ഇന്ന് ജൂണ്‍ 3: ലോക സൈക്കിള്‍ ദിനം ! കെ.സി. ജോസഫിന്റേയും രാധാ രാഘവന്റെയും ജന്മദിനം: കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ജനിച്ചതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

നിങ്ങളുടെ വ്യക്തിഗത ആരോഗ്യത്തിനും പരിസ്ഥിതിയുടെ ആരോഗ്യത്തിനും ഏറ്റവും പ്രയോജനകരമായ കണ്ടുപിടുത്തങ്ങളിൽ ഒന്നാണ് സൈക്കിൾ. ലോകമെമ്പാടുമുള്ള സൈക്കിളിൻ്റെ സുപ്രധാന പ്രാധാന്യം തിരിച്ചറിയാനുള്ള ഐക്യരാഷ്ട്ര സഭയുടെ ശ്രമമാണ് ലോക സൈക്കിൾ ദിനം.

New Update
june Untitled.7,.jpg

                         🌅ജ്യോതിർഗ്ഗമയ🌅

1199 എടവം 20
രേവതി / ഏകാദശി (വ്രതം )
2024  ജൂൺ 3, തിങ്കൾ

ഇന്ന്;

* ആക്രമണങ്ങൾക്ക് ഇരയായ നിഷ്കളങ്ക കുട്ടികളുടെ അന്താരാഷ്ട്ര ദിനം.! 

[2018 ഏപ്രിൽ മാസത്തിൽ ആണ് ഐക്യരാഷ്ട്ര പൊതുസഭ ഇതിനുള്ള പ്രഖ്യാപനം നടത്തിയത്.]

Advertisment
  • ലോക സൈക്കിൾ ദിനം !
  • kc joseph Untitled.7,.jpg

[ World Bicycle Day ; നിങ്ങളുടെ വ്യക്തിഗത ആരോഗ്യത്തിനും പരിസ്ഥിതിയുടെ ആരോഗ്യത്തിനും ഏറ്റവും പ്രയോജനകരമായ കണ്ടുപിടുത്തങ്ങളിൽ ഒന്നാണ് സൈക്കിൾ. ലോകമെമ്പാടുമുള്ള സൈക്കിളിൻ്റെ സുപ്രധാന പ്രാധാന്യം തിരിച്ചറിയാനുള്ള ഐക്യരാഷ്ട്ര സഭയുടെ ശ്രമമാണ് ലോക സൈക്കിൾ ദിനം.]

* ചിംബോരാസോ ദിനം!

[ Chimborazo Day ;  ചിംബോറാസൊ  ഇക്വഡോറിലെ ഒരു വലിയ അഗ്നിപർവ്വതമാണ്. ഉയരം അനുസരിച്ച് ഏറ്റവും ഉയർന്ന കൊടുമുടിയല്ലെങ്കിലും, ഭൂമധ്യരേഖയിലെ ഗ്രഹത്തിൻ്റെ വീർപ്പുമുട്ടൽ കാരണം ഇത് ഭൂമിയുടെ കേന്ദ്രത്തിൽ നിന്ന് ഏറ്റവും അകലെയുള്ള പോയിൻ്റാണ്. ചിംബോരാസോ ദിനത്തിൽ, ഒരു പർവതത്തിൻ്റെ മാത്രമല്ല, മനുഷ്യാത്മാവിൻ്റെയും പ്രകൃതിയുടെ അത്ഭുതങ്ങളുടെയും പുതിയ ഉയരങ്ങളിലെത്തുന്നതിൻ്റെ സന്തോഷത്തിൻ്റെയും ആഘോഷം അനുഭവിക്കുക. ]

  • ലോക സൈഡർ ദിനം !
  • rahul Untitled.7,.jpg

[ World Cider Day ; ശരത്കാലത്തെ ഉൾക്കൊള്ളുന്ന, ഉന്മേഷദായകമായ ഒരു പാനീയം.  പുതുതായി അമർത്തിപ്പിടിപ്പിച്ച ആപ്പിളിൽ നിന്ന് നിർമ്മിച്ചത്, സുഖപ്രദമായ സായാഹ്നങ്ങൾക്ക് അനുയോജ്യമായ കൂട്ടുകാരനാണ്.]

* സ്നേഹം ദിവസം മുഴുവൻ കീഴടക്കുന്നു.!

[Love Conquers All Day ; ബന്ധത്തിൻ്റെ സാരാംശം ക്യാപ്‌ചർ ചെയ്യുന്നതിലൂടെ, എല്ലാ കഥകളിലൂടെയും ഇഴയുന്ന ഒരു വികാരമാണിത്, അദൃശ്യമായ ത്രെഡുകളാൽ ഹൃദയങ്ങളെ ബന്ധിപ്പിക്കുന്നു.
 എന്നാൽ പ്രണയത്തെക്കുറിച്ചുള്ള ഏറ്റവും അറിയപ്പെടുന്ന ഒരു വാക്യമോ വാചകമോ ഈ ദിവസം ഉൾക്കൊള്ളുന്നു: "സ്നേഹം ദിവസം മുഴുവൻ കീഴടക്കുന്നു" !]
                     
*ലോക ക്ലബ്ഫുട്ട് ദിനം !

[World Clubfoot Day ; ഓരോ വർഷവും, ലോകമെമ്പാടും 200,000 കുഞ്ഞുങ്ങൾ വരെ 'clubfoot ' കാൽപാദങ്ങളോടെ ജനിക്കുന്നു.  ഒരു കുഞ്ഞിൻ്റെ കാൽ അകത്തേക്കും താഴേക്കും വളയുമ്പോൾ ഈ വൈകല്യം സംഭവിക്കുന്നു.  ഗർഭാശയത്തിലെ കുഞ്ഞിൻ്റെ അസ്ഥികൾ, അസ്ഥിബന്ധങ്ങൾ, പേശികൾ എന്നിവയുടെ രൂപവത്കരണ സമയത്ത് ക്ലബ്ഫൂട്ട് വികസിക്കുന്നു. ഏറ്റവും കഠിനമായ കേസുകളിൽ, കുഞ്ഞിൻ്റെ കാൽ തലകീഴായി കാണപ്പെടുന്നു.  ക്ലബ്ഫൂട്ടിൻ്റെ പകുതിയിലധികം കേസുകളിലും, രണ്ട് കാലുകളേയും ബാധിക്കുന്നു..]

sardar Untitled.7,.jpg

* കീടനാശിനി ബോധവത്കരണ  ദിനം !

[World Insect Repellent Awareness Day !
മലേറിയ, ലൈം ഡിസീസ്, സിക്ക വൈറസ് എന്നിവയും മറ്റും പോലുള്ള രോഗങ്ങളിൽ നിന്ന് നിങ്ങളെത്തന്നെ സംരക്ഷിക്കുക, നിങ്ങൾ പുറത്തിറങ്ങി നടക്കാൻ പോകുന്ന ഏത് സമയത്തും ധാരാളം ബഗ് സ്പ്രേ ഉപയോഗിച്ച്.]

* സാമ്പത്തിക ശാസ്ത്ര ദിനം !
   ( ബ്യൂണസ് ഐറിസ് , അർജന്റീന)
* അർജന്റീന : എക്കണോമിസ്റ്റ് ഡേ !
* ആസ്ട്രേലിയ : മാബോ ഡേ !
* കറുപ്പ് അടിച്ചമർത്തൽ പ്രസ്ഥാന ദിനം !  
   ( തായ്‌വാൻ );
* കോൺഫിഡറെറ്റ്  മെമ്മോറിയൽ ഡേ ! 
   (കെന്റക്കി, ലൂസിയാന, ടെന്നസി,

*ദേശീയ ചോക്ലേറ്റ് മക്കറൂൺ ദിനം !

g sankarakurup Untitled.7,.jpg

 [(യുണൈറ്റഡ് സ്റ്റേറ്റ്സ്): ചോക്കലേറ്റ് മക്രോൺ എന്ന മധുര പലഹാരം ആസ്വദിക്കാൻ ആഘോഷിക്കുന്ന ഈ ദിവസം ഡെസേർട്ട് പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്.]

*ദേശീയ മുട്ട ദിനം (യുണൈറ്റഡ് സ്റ്റേറ്റ്സ്)!

[ National Egg Day ; ഏറ്റവും വൈവിധ്യമാർന്ന ഭക്ഷണങ്ങളിലൊന്ന് ആഘോഷിക്കുന്നതിനുള്ള ഒരു ദിവസം, മുട്ടകൾ അവയുടെ പോഷക മൂല്യത്തിനും പല പാചകരീതികളിലും അവ വഹിക്കുന്ന പങ്കിനും അംഗീകരിക്കപ്പെട്ടിരിക്കുന്നു.]

* ദേശീയ ആവർത്തന ദിനം !
(യുണൈറ്റഡ് സ്റ്റേറ്റ്സ്): 

[National Repeat Day ; ഈ ദിവസത്തിൻ്റെ ഉത്ഭവം വ്യക്തമല്ലെങ്കിലും, സ്ഥിരതയുടെയും സ്ഥിരോത്സാഹത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നതിന്, ആവർത്തിച്ചുള്ള പ്രവർത്തനങ്ങളോ ശൈലികളോ പ്രോത്സാഹിപ്പിക്കുന്ന ഒരു കളിയായ അവധിക്കാലമാണിത്.😅p]

george Untitled.7,.jpg

* Love Island Day!
* National Thank God It’s Monday Day! 
* National Leave The Office Early Day! 

   * ഇന്നത്തെ മൊഴിമുത്ത്*
   ***********

1.  പിന്തിരിപ്പൻ രാഷ്ട്രീയ ചിന്തയെക്കുറിച്ച് 
***********
" അതെ, ഞങ്ങൾ പിന്തിരിപ്പന്മാരാണ്, നിങ്ങൾ പ്രബുദ്ധരായ ബുദ്ധിജീവികളാണ്: ഞങ്ങൾ 1400 വർഷം പിന്നോട്ട് പോകണമെന്ന് നിങ്ങൾ ബുദ്ധിജീവികൾ ആഗ്രഹിക്കുന്നില്ല.  സ്വാതന്ത്ര്യം, എല്ലാത്തിനും സ്വാതന്ത്ര്യം, പാർട്ടികളുടെ സ്വാതന്ത്ര്യം, എല്ലാ സ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന നിങ്ങൾ, ബുദ്ധിജീവികൾ: നമ്മുടെ യുവത്വത്തെ ദുഷിപ്പിക്കുന്ന സ്വാതന്ത്ര്യം, അടിച്ചമർത്തുന്നവർക്ക് വഴിയൊരുക്കുന്ന സ്വാതന്ത്ര്യം, നമ്മുടെ രാജ്യത്തെ വലിച്ചിഴയ്ക്കുന്ന സ്വാതന്ത്ര്യം"

 2.സാമ്പത്തിക ശാസ്ത്രത്തിൽ
************
 സാമ്പത്തിക ശാസ്ത്രം കഴുതകൾക്കുള്ളതാണ്.

bicycle Untitled.7,.jpg
ഞങ്ങൾ പശ്ചാത്തപിക്കുന്നില്ല, യുദ്ധസമയത്ത് ഞങ്ങളുടെ പ്രകടനത്തിന് ഒരു നിമിഷം പോലും ഖേദിക്കുന്നില്ല.  നമ്മുടെ മതപരമായ കടമ നിറവേറ്റാൻ വേണ്ടി പോരാടിയതും അതിൻ്റെ ഫലം നാമമാത്രമായ പ്രശ്നമാണെന്നും നാം മറന്നോ?

 [ -  ആയത്തുള്ള ഖുമൈനി]
*********** 

 1982 മുതൽ ഇരിക്കൂറിൽ നിന്നുള്ള നിയമസഭാംഗവും 2011-2016ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിരുന്ന  മുതിർന്ന കോൺഗ്രസ് നേതാവ്‌ കെ.സി. ജോസഫ് (1946)ന്റേയും,

മുൻ എം.എൽ.എ കെ. രാഘവൻ മാസ്റ്ററുടെ ഭാര്യയും പത്തും പതിനൊന്നും കേരള നിയമ സഭകളിൽ പട്ടിക വർഗ്ഗ സംവരണ മണ്ഡലമായ   നോർത്ത് വയനാട്  നിന്നുള്ള കോൺഗ്രസ് അംഗവുമായിരുന്ന  രാധാ രാഘവന്റെയും (1961),

1981 മുതൽ 1991 വരെയുള്ള കാലത്ത് തെന്നിന്ത്യൻ നായികമാരിൽ പ്രധാനിയും തമിഴ്, തെലുങ്കു മലയാളം, കന്നഡ, ഹിന്ദി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു സുപരിചിതയുമായ  ചലച്ചിത്ര നടി രാധ (1965)യുടേയും,

കമലാഹാസന്റെ മുൻ ഭാര്യയും ദേശീയ പുരസ്കാരം നേടിയ നടിയുമായ സരികയുടെയും (1962),

clubfoot Untitled.7,.jpg

ഫീഡൽ കാസ്ട്രോയുടെ സഹോദരനും  '   ക്യൂബയുടെ പ്രസിഡന്റും ആയ റൗൾ കാസ്ട്രോയുടെയും ( 1931),

പാകിസ്താൻ ക്രിക്കറ്റ് കളിക്കാരനും ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വേഗതയേറിയ ഇടങ്കയ്യൻ ബൗളർമാരിൽ ഒരാളും ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിൽ 500-ൽ കൂടുതൽ വിക്കറ്റ് എടുക്കുന്ന ആദ്യബൗളറും 1999-ൽ പാകിസ്താനെ ലോകകപ്പ് ഫൈനലിൽ എത്തിച്ചതടക്കം നിരവധി നേട്ടങ്ങൾക്ക്‌ ഉടമയുമായ വസീം അക്രമിന്റേയും (1966),

റോജർ ബിന്നിയുടെ മകനും വലംകൈയ്യൻ മീഡിയം പേസ് ബൗളറും, വലംകൈയ്യൻ ബാറ്റ്സ്മാനുമായ സ്റ്റുവാർട്ട്  ബിന്നിയുടെയും (1984),

സ്പാനിഷ് ടെന്നീസ് കളിക്കാരൻ റാഫേൽ നദാൽ പെരേരയുടെയും  ( 1986) ജന്മദിനം!

ഇന്നത്തെ സ്മരണ !

radha Untitled.7,.jpg
********
പമ്മൻ മ. (1920 - 2007)
(പരമേശ്വരമേനോൻ ആർ)
കെ.പി. കോസലരാമദാസ് മ. (2928-2013)
ചുനക്കര രാജൻ മ. (1955- 2014)
വി.വി.എസ്. അയ്യർ മ. (1881-1925)
അഡ്വ.എം.കൃഷ്ണൻകുട്ടി മ. (1929-2009)
ഗോപിനാഥ് മുണ്ടെ മ. (1949-2014),
ഭജൻലാൽ  (1930 -2011).
കൃഷ്ണ ബല്ലഭ് സഹായ് മ. (1866-1974)
ജയശങ്കർ മ. (1938-2000)

ജിയാ ഖാൻ മ. (1988-1013)
വില്ല്യം ഹാർവി മ. (1578 -1657 )
ഫ്രാൻസ് കാഫ്ക മ. (1883-1924),
റോബർട്ടോ റോസല്ലിനി മ. (1906-1977)
ആയത്തുള്ള ഖുമൈനി മ. (1902 -1989)
ഹുമയൂൺ അബ്ദുലലി മ. (1914-2001)
മുഹമ്മദ് അലി മ. (1942-2016 )

sarika Untitled.7,.jpg

മഹാകവി ജി ജ. (1901-1978 )
സർദാർ കെ.എം പണിക്കർ ജ. (1895-1963)
പി കെ ശിവശങ്കരപ്പിള്ള ജ. (1911-1986)
എം.കരുണാനിധി ജ. (1924-2018)
ജോർജ് ഫെർണാണ്ടസ് ജ. (1930-2019),
റാവുൽ ഡ്യുഫി ജ. (1877 - 1953)

സ്മരണകൾ !!!
*******
* പ്രധാന ചരമദിനങ്ങൾ!!!
**********

ലൈംഗികതയുടെ അതിപ്രസരം കാരണം  പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുള്ള ഭ്രാന്ത്,  അടിമകൾ, ചട്ടക്കാരി,അമ്മിണി അമ്മാവൻ, മിസ്സി, തമ്പുരാട്ടി, വികൃതികൾ കുസൃതികൾ, നെരിപ്പോട്, ഒരുമ്പെട്ടവൾ, വഷളൻ തുടങ്ങിയ കൃതികൾ എഴുതിയ ആർ.പി. പരമേശ്വരമേനോൻ എന്ന പമ്മനെയും ( 1920 ഫെബ്രുവരി 23 - 2007 ജൂൺ 3),

നക്സൽ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലർത്തുകയും, നിയമസഭാംഗത്വം രാജിവയ്ക്കുകയും ചെയ്ത മൂന്നാം കേരള നിയമ സഭയിലെ സാമാജികനും തിരുവനന്തപുരം മുൻ മേയറുമായിരുന്ന കെ.പി. കോസലരാമദാസിനെയും (26 നവംബർ 1928 - 3 ജൂൺ 2013),

ഓണാട്ടു കരയിലെ കാളകെട്ടുകളിലെ  കാളത്തലകൾ നിർമ്മിച്ചിരുന്നവരിൽ പ്രധാനിയും,  പേരുകേട്ട കൂറ്റൻ കാള ത്തലകളുടെ ശില്പി എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഉൾപ്പെടുകയും,  ചുമർ ച്ചിത്രരചനയിലും ശില്പനിർമ്മാണത്തിലും ക്ഷേത്ര നിർമ്മാണത്തിലും  നിപുണനുമായിരുന്ന ചുനക്കര രാജനയും (1955 ഒക്റ്റോബർ 1-2014 ജൂൺ 3),

roul kastro Untitled.7,.jpg

ആധുനിക തമിഴ് ചെറുകഥാ സാഹിത്യത്തിന്റെ പിതാവും, കമ്പർ എഴുതിയ രാമാവതാരവും, തിരുവള്ളുവർ രചിച്ച തിരുക്കുറളും, ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യുകയും ചെയ്ത  ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന  വരഹനേരി വെങ്കടേശ സുബ്രഹ്മണ്യ അയ്യർ എന്ന വി.വി.എസ്. അയ്യരെയും  (2 ഏപ്രിൽ 1881 – 3 ജൂൺ 1925),

ബി.ജെ.പിയുടെ മുതിർന്ന നേതാവും പതിനാറാം ലോക്സഭയിലെ ഗ്രാമവികസന വകുപ്പ് മന്ത്രിയും ആയിരുന്ന ഗോപിനാഥ് മുണ്ടെയെയും (12 ഡിസംബർ 1949-03 ജൂൺ 2014),

മൂന്നു തവണ ഹരിയാന മുഖ്യമന്ത്രിയും ഒരു പ്രാവശ്യം കേന്ദ്ര കൃഷിവകുപ്പ് മന്ത്രിയും ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവും ആ യിരുന്ന ഭജൻലാലിനെയും  (6 ഒക്ടോബർ 1930 – 3 ജൂൺ 2011).

ഇന്ത്യയുടെ അറിയപ്പെടുന്ന രാജ്യസ്‌നേഹിയും വിപ്ലവകാരിയും ആദ്യം ബീഹാറിൻ്റെ റവന്യൂ മന്ത്രിയായിരുന്ന  യുണൈറ്റഡ് ബീഹാറിൻ്റെ മുഖ്യമന്ത്രിയും ആയ കൃഷ്ണ ബല്ലഭ് സഹായ്നേയും
 (31 ഡിസംബർ 1866 - 3 ജൂൺ 1974),

akram Untitled.7,.jpg

തമിഴ് സിനിമയിലെ പേരുകേട്ട ഒരു ഇന്ത്യൻ നടൻ. വല്ലവൻ ഒരുവൻ, സിഐഡി ശങ്കർ തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ കാരണം  തെന്നകത്ത് ജെയിംസ് ബോണ്ട് (സൗത്ത് ഇന്ത്യൻ്വ ജെയിംസ് ബോണ്ട്) എന്ന് വിളിക്കുന്ന ജയശങ്കർനേയും (ജൂലൈ 12, 1938 - 3 ജൂൺ 2000), 

 ഇന്ത്യൻ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഒരു ബ്രിട്ടീഷ്-അമേരിക്കൻ നടിയും ഗായികയുമായ 2007 മുതൽ 2010 വരെ മൂന്ന് ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ അമിതാഭ് ബച്ചൻ്റെ നായികയാകാൻ  അവസരം ലഭിച്ച ജിയാ ഖാൻനേയും (20 ഫെബ്രുവരി 1988 - 3 ജൂൺ 2013),

ആധുനിക ശരീരധർമ്മ ശാസ്ത്രത്തിന്റെ (PHYSIOLOGY) സ്ഥാപകനും, രക്ത ചംക്രമണം കണ്ടുപിടിക്കുകയും ഹൃദയത്തിന്റെയും  രക്തത്തിന്റെയും ചലനങ്ങളെപ്പറ്റി' എന്നർഥം വരുന്ന ശീർഷകമുള്ള ഒരു പുസ്തകം ലാറ്റിൻ ഭാഷയിലെഴുതുകയും,  ആധുനിക ഭ്രൂണ വിജ്ഞാനത്തിന്റെ ആദ്യ ഗ്രന്ഥമായി 'പുനരുല്പാദനത്തെ ക്കുറിച്ചുള്ള ചർച്ച' എന്നൊരു പുസ്തകം  എഴുതുകയും ചെയ്ത ഇംഗ്ലിഷ് വൈദ്യ ശാസ്ത്രജ്ഞൻ  വില്ല്യം ഹാർവിയെയും(1 April 1578 -1657 ജൂൺ 3 ),

rafael Untitled.7,.jpg

നിരർത്ഥകതയുടെയും (absurd) അതിയാഥാർഥ്യ (surreal) സംഭവങ്ങളുടെയും സാധാരണ സംഭവങ്ങളുടെയും മിശ്രിതമായ "ന്യായവിധി" (1913), "ശിക്ഷാകോളനിയിൽ" (1920, ഇൻ ദ് പീനൽ കോളനി) എന്നീ കഥകളും, ലഘുനോവൽ (നോവെല്ല) ആയ "മെറ്റമോർഫോസിസ്" (രൂപപരിവർത്തനം), അപൂർണ്ണ നോവലുകളായ "വിചാരണ" (ദ് ട്രയൽ), "ദുർഗ്ഗം" (ദ് കാസിൽ), അമേരിക്ക (Amerika) തുടങ്ങിയ കൃതികൾ രചിച്ച ഇരുപതാം നൂറ്റാണ്ടിലെ എണ്ണപ്പെട്ട ജർമ്മൻ എഴുത്തുകാരിൽ ഒരാളായിരുന്ന ഫ്രാൻസ് കാഫ്കയെയും(ജൂലൈ 3, 1883 – ജൂൺ 3, 1924),

യൂറോപ്യൻ സിനിമയിലെ നാഴികക്കല്ലായി കണക്കാക്കുന്ന രണ്ടാം ലോകയുദ്ധത്തെ ക്കുറിച്ചുള്ള ചലച്ചിത്രത്രയമായി അറിയപ്പെടുന്ന റോം ഓപ്പൺ സിറ്റി (1945), പയ്‌സാൻ (1946), ജർമനി ഇയർ സീറോ (1947) എന്നി ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശസ്തനായ ഇറ്റാലിയൻ ചലച്ചിത്ര സംവിധായകൻ റോബർട്ടോ റോസല്ലിനിയെയും (മേയ് 8,1906- ജൂൺ 3, 1977),

മുഹമ്മദ്‌ രിസാ പഹ്‌ലവിയെ സ്ഥാനഭ്രഷ്ടനാക്കിയ ഇസ്ലാമിക വിപ്ലവത്തിന്റെ രാഷ്ട്രീയ-ആത്മീയ ആചാര്യനും,വിപ്ലവം വിജയിച്ചതു മുതൽ മരണം വരേ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ നേതാവും ആയിരുന്ന സയ്യിദ് മൂസവി ഖുമൈനി എന്ന   ആയത്തുള്ള ഖുമൈനിയെയും (22 സെപ്തം‌ബർ 1902 - 3 ജൂൺ 1989),

jiya Untitled.7,.jpg

പക്ഷിശാസ്ത്രജ്ഞനും ജീവശാസ്ത്രജ്ഞനും,  'ഇന്ത്യയുടെ പക്ഷിമനുഷ്യൻ' എന്നറിയപ്പെടുന്ന സാലിം അലിയുടെ അർദ്ധസഹോദരനും ആയിരുന്ന ഹുമയൂൺ അബ്ദുലലിയെയും 
(മെയ്19, 1914  - June 3, 2001),

മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും, ഒളിമ്പിക് ചാമ്പ്യനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അമരിക്കൻ ബോക്സിംഗ് താരം മുഹമ്മദ് അലി എന്ന കാഷ്യസ് മേർ‌സിലസ് ക്ലേ ജൂനിയറിനെയും  (ജനുവരി 17 1942-2016 ജൂൺ 3 ),

* പ്രധാനജന്മദിനങ്ങൾ !!

പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണതന്ത്രജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ  സർദാർ കാവാലം മാധവ പണിക്കർ എന്ന സർദാർ കെ.എം പണിക്കരെയും (ജൂൺ 3 ,1895- ഡിസംബർ 10, 1963),

jaishankar Untitled.7,.jpg

പ്രശസ്തനായ കവിയും ഉപന്യാസകാരനും മാത്രമല്ല  സർവ്വകലാശാല  അദ്ധ്യാപകൻ,  വിവർത്തകൻ, ഗായരചയിതാവ്, ഇന്ത്യൻ പാർലമെന്റ് അംഗം  കേരള സാഹിത്യ അക്കാദമിപ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ച ജ്ഞാനപീഠം പുരസ്കാര ജേതാവ്   ജി. ശങ്കരക്കുറുപ്പ്  എന്ന മഹാകവി ജിയെയും (1901 ജൂൺ 3- 1978 ഫെബ്രുവരി 2),

നാടന്‍ കലാരൂപങ്ങള്‍  സംരക്ഷിക്കുക, അവിടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, കലാമണ്ഡലം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി അസിസ്റ്റന്റ്‌ സെക്രട്ടറി , കേരള കലാഗ്രാമത്തില്‍ പ്രവര്‍ത്തന അധ്യക്ഷന്‍ എന്നീ കളിൽ പ്രവര്ത്തിച്ച പി കെ ശിവശങ്കരപ്പിള്ളയെയും (1911 ജൂണ്‍ 3 -1986 മാർച്ച് 7),

radha Untitled.7,.jpg

  തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയും, ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ നേതാവുമായിരുന്നഎം. കരുണാനിധിയേയും(3 ജൂൺ 1924 - 7 ഓഗസ്റ്റ് 2018),

അവകാശങ്ങൾ നിഷേധിക്കപ്പെട്ട 1975-1977-ലെ അടിയന്തരാവസ്ഥയുടെ നാളുകളിൽ പൗരബോധത്തിൻ്റെയും അടിച്ചമർത്തലുകൾക്കെതിരായ ശബ്ദത്തിൻ്റെയും രൂപത്തിൽ ഉയർന്നുവന്ന തീപ്പൊരി സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി,  എൻ.ഡി.എ മുന്നണിയുടെ അമരക്കാരൻ എന്നീ നിലകളിൽ പ്രശസ്തനുമായിരുന്ന  ജോർജ് മാത്യു ഫെർണാണ്ടസ് എന്നറിയപ്പെടുന്ന ജോർജ് ഫെർണാണ്ടസിനേയും (1930-2019),

bhajan Untitled.7,.jpg

കടൽത്തീര വിനോദങ്ങൾ, കുതിര പ്പന്തയങ്ങൾ മുതലായ  ജീവിതത്തിലെ ആഹ്ലാദകരമായ സന്ദർഭങ്ങൾ ക്യാൻവാസിലേക്കു പകർത്തുക, മൊസാർട്ടിന്റെ സ്മരണക്കായി വരച്ച വാദ്യോപകരണങ്ങളുടെ ചിത്രങ്ങൾ വരയ്ക്കുക, പിഞ്ഞാൺ പാത്രങ്ങളുടെ രൂപകല്പന, ചുവർചിത്രങ്ങൾ വരയ്ക്കുക, എന്നിവയിൽ വൈദഗ്ദ്ധ്യം കാട്ടിയ ഫ്രഞ്ച് ചിത്രകാരനായിരുന്ന റാവുൽ ഡ്യുഫിയെയും ( 1877 ജൂൺ 3 23 മാർച്ച് 1953)ഓർമ്മിക്കുന്നു !!

ചരിത്രത്തിൽ ഇന്ന് …
*********
1818: ഇന്ത്യയിൽ ബ്രിട്ടീഷുകാരും മറാഠാ കോൺഫെഡറസിയും തമ്മിലുള്ള മറാത്ത യുദ്ധങ്ങൾ അവസാനിച്ചു.

1930 : കേന്ദ്ര പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് ജനിച്ചു

gopinath Untitled.7,.jpg

1962 - എയർ ഫ്രാൻസിന്റെ ബോയിംഗ് 707 യാത്രാവിമാനം പാരീസിൽ നിന്നു പറന്നുയരുന്നതിനിടെ തകർന്ന് 130 പേർ മരിച്ചു.

1963 - നോർത്ത്‌വെസ്റ്റ് എയർലൈൻസിന്റെ യാത്രാവിമാനം ബ്രിട്ടീഷ് കൊളംബിയക്കു സമീപം ശാന്തസമുദ്രത്തിൽ തകർന്നു വീണു. 101 പേർ മരണമടഞ്ഞു.

pamman Untitled.7,.jpg

1965 - നാസയിലെ ബഹിരാകാശ യാത്രികൻ എഡ്വേർഡ് ഹിഗ്ഗിൻസ് വൈറ്റ് ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ അമേരിക്കക്കാരനായി. 20 മിനിറ്റോളം അദ്ദേഹം ജെമിനി 4 ബഹിരാകാശ പേടകത്തിന് പുറത്ത് പൊങ്ങിക്കിടന്നു.

1972 : ലിയാൻഡർ ക്ലാസിൻ്റെ ആദ്യ ബ്രിട്ടീഷ് രൂപകല്പന ചെയ്ത ഇന്ത്യാ നിർമ്മിത ആധുനിക യുദ്ധക്കപ്പലായ 'ഐഎൻഎസ് നീലഗിരി' കമ്മീഷൻ ചെയ്തു

1984: ഓപ്പറേഷൻ ബ്ലൂ സ്റ്റാർ എന്ന സൈനിക ആക്രമണം ഇന്ത്യൻ സർക്കാർ സുവർണ്ണ ക്ഷേത്രം എന്നറിയപ്പെടുന്ന ഹർമന്ദിർ സാഹിബിൽ ആരംഭിച്ചു. സിഖുകാരുടെ ഏറ്റവും വിശുദ്ധമായ ആരാധനാലയം, അമൃത്സറിൽ

subramanyan Untitled.7,.jpg

1985: കേന്ദ്ര സർക്കാർ ഓഫീസുകളിൽ അതിൻ്റെ ജീവനക്കാർക്കായി അഞ്ച് പ്രവൃത്തി ദിനങ്ങൾ അടങ്ങുന്ന ആഴ്ച നടപ്പാക്കി

1989 - ടിയാനന്മെൻ ചത്വരത്തിൽ തമ്പടിച്ച വിദ്യാർത്ഥി പ്രക്ഷോഭകരെ ചൈനീസ് സർക്കാർ പട്ടാളത്തെ അയച്ച് പുറത്താക്കി.

1995 : മായാവതി (ബിഎസ്പി) ബിജെപിയുടെ ബാഹ്യ പിന്തുണയോടെ യുപിയുടെ പുതിയ മുഖ്യമന്ത്രിയായി.

1997 - ലയണൽ ജോസ്പിൻ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.

1998: ഭൂതല-വിമാന മിസൈലിൻ്റെ നാവിക പതിപ്പായ ത്രിശൂൽ കൊച്ചിയിൽ പരീക്ഷിച്ചു.

chunakkara Untitled.7,.jpg

2006 - സെർബിയ-മോണ്ടെനെഗ്രോ റിപബ്ലിക്കിൽ നിന്നും മോണ്ടെനെഗ്രൊ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

2012 - എലിസബത്ത് രണ്ടാമന്റെ ഡയമണ്ട് ജൂബിലി ആഘോഷിക്കാനുള്ള മത്സരം തേംസ് നദിയിൽ നടന്നു.

2015 - ഘാനയിലെ അക്രയിൽ ഒരു പെട്രോൾ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 200 ലധികം പേർ മരിച്ചു.

2017 - ലണ്ടൻ ബ്രിഡ്ജ് ആക്രമണം : എട്ട് പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമികളിൽ മൂന്ന് പേർ പോലീസ് വെടിയേറ്റ് മരിച്ചു.

kosalaramadas Untitled.7,.jpg

2019 - ഖാർത്തൂം കൂട്ടക്കൊല : സുഡാനിൽ, സുരക്ഷാ സേനയുടെ അകമ്പടിയോടെ ജഞ്ജവീദ് മിലിഷ്യൻ ആക്രമണം നടത്തുകയും കുത്തിയിരിപ്പ് പ്രതിഷേധത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തപ്പോൾ നൂറിലധികം പേർ കൊല്ലപ്പെട്ടു .

 ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ

Advertisment