/sathyam/media/media_files/XIeBWJ8WcTzVabkbNTys.jpg)
🌅ജ്യോതിർഗ്ഗമയ🌅
.
1199 കുംഭം 10
ആയില്യം / ചതുർദ്ദശി
2024 ഫിബ്രവരി 23, വെള്ളി
ഇന്ന്;
* ലോകസമാധാന ദിനം .!!!
[ World Peace and Understanding Day ; യുഎസിലെ ചിക്കാഗോയിൽ നടന്ന റോട്ടറിയുടെ ആദ്യ മീറ്റിംഗിനെ അനുസ്മരിക്കുന്ന ഈ ദിനം പ്രാധാന്യമർഹിക്കുന്നു. റോട്ടറി ഇൻ്റർനാഷണൽ ലോകമെമ്പാടുമുള്ള മാനുഷിക സേവനത്തിനും സമാധാനത്തിനും സുമനസ്സിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു അന്താരാഷ്ട്ര ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ്.]
- അന്താരാഷ്ട്ര ഡോഗ് ബിസ്‌ക്കറ്റ് അഭിനന്ദന ദിനം !
[International Dog Biscuit Appreciation Day
എല്ലാ തരത്തിലുമുള്ള നായ്‌ക്കളെ അവരുടെ ഉടമകൾ അസാധാരണമായതോ വീട്ടിൽ ഉണ്ടാക്കിയതോ ആയ ഡോഗി സ്‌നാക്ക്‌സ് ഈ അവസരത്തെ അടയാളപ്പെടുത്താൻ വിളമ്പുമ്പോൾ ആഹ്ലാദത്തോടെ വാലു കുലുക്കാൻ കാരണമാകുന്നു. ] /sathyam/media/media_files/cO1j0uUbEfAFo80rxJWY.jpg)
* ദേശീയ ടെന്നീസ് ദിനം !
[ National Play Tennis Day ; സ്വിംഗിംഗ് റാക്കറ്റുകൾ, ചേസിംഗ് ബോളുകൾ, കോർട്ട് സൗഹൃദം - എല്ലാം വൈദഗ്ധ്യം, തന്ത്രം, സംതൃപ്തി നൽകുന്ന ഒരു ഗെയിം!]
* ദേശീയ ബനാന ബ്രെഡ് ദിനം!
[ National Banana Bread Day ;
പ്രഭാതഭക്ഷണത്തിന് അനുയോജ്യമായ, പഴുത്ത പഴങ്ങളും ഊഷ്മള സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു സ്വാദിഷ്ടമായ ഭവനങ്ങളിൽ ഉണ്ടാക്കിയ ബ്രെഡ്.
* ദേശീയ ടൂട്‌സി റോൾ ദിനം !
[ National Tootsie Roll Day ; സ്ഥായിയായ ജനപ്രീതിക്കും ഗൃഹാതുരമായ മനോഹാരിതയ്ക്കും പേരുകേട്ട ഐക്കണിക്, ചോക്ലേറ്റ് രുചിയുള്ള പലഹാരം, പലരും ആസ്വദിക്കുന്ന കാലാതീതമായ ട്രീറ്റ്.]
* കേളിംഗ് ഈസ് കൂൾ ഡേ!
[ Curling Is Cool Day ; സ്‌പൈലികമായ മുടിയിഴകൾ സ്വാഭാവികമായോ മറ്റോ ഉള്ളവർക്കായി സമർപ്പിച്ചിട്ടില്ല. 1500-കളിൽ വികസിപ്പിച്ചെടുത്ത ഒരു സ്കോട്ടിഷ് ഗെയിം, കനേഡിയൻമാർ അത്യധികം കഴിവുള്ളവരാണെന്ന് തോന്നുന്നു- ശീതകാല ഒളിമ്പിക് ഗെയിംസിന് പോകാൻ എന്തെങ്കിലും ഉണ്ടെങ്കിൽ- ഐസിൽ ഒരു കല്ല് വിക്ഷേപിക്കുകയും ലക്ഷ്യത്തിലേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോൾ ഐസ് അതിൻ്റെ പാതയിൽ തുടയ്ക്കുകയും ചെയ്യുന്നത് ഉൾപ്പെടുന്നു. നിങ്ങളുടെ എതിരാളികളുടെ പാറകൾ നീക്കുക.]
- ഗയാന : മഷ്റാമണി - പ്രജാതന്ത്ര ദിനം!
* ബ്രൂണി: ദേശീയ ദിനം!
["റെഡ് ആർമി ഡേ!" പുരുഷ ദിനം എന്നും വിളിക്കാറുണ്ട്.]
* UK : ഷ്രോപ്പ്ഷയർ ദിനം
വനിതകളുടെ തുല്യ ശമ്പള ദിനം
(ഏഷ്യൻ അമേരിക്കൻ, പസഫിക് ദ്വീപ്)
* ലോക സ്പേ ദിനം !
* ഡിസൈൻ എഞ്ചിൻ ദിവസം !
* ദേശീയ ടൈൽ ദിനം !
ദേശീയ യുക്തിസഹീകരണ ദിനം !
. ഇന്നത്തെ മൊഴിമുത്ത്
. ********** /sathyam/media/media_files/nT2gsWkc5Y4aKCklaewo.jpg)
"വ്യക്തമായി പറയട്ടെ, കലയിലേയും സാഹിത്യത്തിലേയും നവീന പ്രസ്ഥാനം (അത്യന്താധുനികത ) മരിച്ചു കഴിഞ്ഞിരിക്കുന്നു. അതിനു പ്രാണവായു നൽകിയിരുന്ന തത്ത്വചിന്തയും അപ്രത്യക്ഷമായിരിക്കുന്നു. "
"ജീവി ആഹാരസാധനം കണ്ടാൽ ചാടിവീഴുന്നതുപോലെ മനുഷ്യൻ അക്രമപ്രവണതയോടെ ഓരോ പ്രശ്നത്തിലും ചാടി വീഴുന്നു. ക്ഷമ മനുഷ്യനില്ല. ഏതും ഉടനടി പരിഹരിക്കണം. അതുകൊണ്ടാണ് മനുഷ്യൻ എല്ലാക്കാലത്തും അക്രമാസക്തനായിട്ടുള്ളത്"
. [- പ്രൊഫ. എം. കൃഷ്ണൻ നായർ]
. *************
ചലചിത്രകാരൻ, അഭിനേതാവ് എന്ന നിലയിലും, ഇന്ത്യയിലെ ആദ്യ സ്വകാര്യ പ്രാദേശിക ഭാഷാ ചാനലായ ഏഷ്യാനെറ്റിന്റെ സ്ഥാപകനും, ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം എന്ന സ്ഥാപനത്തിന്റെ ചെയർമാനും ആയ ശശികുമാറിന്റെയും, (1952),
യമഹ ഇൻസ്ട്രുമെന്റ് കമ്പനി ഔദ്യോഗിക കീ ബോർഡിസ്റ്റായി അംഗീകരിച്ചുള്ള പദവി നൽകിയ മലയാള ടെലിവിഷൻ ചാനലുകളിലൂടെ പ്രസിദ്ധനായ സ്റ്റീഫൻ ദേവസ്സിയുടെയും (1981),
യാര മെയ്നെ പ്യാർ കിയ എന്ന ആദ്യ ചിത്രത്തിലൂടെ നായികയുടെ വേഷം ചെയ്ത പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടി ഭാഗ്യശ്രീ എന്ന ഭാഗ്യശ്രീ പട് വർദ്ധന്റെയും ( 1969),
ഒരു ഇന്ത്യൻ മോഡലും നടനുമായ അലോൺ, ഹേറ്റ് സ്റ്റോറി 3 എന്നീ ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ച
കരൺ സിംഗ് ഗ്രോവറിൻ്റെയും (1982) ,
റഷ്യൻ ഫെഡറേഷന്റെ ഇന്റലിജൻസ് ഏജൻസിയുടെ ഭാഗമായി ഇല്ലീഗൽസ് പ്രോഗ്രാം എന്ന ചാരസംഘടനയുടെ ഭാഗമായി പ്രവർത്തിച്ചതിനു മറ്റ് ഒൻപത് കൂട്ടാളികൾക്കൊപ്പം 2010 ജൂൺ 27നു അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും 2010 ജൂലൈയിൽ റഷ്യയും അമേരിക്കയും തമ്മിൽ തടവിലുള്ളവരെ പരസ്പരം കൈമാറുന്നതിനുള്ള തീരുമാനത്തിലൂടെ തിരികെ റഷ്യയിലെത്തിച്ചേർന്ന ഒരു റഷ്യൻ ഹാക്കറും ചാരവനിതയുമായ അന്ന ചാപ്‌മാന്റെയും (1982)ജന്മദിനം !
ഇന്നത്തെ സ്മരണ !!!
********
വെൺമണി അച്ഛൻ നമ്പൂതിരി മ. (1817-1891)
കെ ബാലകൃഷ്ണ കുറുപ്പ് മ.(1927- 2000)
എം കൃഷ്ണൻ നായർ മ.(1923- 2006)
മധുബാല മ. (1933- 1969)
സിക്കന്തർ ഭക്ത് മ. (1918-2004)
ഫ്രാൻസ്വാ വീറ്റ മ.( 1540- 1603)
ജോൺ കീറ്റ്സ്: മ. (1795-1821)
കാൾ ഫ്രെഡറിക് ഗോസ്സ് മ. (1777 -1855)
ഇ.എം. കോവൂർ ജ. (1906-1983)
പമ്മൻ ജ.(1920- 2007)
ജെ ഡി തോട്ടാൻ ജ. (1922-1997)
സർദാർ അജിത് സിങ് ജ. (1881-1947)
ഡോ.രജിനി തിരണഗാമ ജ. (1954- 1989)
സദാനന്ദ സ്വാമികൾ മ. (1877 -1924 )
ഡബ്ല്യു.ഇ.ബി.ഡു ബോയിസ് ജ. (1868-1963)
മാർഗരറ്റ് ഡെലാൻറ് ജ. (1857-1945)
ഹാൻഡൽ ജ. (1685-1759)
കാസിമർ ഫങ്ക് ജ. (1884 -1967)
മൈക്കിൾ ടിങ്ക്ഹാം ജ. (1928-2010)
ചരിത്രത്തിൽ ഇന്ന്…
*********
1455 - ഗുട്ടൻബർഗ് ബൈബിളിന്റെ പ്രസിദ്ധീകരണം.
1660 - ചാൾസ് പതിനൊന്നാമൻ സ്വീഡന്റെ രാജാവായി..
1792 - ശ്രീരംഗപട്ടണം ഉടമ്പടിയെ തുടർന്ന് ടിപ്പുവിന്റെ അധീനതയിലായിരുന്ന മലബാർ പ്രദേശങ്ങൾ ഇംഗ്ലീഷുകാർക്ക് ലഭിച്ചു.
1847 - മെക്സിക്കൻ അമേരിക്കൻ യുദ്ധം: ബ്യൂന വിസ്റ്റ യുദ്ധം - ജനറൽ സക്കാറി ടൈലറുടെ നേതൃത്വത്തിലുള്ള അമേരിക്കൻ സേന മെക്സിക്കൻ ജനറൽ ആന്റോണിയോ ലോപസ് സാന്റാ അന്നായെ പരാജയപ്പെടുത്തി.
1854 - ഓറഞ്ച് സ്വതന്ത്ര സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
/sathyam/media/media_files/umgT53S85vZ2FOTyoIsU.jpg)
1883 - വിശ്വാസ വിരുദ്ധ നിയമം നടപ്പിലാക്കിയ ആദ്യത്തെ യുഎസ് സംസ്ഥാനമായി അലബാമ മാറി .
1886 - ലണ്ടനിലെ "ടൈംസ്" ദിനപ്പത്രം ലോകത്തിലെ ആദ്യത്തെ ക്ലാസിഫൈഡ് പരസ്യം പ്രസിദ്ധീകരിക്കുന്നു.
1903 - ഗ്വോണ്ടനാമോ ഉൾക്കടൽ, ക്യൂബ അമേരിക്കക്ക് എന്നെന്നേക്കുമായി പാട്ടത്തിനു നൽകി.
1904 - പത്തു ദശലക്ഷം അമേരിക്കൻ ഡോളറിന് അമേരിക്ക പനാമ കനാൽ മേഖലയുടെ നിയന്ത്രണം സ്വന്തമാക്കി.
1910 - തിബത്തിന്റെ ലാസയിലേക്കു ചൈനീസ് പട്ടാളം പ്രവേശിച്ചതിനെ തുടർന്ന് ദലൈലാമ ഇന്ത്യയിലേക്ക് പാലായനം ചെയ്തു.
1917 - റഷ്യയിൽ ഫെബ്രുവരി വിപ്ലവത്തിന്റെ തുടക്കം. സെയിന്റ് പീറ്റേഴ്സ് ബർഗ്ഗിൽ പ്രകടനം ആരംഭിച്ചു.
1918 - കൈസറുടെ ജർമ്മൻ സേന ക്കെതിരെ ചെമ്പടയുടെ ആദ്യവിജയം. 1923 മുതൽ ഈ ദിവസം ചെമ്പട ദിനമായി ആചരിക്കുന്നു.
1919 - ബെനിറ്റോ മുസ്സോളിനി ഇറ്റലിയിൽ ഫാസിസ്റ്റ് പാർട്ടിക്ക് രൂപം നൽകി.
1934 - ലീയോപോൾഡ് മൂന്നാമൻ ബെൽജിയത്തിന്റെ രാജാവായി.
1938 - തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കരിക്കപ്പെട്ടു.
1940 - വാൾട്ട് ഡിസ്നിയുടെ ആനിമേറ്റഡ് സിനിമ "പിനോച്ചിയോ" പുറത്തിറങ്ങി.
1941 - ഗ്ലെൻ ടി. സീബോർഗ്, പ്ലൂട്ടോണിയം ആദ്യമായി വേർതിരിച്ചു.
1941 - ഗ്ലെൻ ടി. സീബോർഗ്, പ്ലൂട്ടോണിയം ആദ്യമായി വേർതിരിച്ചു.
1945 - ജപ്പാനിലെ ഇവോ ജിമ പോരാട്ടത്തിനിടയില്‍ സുരിബാച്ചി കൊടുമുടിയുടെ മുകളില്‍ യുഎസ് പതാക ഉയര്‍ത്തി.
1947 - ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡാർഡൈസേഷൻ (ഐ.എസ്.ഒ.) സ്ഥാപിതമായി.
1954 - ലോകത്തിൽ ആദ്യമായി പോളിയോ വാക്സിൻ നൽകി. അമേരിക്കയിലെ പിറ്റ്സ്ബർഗിലുള്ള ആഴ്സണൽ എലിമെന്ററി സ്കൂൾ വിദ്യാർഥികളാണ് സ്വീകരിച്ചത്.
1955 - ദക്ഷിണപൂർവേഷ്യൻ ട്രീറ്റി ഓർഗനൈസേഷന്റെ (സീറ്റോ) ആദ്യ സമ്മേളനം.
1958 - അഞ്ചു തവണ ലോക ഡ്രൈവിങ് ചാമ്പ്യനായ ജ്യുവാൻ മാനുവൽ ഫാൻഗിയോയെ ക്യൂബൻ വിമതർ തട്ടിക്കൊണ്ടുപോയി.
1966 - സിറിയയിൽ പട്ടാളം അധികാരം പിടിച്ചെടുത്തു.
1975 - ഊർജ്ജ പ്രതിസന്ധിയെത്തുടർന്ന് അമേരിക്കയിൽ ഡേ ലൈറ്റ് സേവിങ് ടൈം ഏകദേശം രണ്ടു മാസം നേരത്തെ നടപ്പിലാക്കി.
1991 - തായ്‌ലന്റിൽ ഒരു രക്തരഹിത വിപ്ലവത്തിലൂടെ ജനറൽ സുന്തോൺ കോങ്സോംപോങ് പ്രധാനമന്ത്രി ചാറ്റിചയി ചൂൻഹവാനിനെ അധികാരഭ്രഷ്ടനഅക്കി.
1994 - ദേവികുളം എഫ് എം റേഡിയോ നിലയം പ്രക്ഷേപണം ആരംഭിച്ചു.
1997 - റഷ്യൻ ശൂന്യാകാശ നിലയമായ മിറിൽ ഒരു വൻ തീപിടുത്തം സംഭവിച്ചു.
1998 - എല്ലാ ജൂതന്മാർക്കും കുരിശു യുദ്ധക്കാർക്കുമെതിരെ ജിഹാദ് നടത്തുന്നതിന് ഒസാമ ബിൻ ലാദൻ ഒരു ഫത്വ പുറപ്പെടുവിച്ചു.
1999 - ഓസ്ട്രിയൻ ഗ്രാമമായ ഗാൽറ്റർ ഒരു മഞ്ഞിടിച്ചിൽ നശിച്ചു. 31 പേർ മരിച്ചു.
2007 - ജപ്പാൻ തങ്ങളുടെ നാലാമത് ചാരഉപഗ്രഹം വിക്ഷേപിച്ചു.
2017 - ട്രാപിസ്റ്റ്-1 എന്ന അതിശീത കുള്ളൻ നക്ഷത്രത്തിന് ഏഴ് ഭൂസമാന ശിലാഗ്രഹങ്ങളെ കണ്ടെത്തിയതായി 22ന് നാസ പ്രഖ്യാപിച്ചു.
/sathyam/media/media_files/a88r5gUlX8GpJiE3cQfu.jpg)
*************
ഇന്ന്,
ലളിത മലയാളത്തിന് ഭാഷാകവിതയിൽ സ്ഥാനം നല്കാൻ സഹായിച്ച വെൺമണി പ്രസ്ഥാനത്തിനു രൂപംകൊടുത്ത മലയാള കവിയായിരുന്ന വെൺമണി അച്ഛൻ നമ്പൂതിരിപ്പാടിനേയും (1817 - ഫിബ്രവരി 23 ,1891) ,
തന്ത്രവിദ്യയിലൂടെ ആത്മ സാക്ഷാത്കാരം നേടാന്‍ സഹായിക്കുന്ന ആര്‍ഷഭൂമിയിലെ ഭോഗസിദ്ധി, വിശ്വാസത്തിന്‍റെ കാണാപ്പുറങ്ങള്‍, കാവ്യശില്‍പ്പത്തിന്‍റെ മനഃശാസ്ത്രം, വാത്സ്യായായന കാമസൂത്രം (വ്യാഖ്യാനം) തുടങ്ങിയ കൃതികള്‍ എഴുതിയ പ്രഗല്‍ഭ പണ്ഡിതനും ഗ്രന്ഥകര്‍ത്താവും ചരിത്രകാരനും സംസ്‌കാര പഠിതാവുമായിരുന്ന പരേതനായ കുനിയേടത്ത് ബാലകൃഷ്‌ണകുറുപ്പ് എന്ന കെ ബാലകൃഷ്ണ കുറുപ്പിനെയും (1927 ജനുവരി 20- 2000 ഫെബ്രുവരി 23),
മലയാളത്തിലെ ഒരു സാഹിത്യ വിമർശകനായിരുന്ന 36 വർഷത്തോളം തുടർച്ചയായി (1969 മുതൽ മരണത്തിനു ഒരാഴ്ച്ച മുൻപു വരെ) സാഹിത്യവാരഫലം എഴുതിയ സാഹിത്യ രംഗത്തെ സേവനങ്ങൾക്ക് ജി.കെ.ഗോയെങ്ക പുരസ്കാരം നേടിയ (കേരള യൂണിവേഴ്സിറ്റി ലൈബ്രറി അദ്ദേഹത്തിന്റെ രചനകൾക്കായി ഒരു പ്രദർശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തിൽ (1977), ചിത്രശലഭങ്ങൾ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികൾ തുടങ്ങിയവ ഈ പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരുന്നു.) സാഹിത്യ നിരൂപകൻ എം കൃഷ്ണൻ നായരേയും (മാർച്ച് 3, 1923 - ഫെബ്രുവരി 23, 2006) ,
/sathyam/media/media_files/E7UQWu1C9GBSXC2ha6Ll.jpg)
മുഗൾ എ ആജം എന്ന സിനിമയിൽ അനാർക്കലി അടക്കം പല അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിന്ദിനടി മുംതാസ് ബേഗം ജെഹാൻ ദെഹ്‌ലവി എന്ന മധുബാലയെയും (ഫെബ്രുവരി 14, 1933 – ഫെബ്രുവരി 23 1969),
2002-2004-ലെ കേരള ഗവണ്ണർ
ആദ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും, ജനതാപാർട്ടിയുടെയും അവസാനം ഭാരതീയ ജനതാ പാർട്ടിയുടെയും നേതാവായിരുന്ന സിഖന്തർ ഭക്തിനേയും(24 ഓഗസ്റ്റ് 1918 – 23 ഫെബ്രുവരി 2004)
ബീജഗണിതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ ഫ്രാൻസ്വാ വീറ്റയെയും (1540 – ഫെബ്രുവരി 23, 1603),
തന്റെ 25 വർഷത്തെ ഹൃസ്വമായ ജീവിതകാലത്ത് മുന്നു വർഷം മാത്രം കവിതകൾ പ്രസിദ്ധപ്പെടുത്തി ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ പ്രതിഭകളിൽ ഒരാളും, ബൈറണും ഷെല്ലിക്കും ഒപ്പം കാല്പനിക പ്രസ്ഥാനത്തിന്റെ നായകസ്ഥാനിയും ആയി വിലയിരുത്തപ്പെടുന്ന ജോൺ കീറ്റ്സിനെയും ( 31 ഒക്ടോബർ 1795 - 23 ഫെബ്രുവരി 1821),
ഒരു ജർമൻ ഗണിതശാസ്ത്രജ്ഞനായ ഗണിതശാസ്ത്രത്തിലെ രാജകുമാരൻ" എന്ന് അറിയപ്പെടുന്ന,കാൾ ഫ്രെഡറിക് ഗോസ്സ് (ജനനം 30 ഏപ്രിൽ 1777 - മരണം 23 ഫെബ്രുവരി 1855),
നർമ്മോപന്യാസം, വിവർത്തനം, ചെറുകഥ, നാടകം, സ്മരണ, ജീവചരിത്രം, ബാലസാഹിത്യം, യാത്രാവിവരണം, നോവൽ, നിയമവിജ്ഞാനം എന്നീ ശാഖകളിൽ 54 കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രമുഖനായ സാഹിത്യകാരൻ കെ മാത്യു ഐപ്പ് എന്ന ഇ.എം. കോവൂരിനെയും (23 ഫെബ്രുവരി 1906 - 30 ഏപ്രിൽ 1983),
ലൈംഗികതയുടെ അതിപ്രസരം കാരണം പലപ്പോഴും വിമശിക്കപ്പെട്ടിട്ടുള്ള ഭ്രാന്ത്, അടിമകൾ, ചട്ടക്കാരി, അമ്മിണി അമ്മാവൻ, മിസ്സി, തമ്പുരാട്ടി, വികൃതികൾ കുസൃതികൾ, നെരിപ്പോട്, ഒരുമ്പെട്ടവൾ, വഷളൻ തുടങ്ങിയ കൃതികൾ എഴുതിയ ആർ.പി. പരമേശ്വരമേനോൻ എന്ന പമ്മനെയും ( 1920 ഫെബ്രുവരി 23 - 2007 ജൂൺ 3),
കല്യാണഫോട്ടോ, സർപ്പക്കാട്, അനാഥ, വിവാഹം സ്വർഗത്തിൽ, വിവാഹ സമ്മാനം, ഓമന, ചെക്ക്പോസ്റ്റ് തുടങ്ങി ചിത്രങ്ങൾ സംവിധാനം ചെയ്ത് അഞ്ച് ദശകക്കാലം സിനിമാരംഗത്തു പ്രവർത്തിച്ച സംവിധായകനും നിർമ്മാതാവും ആയിരുന്ന ജോസ് എന്ന ജെ ഡി തോട്ടാനെയും ( 1922 ഫെബ്രുവരി 23- 1997 സെപ്റ്റംബർ 23),
/sathyam/media/media_files/LK9h5kyvoy2Fe9dhIPQj.jpg)
കേരളീയ സാമൂഹ്യ നവോത്ഥാന മുന്നേറ്റത്തിന്റെ പ്രോക്താക്കളിലൊരാളും സന്യാസവര്യനുമായിരുന്നു സദാനന്ദ സ്വാമികളേയും (23 ഫെബ്രുവരി 1877 -22 ജനുവരി 1924 ).
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു വിപ്ലവകാരിയായ
1947 ഓഗസ്റ്റ് 15-ന് ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച ദിവസം അദ്ദേഹം അന്തരിച്ചു. '"ദൈവത്തിനു നന്ദി, എന്റെ ദൗത്യം സഫലമായിരിക്കുന്നു" എന്ന് അവസാന വാക്കുകൾ പറഞ്ഞ
സർദാർ അജിത് സിങിനേയും (1881 ഫെബ്രുവരി 23 –1947 ഓഗസ്റ്റ് 15).,
എൽ.ടി.ടി.ഇയുടെ നിലപാടുകളെ പൊതുവേദിയിൽ വിമർശിച്ചു എന്ന കുറ്റം ചുമത്തി, എൽ.ടി.ടി.ഇ വെടിവെച്ചു കൊന്ന ശ്രീലങ്കയിൽ നിന്നുമുള്ള ഒരു മനുഷ്യാവകാശപ്രവർത്തകയും, സ്ത്രീവിമോചനവാദിയുമായിരുന്ന ഡോക്ടർ.രജിനി തിരണഗാമയെയും (1954 ഫെബ്രുവരി 23-1989 സെപ്റ്റംബർ 21 )
( ടി ഡി രാമകൃഷ്ണന്റെ പ്രശസ്ത നോവൽ "സുഗന്ധി എന്ന ആണ്ടാൾ ദേവനായകി "യിൽ സുഗന്ധി എന്ന സങ്കൽപ്പ കഥാപാത്രവും, ചരിത്ര കഥാപാത്രമായ ദേവ നായകിയും, ഈഴപ്പോരിൽ ജീവൻ നഷ്ടപ്പെട്ട യാഴ്പ്പാണത്തിന്റെ വീരപുത്രി രജനിയെയും കഥാപാത്ര മാക്കിയിട്ടുണ്ട് ),
ഈടുറ്റ പുസ്തകങ്ങൾ, തുല്യ അവകാശങ്ങൾക്കായുള്ള പോരാട്ടം, പ്രധാനപ്പെട്ട സംഘടനകൾ ആരംഭിക്കാൻ പ്രചോദനം, പീസ് ആക്ടിവിസ്റ്റ്, ആണവായുധങ്ങളുടെ ഒരു വിമർശകൻ, ആഗോള നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനം ഇങ്ങനെ കഥ, ധൈര്യം, ബുദ്ധി, അചഞ്ചലമായ സമർപ്പണം എന്നിവയാൽ ശ്രദ്ധേയനും തകർപ്പൻ നേട്ടങ്ങൾക്ക് ഉടമയുമായിരുന്ന അമേരിക്കൻ ആക്റ്റീവിസ്റ്റ് ഡബ്ല്യു.ഇ.ബി.ഡു ബോയിസിനെയും ( ഫെബ്രുവരി 23, 1868 - ആഗസ്റ്റ് 27, 1963),
ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും കവയിത്രിയുമായിരുന്ന മാർഗരറ്റ് ഡെലാനേയും (മാർഗരറ്റ വെയ്ഡ് കാംപ്ബെൽ) ( : ഫെബ്രുവരി 23, 1857 – ജനുവരി 13, 1945),
/sathyam/media/media_files/kwCobu3N32Bn6NDoYw9O.jpg)
മൊസാർട്ട്, ബീത്തൊവൻ തുടങ്ങിയ സംഗീതഞ്ജരെ സ്വാധീനിച്ച ജർമ്മൻ-ബ്രിട്ടീഷ് സംഗീതരചയിതാവായിരുന്ന ജോർജ്ജ് ഫ്രെഡെറിക് ഹാൻഡലിനെയും (23 ഫെബ്രുവരി 1685 – 14 ഏപ്രിൽ 1759),
ജീവകം ബി കോംപ്ലക്സിലെ തയാമിൻ (ജീവകം ബി-1) ആദ്യമായി വേർതിരിച്ചെടുക്കുകയും, അത്തരത്തിലുള്ള പോഷക ഘടകങ്ങളെ വിറ്റാമിൻ (ജീവകം) എന്ന പേര് നിർദ്ദേശിക്കുകയും ചെയ്ത പോളിഷ് ജൈവരസ തന്ത്രജ്ഞനായിരിന്ന കാസിമർ ഫങ്കിനെയും (1884 ഫെബ്രുവരി 23 -1967 നവംബർ 19),
അതിചാലകത (Superconductivity) യുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവേഷണങ്ങൾ നടത്തിയ അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനാണ് മൈക്കിൾ ടിങ്ക്ഹാമിനെയും (ഫെബ്രുവരി 23, 1928-നവംബർ 4 2010) ഓർമ്മിക്കാം !!!
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us