 

36മത്തെ വയസ്സിൽ കൊല്ലത്തെ ബിഷപ്പായി  സ്ഥാനമേൽക്കുകയും  ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പ്‌ എന്ന ഖ്യാതി നേടുകയും 1937 മുതൽ 1978 വരെ കൊല്ലം ബിഷപ്പായി തുടരുകയും  ഫാത്തിമ മാതാ നാഷണൽ കോളേജ്,  കാർമല റാണി ട്രയിനിങ്ങ് കോളേജ്, കൊട്ടിയം ഭാരത് മാതാ ഐ.ടി .ഐ., ജ്യോതി നികേതൻസ് വുമൺസ് കോളേജ്, ബെൻസിജർ ആശുപത്രി, നഴ്സിംഗ് കോളേജ് തുടങ്ങി നിരവധി പ്രസ്ഥാനങ്ങൾക്ക് തുടക്കമിടുകയും ചെയ്ത ബിഷപ് ജെറോം കോയിവിള എന്ന ഡോ. ജെറോം എം. ഫെർണാണ്ടസിനെയും  (സെപ്റ്റംബർ 8,1901-1992 ഫെബ്രുവരി 27),

ഭഗത് സിംഗിന്റെ ഗുരുവും, ഭാരതത്തിൽ വിപ്ലവത്തിലൂടെ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി രൂപികരിച്ച ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ, നൗജവാൻ ഭാരത് സഭ, കീർത്തി കിസ്സാൻ പാർട്ടി എന്നീ സംഘടനകളുടെ സംഘാടകനും ബുദ്ധികേന്ദ്രവും സ്വാതന്ത്ര്യ ത്തിനു വേണ്ടി രക്തസാക്ഷി ആയ ചന്ദ്രശേഖർ സീതാറാം തിവാരി, എന്ന ചന്ദ്രശേഖർ ആസാദ് നേയും (ജൂലൈ 23, 1906  –ഫെബ്രുവരി 27, 1931  ) 

f2Untitled4

ബോംബെ നിയമസഭാ സ്പീക്കർ (1946-1947), ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുടെ സ്പീക്കർ  എന്നി പദവികള്‍ അലങ്കരിച്ച സ്വാതന്ത്ര്യ സമര നേതാവും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ലോക്സഭാ അദ്ധ്യക്ഷനുമായിരുന്ന ഗണേഷ് വാസുദേവ് മാവ്‌ലങ്കാരിനെയും  (ജി.വി. മാവ്‌ലങ്കാർ) (ജ. 27 നവംബർ 1988 - മ. 27 ഫെബ്രുവരി 1956),

സാമൂഹ്യപരിഷ്കർത്താവും, ആദ്യത്തെ ഗ്രാമീണസർവകലാശാല സ്ഥാപകനും, ഭാരതീയ ജനസംഘത്തിന്റെ ആദ്യകാലനേതാക്കളിലൊരാളും,രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകരനും ആയിരുന്ന നാനാജി ദേശ് മുഖിനെയും  (ഒക്ടോബർ 11, 1916 -ഫെബ്രുവരി 27, 2010)

മുഗൾ സമ്രാട്ട് ഔറംഗസേബിൻറെ നാലു പുത്രന്മാരിൽ ഒരാളും അഞ്ചു വർഷത്തോളം മുഗള്‍ സാമ്രാജ്യം ഭരിക്കുകയും ചെയ്ത  കുത്തബുദ്ദിൻ മുഹമ്മദ് മുവസ്സം എന്ന  ബഹാദുർ ഷായെയും  (ഒന്നാമന്‍) ( 1643 -27 February 1712),

ഒരു ഫ്രഞ്ച് ഫാഷൻ ഡിസൈനറും ബിസിനസുകാരനും LVMH-ൻ്റെ ഉടമസ്ഥതയിലുള്ള ലെതർ ഉൽപ്പന്നങ്ങളുടെ ലൂയിസ് വിട്ടൺ ബ്രാൻഡിൻ്റെ സ്ഥാപകനും, ഇതിനുമുമ്പ്, നെപ്പോളിയൻ മൂന്നാമൻ്റെ ഭാര്യ യൂജീനി ഡി മോണ്ടിജോ ചക്രവർത്തിയുടെ ട്രങ്ക് മേക്കറായും  നിയമിക്കപ്പെട്ടിരുന്ന
ലൂയിസ് വിറ്റണേയും  (ഫ്രഞ്ച്: 4 ഓഗസ്റ്റ് 1821 - 27 ഫെബ്രുവരി 1892),

അമേരിക്കൻ ടെലിവിഷൻ വ്യക്തിത്വം, സംഗീതജ്ഞൻ, പാവാടക്കാരൻ, എഴുത്തുകാരൻ, നിർമ്മാതാവ്, 1968 മുതൽ 2001 വരെ കുട്ടികളുടെ ടെലിവിഷൻ ഷോ "മിസ്റ്റർ റോജേഴ്‌സ് അയൽപക്കം" സൃഷ്ടിക്കുകയും അവതരിപ്പിക്കുകയും ചെയ്ത മിസ്റ്റർ റോജേഴ്സ് എന്നറിയപ്പെടുന്ന ഫ്രെഡ് മക്ഫീലി റോജേഴ്സിനേയും  (മാർച്ച് 20, 1928 - ഫെബ്രുവരി 27, 2003) , 

ക്ലാസ്സിക്കൽ കണ്ടീഷനിങ്ങ് എന്നതിലുള്ള പരീക്ഷണങ്ങൾ  പ്രശസ്തനാക്കിയ റഷ്യൻ ശരീരശാസ്ത്രജ്ഞനായിരുന്ന ഇവാൻ പാവ് ലോവ്നേയും (26സെപ്റ്റംബർ 1849-1936 ഫെബ്രുവരി, 27),

അഗ്നിമീളെ പുരോഹിതം എന്ന കഥയിലൂടെ മലയാളത്തിന്‍റെ ശ്രദ്ധയിലേക്കു വരൂകയും  ഒരു പുസ്തകത്തില്‍ മാത്രം കൊള്ളാനുള്ള കുറച്ച് കഥകള്‍ മാത്രം  തന്നിട്ട് ജീവിതം സ്വയം  അവസാനിപ്പിച്ച്  പോയ    കിഷോറിനെയും  ( 1957 ഫെബ്രുവരി 27-1998 ഒക്ടോബര്‍ 14) ,

പ്രശസ്ത മറാത്തി കവിയും  നാടകകൃത്തും  നോവലിസ്റ്റും , ചെറുകഥാകൃത്തും , മനുഷ്യ സ്നേഹിയും, കുസുമാഗ്രജ് എന്ന തൂലികാ നാമത്തില്‍  കൃതികൾ രചിച്ചിരുന്ന (ഇക്കൊല്ലം തുടക്കത്തില്‍    തന്നെ പ്രദര്‍ശനത്തിനു എത്തിയ നടസാമ്രാട്ട് ) വിഷ്ണു വാമൻ ഷിർ‌വാഡ്കരിനെയും (ഫെബ്രുവരി 27, 1912 - മാർച്ച് 10, 1999)

f3Untitled4

രണ്ടു തവണ ഓസ്കാർ പുരസ്കാരം നേടുകയും എഴില്‍ പരം കല്യാണങ്ങള്‍ കഴിക്കുകയും ചെയ്ത ഹോളിവുഡ് ചലച്ചിത്ര നടി എലിസബത്ത് ടൈലറിനെയും  (27 ഫെബ്രുവരി 1932 - 23 മാർച്ച്‌ 2011 )

ബ്രദേഴ്സ് ഓഫ് സെൻറ് ജോൺ ഓഫ് ഗോഡ് സഭയുടെ ഭാരതത്തിലെ ആരംഭകനും സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസിനി സമൂഹത്തിൻെറ സ്ഥാപകനുമായിരുന്ന ബ്രദർ ഫോർത്തൂനാത്തൂസ് താൻ ഹൊയ്‌സറെയെയു (1918 ഫെബ്രുവരി 27 - 2005 നവംബർ 21),

75-ൽ ഷെയ്ക്സ്പിയറുടെ മർച്ചന്റ് ഒഫ് വെനീസ് , ഇബ്സന്റെ ദ് വൈക്കിംഗ്സ് അറ്റ് കഹെൽഗെലാൻഡ്,  ബർണാഡ്ഷായുടെ ക്യാപ്ടൻസ് ബ്രാസ്ബൗണ്ട്സ് കൺവേർഷൻ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു പ്രശസ്തയായ ഡെയിം എല്ലൻ ടെറി‍‍  എന്ന  ഇംഗ്ലീഷ് നാടക നടിയെയും (1847 ഫെബ്രുവരി 27-1928 ജൂലൈ 21)

അമേരിക്കയിലെ ഏറ്റവും പ്രശസ്തനും ഏറ്റവും വായിക്കപ്പെട്ട എഴുത്തുകാരനും നോബൾ സമ്മാന ജേതാവും, അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ വിശകലനം ചെയ്യുന്ന , മൂഷികരും മനുഷ്യരും(Of mice and men), ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ (Grapes of Wrath ) തുടങ്ങിയ കൃതികൾ രചിച്ച   "അമേരിക്കൻ അക്ഷരങ്ങളുടെ ഭീമൻ" എന്ന് വിളിക്കപ്പെടുകയും ചെയ്യുന്ന ജോൺ  ഏർണസ്റ്റ് സ്റ്റെയിൻ ബെക്കിനെയും (1902 ഫെബ്രുവരി 27 - 1968 ഡിസംബർ 20),

f44Untitled4

ക്രിസ്ത്യാനിയായ ആദ്യ റോമൻ ചക്രവർത്തി എന്നനിലയിൽ പ്രധാനമായും അറിയപ്പെടുന്ന,  എഡി 306 മുതൽ 324ൽ മരണം വരെ റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തി ആയിരുന്ന,  മുൻഗാമിയായ ഡയക്ലിഷ്യൻ ക്രിസ്ത്യാനികൾക്കെതിരെ നടത്തിവന്നിരുന്ന പീഡനങ്ങൾ നിർത്തലാക്കിയാ കോൺസ്റ്റന്റൈനും സഹ ചക്രവർത്തിയായ ലൈസിനിയസും ചേർന്ന് 313ൽ റോമാ സാമ്രാജ്യത്തിൽ മതസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള മിലാൻ വിളംബരം  (Edict of Milan ) പുറപ്പെടുവിക്കുകയും ചെയ്ത റോമൻ ചക്രവർത്തി ഫ്ലേവിയസ് വലേറിയസ് ഔറീലിയസ് കോൺസ്റ്റാന്റിനസ് അഥവാ കോൺസ്റ്റന്റൈൻ ഒന്നാമനേയും  (27 February 272 - 22 May 337 AD) ഓര്‍മ്മിക്കുന്നു.!!!

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment