/sathyam/media/media_files/S921l0sb2oCjVBaovTMj.jpg)
🌅ജ്യോതിർഗ്ഗമയ🌅
.
1199 കുംഭം 13
ഉത്രം / ദ്വിതീയ
2024 ഫിബ്രവരി 26, തിങ്കൾ
ഇന്ന്;
* കുവൈറ്റ്: ലിബറേഷൻ ഡേ !
* സേവിയേഴ്സ് ഡേ !
[അമേരിക്കയിൽ രൂപം കൊണ്ട 'നേഷൻ ഓഫ് ഇസ്ലാം' എന്ന സംഘത്തിന്റെ സ്ഥാപകൻ മാസ്റ്റർ വാലസ് ഫാർദ് മുഹമ്മദിന്റെ ജന്മദിനം അവർ സേവിയേഴ്സ് ഡേ ആയി ആഘോഷിക്കുന്നു.]
* ലെവി സ്ട്രോസ് ദിനം !
[* Levi Strauss Day ; നാമെല്ലാവരും ഇഷ്ടപ്പെടുന്ന ജീൻസ് ബ്രാൻഡിൻ്റെ സ്ഥാപകനായ ലെവിക്ക് സമർപ്പിക്കപ്പെട്ട ഒരു ദിവസം.]
- USA;
/sathyam/media/media_files/a0wNENx0bVriax6jLqET.jpg)
National Set a Good Example Day
National Pete’s Sake Day
National Personal Chef Day
National Tell A Fairy Tale Day
National Pistachio Day
National Carpe Diem Day
Play More Cards Day
National Personal Chef Day
National Invasive Species Awareness Week (ends)
* ജൂത പുസ്തക വാരം!
[ Jewish Book വീക്ക് ; ഫെബ്രുവരി 26, 2024 - തിങ്കൾ മാർച്ച് 4, 2024.
ചരിത്രം, വിശ്വാസം, മനുഷ്യാനുഭവം എന്നിവയിൽ ഉൾക്കാഴ്ച നൽകുന്ന കൃതികളിലൂടെ യഹൂദ ജനതയുടെ സമ്പന്നമായ സാഹിത്യ പാരമ്പര്യം പര്യവേക്ഷണം ചെയ്യുക.]
.
ഇന്നത്തെ മൊഴിമുത്ത്
**************
''ആഴത്തിൽ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു. പഠനമേറുന്തോറും ജ്ഞാനമേറുന്നു.''
. [ -തിരുവള്ളുവർ ]
********
മാത്തമാറ്റിക്കൽ ഫിസിക്സ് എന്ന ശാസ്ത്ര ശാഖയ്ക്ക് വളരെയധികം സംഭാവനകൾ നൽകിയതിനു 2012-ലെ ഹെൻ റി പോയിൻ കെയർ പുരസ്ക്കാരമടക്കം വിവിധ പുരസ്ക്കാരങ്ങൾക്ക് അർഹയായ പാരീസ് സർവ്വകലാശാലയിലെ ഫുൾ ടൈം പ്രൊഫസ്സർ നളിനി ഫ്ലോറൻസ് അനന്തരാമന്റെയും (1976),
സമീപഭാവിയിൽ ഫ്രാൻസിൽ ഇസ്ലാമിക സർക്കാർ വരുമെന്ന സങ്കൽപ്പകഥ പറയുന്ന സബ്മിഷൻ എന്ന നോവൽ എഴുതിയ ഫ്രഞ്ച് നോവലിസ്റ്റും കവിയും ചലച്ചിത്ര സംവിധായകനുമായ മൈക്കൽ ഹൂലെബെക്കിന്റെയും (1956),
ആർബിഐയുടെ 25-ാമത് ഗവർണറായി സേവനമനുഷ്ഠിച്ച ഇന്ത്യൻ ബ്യൂറോക്രാറ്റ് ശക്തികാന്ത ദാസിൻ്റെയും(1957),
ഫ്രഞ്ച് റാലി ഡ്രൈവറും ലോക റാലി ചാമ്പ്യൻഷിപ്പിൽ (WRC) ഒന്നിലധികം ലോക ചാമ്പ്യനുമായ സെബാസ്റ്റ്യൻ ലോബിൻ്റെയും(1974),
സ്റ്റാർ ട്രെക്ക് റീബൂട്ട് ഫ്രാഞ്ചൈസി, വണ്ടർ വുമൺ, ഇൻ ടു ദ വുഡ്സ് തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ അമേരിക്കൻ നടൻ ക്രിസ് പൈൻ്റെയും ( 1980),
പോർച്ചുഗീസ് ഫുട്‌ബോൾ കളിക്കാരനായ ആക്രമണാത്മക കളിയ്ക്കും പ്രതിരോധ കഴിവുകൾക്കും പേരുകേട്ട പെപ്പെയുടെയും (1983) ജന്മദിനം !!!
/sathyam/media/media_files/T5kaZnqx4hHJVe9HpL3n.jpg)
* ഇന്നത്തെ സ്മരണ !!!
രാമൻ നമ്പിയത്ത് മ. (1924-2014)
ഫാ. സിറിയക് വെട്ടിക്കാപ്പള്ളി മ .(1878-1947)
സി.ജി. സദാശിവന്‍ മ. (1913-1985)
പവിത്രൻ മ. (1950-2006)
ആനന്ദി ഗോപാൽ ജോഷി മ. (1865-1887)
വീർ സവർക്കർ മ. (1883- 1966)
മീര കൊസാംബി മ. (1939-2015)
അവിജിത് റോയി മ. (1972- 2015)
സ്റ്റിഫേൻ ഹെസ്സൽ മ. (1917-2013)
അലക്സാണ്ടർ അംഫിറ്റിയാട്രോവ് മ.(1862-1938)
ആൻഡ്രൂ ഹെൻഡേഴ്സൺ
ലീത്ത് ഫ്രെയ്സർ മ. (1848-1919)
റിച്ചാർഡ് ജെ. ഗാറ്റ്ലിംഗ് മ. (1818 -1903)
കാൾ മെംഗർ മ. (1840-1921)
ബിൽ ഹിക്‌സ് മ. (1961-1994)
പി വി ഉറുമീസ് തരകൻ ജ. (1906-1986)
കെ.കുഞ്ചുണ്ണിരാജ ജ. (1920 2005)
ബാരിസ്റ്റർ ജി.പി. പിള്ള ജ. (1864- 1903)
കടവൂർ ജി. ചന്ദ്രൻപിള്ള ജ. (1940-2007)
പി.സി.തോമസ് പന്നിവേലിൽ ജ. (1938-2009)
ഏരിയൽ ഷാരോൺ ജ. (1928-2014)
സുധീർ തായ്ലാങ് ജ. (1960- 2016)
വില്ല്യം ജോസെഫ് ഹാമെർ ജ. (1858-1934)
വിക്ടർ ഹ്യൂഗോ ജ. (1802-1885)
ലെവി സ്ട്രോസ് ജ. (1829-1902)
ജോൺ ഹാർവികെല്ലോഗ് ജ. (1852-1943)
ജോണി കാഷ് ജ. (1932 - 2003)
* ചരിത്രത്തിൽ ഇന്ന്…
364 - വാലെന്റീനിയൻ ഒന്നാമൻ റോമൻ ചക്രവർത്തിയായി.
1525 - മെനസിസ് എന്ന പോർച്ചുഗീസ് വൈസ്രോയി പൊന്നാനി കൊള്ളയടിച്ചു. എന്നാൽ സാമൂതിരി അവരെ തോല്പിച്ചു
1794 - കോപ്പൻഹേഗനിലെ ക്രിസ്റ്റ്യൻസ്ബർഗ് കോട്ട കത്തി നശിച്ചു.
1797 - ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ഒരു പൗണ്ടിന്റേയും രണ്ടു പൗണ്ടിന്റേയും നോട്ടുകൾ പുറത്തിറക്കി.
1815 - നെപ്പോളിയൻ ബോണപ്പാർട്ട് എൽബയിൽ നിന്നും രക്ഷപ്പെട്ടു.
1848 - രണ്ടാം ഫ്രഞ്ച് റിപ്പബ്ലിക് അധികാരത്തിലേറി.
1887 - ജോർജ് ലോമാൻ, ഒരു ടെസ്റ്റ് ഇന്നിങ്സിൽ എട്ട് വിക്കറ്റ് നേടുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായി.
1909 - ആദ്യത്തെ വിജയകരമായ കളർ മോഷൻ പിക്ചർ പ്രക്രിയയായ Kinemacolor, ലണ്ടനിലെ പാലസ് തിയേറ്ററിൽ പൊതുജനങ്ങൾക്കായി ആദ്യമായി പ്രദർശിപ്പിച്ചു.
1917 - ഒറിജിനൽ ഡിക്സിലാൻഡ് ജാസ് ബാൻഡ്, "ലിവറി സ്റ്റേബിൾ ബ്ലൂസ്" എന്ന ആദ്യ ജാസ് റെക്കോർഡ് രേഖപ്പെടുത്തി.
1935 - അഡോൾഫ് ഹിറ്റ്‌ലർ, വെർസൈൽസ് ഉടമ്പടി ലംഘിച്ച് ജർമ്മനിയുടെ പുനർനിർമ്മാണത്തിന് ഉത്തരവിട്ടു, ഇത് ലുഫ്റ്റ്‌വാഫിൻ്റെ പുനർരൂപീകരണത്തോടെ ആരംഭിച്ചു.
/sathyam/media/media_files/8TFLYNi8S67GTIuZmEJh.jpg)
1935 - റഡാർ (റേഡിയോ ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ്) ആദ്യമായി പ്രദർശിപ്പിച്ചത് റോബർട്ട് വാട്സൺ-വാട്ട് ആണ്.
1936 - ജപ്പാൻ സേനയിലെ ചെറുപ്പക്കാരായ ചില ഉദ്യോഗസ്ഥർ ചേർന്ന് ഗവർണ്മെന്റിനെതിരെ അട്ടിമറിശ്രമം നടത്തി.
1952 - ബ്രിട്ടന്റെ കൈവശം അണുബോംബുണ്ടെന്ന് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പ്രഖ്യാപിച്ചു.
1969 - ആദ്യമായി ഇന്ത്യയിൽ നിർമ്മിച്ച സെന്റോർ റോക്കറ്റ് തുമ്പയിൽ നിന്ന് വിക്ഷേപിച്ചു.
1982 - സമാധാന സംരക്ഷണത്തിന് അമേരിക്കൻ സേന ബെയ്റൂട്ടിലെത്തി.
1984 - അമേരിക്കൻ സേന ബെയ്റൂട്ടിൽ നിന്നും പിന്മാറി.
1986 - ഫിലിപ്പൈൻസിൽ ജനകീയവിപ്ലവം.
1991 - വേൾഡ് വൈഡ് വെബ് എന്ന ആദ്യ വെബ് ബ്രൗസർ ടിം ബെർണേഴ്സ് ലീ പുറത്തിറക്കി. പിന്നീട് ഇതിനെ നെക്സസ് എന്ന് പുനർനാമകരണം ചെയ്തു.
1991 - ഗൾഫ് യുദ്ധം: കുവൈറ്റിൽ നിന്ന് സേനാപിന്മാറ്റം നടത്തുകയാണെന്ന് സദ്ദാം ഹുസ്സൈൻ പ്രഖ്യാപിച്ചു. ഇറാഖിന്റെ പക്കൽനിന്നും സംയുക്ത സേന കുവൈറ്റ് സിറ്റി പിടിച്ചടക്കി.
1993-ൽ ന്യൂയോർക്ക് സിറ്റിയിലെ വേൾഡ് ട്രേഡ് സെൻ്ററിൻ്റെ പാർക്കിംഗ് ഗാരേജിൽ ഇസ്ലാമിക തീവ്രവാദികൾ സ്ഥാപിച്ച ട്രക്ക് ബോംബ് പൊട്ടിത്തെറിച്ചു, ആറ് പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
1967 - ഇറ്റലിയുടെ മരിയോ ആന്ദ്രേറ്റി തൻ്റെ ആദ്യത്തേതും ഏകവുമായ NASCAR ഗ്രാൻഡ് നാഷണൽ ഇവൻ്റിൽ 9th Daytona 500-ൽ വിജയിച്ചു, യുഎസിന് പുറത്ത് ജനിച്ച് ഗ്രേറ്റ് അമേരിക്കൻ റേസ് നേടിയ ഏക ഡ്രൈവറായി.
1995 - യുണൈറ്റഡ് കിംഗ്ഡത്തിലെ ഏറ്റവും പഴക്കമേറിയതും അഭിമാനകരവുമായ നിക്ഷേപ ബാങ്കിംഗ് സ്ഥാപനങ്ങളിലൊന്നായ ബാറിംഗ്സ് ബാങ്ക്, ഒരു തെമ്മാടി വ്യാപാരിയായ നിക്ക് ലീസണ് ഊഹക്കച്ചവടത്തിൽ കോടിക്കണക്കിന് ഡോളർ നഷ്ടപ്പെട്ടതിനെത്തുടർന്ന് തകർന്നു.
2000 - ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു
2001 - അഫ്ഘാനിസ്ഥാനിൽ ബാമ്യാനിലെ രണ്ടു വലിയ ബുദ്ധ പ്രതിമകൾ താലിബാൻ തകർത്തു.
2004 - മാസിഡോണിയയുടെ പ്രസിഡണ്ട് ബോറിസ് ട്രാജ്കോവ്സ്കി, ബോസ്നിയ ഹെർസെഗോവിനായിൽ വച്ച് ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.
2006 - ലോകത്തെ മൊത്തം ജനസംഖ്യ 650 കോടിയിലെത്തി.
/sathyam/media/media_files/fiC8gjTcYXqAehTZBPZo.jpg)
2008-ൽ, ന്യൂയോർക്ക് ഫിൽഹാർമോണിക് ഉത്തര കൊറിയയിലെ പ്യോങ്‌യാങ്ങിൽ അവതരിപ്പിച്ചു, സ്വേച്ഛാധിപത്യ രാജ്യത്ത് നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ പരിപാടി.
2012 - 17 വയസ്സുള്ള ആഫ്രിക്കൻ അമേരിക്കക്കാരനായ ട്രെയ്‌വോൺ മാർട്ടിൻ, പലചരക്ക് കടയിൽ നിന്ന് മടങ്ങുമ്പോൾ ഫ്ലോറിഡയിലെ ഒരു അയൽപക്ക വാച്ച് വോളണ്ടിയർ വെടിയേറ്റ് കൊല്ലപ്പെട്ടു, ഇത് ദേശീയ പ്രതിഷേധങ്ങൾക്കും വംശീയ പ്രൊഫൈലിംഗിനെയും തോക്ക് നിയന്ത്രണത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായി.
2017 - എമ്മ സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു, 89-ാമത് ഓസ്‌കാർ അവാർഡിൽ കേസി അഫ്‌ലെക്ക് മികച്ച നടനുള്ള ഓസ്‌കാറുകൾ നേടി. മൂൺലൈറ്റ് മികച്ച ചിത്രമായി.
2019 - പുൽവാമ ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ വ്യോമസേനയുടെ ജെറ്റുകൾ പാകിസ്ഥാനിലേക്ക് കടന്ന് ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് ഭീകര പരിശീലന ക്യാമ്പുകൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു.
************
ഇന്ന്‍ ,
നിണമണിഞ്ഞ കാൽപ്പാടുകൾ, കാപാലിക, നിറമാല തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും ശ്രീനാരായണ ഗുരുവിനെ ആസ്പദമാക്കി 1961-ൽ കാൽപ്പാടുകൾ എന്ന സിനിമ (യേശുദാസ് ആദ്യമായി പാടിയ സിനിമ )നിര്‍മ്മിക്കുകയും ചെയ്ത രാമൻ നമ്പിയത്തിനെയും (1924 - 26 ഫെബ്രുവരി 2014),
വൈക്കം സത്യഗ്രഹത്തിന്റെ മുന്നണി പോരാളികളിൽ പ്രമുഖനും സർ സി. പി ഭരണകൂടത്തിന്റെ വിമർശകനും
തൊടുപുഴ–കുന്നത്തുനാട് നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി (1922-1925) തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക വൈദികനും ആയിരുന്ന ഫാ.സിറിയക് വെട്ടിക്കാപ്പള്ളിയേയും (ഫെബ്രുവരി 2, 1878 1947 ഫെബ്രുവരി 26),
അവിഭക്ത കമ്മ്യൂണിസ്റ്റ്പാർട്ടിയെയാണ് ഒന്നാം കേരള നിയമസഭയിൽ മാരാരിക്കുളം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്ന സി.ജി. സദാശിവനെയും (13 ഓഗസ്റ്റ് 1913 - 26 ഫെബ്രുവരി 1985),
അടിയന്തരാവസ്ഥക്കാലത്ത് പി.എ.ബക്കറുടെ "കബനീനദി ചുവന്നപ്പോൾ", "യാരോ ഒരാൾ" എന്ന ചിത്രങ്ങള്‍ നിര്‍മ്മിച്ച ചലച്ചിത്ര സംവിധായകനും, സംഗീതജ്ഞനുമായിരുന്ന പവിത്രനെയും (1950 ജൂൺ 1 -2006 ഫെബ്രുവരി 26),
ഇന്ത്യൻ ഫിസിഷ്യനും അമേരിക്കയിൽ മെഡിക്കൽ ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിതയുമായ ആനന്ദി ഗോപാൽ ജോഷി ( 31 മാർച്ച് 1865-1887ഫിബ്രവരി 26),
ഹിന്ദുത്വസൈദ്ധാന്തികൻ എന്ന നിലയിൽ അറിയപ്പെട്ട സ്വാതന്ത്ര്യസമര സേനാനി ആധുനിക ഹിന്ദുത്വ സംഘടനകളുടെ ആരാധ്യപുരുഷനും പ്രചോദകനുമായി കണക്കാക്കപ്പെടുന്ന വിനായക് ദാമോദർ സവർക്കർ എന്ന വീർ സവർക്കറെയും(മെയ്യ് 28, 1883 - 1966 ഫെബ്രുവരി 26),
മാർക്സിസ്റ്റ് ചരിത്രകാരനും ഗണിത ശാസ്ത്രജ്ഞനുമായിരുന്ന ഡി.ഡി. കൊസാംബിയുടെ ഇളയ മകളും , രാജ്യാന്തര പ്രശസ്തയായ സാമൂഹിക ശാസ്ത്രജ്ഞയും വിവിധ കോളജുകളിൽ അധ്യാപികയായും മുംബൈ എസ്.എൻ.ഡി.ടി വനിത സർവകലാശാലയിൽ സ്ത്രീപഠന ഗവേഷണകേന്ദ്രത്തിൻെറ ഡയറക്ടറായും 19ആം നൂറ്റാണ്ടിലെ സ്ത്രീവിമോചക പണ്ഡിത രമാബായിയുടെ രചനകളെ മറാട്ടിയില്‍നിന്നും ഇങ്ക്ളീഷിലെക്ക് മൊഴിമാറ്റം ചെയ്യുകയും ചെയ്ത മീര കൊസാംബി യെയും (24 ഏപ്രിൽ 1939 - 26 ഫെബ്രുവരി 2015),
ബംഗ്ലാദേശിൽ നിന്ന്അ മേരിക്കയിലേക്ക് കുടിയേറി അമേരിക്കൻ പൗരത്വം സ്വീകരിച്ച യുക്തിവാദി ബ്ലോഗെഴുത്തുകാരനും എഴുത്തുകാരനും കഴിഞ്ഞ വര്ഷം ധാക്ക പുസ്തകോൽസവത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ പ്രാദേശിക തീവ്രവാദി സംഘടനയായ അൻസാർ ബംഗ്ലക്കാർ കൊലപ്പെടുത്തുകയും ചെയ്ത അവിജിത് റോയിയെയും (1972 - 26 ഫെബ്രുവരി 2015),
നാസി തടങ്കൽപ്പാളയത്തിൽ നിന്നു രക്ഷപെടുകയും പിന്നീട് ഫ്രഞ്ച് പൗരത്വം സ്വീകരിച്ച് ഫ്രഞ്ച് പ്രതിരോധ മുന്നണിയിലെ അംഗവും മനുഷ്യാവകാശ പ്രവർത്തകനും നയതന്ത്രവിദഗ്ദ്ധനും ജനപ്രിയ ഫ്രഞ്ച് സാഹിത്യകാരനും ആയിരുന്ന സ്റ്റിഫേൻ ഹെസ്സലിനേയും (20 ഒക്ടോബർ 1917 - 27 ഫെബ്രുവരി 2013),
റഷ്യൻ എഴുത്തുകാരനും നോവലിസ്റ്റും ചരിത്രകാരനും ആയിരുന്ന അലക്സാണ്ടർ അംഫിറ്റിയാട്രോവ് നേയും (ഡിസംബർ 26, 1862 -1938 ഫെബ്രുവരി 26),
ബോംബയിൽ ജനിച്ച്, 1871ൽ ഇന്ത്യൻ സിവിൽ സർവീസിൽ ചേരുകയും ഏകദേശം മുപ്പതോളം സെൻട്രൽ പ്രൊവിൻസിൽ സർവീസിൽ തുടരുകയും, സെൻട്രൽ പ്രവിശ്യയുടെ ചീഫ് കമ്മീഷണർ, 1902 ൽ പോലീസ് കമ്മീഷൻറെ പ്രസിഡന്റ് 1903 ബംഗാൾ ലഫ്റ്റനൻറ് ഗവർണർ തുടങ്ങിയ പദവികളിൽ പ്രവർത്തിക്കുകയും
1909 ൽ ഇന്ത്യൻ രാജാക്കന്മാരും കലാപങ്ങളും, 1911 ൽ കഴ്സൺണിന് കീഴിലെ ഇന്ത്യ എന്നീ കൃതികൾ പ്രസിദ്ധീകരിക്കുകയും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പൊതു വിദ്യാലയങ്ങളിൽ ഒന്നായ ചത്തീസ്ഗഡിലെ റായ്പൂർ രാജ്കുമാർ കോളേജ് സ്ഥാപിക്കുകയും അതിൻറെ ആദ്യത്തെ പ്രിൻസിപ്പിൾ ആവുകയും ചെയ്ത ആൻഡ്രൂ ഹെൻഡേഴ്സൺ ലീത്ത് ഫ്രേസറിനേയും (14 നവംബർ 1848 - ഫെബ്രുവരി 26, 1919).
ആദ്യത്തെ മെഷീൻ ഗൺ സൃഷ്ടിച്ചതിൽ പ്രശസ്തനായ അമേരിക്കൻ കണ്ടുപിടുത്തക്കാരൻ റിച്ചാർഡ് ജെ. ഗാറ്റ്ലിംഗിനേയും ( സെപ്റ്റംബർ 12, 1818-1903 ഫിബ്രവരി 26),
ഓസ്ട്രിയൻ സാമ്പത്തിക ശാസ്ത്രജ്ഞൻ, മാർജിനൽ യൂട്ടിലിറ്റി സിദ്ധാന്തത്തിൻ്റെ പ്രവർത്തനത്തിന് പേരുകേട്ട കാൾ മെംഗറിനേയും( 28 ഫെബ്രുവരി 1840-1921ഫിബ്രവരി 26) ,
അമേരിക്കൻ സ്റ്റാൻഡ്-അപ്പ് ഹാസ്യനടൻ, സാമൂഹിക നിരൂപകൻ, ആക്ഷേപഹാസ്യം, അമേരിക്കൻ സമൂഹത്തെയും സംസ്കാരത്തെയും കുറിച്ചുള്ള ഇരുണ്ട, അസെർബിക് നർമ്മത്തിനും വിമർശനങ്ങൾക്കും പേരുകേട്ടവനായ ബിൽ ഹിക്‌സിനേയും (ഡിസംബർ 16, 1961-1994 ഫിബ്രവരി 26),
കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരനും പൊതു പ്രവർത്തകനുമായിരുന്ന പാറായിൽ ഉറുമീസ് തരകനെയും (26 ഫെബ്രുവരി 1906 - 7 നവംബർ 1986),
30 പുസ്തകങ്ങളും 200-ൽ ഏറെ ഗവേഷണ പ്രബന്ധങ്ങളും രചിച്ച കേരളത്തിലെ ഒരു പ്രമുഖ സംസ്കൃത പണ്ഡിതന്‍ കെ.കുഞ്ചുണ്ണി രാജയെയും (1920 ഫെബ്രുവരി 26 - 2005 മേയ് 30) ,
തിരുവിതാംകൂറിലെ ആദ്യത്തെ ബാരിസ്റ്റർ, തിരുവിതാംകൂറിൽനിന്നും ആദ്യമായി ഇംഗ്ലണ്ടിൽ പോയി രാഷ്ട്രീയ പ്രവർത്തനം നടത്തിയ കോൺഗ്രസ് നേതാവ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സെക്രട്ടറിസ്ഥാനം വഹിച്ച ആദ്യത്തെ തിരുവിതാംകൂറുകാരൻ, ഇംഗ്ലണ്ടിലും ഇന്ത്യയിലും ശ്രദ്ധയാകർഷിച്ച വാഗ്മി, എഴുത്തുകാരൻ, 'എഡിറ്റർമാരുടെ എഡിറ്റർ' എന്നു പത്രങ്ങൾ വിശേഷിപ്പിച്ച 'മദ്രാസ് സ്റ്റാൻഡേർഡ്' എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപർ, തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ വിപ്ലവമായ മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവ്, ഈഴവരും മറ്റു പിന്നാക്ക സമുദായങ്ങളും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ബ്രിട്ടീഷ് പാർലമെന്റിൽ ഉന്നയിക്കാൻ ഡോ. പൽപ്പുവിന്റെ അഭ്യർഥനപ്രകാരം സ്വാമി വിവേകാനന്ദന്റെ കത്തുമായി ഇംഗ്ലണ്ടിലേക്ക് പോയ സാമൂഹിക പരിഷ്‌കർത്താവ് മലയാളി മെമ്മോറിയൽ സമർപ്പണത്തിന്റെ മുന്നണിപ്പോരാളിഎന്നി നിലകളില്‍ തിളങ്ങിയ ബാരിസ്റ്റർ ജി.പി. പിള്ള എന്ന ജി. പരമേശ്വരൻ പിള്ള(26 ഫെബ്രുവരി 1864 - 1903 മേയ് 21),
/sathyam/media/media_files/JzdxYndoBCEyfRQubrCU.jpg)
ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും നാടകത്തിലും സജീവമായിരുന്ന പ്രമുഖ നാടകകൃത്തും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന കടവൂർ ജി. ചന്ദ്രൻപിള്ള(26 ഫെബ്രുവരി 1940 - സെപ്റ്റംബർ 2007) ,
കടുത്തുരുത്തി നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ രണ്ടുതവണ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനായിരുന്ന പി.സി. തോമസ് പന്നിവേലിലിനെയും (1938 ഫെബ്രുവരി 26 – 2009 മേയ് 27),
ആധുനിക ഇസ്രയേൽ രൂപീകരണത്തിന് മുഖ്യ പങ്കുവഹിച്ച ഇസ്രായേലിലെ മുൻ പ്രധാനമന്ത്രി ഏരിയൽ ഷാരോണിനെ യും (26 ഫെബ്രുവരി 1928 - 11 ജനുവരി 2014)
ഇല്യുസ്‌ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യ,നവഭാരത് ടൈംസ്, ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്‌സ്‌പ്രസ്,​ ടൈംസ് ഓഫ് ഇന്ത്യ , ഏഷ്യൻ ഏജ് തുടങ്ങിയ ആനുകാലികങ്ങളില്‍ സ്ഥിരമായി കാർട്ടൂൺ വരച്ചിരുന്ന സുധീർ തായ്ലാങ്ങിനെയും (1960 ഫെബ്രുവരി 26 -2016 ഫെബ്രുവരി 6),
ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറും, വൈമാനികനും 1908 മുതൽ എഡിസണിന്റെ അഗ്രഗാമികളുടെ പ്രസിഡന്റും ഏലിയറ്റ് ക്രെസ്സൺ മെഡൽ ജേതാവുകൂടിയായിരുന്ന വില്ല്യം ജോസെഫ് ഹാമെർ നേയും (1858 ഫെബ്രുവരി 26 — 1934 മാർച്ച് 24),
ഒരു ഫ്രഞ്ച് റൊമാൻ്റിക് കവിയും നോവലിസ്റ്റും രാഷ്ട്രീയക്കാരനുമായിരുന്ന വിക്ടർ ഹ്യൂഗോയേയും ( 26 ഫെബ്രുവരി 1802 - 22 മെയ് 1885),
നീല ജീൻസ് നിർമ്മിക്കുന്ന ആദ്യത്തെ കമ്പനി സ്ഥാപിച്ച, 1853-ൽ കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്‌കോയിൽ ലെവി സ്‌ട്രോസ് ആൻഡ് കോ. (ലെവീസ്) സ്ഥാപനം ആരംഭിച്ച ലെവി സ്ട്രോസിനേയും (ഫെബ്രുവരി 26, 1829-1902 സെപ്റ്റംബർ 26 ),
ഒരു അമേരിക്കൻ വ്യവസായിയും വൈദ്യനും പുരോഗമന പ്രസ്ഥാനത്തിൻ്റെ വക്താവുമായിരുന്ന ജോൺ ഹാർവി കെല്ലോഗിനേയും (ഫെബ്രുവരി 26, 1852 - ഡിസംബർ 14, 1943),
അമേരിക്കൻ ഗായകൻ, ഗാനരചയിതാവ്, നടൻ, തൻ്റെ ആഴമേറിയ, വ്യതിരിക്തമായ ശബ്ദത്തിനും, "റിംഗ് ഓഫ് ഫയർ", "ഐ വാക്ക് ദ ലൈൻ" തുടങ്ങിയ ഹിറ്റ് ഗാനങ്ങളുള്ള നാടോടി സംഗീത വിഭാഗങ്ങൾ, റോക്ക് ആൻഡ് റോൾ എന്നിവയ്‌ക്കും അദ്ദേഹം നൽകിയ സംഭാവനകൾക്ക് പേരുകേട്ട ജോണി കാഷിനേയും (ജനനം ജെആർ ക്യാഷ് ; ഫെബ്രുവരി 26, 1932 - സെപ്റ്റംബർ 12, 2003)
ഓര്‍മ്മിക്കുന്നു.!
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us