ഇന്ന് ഫിബ്രവരി 28: ഭാരതീയ ശാസ്ത്ര ദിനം ! പദ്മപ്രിയയുടേയും ശ്രീനിവാസിന്റെയും ജന്മദിനം: അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി രൂപീകൃതമായതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
fUntitled45.jpg

1199  കുംഭം 15
ചിത്തിര  /  ചതുർത്ഥി
2024 ഫിബ്രവരി 28, ബുധൻ

ഇന്ന്;

* ഭാരതീയ ശാസ്ത്ര ദിനം !
************
[ നോബൽ ജേതാവ് സി.വി. രാമൻ, തന്റെ രാമൻ ഇഫക്ട് കണ്ടു പിടിച്ച കാര്യം 1928ൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ദിവസം ]

Advertisment
  • അപൂർവ രോഗ ദിനം!
  • feUntitled45.jpg
    ***********
    [ Rare Disease Day ; ലോകമെമ്പാടുമുള്ള 300 ദശലക്ഷം ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും പരിചരണക്കാർക്കും ഒരു അപൂർവ രോഗവുമായി അവബോധം വളർത്തുകയും മാറ്റം സൃഷ്ടിക്കുകയും ചെയ്യുന്നു.]

* ആഗോള സ്‌കൗസ് ദിനം!
***********
[ Global Scouse Day ;  യു.കെ യിലെ ലിവർപൂൾ നഗരത്തിൽ അവിടുത്തെ ആളുകളെയും ഭക്ഷണത്തെയും സംസ്കാരത്തെയും വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് 'സ്കൗസ്.: പരമ്പരാഗതമായി ക്യാരറ്റ്, ഉരുളക്കിഴങ്ങ്, ടേണിപ്സ്, ആട്ടിൻകുട്ടി എന്നിവ പോലെ അവശേഷിക്കുന്ന പച്ചക്കറികളും മാംസങ്ങളും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു ഇറച്ചി വിഭവം.!

* ദേശീയ പിങ്ക് ദിനം! 
**********
[ National Pink Day ; കാനഡയിൽ നിന്ന് ആരംഭിച്ച ഒരു ദിനാചാരണം. ദയയ്ക്കും ബഹുമാനത്തിനും വേണ്ടി നിലകൊള്ളുന്നവരായിരിക്കുക. ഒരുമിച്ച്,  ഒരു മാറ്റം വരുത്താനും ഭീഷണിപ്പെടുത്തലില്ലാതെ ഒരു ലോകം സൃഷ്ടിക്കാനും കഴിയും.]

* തൈവാൻ: Peace Memorial Day !
* അറബ് രാജ്യങ്ങൾ: അദ്ധ്യാപക ദിനം !

USA ;
National Floral Design Day !
Inconvenience Yourself Day ! 
National Chocolate Souffle Day! 
National Tooth Fairy Day !
National Public Sleeping Day!

          ഇന്നത്തെ മൊഴിമുത്ത്
.       ്്്്്്്്്്്്്്്്്്്്്്്
 "അനന്യ സാധാരണമുള്‍പ്രമോദ- മനന്തമേകം മധുദേവിയാളെ വിനഷ്ടസര്‍വെതരചിന്തരായ- ജ്ജനങ്ങള്‍ സേവിപ്പതിനുദ്യമിച്ചാല്‍  മിടുക്കു കൈകൊണ്ടഥ മദ്യകുംഭ- മെടുത്തു വക്തത്തൊടു ചേര്‍ത്തൊരുത്തന്‍, അടുത്തിരിപ്പോര്‍ കൊതി പൂകിടുമ്മാ- റൊടുക്കമില്ലാതെ കുടിച്ചു താനേ!" 

(യാദവന്മാര്‍ക്കു കിട്ടിയ ശാപഫലകാലം സമാഗതമായപ്പോള്‍ അവര്‍ക്കിടയില്‍ മദ്യപാനവും തുടര്‍ന്ന്‌ പരസ്പരം കലഹങ്ങളും മൂലം യാദവകുലം നശിക്കുന്നതിനെയാണ്‌ മുകളിലെ പദ്യശകലത്തില്‍ വര്‍ണിച്ചിരിക്കുന്നത്‌.)

febUntitled45.jpg

[ -മഹാകവി വടക്കൂംകൂര്‍ രാജരാജ വര്‍മ്മ രാജ ]
     *********** 

തെലുങ്ക് ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്നുവരുകയും പിന്നീട് ഒരു ഹിന്ദി ചിത്രത്തിലും നിരവധി മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുകയും ചെയ്തിട്ടുള്ള മലയാളം- തമിഴ് ചലച്ചിത്രനടിയും നർത്തകിയുമായ പദ്മപ്രിയയുടേയും (1980), 

മാൻഡലിൻ വിദഗ്ധൻ, ഇന്ത്യൻ ക്ലാസ്സിക്കൽ  സംഗീതത്തിന്റെ മൊസാർട്ട്,  പാശ്ചാത്യ സംഗീത ഉപകരണമായ മാൻഡലിനെ കർണാടക സംഗീതവുമായി ബന്ധപ്പെടുത്തി വിപുലപ്പെടുത്തിയ വ്യക്തിയുമായ ശ്രീനിവാസിൻ്റെയും (1969),

രണ്ടു തവണ മദ്ധ്യപ്രദേശിന്റെ മുഖ്യ മന്ത്രി ആയിരുന്ന കോൺഗ്രസ്സിന്റെ തല മുതിർന്ന നേതാവായ ദിഗ് വിജയ് സിംഗിന്റേയും (1947), 

മുൻ ഇന്ത്യൻ ക്രിക്കറ്റർ കഴ്സൺ ഗവ്റിയുടേയും (1951) ,എക്കാലത്തെയും മികച്ച റേസിംഗ് ഡ്രൈവർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന, കൂടാതെ ഇന്ത്യനാപോളിസ് 500, ഡേടോണ 500, ഫോർമുല വൺ വേൾഡ് ചാമ്പ്യൻഷിപ്പ് എന്നിവ നേടിയ ഒരേയൊരു ഇറ്റാലിയൻ- അമേരിക്കൻ റേസിംഗ് ഡ്രൈവർ 
മരിയോ ആൻഡ്രെറ്റിയുടേയും  ( 1940),

 പ്രൈംടൈം എമ്മി അവാർഡും 4 സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡുകൾക്കും മൂന്ന് ഗോൾഡൻ ഗ്ലോബ് അവാർഡുകൾക്കുമുള്ള നോമിനേഷനുകളും ലഭിച്ചിട്ടുള്ള, ദി ബിഗ് ലെബോവ്‌സ്‌കി, ദി ബാറ്റ്‌മാൻ തുടങ്ങിയ ചിത്രങ്ങളിലെ വൈവിധ്യമാർന്ന പ്രകടനങ്ങൾക്ക് പേരുകേട്ട അമേരിക്കൻ നടനും എഴുത്തുകാരനും സംവിധായകനുമായ ജോൺ ടർതുറോയുടെയും (1957) ജന്മദിനം ! 

ഇന്നത്തെ സ്മരണ!!
********
ഡോക്ടർ രാജേന്ദ്രപ്രസാദ് മ.
(1884- 1963 )
വടക്കൂംകൂര്‍ രാജരാജവര്‍മ്മ രാജ മ.(1832-1970 )
പി.വി ഉലഹന്നാന്‍ മാപ്പിള മ. (1993)
ചാർലീസ് നിക്കോൾ മ.(1886-1936)
അർണോൾഡ് ഡോൾമെച്ച് മ.(1858-1940)
ഖോസ്രോ പർവിസ് || മ. (-628)
ഹെൻറി ജെയിംസ് ഒ.എം മ. (1843-1916)
ജെയ്ൻ ജെറാൾഡിൻ റസ്സൽ മ.
(1921 -2011),

febUntitled45.jpg

പമ്മൻ  ജ. (1920-2007 )
ഇന്നസന്റ്  ജ. (1948-2023)
കെ. അനിരുദ്ധൻ ജ. (1927-2016) 
കെ.ആർ രാമനാഥൻ ജ. (1893-1984)
യു.ശ്രീനിവാസ് ജ. (1969 -1914)
രവീന്ദ്ര ജയിൻ ജ. (1974- 2015)
ജോൺ ടെനിയേൽ ജ. (1820-2014)
ലീനസ് പോളിങ് ജ. (1901-1994)

ചരിത്രത്തിൽ ഇന്ന്…
*********
870-ൽ കോൺസ്റ്റാൻ്റിനോപ്പിളിലെ നാലാമത്തെ കൗൺസിൽ അടച്ചു, ബൈസൻ്റൈൻ ഐക്കണോ ക്ലാസത്തിൻ്റെ അന്ത്യം കുറിച്ചു.

1710 - ഹെൽസിംഗ്ബോർഗ് യുദ്ധത്തിൽ സ്വീഡിഷ്സൈന്യം ഡാനിഷ്സൈന്യത്തെ പരാജയപ്പെടുത്തി, തെക്കൻ സ്വീഡൻ്റെ നിയന്ത്രണം ഉറപ്പാക്കി.

1854 - അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി രൂപീകൃതമായി.

1784 - ഇവാഞ്ചലിസ്റ് ജോൺ വെസ്‌ലി മെതഡിസ്റ്റ് സഭ സ്ഥാപിച്ചു.

1922- ബ്രിട്ടൻ സ്വതന്ത്ര ഈജിപ്തിനെ അംഗീകരിച്ചു.

1924 - കേരളത്തിൽ സാമൂഹിക മാറ്റങ്ങൾക്ക്‌ തിരി കൊളുത്തിയ വൈക്കം സത്യാഗ്രഹത്തിന്‌  'കോൺഗ്രസ്സ്‌ ഡെപ്യൂട്ടേഷൻ' തീരുമാനമെടുത്തു.

1928 - സി.വി. രാമൻ, രാമൻ പ്രഭാവം പ്രസിദ്ധീകരിച്ചു.

1933 - ജർമൻ പ്രസിഡന്റ് പോൾ വോൻ ഹിൻഡൻബർഗ്, അഭിപ്രായ സ്വാന്തന്ത്ര്യം നിരോധിച്ചു.

1935 - വാലസ് കരോത്തേഴ്സ്, നൈലോൺ കണ്ടു പിടിച്ചു.

1947 - തായ്‌വാനിലെ ഒരു സർക്കാർ വിരുദ്ധ കലാപം ചിയാങ് കൈ-ഷെക്കിൻ്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ഓഫ് ചൈന ഗവൺമെൻ്റിൻ്റെ അക്രമാസക്തമായ അടിച്ചമർത്തലിന് കാരണമായി, അതിൻ്റെ ഫലമായി 18,000-28,000 പേർ മരിക്കുകയും വൈറ്റ് ടെററിന് തുടക്കമിടുകയും ചെയ്തു.

1948 - ആർ.കെ. ഷൺമുഖം ചെട്ടി സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ സമ്പൂർണ ബഡ്ജറ്റ് അവതരിപ്പിച്ചു.

1953 - ജീവ ശാസ്ത്രജ്ഞന്മാരായ ഫ്രാൻസിസ് ക്രിക്ക്, ജെയിംസ് വാട്സൻ എന്നിവർ ഡി.എൻ.എ യുടെ രാസ ഘടന കണ്ടു പിടിച്ചു.

1957 - കേരള നിയമസഭയിലേക്ക് പ്രഥമ തെരഞ്ഞെടുപ്പ് തുടങ്ങി.

1972 - അമേരിക്കയും ചൈനയും ഷൻ‌ഗായ് കമ്മ്യൂണിക്കിൽ ഒപ്പു വച്ചു.

1974 - ഏഴു വർഷങ്ങൾക്കു ശേഷം, അമേരിക്കയും ഈജിപ്തും നയതന്ത്രബന്ധങ്ങൾ പുന:സ്ഥാപിച്ചു.

1975 - ലണ്ടനിലെ മൂർഗേറ്റ് സ്റ്റേഷനിലുണ്ടായ ഒരു ട്യൂബ് ട്രെയിൻ അപകടത്തിൽ 43 പേർ മരിച്ചു.

1984 -  പോപ്പ് രാജാവ് മൈക്കൽ ജാക്സൺ 26-ാമത് ഗ്രാമി അവാർഡുകളിൽ 8 ഗ്രാമി പുരസ്കാരങ്ങൾ നേടി.

1986 -  സ്വീഡിഷ് പ്രധാനമന്ത്രി ഒലോഫ് പാം സ്റ്റോക്ക്ഹോമിൽ കൊല്ലപ്പെട്ടു.

feb11Untitled45.jpg

1991 - ഐക്യരാഷ്ട്രസഭ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഗൾഫ് യുദ്ധം അവസാനിച്ചു.

1998 - സെർബിയൻ പോലീസ് കൊസോവോയിലെ വംശീയ അൽബേനിയൻ വിഘടന വാദികൾക്കെതിരെ ആക്രമണം ആരംഭിച്ചു, ഇത് ഒരു വർഷം നീണ്ടുനിൽക്കുന്ന സംഘർഷത്തിനും നാറ്റോ ഇടപെടലിനും കാരണമായി.

2002 - അഹമ്മദാബാദിലെ വർഗ്ഗീയ ലഹളയിൽ അമ്പത്തഞ്ചോളം പേർ മരിച്ചു.

2005 - ഇറാഖിലെ അൽ ഹിലയിലെ ഒരു പോലീസ് റിക്രൂട്ടിംഗ് സെന്ററിൽ ഒരു ചാവേർ ബോംബിംഗിൽ 127 പേർ കൊല്ലപ്പെട്ടു.

2013 -  ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനം രാജിവച്ചു, 1415-ൽ ഗ്രിഗറി പന്ത്രണ്ടാമന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപാപ്പയായി.

2016 - 88-ാമത് അക്കാദമി അവാർഡുകളിൽ, അതിജീവന-നാടക ചിത്രമായ ദി റെവനൻ്റിനായി ലിയനാർഡോ ഡികാപ്രിയോ മികച്ച നടനുള്ള ഓസ്കാർ നേടി. ബ്രീ ലാർസൺ മികച്ച നടിക്കുള്ള ഓസ്കാർ നേടി.

2016- റസൂൽ പൂക്കുട്ടി, ശബ്ദ സംഗീത രംഗത്തെ ഗോൾഡൻ റീൽ പുരസ്കാരം നേടി.
************
ഇന്ന്‍;
റിപബ്ലിക് ഇൻഡ്യയുടെ പ്രഥമ രാഷ്ട്രപതിയും,  കോണ്ഗ്രസ്   പ്രവർത്തകനും, അഭിഭാഷകനും  സ്വാതന്ത്ര സമര സേനാനിയും, ഭരണഘടനാ നിർമ്മാണസഭയുടെ (കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി)അദ്ധ്യക്ഷനും ഇൻഡ്യാ ഡിവൈഡഡ് എന്ന പുസ്തകത്തിന്റെ കര്‍ത്താവും  ആയിരുന്ന . ബീഹാർ ഗാന്ധി എന്ന അപരനാമധേയത്തിൽ അറിയപ്പെട്ടിരുന്ന ഭാരതരത്ന   ഡോക്ടർ രാജേന്ദ്രപ്രസാദിനെയും (ഡിസംബർ 3, 1884 – ഫെബ്രുവരി 28, 1963),

സംസ്കൃതത്തിലുണ്ടായിട്ടുള്ള പുരാണ പ്രസിദ്ധങ്ങളായ കഥകളെ ഉപജീവിച്ച്‌ ഭാഷയില്‍ മഹാകാവ്യങ്ങള്‍, ഖണ്ഡകാവ്യങ്ങള്‍, വ്യാഖ്യാനങ്ങള്‍, തുടങ്ങി അനേകം  ഉത്തമഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ച്‌ ഭാഷയെ പോഷിപ്പിച്ച പണ്ഡിതമണ്ഡലമണ്ഡിതനും, മഹാജ്ഞാനിയുമായിരുന്ന കവിതിലകന്‍ വടക്കൂംകൂര്‍ രാജരാജവര്‍മ്മ രാജയെയും ( നവംബര്‍ 27 , 1891 - ഫെബ്രുവരി 28,1970 ),

കേരള യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ യു.ജി.സി. പ്രൊഫസറും, എസ്.ബി. കോളേജിലെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായിരുന്ന യശഃശരീനായ പ്രൊഫ. പി.വി. ഉലഹന്നാന്‍ മാപ്പിളയെയും (1905 1 ജനുവരി - 1993 ഫെബ്രുവരി 28),

 സാംക്രമിക രോഗങ്ങൾക്കുള്ള സിറവും വാക്സിനുകളും നിർമ്മിക്കുന്ന ഒരു പ്രധാന കേന്ദ്രമായി ടൂണിസ് പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായി  വികസിപ്പിക്കുകയും പേനുകളാണ് ടൈഫസ് രോഗ സംക്രമണ കാരകങ്ങൾ കണ്ടെത്തിയതിനു നോബൽ സമ്മാനം ലഭിച്ച  ഫ്രഞ്ച് ബാക്ടീരിയ വിജ്ഞാനിയായ ചാർലീസ് നിക്കോളിനെയും (21 സെപ്റ്റംബർ 1866-1936 ഫെബ്രുവരി 28),

feb12Untitled45.jpg

പുരാതന സംഗീത കലയ്ക്കും പുരാതന വാദ്യോപകരണങ്ങൾക്കും പ്രചുരപ്രചാരം നൽകിയ വിദഗ്ദ്ധനായ സംഗീതജ്ഞൻ എന്ന പ്രശസ്തി നേടിയ ഇംഗ്ലീഷ് സംഗീത ശാസ്ത്രകാരനായിരുന്ന അർണോൾഡ് ഡോൾമെച്ചിനെയും (24  ഫെബ്രുവരി 1858-1940 ഫെബ്രുവരി 28),

മുസ്ലീം അധിനിവേശത്തിന് മുമ്പ് ഇറാൻ ഭരിക്കുകയും ബൈസൻ്റൈൻ സാമ്രാജ്യവുമായുള്ള യുദ്ധങ്ങൾക്ക് പെരുമായാർന്ന അവസാനത്തെ മഹാനായ പേർഷ്യയിലെ രാജാവുമായിരുന്ന  (ഷാ - 590 മുതൽ 628 വരെ,) ഖോസ്രോ പർവിസ് എന്നറിയപ്പെടുന്ന ഖോസ്രോ II മനേയും (-628),

സാഹിത്യ റിയലിസത്തിനും സാഹിത്യ ആധുനികതയ്ക്കും ഇടയിലുള്ള ഒരു പ്രധാന പരിവർത്തന വ്യക്തിയായി  കണക്കാക്കപ്പെടുകയും  "ദ പോട്രെയ്റ്റ് ഓഫ് എ ലേഡി", "ദി ടേൺ ഓഫ് ദി സ്ക്രൂ" തുടങ്ങിയ കൃതികളിലെ കഥാപാത്രങ്ങളുടെ സങ്കീർണ്ണവും മനഃശാസ്ത്രപരവുമായ സമീപനത്തിലൂടെ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മികച്ച നോവലിസ്റ്റുകളിൽ ഒരാളായി കണക്കാക്കപ്പെടുകയും ചെയ്യുന്ന അമേരിക്കൻ - ബ്രിട്ടീഷ് എഴുത്തുകാരൻ ഹെൻറി ജെയിംസ് ഒഎംനേയും  ( 15 ഏപ്രിൽ 1843-1916 ഫെബ്രുവരി 28), 

അമേരിക്കൻ നടിയും ഗായികയും 1940 കളിലും 50 കളിലും തൻ്റെ നല്ല രൂപത്തിലൂടെയും ജെൻ്റിൽമെൻ പ്രിഫർ ബ്ളോണ്ടസ്, ദി ഔട്ട്‌ലോ എന്നീ ചിത്രങ്ങളിലൂടെയും ലൈംഗിക ചിഹ്നമായി മാറിയിരുന്ന അമേരിക്കൻ അഭിനേത്രി ഏണസ്റ്റിൻ ജെയ്ൻ ജെറാൾഡിൻ റസ്സലിനേയും  (ജൂൺ 21, 1921 -2011 ഫെബ്രുവരി 28),

'ചട്ടക്കാരി'യിലൂടെ മികച്ച കഥയ്ക്കുള്ള 1974ലെ കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച മലയാളത്തിലെ ഒരു സാഹിത്യകാരനും നോവലിസ്റ്റുമായ പമ്മൻ എന്ന ആർ.പി. പരമേശ്വര മേനോനേയും (28 ഫെബ്രുവരി 1920 – 3 ജൂൺ 2007),

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റും  ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ   പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ മുൻ  പ്രതിനിധിയും, ചലച്ചിത്ര നിർമ്മാതാവും, ഹാസ്യ നടനും, സ്വഭാവനടനും ആയ   തെക്കേത്തല വറീത് ഇന്നസന്റ് എന്ന ഇന്നസന്റിനേയും (1948 ഫിബ്രവരി 28 -26മാർച്ച് 2023),

സി.പി.ഐ.(എം)ന്റെ പ്രമുഖ നേതാവും നിയമസഭാസാമാജികനുമായിരുന്ന കെ. അനിരുദ്ധനെയും (1927 ഫെബ്രുവരി 28- മെയ് 22, 2016),

65Untitled45.jpg

അന്തരീക്ഷവിജ്ഞാനം പിച്ചവെച്ചു തുടങ്ങിയ കാലത്തു തന്നെ തന്റെതായ സംഭാവനകൾ നൽകി ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരു മലയാളി ശാസ്ത്രജ്ഞനും അഹമ്മദബാദ് ഫിസിക്കൽ ലബോറട്ടറിയുടെ ആദ്യത്തെ ഡയറക്ടറും 1965ൽ പത്മഭൂഷൻ പുരസ്കാരവും 1976ൽ പത്മവിഭൂഷൻ പുരസ്കാരവും  നേടിയ പ്രൊഫ. കെ.ആർ. രാമനാഥൻ എന്ന കൽപ്പാത്തി രാമകൃഷ്ണ രാമനാഥനേയും  (28 ഫെബ്രുവരി 1893 -1984 ഡിസംബർ 31), 

മാൻഡോലിനിൽ കർണാടക സംഗീതംവായിച്ച്  ശ്രദ്ധേയനായ യു.ശ്രീനിവാസ് അഥവാ ഉപ്പലാപു ശ്രീനിവാസിനെയും (1969 ഫെബ്രുവരി 28 -  2014 സെപ്തംബർ 19), 

സുജാത, സുഖം സുഖകരം, ആകാശത്തിന്റെ നിറം എന്നീ മൂന്ന് മലയാള ചിത്രങ്ങള്‍ക്കുള്‍പ്പടെ നൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള സംഗീത സംവിധായകനും യേശുദാസിനെ ഹിന്ദി സിനിമാ ലോകത്തിനു പരിചയപ്പെടുത്തി കൊടുത്ത  രവീന്ദ്ര ജയിനിനെയും (ഫെബ്രുവരി 28,1944-2015 ഒക്റ്റോബർ 9 ),

പഞ്ച് എന്ന ഹാസ്യമാസികക്കു വേണ്ടി രണ്ടായിരത്തിലേറെ കാർട്ടൂണുകളും നിരവധി കാരിക്കേച്ചറുകളും അനേകം രാഷ്ട്രീയ കാർട്ടൂണുകളും രചിച്ച കാർട്ടൂണിസ്റ്റും,ലൂയിസ് കരോളിന്റെ ആലീസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർലാന്റ, ഈസൊപ്സ് ഫേബിൾസ് , ലല്ലാറൂഖ് ,ത്രൂ ദ് ലുക്കിംഗ് ഗ്ളാസ്സ് ,തുടങ്ങി മുപ്പതോളം  ഗ്രന്ഥങ്ങൾക്കു   ചിത്രീകരണം നിർവഹിച്ച ഇല്ലസ്ട്രേറ്ററും , ജലച്ചായ ചിത്രകാരനും ആയിരുന്ന ജോൺ ടെനിയേലിനെയും  (1820 ഫെബ്രുവരി 28-1914 ഫെബ്രുവരി 25),

ഒരു അമേരിക്കൻ രസതന്ത്രജ്ഞൻ, ജൈവ രസതന്ത്രജ്ഞൻ, രാസ എഞ്ചിനീയർ, സമാധാന പ്രവർത്തകൻ, എഴുത്തുകാരൻ, അധ്യാപകൻ എന്നിങ്ങനെ 20-ാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ശാസ്ത്രജ്ഞരിൽ ഒരാളായി പരക്കെ അറിയപ്പെടുന്ന ലിനസ് കാൾ പോളിങ്ങ് FRS (ഫെബ്രുവരി 28, 1901 -1994 ഓഗസ്റ്റ് 19) ഓര്‍മ്മിക്കുന്നു.!!!

' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment