ഇന്ന് ജനുവരി 27: അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനം ! വിജി തമ്പിയുടെയും ബോബി ഡിയോളിന്റെയും ജന്മദിനം: അമേരിക്കയിലെ ആദ്യ ഫയര്‍ എഞ്ചിന്‍ കമ്പനി പ്രവര്‍ത്തനമാരംഭിച്ചതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
jan

1199  മകരം 13
ആയില്യം / ദ്വിതീയ
2024, ജനുവരി 27, ശനി

ഇന്ന്;
* അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനം !
[International Holocaust Remembrance Day ;  രണ്ടാം ലോകമഹായുദ്ധ സമയത്ത് നാസി ഭരണകൂടം ദശലക്ഷക്കണക്കിന് ജൂതന്മാരെ ആസൂത്രിതമായി കൊലപ്പെടുത്തിയ ഹോളോകോസ്റ്റിൻ്റെ  അനുസ്മരണ ദിനം, ഭൂതകാലത്തിൻ്റെ ഭീകരതകൾ ഒരിക്കലും മറക്കാതിരിക്കാനും. കൂടുതൽ നീതിയും സമാധാനവും നിറഞ്ഞ ലോകത്തിനു വേണ്ടി  പരിശ്രമിക്കാനും ഓർമ്മപ്പെടുത്തുന്നു ]

Advertisment

1jan

* ലോക ബ്രെസ്റ്റ് പമ്പിംഗ് ദിനം !
[World Breast Pumping Day ;  2017-ൽ, 'പമ്പ് ഈസ് പമ്പിംഗ് ബ്രാ ' കൊണ്ടുവന്ന കമ്പനിയായ സ്‌നുഗബെൽ, സ്ത്രീകൾക്ക് മുലയൂട്ടുന്നതിലും അവരുടെ കുഞ്ഞുങ്ങൾക്ക് പമ്പിംഗിലൂടെ പ്രകൃതിയുടെ വളർച്ചാ ഫോർമുല നൽകുന്നതിലും തങ്ങളുടെ സമർപ്പണം ആഘോഷിക്കാൻ ഒരു ദിവസം ആവശ്യമാണെന്ന് തീരുമാനിച്ചു.  "ലോക ബ്രെസ്റ്റ് പമ്പിംഗ് ദിനം ഓരോ ഔൺസിലും സ്നേഹത്തെ ബഹുമാനിക്കുന്ന ദിവസമാണ്" എന്ന് സ്‌നുഗബെൽ സ്ഥാപിച്ച പയനിയർ വനിത വെൻഡി ആംബ്രസ്റ്റർ ബെൽ പ്രഖ്യാപിച്ചു.]

* തോമസ് ക്രാപ്പർ ഡേ !
[Thomas Crapper Day; ആധുനിക ഫ്ലഷ് ടോയ്‌ലറ്റ് നമ്മുടെ വീടുകളിൽ കൊണ്ടുവന്ന ഇംഗ്ലീഷ് വ്യവസായിയുടെയും പ്ലംബറുടെയും പാരമ്പര്യത്തെ തോമസ് ക്രാപ്പർ ഡേ ആയി ആദരിക്കുന്നു.  അദ്ദേഹത്തിൻ്റെ കണ്ടുപിടുത്തങ്ങൾ ഇല്ലെങ്കിൽ, പ്രകൃതി വിളിക്കുമ്പോഴെല്ലാം നമ്മൾ  പുറത്ത്. പറമ്പിൽ  പോകേണ്ടി വന്നേനെ ]

* റഷ്യ : ലെനിൻഗ്രാഡിന്റെ ഉപരോധം നീക്കിയ ദിനം!

USA;
* ദേശീയ ഭൂമിശാസ്ത്ര ദിനം !
[National Geographic Day ; നാഷണൽ ജിയോഗ്രാഫിക് മാഗസിൻ ' നേടിയ നേട്ടങ്ങളിലേക്ക് വെളിച്ചം വീശുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത് . ശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, ലോക സംസ്കാരം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്ന നാഷണൽ ജ്യോഗ്രഫിക് എല്ലാ വായനക്കാർക്കും അനന്തമായ സേവനം നൽകുന്നു, അതിനാൽ നമ്മുടെ സമൂഹത്തെ രൂപപ്പെടുത്തുന്നതിലും നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിലും അതിൻ്റെ വലിയ പങ്ക് തിരിച്ചറിയാൻ ഈ ദിവസം ഉപയോഗിക്കുന്നു..]

* ദേശീയ ചോക്ലേറ്റ് കേക്ക് ദിനം!
[National Chocolate Cake Day ]

* ക്ലോക്ക് പഞ്ച് ചെയ്യുവാൻ ഒരു ദിനം!
[Punch the Clock Day ;  ജോലി സമയം കാര്യക്ഷമമായി ട്രാക്കുചെയ്യുന്നത്, ഈ ഉപകരണങ്ങൾ  സമയത്തിന്റെ താളവും ന്യായമായ പ്രതിഫലവും ഉറപ്പാക്കുന്നു.]

  • ദേശീയ വിത്ത് സ്വാപ്പ് ദിനം !
    [National Seed Swap Day ; 
     സസ്യപ്രേമികളുടെ ഊർജ്ജസ്വലമായ കമ്മ്യൂണിറ്റിയിൽ, പ്രകൃതിയുടെ ചെറിയ അത്ഭുതങ്ങൾ ട്രേഡ് ചെയ്യാനും ആശ്ചര്യങ്ങൾ നിറഞ്ഞ ഒരു പൂന്തോട്ടം നട്ടുവളർത്താനും ഒരു ബൊട്ടാണിക്കൽ സാഹസികതയിൽ ഏർപ്പെടുവാനും ഒരുദിനം !]
  • 2jan

 പ്രാദേശിക ക്വിൽറ്റ് ഷോപ്പ്  സന്ദർശിക്കുവാൻ ഒരു ദിനം!
[Visit Your Local Quilt Shop Day
ക്വിൾട്ട് ഷോപ്പുകൾക്ക് അർഹമായ അംഗീകാരം നൽകുവാൻ ഒരു ദിനം.]

.         ഇന്നത്തെ മൊഴിമുത്ത്
.     ***********
'' ഒരു സുഖത്തിനൊരു ദുഃഖം ; ഒരു നേട്ടത്തിനൊരു നഷ്ടം, പ്രപഞ്ചനീതി അതാണല്ലോ. അതുകൊണ്ട് രണ്ടും ഞാനേറ്റുവാങ്ങി. ഒന്ന് അത്യാഹ്ലാദത്തോടെ, മറ്റേത് അതീവ ദുഃഖത്തോടെ! "
.                   [ -തീക്കോടിയൻ ]
.       *********** 
1988-ൽ പുറത്തിറങ്ങിയ 'ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്' enna ആദ്യചിത്രം, വിറ്റ്നസ്, ന്യൂ ഇയർ, കാലാൾപ്പട, നഗരങ്ങളിൽ ചെന്ന് രാപാർക്കാം, തിരുത്തൽവാദി, സത്യമേവ ജയതേ, നാറാണത്ത് തമ്പുരാൻ, ബഡാ ദോസ്ത്, നമ്മൾ തമ്മിൽ തുടങ്ങി ഇരുപത്തിയഞ്ചിലേറെ മലയാളചിത്രങ്ങൾ സംവിധാനം  ചെയ്തിട്ടുള്ള സിനിമ-സീരിയൽ പ്രവർത്തകനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ്റെ തിരുവനന്തപുരം റീജിയണൽ ബോർഡ് അംഗവും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന ഉപദേശകനും വിശ്വഹിന്ദു പരിഷത്തിൻ്റെ കേരള സംസ്ഥാന പ്രസിഡന്റും മലയാള ചലച്ചിത്രനടനായ ജഗന്നാഥ വർമ്മയുടെ ജാമാതാവും  ചലച്ചിത്ര സംവിധായകനും നടനും സാമൂഹിക പ്രവർത്തകനുമായ  വിജി തമ്പിയുടെയും,

ജയ്പൂർ - അത്രൗളി ഘരാനയിൽ   പരിശീലനം സിദ്ധിച്ച ശേഷം നിരവധി ഹിന്ദി, മറാത്തി, കൊങ്കിണി സിനിമകൾക്കു വേണ്ടിയും പാടുകയും, മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് രണ്ടു തവണ അർഹയായ പ്രമുഖ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞ ആരതി അംഗലേക്കർ ടിക്കേക്കാറുടെയും (1963)

ധർമ്മേന്ദ്രയുടെ മകനും സണ്ണി ഡിയോളിൻ്റെ ഇളയ സഹോദരനുo ബോളിവുഡ് നടനുo നായകനുമായ ബോബി ഡിയോളിൻ്റെയും (1969),

അമേരിക്കൻ നടനും, കൊമേഡിയനും എഴുത്തുകാരനും ഹാസസാഹിത്യകാരനുമായ
പറ്റോൻ ഓസ്വാൾട്ടിനെയും (1969),

തൻ്റെ ഉയരത്തിനും ജനപ്രിയ ചിത്രങ്ങളായ ബേബ്, ദി ഗ്രീൻ മൈൽ, ദ ആർട്ടിസ്റ്റ് എന്നിവയ്ക്കും പേരുകേട്ട അമേരിക്കൻ നടനും ആക്ടിവിസ്റ്റുമായജെയിംസ് ക്രോംവെലിൻ്റെയും (1940), 

ഗോൺ ഗേൾ, ഹോസ്‌റ്റൈൽസ്, എ പ്രൈവറ്റ് വാർ തുടങ്ങിയ ചിത്രങ്ങളിൽ ബഹുമുഖ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനും തൻ്റെ ആദ്യ ചിത്രമായ ഡൈ അനദർ ഡേയിൽ ബോണ്ട് ഗേൾ ആയി അഭിനയിച്ചതിനും അറിയപ്പെടുന്ന ഇംഗ്ലീഷ് നടി റോസമുണ്ട് പൈക്കിൻ്റെയും (1979), 

ന്യൂസിലൻഡ് ക്രിക്കറ്റ് താരം, പരിശീലകൻ, ദേശീയ ടീമിൻ്റെ മുൻ ക്യാപ്റ്റൻ എന്നി നിലയിൽ അറിയപ്പെടുന്ന ഡാനിയൽ വെട്ടോറിയുടെയും (1979) ജന്മദിനം !!!

3jan

*     ഇന്നത്തെ സ്മരണ !!!
************
പ്രാക്കുളം ഭാസി മ. (1919-1997)
കാളിയത്ത് ദാമോദരൻ മ.(1942- 2009)
രാമസ്വാമി വെങ്കടരാമൻ  മ.(1910-  2009)
എം എൻ റായ് മ.(1887- 2015)
സർ ഫ്രാൻസീസ് ഡ്രേക്ക് മ.(1540- 1596) 
സർ വില്യം ടെമ്പിൾ മ. (1628-1699)
ഗ്യൂസെപ്പെ വെർഡി മ. (1813 -1901)
നെല്ലി ബ്ലൈ മ. (1864-1922)
ബഞ്ചമിൻ ടില്ലറ്റ് മ. (1680-1943 )
എ.എൽ.ബാഷാം മ.( 1914-1986 )
സുഹാർത്തൊ മ. (1921-2008)
ജെ ഡി സാലിംഗര്‍ മ.( 1919-2010)
ഹൊവാർഡ് സിൻ മ.(1922- 2010)
'ഇങ്വാർ കാംപ്രാഡ് മ. (1926 - 2018)

തോമസ് ജോൺ ജ. (1910-1981)
ഒ മാധവൻ ജ. (1922-2005)
വി.ടി. നന്ദകുമാർ ജ. (1925- 2000)
ടിറ്റുമിർ ജ. (1782-1831)
ജനറൽ എ എസ് വൈദ്യ ജ. (1926-1986)
സാബു ദസ്തഗിർ ജ. (1924- 1963)
അസ്മ ജിലാനി ജഹാംഗീർ ജ. (1952-2018)
വൂൾഫ്ഗാങ്  മൊസാർട്ട് ജ. (1756-1791)
ലൂയി കാരൾ ജ. (1832 -1898)
എഡ്വേർഡ്  സ്മിത്ത് ജ. (1850 -1912)
വിൽഹെം II ജ. (1859 -1941) 
പാവെൽ ബഷോവ് ജ. (1879-1950)

ചരിത്രത്തിൽ ഇന്ന്…
**********
1606 - ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമൻ രാജാവിനെ വധിക്കാൻ ഗൺപൗഡർ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട ഗൈ ഫോക്‌സും മറ്റുള്ളവരും ശിക്ഷിക്കപ്പെട്ടു, തൂക്കിക്കൊല്ലാനും നറുക്കെടുക്കാനും ക്വാർട്ടർ ചെയ്യാനും വിധിക്കപ്പെട്ടു

1678 - അമേരിക്കയിലെ ആദ്യ ഫയർ എഞ്ചിൻ കമ്പനി പ്രവർത്തനമാരംഭിച്ചു.

1880 - തോമസ് ആൽ‌വ എഡിസൺ ഇൻ‌കാൻഡസന്റ് ബൾബിനു പേറ്റന്റിനപേക്ഷിച്ചു.

1820 -  ഫാബിയൻ ഗോട്ട്‌ലീബ് വോൺ ബെല്ലിംഗ്ഷൗസെൻ, മിഖായേൽ ലസാരെവ് എന്നിവരുടെ നേതൃത്വത്തിലുള്ള റഷ്യൻ പര്യവേഷണമാണ് അൻ്റാർട്ടിക്ക ഭൂഖണ്ഡം കണ്ടെത്തിയത്.

1880 -  ലൈറ്റ് ബൾബ് കണ്ടുപിടിച്ച അമേരിക്കൻ കണ്ടുപിടുത്തക്കാരനായ തോമസ് എഡിസൺ ജ്വലിക്കുന്ന വിളക്കിന് പേറ്റന്റ് നേടി.

1926 - ഓസ്ട്രിയൻ-ഐറിഷ് ഭൗതികശാസ്ത്രജ്ഞനായ എർവിൻ ഷ്രോഡിംഗർ തന്റെ തരംഗ മെക്കാനിക്സിന്റെ സിദ്ധാന്തം പ്രസിദ്ധീകരിച്ചു.

1916 - ഒന്നാം ലോക മഹായുദ്ധം.. ബ്രിട്ടനിൽ 18-45 പ്രായത്തിലുള്ള അവിവാഹിതരായ മുഴുവൻ പുരുഷൻമാരും സൈനിക സേവനത്തിന് പോകണമെന്ന നിർബന്ധ ഉത്തരവ്.

2007 -  അമേരിക്കൻ ടെന്നീസ് താരം സെറീന വില്യംസ് റഷ്യയുടെ മരിയ ഷറപ്പോവയെ തോൽപ്പിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ ടൂർണമെൻ്റിൽ ജേതാക്കളായി.

1921 -  ഇം പിരിയൽ ബാങ്ക് ഓഫ് ഇന്ത്യ രൂപം കൊണ്ടു.

4jan

1944 - സോവിയറ്റ് റെഡ് ആർമി ലെനിൻഗ്രാഡ് (സെൻ്റ് പീറ്റേഴ്സ്ബർഗ്) ഉപരോധം തുടങ്ങി 872 ദിവസങ്ങൾക്ക് ശേഷം ജർമ്മൻ, ഫിന്നിഷ് സേനകളുടെ പരാജയത്തോടെ അത് പിൻവലിച്ചു.

1945 -  ഒരു ദശലക്ഷത്തിലധികം ജൂതന്മാരെ കൂട്ടക്കൊല ചെയ്ത പോളണ്ടിലെ ഓഷ്വിറ്റ്സിലെ നാസി കോൺസെൻട്രേഷൻ ക്യാമ്പ് സോവിയറ്റ് റെഡ് ആർമി മോചിപ്പിച്ചു.

1948 -  ആദ്യത്തെ കാന്തിക ടേപ്പ് റെക്കോർഡറുകൾ വിറ്റു.

1951 - ജീൻ ആർതറും ബോറിസ് കാർലോഫും അഭിനയിച്ച ലിയോനാർഡ് ബെർൺസ്റ്റൈൻ്റെ മ്യൂസിക്കൽ "പീറ്റർ പാൻ" 320 പ്രകടനങ്ങൾക്ക് ശേഷം ഇംപീരിയൽ തിയേറ്ററിൽ അടച്ചു.

1954 -  അമേരിക്കൻ ബോക്‌സർ ആർച്ചി മൂർ ജോയി മാക്‌സിമിനെ മൂന്നാം തവണയും തോൽപ്പിച്ച് ലോക ലൈറ്റ് ഹെവിവെയ്റ്റ് കിരീടം നിലനിർത്തിയതിന് ശേഷം അദ്ദേഹത്തിനൊപ്പം തൻ്റെ ട്രൈലോജി അവസാനിപ്പിച്ചു.

1961 - നേരിയ മംഗലം ജല വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു.

1963 - ഇതിഹാസ ഇന്ത്യൻ പിന്നണി ഗായിക ലതാ മങ്കേഷ്‌കർ, ഇന്ത്യ-ചൈന യുദ്ധത്തിൻ്റെ പ്രക്ഷുബ്ധമായ കാലഘട്ടത്തിൽ ദേശസ്‌നേഹിയായ "ഏ മേരേ വതൻ കെ ലോഗോ" ആലപിച്ചു.

1967 - അമേരിക്കൻ ബഹിരാകാശ സഞ്ചാരികളായ വിർജിൽ ഐ. ഗ്രിസോം, എഡ്വേർഡ് എച്ച്. വൈറ്റ്, റോജർ ബി. ഷാഫി എന്നിവർ നാസയുടെ അപ്പോളോ 1  ക്യാബിനിലുണ്ടായ തീപിടിത്തത്തിൽ മരിച്ചു.

1973 -  പാരീസ് സമാധാന ഉടമ്പടിയിൽ യുഎസ് ഒപ്പുവെച്ചതിനെത്തുടർന്ന് വിയറ്റ്നാം യുദ്ധം അവസാനിച്ചു.

1976 -  പെന്നി മാർഷലും സിണ്ടി വില്യംസും അഭിനയിച്ച ഹാപ്പി ഡേയ്‌സിൽ നിന്നുള്ള ലാവെർൺ & ഷെർലി ടിവി സ്പിൻഓഫ് എബിസി ടിവിയിൽ പ്രദർശിപ്പിച്ചു.

1983 - ലോകത്തിലെ ഏറ്റവും നീളമുള്ള ടണൽ നിർമാണം (53.85 കിമീ) ജപ്പാനിൽ  പൂർത്തിയായി.

1984 - കൽപ്പാക്കം ( ചെന്നൈ) ആണവ നിലയം ഉദ്ഘാടനം ചെയ്തു.

1984 - കാൾ ലൂയിസ്    8.795 മീറ്റർ  ചാടി സ്വന്തം ഇൻഡോർ ലോങ്ങ് ജമ്പ് റെക്കോഡ് മെച്ചപ്പെടുത്തി.

2010 -  ആപ്പിൾ സിഇഒ സ്റ്റീവ് ജോബ്‌സാണ് ഐപാഡ് പുറത്തിറക്കിയത്.

2013 - ബ്രസീലിയൻ നഗരമായ സാന്താ മരിയയിലെ റിയോ ഗ്രാൻഡെ ഡോസുളിൽ ഒരു നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ ഇരുന്നൂറ്റി നാൽപ്പത്തിരണ്ട് പേർ മരിച്ചു .

2014 - റോജാവ സംഘർഷം : സിറിയൻ അറബ് റിപ്പബ്ലിക്കിൽ നിന്ന് കൊബാനി കാൻ്റൺ സ്വയംഭരണം പ്രഖ്യാപിച്ചു . 

2017 - ടെന്നസിൻ എന്ന രാസ മൂലകത്തിന് പേരിടൽ ചടങ്ങ് അമേരിക്കയിൽ നടന്നു. 
.       ************

5jan
ഇന്ന്  ; 
തിരുകൊച്ചി നിയമസഭ അംഗമായും,   കേരള ഗ്രന്ഥശാലാ സംഘം  പ്രസിഡന്റായും, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് ഡയറക്ടറായും ആർ.എസ്.പി. കൊല്ലം ജില്ലാ സെക്രട്ടറിയായും ദേവസ്വം ബോർഡ് പ്രസിഡന്റായും പ്രവർത്തിക്കുകയും. സംസ്ഥാനത്ത് ടൂറിസം മേളകൾ ആരംഭിക്കുകയും, ഇതര ജാതിക്കാരെ തന്ത്രവിദ്യ പഠിപ്പിച്ച് ശാന്തിക്കാരാക്കുകയും അംബലത്തിൽ ഷർട്ടിട്ടു കയറാമെന്ന കൽപ്പന പൊറപ്പെടുവിക്കുകയും ചെയ്ത പ്രാക്കുളം ഭാസിയെയും (1919- ജനുവരി 27,1997),

പ്രസിദ്ധ വിവർത്തന സാഹിത്യകാരനും  അദ്ധ്യാപകനുമായിരുന്ന പ്രൊഫ. കാളിയത്ത് ദാമോദരനെയും (1942 ഫെബ്രുവരി 22- 2009 ജനുവരി 27),

ഇന്ത്യൻ നാഷണൽ കോൺഗ്രസ്  അംഗം എന്ന നിലയിൽ നിരവധി മന്ത്രിപദങ്ങളും, ഉപ രാഷ്ട്രപതിയും,  എട്ടാമത് രാഷ്ട്രപതിയും  ആയിരുന്ന   രാമസ്വാമി വെങ്കടരാമനെയും  (ഡിസംബർ 4, 1910 -ജനുവരി 27, 2009),

കശ്മീരിലെ പുൽവാല ജില്ലയിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ ത്തുടർന്ന് പൊലീസും സൈന്യവും നടത്തിയ സംയുക്ത തെരച്ചിലിനിടെയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇന്ത്യൻ കരസേനയുടെ 42 രാഷ്ട്രീയ റൈഫിൾസിലെ സൈനികോദ്യോഗസ്ഥനായിരുന്ന എം. എൻ. റായ് എന്ന മുനീന്ദ്ര നാഥ്‌ റായിയെയും ( 2015 ജനുവരി 27),

ഭൂമിയെച്ചുറ്റി നാവിക പര്യടനം നടത്തിയ ബ്രിട്ടീഷുകാരനായ നാവികൻ  സർ ഫ്രാൻസീസ് ഡ്രേക്കിനെയും (1540 ഫെബ്രുവരി 15- 1596 ജനുവരി 27)

ചാൾസ് രണ്ടാമൻ രാജാവിന്റെ അടുത്ത ഉപദേഷ്ടാവാകുകയും, ലൂയി പതിന്നാലാമന്റെ സാമ്രാജ്യ വികസനത്തിനെതിരായി സ്വീഡൻ, ഇംഗ്ലണ്ട്, ഐക്യ പ്രവിശ്യകൾ ചേർന്ന 1688 ലെ മൂവർ മുന്നണിയുടെ രൂപീകരണത്തിലും പങ്കുവഹിച്ച ബ്രിട്ടീഷ് നയതന്ത്രജ്ഞനും ഉപന്യാസകാരനുമായിരുന്ന സർ വില്യം ടെമ്പിളിനെയും (25 ഏപ്രിൽ1628 – 27 ജനുവരി 1699),

19-ആം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ഗാനരചയിതാക്കളിലൊരാളായി കരുതപ്പെടുന്ന ഒരു ഇറ്റാലിയൻ റൊമാന്റിക് ഓപറ ഗാനരചയിതാവായിരുന്ന ജ്യൂസേപ്പെ ഫെർണാന്റോ ഫ്രാൻസെസ്കോ വേർഡിയെയും (ഒക്ടോബർ 10 1813 - ജനുവരി 27 1901)

ജൂൾസ് വെർണിൻ്റെ സാങ്കൽപ്പിക കഥാപാത്രമായ ഫിലിയാസ് ഫോഗിൻ്റെ അനുകരിച്ച് 72 ദിവസത്തിനുള്ളിൽ ലോക ചുറ്റിയ തൻ്റെ റെക്കോർഡ് ബ്രേക്കിംഗ് യാത്രയിലൂടെ പരക്കെ അറിയപ്പെടുകയും കൂടാതെ   ഒരു മാനസിക സ്ഥാപനത്തെ കുറിച്ച് ഉള്ളിൽ നിന്ന് റിപ്പോർട്ട് ചെയ്യാൻ രഹസ്യമായി പ്രവർത്തിക്കുകയും ചെയ്ത, 'നെല്ലി ബ്ലൈ ' എന്ന തൂലികാനാമത്തിൽ കൂടുതൽ അറിയപ്പെട്ടിരുന്ന ഒരു അമേരിക്കൻ പത്രപ്രവർത്തകയായിരുന്ന എലിസബത്ത് കൊക്രാൻ സീമാനിനെയും ( മെയ് 5, 1864 - ജനുവരി 27, 1922),

66jan

ഡോക്കേഴ്സ് യൂണിയൻ, ജനറൽ ഫെഡറേഷൻ ഒഫ് ട്രേഡ് യൂണിയൻസ് എന്നീ സംഘടനകൾ സ്ഥാപിച്ച ബ്രിട്ടീഷ് തൊഴിലാളി നേതാവായിരുന്ന ബഞ്ചമിൻ ടില്ലറ്റിനെയും (1860 സെപ്റ്റംബർ 11-1943 ജനുവരി 27),

ബ്രിട്ടീഷ്കാരനും, പ്രശസ്ത  ഇന്തോളജിസ്റ്റും ചരിത്രകാരനുമായിരുന്ന ആർതർ ലെവ്​ലിൻ ബാഷാം എന്ന  എ.എൽ. ബാഷാമിനെയും  (1914 മേയ് 24 – 1986 ജനുവരി 27),

ഇരുപതാം നൂറ്റാണ്ട് കണ്ട എറ്റവും വലിയ മനുഷ കുരുതിയുടെ സൂത്രധാരനും, അഴിമതി വീരനും, . സുകാർണൊയെ അട്ടിമറിച്ച് 31 വർഷത്തോളം ഇൻഡോനേഷ്യയുടെ രണ്ടാമത്തെ പ്രസിഡന്റായി ഭരിക്കുകയും ചെയ്ത സുഹാർത്തയെയും (8 ജൂൺ 1921 – 27 ജനുവരി 2008) ,

ദ് കാച്ചർ ഇൻ ദ് റൈ എന്ന ഒറ്റ കൃതികൊണ്ട് പ്രശസ്തിയിലേക്ക് ഉയർന്ന  അമേരിക്കൻ സാഹിത്യകാരന്‍ ജെറോം ഡേവിഡ് സാലിംഗറിനെയും ( ജനുവരി 1,1919- ജനുവരി 27 2010) 

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഇരുണ്ടവശം ചിത്രീകരിക്കുന്ന "അമേരിക്കൻ ഐക്യനാടുകളുടെ ജനകീയ ചരിത്രം" എന്ന കൃതി എഴുതിയ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ രാഷ്ട്രതന്ത്ര വിഭാഗം പ്രൊഫസറും ചരിത്രകാരൻ, എഴുത്തുകാരൻ, നാടകകൃത്ത്, ബുദ്ധിജീവി, ഇടതുപക്ഷ അരാജകവാദ പ്രവർത്തകൻ എന്നിനിലയിൽ പ്രസിദ്ധനും ആയിരുന്ന ഹൊവാർഡ് സിൻ നെയും(ആഗസ്റ്റ് 24, 1922 – ജനുവരി 27, 2010) ,

യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനും, ബഹുരാഷ്ട്ര ഫർണിച്ചർ കുത്തക ഇകിയ(IKEA)യുടെ സ്ഥാപകനുമായ ഒരു സ്വീഡിഷ് വ്യവസാ- യിയായിരുന്ന ഇങ്വാർ കാംപ്രാഡിനെയും (30 മാർച്ച് 1926 - 27 ജനുവരി 2018)

കോൺഗ്രസ് പാർട്ടി പ്രവർത്തകനും മുൻ കേരളാ നിയമസഭാ സാമാജികനും കുട്ടനാട് കർഷക സംഘത്തിന്റെ രൂപീകരണത്തിൽ പ്രധാന പങ്ക്  വഹിച്ചിരുന്ന ആളും ആയിരുന്ന തോമസ്  ജോണിനെയും (27 ജനുവരി 1910-11 ജൂലൈ 1981)  

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യ കാല പ്രവർത്തകരിൽ ഒരാളും, മലയാള നാടക വേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത  നാടക സംഘമായ കാളിദാസ കലാ കേന്ദ്രത്തിന്റെ സ്ഥാപകനും, പ്രശസ്ത നാടക, ചലച്ചിത്ര നടിയായ വിജയകുമാരിയുടെ ഭർത്താവും, മുകേശിന്റെ പിതാവും, നാടക സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനുമായിരുന്ന ഒ. മാധവനെയും (ജനുവരി 27, 1922-ഓഗസ്റ്റ് 19, 2005),

88jan

പ്രസിദ്ധീകരണകാലത്ത് വിവാദങ്ങൾ സൃഷ്ടിച്ച  സ്വവർഗരതി അടിസ്ഥാനമാക്കി മലയാളത്തിലെ  ആദ്യ നോവല്‍  "രണ്ടു പെൺകുട്ടികൾ"  അടക്കം  നോവൽ, ചെറുകഥ, നാടകം, ചലച്ചിത്രഗാനരചന, പത്ര പ്രവർത്തനം തുടങ്ങിയ രംഗങ്ങളിൽ വ്യാപരിച്ചിരുന്ന സാഹിത്യകാരനായിരുന്ന വി.ടി. നന്ദകുമാറിനെയും (1925 ജനുവരി 27 - 2000 ഏപ്രിൽ 30),

പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഇന്ത്യയിൽ സെമീന്ദാർമാർക്കെതിരെ കർഷക പ്രക്ഷോഭണത്തെ നയിച്ച ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും മുസ്ലീം ദേശീയവാദിയും ആയിരുന്ന സയ്യിദ് മിർ നിസാർ അലി ടിറ്റുമിറിനെയും( ജനുവരി 27, 1782 - നവംബർ 19, 1831),

ഇന്ത്യൻ കരസേനയുടെ പതിമൂന്നാമത്തെ മേധാവിയും,   സുവർണ്ണ ക്ഷേത്രത്തിലേയ്ക്കുള്ള  സൈനികമുന്നേറ്റത്തിനു രൂപരേഖ തയ്യാറാക്കി നൽകിയതിനു  സുഖ്ദേവ്സിങ് സുഖ, ഹർജീന്ദർ സിങ് ജിൻഡ എന്നിവരുടെ വെടിയേറ്റു കൊല്ലപ്പെട്ട ജനറൽ ഏ.എസ്.വൈദ്യ     PVSM, മഹാവീർ ചക്രം AVSM. എന്ന അരുൺ ശ്രീധർ വൈദ്യയെയും   (27 ജനു: 1926 – 10 ഓഗസ്റ്റ്: 1986),

കര്‍ണാടകയില്‍ ഒരു ആനപ്പാപ്പന്റെ മകനായി ജനിക്കുകയും,  എലിഫെൻഫെൻറ്  ബോയി, ദ ഡ്രം, ദ തീഫ്‌ ഓഫ്‌ ബഗ്ദാദ്‌, ഗംഗദിന്‍, ജംഗിള്‍ ബുക്ക്,അറേബ്യൻ നൈറ്റ്സ്‌,  വൈറ്റ്‌ സാവേജ്‌, കോബ്രാ വുമൺ, ടാംഗിയർ, തുടങ്ങിയബ്രിട്ടീഷ്‌, ഹോളിവുഡ്‌ സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധേയനായ   ആദ്യത്തെ രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്ര നടനായിരുന്ന  സെലാർ ഷെയ്ഖ്‌ സാബു സ്ത എന്ന   സാബു ദസ്തഗിറിനെയും    (1924 ജനുവരി 27 -1963  ഡിസംബർ 2 ), 

അതി കഠിനമായ മതനിന്ദാനിയമ പ്രകാരം കല്ലെറിഞ്ഞുകൊല്ലാൻ വിധിക്കപ്പെട്ട മുസ്ലീങ്ങളേയും അമുസ്ലീങ്ങളേയും പ്രധിരോധിക്കുകയും അനീതിക്കെതിരായി പാകിസ്താനിലും അന്തർദേശീയ തലത്തിലും പോരാടിയ   പാകിസ്താനിലെ പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായിരുന്ന അസ്മ ജിലാനി ജഹാംഗീറിനെയും (ജനുവരി 27, 1952-ഫെബ്രുവരി 11, 2018),

7jan

സംഗീതത്തിലെ ക്ലാസിക്ക് കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു സംഗീതരചയിതാവായിരുന്ന ജൊഹാന്ന് ക്രിസോസ്തോം വൂൾഫ്ഗാങ് അമാദ്യൂസ് മൊസാർട്ട് എന്ന പൂർണ്ണനാമമുള്ള വൂൾഫ്ഗാങ് അമാദ്യൂസ് മൊസാർട്ടിനെയും(27 ജനുവരി 1756 – 5 ഡിസംബർ 1791)

 ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ ലാൻഡ് ,ത്രൂ ദ് ലുക്കിങ് ഗ്ലാസ് ,.ആലിസസ് അഡ്വഞ്ചേഴ്സ് അണ്ടർ ഗ്രൗണ്ട് , ദ് നഴ്സറി ആലിസ്  തുടങ്ങിയ  എല്ലാക്കാലത്തും എല്ലാദേശത്തും കുട്ടികൾ നെഞ്ചിലേറ്റി ലാളിക്കുന്ന കഥകള്‍ രചിച്ച  ചാൾസ് ലുട്വിഡ്ജ് ഡോഡ്ജ്സൺ എന്ന ലൂയി കാരളിനെയും (1832 ജനുവരി 27 - 1898 ജനുവരി 14 )

ഓഷ്യൻ ലൈനർ ടൈറ്റാനിക്കിൻ്റെ ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുകയും, കന്നിയാത്രയിൽ കപ്പല് മുങ്ങിയപ്പോൾ കപ്പലുമായി മുങ്ങിമരിച്ച ഒരു ബ്രിട്ടീഷ്  നാവിക ഉദ്യോഗസ്ഥനായിരുന്ന എഡ്വേർഡ് ജോൺ സ്മിത്തിനെയും (27 ജനുവരി 1850 - 15 ഏപ്രിൽ 1912)

അവസാന ജർമ്മൻ ചക്രവർത്തിയും പ്രഷ്യയിലെ രാജാവുമായിരുന്ന വിൽഹെം II വിനെയും (ഫ്രഡറിക് വിൽഹെം വിക്ടർ ആൽബർട്ട്; 27 ജനുവരി 1859 – 4 ജൂൺ 1941) 

റഷ്യൻ യക്ഷിക്കഥകളുടെ സമാഹാരമായ, The Malachite Casket എന്ന കൃതിയും റഷ്യൻ വിപ്ലവത്തെപ്പറ്റിയും ആഭ്യന്തര യുദ്ധത്തെപ്പറ്റിയും അനേകം കൃതികളും രചിച്ച പാവെൽ ബഷോവിനെയും( 27 ജനുവരി 1879 – 3 ഡിസംബർ 1950), ഓർമ്മിക്കാം.!!!

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment