/sathyam/media/media_files/gzhk3bf5lJQkDqj6uGOS.jpg)
🌅ജ്യോതിർഗ്ഗമയ🌅
.
1199 മീനം 3
രോഹിണി / സപ്തമി
2024 മാർച്ച് 16, ശനി
ശബരിമല കൊടിയേറ്റ്
ഇന്ന്;
* ശ്രീകുമാരൻ തമ്പിക്ക് ശതാഭിഷേകം!
*************
- ദേശീയ വാക്സിനേഷൻ ദിനം!
* ദേശീയ പ്രതിരോധ കുത്തിവയ്പ്പ് ദിനം!
[ National Vaccination Day National Immunisation Day (IMD) ; ഇന്ത്യയിൽ, വാക്സിനേഷൻ ദിനം (ദേശീയ പ്രതിരോധ ദിനം (ഐഎംഡി) എന്നും അറിയപ്പെടുന്നു) ഇത് മുഴുവൻ രാജ്യത്തിനും വാക്സിനേഷൻ്റെ പ്രാധാന്യം അറിയിക്കുന്നു. 2022-ൽ, 15-നും 18-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി കൊവിഡ്-19 വാക്സിനേഷനും മുതിർന്ന പൗരന്മാർക്കുള്ള ബൂസ്റ്റർ ഡോസും ഇന്ത്യാ ഗവൺമെൻ്റ് ആരംഭിച്ചതിനാൽ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് ദിനം പ്രധാനമാണ്. "വാക്സിനുകൾ എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്നു" എന്നതാണ് തീം -2024.] /sathyam/media/media_files/1wA0Z8WA5ztEq2YObZYs.jpg)
* ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ദിനം!
[ പുതിയ ഡ്രൈവർമാർക്ക് ആത്മവിശ്വാസവും സുരക്ഷിതത്വവും പകരുന്ന ഗുരു /ആശാന്മാർ വിദഗ്ധവും ഉത്തരവാദിത്തമുള്ളതുമായ ഡ്രൈവിങ്ങിലേക്കുള്ള യാത്രയെ സുരക്ഷിതമാക്കുന്നു.]
* ദേശീയ പാണ്ട (കരടിപ്പൂച്ച) ദിനം !
[Panda Day;കരടി കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു സസ്തനിയാണ് ഭീമൻ പാണ്ട. വെളുപ്പും കറുപ്പും നിറമാണ് ഇവക്ക്. അഴകുള്ള മൂക്കും ഉരുണ്ട കണ്ണുകളും വെളുത്ത രോമങ്ങളുമുള്ള മുഖവും മൃദുരോമങ്ങൾ നിറഞ്ഞ ചെവിയുമാണ് പാണ്ടകൾക്ക്. മദ്ധ്യ ചൈനയിലെ സിഞ്ചുവാൻ, ഷാൻസി, ഗ്യൻസു തുടങ്ങിയ പർവത പ്രദേശങ്ങളും തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള വനത്തിലും പടിഞ്ഞാറൻ മലനിരകൾക്കു സമീപത്തുള്ള മുളംങ്കാടുകളിലുമാണു ഇവയെ കാണുന്നത്. മുളകളാണ് പ്രധാന ഭക്ഷണം. കാട്ടിൽ 1,864 പാണ്ടകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ, പാണ്ട സംരക്ഷണ നടപടികൾ ഫലപ്രദമായി നടപ്പിലാക്കേണ്ടത് അടിയന്തിര ആവശ്യമാണ്.]
* സെൻ്റ് ഉർഹോ ദിനം!
[St. Urho's Day ; സെൻ്റ് ഉർഹോ അമേരിക്കയിലെ ഫിന്നിഷ് കഥകളിലെ ഒരു അസാധാരണ കഥാപാത്രമാണ് ; "വെട്ടുക്കിളികളിൽ നിന്നും പുൽച്ചാടികളിൽ നിന്നും, മുന്തിരിത്തോട്ടങ്ങളെ നാശത്തിൽ നിന്ന് രക്ഷിച്ചു, അതുവഴി വീഞ്ഞ് ഉത്പാദനത്തെയും തൊഴിലാളികളുടെ ജോലിയേയും സംരക്ഷിച്ചു, പുളിച്ച പാലും മത്സ്യ സൂപ്പും ഉപയോഗിച്ച് ഉറപ്പിച്ചു. അദ്ദേഹം ഒരു നായകനായി മാറി. ആളുകൾ ഈ ദിവസം ധൂമ്രവർണ്ണവും പച്ചയും ധരിക്കുന്നു, വീഞ്ഞ് കുടിച്ചും അദ്ദേഹത്തിൻ്റെ കഥ പാരായണം ചെയ്തും ആഘോഷിക്കുന്നു. സെൻ്റ് ഉർഹോ ഒരിക്കലും ഇല്ലെന്നതാണ് രസകരമായ കാര്യം. കേവലമായ നർമ്മത്തിൽ നിന്നും ജനിച്ച ഒരു കഥ മാത്രം.!
* ദേശീയ വിവര സ്വാതന്ത്ര്യ ദിനം !
[ National Freedom Of Information Day ; ഇരുണ്ട വസ്തുതകളിലേക്ക് സൂര്യപ്രകാശം അനുവദിക്കുക, അറിവ് എല്ലാവർക്കും അവബോധവും ശാക്തീകരണ തീരുമാനങ്ങളും പ്രാപ്തമാക്കുന്നു.]
* ദേശീയ സെൽഫി വിരുദ്ധ ദിനം !
[ National No Selfies Day ; ക്യാമറ താഴെയിട്ട് നിങ്ങളുടെ മനസ്സിലും ഓർമ്മകൾ പകർത്തുക.]
* ദേശീയ കോസടി ദിനം !
[ National Quilting Day ; കളംകളമായ ചെറുകിടക്ക തയ്ക്കുക. കലയും പാരമ്പര്യവും സമൂഹവും സമന്വയിപ്പിക്കുന്ന കരകൗശല പുതപ്പുകളുടെ ആഘോഷത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു ദിവസം ].
- ലിത്വാനിയ : പുസ്തക കള്ളക്കടത്തുകാരുടെ ദിനം!
[ലിത്തുവാനിയ ബുക്ക് സമഗ്ളേഴ്സ് ഡേ! 19 ആം നൂറ്റാണ്ടിൽ ലിത്വാനിയൻ പുസ്തകങ്ങൾ നിരോധിച്ചപ്പോൾ റഷ്യവൽക്കരണത്തിനെതിരെ ലിത്വാനിയയിൽ പുസ്തകങ്ങൾ ലാറ്റിൻ ലിപിയിൽ അച്ചടിച്ച് വിദേശത്തു നിന്നു കള്ളക്കടത്ത് നടത്തിയതിന്റെ ഓർമ്മക്കായി ആചരിക്കുന്ന ദിനം] /sathyam/media/media_files/oPvkzphzu5pxq2XLkStn.jpg)
*ദേശീയ ചുണ്ടുകളെ അഭിനന്ദിക്കുന്ന ദിനം !
[National Lips Appreciation Day ; ഒരു പുഞ്ചിരിക്ക് വ്യക്തിത്വം നൽകുന്ന അതുല്യമായ വക്രതയെ അഭിനന്ദിക്കുന്നു, വാക്കുകളില്ലാതെ സംസാരിക്കുന്ന ക്യാൻവാസിനെ അഭിനന്ദിക്കുന്നു, ചുണ്ടുകൾക്ക് അതിൻ്റേതായ കഥയുണ്ട്.
മുഖത്തിൻ്റെ ഏറ്റവും ആകർഷകമായ ഭാഗങ്ങളിൽ ഒന്നായതിനാൽ, ആളുകളുടെ ദൈനംദിന ജീവിതത്തിൽ ചുണ്ടുകൾക്ക് വലിയ പങ്കുണ്ട്. ഇത് ആളുകളെ അദ്വിതീയമായി തിരിച്ചറിയുകയും ഒരു വ്യക്തിയുടെ പുഞ്ചിരിയുടെ അവിഭാജ്യ ഘടകവുമാണ്.]
* National Artichoke Day!
* ലാത്തിവ്യ: ലാത്തിവ്യൻ സൈനികരുടെ ദിനം !
. ഇന്നത്തെ മൊഴിമുത്ത്
. *************
”ഏകാന്തതയ്ക്ക് നാദമുണ്ടോ?
ഉണ്ട്; ഒരു പൂവടരുന്ന നാദം.
എൻ്റെ പ്രേമത്തിന് നാദമുണ്ടോ?
ഉണ്ട്; ഒരു നെടുവീർപ്പിൻ്റെ നാദം!”
- ശ്രീകുമാരൻ തമ്പി
****************
ജെ.സി. ഡാനിയേൽ അവാർഡ് (2018), 'ഡോ. സുകുമാർ അഴീക്കോട് - തത്ത്വമസി' അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളാൽ ബഹുമാനിതനും, കവി, നോവലെഴുത്തുകാരൻ, ചലച്ചിത്ര ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ സീരിയൽ നിർമ്മാതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കവിയുമായ ശ്രീകുമാരൻ തമ്പിയുടെയും (1940 ),
/sathyam/media/media_files/9NZB1ZwbHDA5yxhDcuFo.jpg)
2018-ല്‍ ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ മലയാള ചലച്ചിത്രരംഗത്തെ ഹാസ്യ നടനും വസ്ത്രാലങ്കാര കലാകാരനുമായ ഇന്ദ്രൻസിന്റേയും (1956),
പ്രശസ്തനായ സമുദ്രഗവേഷകനും കൃഷിശാസ്ത്രജ്ഞനും ബഹുഭാഷാ പണ്ഡിതനും, കപ്പൽനിർമ്മാതാവുമായ മിനിക്കോയ് ദ്വീപിൽ ജനിച്ച അലി മാണിക്ഫാന്റെയും (1938) ജന്മദിനം.!
ഇന്നത്തെ സ്മരണ !!
********
വി.വി.കെ നമ്പ്യാർ മ. (1901-1962)
കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ മ.(1937- 1946)
എം. സുകുമാരൻ മ. (1943-2018 )
എം. വാസുദേവൻ (വൈക്കം) മ. (1924-1983)
കെ.കെ. ആന്റണി മ. (1924-1987)
ടി.കെ. അബ്ദു മ. (1920-1992)
ബോംബെ എസ്.കമാൽ മ. (2015 മാർച്ച് 16),
ചന്ദ്രപ്രഭ സൈക്കിയാനി ജ./മ.(1901-1972)
യാക്കോവ് പെരൽമാൻ മ. (1882-1942)
സെൽമ ലാഗർലോ മ. (1858-1940)
എലീന തൈറോവ മ. (1991- 2010),
സിസി സിക്യു എഫ്ആർഎസ് മ. (1909-1999
/sathyam/media/media_files/FUzHTtncma5zPaeMYubm.jpg)
പോട്ടി ശ്രീരാമുലു ജ. (1901- 1952 )
അന്ന അറ്റ്‌കിൻസ് ജ. (1799 – 1871 )
ജയിംസ് മാഡിസൺ ജ. (1751-1836)
ജോർജ് ഓം ജ. (1789-1854)
റെനെ എഫ്. ആർമാന്റ് സുള്ളി പ്രധോം.ജ. (1839-1907)
ചന്ദ്രപ്രഭ സൈകിയാനി ജ. (1901-1972)
ഇഫ്തിക്കർ അലി ഖാൻ പട്ടൗഡി ജ.(1910-1952)
ചരിത്രത്തിൽ ഇന്ന്...
********
ബി.സി.ഇ. 597 - ബാബിലോണിയർ ജെറുസലേം പിടിച്ചടക്കി, ജെഹോയിയാക്കിനെ മാറ്റി സെദേക്കിയായെ രാജാവാക്കി.
1079 - ഇറാൻ ഹിജ്‌റ കലണ്ടർ അംഗീകരിച്ചു
1190 - കുരിശുയുദ്ധക്കാർ യോർക്കിലെ ജൂതന്മാരെ കൂട്ടക്കൊല ചെയ്യാൻ ആരംഭിച്ചു.
1521 - ഫെർഡിനാന്റ് മെഗല്ലൻ ഫിലിപ്പൈൻസിലെത്തി…
1527 - ബാബർ, രജപുത്ര രാജാവ് റാണാ സംഘയെ പരാജയപ്പെടുത്തി.
1792 - , സ്വീഡനിലെ രാജാവായ ഗുസ്താവ് മൂന്നാമനെ, ഓപ്പറയിൽ വെച്ച് മുഖംമൂടി ധരിച്ച പന്തിൽ, കൗണ്ട് ജേക്കബ് ജോഹാൻ അങ്കാർസ്ട്രോം വെടിവച്ചു.
1984 - ദക്ഷിണാഫ്രിക്കയും മൊസാംബിക്കും ആക്രമണരഹിത ഉടമ്പടിയിൽ ഒപ്പുവച്ചു.
1792 - സ്വീഡനിലെ ഗുസ്താവ് മൂന്നാമൻ രാജാവിന് വെടിയേറ്റു. മാർച്ച് 29-ന് അദ്ദേഹം മരിച്ചു.
1818 - കാഞ്ച റായദ യുദ്ധം: ജോസെ ഡി സാൻ മാർട്ടിന്റെ നേതൃത്വത്തിലുള്ള ചിലിയെ സ്പാനിഷ് പട പരാജയപ്പെടുത്തി.
1830 - സ്കോട്ലൻഡ് യാർഡ് പോലീസ് നിലവിൽ വന്നു.
/sathyam/media/media_files/PldHPv0vhxyHbUj3nSTX.jpg)
1834 - ചാൾസ് ഡാർവിൻ ബ്രിട്ടനിലെ ഫോൾക് ലാൻഡ് ദ്വീപിൽ ഇറങ്ങി.
1846 - കാശ്മീരിന്, ബ്രിട്ടീഷുകാർ 75 ലക്ഷം രൂപ വാങ്ങി സ്വതന്ത്രാധികാരം (Princely state) നൽകി. രാജ ഗുലാബ് സിംഗ് ആദ്യ മഹാരാജാവ്
1922 - ഈജിപ്തിനു ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചു.
1929 - അമേരിക്കകാരനായ റോബർട്ട് എച്ച്. ഗോദാർദ് ആദ്യ ലിക്വിഡ് ഫ്യൂവൽ റോക്കറ്റ് പരീക്ഷണ വിക്ഷേപണം നടത്തി. ആദ്യ വിക്ഷേപണത്തിൽ 56 മീറ്റർ ഉയരം വരെ റോക്കറ്റ് എത്തി.
1935 - വാഴ്സാ ഉടമ്പടി ലംഘിച്ച് ആയുധങ്ങൾ വാങ്ങി കൂട്ടാൻ ഹിറ്റ്ലർ ഉത്തരവിട്ടു.
1939 - ബൊഹേമിയ-മൊറേവിയ ജർമ്മൻ പ്രൊട്ടക്റ്ററേറ്റ് ആണെന്ന് ഹിറ്റ്ലർ പ്രേഗ് കോട്ടയിൽ നിന്നും പ്രഖ്യാപിച്ചു.
1945 - ബ്രിട്ടീഷ് ബോംബർ വിമാനങ്ങൾ 20 മിനിറ്റിനുള്ളിൽ ജർമ്മനിയിലെ വർസ്ബർഗ് നഗരം 90 ശതമാനത്തോളം നശിപ്പിച്ചു. 5000-ത്തോളം പേർ മരിച്ചു.
1949 - ജോണി ബെലിൻഡ, ലോറൻസ് ഒലിവിയർ, ജെയ്ൻ വൈമാൻ എന്നിവർ ആറാമത്തെ ഗോൾഡൻ ഗ്ലോബിൽ
1954 - പട്ടം താണുപിള്ള തിരു കൊച്ചി മുഖ്യമന്ത്രിയായി.
1963 - അഗങ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ബാലിയിൽ 11,000 പേർ മരിച്ചു.
1976 - യു.കെ. പ്രധാനമന്ത്രി ഹാരോൾഡ് വിൽസൺ രാജി വച്ചു.
1988 - യുദ്ധത്തിനിടെ വിഷ വാതക പ്രയോഗം മൂലം ഇറാഖിൽ 5000 ലേറെ മരണം.
1989 - മംഗളം ദിനപ്പത്രം പ്രസിദ്ധീകരണം ആരംഭിച്ചു.
/sathyam/media/media_files/pCoLJEiYd2cyDtsXQNpr.jpg)
1995 - ചാരക്കേസ്, കോടതി പരാമർശത്തെ തുടർന്ന് മുഖ്യമന്ത്രി കെ. കരുണാകരൻ രാജിവച്ചു.
2005 - ഇസ്രയേൽ ജെറീക്കോയുടെ നിയന്ത്രണം ഔദ്യോഗികമായി പാലസ്തീനിനിനു നൽകി.
2006 - ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി രൂപവത്കരണത്തിനായി ഐക്യരാഷ്ട്ര പൊതുസഭ ഐക്യകണ്ഠേന തീരുമാനിച്ചു.
2012- സച്ചിൻ തെണ്ടുൽക്കർ 100 അന്താരാഷ്ട്ര സെഞ്ചുറി നേടുന്ന ആദ്യ ക്രിക്കറ്റ് താരമായി.
2012 - അഫ്ഗാനിസ്ഥാനിലെ കാബൂളിൻ്റെ പ്രാന്തപ്രദേശത്ത് ഒരു തുർക്കി നാറ്റോ ഹെലികോപ്റ്റർ ഒരു വീട്ടിലേക്ക് ഇടിച്ച് പത്ത് പേർ മരിച്ചു
2012ൽ ഇന്ത്യൻ ബാറ്റ്സ്മാൻ സച്ചിൻ ടെണ്ടുൽക്കർ 100 അന്താരാഷ്ട്ര സെഞ്ചുറികൾ തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരമായി
2013 - റാവൽപിണ്ടിയിൽ പാകിസ്ഥാൻ സൈനികരുടെ ബസ് കൊക്കയിൽ വീണ് 24 പേർ കൊല്ലപ്പെട്ടു.
/sathyam/media/media_files/JZByHxVSRE12tYlvrq1Z.jpg)
2015- ബന്യാമിന്റെ ആടു ജീവിതം നൂറാം പതിപ്പിറങ്ങി.
2016 - അമേരിക്കൻ പ്രസിഡൻ്റ് ബരാക് ഒബാമ മെറിക് ഗാർലാൻഡിനെ സുപ്രീം കോടതി ജസ്റ്റിസായി നാമനിർദ്ദേശം ചെയ്തു.
2016- ആധാർ ബില്ല് പാർലമെൻറ് അംഗീകരിച്ചു.
2016- ഗുംനാമിബാബ, സുഭാഷ് ചന്ദ്ര ബോസാണെന്ന വാദം നിലനിൽക്കെ ബാബയുടെ പെട്ടിയിൽ നിന്ന് നേതാജിയുടെ കുടുംബ ചിത്രങ്ങൾ കണ്ടെത്തി.
2017 - മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ രണ്ടാമത്തെ യാത്രാ വിലക്ക് 2 ഫെഡറൽ കോടതികൾ തടഞ്ഞു.
2018 - ഹോങ്കോങ്ങിലെ ഏറ്റവും ധനികനായ ലി കാ-ഷിംഗ് 89-ആം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ചു.
2020 - ലണ്ടൻ ഇംപീരിയൽ കോളേജിൻ്റെ ഒരു COVID-19 പഠനം കാണിക്കുന്നത് കുടിയേറ്റ സമീപനം യുകെയിൽ 250,00 മരണങ്ങളിലേക്ക് നയിച്ചേക്കാം.
/sathyam/media/media_files/P2aD5JweZHDKfCSUtRPx.jpg)
*************
ഇന്ന്‍ ;
അറുപതിൽപ്പരം റേഡിയോ നാടകങ്ങളടക്കം നിരവധി നാടകങ്ങൾ രചിക്കുകയും, ശബ്ദം നൽകുകയും , അഭിനയിക്കുകയും, ഭാവശൃംഖല, സുവർണ്ണമേഖല, ഹൃദയഗായകൻ, വല്ലകി, മണ്ണിന്റെ കവിത, എന്റെ കവിത എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിക്കുകയും കലർപ്പില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ തിരുവെഴുത്തുകളുടെ കവി' എന്ന് ഡോ. സുകുമാർ അഴീക്കോട് വിശേഷിപ്പിച്ച, 'മണ്ണിന്റെ പാട്ടുകാരൻ' എന്ന കവിത എഴുതിയ നല്ലൊരു കൃഷിക്കാരനും വാഗ്മി, ഭാഷാസ്‌നേഹി, പ്രകൃതിസ്‌നേഹി, ബാറ്റ്‌മിന്റൺ കളിക്കാരൻ എന്നീനിലകളിലും കഴിവ് തെളിയിച്ചിട്ടുള്ള വി. വി. കെ നമ്പ്യാരേയും (- 1962 മാർച്ച് 16),
സ്വാതന്ത്യ സമര സേനാനിയും ശ്രീമൂലം പ്രജാ സഭാമെംമ്പറും തിരുവിതാംകൂറിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ പ്രമുഖനും ആയിരുന്ന കണ്ണന്തോടത്ത് ജനാർദ്ദനൻ നായരെയും (1937 - 16 മാർച്ച് 1946),
മലയാളത്തിലെ ഒരു ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന എം. സുകുമാരനേയും
(1943- മാർച്ച് 16, 2018),
ചെത്തുതൊഴിലാളി യൂണിയൻ നേതാവായിരുന്ന വൈക്കം എം വാസുദേവനെയും (1924- മാർച്ച് 16,1983),
തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിരവധി ആത്മീയ ഗാനങ്ങൾക്കു സംഗീതം നൽകിയ സംഗീതപ്രതിഭ, ആബേലച്ചനോടൊത്തു കൊച്ചിൻ കലാഭവനിൽ മ്യൂസിക് ഡയറക്ടറായി പ്രവർത്തിക്കുകയും ആബേലച്ചൻ രചിച്ച് യേശുദാസും വസന്തയും ആലപിച്ച പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേയെന്റെ ഹൃദയത്തിൽ, ഈശ്വരനെത്തേടി ഞാനലഞ്ഞു, എഴുന്നള്ളുന്നു, രാജാവെഴുന്നുള്ളുന്നൂ തുടങ്ങിയ പ്രശസ്ത ഗാനങ്ങൾക്ക് സംഗീതം നൽകിയ ആന്റണിമാസ്റ്റർ എന്നറിയപ്പെടുന്ന കെ. കെ ആന്റണി എന്ന കാനംകുടം കുഞ്ഞുവറീത് ആന്റണിയേയും (27 ഏപ്രിൽ 1924 – 16 മാർച്ച് 1987),
അഞ്ചും ആറും ഏഴും കേരള നിയമസഭകളിൽ വടക്കേക്കര മണ്ഡലത്തിൽ നിന്നുള്ള അംഗമായിരുന്ന പ്രമുഖനായ സി.പി.ഐ.എം നേതാവ് ടി.കെ. അബ്ദുവിനേയും
(6 ഫെബ്രുവരി 1920 - 16 മാർച്ച് 1992),
നിരവധി മലയാള ചിത്രങ്ങൾക്കും നാടകങ്ങൾക്കും സീരിയലുകൾക്കും സംഗീതം നൽകിയിട്ടുള്ള (അതിൽതന്നെ യേശുദാസ് 30ലധികം പാട്ടുകള്‍ പാടി) മലയാള ചലച്ചിത്ര സംഗീത സംവിധായകനായിരുന്ന ബോംബെ എസ്.കമാലിനെയും (2015 മാർച്ച് 16),
ഒരു അസമീസ് സ്വാതന്ത്ര്യ സമര സേനാനിയും ആക്ടിവിസ്റ്റും എഴുത്തുകാരിയും സാമൂഹിക പരിഷ്കർത്താവുമായ ചന്ദ്രപ്രഭ സൈകിയാനിയേയും (16 മാർച്ച് 1901 - 16 മാർച്ച് 1972) ,
റഷ്യൻ ശാസ്ത്ര സാഹിത്യകാരനും ഒട്ടേറെ ജനപ്രിയ ശാസ്ത്ര കൃതികളുടെ കർത്താവും 11 ലക്ഷത്തോളം ആളുകള്‍ മരണമടഞ്ഞ ഉപരോധ ( ലെനിൻഗ്രാഡ് ജർമ്മനി വളഞ്ഞപ്പോള്‍ ) സമയത്ത് പട്ടിണി മൂലം മരിച്ച യാക്കോവ് ഇസിദോരോവിച് പെരൽമാനെയും ( ഡിസംബർ 4, 1882 -2942, മാർച്ച് 16),
സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ വനിതാ എഴുത്തുകാരിയായ സെല്മാ ഒട്ടീലിയ ലോവിസാ ലോഗേർലെവിനേയും (1858- 16 മാർച്ച്,1940)
ഒരു ബെലാറഷ്യൻ , റഷ്യൻ ചെസ്സ് കളിക്കാരിയായിരുന്ന 2006-ൽ വുമൺ ഗ്രാൻഡ്മാസ്റ്റർ (WGM) [2] , 2007-ൽ ഇൻ്റർനാഷണൽ മാസ്റ്റർ (IM) എന്നീ FIDE പദവികൾ അവർക്ക് ലഭിച്ച എലീന തൈറോവയേയും (28 ഓഗസ്റ്റ് 1991 -2010 മാർച്ച് 16),
/sathyam/media/media_files/f51V7JXaJKx55aIxsHVF.jpg)
കനേഡിയൻ എഴുത്തുകാരൻ , നാടകകൃത്ത്, നടൻ, സംവിധായകൻ, നിർമ്മാതാവ്, അഡ്മിനിസ്ട്രേറ്റർ എന്നിവരായിരുന്ന ആധുനിക കനേഡിയൻ നാടകത്തിൻ്റെയും ചലച്ചിത്രത്തിൻ്റെയും സ്ഥാപകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ടിറ്റ്-കോക്ക്, ബൗസിൽ എറ്റ് ലെസ് ജസ്റ്റസ്, ഹിയർ എന്നിവ പ്രധാന കൃതികളിൽ ഉൾപ്പെടുന്ന സിസി സിക്യു എഫ്ആർഎസ്‌സിനേയും (ഡിസംബർ 8, 1909 - മാർച്ച് 16, 1999)
ആന്ധ്രാ സംസ്ഥാന രൂപവത്കരണ ത്തിനുവേണ്ടി മരണം വരെ നിരാഹാരം അനുഷ്ഠിക്കുകയും ഭാഷാ ടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന:ക്രമീകരിക്കുന്നതിന് ആ നിരാഹാര സത്യാഗ്രഹം കാരണമാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനിയും അമരജീവി എന്നപേരിൽ ആന്ധ്രാപ്രദേശിൽ ആദരിക്കപ്പെടുന്ന പോട്ടി ശ്രീരാമുലുവിനെയും
(മാർച്ച് 16,1901-ഡിസംബർ 16, 1952 ),
ആദ്യമായി ഫോട്ടോഗ്രാഫുകൾ എടുത്ത വനിതയും ഫോട്ടോഗ്രാഫിക് ചിത്രങ്ങൾ ഉൾപ്പെടുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ആദ്യ വ്യക്തിയും ആയിരുന്ന ഇംഗ്ലീഷ്കാരിയായ സസ്യശാസ്ത്രജ്ഞ അന്ന അറ്റ്‌കിൻസിനെയും (16 മാർച്ച് 1799 – 9 ജൂൺ 1871 ) ,
അമേരിക്കയിലെ രാഷ്ട്രീയനേതാവും രാഷ്ട്രീയകാര്യസൈദ്ധാന്തികനും അവിടത്തെ നാലാമത്തെ പ്രസിഡന്റും (1809–17) വരെ ആയിരുന്ന അമേരിക്കൻ "ഭരണഘടനയുടെ പിതാവ്" എന്ന് വിളിക്കുന്ന ജയിംസ് മാഡിസൺ, ജൂണിയർനേയും (മാർച്ച് 16, 1751 – ജൂൺ 28, 1836),
ഒരു ജർമ്മൻ ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായിരുന്ന ഒരു സ്കൂൾ അധ്യാപകനെന്ന നിലയിൽ, ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അലസ്സാൻഡ്രോ വോൾട്ട കണ്ടുപിടിച്ച പുതിയ ഇലക്ട്രോകെമിക്കൽ സെല്ലിലൂടെ തൻ്റെ ഗവേഷണം ആരംഭിച്ച ജോർജ്ജ് സൈമൺ ഓം മിനേയും (16 മാർച്ച് 1789 - 6 ജൂലൈ 1854),
/sathyam/media/media_files/fODkXTwnUvBn5bzhEbii.jpg)
ഒരു ഫ്രഞ്ച് കവിയും സാഹിത്യകാരനും സാഹിത്യത്തിനുള്ള നോബൽ സമ്മാനം ആദ്യമായി 1901ൽ ലഭിച്ച റെനെ ഫ്രാൻസ്വാ ആർമണ്ട് (സള്ളി) പ്രുധോംനേയും (16 മാർച്ച് 1839 – 6 സെപ്റ്റംബർ 1907).
ഒരു ഇന്ത്യൻ രാജകുമാരനും ക്രിക്കറ്റ് കളിക്കാരനുമായിരുന്ന നവാബ് മുഹമ്മദ് ഇഫ്തിഖർ അലി ഖാൻ പട്ടൗഡി അഥവാ IAK പട്ടൗഡിയേയും, (16 മാർച്ച് 1910 - 5 ജനുവരി 1952), ഓര്‍മ്മിക്കുന്നു!!!
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us