/sathyam/media/media_files/BlWkp17ONRM4AWRlV9j6.jpg)
🌅ജ്യോതിർഗ്ഗമയ🌅
.
1199 കുംഭം 12
പൂരം / പ്രതിപദം
2024 ഫിബ്രവരി 25, ഞായർ
ഇന്ന്;
* ആറ്റുകാൽ പൊങ്കാല*
. * മന്നം സമാധിദിനം !
[കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയും നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനുമാണ് മന്നത്ത് പത്മനാഭൻ (ജനുവരി 2, 1878 - ഫെബ്രുവരി 25, 1970). ]
/sathyam/media/media_files/xFSfo19rAJFcGdNFNA4W.jpg)
* കുവൈറ്റ് ദേശീയ ദിനം !
* ഡൊമിനിക്കൻ റിപ്പബ്ലിക് : സശസ്‌ത്ര
സേന ദിനം !
* ഹംഗറി: മെമ്മോറിയൽ ഡേ ഫോർ
വിക്റ്റിംസ് ഓഫ് കമ്മ്യൂണിസ്റ്റ്
ഡിക്റ്റേറ്റർഷിപ്പ് !
* ഫിലിപ്പൈൻസ്: ജനശക്തി ദിനം !
* സുരിനാം: വിപ്ലവ ദിനം !
* ജോർജിയ: സോവ്യറ്റ് അധിനിവേശ
ദിനം !
* USA ;
Open That Bottle Night
National Chocolate Covered Nut Day
National Clam Chowder Day
.
. ഇന്നത്തെ മൊഴിമുത്ത്
. ****-******
''മരിക്കും സ്മൃതികളില്‍
ജീവിച്ചു പോരും ലോകം
മറക്കാന്‍ പഠിച്ചത്
നേട്ടമാണെന്നാകിലും
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കിലൊരുനാളും
വസന്തം വസുധയില്‍ വന്നിറിങ്ങില്ലെന്നാലും
വ്യര്‍ത്ഥമായാവര്‍ത്തിപ്പൂ വ്രണിതപ്രതീക്ഷയാല്‍
മര്‍ത്യനീ പദം രണ്ടും ഓര്‍ക്കുക വല്ലപ്പോഴും.
ഓര്‍ക്കുക വല്ലപ്പോഴും...! ''
[- പി ഭാസ്ക്കരൻ ]
ഓർക്കുക വല്ലപ്പോഴും രചനയിൽനിന്നും:
***********
/sathyam/media/media_files/0LjlspqdNNSWu9ISQSZW.jpg)
മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നായ നാറാണത്തു ഭ്രാന്തന്റെ രചയിതാവും കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ച വി. മധുസൂദനൻ നായരുടെയും (1949),
ഹിന്ദി തമിഴ് തെലുങ്ക് സിനിമ നിർമ്മാതാവും സംവിധായകനുമായ . ഗൌതം വാസുദേവ് മേനോന്റെയും (1973),
ഹിന്ദി ചലചിത്ര നടനും മോഡലുമായ ഷാഹിദ് കപൂറിന്റെയും (1981),
ഇന്ത്യക്കു വേണ്ടി ക്രിക്കറ്റ് കളിച്ച മികച്ച വിക്കറ്റ് കീപ്പറായിരുന്ന ഫറൂക്ക് എഞ്ചിനീയറുടെയും (1938),
ഒരു അമേരിക്കൻ അഭിനേത്രി, എഴുത്തുകാരി, നിർമ്മാതാവ് എന്നീ നിലകളിൽ ശ്രദ്ധേയയായ റാഷിദ ജോൺസിന്റെയും (1976),
പ്രൊഫഷണൽ ഗുസ്തിയിലെ ഇതിഹാസ താരവും ചടുലമായ വ്യക്തിത്വത്തിനും റിംഗിലെ സമാനതകളില്ലാത്ത വൈദഗ്ധ്യത്തിനും പേരുകേട്ട കായികരംഗത്ത് ഒരു ഐക്കണായി മാറുകയും ചെയ്ത റിക്ക് ഫ്ലെയറിൻ്റെയും (1949), ജന്മദിനം !!!
ഇന്നത്തെ സ്മരണ !!!
*********
മന്നത്ത് പത്മനാഭൻ മ. (1878-1970)
വിഷ്ണുനാരായണൻ നമ്പൂതിരി മ. (1939-2021).
പി.ഭാസ്കരൻ മ. (1924-2007)
കുതിരവട്ടം പപ്പു മ. (1936-2000 )
പുത്തേഴത്ത് ഭാസ്ക്കരമേനോൻ മ.
(1891- 2007)
ഡോ.ടി.ഐ രാധാകൃഷ്ണൻ മ. (1939-2013)
എ. വിൻസെന്റ് മ.(1928- 2015)
കെ.പി.എ.സി. ജോൺസൻ മ.
(1923- 2017)
പോൾ റോയറ്റർ മ. ( 1816-1899)
ജോൺ ടെനിയേൽ മ. (1820-1914 )
ഡൊണ്‍ ബ്രാഡ്മാൻ മ. (1908-2001)
ക്രിസ്റ്റഫർ റെൻ മ. (1632-1723)
കെ. ദാമോദരൻ ജ. (1912-1976)
ഡോ. പി.ജെ. തോമസ് ജ. (1897-1965)
പള്ളിപാട്ട് കുഞ്ഞികൃഷ്ണൻ ജ.
(1905- 1991)
എസ്. കുമാരൻ ജ. (1923- 1991)
കെ പി എ സി ലളിത ജ. (1947 -2022)
ജി.പി.കൊയ്‌രാള ജ. (1925 -2010)
ദിവ്യ ഭാരതി ജ. (1974 -1993)
ബൽരാജ് മധോക്ക് ജ. (1920-2016)
ജാനകി ആദി നാഗപ്പൻ ജ. (1925-2014)
ജോൺഫോസ്റ്റർ ഡള്ളസ് ജ. (1888-1959)
സൺ മ്യുങ് മൂൺ ജ. (1920-1012)
ജോയ് ഡൺലപ് ജ. (1952 -2000)
ജോസ് ഡെ സാൻമാർട്ടിൻ ജ.(1778-1850)
/sathyam/media/media_files/4MyY5PTRf2ImpwL5hurN.jpg)
ചരിത്രത്തിൽ ഇന്ന്…
*********
1793 - ജോർജ്ജ് വാഷിങ്ടൺ അമേരിക്കയുടെ ആദ്യ മന്ത്രിസഭ വിളിച്ചു ചേർത്തു.
1836 - മൾട്ടിപ്പിൾ സിലിണ്ടർ റിവോൾവറിനുള്ള പാറ്റൻറ് സാമുവൽ കോൾട്ട് നേടി.
1837 - പ്രാവർത്തികമായ ആദ്യ വൈദ്യുതമോട്ടോറിന്റെ പേറ്റന്റ് തോമസ് ഡാവൻപോർട്ട് നേടി.
1862 - അമേരിക്ക, ആദ്യ പേപ്പർ കറൻസി പുറത്തിറക്കാൻ ഉള്ള നടപടികൾ ആരംഭിച്ചു.
1870 - മിസ്സിസ്സിപ്പിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ അംഗം ഹിറാം റോഡ്സ് റിവൽസ്, യു.എസ് കേൺഗ്രസ്സിലെ ആദ്യ ആഫ്രോ- അമേരിക്കൻ അംഗമായി.
1901 - ജെ.പി.മോർഗൻ, യു. എസ്. സ്റ്റീൽ കോർപറേഷൻ രൂപീകരിച്ചു.
1910 - ദലൈലാമ, ചൈനയിൽ നിന്നു ബ്രിട്ടീഷ് ഇന്ത്യയിലേക്ക് പലായനം ചെയ്തു.
1921 - ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിൽസി, റഷ്യ പിടിച്ചടക്കി.
1925 - ജപ്പാനും സോവ്യറ്റ് യൂണിയനും നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.
1932 - ഓസ്ട്രിയക്കാരനായ അഡോൾഫ് ഹിറ്റ്ലർ, ജർമൻ പൗരത്വം നേടി, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള യോഗ്യത കരഗതമായി.
1946 - മുഹമ്മദ് അലി (കാഷ്യസ് ക്ലേ) ആദ്യ ലോക ഹെവി വെയ്റ്റ് ബോക്സിങ് കിരീടം നേടി.
1948 - ചെക്കൊസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം ഏറ്റെടുത്തു. അതോടെ മൂന്നാം റിപ്പബ്ലികിന്റെ കാലത്തിന് അന്ത്യമായി.
1951 - ആദ്യത്തെ പാൻ -ആഫ്രിക്കൻ കായിക മത്സരങ്ങൾ ബ്യൂണസ് അയേഴ്സിൽ തുടങ്ങി.
1954 - ഗമാൽ അബ്ദുൾ നാസർ ഈജിപ്തിന്റെ പ്രധാനമന്ത്രിയായി.
1956 - സോവ്യറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസിൽ നികിത ക്രൂഷ്ചേവ് , ജോസഫ് സ്റ്റാലിന്റെ നടപടികളെ വിമർശിച്ചു.
/sathyam/media/media_files/iHr5qNQhseau87YvidFQ.jpg)
1986- കൊറസോൺ അക്വിനോ ഫിലിപ്പീൻസിന്റെ 11 മത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
2018- ചൈനയിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ എൻ (N) എന്ന അക്ഷരം സെൻസർഷിപ്പിന്റെ ഭാഗമായി നിരോധിച്ചു.
*************
ഇന്ന്‍,;
കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിക്കുകയും നായർ സർവീസ് സൊസൈറ്റി സ്ഥാപിക്കുകയും ചെയ്ത ഭാരത കേസരി മന്നത്ത് പത്മനാഭനെയും (ജനുവരി 2,1878 - ഫെബ്രുവരി 25, 1970),
പ്രശസ്ത മലയാളകവി, അദ്ധ്യാപകൻ, ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരിക പ്രവർത്തകൻ, ചിന്തകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്ന
വിഷ്ണുനാരായണൻ നമ്പൂതിരിയേയും (ജനനം - ജൂൺ 2 1939 മരണം - ഫെബ്രുവരി 25 2021).
ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നടൻ,ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാന്‍, കെ.എഫ്.ഡി.സിയുടെ ചെയർമാന്‍, ദേശാഭിമാനി ദിനപത്രത്തിന്റെപത്രാധിപര്‍ , ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും മലയാളഗാനശാഖയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ ഭാസ്കരൻ മാസ്റ്റർ, എന്ന പി.ഭാസ്കരനെയും ( 1924 മെയ് 21- 2007 ഫെബ്രുവരി 25),
അങ്ങാടി, മണിച്ചിത്രത്താഴ്, ചെമ്പരത്തി, വെള്ളാനകളുടെ നാട് , അവളുടെ രാവുകൾ, നരസിംഹം തുടങ്ങി 1500-ഓളം ചിത്രങ്ങളിൽ ഹാസ്യരസപ്രാധാന്യമുള്ള കഥാപാത്രങ്ങളെയും (ഒരു സ്പാനറും താമരശ്ശേരി ചുരവും കൊണ്ട് പ്രേക്ഷക മനസ്സുകളെ ഒന്നടങ്കം വാരി പുൽകിയ ഒരഭിനേതാവ്) കണ്ണുകളെ ഈറനണിയിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളെയും അവതരിപ്പിച്ച പദ്മദളാക്ഷന്‍ എന്ന കുതിരവട്ടം പപ്പുവിനെയും (1936 -2000 ഫെബ്രുവരി, 25 ),
ജയകേരളം’വാരികയിലൂടെ സാഹിത്യപ്രവർത്തനം ആരംഭിക്കുകയും പിന്നീട് ‘കൈരളീസുധ’ മാസിക സ്വന്തമായി പ്രസിദ്ധീകരിക്കുകയും ചെയ്ത തുടർന്ന് സുലഭ ബുക്‌സിനു രൂപം കൊടുക്കുകയുo വ്യാസമഹാഭാരതത്തിന് കവികുലപതി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നിര്‍വ്വഹിച്ച പ്രശസ്‌ത തര്‍ജ്ജമയെ അടിസ്‌ഥാനമാക്കി മഹാഭാരത സംഗ്രഹം എഴുതുകയും ചെയ്ത പുത്തേഴത്ത് ഭാസ്ക്കരമേനോനെയും ( 3 ജനുവരി 1930- 2007,ഫെബ്രുവരി 25),
വിദേശത്ത് വൈദികവൃത്തിയില്‍ ഉന്നത വിദ്യാഭ്യാസം നേടിയശേഷം സ്വന്തം ഗ്രാമത്തില്‍ പ്രാക്ടീസ് ചെയ്യുകയും കഥകളിയില്‍ അതിരറ്റ കമ്പം മൂലം കേരള കലാമണ്ഡലത്തിന്റെ ഉപാധ്യക്ഷനാകുകയും , ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപ്തനാകുകയും മൂന്ന് അനാഥാലയങ്ങള്‍ നടത്തുകയും ചെയ്ത തോപ്പില്‍ ഇഞ്ചോരവളപ്പില്‍ രാധാകൃഷ്‌ണന്‍ എന്ന ഡോ.ടിഎ രാധാകൃഷ്ണനെയും ( -ഫെബ്രുവരി 25, 2013),
/sathyam/media/media_files/QsuIfLeWQWekBArlUrXT.jpg)
ഭാർഗവീനിലയം, മുറപ്പെണ്ണ്, നഗരമേ നന്ദി, അശ്വമേധം, അസുരവിത്ത്, തുലാഭാരം, നിഴലാട്ടം, ത്രിവേണി, ഗന്ധർവക്ഷേത്രം, ചെണ്ട, അച്ചാണി, നഖങ്ങൾ, വയനാടൻ തമ്പാൻ, കൊച്ചു തെമ്മാടി തുടങ്ങിയ ചലച്ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച മലയാള ചലച്ചിത്ര സംവിധായകനും, മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി നിരവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടള്ള എ. വിൻസെന്റിനെയും ( ജൂൺ 14 1928 - ഫെബ്രുവരി 25, 2015),
മലയാള നാടക, ചലച്ചിത്രനടനും ഹാർമോണിസ്റ്റുമായിരുന്ന കെ.പി.എ.സി. ജോൺസണെയും (1923 ഡിസംബർ 14-25 ഫെബ്രുവരി 2017),
ടെലിഗ്രാഫി ഉപയോഗിച്ച് ന്യൂസ് റിപ്പോർട്ടിങ്ങ് ആദ്യമായി നടപ്പാക്കുകയും റോയട്ടർ വാർത്ത എജൻസിയുടെ സ്ഥാപകനും ആയിരുന്ന പോൾ ജൂലിയസ് ഫ്രെഹർ റോയറ്റർനേയും (21 ജൂലൈ 1816 – 25 ഫെബ്രുവരി 1899),
പഞ്ച് എന്ന ഹാസ്യമാസികക്കു വേണ്ടി രണ്ടായിരത്തിലേറെ കാർട്ടൂണുകളും നിരവധി കാരിക്കേച്ചറുകളും അനേകം രാഷ്ട്രീയ കാർട്ടൂണുകളും രചിച്ച കാർട്ടൂണിസ്റ്റും,ലൂയിസ് കരോളിന്റെ ആലീസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർലാന്റ, ഈസൊപ്സ് ഫേബിൾസ് , ലല്ലാറൂഖ് ,ത്രൂ ദ് ലുക്കിംഗ് ഗ്ളാസ്സ് ,തുടങ്ങി മുപ്പതോളം ഗ്രന്ഥങ്ങൾക്കു ചിത്രീകരണം നിർവഹിച്ച ഇല്ലസ്ട്രേറ്ററും ,ജലച്ചായ ചിത്രകാരനും ആയിരുന്ന ജോൺ ടെനിയേലിനെയും (1820 ഫെബ്രുവരി 28-1914 ഫെബ്രുവരി 25)
/sathyam/media/media_files/meiZs3ZaYJAJzAaUjzxB.jpg)
ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്ന സുപ്രസിദ്ധനായ ഓസ്ട്രേലിയൻ ക്രിക്കറ്റ്കളിക്കാരന്‍ സർ ഡൊണാൾഡ് ജോർജ് ബ്രാഡ്മാൻ എന്ന ഡൊണ്‍ ബ്രാഡ്മാനെയും (ജനനം:ഓഗസ്റ്റ് 27 1908 –ഫെബ്രുവരി 25 2001) ,
ഒരു ഇംഗ്ലീഷ് വാസ്തുശില്പിയും ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായിരുന്നു. ഇംഗ്ലണ്ടിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ വാസ്തുശില്പികളിൽ ഒരാളായ സർ ക്രിസ്റ്റഫർ റെൻനേയും (30 ഒക്ടോബർ 1632 8 മാർച്ച് 1723),
1945 മുതൽ 48 വരെ ഇന്ത്യാഗവണ്മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവും, മലയാളത്തിലെ ആദ്യത്തെ സാമ്പത്തികശാസ്ത്ര ഗ്രന്ഥമായ ധനതത്ത്വശാസ്ത്രം എന്ന കൃതി രചിക്കുകയും രാജ്യസഭയിലും മദ്രാസ് നിയമനിർമ്മാണ സഭയിലും അംഗമായിരിക്കുകയും ഐക്യരാഷ്ട്രസഭയുടെ ആദ്യ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സഭാംഗമായിരിക്കുകയും ചെയ്ത സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന ഷെവലിയർ ഡോ. പി.ജെ. തോമസിനെയും (25 ഫെബ്രുവരി 1897 - 26 ജൂലൈ 1965),
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ ഒരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനും 'പാട്ടബാക്കി' എന്ന നാടകരചനയിലൂടെയും അദ്ദേഹം പ്രശസ്തനായി എഴുത്തുകാരനുമായിരുന്ന കേരള മാർക്സ് എന്നറിയപ്പെട്ടിരുന്ന കെ. ദാമോദരനെയും (ഫെബ്രുവരി 25, 1904 -ജൂലൈ 3, 1976),
/sathyam/media/media_files/L9RjFDxeYMF30iQL3mf5.jpg)
നമ്മുടെ സാഹിത്യകാരന്മാര്‍ എന്നാ പേരില്‍ പതിനാലു ഭാഗങ്ങളിലായി അറുപതോളം സാഹിത്യകാരന്മാരുടെ ജീവച്ചരിത്രം എഴുതിയ കവിയും ചെറുകഥാകൃത്തും ആയിരുന്ന പള്ളിപാട്ട് കുഞ്ഞികൃഷ്ണനെയും (ഫെബ്രുവരി 25, 1905-1991 ഏപ്രില്‍19 ),
പുന്നപ്രവയലാർ സ്വതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ എം.പി യും (രാജ്യസഭാംഗം) മാരാരിക്കുളം മുൻ എം.എൽ.എ. യുമായിരുന്നു എസ്. കുമാരനെയും(ജനനം: 25 ഫെബ്രുവരി 1923 - മരണം: 24 ഡിസംബർ 1991),
കെ പി എ സി നാടകങ്ങളിലൂടെ അഭിനയ രംഗത്ത് എത്തുകയും 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ച, മലയാള ചലച്ചിത്ര വേദിയിലെ ഒരു മികച്ച നടിയും സംഗീത നാടക അക്കാഡമിയുടെ ചെയർ പേഴ്സണുമായിരുന്ന കെ പി എ സി ലളിതയെയും (25 ഫെബ്രുവരി 1947-2022 ഫെബ്രുവരി 22),
നേപ്പാളി രാഷ്ട്രീയ പ്രവർത്തകനും, നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ പ്രസിഡണ്ടും . 1991 മുതൽ 1994 വരെ, 1998 മുതൽ 1999 വരെ, 2000 മുതൽ 2001 വരെ, 2006 മുതൽ 2008 വരെ എന്നീ കാലയളവുകളിലായി നാലു തവണ നേപ്പാളിന്റെ പ്രധാനമന്ത്രിയായും ഇരുന്നിട്ടുള്ള ജി.പി. കൊയ്‌രാള എന്ന ഗിരിജ പ്രസാദ് കൊയ്‌രാള യെയും(20 ഫെബ്രുവരി 1925 –20 മാർച്ച് 2010),
തമിഴ്, തെലുങ്ക്, ഹിന്ദിഎന്നീ ഭാഷകളിലെ ഒരു പ്രമുഖ നടിയായിരുന്ന ദിവ്യ ഭാരതിയെയും (ഫെബ്രുവരി 25, 1974 - ഏപ്രിൽ 5, 1993) ,
ജമ്മുവിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും RSS നേതാവും അടൽ ബിഹാരി വാജ്‌പേയി, എൽ. കെ. അദ്വാനി എന്നിവരുമായുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പാർട്ടിയിൽ നിന്ന് രാജിവക്കുകയും ചെയ്ത ബൽരാജ് മാധോക്നേയും ( 25 ഫെബ്രുവരി 1920 - 2 മെയ് 2016) ,
മലേഷ്യൻ ഇന്ത്യൻ കോൺഗ്രസിന്റെ സ്ഥാപകാംഗവും മലേഷ്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഐ.എൻ.എയുടെ ഭാഗമായിരുന്ന ഏഷ്യയിലെ ആദ്യത്തെ വനിതാസൈനിക റെജിമെന്റായ ഝാൻസി റാണി റെജിമെന്റിന്റെ ജോയിന്റ് കമാൻഡറുമായിരുന്ന പുവാൻ ശ്രീ പത്മശ്രീ ദതിൻ ജാനകി ആദി നാഗപ്പൻ എന്നറിയപ്പെട്ടിരുന്ന ജാനകി തേവരേയും (25 ഫെബ്രുവരി 1925 – 9 മെയ് 2014),
/sathyam/media/media_files/X3gj44aO6YAGgfkHuMVO.jpg)
മധ്യപൂർവദേശത്തെ കമ്യൂണിസ്റ്റു പ്രഭാവം തടയാൻ ലക്ഷ്യമിട്ട ഐസനോവർ സിദ്ധാന്തം രൂപകല്പന ചെയ്യുന്നതിൽ ശക്തമായ പങ്കുവഹിച്ചിരുന്ന നയതന്ത്രജ്ഞനും യു. എസ്സിലെ മുൻ സ്റ്റേറ്റ് സെക്രട്ടറിയും മായിരുന്ന ജോൺ ഫോസ്റ്റർ ഡള്ളസിനെയും (1888 ഫെബ്രുവരി 25-1929 മെയ് 24 ),
മാധ്യമ ബിസിനസുകാരനും സന്നദ്ധ പ്രവർത്തകനും യൂണിഫൈഡ് ചർച്ച് സ്ഥാപകനും ആയിരുന്ന വടക്കൻ കൊറിയക്കാരന്‍ സൺ മ്യുങ് മൂൺ നേയും ( 1920 ഫെബ്രുവരി 25-2012 സെപ്റ്റംബർ 3),
മോട്ടോർ സൈക്കിൾ റെയ്സിങ്ങിൽ ചാംമ്പ്യനും 24 പ്രാവിശ്യം ഉൾസ്റ്റർ ഗ്രാൻഡ് പ്രീ യും 26 പ്രാവിശ്യം മാൻ ടി ടി മീറ്റും ജയിച്ച ഐറിഷ് താരം ജോയ് ഡൺലപ് എന്ന വില്യം ജോസഫ് ഡൺലപിനെയും (25 ഫെബ്രുവരി 1952 – 2 ജൂലൈ 2000),
അർജന്റീന, ചിലി, പെറു എന്നീ രാജ്യങ്ങളെ സ്പാനിഷ് ഭരണത്തിൻ കീഴിൽ നിന്നു മോചിപ്പിച്ച അർജീന്റീനക്കാരനായ ജോസ് ഡി സാൻ മാർട്ടിനേയും (ഫെബ് 25, 1778-1850 ഓഗസ്റ്റ് 17) ഓർമ്മിക്കുന്നു .!
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us