ഇന്ന് ജനുവരി 24: ഭാരതം: ദേശീയ ബാലിക ദിനം! റിയ സെന്നിന്റെയും സുഭാഷ് ഘായിയുടെയും ജന്മദിനം: റോമന്‍ ചക്രവര്‍ത്തി കാലിഗുളയെ അംഗരക്ഷകര്‍ കൊന്ന് പകരം അമ്മാവന്‍ ക്ലാഡിയസിനെ രാജാവായി വാഴിച്ചതും ഇന്ന് : ചരിത്രത്തില്‍ ഇന്ന്

New Update
jan

1199  മകരം 10
പുണർതം / ചതുർദ്ദശി
2024, ജനുവരി 24, ബുധൻ
രാത്രിയിൽ തിരുവോണം ഞാറ്റുവേല ആരംഭം

Advertisment

ഇന്ന്;

.     ഭാരതം: ദേശീയ ബാലിക ദിനം!
.   ്്്്്്്്്്്്്്്്്്്്്്്്്്്
[ 1966 ൽ ഇന്നേ ദിവസം ആദ്യമായി ഒരു വനിത, ( ഇന്ദിരാഗാന്ധി ) ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരമേറ്റതിന്റെ ഓർമ്മയ്ക്കായാണ് 2008 മുതൽ ഇന്ത്യയിൽ ഈ ദിനം ആചരിച്ചു വരുന്നത്.]

*     സുകുമാർ അഴിക്കോട് ചരമദിനം!
.               🙏🙏🙏🙏🙏🙏🙏

*  റോമാനിയ : ഏകീകരണ ദിനം!

  •  ഗ്ലോബൽ ബെല്ലി ലാഫ് ഡേ !
  • 0jan
    ************
    [Global Belly Laugh Day; ആരോഗ്യകരവും സന്തോഷകരവുമായ ദിവസം
    ഉയർന്ന നേട്ടം, ഇളകിചിരിക്കുക, 21-ാം നൂറ്റാണ്ടിലെ അവധിക്കാലം.
    പോസിറ്റീവ് ചിരി പോസിറ്റീവ് എനർജി, കണക്ഷൻ, സർഗ്ഗാത്മകത എന്നിവയ്ക്ക് ഇന്ധനം നൽകുന്നു.]

* USA;
^^^^^^^^^^^^

* ഒരു ഗ്രിസ്‌ഡ് പ്രോസ്പെക്ടർ  ദിനം പോലെയുള്ള ദേശീയ സംസാരം !
*************
[National Talk Like A Grizzled Prospector Day ; നിങ്ങളുടെ ഉള്ളിലെ സ്വർണ്ണം കുഴിച്ചെടുക്കുന്ന കൗബോയ് അല്ലെങ്കിൽ കൗഗേളിനെ ചാനൽ ചെയ്യാനുള്ള സമയം. ഒരു യഥാർത്ഥ വൈൽഡ് വെസ്റ്റ് ഇതിഹാസത്തെപ്പോലെ കുറച്ച് രസകരമായി സംസാരിച്ചു തുടങ്ങൂ!]

* ദേശീയ ലോബ്സ്റ്റർ തെർമിഡോർ  ദിനം !
***************
[ National Lobster Thermidor Day ; കൊഞ്ച് കൊണ്ടുള്ള ഒരു ഫ്രഞ്ച് വിഭവം. അതി മനോഹരമായ, ക്രീം സൃഷ്ടി - ഒരു പാചക മാസ്റ്റർപീസ്, ഒരു സ്വർണ്ണ പുറംതോട് കൊണ്ട് കിരീടം ചൂടി, സമുദ്രത്തിന്റെ ആനന്ദം മേശയിലേക്ക് കൊണ്ടുവരുന്നു.]

* പോൾ പിച്ചർ  ഡേ !
**********
[Paul Pitcher Day ; ഒരു നുരയെ പാനീയം ഉപയോഗിച്ച് ഷിഫ്റ്റിനെ അനുസ്മരിക്കുന്നു, അഗാധമായ ഒരു പരിവർത്തനത്തിലേക്ക് വലിഞ്ഞു മുറുകുന്നു,  പുതുക്കലിന്റെ സത്തയെ ഉൾക്കൊള്ളുന്നു.]

* ദേശീയ പീനട്ട് ബട്ടർ ദിനം !
***********
[National Peanut Butter Day; നമ്മുടെ കലവറകളിലെ ഒരുപ്രധാന അമേരിക്കൻ  ഭക്ഷണത്തെ അംഗീകരിക്കുന്നു. ക്രീമിയോ ചങ്കിയോ, ചോക്കലേറ്റോ ജെല്ലിയോ ആയാലും, പീനട്ട് ബട്ടറിന് എല്ലാ വർഷവും ഈ അംഗീകാരം ലഭിക്കുന്നു.]

* ബിയർ കാൻ അഭിനന്ദന ദിനം !
*************
[National Beer Can Appreciation Day ; 
1935-ൽ ബിയർ ആദ്യമായി ക്യാനുകളിൽ വിറ്റഴിച്ച മഹത്തായ ദിനത്തെ സ്മരിക്കുന്നു] 

* മാക്കിന്റോഷ് കമ്പ്യൂട്ടർ  ദിനം !
************
[Macintosh Computer Day ; 1984 ൽ ആപ്പിൾ മേധാവി ആദ്യ മക്കിൻതോഷ്  വില്പനക്കായി കമ്പ്യൂട്ടർ അവതരിപ്പിച്ചതിന്റെ ഓർമയ്ക്ക് ]

  • “അത് ചെയ്യൂ” ദിനം !
    **********
    [National Just Do It Day ;  2015-ലാണ് ദേശീയ "ജസ്റ്റ് ഡു ഇറ്റ്" ദിനം ആദ്യമായി ആഘോഷിച്ചത്. പുതിയ കാര്യങ്ങൾ ചെയ്യാനോ അല്ലെങ്കിൽ കുറച്ചുകാലമായി നമ്മൾ നീട്ടിവെക്കുന്ന ഒരു കാര്യം ചെയ്തുതീർക്കാനോ നമ്മെ പ്രേരിപ്പിക്കുന്ന ദിവസം
  • 9jan

       ഇന്നത്തെ മൊഴിമുത്ത്
    ്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
''ഇന്ത്യയുടെ തത്ത്വജ്ഞാനത്തിൻ്റെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് ഉപനിഷത്ത്. ലോകചിന്തയിലാകട്ടെ ആത്മീയാനുഭൂതിയുടെ അത്യുന്നതമായ ആദിശൃംഗവും. അതിനാൽ ഉപനിഷത്തെന്നു കേൾക്കുമ്പോൾ അറിയാവുന്നവരുടെ മനസ്സിൽ, പർവ്വതരാജനായ ഹിമാലയത്തിൻ്റെ ചിത്രം താനെ ഉയർന്നുവരുന്നു.''

.      [ - ഡോ.സുകുമാർ അഴീക്കോട് ]
.        ************

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര സംഗീത സംവിധായകൻ ഡി ഇമ്മന്റേയും(1982),

അഭിനേത്രിയും മോഡലുമായ റിയ സെന്നിന്റെയും (1981),

ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ്, ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും മികച്ച ചലച്ചിത്ര നിർമ്മാതാക്കളിൽ ഒരാളും, കൂടാതെ പർദേസ്, താൽ, രാം ലഖൻ എന്നീ ജനപ്രിയ സിനിമകൾ നിർമ്മിച്ചിട്ടുള്ള സുഭാഷ് ഘായിയുടെയും (1945)

വാലി ഓഫ് ദ ഡോൾസ്, ദി റെക്കിംഗ് ക്രൂ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച അമേരിക്കൻ നടിയും മോഡലുമായ ഷാരോൺ ടേറ്റിൻ്റെയും (1943),

 ദി ഓഫീസ്, വെക്കേഷൻ, ദി ഹാംഗ് ഓവർ തുടങ്ങിയ സിനിമകളിലും ടിവി ഷോകളിലും ഹാസ്യ വേഷങ്ങൾക്ക് പേരുകേട്ട അമേരിക്കൻ നടൻ എഡ് ഹെൽംസിൻ്റെയും (1974),

ലോകമെമ്പാടും130 ദശലക്ഷത്തിലധികം റെക്കോർഡുകൾ വിറ്റു, "സ്വീറ്റ് കരോലിൻ," "ഐ ആം ഐ സെഡ്", "ക്രാക്ക്ലിൻ റോസി" എന്നീ ഗാനങ്ങൾക്ക് പേരുകേട്ട അമേരിക്കൻ ഗായകൻ നീൽ ഡയമണ്ടിൻ്റെയും (1941),

സാഹസിക പ്രകടനങ്ങൾക്ക് പ്രസിദ്ധനായ അമേരിക്കൻ സാഹസികൻ നിക്കോളാസ് വാലൻഡയുടെയും (1979),

 ഉറുഗ്വേൻ ഫുട്ബോൾ കളിക്കാരനും, മികച്ച പാസിംഗിനും ഫിനിഷിംഗ് കഴിവുകൾക്കും പേരുകേട്ട ലൂയിസ് സുവാരസിൻ്റെയും (1987) ജന്മദിനം !
   
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
ഡോ. സുകുമാർ അഴിക്കോട് മ. (1926-2012)
ഫാ. അലോഷ്യസ് ഡി. ഫെർണാണ്ടസ് മ. (1947-2013)
പി.എസ് കാർത്തികേയൻ മ. (1918-1983)
പി. പത്മരാജൻ മ. (1945-1991)
ഭരണിക്കാവ് ശിവകുമാർ മ.(1949- 2007)
പി.പി ജോർജ്ജ്‌ (കോട്ടയം) മ. (-1978)
കിഴാനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട്  മ. (1920 -2013)
ഹോമി ഭാഭാ മ.(1909-1966)
പണ്ഡിറ്റ് ഭീംസെൻ ജോഷി മ. (1922-2011)
കലിഗുല മ (12 - 41 AD),
സർ വിൻസ്റ്റൺ ചർച്ചിൽ മ. (1874-1965)
തുർഗുഡ്" മാർഷൽ മ. (1908-1993)
റോൺ ഹബ്ബാർഡ് മ. (1911-1986)
ടെഡ്  ബണ്ടി മ. (1946 -1989)

00jan

മോനിഷ ജ. (1971-1992)
ജഗതി എൻ കെ ആചാരി ജ.(1924-1997)
സി.ബി. മുത്തമ്മ  ജ. (1924-2009)
ഗ്യാനേന്ദ്ര മോഹൻ ടാഗുർ ജ. (1826-1890)
 എസ്‌. കെ. സിങ്‌ ജ. (1932 2009)
ജോൺ ആദം ബെലുഷി ജ. 1949-1982)
ചാൾസ്  ആഡംസ് ജ. (1835-2002)
എഡിത് വാർട്ടൺ ജ. (1862- 1927)


ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
41 AD - റോമൻ ചക്രവർത്തി കാലിഗുളയെ അംഗരക്ഷകർ കൊന്ന് പകരം അമ്മാവൻ ക്ലാഡിയസിനെ രാജാവായി വാഴിക്കുന്നു.

1556 - ചൈനയിലെ ഷെൻസി (ഷാൻസി) പ്രവിശ്യയിലുണ്ടായ ഒരു വിനാശകരമായ ഭൂകമ്പത്തിൽ 8,30,000 പേർ മരിച്ചു.

1835 - ബ്രസിൽ അടിമത്തം അവസാനിപ്പിച്ചു.

1840 - അമേരിക്കൻ പര്യവേക്ഷകൻ ചാൾസ് വിൽക്കും സംഘവും അന്റാർട്ടിക്ക പ്രത്യേക ഭൂഖണ്ഡമായി കണ്ടു പിടിച്ചു.

1848 - അമേരിക്കൻ മരപ്പണിക്കാരനായ ജെയിംസ് വിൽസൺ മാർഷൽ, സാക്രമെന്റോയ്ക്ക് സമീപമുള്ള സട്ടേഴ്‌സ് മില്ലിൽ സ്വർണ്ണം കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തതിന് ശേഷം കാലിഫോർണിയ ഗോൾഡ് റഷിന് തുടക്കമിട്ടു.

1857 - സൌത്ത് ഏഷ്യയിലെ ആദ്യത്തെ സമ്പൂർണ സർവ്വകലാശാലയായ 'കൽക്കട്ട യൂണിവേഴ്സിറ്റി' യുടെ തുടക്കം.

1907 - റോബർട്ട് ബേഡൻ പവൽ ബോയ്സ് സ്കൌട്ട് സ്ഥാപിച്ചു.

1908 -  ലെഫ്റ്റനന്റ് ജനറൽ റോബർട്ട് ബേഡൻ-പവൽ ഔട്ട്ഡോർ സ്കൗട്ട്, സ്വയം മെച്ചപ്പെടുത്തൽ എന്നിവയിൽ സ്വയം പഠിപ്പിക്കുന്നതിന് "സ്കൗട്ടിംഗ് ഫോർ ബോയ്സ്" എന്ന മാനുവൽ പ്രസിദ്ധീകരിച്ചതിന് ശേഷമാണ് ബോയ് സ്കൗട്ട് പ്രസ്ഥാനം വ്യാപിച്ചത് 

1924 - പെട്രോഗ്രാഡിനെ ലെനിൻ‌ഗ്രാഡ് എന്നു പുനർനാമകരണം ചെയ്തു.

1927 - പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ സംവിധായകനെന്ന നിലയിൽ അരങ്ങേറ്റം കുറിച്ച ചിത്രം, ദി പ്ലഷർ ഗാർഡൻ പുറത്തിറങ്ങി.

1935 - ന്യൂജേഴ്‌സിയിലെ നെവാർക്കിലെ ഗോട്ട്‌ഫ്രൈഡ് ക്രൂഗർ ബ്രൂയിംഗ് കമ്പനിയാണ് ആദ്യത്തെ ടിന്നിലടച്ച ബിയറും ക്രൂഗേഴ്‌സ് ക്രീം അലെയും ക്രൂഗറിന്റെ ഏറ്റവും മികച്ച ബിയറും വിൽപ്പനയ്‌ക്കെത്തിയത്.

1936 - ആൽബർട്ട് സറൌട്ട് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.

1946 - യു.എൻ ജനറൽ അസംബ്ലി ആദ്യ പ്രമേയം പാസാക്കി. UNAEC (യുനൈറ്റഡ് നാഷൻസ് അറ്റോമിക് എനർജി കമ്മിഷൻ ) സ്ഥാപിക്കാൻ തീരുമാനിച്ചു.

1950 - വന്ദേമാതരം ദേശിയ ഗീതമായും, ജനഗണമന ദേശീയ ഗാനമായും അംഗീകരിച്ചു. ഭരണ ഘടനയുടെ കയ്യെഴുത്ത് പ്രതിയിൽ 284 അംഗങ്ങൾ ഒപ്പുവച്ചു.

1957 - വി.കെ. കൃഷ്ണമേനോന്റെ 8 മണിക്കൂർ നീണ്ട യു എൻ പ്രസംഗത്തിന്റെ രണ്ടാമത് ദിവസം.

1966 - എയർ ഇന്ത്യയുടെ ബോയിൻ  707 വിമാനം ഇറ്റലി-ഫ്രാൻസ് അതിർത്തിയിലെ മോണ്ട് ബ്ലാങ്കിൽ തകർന്നു വീണു. 117 മരണം.

000jan

1976 -  അമേരിക്കൻ ബോക്‌സിംഗ് ഇതിഹാസം ജോർജ്ജ് ഫോർമാൻ ബോക്‌സിംഗിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിൽ ഒന്ന് നേടിയത്, നാലാം റൗണ്ടിൽ രണ്ട് തവണ പരാജയപ്പെട്ടതിന് ശേഷം അഞ്ചാം റൗണ്ടിൽ റോൺ ലൈലിനെ പുറത്താക്കി

1984 - Apple Computer inc മേധാവി സ്റ്റീവ് ജോബ്‌സ് തകർപ്പൻ Macintosh പേഴ്സണൽ കമ്പ്യൂട്ടർ അവതരിപ്പിച്ചു

1989 - 1970-കളിൽ 30 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അമേരിക്കൻ സീരിയൽ കില്ലർ ടെഡ് ബണ്ടിയെ വൈദ്യുതക്കസേരയിലിരുത്തി വധിച്ചു

1990 - ജപ്പാൻ ചാന്ദ്ര പര്യവേക്ഷണ വാഹനം വിക്ഷേപിച്ചു.

2002 - ഇൻ സാറ്റ് 3 സി വിക്ഷേപിച്ചു.

2006 - വാൾട്ട് ഡിസ്നി സിഇഒ ബോബ് ഇഗർ 7.4 ബില്യൺ ഡോളറിന് ഐക്കണിക് ആനിമേഷൻ സ്റ്റുഡിയോ പിക്സറിനെ വാങ്ങുന്നതായി പ്രഖ്യാപിച്ചു

2011 - ബ്രിട്ടീഷ് പോപ്പ് ഗായിക അഡെലെ തന്റെ രണ്ടാമത്തെ ആൽബം "21" പുറത്തിറക്കി, അത് ഗ്രാമി, ബിൽബോർഡ് ആൽബമായി മാറി

2016 -  പ്രിയപ്പെട്ട സയൻസ് ഫിക്ഷൻ ഫാന്റസി ക്രൈം ഡ്രാമ ടെലിവിഷൻ പരമ്പരയായ എക്‌സ്-ഫയലുകൾ 13 വർഷത്തിന് ശേഷം സ്‌ക്രീനുകളിൽ തിരിച്ചെത്തി, പ്രധാന അഭിനേതാക്കളായ ഡേവിഡ് ഡുചോവ്‌നിയെയും ഗില്ലിയൻ ആൻഡേഴ്‌സണെയും വീണ്ടും ഒന്നിച്ചു

2018 -  മുൻ യുഎസ് ഒളിമ്പിക് ജിംനാസ്റ്റ് ടീം ഡോക്ടർ ലാറി നാസർ 150 ലധികം പെൺകുട്ടികളെ പീഡിപ്പിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി 175 വർഷം വരെ തടവിന് ശിക്ഷിക്കപ്പെട്ടു.

**************
ഇന്ന്;
വാഗ്ഭടാനന്ദ ശിക്ഷ്യനും
ആരോടും വിധേയത്വം പുലർത്താതിരിക്കുകയും ധീരതയോടെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നതിനാൽ കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി എന്ന്  വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള saamoohika- സാംസ്കാരിക വിമർശകനും സാമൂഹിക- സാംസ്കാരിക സ്ഥാപനമായ നവഭാരത വേദിയുടെ സ്ഥാപകനും അദ്ധ്യക്ഷനും, ദീനബന്ധു, മലയാള ഹരിജൻ, ദേശമിത്രം, നവയുഗം, ദിനപ്രഭ, തുടങ്ങിയ പല പത്രങ്ങളിലും  ജോലിചെയ്യുകയും 1993 മുതൽ 1996 വരെ നാഷണണൽ ബുക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായിരിക്കുകയും, വർത്തമാനം എന്ന ദിനപത്രത്തിന്റെ പത്രാധിപനും സമസ്ത കേരള സാഹിത്യപരിഷത്ത് അദ്ധ്യക്ഷനും കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യവിമർശകനും ഗ്രന്ഥകാരനും   വിദ്യാഭ്യാസചിന്തകനും പ്രഭാഷണ കലയുടെ കുലപതിയായും അറിയപ്പെട്ടിരുന്ന ഡോ. സുകുമാർ അഴിക്കോടിനെയും (മേയ് 12 1926 - ജനുവരി 24,  2012 ),

0000jan

കേരളത്തിലെ വിമോചന ദൈവശാസ്ത്ര പ്രസ്ഥാനത്തിന്റെ ആദ്യ പഥികരിലൊരാളും പിന്നീട് ക്രൈസ്തവ സഭയുടെ നയങ്ങളിൽ കലഹിച്ച് വൈദികവൃത്തിയുപേക്ഷിച്ച് മതനിരപേക്ഷ മാനവികതയുടെ വ്യക്താവായി  മാറുകയും, മൂന്നു ദശാബ്ദങ്ങളായി ദളിത് - മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ ജിഹ്വയായി, മനുഷ്യവിമോചന ശബ്ദമായി പ്രസിദ്ധീകരിച്ചുവരുന്ന 'ഓറ' (ഓര്‍ഗന്‍ ഫോര്‍ റാഡിക്കല്‍ ആക്ഷന്‍) മാസികയുടെ സ്ഥാപകാംഗം; തുടര്‍ന്ന് മാനേജിംഗ് എഡിറ്റര്‍, പിന്നീട് മാസികയുടെ മുഖ്യഉപദേഷ്ടാവ് തുടങ്ങിയ നിലകളിൽ പ്രവര്‍ത്തിക്കുകയും ക്രിസ്തു ദര്‍ശനത്തിലെ മാര്‍ക്‌സിയന്‍ ചിന്താധാരകളെയും മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രത്തിലെ ക്രിസ്തു ദര്‍ശനങ്ങളെയും മനുഷ്യ വിമോചനത്തിനായി സമന്വയിപ്പിച്ചു വളര്‍ത്തിയ വിമോചന ദൈവശാസ്ത്ര വക്താവ്, പരമ്പരാഗത മത്സ്യ-കർഷക തൊഴിലാളികളുടെയും സമൂഹത്തിലെ അവശത അനുഭവിക്കുന്ന ജന വിഭാഗങ്ങളുടെയും അവകാശ- വിമോചന പോരാട്ടങ്ങളില്‍ അവരോടൊപ്പം നടന്നുനീങ്ങിയ പോരാളി എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ക്ക് ഉടമയായിരുന്ന ഫാ അലോഷ്യസ് ഡി. ഫെർണാണ്ടസിനെയും (ജനനം 1947 ആഗസ്റ്റ് 29 - മരണം 2012 ജനുവരി 24),

ഒന്നും രണ്ടും കേരളാ നിയമസഭകളിൽ   അരൂർ  നിയോജകമണ്ഡലത്തെ  പ്രതിനിധീകരിച്ച  കോൺഗ്രസ്  MLA ആയിരുന്ന പി.എസ്. കാർത്തികേയനെയും    (ജനുവരി 1918 - 24 ജനുവരി 1983),

ഒരിടത്തൊരു ഫയൽവാൻ , അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ , നമുക്കു പാർക്കാൻ മുന്തിരി ത്തോപ്പുകൾ , തൂവാനത്തമ്പികൾ  , മൂന്നാം പക്കം, ഞാൻ ഗന്ധർവ്വൻ തുടങ്ങിയ മറക്കാനാവാത്ത ചിത്രങ്ങള്‍ നമുക്ക് നല്‍കിയ  ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന പി. പത്മരാജനെയും  (മേയ് 23, 1945 – ജനുവരി 24, 1991) ,

മഹാകവിഅഴകത്ത് പത്മനാഭക്കുറുപ്പിന്റെ ചെറുമകനും മലയാളത്തിലും തമിഴിലും ഹിന്ദിയിലും പാട്ടുകളെഴുതുകയും  നാടകം, തിരക്കഥ, നോവൽ എന്നിവരചിക്കുകയും ചെയ്ത സിനിമാ നിർമ്മാതാവും സംവിധായകനും ഗാന രചയിതാവുമായിരുന്ന   ഭരണിക്കാവ് ശിവകുമാറിനെയും  (17 ജൂൺ 1949 - 24 ജനുവരി 2007) ,

മദ്ധ്യ തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും ബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും ദീർഘകാലം സി. പി ഐ കോട്ടയം ജില്ലാ സെക്രട്ടറിയും കോട്ടയം എം. എൽ. എ യുമായിരുന്ന സ. പി. പി ജോർജിനെയും (- 1978 - 24 ജനുവരി ),

സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ്,   പഞ്ചാബി,   മറാഠി, ഗുജറാത്തി,   പുസ്തൊ,   ബലൂചി, പാലി മുതലായ ഭാഷകളിലും പരിജ്ഞാനം ഉണ്ടായിരുന്ന വൈദിക സാഹിത്യ സംബന്ധിയായി നിരവധി ലേഖനങ്ങൾ രചിച്ച പ്രമുഖനായ സംസ്കൃത- വേദപണ്ഡിതനായിരുന്ന കിഴാനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിനെയും   (ജൂൺ 1920 - 24 ജനുവരി 2013).

ഇന്ത്യയിലെ അണുശക്തി ഗവേഷണങ്ങൾക്ക് അടിത്തറയിട്ട മഹാനായ ഭാരതീയ ശാസ്ത്രജ്ഞനും  ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്ന അറിയപ്പെടുന്ന ഹോമി ജഹാംഗീർ ഭാഭായെയും (ഒക്ടോബർ 30, 1909 – ജനുവരി 24, 1966) 

ഖാൻ സാഹിബ് അബ്ദുൾകരീം ഖാന്റെ പ്രശസ്തമായ കിരാന ഘരാനയുടെ പ്രയോക്താവും സംഗീതക്കച്ചേരികൾക്കും പഠനത്തിനും ഗവേഷണത്തിനും പ്രചരണത്തിനും ശിഷ്യന്മാരെ അഭ്യസിപ്പിക്കുന്നതിനുമൊക്കെയായി ജീവിതം ഉഴിഞ്ഞു വച്ച ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിൽ, വിശേഷിച്ച് ഖയാൽ വായ്പ്പാട്ടിൽ വിശാരദനായ സംഗീതജ്ഞനായിരുന്ന ഭീംസെൻ ഗുരുരാജ് ജോഷിയെയും ( ഫെബ്രുവരി 14, 1922 - ജനുവരി 24, 2011),

11jan

തന്റെ ഹ്രസ്വമായ 4 വർഷത്തെ ഭരണകാലത്ത് ക്രൂരതയ്ക്കും സ്വേച്ഛാധിപത്യത്തിനും പേരുകേട്ട , മൂന്നാമത്തെ റോമൻ ചക്രവർത്തിയായിരുന്ന കലിഗുലയെയും (31 ആഗസ്റ്റ് 12 – 24 ജനുവരി 41 AD),
(കലിഗുലയുടെ ഭരണത്തെപ്പറ്റി വളരെക്കുറച്ചു രേഖകളേ ലഭ്യമായിട്ടുള്ളു. ഇതിനുശേഷം ചില കേന്ദ്രങ്ങൾ അദ്ദേഹത്തിന്റെ ക്രൂരത, സാഡിസം, ധൂർത്ത്, ലൈംഗികവ്യതിയാനം തുടങ്ങിയവയെപ്പറ്റി വിവരിച്ചശേഷം അദ്ദേഹത്തെ ഒരു ഭ്രാന്തനും നിഷ്ഠുരനുമായ സ്വേച്ഛാധിപതിയായി ചിത്രീകരിക്കുന്നു.  അദ്ദേഹം തന്റെ ആഡംബര ജീവിതത്തിനായുള്ള സ്ഥാപനങ്ങളും ചില വലിയ എടുപ്പുകളും നിർമ്മിക്കുന്നതിൽ മുഴുകി. റോമിലെ രണ്ടു നിർമ്മിതികളായ അക്വാ ക്ലോഡിയ, അനിയോ നൊവസ് എന്നീ ജലനിർഗ്ഗമനപാലങ്ങൾ നിർമ്മിക്കാനായി തുടക്കമിട്ടു. )

പ്രമുഖ രാഷ്ട്രീയ നേതാവും പ്രാസംഗികനും തന്ത്രജ്ഞനു  ബ്രിട്ടീഷ് കരസേനയിൽ സൈനികനും 1940 മുതൽ 1945 വരെയും 1951 മുതൽ 1955 വരെയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ആയിരുന്ന സർ വിൻസ്റ്റൺ ലിയൊനാർഡ് സ്പെൻസർ-ചർച്ചിലിനെയും (1874 നവംബർ 30 – 1965 ജനുവരി 24),

അമേരിക്കൻ സിവിൽ റൈറ്റ്സ് അഭിഭാഷകനും നിയമജ്ഞനും ആദ്യത്തെ കറുത്ത സുപ്രീം കോടതി ജഡ്ജിയുമായായിരുന്ന തറോഗുഡ്  "തുർഗുഡ്" മാർഷലിനെയും (ജൂലൈ 2, 1908 – ജനുവരി 24, 1993)

തന്റെ കരിയറിലെ ആദ്യകാലങ്ങളിൽ പൾപ്പ് സയൻസ് ഫിക്ഷന്റെയും ഫാന്റസി നോവലുകളുടെയും പ്രഗൽഭനായ എഴുത്തുകാരൻ, 1950-ൽ ഡയാനെറ്റിക്സ്: ദി മോഡേൺ സയൻസ് ഓഫ് മെന്റൽ ഹെൽത്ത് എഴുതുകയും ഡയാനിറ്റിക്സ് സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി സംഘടനകൾ സ്ഥാപിക്കുകയും, പാപ്പരത്തത്തിൽ ഡയാനറ്റിക്‌സിനെക്കുറിച്ചുള്ള തന്റെ സാഹിത്യത്തിന്റെ ബൗദ്ധിക അവകാശങ്ങൾ നഷ്‌ടപ്പെട്ടതിന് ശേഷം 1952-ൽ ഒരു ആരാധന, ഒരു പുതിയ മതപ്രസ്ഥാനം, അല്ലെങ്കിൽ ഒരു ബിസിനസ്സ് എന്നിങ്ങനെ പലവിധത്തിൽ വിവരിക്കപ്പെടുന്ന സയന്റോളജി സൃഷ്‌ടിക്കുകയും ചെയ്ത  ലഫായെറ്റ് റൊണാൾഡ് ഹബ്ബാർഡിനെയും (മാർച്ച് 13, 1911 – ജനുവരി 24, 1986)

djan

1970-കളിൽ നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അമേരിക്കൻ സീരിയൽ കില്ലറായിരുന്ന തിയോഡോർ റോബർട്ട് ബണ്ടി യെയും ( നവംബർ 24, 1946 - ജനുവരി 24, 1989),

അകാലത്തില്‍ പൊലിഞ്ഞുപോയ, ആദ്യസിനിമയിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ തന്നെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി തന്റെ പ്രതിഭ തെളിയിച്ച പ്രശസ്ത മലയാള ചലച്ചിത്ര താരം മോനിഷ ഉണ്ണിയെയും (1971 നവംബർ 30-1992 ഡിസംബർ 5), 

മലയാള റേഡിയോ നാടകങ്ങൾ ഉൾപ്പെടെ നിരവധി നാടകങ്ങൾ രചിക്കുകയും റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകുകയും. ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടിവും, കലാനിലയം നാടകസമിതിയുടെ  പാർട്ണറും കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ തുടങ്ങിയ നാടകങ്ങളിൽ മാത്രമല്ല മൂന്നാം പക്കം, ദേശാടനക്കിളി കരയാറില്ല, വേലുത്തമ്പി ദളവ തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത മലയാളത്തിലെ ഒരു നാടക അഭിനേതാവും രചയിതാവും മലയാളചലച്ചിത്രനടനായ ജഗതി ശ്രീകുമാർ ന്റെ അച്ഛനുമായിരുന്ന ജഗതി കൃഷ്ണവിലാസത്തിൽ നാരായണൻ കൃഷ്ണൻ ആചാരി എന്ന ജഗതി എൻ.കെ. ആചാരിയെയും (1924 ജനുവരി 24–1997 ഏപ്രിൽ 13),

സ്വതന്ത്ര ഇന്ത്യയിലെ ആദ്യവനിതാ നയതന്ത്രജ്ഞയും അംബാസിഡറും   സിവിൽ സർവീസിലെ ലിംഗ വിവേചനത്തിനെതിരെ പോരാടുകയും ചെയ്ത കൂര്‍ഗ്കാരി സി.ബി. മുത്തമ്മയെയും  (ജനുവരി 24, 1924-ഒക്ടോബർ 14, 2009),

211jan

ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയും, അരുണാചൽ പ്രദേശ്‌ ഗവർണറും ആയിരുന്ന എസ്‌. കെ. സിങ്‌ എന്ന് അറിയപ്പെടുന്ന ശൈലേന്ദ്ര കുമാർ സിങ്ങിനെയും (ജനനം 1932 ജനുവരി 24 - 2009 ഡിസംബർ 1),

യൂറോപ്യൻ സെമിനാർ രീതിയിലുള്ള വിദ്യാഭ്യാസക്രമം യു.എസ്സിൽ ആവിഷ്കരിക്കുന്നതിൽ മുൻകൈയെടുത്ത  യു.എസ്. ചരിത്രകാരനായിരുന്ന ചാൾസ് കെൻഡൽ ആഡംസിനെയും( 1835 ജനുവരി 24-1902 ജൂലൈ 26 ),

പുലിറ്റസർ പ്രൈസ് ജേതാവും,1927, 1928, 1930 വർഷങ്ങളില്‌‌‌‍‌‌‌ നോബല്‌‌‌‌ സമ്മാനത്തിനു പരിഗണിക്കപ്പെട്ടിരുന്ന അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും ആലേഖന കലാകാരിയുമായിരുന്ന എഡിത് വാർട്ടണിനെയും(ജനുവരി 24, 1862 – ആഗസ്റ്റ് 11, 1937),
അമേരിക്കൻ ചലച്ചിത്ര താരവും കോമേഡിയനും സംഗീതജ്ഞനും ആയിരുന്ന  ജോൺ ആദം ബെല്യൂഷിയേയും  (ജനുവരി 24, 1949 – മാർച്ച്‌ 5, 1982) ഓർമ്മിക്കാം.!!
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment