ഇന്ന് മാര്‍ച്ച് 11: കോമണ്‍വെല്‍ത്ത് ദിനം! ലക്ഷ്മി പ്രിയയുടേയും വിഷ്ണു ഉണ്ണികൃഷ്ണന്റേയും ജന്മദിനം: മിഖായേല്‍ ഗോര്‍ബച്ചേവ് റഷ്യയുടെ നേതാവായതും ഇന്ന്' ചരിത്രത്തില്‍ ഇന്ന്

New Update
mUntitledq

🌅ജ്യോതിർഗ്ഗമയ🌅
.                       
1199  കുംഭം 27
ഉത്രട്ടാതി  / പ്രതിപദം
2024 മാർച്ച് 11, തിങ്കൾ

Advertisment

ഇന്ന്;
* കോമൺവെൽത്ത് ദിനം!
[ Commonwealth Day; കോമൺവെൽത്ത് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന രാഷ്ട്രങ്ങളുടെ വൈവിധ്യമാർന്നതും ഊർജ്ജസ്വലവുമായ ഒരു കുടുംബമാണ്, പങ്കിട്ട മൂല്യങ്ങളാലും എല്ലാവരുടെയും ജനാധിപത്യം, നീതി, സമൃദ്ധി എന്നിവയ്ക്കുള്ള പ്രതിബദ്ധതയാൽ ഐക്യപ്പെടുന്നു. ]

poonamUntitledq

  *ലോക പ്ലംബിംഗ് ദിനം !
[ World Plumbing Day ; 2010-ൽ WPC, നല്ല നിലവാരമുള്ള പ്ലംബിംഗ്, ആരോഗ്യം, പാരിസ്ഥിതിക സുസ്ഥിരത, വർദ്ധിച്ചുവരുന്ന സാമ്പത്തിക അഭിവൃദ്ധി എന്നിവ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു.]

*അന്തഃരാഷ്ട്ര മുസ്ലിം സാഹിത്യ - സമാധാനം - സംവാദ - സിനിമ ദിനം !
[ World Day Of Muslim Culture Peace Dialogue And Film ;ലോകമെമ്പാടും മാർച്ച് 11 ന് നടക്കുന്ന വാർഷിക ആചരണമാണ് മുസ്ലീം സംസ്കാരത്തിൻ്റെയും സമാധാനത്തിൻ്റെയും സംഭാഷണത്തിൻ്റെയും ചലച്ചിത്രത്തിൻ്റെയും ലോക ദിനം. കാലിഫോർണിയയിൽ നിന്നുള്ള എഴുത്തുകാരനും നിർമ്മാതാവുമായ ജാവേദ് മുഹമ്മദാണ് 2010-ൽ ഈ ദിനം സൃഷ്ടിച്ചത്.] 

*വാഷ് യുവർ നോസ്  ദേശീയ ദിനം.!
[National Wash Your Nose Day; മാർച്ച് 11-ന് ദേശീയ  അത്രയൊന്നും അറിയപ്പെടാത്തതും എന്നാൽ പ്രാധാന്യമർഹിക്കുന്നതുമായ ഈ ദിവസം നമ്മുടെ മൂക്കിൻ്റെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു,]

*ദേശീയ 311 ദിവസം!
National 311 Day;  പല നഗരങ്ങളിലും താമസക്കാർക്ക് പ്രശ്‌നങ്ങൾ അറിയിക്കുന്നതിനും നഗര സേവനങ്ങളെക്കുറിച്ച് അറിയുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനുമായി വിളിക്കാനുള്ള അടിയന്തര രഹിത നമ്പറാണ് 311 സംവിധാനം.]

*ദേശീയ ഫ്യൂണറൽ ഡയറക്ടറും മോർട്ടിഷ്യൻ റെക്കഗ്നിഷൻ ദിനവും !
[National Funeral Director and Mortician  Recognition Day; മാർച്ച് 11-ന് നമ്മുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയത്ത് എല്ലാ ആവശ്യങ്ങളും പരിഗണിക്കുന്ന പ്രൊഫഷണലുകൾക്ക് നന്ദി പറയാൻ നമ്മെ ഓർമ്മിപ്പിക്കുന്നു]

*National Oatmeal Nut Waffles Day !
*National Promposal Day !
*National Worship of Tools Day !
* Fill our  Staplers Day !

* അമേരിക്ക: ജോണി ആപ്പിൾസീഡ് ഡേ!
*ലിത്‌വാനിയ: സ്വാതന്ത്ര്യ പുനഃസ്ഥാപന
   ദിനം!
* ലെസോത്തൊ : മോഷോഷു ഡേ!

   ഇന്നത്തെ മൊഴിമുത്ത്
  *†*********

''സാംസ്കാരിക നായകർ എന്നുപറഞ്ഞാൽ ശരിയും തെറ്റും ചർച്ച ചെയ്യുന്നവർ, ചൂണ്ടിക്കാട്ടുന്നവർ എന്നു കൂടിയുണ്ട്‌ !!!

പക്ഷങ്ങളെ ന്യായീകരിച്ച്‌ വിടുവേല ചെയ്തു ജീവിക്കുന്നവരല്ല. !!!

മറിച്ചാണെങ്കിൽ ഒരക്ഷരം തിരുത്തേണ്ടിവരും. 

ramanUntitledq

       ' സാംസ്കാരിക നായകൾ'  !!!''

         [ - ടി ജി വിജയകുമാർ ]
   ************ 
പ്രശസ്ത സിനിമ-സീരിയല്‍ താരമായ , സൂര്യ ടിവി, ഏഷ്യാനെറ്റ്, അമൃത ടിവി തുടങ്ങിയ ചാനലുകളിലായി 15ഓളം ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള, 2005ല്‍ പുറത്തിറങ്ങിയ നരന്‍ അഭിനയിച്ച ആദ്യ ചിത്രം, തുടര്‍ന്ന് ചക്കരമുത്ത്, ലയണ്‍, അതിശയന്‍, മാടമ്പി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ലക്ഷ്മി പ്രിയയുടേയും (1985) ,

2003ല്‍ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ  സിനിമയില്‍ എത്തുകയും ഒട്ടേറെ മലയാള സിനിമകളില്‍ അഭിനയിക്കുകയും  അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് വേണ്ടി  ആദ്യമായി തിരക്കഥ എഴുതുകയും (ചിത്രം ബോക്‌സോഫീസ് ബ്ലോക് ബസ്റ്ററായിരുന്നു) ചെയ്ത വിഷ്ണു ഉണ്ണികൃഷ്ണന്റേയും (1987),

ബാലതാരമായി സിനിമയിലേക്ക് വരുകയും മധുരനൊമ്പരക്കാറ്റ്(2000) എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടുകയും പിന്നീട്‌ 2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ  വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വരുകയും  ചെയ്ത ചലച്ചിത്ര നടി മഞ്ജിമ മോഹന്‍ന്റേയും (1993),

പ്രശസ്ത ഇന്ത്യന്‍ മോഡലും ചലച്ചിത്ര  
നടിയും ആയ പൂനം പാണ്ഡൈയുടെയും (1991),

ശ്രീലങ്കക്കു വേണ്ടി ക്രിക്കറ്റ് കളിക്കുന്ന   ബാലപുവാഡുഗെ അജന്താ മെൻഡിസിന്റെയും (1985),

ചെൽസിക്കു വേണ്ടി കളിക്കുന്ന പ്രൊഫഷണൽ ഫു‍ട്ബോൾ കളിക്കാരൻ ദിദിയർ ‍ദ്രോഗ്ബഎന്നറിയപ്പെടുന്ന ദെബിലി ദിദിയർ യവ്സ് ദ്രോഗ്ബയുടെയും (1978) ,

സാറ്റലൈറ്റ് ടെലിവിഷൻ, ചലച്ചിത്ര വ്യവസായം, ഇന്റർനെറ്റ് എന്നീ മേഖലകളിലെ പ്രമുഖമുടക്കുമുതൽ നിക്ഷേപകനും, ന്യൂസ് കോർപ്പറേഷൻ മാനേജിങ്ങ് ഡയറക്ടറും, ചെയർമാനുമായ കെയ്ത്ത് റുപേർട്ട് മർഡോക്കിന്റെയും (1931), 

 MTV റിയാലിറ്റി സ്റ്റണ്ട് ഷോ 'ജാക്കസ്' യുടെ സഹ-സ്രഷ്ടാവ് എന്ന നിലയിൽ അറിയപ്പെടുന്ന നടനും ചലച്ചിത്ര നിർമ്മാതാവും സ്റ്റണ്ട് പ്രകടനക്കാരനുമാണ് ജോണി നോക്‌സ്‌വില്ലെൻ്റെയും (1971),ജന്മദിനം!!! 

ഇന്നത്തെ സ്മരണ!

thikkurissiUntitledq
********
കെ സുകുമാരൻ മ. (1876-1956)
തിക്കുറിശ്ശി സുകുമാരൻ നായർ മ.
(1916- 1997)
കലാമണ്ഡലം രാമൻകുട്ടി നായർ മ.(1925- 2013)
ഡോ. എസ്. പിനകപാണി മ.(1913- 2013)
ആർതർ ജെഫ്റി ഡെം‌പ്‌സ്റ്റെർ മ. (1886-1950)
അലക്സാണ്ടർ ഫ്ലെമിങ്ങ്  മ. (1881-1955)
സ്ലൊബൊദാൻ മിലോഷെവിച്ച് മ. 
(1941-1943)
വില്ല്യം ഹോഡ്സൻ മ. (1821-1858
എവുളോജിയസ് മ. (prior 819 - 859)
ചാൾസ് സംനർ മ. (1811-1874)
സംഭാജി ശിവാജി ഭോസാലെ മ(1657-1689

ഡോ വി.വി. വേലുക്കുട്ടി അരയൻ ജ. (1894-1969)
ബോബി കൊട്ടാരക്കര ജ. (1952 -2000)
ക്യാപ്റ്റൻ വിജയ് ഹസാരെ ജ. (1915-2004)
സോറയ റാക്വൽ ലാമില്ല ക്യൂവാസ് ജ .
(1969-2006)
ഹരോൾഡ് വിൽസൺ  ജ. (1916-1995)

ചരിത്രത്തിൽ ഇന്ന്!!
*********
1702 - ആദ്യ ഇംഗ്ലീഷ് ദിനപ്പത്രമായ 'ദ ഡെയ്‌ലി കൂറാന്റ് ' ലണ്ടനിൽ പ്രസിദ്ധീകരണമാരംഭിച്ചു.

1824 -  യുഎസ് യുദ്ധ വകുപ്പ് ഇന്ത്യൻ കാര്യങ്ങളുടെ ബ്യൂറോ രൂപീകരിച്ചു.

mmUntitledq

1850 -  യുഎസിലെ രണ്ടാമത്തെ വനിതാ മെഡിക്കൽ സ്കൂൾ പെനിസിൽവാനിയയിലെ വിമൻസ് മെഡിക്കൽ കോളേജ് എന്ന പേരിൽ തുറന്നു.

1862 -  എബ്രഹാം ലിങ്കൺ ജോർജ്ജ് മക്ലെല്ലനെ യുഎസ് ആർമിയുടെ ജനറൽ-ഇൻ-ചീഫായി നീക്കം ചെയ്തു.

1941 -  ബ്രോങ്കോ നാഗൂർസ്‌കി മിനസോട്ടയിൽ റേ സ്റ്റീലിനെ പരാജയപ്പെടുത്തി ഗുസ്തി ചാമ്പ്യനായി

1946 - 21-ാമത് ഗോൾഡൻ ഗ്ലോബിൽ ദി കർദ്ദിനാളിന് വേണ്ടി സിഡ്നി പോയിറ്റിയറും ലെസ്ലി കാരനും ഗോൾഡൻ ഗ്ലോബ് അവാർഡുകൾ നേടി.

1958 - ദീർഘ കാലം താരജോഡികൾ ആയിരുന്ന നർഗീസും സുനിൽ ദത്തും വിവാഹിതരായി

1966 - ഇന്തൊനേഷ്യയി പ്രസിഡന്റ് സുകാർനോയ്ക്ക് തന്റെ പരമാധികാരം വിട്ടുകൊടുക്കേണ്ടി വന്നു.

1983 - ആണവ ആയുധത്തിന്റെ ഒരു തണുത്ത പരീക്ഷണം പാകിസ്താൻ വിജയകരമായി നടത്തി.

1983 - ബോബ് ഹോക്ക് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി നിയമിതനായി.

1983 - ഹെൽസിങ്കിയിൽ നടന്ന പുരുഷന്മാരുടെ ഫിഗർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് സ്കോട്ട് ഹാമിൽട്ടൺ നേടി.

velukuttyUntitledq

1985 - മിഖായേൽ ഗോർബച്ചേവ് റഷ്യയുടെ നേതാവായി.

1984 - മേരിലാൻഡ് 31-ാമത് ACC പുരുഷ ബാസ്കറ്റ്ബോൾ ടൂർണമെൻ്റിൽ ഡ്യൂക്കിനെ 74-62 ന് പരാജയപ്പെടുത്തി

1989 - കാറ്റിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന ആദ്യ പദ്ധതി പാലക്കാട്ടെ കോട്ടമലയിൽ ഉൽഘാടനം ചെയ്തു,

1990 - ലിത്വേനിയ റഷ്യയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1999 - ഇൻഫോസിസ് നാസ്‌ദാക്കിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ കമ്പനി ആയി.

2001 - ഹർഭജൻ സിംഗ് ടെസ്റ്റ് ക്രിക്കറ്റ് വിക്കറ്റ് വേട്ടയിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരൻ ആയി.

2001 - മലപ്പുറം ജില്ലയിൽ പൂക്കിപ്പറമ്പിലുണ്ടായ ബസ് അപകടത്തിൽ 40 യാത്രക്കാർ വെന്തു മരിച്ചു.

2006 -  ചിലിയുടെ ആദ്യ വനിതാ പ്രസിഡൻ്റായി മിഷേൽ ബാച്ചലെറ്റ് അധികാരമേറ്റു.

2007 - ഒമ്പതാം ക്രിക്കറ്റ് ലോകകപ്പ് വെസ്റ്റ് ഇൻഡീസിൽ ആരംഭിച്ചു

2009 -  ജർമ്മനിയിലെ വിൻനെൻഡൻ സ്കൂളിൽ 17 പേർ വെടിയേറ്റ് മരിച്ചു.

2008 -  BBC മ്യൂസിക് മാഗസിൻ പ്ലാസിഡോ ഡൊമിംഗോയെ "ഗായകരുടെ രാജാവ്" എന്ന് നാമകരണം ചെയ്തു.

2010 -  സെബാസ്റ്റ്യൻ പിനേര ആദ്യമായി ചിലിയുടെ പ്രസിഡൻ്റായി.

2011 - തൊഹൊകു തീരക്കടലിലെ ഭൂകമ്പത്തിലും തുടർന്നുണ്ടായ സുനാമിയിലും ജപ്പാനിൽ 15,854 മരണം.

2012 -  അഫ്ഗാനിസ്ഥാനിൽ 16 സാധാരണക്കാരെ ഒരു അമേരിക്കൻ സൈനികൻ കൊലപ്പെടുത്തി.

2013 -  യൂറോപ്യൻ യൂണിയൻ മൃഗങ്ങളിൽ പരീക്ഷിച്ച സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിൽപ്പന നിരോധിച്ചു

2018 - സൂപ്പർഹീറോ ചിത്രമായ "ദി ബ്ലാക്ക് പാന്തർ" ലോകമെമ്പാടും 1 ബില്യൺ ഡോളർ നേടിയ അഞ്ചാമത്തെ മാർവൽ ചിത്രമായി മാറി. 

2020 -  ലോകാരോഗ്യ സംഘടന 121,564 കേസുകളും 4,373 മരണങ്ങളുമുള്ള ഒരു ആഗോള പാൻഡെമിക് പ്രഖ്യാപിച്ചു.
***************

maUntitledq
ഇന്ന്‍ ,
ചെറുകഥ ,നോവല്‍,നാടകം,കാവ്യം, ഹാസ്യം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍  അമ്പതോളം കൃതികള്‍ രചിച്ച കോഴിക്കോട് അസിസ്റ്റന്റ്‌ സെഷന്‍സ് കോര്‍ട്ടില്‍ നിന്നും പെന്‍ഷന്‍ പറ്റിയ കാമ്പില്‍ സുകുമാരന്‍ എന്ന കെ സുകുമാരനേയും (1876 , മെയ്‌ 20 - 1956 മാര്‍ച്ച്‌ 11), 

കവിയും നാടകരചയിതാവും സിനിമാ ഗാനരചയിതാവും നടനും സം‌വിധായകനുമായിരുന്ന തിക്കുറിശ്ശി സുകുമാരൻ നായരേയും  (ഒക്ടോബർ 16 1916 -മാർച്ച് 11 1997),

രാവണോൽഭവത്തിലെയും ബാലിവിജയത്തിലെയും രാവണൻ, തോരണയുദ്ധത്തിലെ ഹനുമാൻ, നരകാസുരൻ, ദുർവാസാവ്, കിർമ്മീരവധത്തിലെ ധർമ്മപുത്രർ, കാലകേയവധത്തിലെയും സുഭദ്രാഹരണത്തിലെയും അർജുനൻ തുടങ്ങിയ വേഷങ്ങളാല്‍ ശ്രദ്ധേയനായ കഥകളി നടനും കേരള കലാമണ്ഡലത്തിലെ മുൻ അധ്യാപകനും പ്രിൻസിപ്പാളും ആയിരുന്ന കലാമണ്ഡലം രാമൻകുട്ടി നായരെയും
 (മേയ് 25, 1925 – മാർച്ച്‌ 11, 2013),

 വിശാഖപട്ടണം ആന്ധ്ര മെഡിക്കൽ കോളജിലും അസി. പ്രഫസറും  കുർണൂൽ മെഡിക്കൽ കോളജിൽ  പ്രഫസർ ഓഫ് മെഡിസിനും, സംഗീതാലാപനത്തിൽ സ്വന്തമായ ശൈലി രൂപപ്പെടുത്തുകയും ചെയ്ത പ്രശസ്ത കർണാടക സംഗീതജ്ഞനായിരുന്ന ഡോ. എസ്. പിനകപാണി എന്ന ഡോ. ശ്രീപാദ പിനകപാണിയെയും  (3 ആഗസ്റ്റ് 1913 - 11 മാർച്ച് 2013),

യുറേനിയം-235 എന്ന മൂലകം കണ്ടുപിടിക്കുകയും  മാസ്സ് സ്പെക്ട്രോമീറ്റർ എന്ന ഉപകരണം ആദ്യമായി നിർമിക്കുകയും ചെയ്തഅമേരിക്കന്‍  ഭൗതിക ശാസ്ത്രജ്ഞനായിരുന്ന ആർതർ ജെഫ്റി ഡെം‌പ്‌സ്റ്റെയും  (1886 ഓഗസ്റ്റ് 14-1950 മാർച്ച് 11),

marUntitledq

സിഫിലിസ്, ക്ഷയം മുതലായ അസുഖങ്ങൾക്കെതിരായി ഉള്ള ഏറ്റവും ഫലപ്രദമായ ഔഷധമായ പെൻസിലിൻ കണ്ടുപിടിച്ചതു വഴി വൈദ്യശാസ്ത്രത്തിലെ ആന്റിബയോട്ടിക്ക് വിപ്ലവത്തിനു തുടക്കം കുറിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞന്‍  അലക്സാണ്ടർ ഫ്ലെമിങ്ങിനെയും  (ഓഗസ്റ്റ് 6, 1881 - മാർച്ച് 11, 1955),

ഒരു സെർബിയൻ യൂഗോസ്ലാവ് രാഷ്ട്രീയ നേതാവും യുഗോസ്ലാവിയയുടെയും , സെർബിയയുടെയും പ്രസിഡൻറും ആയിരുന്ന  സ്ലൊബൊദാൻ മിലോഷെവിച്ചിനെയും 
(1941 ഓഗസ്റ്റ് 20 - മാർച്ച് 11, 2006),

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനായ എവുളോജിയസിനേയും
(prior 819 - 859 മാർച്ച് 11) ,

ഇന്ത്യയിൽ ജോലി ചെയ്തിരുന്ന കുപ്രസിദ്ധനായ ഒരു ബ്രിട്ടീഷ് സൈനികനായിരുന്ന വില്ല്യം ഹോഡ്സൻ എന്ന വില്ല്യം സ്റ്റീഫൻ റൈക്സ് ഹോഡ്സനേയും (1821 മാർച്ച് 10 – 1858 മാർച്ച് 11),

19-ആം നൂറ്റാണ്ടിലെ ഒരു അമേരിക്കൻ രാഷ്ട്രീയക്കാരനായിരുന്നു  അദ്ദേഹം മസാച്യുസെറ്റ്സിലെ അടിമത്ത വിരുദ്ധ സേനയുടെ നേതാവായിരുന്ന ചാൾസ് സംനർനേയും (ജനുവരി 6, 1811 - മാർച്ച് 11, 1874) ,

മറാഠാ സാമ്രാജ്യത്തിലെ രണ്ടാമത്തെ ഛത്രപതിയായിരുന്ന  1681 മുതൽ 1689 വരെ ഭരിച്ച ,മറാത്ത സാമ്രാജ്യത്തിൻ്റെ സ്ഥാപകനായ ശിവാജിയുടെ മൂത്ത മകനായിരുന്ന, സംഭാജി ശിവാജി ഭോസാലെയേയും (1657 മെയ് ,14-1689 മാർച്ച് 11),

rupertUntitledq

ഇന്ത്യൻ ടീമിനു ടെസ്റ്റ് പദവി ലഭിച്ചതിനു ശേഷം ആദ്യ വിജയം നേടിയ ടീമിന്റെ ക്യാപ്റ്റൻ വിജയ് ഹസാരെ എന്ന വിജയ് സാമുവൽ ഹസാരെയെയും  (11 മാർച്ച് 1915 – 18 ഡിസംബർ 2004),

കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തര വാർത്തകൾ, കാഴ്ചക്കപ്പുറം, ചിത്രം തുടങ്ങിയ 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ച  അബ്ദുൾ അസീസ് എന്ന ബോബി കൊട്ടാരക്കരയെയും (1952 മാർച്ച് 11-2001 ജൂൺ 18),

ആയുർവ്വേദം, അലോപ്പതി, ഹോമിയോ എന്നീ വ്യത്യസ്ത തുറകളിലൂടെ വൈദ്യശാസ്ത്രവും, സമുദ്രവിജ്ഞാനീയം, നിയമം തുടങ്ങി മറ്റു വിജ്ഞാനമേഖലകളും സ്വായത്തമാക്കി കവി, സാഹിത്യകാരൻ, വിമർശകൻ, സാമൂഹ്യപരിഷ്കർത്താവ്, ശാസ്ത്രജ്ഞൻ, ചരിത്രപണ്ഡിതൻ, പത്രാധിപർ എന്നീ നിലകളിൽ പ്രസിദ്ധനായ ഒരു ബഹുമുഖപ്രതിഭയായിരുന്നു ഡോ. വി.വി. വേലുക്കുട്ടി അരയനേയും (11 മാർച്ച് 1894- 31 മേയ് 1969) ,

ഒരു കൊളംബിയൻ-അമേരിക്കൻ ഗായിക,ഗാനരചയിതാവ്, ഗിറ്റാറിസ്റ്റ്, അറേഞ്ചർ, റെക്കോർഡ് പ്രൊഡ്യൂസർ ആയിരുന്ന സോറയ റാക്വൽ ലാമില്ല ക്യൂവാസ് നേയും (മാർച്ച് 11, 1969 - മെയ് 10, 2006),

 1964 മുതൽ 1970 വരെയും 1974 മുതൽ 1976 വരെയും യുണൈറ്റഡ് കിംഗ്ഡത്തിൻ്റെ പ്രധാനമന്ത്രിയായിരുന്ന രാഷ്ട്രീയ പ്രശ്‌നങ്ങൾ കാര്യമായ വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്ത വ്യക്തിയായിട്ട് ചരിത്രകാരന്മാർ  കണക്കാക്കുന്ന ഹരോൾഡ് വിൽസൺനേയും
(11 മാർച്ച് 1916 -1995, മെയ് 25) ഓര്‍മ്മിക്കുന്നു!

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment