ഇന്ന് മാര്‍ച്ച് 19: ലോക സാമൂഹിക സേവന ദിനം! ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേയും തനുശ്രീ ദത്തയുടെയും ജന്മദിനം: പ്ലൂട്ടോയുടെ ഛായാചിത്രം ആദ്യമായി എടുത്തതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
marcUntitledoo

🌅ജ്യോതിർഗ്ഗമയ🌅
.                       
1199  മീനം 6
പുണർതം  / ദശമി
2024 മാർച്ച് 19, ചൊവ്വ

ഇന്ന്;
* ലോക സാമൂഹിക സേവന ദിനം!
[ World Social Work Day ; സാമൂഹിക പ്രവർത്തകർ അനുകമ്പയോടെ സമൂഹത്തെ ശാക്തീകരിക്കുന്നു, പ്രതിരോധ ശേഷിയും നല്ല മാറ്റവും വളർത്തുന്നു. സമൂഹത്തിൽ സാമൂഹിക പ്രവർത്തകർ വഹിക്കുന്ന സുപ്രധാന പങ്കിനുള്ള നന്ദിയും പിന്തുണയും അറിയിക്കാൻ ഒരു ദിനം ]

Advertisment

marUntitledoo

* അന്താരാഷ്ട്ര ഉപഭോക്തൃ ദിനം !
[International Client’s Day ; ബിസിനസ്സ് അഭിവൃദ്ധിയിൽ ഉപഭോക്താവിന്റെ മൂല്യം തിരിച്ചറിഞ്ഞു പങ്കാളിത്തത്തിനും വിശ്വാസത്തിനും നന്ദി പ്രകടിപ്പിക്കാനും അഭിനന്ദിക്കാനും ഒരു ദിനം ]

* അന്താരാഷ്ട്ര വായന  ദിനം !
[International Read To Me Day ; വായനയുടെ മാന്ത്രികത ആഘോഷിക്കാൻ ആളുകളെ  പ്രോത്സാഹിപ്പിക്കുന്ന ദിവസമാണിന്ന്.]

* ദേശീയ കോഴി ദിനം !
[National Poultry Day, കോഴിയിറച്ചിക്ക് വേണ്ടിയുള്ളതാണ്, കൂടാതെ അത് നമുക്ക് വർഷം മുഴുവൻ നൽകുന്ന ഭക്ഷ്യ (മുട്ട ) വസ്തുക്കളും.]

* Teenage Mutant Ninja Turtles Day
   [ കടലാമകളുടെ ദിനം]
*  യു. കെ, അയർലൻഡ് , നൈജീരിയ :
    മാതൃദിനം !
* പോളണ്ട് : കഷൂബിയൻ ഏകത ദിനം !
  (ഒരു പോളിഷ്  വംശം) 

* USA;
* ദേശീയ ചിരിദിനം !
[National Let’s Laugh Day ; 
എല്ലായ്‌പ്പോഴും ഗൗരവം നല്ലതല്ല, അല്പം നർമ്മം, ചിരിയുടെ കുമിളകൾ ഉയരുന്നത് എല്ലാവർക്കും നല്ലതാണ്!]

* ദേശീയ ചോക്കലേറ്റ് കാരമൽ ദിനം !
[National Chocolate Caramel Day ]
 mUntitledoo

.       *  നടരാജ ഗുരു സമാധി (1973) *
         ************

.     *ഇന്നത്തെ മൊഴിമുത്ത് *
.   ************
“കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനങ്ങളെ അക്ഷരംപ്രതി അനുസരിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്ത്?, എന്ത് കൊണ്ട്.? പാര്‍ട്ടിയുടെ നേതൃത്വത്തെ ഭയപ്പെട്ടിട്ടാണോ? എന്നെ ഭയപ്പെടുത്തത്തക്കവണ്ണം എന്താണ് പാര്‍ട്ടിക്കുള്ളത്? പാര്‍ട്ടിയുടെ ഏതെങ്കിലും ഒരു തീരുമാനം ഞാന്‍ അനുസരിച്ചില്ലെങ്കില്‍ എന്നോട് പാര്‍ട്ടിക്ക് എന്താണ് ചെയ്യാന്‍ കഴിയുക.? അങ്ങേയറ്റം വന്നാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും. അതുകൊണ്ട് എനിക്കെന്ത് നഷ്ടമാണുള്ളത് .ഒന്നൊന്നുമില്ല. നേരെ മറിച്ച് ചില ലാഭങ്ങളൊക്കെ ഉണ്ടുതാനും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തെ ഉള്ളുകള്ളികളെക്കുറിച്ച് ലേഖനങ്ങളും പുസ്തകങ്ങളുമെഴുതിയാല്‍ ആയിരക്കണക്കിന് ഉറുപ്പിക എനിക്ക് കിട്ടും. നല്ല ശമ്പളവും മറ്റ് ജീവിത സൌകര്യങ്ങളും കിട്ടും. ഇതൊക്കെ വിട്ട് ജയിലില്‍നിന്ന് ഒളിവിലേയ്ക്കും, ഒളിവില്‍ നിന്നു ജയിലിലേയ്ക്കും ഒരുപക്ഷെ അവസാനം തൂക്കുമരത്തിലേക്കും അയക്കുവാന്‍ പറ്റുന്ന പാര്‍ട്ടി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ എനിക്കുള്ള പ്രേരണയെന്താണ്?

ജീവികള്‍ക്ക് ഭക്ഷണം കഴിക്കുവാനും മറ്റു ജീവിതാവശ്യങ്ങള്‍ക്കുള്ള ആഗ്രഹം പോലെയും കലാകാരന് കലാസൃഷ്ടി നടത്താനുള്ള ആഗ്രഹംപോലെയും യഥാര്‍ത്ഥമാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്‌ വിപ്ളവപ്രവര്‍ത്തനം നടത്താനുള്ള ആഗ്രഹം. ഇതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉരുക്കുപോലെയുള്ള അച്ചടക്കത്തിന്റെ അടിസ്ഥാനം. “
.               [ -ഇ എം എസ്  ]
   ************
നിരവധി സുപ്രധാന വിധികളിലൂടെ ശ്രദ്ധേയനായ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേയും (1968), 

മമ്മൂട്ടി നായകനായ 'രാജമാണിക്യം' എന്ന സുപ്പർ ഹിറ്റ് ചിത്രം സം‌വിധാനം ചെയ്തുകൊണ്ട്‌ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുകയും പിന്നീട് 2007-ൽ മോഹൻലാൽ നായകനായ 'ഛോട്ടാ മുംബൈ', അണ്ണൻ തമ്പിയും (2008) ദുൽക്കർ സൽമാൻ നായകനായ  ഉസ്താദ് ഹോട്ടൽ തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകനും  ബാംഗ്ലൂര്‍ ഡെയ്‌സ്, പ്രേമം എന്നീ ഹിറ്റ്‌ സിനിമകളുടെ  നിർമാതാവുമായ അൻവർ റഷീദിന്റേയും (1976),

 "ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്വരയിൽ, ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ, തൊഴുതു മടങ്ങും സന്ധ്യയുമേതോ, മൈനാകം കടലിൽ നിന്നുയരുന്നുവോ" തുടങ്ങി  മലയാളികൾ ഇന്നും നെഞ്ചേറ്റി ലാളിക്കുന്ന മൂന്നൂറിലേറെ ചിത്രങ്ങൾക്ക്  സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുള്ള മലയാള ചലച്ചിത്രരംഗത്തെ  സംഗീത സംവിധായകൻ ശ്യാം എന്നറിയപ്പെടുന്ന സാമുവേൽ ജോസഫിന്റേയും (1937),

ബോളിവുഡ് നടിയും മോഡലും മിസ് ഇന്ത്യയുമായിരുന്ന തനുശ്രീ ദത്തയുടെയും (1984),

ഡൈ ഹാർഡ്ചിത്രങ്ങളിലെ ജോൺ മക്ലൈൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനാകുകയും, 12 മങ്കീസ്,ദ സിക്സ്ത് സെൻസ്, പൾപ്പ് ഫിക്ഷൻ, ആർമഗഡൺ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ബ്രൂസ് വില്ലിസ്  എന്നറിയപ്പെടുന്ന വാൾട്ടർ ബ്രൂസ് വില്ലിസിന്റെയും (1955),

alesandeaUntitledoo.jpg

ഇറ്റാലിയൻ ഫുട്ബോൾ കളിക്കാരനും പരിശീലകനുമായ അലസ്സാന്ദ്രൊ നെസ്റ്റ യുടെയും(1976),

ശ്രീലങ്കയ്ക്കുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന  രംഗന ഹെറാത്തിന്റെയും (1978)  ജന്മദിനം !

ഇന്നത്തെ സ്മരണ !!!
*********
ഇ. എം. എസ്‌. നമ്പൂതിരിപ്പാട് മ. (1909-1998)
നടരാജ ഗുരു മ. (1895-1973)
ആഞ്ഞം മാധവൻ നമ്പൂതിരി മ. (1919-1988)
പുനലൂർ ബാലൻ മ. (1929-1987) 
രഘുവരൻ മ. (1948-2008)
മല്ലു സ്വരാജ്യം മ. (1931-2022)
ലുയി ബോഗ്ലി മ. (1892-1987 )
വില്ലെം ഡി കൂനിംഗ് മ. (1904-1997)
ആർതർ സി ക്ലാർക്ക് മ. (1917-2008) 

കവിയൂർ മുരളി ജ. (1931-2001)
ബാബാജിപാൽവങ്കർ ബാലു ജ. (1876-1955)
ആലീസ് ഫ്രഞ്ച് ജ. (1850-1934)
ഡേവിഡ് ലിവിങ്സ്റ്റണ്‍ ജ. (1813 -1873 )
അഡോൾഫ് എയ്‌ക്‌മാൻ ജ. (1906-1962)
റിക്കി വിൽസൺ ജ, (1953-1985)
യെഗോർ ഗൈദർ ജ. (1956 -2009)

ചരിത്രത്തിൽ ഇന്ന്…
********
1279 - യാമെൻ യുദ്ധത്തിലെ  മംഗോളിയന്മാരുടെ വിജയം ചൈനയിലെ സൊങ്ങ് രാജവംശത്തിന്റെ  വാഴ്ചക്ക് അന്ത്യം കുറിച്ചു.

1915 - പ്ലൂട്ടോയുടെ ഛായാചിത്രം ആദ്യമായി എടുത്തു.

1916 - ആദ്യത്തെ വ്യോമാക്രമണം അരങ്ങേറി. ന്യൂമെക്സിക്കോയിലെ കൊളംബോയിൽനിന്ന്  മെക്സിക്കോയിലേക്ക് വിമാനങ്ങൾ പറന്നുയർന്നു.

1931 - നെവാഡയിൽ ചൂതാട്ടം നിയമവിധേയമാക്കി .

1932 - ലോകത്തിലെ എൻജിനീയറിങ് അത്ഭുതങ്ങളിൽ ഒന്നായ ഡിസ്നി ഹാർബർ പാലം തുറന്നു കൊടുത്തു.

1944 - രണ്ടാം ലോകമഹായുദ്ധം:  നാസികൾ ഹംഗറി കീഴടക്കി.

1972 - ഇന്ത്യയും ബംഗ്ലാദേശും ഒരു സൗഹൃദ ഉടമ്പടിയിൽ ഒപ്പുവച്ചു.

1973 -  ശ്രീനാരായണ ഗുരുവിൻറെ ശിഷ്യനും ഡോക്ടർ പൽപുവിന്റെ  മകനുമായ നടരാജഗുരു വർക്കല ഗുരുകുലത്തിൽ സമാധിയായി.

1979 - കേരള പ്രസ് അക്കാദമി സ്ഥാപിതമായി. കേരളത്തിലെ പത്രപ്രവർത്തകരുടെ തൊഴിൽ മികവിനുള്ള പരിശീലനവും പത്രപ്രവർത്തന മേഖലയിലെ പഠന ഗവേഷണങ്ങളുടെ ഏകോപനവും   പത്രപ്രവർത്തകരുടെ ഇടയിൽ പ്രൊഫഷണലിസം, മേന്മ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് അക്കാദമിയുടെ പ്രഖ്യാപിത ലക്ഷ്യം. 

1994 - ജപ്പാനിലെ യോകോഹാമയിൽ 160,000 മുട്ടകൾ ഉപയോഗിച്ച് നിർമ്മിച്ച ഏറ്റവും വലിയ ഓംലെറ്റ് (1,383 ചതുരശ്ര അടി) പ്രദർശപ്പിച്ചു.

2001 - ജർമ്മൻ ട്രേഡ് യൂണിയൻ ver.di രൂപീകരിച്ചു.

aaUntitledoo

2002 - പ്രക്ഷുബ്ധമായ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെത്തുടർന്ന് മനുഷ്യാവകാശ ലംഘനത്തിനും തിരഞ്ഞെടുപ്പ് തട്ടിപ്പിനും സിംബാബ്‌വെയെ കോമൺവെൽത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു .

2004 - കാറ്റലീന ബന്ധം : ബാൾട്ടിക് കടലിനു മുകളിലൂടെ 1952-ൽ സോവിയറ്റ് മിഗ്-15 വെടിവെച്ച് വീഴ്ത്തിയ സ്വീഡിഷ് ഡിസി-3 വർഷങ്ങളുടെ അദ്ധ്വാനത്തിന് ശേഷം ഒടുവിൽ വീണ്ടെടുത്തു.

2004 - തായ്‌വാൻ പ്രസിഡണ്ട് ചെൻ ഷുയ്-ബ്യാന് തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ വെടിയേറ്റു.

2006 - നൂറ്റിഇരുപത് വർഷമായി ഗണിത ശാസ്ത്രജ്ഞർക്ക് അപ്രാപ്യമായിരുന്ന ഇ-8 എന്ന ലീ ഗ്രൂപ്പിനെ നിർധാരണം ചെയ്തതായി 19 അന്താരാഷ്ട്ര ഗണിത  ശാസ്ത്രസംഘം സംഘം പ്രഖ്യാപിച്ചു.

2008 - GRB 080319B: നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുന്ന ഏറ്റവും ദൂരെയുള്ള ഒരു കോസ്മിക് സ്ഫോടനം ഹ്രസ്വമായി നിരീക്ഷിക്കപ്പെടുന്നു.

2011 - ലിബിയൻ ആഭ്യന്തരയുദ്ധം; ബെൻഗാസി പിടിച്ചെടുക്കുന്നതിൽ മുഅമ്മർ ഗദ്ദാഫിയുടെ സൈന്യം പരാജയപ്പെട്ടതിനെത്തുടർന്ന് , ഫ്രഞ്ച് വ്യോമസേന ഓപ്പറേഷൻ ഹർമത്താൻ ആരംഭിച്ചു , ലിബിയയിൽ വിദേശ സൈനിക ഇടപെടൽ ആരംഭിച്ചു .

2011 - സൂപ്പർമൂൺ പ്രതിഭാസ ദിനം 20 വർഷത്തിനുശേഷം ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് എത്തി.

2013 - ഫ്രാൻസിസ് മാർപ്പാപ്പ സ്ഥാനമേറ്റു.

2013 - ഇറാഖിലുടനീളം തുടർച്ചയായ ബോംബാക്രമണങ്ങളിലും വെടിവയ്പ്പുകളിലും 98 പേർ കൊല്ലപ്പെടുകയും 240 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

2014 - റഷ്യ സെവാസ്റ്റോപോളിലെ ഉക്രേനിയൻ നാവിക താവളം പിടിച്ചെടുത്തു.

2016 - റോസ്തോവ്-ഓൺ-ഡോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഫ്ലൈ ദുബായ് ഫ്ലൈറ്റ് 981 തകർന്നു , വിമാനത്തിലുണ്ടായിരുന്ന 62 പേരും മരിച്ചു.

2016 - തുർക്കിയിലെ ഇസ്താംബൂളിലെ തക്‌സിം സ്‌ക്വയറിൽ സ്‌ഫോടനം ഉണ്ടായി, അഞ്ച് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2018 - കൊല്ലം, രാജ്യത്തെ ആദ്യ ഭക്ഷ്യസുരക്ഷാ ജില്ലയായി പ്രഖ്യാപിച്ചു.

2019 - ഗണിതശാസ്ത്ര ആബേൽ സമ്മാനം നേടുന്ന ആദ്യ വനിതയായി കാരെൻ ഉഹ്ലെൻബെക്ക് മാറി.

2019 - കസാഖ് പ്രസിഡന്റ് നൂർസുൽത്താൻ നസർബയേവ് 30 വർഷത്തെ സേവനത്തിന് ശേഷം രാജി പ്രഖ്യാപിച്ചു.

rekhuvaran Untitledoo.jpg
************
ഇന്ന്‍ , 
ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയും,  ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി എന്ന നിലയിലും  ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ  കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ  തലവനെന്ന നിലയിലും  ചരിത്രകാരൻ, മാർക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിലും പ്രശസ്തനായ ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാടിനെയും  (ജൂൺ 13, 1909- മാർച്ച് 19, 1998),

നാരായണ ഗുരുവിൻ്റെ ശിഷ്യനായിരുന്ന വിവിധ ജ്ഞാനസമീപനങ്ങളെ കുറിച്ചുള്ള സമഗ്രപഠനത്തിനായി  1923-ൽ നാരായണ ഗുരുകുലം സ്ഥാപിച്ച നടരാജഗുരുവിനേയും
 (18 ഫെബ്രുവരി 1895 - 19 മാർച്ച് 1973),

ഏഴുദിവസങ്ങളിലായി ഭാഗവതകഥ മുഴുവൻ പറഞ്ഞുതീർക്കുന്ന 'ഭാഗവതസപ്താഹം' എന്ന രീതിയ്ക്ക് കേരളത്തിൽ വൻ ജനപ്രീതി യുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തികളിലൊരാളായിരുന്ന  അതി പ്രസിദ്ധനായ ഒരു ഭാഗവതാചാര്യനായിരുന്ന  ആഞ്ഞം മാധവൻ നമ്പൂതിരിയെയും (ഓഗസ്റ്റ് 6, 1919 - മാർച്ച് 19, 1988),

കായംകുളത്തെ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടിയും  കെ.പി.എ.സിക്കു വേണ്ടിയും നാടക ഗാന രചന നടത്തുകയും,  അദ്ധ്യാപകനായും  കേരള കൗമുദിയിൽ സഹ പത്രാധിപരായും ,  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്യോഗസ്ഥനായും, വിജ്ഞാന കൈരളി മാസികയുടെ പത്രാധിപർ ആയും . കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയും  കേരള സാഹിത്യ അക്കാദമി അംഗമായും പ്രവര്‍ത്തിച്ച കവിയും ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകനും ആയിരുന്ന  പുനലൂർ ബാലനെയും (3, ജനുവരി 1929 – 19 മാർച്ച് 1987),

marrUntitledoo

ചരിത്രത്തിൽ ബിരുദവും, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയത്തിൽ ഡിപ്ലോമയും നേടിയ "ദൈവത്തിന്റെ വികൃതികൾ" എന്ന ചിത്രത്തിലെ അൽഫോൺസച്ചൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപെട്ട മലയാളം, തമിഴ് ചലച്ചിത്ര രംഗത്തെ ഒരു നടനായിരുന്ന  രഘുവരനെയും (1948 ഡിസംബർ 11 -മാർച്ച് 19, 2008),

മുൻ ആന്ധ്രപ്രദേശ് നിയമസഭാംഗവും (1978-1985)  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതാവും, സ്വാതന്ത്ര്യ സമര സേനാനിയും, തെലങ്കാന സമരത്തിൽ പങ്കെടുത്ത സായുധ ദളത്തിലെ അംഗവും ഗ്രന്ഥകാരിയും  (ആത്മകഥ ' നാ മാതേ തുപാകീ ടൂട്ടാ'  (എൻ്റെ വാക്ക് ഒരു ബുള്ളറ്റ് ആണ്) മല്ലു സ്വരാജ്യത്തിനേയും (1931 - 19 മാർച്ച് 2022)

ഇലക്ട്രോണുകളുടെ തരംഗ സ്വഭാവം കണ്ടുപിടിച്ചതിന് ഭൗതികശാസ്ത്രത്തിനുള്ള 1929-ലെ നോബൽസമ്മാന ജേതാവ്  പ്രിൻസ് ലൂയി വിക്ടർ പിരെ റെയ്മൺഡ് ഡി ബ്രോഗ്ലി എന്ന ഫ്രഞ്ച് ഭൌതിക ശാസ്ത്രജ്ഞൻ ലുയി ബോഗ്ലിയെയും (1892 ഓഗസ്റ്റ് 15- 1987 മാർച്ച് 19 ),

പിൽക്കാലത്ത് ന്യൂയോർക്ക് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ട  "അബ്സ്ട്രാക്ട് എക്സ്പ്രഷണിസത്തിന്റെ പ്രവാചകനായിരുന്ന ഡച്ച്-അമേരിക്കൻ  ചിത്രകാരൻ വില്ലെം ഡി കൂനിംഗിനെയും  (ഏപ്രിൽ 24, 1904 – മാർച്ച് 19, 1997),

syam Untitledoo.jpg

ശാസ്ത്ര-സാങ്കേതിക നോ‍വലുകളുടെ എണ്ണത്തിൽ സെഞ്ചുറി തികയ്ക്കുകയും  തന്റെ സങ്കല്പങ്ങൾ ഒരി‍ക്കലും  ഭൂമിയുടെ അതിരുകളിൽ തളക്കാതെ മനുഷ്യരാശിയുടെ ഭാഗധേയം ഭൗമാതിർത്തികൾക്കപ്പുറമാണന്ന് സങ്കല്‍പ്പിച്ച എഴുത്തുകാരന്‍  ആർതർ സി ക്ലാർക്കിനെയും . (ഡിസംബർ 16, 1917 – മാർച്ച് 19 2008  ) 

ദലിതർക്കെഴുതിയ സുവിശേഷം', 'പുറനാനൂറ്- ഒരു പഠനം', 'ദലിത് ഭാഷ', 'അയ്യങ്കാളിപ്പട', 'ദലിത് സാഹിത്യം', 'മ്യൂണിസംക', 'ദലിത് ഭാഷാനിഘണ്ടു' തുടങ്ങിയ കൃതികൾ രചിച്ചു കേരള നവോത്ഥാനത്തെ സംബന്ധിച്ച് അക്കാദമിക്ക് സമൂഹവും പൊതുസമൂഹവും പുലർത്തിപ്പോന്നിരുന്ന പല ധാരണകളേയും ദലിത് പക്ഷ വായനയുടെ രീതിശാസ്ത്രം ഉപയോഗിച്ച് ചോദ്യം ചെയ്ത ചിന്തകനും, ഏറ്റവും ശ്രദ്ധേയരായ ദലിത് പണ്ഡിതന്മാരിലൊരാളായിരുന്ന കവിയൂർ മുരളിയെയും (മാർച്ച് 19 1931-2001 ഒക്ടോബർ 20 ),

ദളിതനയിരുന്നതിനാൽ  ഇന്ത്യൻ ക്രിക്കറ്റിൽ ഒരു മൽസരം പോലും കളിച്ചിട്ടില്ലങ്കിലും ഇന്ത്യൻ സ്പിൻ ബൗളിങ്ങിന്റെ പിതാവായി അറിയപ്പെടുന്ന വ്യക്തിയായ  ബാബാജി പാൽവങ്കർ ബാലുവിനെയും (19 March 1876 – 4 July 1955),

ഒക്ടേവ് താനെറ്റ് എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു അമേരിക്കൻ നോവലിസ്റ്റായിരുന്ന ആലീസ് ഫ്രഞ്ചിേനേയും ( മാർച്ച് 19, 1850 – ജനുവരി 9, 1934),

ഒരു യൂറോപ്യനും കടന്നുചെല്ലാത്ത മാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ച്  ആദ്യമായി ആഫ്രിക്കയ്ക്കു കുറുകെ പോകുകയും  കണ്ടെത്തിയ വെള്ളച്ചാട്ടത്തിനു വിക്ടോറിയ എന്നു നാമം നൽകുകയും  വളരെക്കാലം വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനാൽ ന്യൂയോർക്ക് ഹെറാൾഡ് പത്രം 1869-ൽ ലേഖകനായ ഹെൻട്രി മോർട്ടൺ സ്റ്റാൻലിയുടെ  രണ്ടുവർഷത്തെ അന്വേഷണത്തിനൊടുവിൽ 1871 നവംബർ 10-ന്   ടാൻസാനിയയിലെ ടാങ്കനിക്ക തടാകക്കരയിൽ നിന്നും രോഗിയായ നിലയിൽ കണ്ടെത്തുകയും,  താങ്കൾ തന്നെയാണ് ഡോ. ലിവിങ്സ്റ്റൺ എന്നു കരുതട്ടെ? ("Dr. Livingstone, I presume?") എന്ന സ്റ്റാൻലിയുടെ ചോദ്യത്തിലൂടെ ചരിത്രത്തിന്റെ  ഭാഗമാകുകയും ചെയ്ത സാഹസികനായിരുന്ന   ഡേവിഡ് ലിവിങ്സ്റ്റണിനെയും (1813 മാർച്ച് 19 -1873 മേയ് 1)

nUntitledoo

 എസ്സ് എസ്സ് നേതാവ് റീൻഹാർഡ് ഹെ‌യ്‌ഡ്രികിന്റെ നിർദ്ദേശപ്രകാരം ജൂതന്മാരെ കൂട്ടമായി കോൺസൻട്രേഷൻ ക്യാമ്പുകളിൽ എത്തിക്കാനും കൂട്ടക്കൊല നടത്താനുമുള്ള ഏർപ്പാടുകൾ സജ്ജീകരിക്കാനുള്ള ചുമതല യുണ്ടായിരുന്ന ഒരു നാസി ഷുട്സ്റ്റാഫൽ ഉദ്യോഗസ്ഥനും നാസി നേതാക്കളിലൊരാളും, 1960ൽ ഇസ്രായേലി ചാരസംഘടനയായ മൊസാദ് അർജന്റീനയിൽ നിന്നും പിടികൂടുകയും വിചാരണക്ക് ശേഷം 1962 -ൽ തൂക്കിക്കൊല്ലുകയും ചെയ്ത  ഓട്ടോ അഡോൾഫ് എയ്‌ക്‌മാനിനെയും (1906 മാർച്ച് 19- 1962 ജൂൺ 1),

ഒരു അമേരിക്കൻ സംഗീതജ്ഞനായിരുന്ന യഥാർത്ഥ ഗിറ്റാറിസ്റ്റും റോക്ക് ബാൻഡ് B-52 ൻ്റെ സ്ഥാപക അംഗവുമായി അറിയപ്പെടുന്ന റിക്കി ഹെൽട്ടൺ വിൽസനേയും  (മാർച്ച് 19, 1953 - ഒക്ടോബർ 12,1985),

 രാഷ്ട്രീയക്കാരൻ, എഴുത്തുകാരൻ, കൂടാതെ 1992 ജൂൺ 15 മുതൽ റഷ്യയുടെ ആക്ടിംഗ് പ്രധാനമന്ത്രിയുമായിരുന്ന യെഗോർ ഗൈദർനേയും (1956,16 ഡിസംബർ - 19 മാർച്ച്2009 ) സ്മരിക്കുന്നു.

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment