ഇന്ന് മെയ് 22; നരസിംഹ ജയന്തിയും കൂർമ്മ ജയന്തി ഇന്ന്, നടൻ നെടുമുടി വേണുവിന്റെയും നടി സീമയുടെയും ജന്മദിനം ഇന്ന്, ആദ്യ ഒളിമ്പിക്സ് ആഥൻസിൽ ആരംഭിച്ചതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
charithrathiii.jpg

.  ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

🌅ജ്യോതിർഗ്ഗമയ🌅

1199 എടവം 8
ചോതി / ചതുർദ്ദശി
2024 മെയ് 22, ബുധൻ

ഇന്ന്,

          * നരസിംഹ ജയന്തി!!!

[മഹാവിഷ്ണുവിൻ്റെ അർദ്ധ മനുഷ്യനും അർദ്ധ സിംഹാവതാരവുമായ നരസിംഹ ഭഗവാൻ്റെ ദർശന ദിനമാണ് ശ്രീ നരസിംഹ ജയന്തി. വൈശാഖ മാസത്തിലെ ശുക്ല ചതുർദശിയിൽ (ദീപ്തമായ രണ്ടാഴ്ചയുടെ പതിനാലാം ദിവസം) സന്ധ്യാസമയത്താണ് നരസിംഹ ഭഗവാൻ പ്രത്യക്ഷപ്പെട്ടത്.]

Advertisment

publive-image

               * കൂർമ്മ ജയന്തി!!!

[ ഹിന്ദു കലണ്ടർ അനുസരിച്ച്, വൈശാഖ മാസത്തിലെ പൂർണിമയിൽ (പൂർണ്ണചന്ദ്ര ദിനം) കൂർമ്മ ജയന്തി നടക്കുന്നു. 2024-ലെ കൂർമ്മ ജയന്തിയുടെ  തിഥി സമയവും ഇങ്ങനെ,; കൂർമ്മ ജയന്തി മുഹൂർത്തം: 05:17 PM  മുതൽ 08:13 PM
പൂർണിമ തിഥി ആരംഭിക്കുന്നത്: 09:17, 
അവസാനിക്കുന്നത്  മെയ് 23- ന്,  09:52 
  
  *അന്തഃരാഷ്ട്ര ജൈവവൈവിധ്യ ദിനം  !
    
[Day for Biological Diversity ;
കുൻമിംഗ്- മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ചട്ടക്കൂട് നടപ്പിലാക്കുന്നതിനെ പിന്തുണച്ച് ജൈവവൈവിധ്യത്തിൻ്റെ നഷ്ടം തടയുന്നതിനും തിരിച്ചെടുക്കുന്നതിനും എല്ലാ പങ്കാളികൾക്കും വേണ്ടിയുള്ള പ്രവർത്തനത്തിനുമുള്ള ആഹ്വാനമാണ് 2024ലെ ജൈവ വൈവിധ്യത്തിനായുള്ള അന്താരാഷ്ട്ര ദിനത്തിൻ്റെ (ഐഡിബി) പ്രമേയമായ “പദ്ധതിയുടെ ഭാഗമാകൂ”. ജൈവവൈവിധ്യ പദ്ധതി എന്നും അറിയപ്പെടുന്നു .]publive-image

*ഷെർലക്‌ ഹോംസ്‌ ദിനം !
.   
[ ഇന്ന് സർ ആർതർ കോനൻ ഡോയലിൻ്റെ 159-ാം ജന്മവാർഷികമാണ്, നമ്മുടെ പ്രിയപ്പെട്ട കുറ്റാന്വേഷകനെയും അദ്ദേഹത്തെ സൃഷ്ടിച്ച ഇതിഹാസ എഴുത്തുകാരനെയും ആഘോഷിക്കുന്നതിനായി 2013 മുതൽ ഷെർലക് ഹോംസ് ദിനമായും ആ ദിവസം അടയാളപ്പെടുത്തി.]

*ലോക ഗോത്ത് ദിനം !

[ഗോത്തിക് സംഗീത ദിനമായി പല രാജ്യങ്ങളിലും ആചരിക്കുന്നു.]

  ശ്രീലങ്ക റിപ്പബ്ലിക് ദിനം !
*ഹെയ്തി: ദേശീയ പരമാധികാര ദിനം !

*പുതിയ ദിന പ്രഖ്യാപനം  ഇൻ്റർനാഷണൽ ബിയിംഗ് യു ഡേ !

  • International Being You Day !
    [ദേശീയ ദിന കലണ്ടറും ഡോ. ​​ഡെയ്ൻ ഹീറും ചേർന്ന് 2021-ൽ സ്ഥാപിച്ചത്..]
  • publive-image

*ലോക പലോമ ദിനം !

[ World Paloma Day :  ലോക പലോമ ദിനം മെക്സിക്കോയുടെ ദേശീയ പാനീയത്തെ അംഗീകരിക്കുന്നു. ടെക്വിലയും ഗ്രേപ്ഫ്രൂട്ട് സോഡയും ഉപയോഗിച്ച് നിർമ്മിച്ച ഈ ഉന്മേഷദായകമായ കോക്ടെയ്ൽ തീർച്ചയായും ആഘോഷിക്കേണ്ടതാണ്!]

* USA ;

*ദേശീയ സോളിറ്റയർ (ചീട്ടുകളി)ദിനം !

[National SolitaireDay : സോളിറ്റയർ ദിനം 200 വർഷത്തിലേറെയായി നിലനിൽക്കുന്ന ഒരു കാർഡ് ഗെയിമിനെ അംഗീകരിക്കുന്നു. ക്ലോണ്ടൈക്ക് എന്നും അറിയപ്പെടുന്ന, ഗെയിമിൻ്റെ ക്ലാസിക് പതിപ്പ് 52 പ്ലേയിംഗ് കാർഡുകളുടെ ഒരു സാധാരണ ഡെക്ക് ഉപയോഗിക്കുന്നു. ഓരോ സ്യൂട്ടിലും താഴ്ന്നത് മുതൽ ഉയർന്നത് വരെയുള്ള ഒരു കൂട്ടം കാർഡുകൾ സൃഷ്ടിച്ച് ബോർഡ് ക്ലിയർ ചെയ്യുക എന്നതാണ് ഗെയിമിൻ്റെ ലക്ഷ്യം.  ഓരോ സ്യൂട്ടും പൂർത്തിയാക്കിയാൽ, കളിക്കാരൻ സോളിറ്റയർ ഗെയിമിൽ വിജയിക്കും]

* ഹാർവി മിൽക്ക് ഡേ! 

[ Harvey Milk Day;  മെയ് 22-ന് ആചരിക്കുന്ന ഹാർവി മിൽക്ക് ഡേ, ഹാർവി മിൽക്കിന്റെ ജന്മദിനത്തെയും പാരമ്പര്യത്തെയും അനുസ്മരിക്കുന്നു.  അമേരിക്കൻ സ്വവർഗ്ഗാനുരാഗ അവകാശ പ്രസ്ഥാനത്തിന്  (LGBTQ) തുടക്കമിട്ട അദ്ദേഹം കാലിഫോർണിയയിലെ പൊതു ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വവർഗ്ഗാനുരാഗിയായിരുന്നു.] publive-image

* ദേശീയ സംഖ്യാ ദിനം! 

[ National Numeracy Day; ചില വ്യായാമങ്ങൾ ചെയ്തുകൊണ്ട് നിങ്ങളുടെ സംഖ്യാ വൈദഗ്ധ്യം മെച്ചപ്പെടുത്തുക, അല്ലെങ്കിൽ നിങ്ങളുടെ മസ്തിഷ്കം പ്രവർത്തിക്കാൻ ഒരു ക്ലാസ് എടുക്കുക, അക്കങ്ങളെയും സംഖ്യകളെയും കുറിച്ച് വീണ്ടും ചിന്തിക്കുക.]

* ദേശീയ ബോസ് ബേബ് ദിനം ! 

[ National Boss Babe Day ; ഊർജ്ജസ്വലരായ സ്ത്രീകൾ പരസ്പരം പഠിക്കാനും പിന്തുണയ്ക്കാനും ആത്മവിശ്വാസത്തോടെ, ധൈര്യത്തോടെ, തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാൻ സ്ത്രീകളെ  ശാക്തീ- കരിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി 
സമർപ്പിച്ചിരിക്കുന്ന ദിനം ]publive-image

* ബിറ്റ്കോയിൻ പിസ്സ ദിനം!

[ Bitcoin Pizza Day ;  ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് നടത്തിയ ആദ്യത്തെ വാങ്ങൽ അടയാളപ്പെടുത്തിയ ചരിത്രപരമായ ഇടപാട് ആഘോഷിക്കുന്നു, ഇത് ക്രിപ്‌റ്റോ കറൻസിയുടെ ഭാവിയിലേക്കുള്ള തുടക്കമായി.]

* National Maritime Day
* National Numeracy Day
* National Buy a Musical Instrument Day
* National Craft Distillery Day
* National Vanilla Pudding Daypublive-image
.               
.     ഇന്നത്തെ മൊഴിമുത്ത്
.     *********
''കൈക്കലർത്ഥമൊന്നുമില്ലാത്തെന്റെ ഭക്തന്മാരർപ്പിച്ചാൽ 
കൈക്കും കാഞ്ഞിരക്കുരുവുമെനിക്കമൃതം 
ഭക്തിഹീനന്മാരായ ഭക്തന്മാരമൃതം തന്നാലും 
തിക്ത കാരസ്കരഫലമായിട്ടുതീരും!!!" publive-image

.            ( - രാമപുരത്തുവാര്യർ )
**************
.        
എം ജി സര്‍വ്വകലാശാലയിലെ ജേര്‍ണലിസം വകുപ്പിന്റെ മേധാവി, സിൻഡിക്കേറ്റ് അംഗം, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ തുടങ്ങിയ അക്കാദമിക്ക് ചുമതലകളും ഒപ്പം മാധ്യമപ്രവർത്തകൻ  ജനശക്തി സംസ്ഥാന ജനറല്‍ സെക്രട്ടറി എൻ.എസ് എസ് ഡയറക്ടർ ബോർഡ്‌ അംഗം എന്നീ നിലകളിലും പ്രവർത്തിക്കുകയും 
 തിരക്കിനിടയില്‍, ആഴിക്കള്‍ക്കപ്പുറം, തിരക്കിനിടയില്‍ തന്നെ, പടിഞ്ഞാറന്‍ കാറ്റില്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവും ആയ പ്രൊഫ. മാടവന ബാലകൃഷ്ണപിള്ളയുടെയും (1949), 

പ്രശസ്ത  ചലച്ചിത്ര നടിയും
അന്തരിച്ച പ്രശസ്ത സംവിധായകൻ ഐ വി ശശിയുടെ ഭാര്യയുമായ ശാന്തകുമാരി നമ്പ്യാർ എന്ന സീമയുടെയും (1957),

പ്രമുഖ ഇന്ത്യൻ മാന്ത്രികൻ കെ. ഭാഗ്യനാഥിന്റെ മകളും  ചലച്ചിത്ര ഛായാഗ്രാഹകൻ മധു അമ്പാട്ടിന്റെ സഹോദരിയുമായ അഭിനേത്രി വിധുബാലയുടെയും (1954),publive-image

മലയാള ചലച്ചിത്ര സംവിധായകനും മുൻ പട്ടാള ഉദ്യോഗസ്ഥനുമായ മേജർ രവിഎന്ന പേരിലറിയപ്പെടുന്ന മേജർ എ. കെ. രവീന്ദ്രന്റെയും (1968),

കോക്ടെയില്‍, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടു, കാറ്റ്  തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും 2013ല്‍ പ്രദര്‍ശനത്തിനെത്തിയ വെടിവഴിപാട്, കാറ്റ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവും ഇവര്‍, വെട്ടം, മലബാര്‍ വെഡ്ഡിംഗ്, കാഞ്ചീവരം തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്ററുമായ, ചലച്ചിത്രസംവിധായകന്‍, നിര്‍മ്മാതാവ്, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തനായ അരുണ്‍കുമാര്‍ അരവിന്ദിന്റേയും (1977),

ഡോക്യുമെന്ററി, പരസ്യ ചിത്രങ്ങള്‍, ഹൃസ്വ ചിത്രങ്ങള്‍ എന്നിവയിലൂടെ സംവിധാനരംഗത്തേക്ക് കടന്നു വരുകയും  മേല്‍വിലാസം (2011) അപ്പോത്തിക്കിരി(2014), ഇളയരാജ 1973) തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത മലയാള ചലച്ചിത്ര സംവിധായകൻ മാധവ് രാംദാസിന്റേയും (1973),

 publive-image

തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവും മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ വൈക്കോ :- 'വൈക്കോ' എന്ന വൈ. ഗോപാൽ സാമിയുടേയും (1944),

കൂടുതൽ ഊർജക്ഷമവും ദീപ്തവുമായ ബ്ലൂ ലൈറ്റ് എമിറ്റിംഗ് ഡയോഡുകൾ (എൽ ഇ ഡി) വികസിപ്പിച്ചതിനും ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും  ജാപ്പനീസ് ഗവേഷകരായ ഇസാമു അകസാക്കി, ഹിരോഷി അമാനോ എന്നിവരോടൊപ്പം 2014ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ജാപ്പനീസ് വംശജനായ അമേരിക്കൻ  ഭൗതികശാസ്ത്ര ഗവേഷകനായ  ഷൂജി നകാമുറയുടേയും
(1954),

 പ്രൊഫഷണലായി മാഗി ക്യൂ എന്നറിയപ്പെടുന്ന ഒരു അമേരിക്കൻ നടിയായ മാർഗരറ്റ് ഡെനിസ് ക്വിഗ്ലിൻ്റെയും ( 1979) ജന്മദിനം !publive-image

ഇന്നത്തെ സ്മരണ  !!!
********
ബഹദൂർ മ. (1930-2000)
പി. അനന്തൻപിള്ള മ. (1886-1966)
കെ അനിരുദ്ധൻ മ. (1927-2016)
എസ്.എ. ഡാങ്കെ മ. (1899 - 1991)
ഉഷാറാണി ഹൂജ മ. (1923-2013)
പെമ്പ  ഷേർപ്പ മ. (1970 - 2007)
ഗോവിന്ദ് ചന്ദ്ര പാണ്ഡേ മ. (1923 -2011)
ജാക്വസ് നിക്കോളാസ്  തിയറി മ. (1795-1856)
വിക്റ്റർ യൂഗോ മ. (1802-1885)
സർ ആർതർ ക്നാപ്പ് മ. (1870-1954)
സെസിൽ ഡേ-ലൂയിസ് മ.(1904-1972)
കോൺസ്റ്റന്റൈൻ ഒന്നാമൻ മ.(AD-337)publive-image

നെടുമുടി വേണു ജ. (1948),
കെ.കെ.വാസുമാസ്റ്റർ ജ. (1922-2010 )
എ.പി. കളയ്ക്കാട് ജ. (1931-1993)
അന്നമാചാര്യ ജ. (1408 - 1503)
രാജാ റാം മോഹൻ റോയ് ജ. (1774-1833)
ആചാര്യ നരേന്ദ്രഭൂഷൺ ജ. ( 1937- 2010)
റത്തനാ പെസ്റ്റോൺജി ജ. (1908 -1970)
രാമൻലാൽ ജോഷി ജ. (1926–2006)
റിച്ചാർഡ് വാഗ്നർ ജ. (1813 -1883).
സർ ആർതർ  കോനൻ ഡോയൽ ജ. (1859-1930)
ലാറൻസ് ഒലിവിയർ ജ. (1907 –1989)
പീറ്റർ മത്തിസൺ ജ. (1927-2014)
റെയ്മണ്ട് ബ്രൌൺ ജ. (1928-1998)publive-image

* സ്മരണകൾ !!!
*******

* പ്രധാനചരമദിനങ്ങൾ!!!

മദ്രാസ് സർവകലാശാലയിലെ അക്കാദമിക് കൌൺസിൽ മെമ്പർ, എം.എ. മുതലായ ഉന്നത പരീക്ഷകളുടെ ചെയർമാൻ, അണ്ണാമല സർവകലാശാലയിൽ ബോർഡ് ഒഫ് സ്റ്റഡീസ് അംഗവും മുഖ്യപരീക്ഷകനും, തിരുവിതാംകൂർ സർവകലാശാലയിൽ സെനറ്റുമെമ്പർ, വിദ്യാഭിവർധിനി മഹാസഭയുടെ കാര്യദർശി, തിരുപ്പതിയിൽ ചേർന്ന പൌരസ്ത്യ ഭാഷാസമ്മേളനത്തിൽ തിരുവിതാംകൂർ ഗവൺമെന്റ് പ്രതിനിധി, വളരെ പ്രശസ്തമായിരുന്ന സഹൃദയ മാസികയുടെ എല്ലാ ചുമതലയും  വഹിച്ച മലയാള സാഹിത്യകാരനായിരുന്ന ‍പി. അനന്തൻപിള്ളയെയും (1886 ജൂൺ -1966 മേയ് 22),publive-image

മുതിര്‍ന്ന സിപിഐ എം നേതാവും സ്വാതന്ത്യ്ര സമര സേനാനിയും മുന്‍ എംപിയും എംഎല്‍എയുമായിരുന്ന കെ അനിരുദ്ധനെയും (1927 ഫെബ്രുവരി 28-22 മെയ് 2017),

അരനൂറ്റാണ്ടു കാലത്തോളം ഹാസ്യനടന്‍റെയും, സഹസനടന്‍റെയും നായകന്‍റെയും ഒക്കെ വേഷം കെട്ടി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത മലയാളത്തിന്‍റെ പ്രിയപ്പെട്ട ചലച്ചിത്ര നടൻ ബഹദൂറിന്റെയും (1930- മെയ് 22, 2000)

ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനത്തിന്റെയും ലോക തൊഴിലാളി പ്രസ്ഥാനത്തിന്റെയും സമുന്നതനായ നേതാവും ഉജ്ജ്വല വാഗ്മിയും മികച്ച പാർലമെന്റേറിയനും 1962 മുതൽ 1964 വരെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിന്നീട് 1978 വരെ സി.പി.ഐ.യുടെയും ചെയർമാനും, കോൺഗ്രസ് പക്ഷപാതിത്വത്തിന്റെ പേരിൽ 1981-ൽ സി.പി.ഐ.-ൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ശ്രീപദ് അമൃത് ഡാങ്കെ എന്ന എസ്.എ. ഡാങ്കെയെയും(10 ഒക്ടോബർ 1899 - 22 മേയ് 1991),

 ഒട്ടേറെ ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള, ശില്പങ്ങൾ ജയ്പുർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രദർശിപ്പിച്ച രാജസ്ഥാനിലെ പ്രമുഖ ശില്പിയായിരുന്ന ഉഷാറാണി ഹൂജയേയും
(1923 - 22 മേയ് 2013).

മൌണ്ട് എവറസ്റ്റിൽ വടക്കെ ഭാഗത്ത് നിന്നും കയറിയ ആദ്യത്തെ നേപ്പാളി പർവതാരോഹയും, വടക്കും തെക്കും ഭാഗത്തു കൂടെ കയറിയ രണ്ടാമത്തെ ആളും, രണ്ടു പ്രാവിശ്യം എവറസ്റ്റ് കീഴടക്കിയ ആറു സ്ത്രീകളിൽ ഒരാളും  ആയിരുന്ന പെമ്പ ഡോമ ഷേർപ്പയെയും (7 ജൂലൈ 1970 – 22 മെയ് 2007),

കലയുടെയും ഇന്ത്യൻ ശാസ്ത്രത്തിന്റെയും ചരിത്രങ്ങൾ എഡിറ്റ് ചെയ്യുകയും ഋഗ്വേദത്തെ ഹിന്ദിയിലേക്ക് പരിഭാഷ ചെയ്യുകയും , വേദകാലത്തെയും ബുദ്ധകാലത്തെയും കുറിച്ച് പഠനം നടത്തുകയും ചെയ്ത ചരിത്രകാരൻ ഗോവിന്ദ് ചന്ദ്ര പാണ്ഡേയെയും (1923 ജൂലൈ 30- 2011 മേയ് 22),publive-image

ഹിസ്റ്ററി ഒഫ് ദ് കോൺക്വസ്റ്റ് ഒഫ് ഇംഗ്ലണ്ട് ബൈ ദ് നോർമൻസ് (ഫ്രഞ്ച് മൂലകൃതിയുടെ പരിഭാഷ; മൂന്നു വാല്യം, 1825), നരേറ്റീവ്സ് ഒഫ് ദ് മെരോവിൻജിയൻ ഈറാ (ഫ്രഞ്ച് മൂലകൃതിയുടെ പരിഭാഷ, 1845) തുടങ്ങിയ ചരിത്ര ഗ്രന്ഥങ്ങൾ രചിച്ച ഫ്രഞ്ച് ചരിത്രകാരൻ ജാക്വസ് നിക്കോളാസ് അഗസ്റ്റിൻ തിയറിയെയും (മെയ് 10, 1795 - മെയ് 22, 1856),

ലേ മിസെറാബ്ല്' (പാവങ്ങൾ), നോത്ര്ദാം ദ് പറീ (ഈ പുസ്തകത്തിന്റെ മലയാളം തർജ്ജിമ നോത്ര്ദാമിലെ കൂനൻ എന്നാണ് അറിയപ്പെടുന്നത്. പലപ്പോഴും ഇംഗ്ലീഷിൽ ഈ പുസ്തകത്തിന്റെ തർജ്ജിമ ദ് ഹഞ്ച്ബാക്ക് ഓഫ് നോത്ര്-ദാം എന്ന് അറിയപ്പെടുന്നു), എന്നീ വിശ്വവിഖ്യാത കൃതികൾ എഴുതിയ ഫ്രഞ്ച് കവിയും നോവലിസ്റ്റും നാടകകൃത്തും ഉപന്യാസകാരനും ദൃശ്യകലാകാരനും രാഷ്ട്ര തഞ്ത്രജ്ഞനും മനുഷ്യാവകാശ പ്രവർത്തകനും ആയിരുന്ന  വിക്ടർ-മരീ യൂഗോ എന്ന വിക്റ്റർ യൂഗോയെയും (ഫെബ്രുവരി 26 1802 — മെയ് 22 1885),

മദിരാശി (മദ്രാസ്) എക്സിക്യൂട്ടിവ് കൗൺസിലിൽ റവന്യു മെംബറും, മലബാർ ജില്ലയുടെ അസിസ്റ്റന്റ് കളക്ടറും മജിസ്ട്രേട്ടുമായിരുന്ന ബ്രിട്ടീഷ് സിവിൽ ഉദ്ദ്യോഗസ്ഥൻ സർ ആർതർ റൗളൻഡ് ക്ണാപ്പിനെയും (ഡിസംബർ 10, 1870-മെയ് 22, 1954),

പലപ്പോഴും സി. ഡെ-ലൂയിസ് എന്ന് എഴുതിയിരുന്ന 1968 മുതൽ 1972-ൽ മരിക്കുന്നതുവരെ യുണൈറ്റഡ് കിംഗ്ഡത്തിലെ ഒരുആംഗ്ലോ-ഐറിഷ്  കവിയും  ആയിരുന്ന സെസിൽ ഡേ ലൂയിസ് CBE (അല്ലെങ്കിൽ ഡേ ലൂയിസിനേയും (27 ഏപ്രിൽ 1904 - 22 മെയ് 1972), publive-image

ഒരു റോമൻ ചക്രവർത്തിയായിരുന്നു ഫ്ലേവിയസ് വലേറിയസ് ഔറീലിയസ് കോൺസ്റ്റാന്റിനസ് അഥവാ കോൺസ്റ്റന്റൈൻ ഒന്നാമനേയും.
(AD-337 മെയ് 22 മരണം)

പ്രധാനജന്മദിനങ്ങൾ!!!
**********

അനൌപചാരിക വിദ്യാഭ്യാസരംഗത്ത് പ്രവർത്തിച്ച കെ.കെ.വാസു മാസ്റ്ററെയും  (1922 മെയ് 22-2010 മെയ് 31)

വെളിച്ചം കിട്ടി, സംക്രാന്തി, ഇടുക്കി, പോർക്കലി,ചാഞ്ചാട്ടം, അഗ്നിഹോത്രം, കന്നിക്കുളപ്പാല തുടങ്ങിയ കൃതികള്‍ രചിച്ച സാഹിത്യകാരന്‍  എ.പി. കളയ്ക്കാട് എന്ന പേരിലെഴുതിയ കെ. അയ്യപ്പൻപിള്ളയെയും   (22 മേയ് 1931 - 8 ഫെബ്രുവരി 1993), 

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായ നെടുമുടി വേണു  എന്ന   കെ. വേണുഗോപാലിനെയും (1948 മെയ് 22- 2021 ഒക്റ്റോബർ 11),

സംസ്കൃതത്തിലും തെലുഗിലുമായി  32,000 കീർത്തനങ്ങളും, തെലുഗിൽ 105 ശ്ളോകങ്ങളുൾക്കൊള്ളുന്ന ഒരു ശതകവും, ആന്ധ്രദേശത്ത് കുടിൽ മുതൽ കൊട്ടാരം വരെ പ്രചരിച്ചിട്ടുള്ള
താരാട്ടുപാട്ടുകളും ഭക്തിഗാനങ്ങളും ഗുരുശിഷ്യ സംവാദരൂപത്തിലുള്ള ദാർശനിക കവിതകളും എഴുതിയ നല്ലൊരു ഗായകനും സംഗീത ശാസ്ത്രജ്ഞനും ആയിരുന്ന തെലുഗു കവി താള്ളപ്പാക്ക അന്നമാചാര്യയെയും (22 മെയ് 1408 - ഫെബ്റുവരി 14,1503),publive-image

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവുംആദ്യകാല സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്ന രാജാ റാം മോഹൻ റോയിയെയും (മേയ് 22, 1774 – സെപ്റ്റംബർ 27, 1833),

തായ് സിനിമാ സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും സിനിമാട്ടോഗ്രാഫറും ആധുനിക തായ് സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന റത്തനാ പെസ്റ്റോൺജിയെയും (മെയ് 22, 1908 – ആഗസ്റ്റ് 17, 1970),

ഗുജറാത്തി ഭാഷയിലെ പേരുകേട്ട വിമർശകനും 42 ഓളം വിമർശന ഗ്രന്ഥങ്ങൾ സ്വയം എഡിറ്റ്‌ ചെയ്ത് പ്രസിദ്ധീകരിച്ച രാമൻലാൽ ജോഷിയെയും (22 മെയ് 1926  –10 സെപ്റ്റംബർ 2006), publive-image

മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസികയായ ആർഷ നാദത്തിന്റെ സ്ഥാപക പത്രാധിപരും, വേദപണ്ഡിതനും വാഗ്മിയും, പ്രാസാധകനുമായിരുന്ന ആചാര്യ നരേന്ദ്രഭൂഷണെയും (22 മെയ് 1937- 2010 നവംബർ 16),

കാല്പനിക കാലഘട്ടത്തിൽ ജർമനിയിലെ ഏറ്റവും പ്രധാനപ്പെട്ട സംഗീത സം‌വിധായകനും  ഇന്നും ഓപ്പറ ഹൗസുകളിൽ അവതരിക്കപ്പെടുന്ന പത്ത് ഓപ്പറകൾ രചിച്ച   റിച്ചാർഡ് വാഗ്നറെയും (മേയ് 22, 1813 - ഫെബ്രുവരി 13, 1883),

ക്രൈം ഫിക്ഷൻ ഫീൽഡിലെ ഏറ്റവും പുതുമ നിറഞ്ഞ ഒന്നായിട്ട്  പരിഗണിക്കുന്ന വിഖ്യാതമായ ഷെർലക് ഹോംസ് ഡിറ്റക്റ്റീവ് കഥകളടക്കം, സയൻസ് ഫിക്ഷൻ കഥകൾ, ചരിത്ര നോവലുകൾ, നാടകങ്ങൾ, കവിതകൾ, ഫിക്ഷനിതര കൃതികൾ എന്നിങ്ങനെ വളരെയധികം മേഖലകളിൽ  എഴുതിയ, ഭിഷഗ്വരൻ കൂടി ആയിരുന്ന   സ്കോട്ടിഷ് എഴുത്തുകാരൻ സർ ആർതർ ഇഗ്നേഷ്യസ് കോനൻ ഡോയലിനയും (22 മേയ് 1859-7 ജുലൈ 1930),

വുതറിങ്ങ് ഹൈറ്റ്സ്, ഹെൻറി V, ഹാംലെറ്റ്, റിച്ചാർഡ് III, റെബേക്ക, മാരാത്തോൺ മാൻ, സ്ലുത്ത്, തുടങ്ങിയ സിനിമകളിലും, ടെലിവിഷൻ പരമ്പരകളിലും, ഷേക്സ്പിരിയൻ നാടകങ്ങളിലും അഭിനയിച്ച പ്രശസ്ത നടൻ ലാറൻസ് ഒലിവിയ റെയും (22 മെയ് 1907 -11 ജൂലൈ1989),

കടൽ, മരുഭൂമി, പർവതയാത്രകളെ കുറിച്ചുള്ള മൗലികമായ രചനകള്‍ രചിച്ച  അമേരിക്കൻ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന പീറ്റർ മത്തിസണിനെയും (22 മേയ് 1927 – 5 ഏപ്രിൽ 2014). . 

വിമർശനാത്മകവും ചരിത്രപരവുമായ രീതിയിലുള്ള ബൈബിൾ പഠനത്തിന് അമേരിക്കയിൽ തുടക്കം കുറിച്ച ആദ്യത്തെ കത്തോലിക്കാ പണ്ഡിതനായ റെയ്മണ്ട് എഡ്വേർഡ് ബ്രൌണിനെയും
(മെയ് 22, 1928 – August 8, 1998)
ഓർമ്മിക്കുന്നു !!publive-image

ചരിത്രത്തിൽ ഇന്ന് …
********
ബി.സി. 334 - ഗ്രാണിക്കൂസ് യുദ്ധത്തിൽ അലക്സാണ്ടർ ചക്രവർത്തിയുടെ നേതൃത്തത്തിലുള്ള ഗ്രീക്ക് പട പേർഷ്യയിലെ ദാരിയൂസ് മൂന്നാമന്റെ സൈന്യത്തെ തോല്പ്പിക്കുന്നു.

1377 - ഗ്രിഗറി പത്താമൻ മാർപ്പാപ്പ ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞൻ  ജോൺ വൈക്ലിഫിന്റെ പ്രബോധനങ്ങളെ നിരാകരിച്ചുകൊണ്ട് അഞ്ചു ചാക്രികലേഖനങ്ങൾ ഇറക്കുന്നു.

1762 - സ്വീഡനും പ്രഷ്യയും ഹാംബർഗ് ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നു.

1826 - ചാൾസ് ഡാർ‌വിനെയും  വഹിച്ചുകൊണ്ട് എച്ച്.എം.എസ്. ബീഗിൾ പ്ലിമത്തിൽനിന്നു യാത്രയാകുന്നു.

1906 - ഇന്ന് ഒളിമ്പിക്സ് എന്ന പേരിൽ പ്രശസ്തമായ 1906ലെ വേനൽക്കാല ഒളിമ്പിക്സ് ആഥൻസിൽ ആരംഭിക്കുന്നു.

1906 - റൈറ്റ് സഹോദരന്മാർക്ക് പറക്കും- യന്ത്രം എന്ന ആശയത്തിന്‌ യു.എസ്. പേറ്റന്റ് നമ്പർ 821,393 പേറ്റന്റ് നൽകപ്പെടുന്നു.

1936 - ഇന്ത്യയിലെ ആദ്യത്തെ സ്റ്റേഡിയത്തിൻ്റെ ശിലാസ്ഥാപനം
ബോംബെയിലെ ബ്രാബോൺ സ്റ്റേഡിയം, ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയമായ ബ്രാബോൺ സ്റ്റേഡിയത്തിൻ്റെ തറക്കല്ലിടൽ ഈ ദിവസമാണ് ബോംബെയിൽ നടന്നത്. ബ്രാബോണിലെ നോർത്ത് സ്റ്റാൻഡ് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) യുടെ ആസ്ഥാനമായിരുന്നു, പിന്നീട് അത് അടുത്തുള്ള വാങ്കഡെ സ്റ്റേഡിയത്തിൽ പുതുതായി നിർമ്മിച്ച ക്രിക്കറ്റ് സെൻ്ററിലേക്ക് മാറ്റി.

1949 - ഭരണഘടന അംഗീകരിച്ച ശേഷം പശ്ചിമ ജർമ്മനി ഔദ്യോഗികമായി നിലവിൽ വന്നു.

1960 - ചിലിയിലെ വാൽഡിവിയയിൽ 9.5 തീക്ഷ്ണതയുള്ള ഭൂചലനം അനുഭവപ്പെട്ടു. ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്.

1962 - കോണ്ടിനെൻ്റൽ എയർലൈൻസ് ഫ്ലൈറ്റ് 11, ചിക്കാഗോയിൽ നിന്ന് മിസോറിയിലെ കൻസാസ് സിറ്റിയിലേക്കുള്ള യാത്രാമധ്യേ, ഒരു യാത്രക്കാരൻ കൊണ്ടുവന്ന ബോംബ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് തകർന്നു, ബോയിംഗ് 707-ൽ ഉണ്ടായിരുന്ന 45 യാത്രക്കാരും മരിച്ചു.

1963 - ഇന്ത്യയുടെ ആദ്യത്തെ ഗ്ലൈഡർ രോഹിണി പറന്നുയർന്നു
സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെൻ്റ് RG-1 രോഹിണി 1960-കളിലെ ഇന്ത്യൻ രണ്ട് സീറ്റുകളുള്ള പരിശീലന കപ്പലാണ്. ഉയർന്ന ചിറകുകളുള്ള ഒരു തടി മോണോപ്ലെയ്ൻ, വശങ്ങളിലായി ഇരിപ്പിടങ്ങൾ; കുറഞ്ഞത് 107 എണ്ണം നിർമ്മിച്ചു.

1972 - സിലോൺ പുതിയ ഭരണഘടന സ്വീകരിച്ച് റിപ്പബ്ലിക് ആവുന്നു. ശ്രീലങ്ക എന്ന് പേരുമാറ്റുകയും കോമൺ‌വെൽത്തിൽ ചേരുകയും ചെയ്യുന്നു.

1980 - ആർക്കേഡ് ഗെയിം പാക്-മാൻ പുറത്തിറങ്ങി. ജപ്പാനിലെ ഈ ജനപ്രിയ വീഡിയോ ഗെയിമിൻ്റെ റിലീസ് 1980-ൽ അടയാളപ്പെടുത്തുന്ന മെയ് 22-ന് പാക്-മാൻ ജന്മദിനമാണ്. അതേ വർഷം, അത് അമേരിക്കയിൽ പുറത്തിറങ്ങി.

publive-image

1987 - ഹാഷിംപുര കൂട്ടക്കൊല നടന്നു

1987 -മെയ് 22 ന്, 42 മുസ്ലീം പുരുഷന്മാരെ മീററ്റിലെ ഹാഷിംപുര പ്രദേശത്തുനിന്ന് യുപി പ്രവിശ്യാ സായുധ കോൺസ്റ്റാബുലറി അവരുടെ ശീതളപാനീയമായി വധിച്ചതിന് പിടികൂടി

1990 - മൈക്രോസോഫ്റ്റ് വിൻഡോസ് 3.0 ഓപ്പറേറ്റിംഗ് സിസ്റ്റം  പുറത്തിറക്കുന്നു.

1992 - ഇന്ത്യ അഗ്നി റോക്കറ്റ് വിക്ഷേപിച്ചു 
മെയ് 22 ന്, കൃത്യം 7:17 AM ന്, അഗ്നി ഒരു തീ രഥമായി പൊട്ടിത്തെറിച്ചു, ലോകത്തെ സാങ്കേതിക, സൈനിക ഭീമന്മാർ നിയന്ത്രിക്കുന്ന ഒരു എലൈറ്റ് ക്ലബ്ബിലേക്ക് ഇന്ത്യയെ നയിച്ചു. ഇന്ത്യയുടെ ആദ്യത്തെ ഇൻ്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലായ അഗ്നി (ഐആർബിഎം) ഒറീസ തീരത്തെ ചന്ദിപൂർ ഇടക്കാല പരീക്ഷണ റേഞ്ചിൽ വിക്ഷേപിക്കുന്നതിന് മുമ്പ് രണ്ട് തവണ മാറ്റിവച്ചു.

1998 - 70 കോടി രൂപ ചിലവിൽ തിരുവനന്തപുരത്ത്‌ നിർമ്മിച്ച പുതിയ നിയമസഭാമന്ദിരം  രാഷ്ട്രപതി കെ.ആർ നാരായണൻ ഉൽഘാടനം ചെയ്തു.

2006-ൽ, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് വെറ്ററൻസ് അഫയേഴ്‌സ് പറഞ്ഞു, 26.5 ദശലക്ഷം യുഎസ് വെറ്ററൻമാരുടെ സോഷ്യൽ സെക്യൂരിറ്റി നമ്പറുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത ഡാറ്റ, ഒരു വിഎ ജീവനക്കാരൻ്റെ അനുമതിയില്ലാതെ വിവരങ്ങൾ വീട്ടിലേക്ക് കൊണ്ടുപോയി.

2010 - എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡ് അമേരിക്കയിലെ കാലിഫോർണിയാക്കാരനായ ജോർദാൻ റൊമേറോ (13 വയസ്സ് ) നേടി.

2010 - ദുബായ്-മംഗലാപുരം എയർ ഇന്ത്യ വിമാനം മംഗലാപുരം ബാജ്പേ വിമാനത്താവളത്തിലിറങ്ങുന്നതിനിടെ കൊക്കയിലേക്ക് വീണു തീപിടിച്ചു 158 മരണം.

publive-image

2012 - ടോക്കിയോ സ്കൈട്രീ പൊതുജനങ്ങൾക്കായി തുറന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ ( 634 മീറ്റർ), ബുർജ് ഖലീഫ (829.8 മീറ്റർ) കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത ഘടനയാണിത് .

2012 - SpaceX COTS ഡെമോ ഫ്ലൈറ്റ് 2 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യത്തെ വാണിജ്യ വിമാനത്തിൽ ഒരു ഫാൽക്കൺ 9 റോക്കറ്റിൽ ഒരു ഡ്രാഗൺ ക്യാപ്‌സ്യൂൾ വിക്ഷേപിച്ചു .

2014 - ആറ് മാസത്തെ രാഷ്ട്രീയ സംഘർഷത്തെത്തുടർന്ന് സൈനിക അട്ടിമറിയിലൂടെ ജനറൽ പ്രയുത് ചാൻ-ഒ-ച തായ്‌ലൻഡിന്റെ ഇടക്കാല നേതാവായി .

2014 - ചൈനയുടെ വിദൂര പടിഞ്ഞാറൻ സിൻജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംകിയിൽ ഒരു സ്ഫോടനം ഉണ്ടായി , കുറഞ്ഞത് 43 മരണങ്ങളും 91 പേർക്ക് പരിക്കേറ്റു.

2015 - റിപ്പബ്ലിക് ഓഫ് അയർലൻഡ് പൊതു ഹിതപരിശോധനയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ലോകത്തിലെ ആദ്യത്തെ രാഷ്ട്രമായി .

2017 -  മാഞ്ചസ്റ്റർ അരീന ബോംബാക്രമണത്തിൽ അരിയാന ഗ്രാൻഡെ സംഗീത പരിപാടിയിൽ 22 പേർ കൊല്ലപ്പെട്ടു .

2017 - യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജറുസലേമിലെ ചർച്ച് ഓഫ് ഹോളി സെപൽച്ചർ സന്ദർശിക്കുകയും പടിഞ്ഞാറൻ മതിൽ സന്ദർശിക്കുന്ന ആദ്യത്തെ സിറ്റിംഗ് യുഎസ് പ്രസിഡന്റായി മാറുകയും ചെയ്തു .

2020 - പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് ഫ്ലൈറ്റ് 8303 പാകിസ്ഥാനിലെ കറാച്ചിയിലെ ജിന്ന ഇന്റർനാഷണൽ എയർപോർട്ടിന് സമീപമുള്ള മോഡൽ കോളനിയിൽ തകർന്ന് 98 പേർ മരിച്ചു. 

2021 - ചൈനയിലെ ഗാൻസു പ്രവിശ്യയിലെ യെല്ലോ റിവർ സ്റ്റോൺ ഫോറസ്റ്റിലെ 100 കിലോമീറ്റർ (60-മൈൽ) അൾട്രാമാരത്തണിൽ കടുത്ത കാലാവസ്ഥയിൽ 21 ഓട്ടക്കാർ മരിച്ചു. 

.   By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.     ***********

Advertisment