ഇന്ന് മാര്‍ച്ച് 18: ജീവനക്കാര്‍ക്കുള്ള കരുതല്‍ ദിനം! അരുന്ധതി ഭട്ടാചാര്യയുടെയും റാവുസാഹിബ് ദാന്‍വെയുടെയും ജന്മദിനം: ഹാബ്‌സ്ബര്‍ഗിലെ ആല്‍ബര്‍ട്ട് രണ്ടാമന്‍ ജര്‍മനിയിലെ രാജാവായതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
mUntitled111

🌅ജ്യോതിർഗ്ഗമയ🌅
.                       
1199  മീനം 5
തിരുവാതിര  / നവമി
2024 മാർച്ച് 18, തിങ്കൾ

ഇന്ന്;
മാതൃഭൂമി ദിനപ്പത്രം 101-മത് ജന്മദിനം !
***************
* ജീവനക്കാർക്കുള്ള കരുതൽ ദിനം! 
[ Companies That Care Day ; 
ബിസിനസുകാർ ലാഭത്തേക്കാൾ അവരുടെ ജീവനക്കാരുടെ ക്ഷേമത്തിനും സന്തോഷത്തിനും മുൻഗണന നൽകേണ്ടതുണ്ട്.

Advertisment

marUntitled111

* ആഗോള പുനരുൽപ്പാദന ദിനം !
[ Global Recycling Day; പാഴ്:വസ്തുക്കളെ പുതിയ വസ്തുക്കളാക്കി മാറ്റുന്നു.  വസ്തുക്കളെ ലാഭിക്കാനും ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കാനും ഊർജ്ജ ഉപയോഗം, വായു മലിനീകരണം (ഇൻസനറേറ്ററിൽ നിന്ന്), ജലമലിനീകരണം (ചപ്പുചവറുകൾ മണ്ണിൽ മൂടുന്നതിൽ നിന്ന്) എന്നിവയെ നിയന്ത്രിക്കുവാനും കഴിയും.]

.     ഇന്ത്യ ;  വെടിക്കോപ്പുശാല ദിനം !
.[Ordanance Factory Day - India 1801-ൽ കൊൽക്കത്തയ്ക്കടുത്തുള്ള കോസിപോറിൽ കൊളോണിയൽ ഇന്ത്യയിലെ ആദ്യത്തെ ഓർഡനൻസ് ഫാക്ടറി സ്ഥാപിച്ചതിൻ്റെ സ്മരണ.]
  
* അരൂബ : പതാക ദിനം !
* തുർക്കി: ഗലിപോളി ഓർമ്മ ദിനം !
* സിറിയ: അദ്ധ്യാപക ദിനം !
* മംഗോളിയ: പുരുഷന്മാരുടെയും !
   സൈനികരുടെയും ദിനം !
* മെക്സിക്കൊ: എണ്ണ സ്വകാര്യ
   സ്ഥാപനങ്ങളിൽ നിന്നും പൊതു
   ഉപയോഗത്തിനാക്കിയ ദിനം !

* USA;
* ദേശീയ പരമമായ ത്യാഗ ദിനം !
[National Supreme Sacrifice Day ; 
 മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി മഹത്തായ ത്യാഗങ്ങൾ ചെയ്യുന്നവരെയും അതുപോലെ തന്നെ നമുക്കുവേണ്ടി  ജീവൻ ബലി അർപ്പിക്കുന്നവരെയും ആദരിക്കുന്നു.]

  • മാപ്പ്,  മമ്മി & ഡാഡി ദിനം!
    [Forgive Mom & Dad Day ; ക്ഷമയിലേക്കുള്ള ആ പാതയിൽ ആരംഭിക്കുന്നതിനും മെച്ചപ്പെട്ട ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഈ പ്രക്രിയയിൽ സ്വയം പരിപാലിക്കാൻ സമയമെടുക്കുന്നതിനുമാണ് മാപ്പ്  മമ്മി & ഡാഡി ദിനം.]
  • mar jUntitled111.jpg

*ദേശീയ ബയോഡീസൽ ദിനം!
[National Biodiesel Day ; ഇന്ധനത്തിൻ്റെ ഏറ്റവും പുതിയ രൂപത്തെ വരവേറ്റ് ദേശീയ ബയോഡീസൽ ദിനം ആഘോഷിക്കുന്നു!]

* ദേശീയ വിചിത്ര നിമിഷങ്ങളുടെ ദിനം !
[National Awkward Moments Day ; 
 കാലാകാലങ്ങളിൽ നമുക്കെല്ലാവർക്കും  അസുഖകരമായ /വിചിത്രങ്ങളായ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. അവ ജീവിതത്തിൻ്റെ ഭാഗമാണ്; ഓർമിക്കാം]

*ദേശീയ ലാസി ഓട്ട്മീൽ കുക്കി ദിനം !
[National Lacy Oatmeal Cookie Day ;കുക്കി അവധി ദിവസങ്ങളുണ്ട്, തുടർന്ന് ദേശീയ ലേസി ഓട്ട്മീൽ കുക്കി ദിനവും ഉണ്ട്.]

indrajith Untitled111.jpg

* ദേശീയ സ്ലോപ്പി ജോ ദിനം !
[National Sloppy Joe Day ; 
 ഈ ചൂടുള്ള സാൻഡ്‌വിച്ച്നായി ഒരു ദിനം ]

* National Black Pudding Day ! 

.           ഇന്നത്തെ മൊഴിമുത്ത്‌ *  *************
"കവി ജീവിക്കുന്ന കാലത്തും, കവി എതിർത്ത അക്രമങ്ങളും അനീതികളും തീരെ മാഞ്ഞുപോയിട്ടില്ലാത്ത കാലത്തും കേവലം പുതുമയുടെ പേരിലും , വിപ്ലവാത്മകതയുടെ പേരിലും അഭിനന്ദിക്കപ്പെടുക സ്വാഭാവികമാണ്‌

പക്ഷെ കാലം ചെല്ലുമ്പോൾ. ഏതു പുതുമയായാലും ഏതു വിപ്ലവാത്മകതയായാലും കലാ രൂപത്തിന്റെ അവയവപ്പൊരുത്തവും സമാന്യമായ ഔചിത്യബോധവും കൂടാതെയാണ്‌ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെങ്കിൽ സഹൃദയാനന്ദത്തിനു പാത്രമാവില്ല."

        [ - എ.പി.പി. നമ്പൂതിരി]
      ********** 

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ   ചെയർ പേഴ്സണായിരുന്ന ആദ്യത്തെ വനിത അരുന്ധതി ഭട്ടാചാര്യയുടെയും   (1956 ),

marchUntitled111

ഭാരതീയ ജനതാ പാർട്ടി  നേതാവും   പതിനാറാം ലോക്സഭയിലെ   കൺസ്യൂമർ അഫയേഴ്‌സ്, ഭക്ഷ്യ, പൊതുവിതരണ വകുപ്പിന്റെ സഹമന്ത്രിയും, നിലവിൽ റെയിൽവെ, ഖനനം, കൽക്കരി വകുപ്പുകളുടെ സഹമന്ത്രിയുമായ   റാവുസാഹിബ് ദാൻവെയുടെയും (1955),

ഓട്ടോണമസ് റിപ്പബ്ലിക്ക് ഓഫ് ക്രീമിയയുടെ ആദ്യത്തെ പ്രോസിക്യൂട്ടറായും പിന്നീട് റഷ്യയിലെ ഡുമാ സംസ്ഥാനത്തിന്റെ ഡെപ്യൂട്ടിയുമായ നതാലിയ പൊക്ലോൻസ്‌കായയുടെയും (1980 )
ജന്മദിനം  !

ഇന്നത്തെ സ്മരണ!!!
********
മാർ ജോസഫ് പവ്വത്തിൽ മ. (1930-2023)
സ്കറിയ തോമസ് മ. (1943-2021)
എം. ഹക്കിംജി സാഹിബ്‌ മ. (1928-1991)
മൈക്കലാഞ്ചലോ മ. (1475-1564)
അഗസ്റ്റസ് ഡി മോർഗൻ മ. (1806 -1871)
ലിഡിയ ചാർസ്കയ മ. (1875-1938)

മഹാകവി അക്കിത്തം ജ. (1926-2020)
എ പി പി നമ്പുതിരി ജ. (1929 -1991)
സുകുമാരന്‍  ജ. (1948-1997 ) 
മേഴ്സി രവി ജ. (1946 -2009 ) 
പി എൻ സുന്ദരം ജ. (1928-2010)
ഇന്ദ്രജിത് ഗുപ്ത ജ. (1919- 2001)
ശശി കപൂർ ജ. (1938 - 2017)
റുഡോൾഫ് ഡീസൽ ജ. (1858-1913)

ചരിത്രത്തിൽ ഇന്ന് .…
********
1438 - ഹാബ്സ്ബർഗിലെ ആൽബർട്ട് രണ്ടാമൻ ജർമനിയിലെ രാജാവായി.

1850 - ഹെന്രി വെത്സ്, വില്ല്യം ഫാർഗോ എന്നിവർ ചേർന്ന് അമേരിക്കൻ എക്സ്പ്രസ് ആരംഭിച്ചു.

1871 - പാരീസ് കമ്മ്യൂൺ സ്ഥാപിച്ചു.ഫ്രാങ്കോ -പ്രഷ്യൻ യുദ്ധത്തിൽ പാരീസ് ഉപരോധത്തിൻ്റെ അനന്തരഫലമായി 1871 മാർച്ച് 18ന് പാരീസിൽ വിപ്ലകാരികൾ കലാപത്തിലൂടെ അധികാരം പിടിച്ചെടുത്ത് പാരീസ് കമ്മ്യൂൺ സ്ഥാപിച്ചു. 877 പേർ മരിച്ചു, 6,454 പേർക്ക് പരിക്കേറ്റു, 183 പേരെ കാണാതായി.

mnUntitled111.jpg

പിന്നീട് മെയ് 28ന് കലാപം അടിച്ചമർത്തപ്പെട്ടു. 6,667 പേർ കൊല്ലപ്പെട്ടു കുഴിച്ചുമൂടപ്പെട്ടതായി സ്ഥിരീകരിച്ചു;  സ്ഥിരീകരിക്കാത്ത കണക്കുകൾ പ്രകാരം 20,000 ആളുകൾ വരെ മരിച്ചു. 43,000 തടവുകാരായി പിടിക്കപ്പെട്ടു, 6,500 മുതൽ 7,500 വരെ വിദേശത്തേക്ക് സ്വയം നാടുകടത്തപ്പെട്ടു

1913 - ഗ്രീസിലെ ജോർജ് ഒന്നാമൻ രാജാവ്, പുതിയതായി രൂപവത്കരിക്കപ്പെട്ട തെസ്സലൊനികി എന്ന നഗരത്തിൽ വച്ച് വധിക്കപ്പെട്ടു.

1922 - സിവിൽനിയമലംഘനത്തിന് മഹാത്മാഗാന്ധിയെ ആറുവർഷത്തെ തടവിന് ശിക്ഷിച്ചു.

1923 - മാർച്ച്‌ 18 ന്‌ മാതൃഭൂമി പത്രം പ്രസിദ്ധീകരണം ആരംഭിച്ചു. കെ. മാധവൻ നായർ മാനേജിംഗ്‌ എഡിറ്ററും കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്‌ പ്രസാധകനും ആയിരുന്ന പത്രത്തിന്റെ പത്രാധിപർ കെ.പി കേശവമേനോൻ ആയിരുന്നു.

1925 - അമേരിക്കയിലെ കിഴക്കൻ മിസോറി, തെക്കൻ ഇല്ലിനോയിസ് തെക്കൻ ഇൻഡ്യാന എന്നിവിടങ്ങളിൽ കനത്ത നാശം വിതച്ച്‌  ടൊർണാഡോ വീശിയടിച്ചു. 

1940 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും മുസ്സോളിനിയും ആല്പ്സ് പർവതനിരയിലെ ബ്രെന്നെർ ചുരം എന്ന സ്ഥലത്തുവച്ച് സന്ധിച്ച്, ബ്രിട്ടണുംഫ്രാൻസിനും എതിരെ ഒരു സഖ്യം രൂപവത്കരിക്കാനുള്ള ധാരണയിലെത്തി.

1945 - രണ്ടാം ലോകമഹായുദ്ധം: 1,250 അമേരിക്കൻ ബോബർ വിമാനങ്ങൾ ജർമനിയിലെ ബെർലിൻ ആക്രമിച്ചു

1961 - കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരി പദ്ധതിയ്ക്ക്  തുടക്കം കുറിച്ചു.

rudolfUntitled111.jpg

1965 - ശൂന്യാകാശസഞ്ചാരിയായ അലെക്സീ ലിയോനോവ്, ആദ്യമായി ശൂന്യാകാശനടത്തം നടത്തി.

1982 - കേരള പോലീസിൻറെ യൂണിഫോം പരിഷ്കരിച്ചു. 

1989 - 4,400 വർഷം പഴക്കമുള്ള ഒരു മമ്മി ഈജിപ്തിലെ ചെപോസ് പിരമിഡിൽ നിന്നും കണ്ടെത്തി.

2003 - അമേരിക്ക ഇറാഖിൽ യുദ്ധം ആരംഭിച്ചു.

2007 - പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കോച്ച് ബോബ് വൂമറെ മരിച്ച നിലയില്‍ കണ്ടെത്തി. 

2009 - ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുത്ത താരമെന്ന പദവി ഹാമിൽട്ടൺ ടെസ്റ്റിൽവച്ച് രാഹുൽ ദ്രാവിഡ് കരസ്ഥമാക്കി

2014 - റഷ്യയുടെയും ക്രിമിയയുടെയും പാർലമെൻ്റുകൾ ഒരു പ്രവേശന ഉടമ്പടിയിൽ ഒപ്പുവച്ചു .

2015 - ടുണീഷ്യയിലെ ബാർഡോ നാഷണൽ മ്യൂസിയം തോക്കുധാരികൾ ആക്രമിച്ചു . ഇരുപത്തിമൂന്ന് പേർ, മിക്കവാറും എല്ലാ വിനോദസഞ്ചാരികളും കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
**************
1986 മുതൽ 2007 വരെ ചങ്ങനാശ്ശേരി അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് ആയിരുന്ന മാർ ജോസഫ് പവ്വത്തിൽ നേയും (ഓഗസ്റ്റ് 14, 1930 - 18 മാർച്ച് 2023),

1977 മുതൽ 1984 വരെ കോട്ടയത്ത് നിന്നുള്ള ലോക്സഭാംഗവും കേരള കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായിരുന്നു സ്കറിയ തോമസിനേയും (31 മാർച്ച്,1943- 18 മാർച്ച് 2021),

കേരള സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഉപാധ്യക്ഷനും,  തെക്കൻ കേരളത്തിലെ ആദ്യത്തെ മുസ്ലിം ലീഗ് എം.എൽ.എയായി കഴക്കുട്ടത്ത് നിന്നും മൂന്നാം കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട എം. ഹക്കിംജി സാഹിബിനെയും  (1928 ഒക്ടോബർ 24 - 1991 മാർച്ച്‌ 18)

പ്യേത്താ, ദാവീദ് എന്നീ രണ്ടു പ്രശസ്ത ശില്പങ്ങളും ,  റോമിലെ സിസ്റ്റൈൻ ചാപലിന്റെ മച്ചിന്മേൽ ബൈബിളിലെ സൃഷ്ടിയുടെ കഥയും, ചുവരിന്മേൽ ക്രൈസ്തവ സങ്കല്പത്തിലെ അന്ത്യവിധിരംഗങ്ങളും വരച്ചുചേർത്ത ഇറ്റാലിയൻ ശിൽ‌പിയും ചിത്രകാരനും കവിയും നിർമ്മാണവിദഗ്ദ്ധനും ആയിരുന്ന മൈക്കലാഞ്ചലോ എന്ന ഒറ്റപ്പേരിൽ സാധാരണ അറിയപ്പെടുന്ന മൈക്കലാഞ്ചലോ ഡി ലോഡോവികോ ബുഓണറോട്ടി സിമോണിയെയും  (മാർച്ച് 6, 1475 - മാർച്ച് 18, 1564),

sundramUntitled111.jpg

ഗണിതശാസ്ത്രത്തിൽ വിശ്ലേഷണം (Analysis), തർക്കശാസ്ത്രം (Logic) തുടങ്ങിയ മേഖലകളിൽ നിരവധി സംഭാവനകൾ നൽകുകയും, തർക്കശാസ്ത്രത്തിന്റെ പരമ്പരാഗത സിദ്ധാന്തങ്ങളെ ഗണിതശാസ്ത്രരീതികളിലൂടെ പരിഷ്കരിച്ചുകൊണ്ട്  തർക്കശാസ്ത്രത്തിനു പുതിയൊരു രൂപം നൽകുകയും, ലണ്ടൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളും അതിന്റെ ആദ്യത്തെ പ്രസിഡന്റും, റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ സെക്രട്ടറിയും ആയിരുന്ന മധുരയിൽ ജനിച്ച ഒരു ബ്രിട്ടിഷ് ഗണിതശാസ്ത്രജ്ഞനായ അഗസ്റ്റസ് ഡി മോർഗനെയും(1806 ജൂൺ 27-1871 മാർച്ച് 18 ),

Princess Dzhavakha (1903)അടക്കം എൺപതു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ബോറിസ് പാസ്റ്റർനാക്ക് 'ഡോക്ടർ ഷിവാഗോ' രചിക്കുമ്പോൾ താൻ ആരുടെ കൂട്ടാണ് എഴുതുന്നത് എന്ന് പറഞ്ഞ എഴുത്തുകാരിയും നടിയും ആയിരുന്ന  ലിഡിയ ചാർസ്കയ എന്ന ലിഡിയ അലെക്സിയെവ്ന ചാർസ്കയയെയും  (January 31, 1875 - March 18, 1938),

കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം  എന്നിങ്ങനെയായി   മലയാള സാഹിത്യത്തിൽ 46-ഓളം കൃതികൾ രചിച്ച മഹാകവി അക്കിത്തത്തെയും (അച്യുതൻ നമ്പൂതിരി ) (മാർച്ച് 18,1926 ' - ഒക്റ്റോബർ 15, 2020),

mercy Untitled111.jpg

നാടകകൃത്തുo, കവിയും, നിരൂപകനും മലയാളം അദ്ധ്യാപകനും അയിരുന്ന അമ്പലപുത്തുർ മനയിൽ പി  പരമേശ്വരൻ നമ്പൂതിരി എന്ന എപി പി നമ്പുതിരിയെയും (1929 മാർച്ച് 18 - 1991 ഡിസംബർ 22),

സംസ്ഥാന മഹിളാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി, ഐഎൻടിയുസി ദേശീയ വനിതാ വിഭാഗം ജനറൽ സെക്രട്ടറി, കെപിസിസി ജനറൽ സെക്രട്ടറി, ഏഐസിസി അംഗം, ഐസിഎഫ്ടിയു (ഇന്റർനാഷനൽ ഫ്രീ ട്രേഡ്‌യൂണിയൻ) ഏഷ്യാ പസഫിക് റീജിയനൽ ഡയറക്ടർ എന്നീ പദവികൾ വഹിച്ച, മുൻ കേരള നിയമസഭ അംഗവും കോൺഗ്രസ് നേതാവും, കേന്ദ്ര പ്രവാസികാര്യ മന്ത്രിയുമായിരുന്ന വയലാർ രവിയുടെ ഭാര്യയുമായിരുന്ന മേഴ്സി രവിയെയും (മാർച്ച് 18, 1946 -2009 സെപ്റ്റംബർ 5 ),

മലയാളം, തമിഴ്, തെലുഗു, കന്നഡം ഹിന്ദി ചലച്ചിത്രരംഗത്ത് ഏകദേശം 250 സിനിമകളിൽ ഛായാഗ്രാഹകൻ എന്ന നിലക്കും മലയാളത്തിൽ 5 സിനിമകളുടെ സംവിധായകൻ എന്ന നിലക്കും സംഭാവന നൽകിയ പാലക്കാട്കാരൻ പി.എൻ സുന്ദരത്തേയും (18 മാർച്ച് 1934 – 22 മാർച്ച് 2010),

akkithm Untitled111.jpg

മുതിര്‍ന്ന സിപിഐ നേതാവും ഏറ്റവും കൂടുതല്‍ തവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റേറിയന്‍ എന്ന ബഹുമതിക്ക് അര്‍ഹനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇന്ദ്രജിത് ഗുപ്തയെയും (18 മാർച്ച് 1919- ഫെബ്രുവരി 20, 2001),

ബോളിവുഡിലെ  അഭിനേതാക്കളായ രാജ് കപൂർ, ഷമ്മി കപൂർ, എന്നിവരുടെ സഹോദരനും, കരൺ കപൂർ, കുണാൽ കപൂർ, സഞ്ജന കപൂർഎന്നിവരുടെ അച്ഛനും മികച്ച അഭിനേതാവും സിനിമ നിർമ്മാതാവുമായിരുന്ന ശശി കപൂർ എന്നറിയപ്പെട്ടിരുന്ന ബൽബീർ രാജ് കപൂറിനേയും (മാർച്ച് 18, 1938 - ഡിസംബർ 4, 2017),

ഒരു ജർമ്മൻ കണ്ടുപിടുത്തക്കാരനും മെക്കാനിക്കൽ എഞ്ചിനീയറും ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചതിലൂടെ പ്രശസ്തനുമായ റുഡോൾഫ് ക്രിസ്റ്റ്യൻ കാൾ ഡീസൽനേയും (18 മാർച്ച് 1858 - 29 സെപ്റ്റംബർ 1913 ) സ്മരിക്കുന്നു.!

' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment