/sathyam/media/media_files/EGiewPpDpcKhA9lYGMrN.jpg)
🌅ജ്യോതിർഗ്ഗമയ🌅
1199 എടവം 18
പൂരുരുട്ടാതി / നവമി
2024 ജൂൺ 1, ശനി
ഇന്ന്;
*അന്താരാഷ്ട്ര ബാല ദിനം !
/sathyam/media/media_files/auWNOz5tuSm8Hz2H7R9k.jpg)
[ International Children's Day ; കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കുക, കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കുന്നത് അവസാനിപ്പിക്കുക, ലോകമെമ്പാടുമുള്ള കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള മഹത്തായ ലക്ഷ്യത്തിൻ്റെ ഭാഗമായാണ് ഈ ദിനം ആഘോഷിക്കുന്നത്.]
*മാതാപിതാക്കന്മാരുടെ ലോക ദിനം!
[Global Day of Parents ;
മാതാപിതാക്കളെയും ലോകമെമ്പാടുമുള്ള കുട്ടികളോടുള്ള അവരുടെ പ്രതിബദ്ധതയെയും ബഹുമാനിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 1 ന് ആഘോഷിക്കുന്ന ഐക്യരാഷ്ട്രസഭയുടെ (യുഎൻ) ആചരണമാണ് ഗ്ലോബൽ ഡേ ഓഫ് പാരൻ്റ്സ്.]
*ഡിനോസർ ദിനം /Dinosaur Day !
/sathyam/media/media_files/Q5RSHhKXGGNH59bZ4QCB.jpg)
[ദിനോസർ ഫാൻ്റസികൾ ; പുനരുജ്ജീവിപ്പിക്കാൻ ചെറുപ്പക്കാരും പ്രായമായവരും മെയ് 15, ജൂൺ 1 തീയതികളിൽ ദിനോസർ ദിനം ആഘോഷിക്കുന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നിരവധി ദിനോസർ ഫോസിലുകൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും, ഈ മഹത്തായ ഉരഗങ്ങളെക്കുറിച്ച് ആളുകൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഇപ്പോഴും ഉണ്ട്. വ്യത്യസ്ത തരം ദിനോസറുകളെ കുറിച്ചുള്ള നമ്മുടെ അറിവ് വർധിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണ് ദിനോസർ ദിനം]
*ലോക റീഫ് അവബോധ ദിനം !
[World Reef Awareness Day ; നമ്മുടെ സമുദ്രങ്ങളിലെ പവിഴപ്പുറ്റുകളുടെ ദുർബലമായ ജൈവ വ്യവസ്ഥയെക്കുറിച്ച് വിവിധ ബിസിനസ്സ് കമ്മ്യൂണിറ്റികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കാൻ ജൂൺ 1-നാണ് ലോക റീഫ് അവബോധ ദിനം.]
/sathyam/media/media_files/QcS3ad8chLhX4mcqWAlj.jpg)
*ലോക ക്ഷീര ദിനം !
[World Milk Day ; ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ ആഹ്വാന പ്രകാരം 2001 മുതൽ എല്ലാ വർഷവും ജൂൺ 1ആം തീയതി ലോക ക്ഷീരദിനമായി കൊണ്ടാടുന്നു. പാലിനെ ആഗോള ഭക്ഷണം (global food) ആയി കണ്ട് അതിന്റെ പ്രാധാന്യം മനസ്സില്ലാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശം.]
* ലോക പവിഴപ്പുറ്റ് അവബോധ ദിനം "
[ World Reef Awareness Day ;
സമുദ്രത്തിൻ്റെ ഉപരിതലത്തിനടിയിൽ സ്ഥിതിചെയ്യുന്ന അതിശയകരവും മനോഹരവുമായ ആവാസവ്യവസ്ഥയാണ് പവിഴപ്പുറ്റുകൾ. ഈ പവിഴപ്പുറ്റുകളിൽ പലതും നിർമ്മിച്ചിരിക്കുന്നത് സസ്യങ്ങളല്ല, മറിച്ച് ജല മൃഗങ്ങളാണ് ! ഖേദകരമെന്നു പറയട്ടെ, കുറഞ്ഞത് 25 വ്യത്യസ്ത ഇനം പവിഴപ്പുറ്റുകളെങ്കിലും വംശനാശഭീഷണി നേരിടുന്നവയോ നേരിട്ടവയോ ആയി പട്ടികപ്പെടുത്തിയിട്ടുണ്ട്. ]
/sathyam/media/media_files/fgUHtFg9BGh9FjACmCZR.jpg)
* International Tabletop (game) Day!
*മംഗോളിയ: മാതൃ ശിശു ദിനം
*ബഹാമാസ്: തൊഴിലാളി ദിനം
(Labour Day)
*സമോവ :സ്വാതന്ത്ര്യ ദിനം
*മെക്സിക്കൊ: ദേശീയ നേവൽ ദിനം
*കംബോഡിയ: വൃക്ഷാരോപണ ദിനം
*പലാവു: പ്രസിഡന്റിന്റെ ദിനം
*ടുനീഷ്യ: വിജയ ദിനം
*കെനിയ : മദാരക ദിനം !
[സ്വയംഭരണം കിട്ടിയതിന്റെ ആഘോഷം]
- USA ;
/sathyam/media/media_files/vfaceaxAsnQMLyVd9Ycn.jpg)
*ദേശീയ ഒലിവ് ദിനം!
[National Olive Day ; പരമ്പരാഗത മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിലാണ് ഒലിവിൻ്റെ വേരുകൾ ഉള്ളത്, എന്നാൽ ഈ ദിവസങ്ങളിൽ ഇത് ലോകമെമ്പാടും ആസ്വദിക്കുന്നു. അതിനാൽ നിങ്ങളുടെ ഭക്ഷണത്തിൽ കുറച്ച് ഒലീവ് ഉൾപ്പെടുത്താനുള്ള ഒരു വഴി കണ്ടെത്താനുള്ള മികച്ച അവസരമാണ് ജൂൺ 1 ലെ ദേശീയ ഒലിവ് ദിനം!]
*ദേശീയ നെയിൽ പോളിഷ് ദിനം !
[National Nail Polish Day ;
ജൂൺ 1-ന് ദേശീയ നെയിൽ പോളിഷ് ദിനം ആഘോഷിക്കുന്നു, ഈ ആഘോഷം നിങ്ങൾക്ക് സൂര്യനു കീഴിലുള്ള എല്ലാ തണലുകളും പ്രദാനം ചെയ്യുമെന്ന പ്രതീക്ഷയിലാണ്. നിങ്ങളുടെ വിരലുകൾ കാണിക്കാനും വേനൽക്കാലം ആസ്വദിക്കാനുമുള്ള സമയമാണിത്!]
/sathyam/media/media_files/kHI22sL9sIBLMNPTONfN.jpg)
** കപ്പൽ ഉപേക്ഷിക്കരുത് ' ദിനം!
[ ' Don’t Give Up the Ship' Day ; പ്രതികൂല സാഹചര്യങ്ങളിലും സ്ഥിരോത്സാഹത്തിൻ്റെയും ബഹുമാനത്തിൻ്റെയും മനോഭാവം വഹിക്കുന്ന ഈ പ്രസിദ്ധമായ വാക്കുകൾ ഒരു ഇതിഹാസ യുഎസ് നാവിക ക്യാപ്റ്റനിൽ നിന്നാണ് വന്നത്. ഭയാനകമായ സാഹചര്യങ്ങളിൽപ്പോലും അദ്ദേഹം തൻ്റെ ജോലിക്കാരിൽ ധൈര്യവും നിശ്ചയദാർഢ്യവും പ്രചോദിപ്പിച്ചു. വെല്ലുവിളികൾക്കിടയിലും മുന്നേറാൻ എല്ലാവരേയും പ്രേരിപ്പിക്കുന്ന ഈ ദിനം ശക്തമായി തുടരാനും ഒരിക്കലും ഉപേക്ഷിക്കാതിരിക്കാനും ഓർമ്മിപ്പിക്കുന്നു.! ]
* വലിയ ഉച്ചഭക്ഷണം !
[ The Big Lunch ; കമ്മ്യൂണിറ്റി സ്പിരിറ്റ് നിറഞ്ഞ ഒരു മനോഹരമായ ദിവസമാണ് ബിഗ് ലഞ്ച്. വീട്ടിൽ പാകം ചെയ്യുന്ന പലഹാരങ്ങളുടെ സുഗന്ധം സംഗീതത്തോടും ചിരിയോടും കൂടിച്ചേരുന്നു. ഇവൻ്റ് എന്നത് ഭക്ഷണം പങ്കിടുക എന്നാണ്. അയൽക്കാർ അവരുടെ വീടുകളിൽ നിന്ന് പുറത്തുകടന്ന് പരസ്പരം ജീവിതത്തിലേക്ക് കടക്കുമ്പോൾ, അവർ ബിഗ് ലഞ്ചിൽ മാത്രമല്ല കൂടുതൽ പങ്കെടുക്കുന്നു.]
/sathyam/media/media_files/j4gBPLAyvdGtsDwU2IPJ.jpg)
* ദേശീയ ബബ്ലി ദിനം!
[ National Bubbly Day ; "ബബ്ലി" എന്ന് സ്നേഹപൂർവ്വം അറിയപ്പെടുന്ന തിളങ്ങുന്ന വൈൻ ആഘോഷങ്ങൾക്ക് അനുയോജ്യമായ പാനീയമാണ്-പ്രത്യേകിച്ച് അതിൻ്റെ കോർക്ക് പോപ്പിംഗ് ഗുണം കാരണം. ചടുലവും പഴവർഗവുമായ രുചികൾ ആനന്ദദായകമായ കുമിളകളുമായി സംയോജിപ്പിച്ച് ഒരു രുചികരമായ വീഞ്ഞ് സൃഷ്ടിക്കുന്നു, ]
* ദേശീയ ഹെയിംലിച്ച് കുസൃതി ദിനം!
[ National Heimlich Maneuver Day ; ഒരു ജീവൻ രക്ഷിക്കുന്ന സാങ്കേതികത, തടസ്സങ്ങൾ നീക്കുകയും ശ്വാസം സ്വതന്ത്രമായി ഒഴുകുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു, ആളുകൾക്ക് ഹെയ്ംലിച്ച് കുസൃതി അറിയേണ്ടതിൻ്റെ ആവശ്യകതയിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനായി അവർക്ക് സഹായിക്കാൻ കഴിയും. ദേശീയ സുരക്ഷാ മാസത്തിന് തുടക്കം കുറിക്കുന്നതിനാൽ ഈ ദിവസം കലണ്ടറിൽ ഒരു പ്രധാന സ്ഥാനം നേടുന്നു.]
/sathyam/media/media_files/ORALOdgAScuakZ4wJi7v.jpg)
*ഒരു ഡ്രസ് ധരിക്കുക ദിനം!
[Wear a Dress Day ; ഒഴുകുന്ന സൺ ഡ്രസ്സുകൾ മുതൽ മനോഹരമായ സായാഹ്ന ഗൗണുകൾ വരെ, എല്ലാ അവസരങ്ങൾക്കും ഒരു വസ്ത്രമുണ്ട്. അങ്ങനെ കറങ്ങുക, നൃത്തം ചെയ്യുക, നിങ്ങളുടെ ഉള്ളിലെ ദിവ്യത്വത്തെ ഒരു മില്യൺ രൂപ പോലെ തോന്നിപ്പിക്കുന്ന വസ്ത്രത്തിൽ തിളങ്ങാൻ അനുവദിക്കുക!]
- National Say Something Nice Day
* National Skincare Education Day
* Statehood Day in Tennessee
* National Black Bear Day
* National Go Barefoot Day!
* National Trails Day
* Pen Pal Day
* National Hazelnut Cake Day
* Flip a Coin Day
* National Prairie Day /sathyam/media/media_files/1pAPwbL7qmrP3oyQrXJp.jpg)
ഇന്നത്തെ മൊഴിമുത്തുകൾ
*************
"ഞാൻ ഒരുവൻ മാത്രമാണ്, എനിക്ക് എല്ലാം ചെയ്യാൻ കഴിയില്ല, എങ്കിലും, എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും, എനിക്ക് ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ചെയ്യാൻ ഞാൻ വിസമ്മതിക്കുകയുമില്ല'
"ജീവിതത്തിലെ ഏറ്റവും ഉത്തമവും മനോഹരവുമായ കാര്യങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയില്ല, സ്പർശിച്ചിട്ടില്ല, പക്ഷേ ഹൃദയത്തിൽ അനുഭവപ്പെടുന്നു."
"ശുഭപ്രതീക്ഷയെ നയിക്കുന്ന വിശ്വാസമാണ് ശുഭാപ്തിവിശ്വാസവും, പ്രത്യാശയും, ആത്മവിശ്വാസവും ഇവ ഇല്ലാതെ മറ്റൊന്നും ചെയ്യാനാവില്ല."
"വിശ്വസിച്ചാലും, അശുഭചിന്തകൾ ഒരിക്കലും നക്ഷത്രങ്ങളുടെ രഹസ്യങ്ങൾ കണ്ടുപിടിക്കുകയോ അല്ലെങ്കിൽ അറിയാത്ത ഭൂമിയിലേക്ക് ഓടിക്കുകയോ മനുഷ്യശരീരത്തിൽ ഒരു പുതിയ സ്വർഗം തുറക്കുകയോ ചെയ്തിട്ടില്ല."
. [ - ഹെലൻ കെല്ലർ ]
*********
/sathyam/media/media_files/fOXPIuYBtfzg7X8YiX9p.jpg)
ജ്യോതിശാസ്ത്രജ്ഞനും തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ലബോറട്ടറിയുടെ ഡയറക്ടറുമായ അനിൽ ഭരദ്വാജിന്റെയും (1967),
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയും, പതിനേഴാം ലോകസഭയിൽ പൊന്നാനി ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമായ ഇ.ടി. മുഹമ്മദ് ബഷീറിന്റെയും (1946),
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റും ഹരിത കേരള മിഷൻ്റെ അടുത്ത കാലം വരെ .എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സണും, മുൻരാജ്യസഭ അംഗവുമായ ഡോ.ടി എൻ സീമയുടെയും (1963),
ഭക്തിഗാനങ്ങളിലൂടെ മലയാള ഗാനാസ്വാദകർക്ക് സുപരിചിതനും ചലച്ചിത്രപിന്നണി ഗാനരംഗത്തും തന്റേതായ വ്യക്തി മുദ്രപതിപ്പിക്കുകയും ചെയ്ത മലയാളത്തിലെ ഒരു ഗായകനായ കെ.ജി. മാർക്കോസിന്റെയും (1957),
/sathyam/media/media_files/56Je8yS6CCqhCHK6htrE.jpg)
2011ല്‍ പുറത്തിറങ്ങിയ ട്രാഫിക് , ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍, ചെന്നൈയില്‍ ഒരു നാള്‍ (തമിഴ്), ഹൗ ഓള്‍ഡ് ആര്‍ യു, പുലിവാല്‍( തമിഴ്) ചിറകൊടിഞ്ഞ കിനാവുകള്‍, മാരി വിമാനം (തമിഴ്) തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റേയും (1986),
മലയാളചലച്ചിത്രരംഗത്ത് നായികയായും സഹനടിയായും വളരേയധികം ചിത്രങ്ങളിൽ അഭിനയിച്ച ചിപ്പിയുടെയും (1975),
ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള, ഒപ്പം ടെലിവിഷന്‍ രംഗത്തും സജീവമായുള്ള മലയാളികൂടിയായ ആർ. മാധവന്റേയും (1970)
തമിഴ്, കന്നട, തെലുഗു സിനിമകളിൽ അഭിനയിക്കുന്ന നടി സലോനി അശ്വനിയുടെയും (1977)
കോമഡി സെന്റ്രൽ ചാനലിലെ 'ഇൻസൈഡ് ഏയ്മി ഷൂമർ' എന്ന ഹാസ്യപരമ്പരയുടെ സ്രഷ്ടാവും അമേരിക്കൻ എഴുത്തുകാരിയും , അഭിനേത്രിയും നിർമാതാവുമായ ഏയ്മി ബെത്ത് ഷൂമറിന്റെയും (1981),
/sathyam/media/media_files/8mp1rd3YywFmyyEnsVpX.jpg)
മദ്ധ്യപ്രദേശിലെ കോൺഗ്രസ് നേതാവും മുൻ ലോകസഭാ മെംബറും, മുൻ കേന്ദ്ര ഗോത്രവർഗ്ഗ ക്ഷേമ മന്ത്രിയുമായ കാന്തിലാൽ ഭുരിയയുടെയും (1950),
ഇസ്‌ലാമിക പണ്ഡിതനും, പ്രഭാഷകനും , ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും,, വ്യത്യസ്ത സാമൂഹിക -വിദ്യാഭ്യാസ സംവിധാനങ്ങളുടെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയുമായ ടി. ആരിഫലിയുടെയും (1961),
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു വിക്കറ്റ്കീപ്പർ ബാറ്റ്സ്മാനായ കൃഷ്ണകുമാർ ദിനേശ് കാർത്തികിന്റെയും (1985),
എന്‍ജിനീയറിംഗില്‍ ബിരുദം, മാനേജുമെന്റില്‍ മാസ്റ്റര്‍ ബിരുദദാരി, കര്‍ണ്ണാടകത്തിലെ കൈഗ ആണവനിലയത്തില്‍ അഗ്നി സംരക്ഷണ വിദഗ്ദ്ധനും ഇപ്പോള്‍ മുംബൈ സെന്‍ട്രല്‍ ലേബര്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ ഉപരിപഠനം നടത്തുകയും നിരവധി ശാസ്ത്ര ലേഖനങ്ങളുടെ രചയിതാവും കഥകാരനും നോവലിസ്റ്റും 2022 ലെ നോവലിനുള്ള ഡോ. സുകുമാർ അഴീക്കോട് -തത്ത്വമസി അവാർഡ് ജേതാവും കൂടിയായ കണക്കൂർ ആർ സുരേഷ് കുമാറിന്റെയും ( 1970)
/sathyam/media/media_files/h8BIxAC8BRZQrp9w3Q0U.jpg)
ഭാരതീയ ജനതാ പാർട്ടി നേതാവും ആറു പ്രാവിശ്യമായി ബറൂച്ച് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോകസഭ അംഗവും, കേന്ദ്ര ആദിവാസിക്ഷേമ വകുപ്പിന്റെ മുൻ സഹമന്ത്രിയുമായിരുന്ന മൻസുഖ് ഭായ് വസാവയുടെയും (1957),
ഇന്ത്യൻ മുൻ പ്രൊഫഷണൽ ഫീൽഡ് ഹോക്കി കളിക്കാരനും ഇന്ത്യൻ ഹോക്കി കളിക്കാരനായ ധ്യാൻചന്ദിൻ്റെ മകനുമായ അശോക് കുമാർൻ്റെയും (1950),
വനിതകൾക്കുള്ള യൂ.എസ്.രാജ്യാന്തര ധീരത അവാർഡ് ജേതാവും, പ്രണയാ ഭ്യർഥന നിരസ്സിച്ചതു കാരണം ആസിഡ് അക്രമണത്തിനു ഇരയായ പെൺകുട്ടിയും ആസിഡ് ആക്രമണത്തിനും തീകൊളുത്തലിനും വിധേയരായ 300പേരെ പുനരധിവസിപ്പിച്ച കൂട്ടായ്മയുടെ അമരക്കാരിയുമായ ലക്ഷ്മി അഗർവാൽ എന്ന ലക്ഷ്മി SAA (Stop Acid Attack)യുടെയും (1990) ജന്മദിനം !
/sathyam/media/media_files/xY950PNAEpQq9Jqg2BeV.jpg)
ഇന്നത്തെ സ്മരണ !!!
********
നാനാ പൽഷികർ മ(1907-1984)
നീലം സഞ്ജീവ റെഡ്ഡി മ. (1913 - 1996)
പി.കെ. അഹ്മദലി മദനി മ. (1935- 2013)
അസഫ് ജാ ഒന്നാമൻ മ. (1671-1748)
നിക്കോളാസ് അപ്പെർ മ. (1749-1841 )
ജോൺ ഡ്യൂയി മ. (1859-1952)
അഡോൾഫ് എയ്‌ക്‌മാൻ മ. (1906-1962)
ഹെലൻ കെല്ലർ മ. (1880 -1968)
ജയനാരായണൻ ജ. (1944 - 1999)
കെ. എസ്. കെ. തളിക്കുളം ജ. (1903-)
ഇ.വി ഗോപാലൻ (ഇ.വി.ജി) ജ. (1916-1995)
കെ. കുഞ്ഞമ്പു ജ. (1924-1991).
പയ്യപ്പിള്ളി ബാലൻ ജ. (1925-2016),
കെ.കെ. മുഹമ്മദ് അബ്ദുൽ കരീം ജ. (1932-2005 )
മിസ് കുമാരി ജ. (1932-1969 )
വി. ടി ഗോപാലകൃഷ്ണൻ ജ. (1937-1997)
/sathyam/media/media_files/FBCLFtVQiiWL4Ox5c5Cm.jpg)
പവിത്രൻ ജ. (1950-2006),
കൊച്ചുപ്രേമൻ ജ. (1955-2022)
നർഗീസ് ദത്ത് ജ. (1929-1981),
മോഹിത് ചട്ടോപാദ്ധ്യായ ജ. (1934-2012)
ഡോ. മുഹ്‌യിദ്ദീൻ ആലുവായ് ജ. (1925-1996)
മർലിൻ മൺറോ ജ. (1926 – 1962)
ഇന്നത്തെ സ്മരണ !!!
*******
* പ്രധാനചരമദിനങ്ങൾ!!!
80-ലധികം ഹിന്ദി സിനിമകളിൽ അഭിനയിച്ച ഒരു ഇന്ത്യൻ ചലച്ചിത്ര നടൻ. 1935-ൽ ധുവന്ദർ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ഹിന്ദി മുഖ്യധാരയിലും കലാമൂല്യമുള്ള സിനിമകളിലും കഥാപാത്രങ്ങളെ അവതരിപ്പിച്ച നാനാ പൽഷികർനേയും (1907 - 1 ജൂൺ 1984),
ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിയും, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും, ലോക്സഭാ സ്പീക്കറും ആയിരുന്ന നീലം സഞ്ജീവ റെഡ്ഡിയെയും (മേയ് 19, 1913 - ജൂൺ 1, 1996),
/sathyam/media/media_files/ddquUEB2WjJVupfsUTnh.jpg)
അറബി ഭാഷക്ക് അർഹമായ പരിഗണന നേടിയെടുക്കാനും ഭാഷാ പഠനരംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കാനുമുള്ള പോരാട്ടത്തിൽ മുന്നണിയിലും, പണ്ഡിതൻ, അധ്യാപകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, സംഘാടകൻ തുടങ്ങിയ നിലകളിൽ പ്രശസ്തനായിരുന്ന പി.കെ. അഹ്മദലി മദനിയെയും (ജൂൺ 16 1935-ജൂൺ 1 2013),
ഹൈദരാബാദ് രാജ്യത്തിന്റെ സ്ഥാപകനും, അസഫ് ജാ രാജവംശത്തിന്റെ സ്ഥാപകനും ആയിരുന്ന അസഫ് ജാ ഒന്നാമൻ എന്നറിയപ്പെടുന്ന ഖമർ ഉദ്-ദിൻ ചിൻ ഖിലിജ് ഖാൻ (ഖമർ ഉദ്-ദിൻ സിദ്ദിഖി) എന്ന നിസാം-ഉൾ-മുൽക് അസഫ് ജായെയും (ഓഗസ്റ്റ് 20, 1671 - ജൂൺ 1, 1748),
പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ ചിന്തകനും, പ്രായോഗികവാദത്തിൻറെ ഉപജ്ഞാതാവും, പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിക്കുകയും, 'ജനാധിപത്യവും വിദ്യാഭ്യാസവും' എന്ന കൃതി രചിക്കുകയും ചെയ്ത ജോൺ ഡ്യൂയിയെയും (1859 ഒക്ടോബർ 20 - ജൂൺ 1, 1952),
/sathyam/media/media_files/jSy198FxFS0bYRh0EsPJ.jpg)
ഫ്രാൻസിലെ പ്രമുഖ മധുരപലഹാര വ്യാപാരി, വാറ്റുകാരൻ എന്നീ നിലകളിൽ പ്രശസ്തനും, മാംസവും പച്ചക്കറികളും വളരെക്കാലത്തേയ്ക്കു സംരക്ഷിച്ചു വയ്ക്കുന്ന കലയെപ്പറ്റി 1810-ൽ ഒരു ഗ്രന്ഥം (ആർട്ട് ദി കൺസേവർ ലെ സബ്സ്റ്റാൻസസ് ആനിമാൽ എ വെജറ്റാൽ - Art de coserver les substances animales et vegetales) പ്രസിദ്ധീകരിക്കുക വഴി ഭക്ഷ്യസംരക്ഷണ കലയുടെ പിതാവായ് അറിയപ്പെടുന്ന, പാചക വിദഗ്ദ്ധനുമായ നിക്കോളാസ് അപ്പെറിനെയും (17 നവംബർ 1749 - ജൂൺ 1,1841 ),
ഹോളോകാസ്റ്റിന്റെ മുഖ്യ സംഘാടകരിൽ ഒരാളും, ജൂതന്മാരെ കൂട്ടമായി കോൺസൻട്രേഷൻ ക്യാമ്പുകളിൽ എത്തിക്കാനും കൂട്ടക്കൊല നടത്താനുമുള്ള കാര്യങ്ങൾ സജ്ജീകരിക്കാനുള്ള ഉത്തരവാദിത്തം ഉണ്ടായിരുന്ന ആളും, രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനി പരാജയപ്പെട്ടപ്പോൾ അർജന്റീനയിൽ ബെൻസ് കമ്പനിയുടെ ഉദ്യോഗസ്ഥനായിരിക്കെ 1960 -ൽ ഇസ്രായേലി ചാരസംഘടനയായ മൊസാദ് പിടികൂടുകയും ഇസ്രായേലിൽ കൊണ്ടുവന്നു വിചാരണക്ക് ശേഷം 1962 -ൽ തൂക്കിക്കൊല്ലുകയും ചെയ്ത ഒരു നാസി ഷുട്സ്റ്റാഫൽ ഉദ്യോഗസ്ഥനും നാസി തലവനുമായിരുന്ന അഡോൾഫ് എയ്‌ക്‌മാനെയും(Adolf Eichmann) (19 മാർച്ച് 1906 – 1 ജൂൺ 1962),
/sathyam/media/media_files/h2J3DWD9qcKCUFo5Wled.jpg)
പത്തൊൻപതുമാസം മാത്രം പ്രായമുള്ളപ്പോൾ കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെടുകയും സ്വപ്രയത്നം കൊണ്ട് സാഹിത്യം, സാമൂഹ്യപ്രവർത്തനം,അധ്യാപനം എന്നീ രംഗങ്ങളിൽ കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപിച്ച അമേരിക്കൻ വനിതയായ ഹെലൻ ആദംസ് കെല്ലർ(ജൂൺ 27, 1880 - ജൂൺ 1, 1968)
* പ്രധാനജന്മദിനങ്ങൾ !!
അമ്മുവിന്റെ ആട്ടിൻ കുട്ടി എന്ന കൃതിയിലൂടെ മലയാള കവിതാരംഗത്ത് സ്ഥാനം പിടിച്ച പ്രശസ്ത കവി കെ. എസ്. കെ. തളിക്കുളം എന്ന കെ എസ് കൃഷ്ണൻ തളിക്കുളത്തേയും
( ജൂൺ 1, 1903-),
നാടകകൃത്ത്, നോവലിസ്റ്റ്, ചെറുകഥകാരൻ, സംഘടന പ്രവർത്തനം, എന്നീ നിലകളിൽ എല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഇവിജി എന്ന എരണേഴത്ത് വേലുകുട്ടി ഗോപാലനെയും (ജൂൺ 1, 1916 - ഏപ്രിൽ 21, 1995),
/sathyam/media/media_files/YLGQUHB9D2620xrX7Mnl.jpg)
കേരളത്തിലെ മുൻ മന്ത്രിയും, ഒന്നും, രണ്ടും കേരളനിയമസഭകളിൽ പൊന്നാനി നിയോജക മണ്ഡലത്തേയും, ഒൻപതാം കേരളനിയമസഭയിൽ ഞാറക്കൽ നിയോജക മണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു കോൺഗ്രസ് നേതാവും, രണ്ടാം കേരള നിയമസഭയിലെ ജലസേചന വകുപ്പ്, പിന്നോക്ക വികസനവകുപ്പ് തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയും, 1977-79, 1980-84, 1984-89 കാലഘട്ടത്തിൽ ലോകസഭയിൽ അംഗവും, എ.ഐ.സി.സി. അംഗവും, ഗുരുവായൂർ ദേവസ്വംബോർഡ് ചെയർമാനും, കെ.പി.സി.സി. വൈസ് പ്രസിഡന്റും, ആക്ടിംഗ് പ്രസിഡന്റും, കണ്ണൂർ ഡി.സി.സി പ്രസിഡന്റും, പിന്നോക്ക ക്ഷേമവികസന ബോർഡ് ചെയർമാനും ആയിരുന്ന കെ. കുഞ്ഞമ്പുവിനെയും
(1 ജൂൺ 1924 - 14 ഡിസംബർ 1991),
സിപിഎം കളമശ്ശേരി ഏരിയാ കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം, ഏലൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച, സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായിരുന്ന പയ്യപ്പിള്ളി ബാലനെയും (1 ജൂൺ 1925 - 29 മാർച്ച് 2016),
സ്വാതന്ത്ര്യ സമരചരിത്രം, കേരള മുസ്ലിം ചരിത്രം, ഇസ്ലാമിക ചരിത്രം, ജീവചരിത്രം, പൈതൃക സംരക്ഷണം എന്നീ മേഖലകളിൽ ശ്രദ്ധേയമായ 82 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള, ചരിത്ര ഗവേഷകനും, ഗ്രന്ഥകാരനും, മാപ്പിള സാഹിത്യകാരനും ആയിരുന്ന കെ.കെ. മുഹമ്മദ് അബ്ദുൽ കരീമിനെയും
(1932 ജൂൺ 1-2005 എപ്രിൽ 7),
/sathyam/media/media_files/y0oh9HyYstKYi6jhMsei.jpg)
നല്ല തങ്ക, പാടാത്ത പൈങ്കിളി, നവലോകം, നീലക്കുയിൽ തുടങ്ങി 50-ലധികം ചിത്രങ്ങളിൽ അഭിനയിച്ച ആദ്യകാല മലയാളചലച്ചിത്ര അഭിനേത്രിയായിരുന്ന മിസ് കുമാരിയെയും (1932 ജൂൺ 1-1969 ജൂൺ 9 ),
കുമാരനാശാന്റെയും അദ്ദേഹത്തിന്റെ കൃതികളിലെ ° രതിവൈകൃതങ്ങളെ ക്കുറിച്ചു ഒരു പഠനമായ "മാംസ നിബദ്ധമല്ല രാഗം " എന്ന കൃതി രചിക്കുകയും ബോംബെ സാഹിത്യവേദിയുടെ സ്ഥാപകാംഗം, നിരൂപകന്‍, കോളമിസ്റ്റ്, ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രഞ്ജന്‍ എന്നീ നിലകളില്‍ പ്രശസ്തനും ആയ വി. ടി. ഗോപാലകൃഷ്ണനെയും
( 1937 ജൂൺ 1- മാർച്ച് 5, 1997),
എന്റെ സൂര്യൻ, കുളമ്പൊച്ച, രക്തത്തിന്റെ മർമ്മരങ്ങൾ (കഥാസമാഹാരം) തുടങ്ങിയ കൃതികൾ രചിച്ച് ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പ്രമുഖ ചെറുകഥാകൃത്തായിരുന്ന ജയനാരായണനെയും (1 ജൂൺ 1944 - 1 ഫെബ്രുവരി 1999) ,
അടിയന്തരാവസ്ഥക്കാലത്ത് പി.എ.ബക്കറുടെ "കബനീനദി ചുവന്നപ്പോൾ", "യാരോ ഒരാൾ" എന്ന ചിത്രങ്ങള്‍ നിര്‍മ്മിച്ച ചലച്ചിത്ര സംവിധായകനും, സംഗീതജ്ഞനുമായിരുന്ന പവിത്രനെയും (1950 ജൂൺ 1 -2006 ഫെബ്രുവരി 26),
/sathyam/media/media_files/8O5MhFREmYY4JNpibgik.jpg)
മലയാള ചലച്ചിത്ര അഭിനേതാവും കോമഡി റോളുകൾ കൈകാര്യം ചെയ്യുന്ന നടനുമായിരുന്നു കെ.എസ്.പ്രേംകുമാർ എന്ന കൊച്ചുപ്രേമനേയും (1ജൂൺ1955-2022),
ബോളിവുഡ് ചലച്ചിത്ര രംഗത്ത് 1940 - 60 കാലഘട്ടത്തെ ഒരു മികച്ച നടിയും സുനിൽ ദത്തിന്റെ ഭാര്യയും സഞ്ജയ് ദത്തിന്റെ അമ്മയും ആയിരുന്ന നർഗീസ് ദത്തിനെയും (ജൂൺ 1,1929 – മേയ് 3, 1981),
പ്രസിദ്ധ ബംഗാളി നാടകകൃത്തും തിരക്കഥാകൃത്തും കവിയും മൃണാൾ സെന്നിന്റെ സിനിമകൾക്ക് തിരക്കഥ എഴുതിയ മോഹിത് ചട്ടോപാദ്ധ്യായയെയും
(ജൂൺ 1, 1934- ഏപ്രിൽ 12 2012 )
അറബി സാഹിത്യകാരൻ, ഗ്രന്ഥകാരൻ, ഇസ്‌ലാമിക പണ്ഡിതൻ, പ്രഭാഷകൻ, പത്രാധിപർ,അദ്ധ്യാപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. മുഹ്‌യിദ്ദീൻ ആലുവായ്യെയും (1925,ജൂൺ 1-1996 ജൂലൈ 23),
/sathyam/media/media_files/sFIkn4OKa9AFGVtd38HL.jpg)
ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാര വിജയിയായ അമേരിക്കൻ അഭിനയത്രിയും ഗായികയും മോഡലും പോപ്പ് ഐക്കണും, തന്റെ വശ്യസൌന്ദര്യത്തിനും ഹാസ്യാഭിനയത്തിനുള്ള കഴിവുകൾക്കും പ്രശസ്തയായിരുന്ന മരിലിൻ മൺറോ എന്ന നോർമ ജീൻ മോർറ്റെൻസണിനെയും
(1926 ജൂൺ 1 – 1962 ഓഗസ്റ്റ് 5)
ഓർമ്മിക്കുന്നു.
ചരിത്രത്തിൽ ഇന്ന് …
*********
193 - റോമൻ ചക്രവർത്തി ദിദിയുസ് ജൂലിയാനസ് വധിക്കപ്പെട്ടു.
1670 - ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവും ഫ്രാൻസിലെ 14-മത് രാജാവ് ലൂയിസും ഡച്ച് വിരുദ്ധ രഹസ്യ ഉടമ്പടിയിൽ ഒപ്പുവച്ചു.
1792 - കെന്റക്കി അമേരിക്കൻ ഐക്യനാടുകളിലെ പതിനഞ്ചാമത് സംസ്ഥാനമായി ചേർക്കപ്പെട്ടു.
1796 - ടെന്നിസി അമേരിക്കൻ ഐക്യനാടുകളിലെ പതിനാറാമതു സംസ്ഥാനമായി ചേർക്കപ്പെട്ടു.
1835 - കൽക്കട്ട മെഡിക്കൽ കോളേജിൽ അധ്യാപന പ്രവർത്തനം ആരംഭിച്ചു.
1874 - ഈ ദിവസം ഈസ്റ്റ് ഇന്ത്യാ കമ്പനി പിരിച്ചുവിട്ടു.
/sathyam/media/media_files/y2SdTkj2j2q7TVakOPYk.jpg)
1880 - ആദ്യത്തെ പേ-ഫോൺ സേവനം അവതരിപ്പിച്ചു.
1869 - തോമസ് എഡിസൺ വൈദ്യുത വോട്ടിങ്ങ് യന്ത്രത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.
1922 - റോയൽ അൾസ്റ്റർ പോലീസ് ഔദ്യോഗികമായി സ്ഥാപിതമായി.
1928 - വിദ്യാർത്ഥിമിത്രം ബുക്ക് ഡിപ്പൊ കോട്ടയത്ത് ആരംഭിച്ചു.
1930 – ഇന്ത്യയിലെ ആദ്യത്തെ ഡീലക്സ് ട്രെയിൻ ഡെക്കാൻ ക്വീൻ ബോംബെ VT മുതൽ പൂനെ വരെ ഓടി.
1965 - ജപ്പാനിലെ ഫുകുവോക്ക മേഖലയിൽ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 250 പേർ മരിച്ചു.
1969 - കാനഡയിൽ റേഡിയോയിലും ടിവിയിലും പുകയില ഉത്പന്നങ്ങളും അനുബന്ധ പരസ്യങ്ങളും പൂർണ്ണമായും നിരോധിച്ചു.
1979 - റൊഡേഷ്യയിലെ 90 വർഷത്തെ ന്യൂനപക്ഷ വെള്ളക്കാരുടെ ഭരണത്തിന് ശേഷം, രാജ്യം ഇനി സിംബാബ്‌വെ എന്ന് അറിയപ്പെടുമെന്ന് പ്രഖ്യാപിച്ചു.
1980 - സി.എൻ.എൻ. സംപ്രേഷണം ആരംഭിച്ചു.
/sathyam/media/media_files/1vx0cGpvyuFLAThCIfAA.jpg)
1986 - മാധ്യമം പത്രം ആരംഭം.
1990 - രാസായുധ നിർമ്മാണം അവസാനിപ്പിക്കുവാനുള്ള ഉടമ്പടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും സോവ്യറ്റ് നേതാവ് ഗോർബചോവും ഒപ്പുവച്ചു.
1992 - ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള വ്യോമ കരാർ ഈ ദിവസമാണ് ഒപ്പുവച്ചത്.
1996 - എച്ച് ഡി ദേവഗൗഡ ഇന്ത്യയുടെ 12-ാമത് പ്രധാനമന്ത്രിയായി.
1999 - അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 1420 ലിറ്റിൽ റോക്ക് നാഷണൽ എയർപോർട്ടിൽ ലാൻഡിംഗിനിടെ തെന്നി തകർന്ന് ഡാലസിൽ നിന്ന് ലിറ്റിൽ റോക്കിലേക്കുള്ള വിമാനത്തിൽ 11 പേർ മരിച്ചു .
2001 - നേപ്പാളിലെ രാജകീയ കൂട്ടക്കൊല : നേപ്പാളിലെ കിരീടാവകാശി ദീപേന്ദ്ര തന്റെ അച്ഛനും അമ്മയുമുൾപ്പെടെ നിരവധി കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു.
2001 - ഡോൾഫിനേറിയം ഡിസ്കോതെക്ക് കൂട്ടക്കൊല : ടെൽ അവീവിലെ ഒരു ഡിസ്കോയിൽ ഹമാസ് ചാവേർ ബോംബർ, 21പേർ കൊല്ലപ്പെട്ടു .
2004 - ഒക്‌ലഹോമ സിറ്റി ബോംബിംഗ് സഹ-ഗൂഢാലോചനക്കാരൻ ടെറി നിക്കോൾസിനെ പരോൾ സാധ്യതയില്ലാതെ തുടർച്ചയായി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
2008 - യൂണിവേഴ്സൽ സ്റ്റുഡിയോയുടെ പിൻഭാഗത്ത് തീപിടിത്തമുണ്ടായി , കിംഗ് കോംഗ് എൻകൗണ്ടറിന്റെ ആകർഷണവും സംഗീതത്തിനും സിനിമയ്ക്കുമുള്ള മാസ്റ്റർ ടേപ്പുകളുടെ ഒരു വലിയ ആർക്കൈവ് നശിപ്പിച്ചു, അതിന്റെ പൂർണ്ണ വ്യാപ്തി 2019 വരെ വെളിപ്പെടുത്തിയിരുന്നില്ല.
2008 - യുഎസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ബരാക് ഒബാമ ചിക്കാഗോയിലെ ട്രിനിറ്റി യുണൈറ്റഡ് ചർച്ചിൽ നിന്ന് രാജിവച്ചു.
2009 - എയർ ഫ്രാൻസ് ഫ്ലൈറ്റ് 447 റിയോ ഡി ജനീറോയിൽ നിന്ന് പാരീസിലേക്കുള്ള വിമാനത്തിൽ ബ്രസീൽ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്നു . 228 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു.
2009 – ജനറൽ മോട്ടോഴ്സ് ചാപ്റ്റർ 11 പാപ്പരത്തത്തിനായി ഫയൽ ചെയ്തു . ചരിത്രത്തിലെ നാലാമത്തെ വലിയ യുണൈറ്റഡ് സ്റ്റേറ്റ്സ് പാപ്പരത്തമാണിത്.
2010 - മധ്യ അമേരിക്കയിൽ, ഗ്വാട്ടിമാലയിൽ പസഫിക് സമുദ്രത്തിൽ നിന്നുള്ള ഉഷ്ണമേഖലാ കൊടുങ്കാറ്റ് അഗത, 150 പേർ മരിച്ചു.
2011 - ന്യൂ ഇംഗ്ലണ്ടിൽ ഒരു അപൂർവ ചുഴലിക്കാറ്റ് പൊട്ടിപ്പുറപ്പെട്ടു ; ഇവന്റിനിടെ മസാച്യുസെറ്റ്‌സിലെ സ്പ്രിംഗ്‌ഫീൽഡിൽ ശക്തമായ EF3 ടൊർണാഡോ ആഞ്ഞടിച്ചു , നാല് പേർ മരിച്ചു.
2011 - സ്‌പേസ് ഷട്ടിൽ എൻഡവർ 25 വിമാനങ്ങൾക്ക് ശേഷം അവസാന ലാൻഡിംഗ് നടത്തി.
2014 - നൈജീരിയയിലെ ഫുട്ബോൾ മൈതാനത്തുണ്ടായ സ്ഫോടനത്തിൽ 40 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
2015 - ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ യാങ്‌സി നദിയിൽ 458 പേരുമായി പോയ കപ്പൽ മറിഞ്ഞ് 400 പേർ മരിച്ചു.
' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us