ഇന്ന് ജൂണ്‍ 15; ലോക കാറ്റ് ദിനം ! ഗോവിന്ദ് പദ്മസൂര്യയുടേയും ഷി ജിന്‍ പിന്‍ങ്ങിന്റെയും ജന്മദിനം: ജോണ്‍ ചക്രവര്‍ത്തി മാഗ്‌നാകാര്‍ട്ടയില്‍ ഒപ്പു വെച്ചതും ഇന്ന്; ചരിത്രത്തില്‍ ഇന്ന്

കാറ്റ് ഊർജ്ജം ആഘോഷിക്കുകയും വിവരങ്ങൾ കൈമാറുകയും മുതിർന്നവരും കുട്ടികളും കാറ്റിൻ്റെ ഊർജ്ജത്തെക്കുറിച്ചും അതിൻ്റെ ശക്തിയെക്കുറിച്ചും ലോകത്തെ മാറ്റാനുള്ള സാധ്യതകളെക്കുറിച്ചും കണ്ടെത്തുന്ന ഒരു ദിവസമാണിത്

New Update
june Untitlediy.jpg

🌅ജ്യോതിർഗ്ഗമയ🌅

1199 മിഥുനം 1
അത്തം  / നവമി
2024  ജൂൺ 15, ശനി

ഇന്ന്;

      *ലോക കാറ്റ് ദിനം !

ks shakeela Untitlediy.jpg

[Global wind Day ;  ജൂൺ 15 ന് നടക്കുന്ന ഒരു ആഗോള പരിപാടിയാണ് . WindEurope ഉം GWEC ( ഗ്ലോബൽ വിൻഡ് എനർജി കൗൺസിൽ ) യും ചേർന്നാണ് ഇത് സംഘടിപ്പിക്കുന്നത് . കാറ്റ് ഊർജ്ജം ആഘോഷിക്കുകയും വിവരങ്ങൾ കൈമാറുകയും മുതിർന്നവരും കുട്ടികളും കാറ്റിൻ്റെ ഊർജ്ജത്തെക്കുറിച്ചും അതിൻ്റെ ശക്തിയെക്കുറിച്ചും ലോകത്തെ മാറ്റാനുള്ള സാധ്യതകളെക്കുറിച്ചും കണ്ടെത്തുന്ന ഒരു ദിവസമാണിത് ]

Advertisment
  •  ലോക വൃദ്ധശകാര അവബോധ ദിനം !
      
    [ World Elder Abuse Awareness Day; 
     പ്രായമായവരോട് മോശമായി പെരുമാറുന്ന രീതി ഗണ്യമായി വർദ്ധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു.പ്രതിസന്ധി ഘട്ടങ്ങളിൽ പ്രായമായവരെ സംരക്ഷിക്കേണ്ടതിൻ്റെയും പിന്തുണയ്‌ക്കേണ്ടതിൻ്റെയും നിർണായക ആവശ്യം ഉയർത്തിക്കാട്ടുന്നതിന്, "അടിയന്തരാവസ്ഥയിലുള്ള പ്രായമായവർ". 2011-ൽ യുഎൻ സ്ഥാപിതമായ WEAAD, ഈ ജനസംഖ്യയോടുള്ള ബഹുമാനവും അന്തസ്സും പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ, പ്രായമായവർ നേരിടുന്ന ദുരുപയോഗം, അവഗണന, ചൂഷണം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.]
  • xiUntitlediy.jpg

* International Day of
   Family Remitance
* International Women in Mining Day
* World Martini Day
* World juggling Day
* International Surfing Day
* International Working Animal Day

* ദേശീയ കൊഞ്ച്‌ (ലോബ്സ്റ്റർ) ദിനം !
* ദേശീയ പ്രകൃതി ഫോട്ടോഗ്രാഫി ദിനം!

* യു.കെ : മാഗ്ന കാർട്ട ദിനം !

[Magna Carta Day : ജോൺ ചക്രവർത്തി മാഗ്നാകാർട്ടയിൽഒപ്പു വെച്ച ദിനം.1947-ൽ, ബ്രിട്ടീഷ് സാമ്രാജ്യത്തിലും അമേരിക്കയിലും മാഗ്ന കാർട്ടാ ദിനം പൊതു അവധി ആക്കണമെന്ന് നിർദ്ദേശിച്ചു. ശീതയുദ്ധത്തിൻ്റെ ആദ്യ വർഷങ്ങളിൽ കൊണ്ടുവന്ന ഈ ആഘോഷം പാശ്ചാത്യ ലോകത്തെ സ്വാതന്ത്ര്യത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും കാരണങ്ങളെ വിജയിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
ഈ സുപ്രധാന ചാർട്ടർ കൊണ്ടുവന്ന സ്വാതന്ത്ര്യങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനുമുള്ള മാനദണ്ഡങ്ങളെ അഭിനന്ദിക്കാനും ആഘോഷിക്കാനും മാഗ്നാ കാർട്ടാ ദിനം നീക്കിവച്ചിരിക്കുന്നു.]

gp Untitlediy.jpg

* UK ; Beer Day Britain ;  

* കോസ്റ്റ റിക്ക : വൃക്ഷാരോപണ ദിനം !
* ഡെൻമാർക്ക്‌ വാൾഡെമാർ /
  പുനരേകീകരണ ദിനം !
* ഇറ്റലി: എഞ്ചിനീയേഴ്സ്‌ ഡേ !
* അസർബൈജാൻ: ദേശീയ മോചന
   ദിനം !

* USA;
^^^^^^^^^^^^
*ദേശീയ പുഞ്ചിരി ശക്തി ദിനം !

[National Smile Power Day
ജൂൺ 15-ന് ദേശീയ സ്‌മൈൽ പവർ ദിനത്തിൽ നാം പുഞ്ചിരിക്കുന്നു, നമ്മുടെ പുഞ്ചിരി മറ്റൊരാളെ ചിരിപ്പിക്കുന്ന മറ്റൊരു വ്യക്തിയെ ചിരിപ്പിക്കും.]

*ഡംപ് ദി പമ്പ് ഡേ !

[National Dump the Pump Day
ബൈക്കിംഗ് നിങ്ങൾക്ക് നിസ്സംശയമായും മികച്ചതാണ്, കൂടാതെ ഇക്കാലത്ത് പൊതുഗതാഗതത്തിൻ്റെ പല രൂപങ്ങളും പ്രൊപ്പെയ്ൻ അല്ലെങ്കിൽ ഇലക്ട്രിക് പോലും ഉപയോഗിക്കുന്നു. ഡംപ് ദി പമ്പ് ഡേ പമ്പിൽ നിന്ന് നിങ്ങൾക്കും ലോകത്തിനും ഒരു ഇടവേള നൽകാനും ലോകത്തെ മാറ്റിമറിക്കാൻ തുടങ്ങാനും നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.]

lakshmi Untitlediy.jpg

USA ; 
* National Dog Dad Day
* Trooping the Colour

.   ഇന്നത്തെ മൊഴിമുത്ത്
   *********
''നാമം ചൊല്ലണമെന്തോ
ചിലതു പഠിക്കണം
കേവലമിതേയുള്ളൂ
കൗമാര നിബന്ധന.
കെട്ടുകെട്ടായിത്താങ്ങി-
പ്പുസ്തകം ചുമക്കണ്ടാ
മുട്ടിയെത്തുമാച്ചൊട്ട-
വണ്ടി കാത്തിരിക്കണ്ടാ.
മുട്ടിനും കണംകാല്‍ക്കും
കഴപ്പുണ്ടാക്കും ബൂട്ടു-
ചട്ട പേറണ്ടാ, ഹന്ത-
യെന്തൊരാനന്ദം ബാല്യം!''

.   [ - കടത്തനാട്ട് മാധവിയമ്മ ]
    ********* 
പൊതുജീവിതത്തിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി   വിവരാവകാശ നിയമം  പ്രാബല്യത്തിൽ വരുത്തുന്നതിന്‌ ശ്രമിച്ച പ്രമുഖരിൽ ഒരാളും അഹമ്മദ്നഗർ ജില്ലയിലെ "റാലിഗാൻസിദ്ദി " എന്ന ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയ അണ്ണാ ഹസാരെയെന്ന് അറിയപ്പെടുന്ന  കിഷൻ ബാപ്പത് ബാബുറാവു ഹസാരെയുടെയും (1940), 

anna hasare Untitlediy.jpg

സീറോ മലങ്കര കത്തോലിക്കാ സഭയുടെനിയുക്ത പ്രഥമ നിയുക്ത കർദ്ദിനാളും ഇപ്പോഴത്തെ മേജർ ആർച്ച് ബിഷപ്പും കാതോലിക്കോസുമായ മോറോൻ മാർ ബസേലിയോസ്‌ ക്ലീമിസിന്റെയും (1959),

എം ജി ശശി സംവിധാനം ചെയ്ത അടയാളങ്ങൾ, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഐ ജി ,  ആഷിഖ് അബു സംവിധാനം ചെയ്ത ഡാഡി കൂൾ, ഭൂമി മലയാളം, കോളേജ് ഡെയ്സ്, 72 മോഡൽ, വർഷം, ലാവണ്ടർ തുടങ്ങിയ  ചിത്രങളിലും അഭിനയിച്ചിട്ടുള്ള, ഒപ്പം  മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസിലെ അവതാരകൻ കൂടിയായ ഗോവിന്ദ് പദ്മസൂര്യയുടേയും (1987),

സി.പി.ഐ.എം. പാലക്കാട് ജില്ല കമ്മിറ്റി അംഗം, ആൾ ഇന്ത്യാ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി, പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, നിയമസഭ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കെ.എസ്. സലീഖയുടെയും (1961),

tytUntitlediy.jpg

മിത്തൽ സ്റ്റീൽ എന്ന കമ്പനിയുടെ സ്ഥാപകനും,   ആർസെലൊർ മിത്തൽ എന്ന കമ്പനിയുടെ ചെയർമാനും ഇപ്പോൾ   ഇംഗ്ലണ്ട്  അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന  ഇന്ത്യൻ വ്യവസായിയും ആയ   ലക്ഷ്മി മിത്തൽ   എന്ന   ലക്ഷ്മി നിവാസ് മിത്തലിൻ്റെയും (1950),

2012 മുതൽ ചൈനയുടെ പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമായ ഷി ജിൻ പിൻങ്ങിന്റെയും (1953),

ലിവർപൂളിനു വേണ്ടി കളിക്കുന്ന ഈജിപ്റ്റിലെ പ്രൊഫഷണൽ  ഫുട്ബാൾ കളിക്കാരൻ മൊഹമ്മദ് സാലായുടെയും (1992) ജന്മദിനം !

ഇന്നത്തെ സ്മരണ !!!
********
ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ മ. (1877-1949)
സത്യൻ മ. (1912 -1971)
ചാത്തന്നൂർ മോഹൻ മ. (1953 - 2016 )
കലിക മോഹനചന്ദ്രൻ മ. (1941-2018)
(ബി എം സി നായർ)
പദ്മജ രാധാകൃഷ്ണനേയും മ. (1952-.2020), 
ഡോ. കാവാലം ഐസക്ക് മ. 2016
ഗോപീചന്ദ് നാരംഗ് മ. (1931-2022)
കെ. ഹസ്സൻ ഗാനി മ. (1915 -1983)
ഡോ. രാജാ സർ അണ്ണാമലച്ചെട്ടിയാർ മ. (1881-1948)
മണിവണ്ണൻ മ. ( 1954-2013)

gopi Untitlediy.jpg

കുട്ടികൃഷ്ണമാരാർ ജ. (1900 -1973),
പരുമല തിരുമേനി ജ. (1848-1902)
കടത്തനാട്ട് മാധവിയമ്മ ജ. (1909 -1999)
തോമസ് പോൾ ജ. (1889-1933)
എം എന്‍ കുറുപ്പ് ജ. (1927-2006)
മലേഷ്യ വാസുദേവൻ ജ. (1944 -2011)
 എം അച്യുതൻ ജ. (1930-2017) 
ഉസ്താദ് സിയ ഫരീദുദ്ദീൻ ദാഗർ ജ. (1932 -2013),
കൊബയാഷി ഇസ്സ ജ. ( 1763-1828)
മാർഗരറ്റ് അബ്ബോട്ട് ജ. (1878 -1955 )
ഇല്ലിസറോവ് ജ. (1921-1992 )

സ്മരണകൾ !!!

juggling Untitlediy.jpg
*******
പ്രധാനചരമദിനങ്ങൾ!!!
**********

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളസാഹിത്യത്തിലെ കാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ച് ശ്രദ്ധേയരായ കവിത്രയത്തിൽ ഒരാളും, കവി എന്നതിനു പുറമേ ചരിത്രകാരനായും, തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ച, മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യരെയും (1877 ജൂൺ 06 - 1949 ജൂൺ 15),

തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും മലയാള സിനിമാരംഗത്ത് മുടിചൂടാമന്നനായി വാണ അഭിനേതാവ്   മാനുവേൽ സത്യനേശൻ നാടാർ എന്ന  സത്യനെയും (നവംബർ 9, 1912 - ജൂൺ 15, 1971),

rwqUntitlediy.jpg

മുൻ ഇന്ത്യൻ സ്ഥാനപതിയും സാഹിത്യകാരനും മലയാളത്തിൽ ഏറ്റവും ശ്രദ്ധേയമായ കലിക  എന്ന മാന്ത്രിക നോവൽ,കാപ്പിരികളുടെ രാത്രി', 'ഹൈമവതി', വേലൻ ചെടയൻ തുടങ്ങിയ രചനകളുടെ കർത്താവുമായിരുന്ന ബി എം സി നായർ IFS നേയും (മെയ്‌ 20, 1941-2018 ജൂൺ 15),

ഗാനരചയിതാവും അന്തരിച്ച സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണന്റെ ഭാര്യയുമായ പദ്മജ രാധാകൃഷ്ണനേയും മ. (1952-.2020), 

abuse Untitlediy.jpg

രഹസ്യങ്ങളുടെ കോട്ട, ജ്വാലാമുഖികള്‍ തുടങ്ങിയ കൃതികളുടെ രചയിതാവ് 
കാവാലം ഐസക്കിനേയും മ. (- 2016), 

ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ ഏ​റെ ആ​ദ​രി​ക്ക​പ്പെ​ടു​ന്ന ഉ​ർ​ദു പ​ണ്ഡി​ത​നും ഭാ​ഷാ​ ശാ​സ്ത്ര​ജ്ഞ​നും  സാഹിത്യ സൈദ്ധാന്തികനും സാ​ഹി​ത്യ വി​മ​ർ​ശ​കനും മുൻ കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനും ആയിരുന്ന പ്രൊഫ. ഗോപി ചന്ദ് നാരംഗ് നേയും (ജനനം :11 ഫെബ്രുവരി 1931), 

മലയാളനാടക ഗാനരചയിതാവും കവിയും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹനനെയും (1953 - 2016 ജൂൺ 15)

padmaja Untitlediy.jpg

എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാൻ (1960-62), മുസ്ലീം ലീഗ് നിയമസഭാകക്ഷി ഉപനേതാവ്, മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവ് (ജൂൺ 1961 - നവംബർ 1961), മുസ്ലീം ലീഗ് നിയമസഭാകക്ഷി സെക്രട്ടറി, കോട്ടയം, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ മുനിസിപ്പൽ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ച കേരളത്തിലെ മുസ്ലീം ലീഗ് പ്രവർത്തകനായ  കെ. ഹസ്സൻ ഗാനിയെയും (17 ജൂൺ 1915 - 15 ജൂൺ 1983),

അണ്ണാമലൈ സർവകലാശാലയുടെ സ്ഥാപകനും,ഇന്ത്യൻ ബാങ്കിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളും, 1921-ൽ ഇമ്പീരിയൽ ബാങ്ക് ആരംഭിച്ചപ്പോൾ അതിന്റെ ഒരു ഗവർണറും,മദ്രാസ് ലെജിസ്ളേറ്റീവ് കൌൺസിൽ അംഗവും, സാമൂഹിക സാമ്പത്തിക രംഗങ്ങളിലെല്ലാം പ്രവർത്തിച്ചു വിജയം കൈവരിക്കുകയും ചെയ്ത ഡോ. രാജാ സർ അണ്ണാമലച്ചെട്ടിയാരെയും (1881 സെപ്റ്റംബർ 30 -1948 ജൂൺ 15),
.
നാനൂറോളം തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിച്ച നടനും 50 ഓളം ചിത്രങ്ങളിൽ സംവിധായകനു മായിരുന്ന മണിവണ്ണനെയും ( ജൂലൈ 31, 1954-ജൂൺ 15, 2013),

പ്രധാനജന്മദിനങ്ങൾ !!
**********

padmaja radhaUntitlediy.jpg

പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ഭാരതീയനും, താപസവര്യൻ , അനുഗൃഹീത പ്രഭാഷകൻ, മികച്ച അജപാലകൻ എന്നതിനു പുറമേ ദളിത് വിഭാഗങ്ങളുടെ വിമോചനം, ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചാരണം തുടങ്ങിയ വിഷയങ്ങളിലും താത്പര്യം പ്രകടിപ്പിച്ച വ്യക്തിയായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും പ്രഖ്യാപിത പരിശുദ്ധൻ പരുമല തിരുമേനി അല്ലെങ്കിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസിനെയും (ജൂൺ 15, 1848 - നവംബർ 2, 1902),

സാഹിത്യ പ്രണയികൾ എന്ന് മലയാള സാഹിത്യകാരന്മാരെ പറ്റി നാലു ഭാഗങ്ങളായി പുസ്തകം രചിച്ച
തോമസ് പോൾ ( ജൂൺ 15, 1889-ഫെബ്രുവരി 17 , 1933)

വിമർശനത്തെ സർഗാത്മക കലയാക്കി മാറ്റുകയും . "കല കലയ്ക്കു വേണ്ടി", "കല ജീവിതതത്തിനു വേണ്ടി" എന്ന രണ്ടു വാദമുഖങ്ങളുടെ ഇടയിൽ "കല ജീവിതം തന്നെ" എന്ന വാദം അവതരിപ്പിക്കുകയും, വിമർശനം പക്ഷപാതപരമായിരിക്കണം എന്നും പക്ഷപാതപരമല്ലാത്ത വിമർശനം, വിമർശകന്റെ വ്യക്തിത്വം അലിഞ്ഞു ചേരാഞ്ഞതിനാൽ നിർജീവം ആയിരിക്കുമെന്നും  വിശ്വസിച്ചിരുന്ന പ്രമുഖ സാഹിത്യവിമർശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന കുട്ടികൃഷ്ണമാരാരെയും ( ജൂൺ 15, 1900 - ഏപ്രിൽ 6, 1973),

tyty97Untitlediy.jpg

സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള കവയിത്രി കടത്തനാട്ട് മാധവിയമ്മയെയും (1909 ജൂൺ 15-24 ഡിസംബർ1999),

കവിയും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന എം എന്‍ കുറുപ്പിനെയും (1927 ജൂൺ 15-2006 ജൂലൈ 9),

martini Untitlediy.jpg

ചെറുപ്രായത്തിൽ തന്നെ മലേഷ്യയിലെ പ്രാദേശിക തമിഴ്‌ നാടകസംഘങ്ങളിൽ ഗായകനായും അഭിനേതാവായും ഇദ്ദേഹം ജീവിതം ആരംഭിക്കുകയും പിന്നീട് ചെന്നൈയിൽ വന്ന് തമിഴ്‌സിനിമകളിൽ 8000 ത്തോളം ഗാനങ്ങൾ ആലപിക്കുകയും  85 ഓളം ചലച്ചിത്രങ്ങളിലും ടി.വി സീരിയലുകളിലും അഭിനയിക്കുകയും കൂടാതെ മലയാളത്തിലും ഹിന്ദിയിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലും പാടുകയും ചെയ്ത മലയാളിയായ മലേഷ്യ വാസുദേവനെയും (1944 ജൂൺ 15-2011 ഫെബ്രുവരി 20),

സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ളിക് റിലേഷൻസ് ഓഫീസർ,   സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള, മഹാരാജ കോളേജ് റിട്ടയേർട് പ്രഫസറും മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജാമാതാവും, പന്ത്രണ്ടോളം കൃതികൾ രചിച്ച സാഹിത്യകാരൻ എം അച്യുതനെയും (1930 ജൂൺ 15- 2017 ഏപ്രിൽ -09) 

kuttikrishnaUntitlediy.jpg

പ്രമുഖനായ ദ്രുപദ് ഗായകനും ഉദയ്പുർ രാജാവ് മഹാറാണ ഭൂപൽ സിങ്ങിന്റെ ആസ്ഥാന സംഗീതജ്ഞനായിരുന്ന ഉസ്താദ് സിയാവുദ്ദീൻ ദാഗറിന്റെ മകനും ദ്രുപദിലെ ദഗർബാനി സംഗീത ശാഖയുടെ പ്രചാരകനും പ്രമുഖ ഹിന്ദുസ്ഥാനി ദ്രുപദ് ഗായകനുമായിരുന്ന ഉസ്താദ് സിയ ഫരീദുദ്ദീൻ ദാഗറിനെയും(15 ജൂൺ 1932 - 8 മേയ് 2013),

ദീർഘമായ തന്റെ സാഹിത്യസപര്യക്കിടയിൽ   ഇരുപതിനായിരത്തോളം ഹൈക്കു രചിച്ച ( മിക്കവയും ചെറുപ്രാണികളെയും ജന്തുജീവികളെയും പരാമർശിച്ച് )  ഒരു ജാപ്പനീസ് കവിയും ബുദ്ധ സന്യാസിയുമായിരുന്ന കൊബയാഷി ഇസ്സയെയും ( ജൂൺ 15, 1763 – ജനുവരി 5, 1828),

vasuUntitlediy.jpg

1900 ലെ പാരീസ് ഒളിമ്പിക്സിൽ വനിതകൾക്കായുള്ള ഗോൾഫ് മത്സരത്തിൽ ഒളിമ്പിക്സിൽ  47 പോയൻറ്റോടെ ഒന്നാം സ്ഥാനം നേടുകയും, ഏതെങ്കിലും ഒരു ഇനത്തിൽ സമ്മാനം നേടുന്ന ആദ്യ അമേരിക്കൻ വനിതയായ മാർഗരറ്റ് ഇവ്സ് അബ്ബോട്ടിനെയും (1878 ജൂൺ 15-1955 ജൂൺ 10),

എല്ലുകളുടെ വൈകല്യം പരിഹരിയ്ക്കുന്നതിനും, എല്ലുകളുടെ നീളം കൂട്ടുന്നതിനും ഇല്ലിസറോവ് അപ്പാരറ്റസ് എന്ന സംവിധാനം കണ്ടുപിടിച്ച സോവ്യറ്റ് ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഗാവ്രിൽ ഇല്ലിസറോവിനെയും ( 15 ജൂൺ 1921 – 24 ജൂലൈ 1992 ), ഓർമ്മിക്കുന്നു!!

madhaviyamma Untitlediy.jpg

ചരിത്രത്തിൽ ഇന്ന്…
*********
763 - ബി.സി - അസേറിയക്കാർ സൂര്യഗ്രഹണം രേഖപ്പെടുത്തി. മെസപ്പോട്ടോമിയൻ സംസ്കാരത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിന്‌ ഇത് ഉപയോഗിച്ചു വരുന്നു.

1215 - ജോൺ ചക്രവർത്തി മാഗ്നാകാർട്ടയിൽ ഒപ്പു വെച്ചു.

1667 - ഡോ. ബീൻ-ബാപ്ടൈസ് ഡെനീസിന്റെ നേതൃത്വത്തിൽ ആദ്യത്തെ രക്തം മാറ്റിവെക്കൽ നടന്നു.

1752 - ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ മിന്നലാണ്‌ വൈദ്യുതി എന്ന് തെളിയിച്ചു.

1808 - ജോസഫ് ബൊണാപാർട്ട് സ്പെയിനിന്റെ രാജാവായി.

1834 - സ്വാതിതിരുനാൾ തിരുവനന്തപുരത്ത്‌ ഇംഗ്ലീഷ്‌ സ്കൂൾ തുടങ്ങി.

1844 - റബ്ബറിന്റെ ശക്തി വർദ്ധിപ്പിക്കുന്ന വൾക്കനൈസേഷൻ എന്ന സം‌വിധാനത്തിന്‌ ചാൾസ് ഗുഡ്‌ഇയർ പേറ്റന്റ് നേടി.

achuthan Untitlediy.jpg

1904 - ന്യൂയോർക്ക് നഗരത്തിലെ ഈസ്റ്റ് റിവറിൽ എസ്എസ്  ജനറൽ സ്ലോകം എന്ന സ്റ്റീം ബോട്ടിലുണ്ടായ തീപിടിത്തത്തിൽ 1,000 പേർ മരിച്ചു.

1911 - ഐ.ബി.എം.  പ്രവർത്തനം ആരംഭിച്ചു.

1919 -  അറ്റ്ലാന്റിക്കിനു കുറുകെ വിമാനം പറത്തി. (1919 മെയ് 8 നും 31 നും ഇടയിൽ, കർട്ടിസ് സീപ്ലെയിൻ ൺച്‌-4 യുഎസിൽ നിന്ന് ന്യൂ ഫൗണ്ട്‌ലാൻഡിലേക്കും പിന്നീട് അസോറസിലേക്കും പോർച്ചുഗലിലേക്കും ഒടുവിൽ യുണൈറ്റഡ് കിംഗ്ഡത്തിലേക്കും അറ്റ്ലാന്റിക് കടത്തി .)

gregorios Untitlediy.jpg

1916 - യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻ്റ് വുഡ്രോ വിൽസൺ ബോയ് സ്കൗട്ട്സ് ഓഫ് അമേരിക്കയെ ഉൾക്കൊള്ളുന്ന ബില്ലിൽ ഒപ്പുവച്ചു , ഫെഡറൽ ചാർട്ടർ ഉള്ള ഏക അമേരിക്കൻ യുവജന സംഘടനയായി അവരെ മാറ്റി.

1919 - ജോൺ അൽകോക്കും ആർതർ ബ്രൗണും അയർലണ്ടിലെ കൗണ്ടി ഗാൽവേയിലെ ക്ലിഫ്ഡനിൽ എത്തിയപ്പോൾ അറ്റ്ലാൻ്റിക് സമുദ്രത്തിലെ ആദ്യത്തെ നോൺസ്റ്റോപ്പ് ഫ്ലൈറ്റ് പൂർത്തിയാക്കി.

kadathanattUntitlediy.jpg

1920 - 1920-ലെ ഷ്ലെസ്വിഗ് ഹിതപരിശോധനയെത്തുടർന്ന് വടക്കൻ ഷ്ലെസ്വിഗ് ജർമ്മനിയിൽ നിന്ന് ഡെന്മാർക്കിലേക്ക് മാറ്റി.

1921 - ബെസ്സി കോൾമാൻ തൻ്റെ പൈലറ്റ് ലൈസൻസ് നേടി, ആഫ്രിക്കൻ-അമേരിക്കൻ വംശജയായ ആദ്യത്തെ വനിതാ പൈലറ്റായി.

1934 - യുണൈറ്റഡ് സ്റ്റേറ്റ്സ് ഗ്രേറ്റ് സ്മോക്കി മൗണ്ടൻസ് നാഷണൽ പാർക്ക് സ്ഥാപിതമായി.

chettiyar Untitlediy.jpg

1936 - വിക്കേഴ്സ് വെല്ലിംഗ്ടൺ ബോംബറിൻ്റെ ആദ്യ വിമാനം .

1937 - കാൾ വീൻ്റെ നേതൃത്വത്തിലുള്ള ഒരു ജർമ്മൻ പര്യവേഷണസംഘം നംഗ പർബത്തിൽ ഉണ്ടായ ഹിമപാതത്തിൽ പതിനാറ് അംഗങ്ങളെ നഷ്ടപ്പെട്ടു . 8000 മീറ്റർ കൊടുമുടിയിൽ സംഭവിക്കുന്ന ഏറ്റവും മോശമായ ഒറ്റ ദുരന്തമാണിത് .

1940 - രണ്ടാം ലോകമഹായുദ്ധം : ഓപ്പറേഷൻ ഏരിയൽ ആരംഭിച്ചു: പാരീസും രാജ്യത്തിൻ്റെ ഭൂരിഭാഗവും ജർമ്മനി പിടിച്ചെടുത്തതിനെത്തുടർന്ന് സഖ്യസേന ഫ്രാൻസ് ഒഴിപ്പിക്കാൻ തുടങ്ങി.

Untitledirtry.jpg

1954 - യു.ഇ.എഫ്.എ.   സ്വിറ്റ്സർലാന്റിലെ ബസ്സൽസിൽ രൂപവത്കരിച്ചു.

1949 - നാഷണൽ ബുക്ക്‌ സ്റ്റാൾ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ ലയിച്ചു.

1969 - ദേശാഭിമാനി വാരിക, തുടക്കം. 

1996 - മാഞ്ചസ്റ്ററിലുണ്ടായ ഭീകര ബോംബാക്രമണത്തിൽ 200-ൽ അധികം പേർക്ക് പരിക്കു പറ്റി.

2001 - ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ നേതാക്കൾ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ രൂപീകരിച്ചു .

sathyan Untitlediy.jpg

2007 - ഫിൻലാൻഡിലെ ലൗക്കയിലെ ലിവെസ്‌റ്റോറിൽ നോക്കാക്കിവി അമ്യൂസ്‌മെന്റ് പാർക്ക് തുറന്നു . 

2012 - നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ നേരിട്ട് നടന്ന് വിജയിച്ച ആദ്യത്തെ വ്യക്തിയായി നിക്ക് വാലൻഡ .

2013 - പാകിസ്ഥാൻ നഗരമായ ക്വറ്റയിൽ ബസിൽ ബോംബ് പൊട്ടിത്തെറിച്ച് 25 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2022 - മൈക്രോസോഫ്റ്റ് അതിന്റെ പുതിയ ബ്രൗസറായ മൈക്രോസോഫ്റ്റ് എഡ്ജിന് അനുകൂലമായി 26 വർഷത്തിന് ശേഷം അതിന്റെ സർവ്വവ്യാപിയായ ഇന്റർനെറ്റ് എക്സ്പ്ലോറർ വിരമിച്ചു . 

' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment