ഇന്ന് ഫിബ്രവരി 24: ഇന്ത്യ സെന്‍ട്രല്‍ എക്‌സൈസ് ദിനം! കെ. അച്യുതന്റെയും ചക്രവര്‍ത്തി സ്പിവകിന്റെയും ജന്മദിനം: ഗ്രിഗറി പതിമൂന്നാമന്‍ മാര്‍പ്പാപ്പ ഗ്രിഗോറിയന്‍ കാലഗണനാരീതി പ്രഖ്യാപിച്ചതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
fUntitled1

🌅ജ്യോതിർഗ്ഗമയ🌅
.                       
1199  കുംഭം 11
മകം  /  പൗർണ്ണമി
2024 ഫിബ്രവരി 24, ശനി

ഇന്ന്;
         
* ഇന്ത്യ:  സെൻട്രൽ എക്സൈസ് ദിനം!
[സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് (സിബിഇസി) രാജ്യത്തിന് നൽകുന്ന സേവനത്തെ ആദരിക്കുന്നതിനും ഒപ്പം ഉദ്യോഗസ്ഥരെ തങ്ങളുടെ കർത്തവ്യങ്ങൾ ആത്മാർത്ഥതയോടെ നിർവഹിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും.!]

Advertisment
  • കേരളത്തിൽ റവന്യു ദിനം. !
    [1886 ഫെബ്രുവരി 24 ലെ ട്രാവന്‍കൂര്‍ സെറ്റില്‍മെന്റ് വിളംബരത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഈ ദിവസം.]
  • feUntitled1

* ലോക ബാർടെൻഡർ ദിനം!
[World Bartender Day ;  (ബാർമാൻ) ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് ബാർടെൻഡർമാർ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്.  ഇന്ന്, ഒരു ബാർടെൻഡർ ഇല്ലാത്ത ഒരു പബ്ബോ ബാറോ നൈറ്റ്ക്ലബ്ബോ നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല.]

* വാൾ വിഴുങ്ങുന്നവരുടെ അന്താരാഷ്ട്ര
ദിനം! 
[International Sword Swallower’s Day; 
സ്റ്റേജിൽ  ആകർഷകവും അതുല്യവുമായ  വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന അമ്പരപ്പിക്കുന്ന  ഡെയർഡെവിൾ പെർഫോമേഴ്‌സ്.]

* അന്താരാഷ്ട്ര ഞാൻ വെറുക്കുന്ന മല്ലി ദിനം !
[ International I Hate Coriander, Day ; 
 ധ്രുവീകരിക്കുന്ന ആ സസ്യത്തോടുള്ള ശക്തമായ വെറുപ്പ്, എന്നാൽ വിവേചനാധികാരമുള്ള രുചിമുകുളങ്ങൾക്ക് പ്രിയപ്പെട്ട ഒരു വിഭവത്തെ ഒരു പാചക വെല്ലുവിളിയാക്കി മാറ്റാൻ ഇതിന് കഴിയും.]

* ചൈന ; വിളക്ക് ഉത്സവം!
[ Lantern Festival ;  പ്രപഞ്ചത്തിൻ്റെ സൃഷ്‌ടിക്ക് ഉത്തരവാദിയെന്ന് വിശ്വസിക്കപ്പെട്ട 'തായി' ദേവൻ്റെ ആഘോഷം കാലക്രമേണ,  പുതുവർഷത്തിൻ്റെയും ശൈത്യ കാലത്തിൻ്റെ അവസാനത്തിൻ്റെയും പാരമ്പര്യ ഉത്സവമായി പരിണമിച്ചു.] 

* ദേശീയ ട്രേഡിംഗ് കാർഡ് ദിനം !
[National Trading Card Day
 ട്രേഡിംഗ് കാർഡുകൾ സാധാരണയായി പേപ്പർബോർഡോ കട്ടിയുള്ള കടലാസോ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു സാധാരണ ട്രേഡിംഗ് കാർഡിൽ ഒരു വ്യക്തിയുടെയോ സ്ഥലത്തിൻ്റെയോ യഥാർത്ഥമോ സാങ്കൽപ്പികമോ ആയ ഒരു കാര്യമോ ഉൾപ്പെട്ടേക്കാം. ]

* ദേശീയ ടോർട്ടില്ല ചിപ്പ് ദിനം! 
[ National Tortilla Chip Day ; പലഹാരം 
 ക്രഞ്ചി, ഉപ്പുവെള്ളം, മുക്കി കഴിക്കാൻ അനുയോജ്യം]

* USA ;
Open That Bottle Night !
[ മഹത്തായ വീഞ്ഞ് പങ്കിടാൻ മാത്രമുള്ളതാണെന്ന ആശയത്തിൽ ആഹ്ലാദിച്ചുകൊണ്ട്, ഓപ്പൺ ദാറ്റ് ബോട്ടിൽ നൈറ്റ് ഓർമ്മകൾ സൃഷ്ടിക്കുന്നതും ആ പ്രത്യേക പങ്കിട്ട നിമിഷങ്ങളുടെ കഥകൾ പറയുന്നതുമാണ്. ]

  • ഉക്രയ്ൻ യുദ്ധത്തിന്‌ ഇന്ന്  രണ്ടു വർഷം !
    * 1.6 കോടി അഭയാർത്ഥികൾ !
    * 30% ഉക്രൈൻ മേഖല പിടിച്ചടക്കി റഷ്യ !
  • febUntitled1

* ഇറാൻ : എഞ്ചിനീയേഴ്സ് ഡേ !
* മെക്സിക്കൊ: പതാക ദിനം !
* എസ്റ്റോണിയ: സ്വാതന്ത്ര്യ ദിനം !
* തായ്‌ലാൻഡ്‌: ദേശീയ ആർട്ടിസ്റ്റ് ദിനം !

* കേരള കാർഷിക സർവ്വകലാശാല
   നിലവിൽ വന്നു
* പാമ്പൻ പാലത്തിന് 110 വയസ്സ്.
* ഇന്ന് ശ്രീദേവിയുടെ ആറാം ചരമ
   വാർഷികം

.       ഇന്നത്തെ  മൊഴിമുത്ത്
.       ്്്്്്്്്്്്്്്്്്

"നിങ്ങൾ മരിക്കാൻ പോകുകയാണെന്ന് ഓർക്കുക, നിങ്ങൾക്ക് എന്തെങ്കിലും നഷ്ടപ്പെടാനുണ്ടെന്ന ചിന്തയുടെ കെണി ഒഴിവാക്കാൻ എനിക്കറിയാവുന്ന ഏറ്റവും നല്ല മാർഗം."

"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും."

.              [-സ്റ്റീവ് ജോബ്സ്]
       *********** 

പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് കേരള നയമ സഭകളിൽ ചിറ്റൂർ നിയമസഭാ മണ്ഡലത്തെ  പ്രതിനിധീകരിക്കുന്ന കോൺസ്സ് നേതാവ് കെ. അച്യുതന്റെയും  (1950),

പോസ്റ്റ് കൊളോണിയലിസത്തിന്റെ അടിസ്ഥാന ഉറവിടമായി കണക്കാക്കുന്ന "കീഴാളപക്ഷത്തിനു സംസാരിക്കാമോ ?" (Can the Subaltern Speak ?) എന്ന ലേഖനത്തിലൂടെയും 'ഴാക്ക്' ദെറിദയുടെ "ഓഫ് ഗ്രാമ്മറ്റോളജി" എന്ന ഗ്രന്ഥത്തിന്റെ പരിഭാഷയിലൂടെയും അറിയപ്പെടുന്ന   ഇന്ത്യക്കാരിയായ സാഹിത്യ വിമർശകയും സൈദ്ധാന്തികയുമായ   ഗായത്രി ചക്രവർത്തി സ്പിവകിന്റെയും (1942),

മോഡലും മലയാള തെലുങ്ക് ചിത്രങ്ങളിലെ അഭിനേത്രിയുമായ റിച്ചാ പനായ് യുടെയും (1993),

സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളും നടിയും, സംവിധായകയും, നിർമ്മാതാവുമായ പൂജ ഭട്ടിന്റെയും (1972),

ബോളിവുഡിലെ ഒരു മികച്ച ചലച്ചിത്ര  സംവിധായകനും സംഗീത സംവിധായകനുമായ പത്മശ്രീ (2015)സജ്ഞയ് ലീല ബന്‍സാലിയുടേയും (1963),

കിരാന ഖരാനയുടെ പ്രമുഖനായ ഹിന്ദുസ്ഥാനി ഗായകൻ അജയ് പൊഹാങ്കറുടെയും (1948),

പാക്കിസ്ഥാനിലെ ഒരു ലോക പ്രസിദ്ധയായ കഥക് നർത്തകിയായ നിഗാത്ത് ചൌധരിയുടെയും (1959),

അമേരിക്കൻ സംരംഭകനും അത്‌ലറ്റിക് ഷൂകളുടെയും വസ്ത്രങ്ങളുടെയും ലോകത്തിലെ ഏറ്റവും വലിയ വിതരണക്കാരിൽ മുമ്പരായ Nike, Inc. യുടെ സഹസ്ഥാപകനും ചെയർമാനും അമേരിക്കൻ ബില്ല്യണറും  ബിസിനസ് മാഗ്‌നറ്റുമായ ഫിൽ നൈറ്റ് എന്ന ഫിലിപ്പ് ഹാംപ്‌സൺ നൈറ്റ് ന്റേയും (1938) ,

ഒരു ജ്യൂവിഷ് ഉക്ക്രേനിയൻ- അമേരിക്കൻ ഇന്റർനെറ്റ് നിർമ്മാതാവും കമ്പ്യൂട്ടർ പ്രോഗ്രാമറും ഫെയിസ്ബുക്ക് ഇന്ന്  19ബില്ല്യൺ യു.എസ്  ഡോളറിന് വാട്ട്സ് ആപ്പ് സ്വന്തമാക്കിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്സ് ആപ്പിന്റെ കോ-ഫൗണ്ടറും, സി.ഇ.ഓ യുമായ ജാൻ കോംമിന്റെയും (1976),

50 വിജയങ്ങളുടെയും 0 തോൽവി കളുടെയും റെക്കോർഡ് കൈവശമുള്ള,  എക്കാലത്തെയും സമ്പന്നനും മികച്ച കായികതാരങ്ങളിൽ ഒരാളുമായി കണക്കാക്കപ്പെടുന്ന റിട്ടയേർഡ് അമേരിക്കൻ പ്രൊഫഷണൽ ബോക്‌സറായ ഫ്ലോയ്ഡ് മെയ്‌വെതർ ജൂനിയറുടെയും (1977) ജന്മദിനം !!!

feb22Untitled1

ഇന്നത്തെ സ്മരണ  !!!
********
ശ്രീദേവി മ. (1963-2018)
പ്രൊഫ. കെ.വി.ദേവ് മ. (1932- 2013 )
രുക്മിണിദേവി അരുണ്ഡേൽ മ.
(1904-1986)
അനന്ത് പൈ മ. (1929- 2011)
മായാണ്ടി ഭാരതി മ. (1917-2015)
പ്രകാശ് കർമാകർ മ. (1933- 2014)
ഹെൻ‌റി കാവൻഡിഷ് മ. (1731-1810)
ക്ലോഡ് ഷാനൻ മ. (1916-2001 )

കട്ടക്കയം ചെറിയാൻ മാപ്പിള ജ.
(1859-1936)
തലത് മഹ്മൂദ്. ജ.(1924- 1998)
ജെ ജയലളിത ജ. (1948- 2016)
വില്യം ഡോബ്സന്‍ ജ. ( 1611-1646)
ജൊഹാൻ ക്രിസ്റ്റ്യൻ ഡാൽ ജ.
( 1788- 1857)
അർണോൾഡ് ഡോൾമെച്ച് ജ.
(1858 -1940)
സ്റ്റീവ് ജോബ്സ് ജ. (1955 -2011)
അബു അബ്ദുള്ള മുഹമ്മദ്‌ ഇബ്ൻ  ബത്തൂത്ത ജ. (1304 -1375)
ആർക്കെഞ്ചലാ തരബോട്ടി ജ. (1604-1652)
ചാൾസ് അഞ്ചാമൻ ജ. 1500 - 1558)
വിൽഹെം കാൾ ഗ്രിം  ജ. (1786 -1859) 

ചരിത്രത്തിൽ ഇന്ന്…
********
1387 - നേപ്പിൾസിലേയും ഹംഗറിയിലേയും ചാൾസ് മൂന്നാമൻ രാജാവ് ബുഡായിൽ വച്ച് വധിക്കപ്പെട്ടു.

1582 - ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ‍ ഗ്രിഗോറിയൻ കാലഗണനാരീതി പ്രഖ്യാപിച്ചു.

1739 - കർണ്ണാൽ യുദ്ധം: ഇറാനിയൻ ഭരണാധികാരി നദിർ ഷായുടെ സൈന്യം ഇന്ത്യയിലെ മുഗൾ ചക്രവർത്തി മുഹമ്മദ് ഷായെ പരാജയപ്പെടുത്തി.

1826 - ഒന്നാം ബർമ്മീസ് യുദ്ധത്തിന്‌ അന്ത്യം കുറിച്ച യൻഡാബൂ ഉടമ്പടി ഒപ്പു വക്കപ്പെട്ടു.

1839 - സ്റ്റീം ഷവലിനുള്ള പേറ്റന്റ് വില്യം ഓട്ടിസ് നേടി.

1848 - ഫ്രാൻസിലെ ലൂയിസ് ഫിലിപ്പ് രാജാവ് അധികാരം ഉപേക്ഷിച്ചു.

1868 - ആൻഡ്രൂ ജോൺസൺ, അമേരിക്കയിലെ ജനപ്രധിനിധിസഭ അധികാരഭ്രഷ്ടനാക്കുന്ന ആദ്യ പ്രസിഡണ്ട് ആയി. സെനറ്റ് പിന്നീട് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

1875 - ബ്രിട്ടീഷ് ആവിക്കപ്പൽ എസ്.എസ്. ഗോതെൻബർഗ് ഓസ്ട്രേലിയയുടെ കിഴക്കേതീരത്ത് മുങ്ങി. ഏകദേശം 102 പേർ മരിച്ചു.

1881 - ചൈനയും റഷ്യയും ചേർന്ന് സൈനോ-റഷ്യൻ ഇലി ഉടമ്പടി ഒപ്പു വച്ചു.

1914 - ഇന്ദിരാഗാന്ധി പാലം എന്നുകൂടി അറിയപ്പെടുന്ന പാമ്പൻ പാലം ഉദ്ഘാടനം ചെയ്തു.

1918 - എസ്റ്റോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1920 - നാസി പാർട്ടി രൂപീകൃതമായി.

1938 - നൈലോൺ ബ്രിസിൽ ടൂത്ത് ബ്രഷ്, നൈലോൺ നൂലുപയോഗിച്ച് നിർമ്മിച്ച ആദ്യ ഉല്പ്പന്നമായി.

1945 - ഈജിപ്ത് പ്രധാനമന്ത്രി അഹമദ് മഹർ പാഷ പാർലമെന്റിൽ വച്ച് കൊല്ലപ്പെട്ടു.

1961 - മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കാൻ സർക്കാർ തീരുമാനം.

1971 - കേരള കാർഷിക സർവകലാശാല നിലവിൽ വന്നു. 1972 ഫെബ്രുവരി 1 നാണു പ്രവർത്തനം ആരംഭിച്ചത്.

feb24Untitled1

1976 - ക്യൂബയിൽ ദേശീയഭരണഘടന നിലവിൽ വന്നു.

1986 - സുപ്രീം കോടതിയുടെ മേരി റോയ് കേസ് വിധിയിലൂടെ ക്രിസ്ത്യൻ കുടുംബങ്ങളിലെ പിതൃസ്വത്തിൽ പെൺ മക്കൾക്ക് തുല്യ അവകാശം ലഭിച്ചു.

1989 - ദ് സാത്താനിക് വെർസെസ് എന്ന് കൃതിയുടെ കർത്താവ് സൽമാൻ റുഷ്ദിയെ വധിക്കുന്നവർക്ക് ആയത്തുള്ള ഖൊമൈനി 30 ലക്ഷം അമേരിക്കൻ ഡോളർ ഇനാം പ്രഖ്യാപിച്ചു.

2008 - റൗൾ കാസ്ട്രോ ക്യൂബൻ പ്രസിഡൻറ് ആയി സത്യപ്രതിജ്ഞ ചെയ്തു.

2019 - ഇന്ത്യൻ ഗ്രാന്റ് മുഫ്ത്തിയായി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ തെരഞ്ഞെടുത്തു.

2022 - പ്രത്യേക സൈനിക ഓപ്പറേഷൻ എന്ന പേരിൽ ഉക്രയ്‌നിൽ അധിനിവേശം നടത്താൻ പുടിൻ റഷ്യൻ സൈന്യത്തോട്‌ ഉത്തരവിട്ടു. അധിനിവേശ നടപടികളെ പാശ്ചാത്യരാജ്യങ്ങൾ അപലപിച്ചു. യുദ്ധം ഇപ്പോഴും തുടരുന്നു.
***************
ഇന്ന്‍ ; 
1971 ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, 2018 ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടുകയും  തമിഴ് , ഹിന്ദി , തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ താരം ആയി അറിയപ്പെടുകയും ചെയ്തിരുന്ന പ്രശസ്ത അഭിനേത്രി ശ്രീദേവിയെയും ( 1963, ആഗസ്റ്റ് 13-2018 ഫിബ്രവരി 24),

ശ്രീ ലളിതാസഹസ്രനാമ‘ത്തിന്‌ ഏറ്റവും പുതിയ വ്യാഖ്യാനമുൾപ്പെടെ പതിനെട്ടു പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുകയും  സംസ്‌കൃത ഭാഷയുടെ ഉയര്‍ച്ചയ്ക്കും ഭാരത സംസ്‌കൃതിയുടെ ഉന്നമനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുകയും  ചെയ്ത മഹാപണ്ഡിതനും ആധ്യാത്മികതയും വ്യക്തിജീവിതവും തമ്മിലുള്ള ബന്ധമെന്തെന്ന് വെളിവാക്കിത്തരുന്ന  കൃതികളും അവയിലെ വീക്ഷണങ്ങളും രചിച്ച പ്രൊഫ. കെ.വി. ദേവിനെയും   (1932 - 2013 ഫെബ്രുവരി 24),

 പത്മഭൂഷൺ, ദേശികോത്തമ, പ്രാണിമിത്ര തുടങ്ങിയ നിരവധി പുരസ്കാരങ്ങളും  ബഹുമതി പത്രങ്ങളും  ലഭിച്ചിട്ടുള്ള  നൃത്ത വിദഗ്ദ്ധയും സംഗീതവിദുഷിയുമായ രുക്മിണിദേവി അരുണ്ഡേലിനെയും(1904 ഫെബ്രുവരി 29 - 1986 ഫെബ്രുവരി 24 ),

 വിദ്യാഭ്യാസ വിദഗ്ദ്ധനും,  അമർചിത്രകഥ എന്നറിയപ്പെടുന്ന പുരാണ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള ചിത്രകഥകളുടെ സ്രഷ്ടാവുമായിരുന്ന  അനന്ത് പൈ യെയും (17 സെപ്റ്റംബർ 1929 - 24 ഫെബ്രുവരി 2011),

 സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരു ഇന്ത്യൻ പത്രപ്രവർത്തകയും വിപ്ലവകാരിയുമായിരുന്നു. 1917-ൽ ഇന്ത്യയിലെ മധുരയിൾ ജനനം, ദീർഘകാലം സിപിഐഎമ്മിലും ഗാന്ധിയൻ തത്ത്വചിന്തയിലും വിവിധ നിലപാടുകൾ. ചെന്നൈ പ്രവിശ്യാ തീവ്രവാദ യൂത്ത് വിംഗിൻ്റെ പ്രസിഡൻ്റായിരുന്ന  ക്വിറ്റ് ഇന്ത്യ സമരസേനാനിയായിരുന്ന മായണ്ടി ഭാരതിയേയും (1917- 24 ഫിബ്രവരി ,2015)

feb241Untitled1

തെരുവു ചിത്രപ്രദർശനങ്ങളിലൂടെ ബംഗാളിലെ കലാലോകത്ത് ശ്രദ്ധേയനായ ബംഗാളി ചിത്രകാരനായിരുന്ന പ്രകാശ് കർമാകറിനെയും ( 1933 - 24 ഫെബ്രുവരി 2014),

കത്തുന്ന വാതകമായ ഹൈഡ്രജനും, പ്രാണവായുവായ ഓക്സിജനും ചേർന്നാണ്ജലം ഉണ്ടാകുന്നതെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുകയും ഭൂമിയുടെസാന്ദ്രത ആദ്യമായി നിർണ്ണയിക്കുകയും ചെയ്ത ബ്രിട്ടീഷ്  രസതന്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനുമായിരുന്ന  ഹെൻ‌റി കാവൻഡിഷിനെയും  (ഒക്ടോബർ 10, 1731 -ഫെബ്രുവരി 24, 1810) ,

ഡിജിറ്റൽ സാങ്കേതികവിദ്യക്ക് അടിത്തറ പാകിയ ഇൻഫർമേഷൻ തിയറി വഴി ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ മേഖലകളിൽ സുപ്രധാന സംഭാവന  നൽകിയ വിവര സിദ്ധാന്തത്തിന്റെ (Information theory) ഉപജ്ഞാതാവ് ക്ലോഡ് ഷാനൺനേയും (ഏപ്രിൽ 30, 1916 - ഫെബ്രുവരി 24, 2001).

ശ്രീയേശുവിജയം എന്ന മഹാകാവ്യമെഴുതിയ ക്രൈസ്തവകാളിദാസൻ എന്നറിയപ്പെടുന്ന മഹാകവി കട്ടക്കയം ചെറിയാൻ മാപ്പിളയെയും (1859 ഫെബ്രുവരി 24 -1936 നവംബർ‌ 29) 

ദ്വീപ് എന്ന മലയാള ചിത്രത്തിനു വേണ്ടി  '..കടലേ നീല കടലേ...' എന്ന ഗാനം  മലയാളത്തിൽ ആലപിച്ച ഹിന്ദി ചലച്ചിത്ര  പിന്നണി ഗായകൻ,നടൻ, ഗസൽഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ തലത് മഹ്മൂദിനെയും (1924 ഫെബ്രുവരി 24 - 1998 മെയ് 9),  

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് തമിഴ് ചലച്ചിത്ര രംഗത്തെ അഭിനേത്രിയും, എ.ഐ.എ.ഡി.എം.കെ.യുടെ ജനറൽ സെക്രട്ടറിയും തമിഴ്നാട് മുഖ്യമന്ത്രിയും പുരട്ച്ചി തലൈവി എന്നും അമ്മ എന്നും പാർട്ടി പ്രവർത്തകർ  വിളിക്കാറുള്ള  ജെ.ജയലളിത ജയറാമിനെയും (ഫെബ്രുവരി 24, 1948- ഡിസംബർ 5, 2016),

വില്യം കോംപ്ടന്റെ ദീർഘകായചിത്രം,  ദ് ബിഹെഡിങ് ഒഫ് സെന്റ് ജോൺ തുടങ്ങി ലോക പ്രശസ്തസ്മായ ചിത്രങ്ങളുടെ ഛായാചിത്രകാരനും 1642-ൽ ചാൾസ് |ന്റെ കൊട്ടാരത്തിൽ ആസ്ഥാന ഛായാ ചിത്രകാരനുമായിരുന്ന വില്യം ഡോബ്സനേയും (1611 ഫെബ്രുവരി 24 – 1646 ഒക്ടോബർ 28),

 പ്രകൃതിദൃശ്യങ്ങൾ തനിമയോടെ ക്യാൻവാസിൽ പകർത്തുകയും നോർവിജിയൻ പ്രകൃതിദൃശ്യത്തിന്റെ കണ്ടുപിടിത്തക്കാരൻ എന്നു വിശേഷിപ്പിക്കപ്പെടുകയും ചെയ്ത ജൊഹാൻ ക്രിസ്റ്റ്യൻ ഡാലിനെയും (ഫെബ്രുവരി 24, 1788 – ഒക്ടോബർ 14, 1857) 

പുരാതന സംഗീത കലയ്ക്കും പുരാതന വാദ്യോപകരണങ്ങൾക്കും പ്രചുരപ്രചാരം നൽകിയ വിദഗ്ദ്ധനായ സംഗീതജ്ഞൻ എന്ന പ്രശസ്തി നേടിയ ഇംഗ്ലീഷ് സംഗീത ശാസ്ത്രകാരനായിരുന്ന അർണോൾഡ് ഡോൾമെച്ചിനെയും (1858 ഫെബ്രുവരി 24-1940 ഫെബ്രുവരി 28),

feb2411Untitled1

പേഴ്സണൽ കമ്പ്യൂട്ടർ എന്ന ആശയം ജനകീയമാക്കിയതും ആപ്പിൾ ഇൻകോർപ്പറേറ്റഡിന്റെ സഹസ്ഥാപകനും മുൻ സി.ഇ.ഒയുമായിരുന്ന  സ്റ്റീവൻ പോൾ ജോബ്സ് എന്ന സ്റ്റീവ് ജോബ്സിനെയും  (ഫെബ്രുവരി 24, 1955 – ഒക്ടോബർ 5 2011), 

മൊറോക്കൊയിലെ സുന്നി ഇസ്ലാമിക നിയമപണ്ഡിതnum ഒരു ന്യായാധിപനും ആയിരുന്നെങ്കിലും പ്രസിദ്ധനായ ഒരു സഞ്ചാരിയായി  അറിയപ്പെട്ടിരുന്ന അബു അബ്ദുള്ള മുഹമ്മദ്‌ ഇബ്ൻ ബത്തൂത്തയുടേയും (ഫെബ്രുവരി 24 1304 -1375),

സ്ത്രീവിദ്വേഷത്തെയും പുരുഷ മേധാവിത്വത്തെയും എതിർത്ത,  പെൺകുട്ടികളെ അവരുടെ സമ്മതം വാങ്ങാതെ കന്യാസ്ത്രികളാക്കുന്നത് ഉൾപ്പെടെയുള്ള അനീതികൾക്കെതിരെ പ്രതികരിച്ച, ഒരു ആദിമസ്ത്രീപക്ഷ വാദിയും രാഷ്ട്രമീമാംസകയുമായികണക്കാക്കപ്പെടുന്നപതിനേഴാം നൂറ്റാണ്ടിൽ ഇറ്റലിയിലെ വെനീസിൽ ജീവിച്ചിരുന്ന കന്യാസ്ത്രിയും എഴുത്തുകാരിയും ആയിരുന്ന ആർക്കെഞ്ചലാ തരബോട്ടിയേയും (Arcangela Tarabotti). (ഫെബ്രുവരി 24, 1604 – ഫെബ്രുവരി 28, 1652),

feb243Untitled1

ചാൾസ് അഞ്ചാമൻ (1500-58), വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയും സ്പെയിൻ രാജാവിനേയും (1519  -1556വരെ ),

ജർമ്മൻ എഴുത്തുകാരനും യക്ഷിക്കഥകൾ ശേഖരിച്ച് പ്രസിദ്ധീകരിച്ച ഗ്രിം സഹോദരന്മാരിൽ ഇളയ സഹോദരനും നരവംശ ശാസ്ത്രജ്ഞനുമായിരുന്ന വിൽഹെം ഗ്രിം, എന്ന വിൽഹെം കാൾ ഗ്രിമ്മിനെയും  ( 24 ഫെബ്രുവരി 1786 – 16 ഡിസംബർ 1859) ഓര്‍മ്മിക്കുന്നു !!!

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '*

Advertisment