/sathyam/media/media_files/37XZGQaTWGPLuWshpku3.jpg)
🌅ജ്യോതിർഗ്ഗമയ🌅
.
1199 കുംഭം 21
മൂലം / നവമി
2024, മാർച്ച് 4 തിങ്കൾ,
ഇന്ന്;
* ലോക പൊണ്ണത്തടി ദിനം!
[ World Obesity Day ; ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് ഒരു വെല്ലുവിളിയാണ്, എന്നാൽ സമീകൃതാഹാരവും ചിട്ടയായ വ്യായാമവും ശാരീരിക ആരോഗ്യവും മാനസിക ക്ഷേമവും മെച്ചപ്പെടുത്തും]
- ലോക ടെന്നീസ് ദിനം!
[ ചലനാത്മകമായ റാലികളിൽ ഏർപ്പെട്ടുകൊണ്ട്, വേഗത്തിലുള്ള നീക്കങ്ങൾ, തന്ത്രപ്രധാനമായ കളികൾ, വിജയത്തിനായുള്ള ആവേശകരമായ പരിശ്രമം എന്നിവയാൽ പ്രതിധ്വനിക്കുന്നു.] /sathyam/media/media_files/WkeoGyQ5LeDjDBZpvYVK.jpg)
* അന്താരാഷ്ട്ര സ്ക്രാപ്പ്ബുക്കിംഗ് വ്യവസായ ദിനം !
[International Scrapbooking Industry Day ;
ക്രിയേറ്റീവ് ട്വിസ്റ്റിലൂടെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങൾ പകർത്തുന്നത്, ഇത് ഒരു DIY ടൈം ക്യാപ്‌സ്യൂൾ പോലെയാണ്, നിങ്ങൾക്ക് തിരിയാൻ കഴിയുന്ന ഓർമ്മകൾ നിറഞ്ഞതാണ്.]
* മാർച്ചിംഗ് ബാൻഡ് ദിനം!
[ Marching Band Day ; സംഗീതജ്ഞരുടെ ഗ്രൂപ്പുകൾ, ഡ്രംസ് മുഴക്കുന്നതും പിച്ചള മുഴക്കുന്നതും, ഒരു താളം സൃഷ്ടിക്കുന്നു, അത് ആത്മാവിനെ ഉയർത്തുകയും ഏത് ഒത്തുചേരലിലേക്കും ഊർജ്ജം പകരുകയും ചെയ്യുന്നു.]
* ദേശീയ സുരക്ഷ ദിനം !
[ National Safety day ; നാഷണൽ സേഫ്റ്റി കൗൺസിലിൻ്റെ അടിത്തറ ആഘോഷിക്കുന്നതിനായി എല്ലാ വർഷവും ഇന്ത്യ ദേശീയ സുരക്ഷാ ദിനം ആചരിക്കുന്നു. ഈ കൗൺസിൽ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ്, അപകടങ്ങളും ഒഴിവാക്കാൻ സുരക്ഷാ നടപടികൾ പ്രോത്സാഹിപ്പിക്കുന്നു. ഈ നടപടികളിൽ റോഡ് സുരക്ഷാ നടപടികൾ, മനുഷ്യൻ്റെ ആരോഗ്യ സുരക്ഷ, ജോലിസ്ഥലത്തെ സുരക്ഷ എന്നിവ ഉൾപ്പെടുന്നു.]
ലൈംഗികചൂഷണത്തിനെതിരെയുള്ള
അന്തർദ്ദേശീയദിനം !
(World Day of the Fight Against Sexual Exploitation)
* അമേരിക്ക;
* നാഷണൽ ഹഗ് എ ജി.ഐ. ദിനം!
[National Hug a G.I. Day ;
സേവന പ്രവർത്തകർക്ക് ഊഷ്മളമായ ആലിംഗനങ്ങളും ഐക്യദാർഢ്യവും നൽകുക, യൂണിഫോമിലുള്ളവർക്ക് അചഞ്ചലമായ പിന്തുണയും]
- Toy Soldier Day!
* Fun Facts About Names Day!
* National Sons Day !
* National Grammar Day!
* Toy Soldier Day
* National Salt Awareness വീക്ക്
[ Mon 4th, 2024 - Mon 11th, 2024 ] /sathyam/media/media_files/eAWDYHvDRBkP9F77B2dX.jpg)
ഇന്നത്തെ മൊഴിമുത്തുകള്‍
*************
''ശിഷ്‌ടന്റെ ശീലം പോവീല-
ദുഷട സംസർഗ്ഗകാരണാൽ.
കോകിലത്തിൻ മൃദുസ്വനം-
പോകുമോ കാകസംഗമാൽ?''
''തരുണൻ, സുന്ദരൻ, നല്ല-
തറവാട്ടിൽ ജനിച്ചവൻ,
ശരി, വിദ്യ പഠിക്കാഞ്ഞാൽ-
മുരുക്കിൻപൂവിനൊക്കുമേ.''
''ജാതിയല്ല ഗുണങ്ങൾക്കു-
ഹേതുവെന്നു നിനയ്ക്കുണം
നിതാരാം പൂജ്യനായീലേ-
വിദുരൻ ശൂദ്രനാകിലും?''
''പോയതോർത്തനുശോചിക്കാ
ഭാവി ചിന്തിച്ചിരുന്നിടാ
അപ്പോൾ വരുന്ന കാര്യത്തി
ലേർപ്പെട്ടീടുന്നു ബുദ്ധിമാൻ.''
[ -മൂലൂർ എസ്. പത്മനാഭപ്പണിക്കർ ]
************
ഭരത് ഗോപിയുടെ മകനും, നടനും . ചെറുകഥാകൃത്തും, തിരക്കഥാകൃത്തും പത്ര പ്രവർത്തകനുമായ മുരളി ഗോപിയുടെയും (1972),
കർണാടക ചലചിത്ര അഭിനേത്രിയും ചലനചിത്ര അക്കാദമിയുടെ പ്രസിഡന്റും, ഭാരതീയ ജനതാ പാർട്ടി പ്രവർത്തകയും ആയ അനുരാധ എന്ന താരയുടെയും (1971),
ഇന്ത്യൻ പ്രൊഫഷണൽ ഹോക്കി താരവും ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റനുമായിരുന്ന ബില്ലിമോഗ പുട്ടസ്വാമി ഗോവിന്ദയുടെയും (1951),
ഒരു ഇന്ത്യൻ പ്രൊഫഷണൽ ടെന്നീസ് കളിക്കാരനും , സിംഗിൾസ് കരിയറിലെ ഉയർന്ന റാങ്കിംഗ് 2007-ൽ ലോക നമ്പർ 213, ഡബിൾസിലെ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിംഗ് 2013 ജൂലൈ 22-ന് ലോക നമ്പർ 3, 2002 മുതൽ ഇന്ത്യൻ ഡേവിസ് കപ്പ് ടീമിൽ അംഗമായ രോഹൻ ബോപ്പണ്ണയുടെയും (1980 ),
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ച കമാലിനി മുഖർജിയുടെയും (1980),
/sathyam/media/media_files/gVMyrPb3IEKXbhHd5gg6.jpg)
നാടോടി കഥകളും ചരിത്രവും സമകാലികവും ഭ്രമാത്മക യാഥാർത്ഥ്യബോധത്തോടെ ലയിപ്പിക്കുന്ന" ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള പ്രവർത്തനത്തിന് 2012-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ഒരു ചൈനീസ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ മോ യാൻ എന്ന ഗ്വാൻ മോയയുടേയും (1955) ജന്മദിനം !
ഇന്നത്തെ സ്മരണ !!!
*********
റവ.ജോർജ്ജ് മാത്തൻ മ. (1819-1870)
ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള മ. (1864-1946)
കെ.ആർ. നാരായണൻ മ. (1904 -1972)
ഇളംകുളം കുഞ്ഞൻപിള്ള മ.(1904-1973 )
കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് മ. (1931-1988)
പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര മ. (1944-2014)
നൈനാൻ കോശി മ. (1934- 2015)
പി.എ. സാങ്മ മ. (1947-2016)
പി.കെ. നായർ മ. (1933-2016)
ജ്യോതീന്ദ്രനാഥ ടാഗൂർ മ.1849-1925
കൃഷ്ണ പ്രസാദ് ഭട്ടറായി മ. (1924-2011)
അർജുൻ സിങ് മ.(1930-2011)
ലാലാ ഹർദയാൽ മ. (1884-1939)
സാമുവൽ ടോളൻസ്കി മ. (1907-1973)
സലാഹുദ്ദീൻ മ. (1193)
സരസകവി മൂലൂർ ജ. (1869 -1931)
എം.പി. ശങ്കുണ്ണി നായർ ജ. (1917-2006)
നിര്‍മ്മലാനന്ദയോഗി ജ. ( 925 )
പ്രൊഫസർ. ജി. സോമനാഥൻ ജ.
(1934-2007)
ഡോ.ടി ഐ രാധാകൃഷ്ണൻ ജ. (1939-2013)
കമർ ആസാദ് ഹാഷ്മി ജ.( 1926-2013)
വില്ല്യം നേപ്പിയർ ഷാ ജ.( 1854- 1945)
ചരിത്രത്തിൽ ഇന്ന്…
*********
AD 51 - റോമൻ ചക്രവർത്തിയായിത്തീർന്ന നീറോയെ princeps iuventutis (യുവാക്കളുടെ നേതാവ്) എന്ന സ്ഥാനപ്പേര് നൽകി ആദരിക്കുന്നു..
1152 - ഫ്രെഡറിക്ക് ഐ ബാർബറോസ ജർമനിയുടെ രാജാവായി തിരഞ്ഞെടുക്കപ്പെടുന്നു.
1215 - ഇംഗ്ലണ്ടിലെ ജോൺ രാജാവ് ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പയുടെ പിന്തുണ നേടാൻ കുരിശുയുദ്ധം
1275 - ചൈനീസ് ജ്യോതിശാസ്ത്രജ്ഞർ സമ്പൂർണ്ണ സൂര്യഗ്രഹണം ദർശിക്കുന്നു.
1699 - ജർമ്മനിയിൽ നിന്ന് ജൂതന്മാരെ പുറത്താക്കി.
1774 - ഒറിയോൺ നക്ഷത്ര മണ്ഡലത്തെ വില്യം ഹെർഷെൽ കണ്ടെത്തി..
1789 - അമേരിക്കൻ ഭരണഘടന നിലവിൽ വന്നു. ലോകത്തെ എഴുതപ്പെട്ട ആദ്യ ഭരണഘടന.
1801-ൽ വാഷിംഗ്ടൺ ഡിസിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ആദ്യത്തെ അമേരിക്കൻ പ്രസിഡൻ്റായി തോമസ് ജെഫേഴ്സൺ മാറി.
/sathyam/media/media_files/CwOmBgZkQRn1E6VVwtyO.jpg)
1824 - കപ്പൽ തകർച്ചയിൽ നിന്ന് ജീവൻ സംരക്ഷിക്കുന്നതിനുള്ള ദേശീയ സ്ഥാപനം" യുണൈറ്റഡ് കിംഗ്ഡത്തിൽ സ്ഥാപിതമായി.
1841- രാജ്യത്തെ അഭിസംബോധന ചെയ്ത് എറ്റവും ദൈർഘ്യം ഏറിയ പ്രഥമ പ്രസിഡൻഷ്യൽ പ്രസംഗം അമേരിക്കൻ പ്രഡിഡന്റ് വില്യം ഹെൻറി ഹാരിസൺ നടത്തി (8443 വാക്കുകൾ)
1849 - പുതിയ അമേരിക്കൻ പ്രസിഡന്റിന് ചുമതല ഏൽക്കാൻ സാധിക്കാത്തതിനെ തുടർന്ന് സെനറ്റർ ഡേവിഡ് അച്ചിസ്റ്റൺ താത്കാലിക പ്രസിഡന്റ് ആയി ചുമതല ഏറ്റു
1861- എബ്രഹാം ലിങ്കൺ അമേരിക്കൻ പ്രസിഡണ്ടായി ചുമതലയേറ്റു. അമേരിക്കൻ ചരിത്രത്തിൽ മിക്ക പ്രസിഡന്റുമാരും ചുമതല ഏറ്റത് ഈ ദിവസം ആണ്
1882 - ബ്രിട്ടനിലെ ആദ്യ ഇലക്ട്രിക്ക് ട്രാം കിഴക്കൻ ലണ്ടനിൽ ഓടി തുടങ്ങി
1899 - ക്വീൻസ്‌ലാൻഡിലെ കുക്ക്‌ടൗണിൻ്റെ വടക്ക് ഭാഗത്ത് വീശിയടിച്ച മഹിന ചുഴലിക്കാറ്റ് 12 മീറ്റർ തിരമാലയിൽ 300-ലധികം ആളുകളുടെ മരണത്തിന് കാരണമായി.
1913 - അമേരിക്കയിൽ ദേശാടന പക്ഷികളെ വെടി വയ്ക്കുന്നത് നിരോധിച്ചു.
1918 - കാനാസിലെ ഫുൻസ്റ്റൻ ആർമി ക്യാമ്പിൽ , ലോകം മുഴുവൻ ദുരന്തം വിതച്ച സ്പാനിഷ് ഫ്ലൂ ആദ്യമായി തിരിച്ചറിഞ്ഞു. 50-100 ദശലക്ഷം ആളുകൾ മരിച്ച മഹാമാരി.
1922 - ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയുടെ അനധികൃത രൂപാന്തരമായ "നോസ്ഫെറാട്ടു" എന്ന ആദ്യ വാമ്പയർ ചിത്രം ബെർലിൻ സുവോളജിക്കൽ ഗാർഡനിൽ പ്രദർശിപ്പിച്ചു.
1924 - Happy birthday to you എന്ന പ്രശസ്‌ത ഗാനം ക്ലെയ്ഡൻ സണ്ണി പ്രസിദ്ധീകരിച്ചു.
1927 - ന്യൂയോർക്ക് യാങ്കീസുമായി ഒരു സീസണിൽ $70,000 എന്ന 3 വർഷത്തെ കരാർ ഒപ്പിട്ടതിന് ശേഷം ബേബ് റൂത്ത് MLB ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരനായി.
/sathyam/media/media_files/ajQ1EeT6rwTSqVhW89tq.jpg)
1931 - ബ്രിട്ടീഷ് വൈസ്രോയിയും ഗവർണ്ണർ-ജനറലുമായ എഡ്‌വേർഡ് ഫെഡറിക് ലിൻഡ്‌ലി വുഡും മഹാത്മാഗാന്ധിയും തടവുകാരുടെ മോചനത്തിനും ഉപ്പ് സ്വതന്ത്രമായി ഉപയോഗിക്കുന്നതിനുമുള്ള ഉടമ്പടി ഒപ്പുവയ്ക്കുന്നു.
1937 - നടൻ പോൾ മുനിയും ലൂയിസ് റെയ്‌നറും 9-ാമത് അക്കാദമി അവാർഡിൽ "ദി ഗ്രേറ്റ് സീഗ്‌ഫെൽഡ്" എന്ന ചിത്രത്തിലെ അഭിനയത്തിന് അക്കാദമി അവാർഡുകൾ നേടി.
1943 - അഭിനേതാക്കളായ ജെയിംസ് കാഗ്നിയും ഗ്രീർ ഗാർസണും 15-ാമത് അക്കാദമി അവാർഡുകളിൽ മിസിസ് മിനിവർ എന്ന ചിത്രത്തിലെ അഭിനയത്തിന് അക്കാദമി അവാർഡുകൾ നേടി.
1943 - തെക്കുപടിഞ്ഞാറൻ പസഫിക്കിലെ ബിസ്മാർക്ക് കടലിലെ യുദ്ധം അവസാനിച്ചു.
1944 - പകൽ വെളിച്ചത്തിൽ ആദ്യമായി അമേരിക്ക ബെർലിൻ നഗരത്തിൽ ബോംബിടുന്നു; വടക്കൻ ഇറ്റലിയിൽ ജർമൻ വിരുദ്ധ പ്രക്ഷോഭങ്ങൾ.
1945 - ലാപ്‌ലാൻഡ് യുദ്ധം: ഫിൻലാൻഡ് നാസി ജർമനിയുമായി യുദ്ധം പ്രഖ്യാപിക്കുന്നു.
1950 - വാൾട്ട് ഡിസ്നിയുടെ സിൻഡറെല്ല എന്ന കാർട്ടൂൺ ചിത്രം അമേരിക്കയിൽ ആദ്യമായി പ്രദർശനത്തിനെത്തുന്നു.
1951-ൽ, ആദ്യത്തെ ഏഷ്യൻ ഗെയിംസ് മാർച്ച് 4 മുതൽ 11 വരെ സംഘടിപ്പിച്ചു.
1948-ൽ, ടെന്നീസ് ഇതിഹാസം മാർട്ടിന നവരത്തിലോവ, ക്രിസ് എവർട്ടിനെ പരാജയപ്പെടുത്തി NYC-യിൽ WTA ടൂർ ചാമ്പ്യൻഷിപ്പ് നിലനിർത്തി.
ഇന്ന് കലാ സാംസ്കാരിക പരിപാടികൾ
1949 - ഇസ്രായേലിന് യു. എൻ അംഗത്വം നൽകാൻ രക്ഷാസമിതി ശുപാർശ ചെയ്തു
1950 - വാൾട്ട് ഡിസ്നിയുടെ സിൻഡറെല്ല എന്ന കാർട്ടൂൺ ചിത്രം അമേരിക്കയിൽ ആദ്യമായി പ്രദർശനത്തിനെത്തുന്നു.
1951- ഒന്നാം ഏഷ്യൻ ഗെയിംസ് ന്യൂഡൽഹിയിൽ തുടങ്ങി.
/sathyam/media/media_files/S1tAanZB2fjE2HeuztoJ.jpg)
1957 - S&P 90 ഓഹരി സൂചികയെ ഒഴിവാക്കി, S&P 500 ഓഹരി സൂചിക ഉപയോഗിക്കാൻ ആരംഭിക്കുന്നു.
1961-ൽ ആദ്യത്തെ ഇന്ത്യൻ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്തു.
1961- ഇന്ത്യയുടെ ആദ്യ വിമാന വാഹിനി കപ്പൽ ആയ ഐ.എൻ. എസ് വിക്രാന്ത് ഇന്ത്യൻ നാവികസേനയുടെ ഭാഗമായി.
1962 - അന്റാർട്ടിക്കയിലെ ആദ്യ ആണവ വൈദ്യുതി നിലയം പ്രവർത്തനം ആരംഭിച്ചു.
1902 - അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ (AAA) ചിക്കാഗോയിൽ സ്ഥാപിതമായി
1970 - ഫ്രഞ്ച് അന്തർവാഹിനി യൂരിഡൈസ് (Eurydice) പൊട്ടിത്തെറിക്കുന്നു.
1972 - ലിബിയയും സോവ്യറ്റ് യൂണിയനും സഹകരണ ഉടമ്പടി ഒപ്പുവയ്ക്കുന്നു.
1977 - വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് ഫാസ്റ്റ് ബൗളറായ കോളിൻ ക്രോഫ്റ്റ് പോർട്ട്-ഓഫ്-സ്പെയിനിൽ നടന്ന രണ്ടാം ടെസ്റ്റിൽ പാകിസ്ഥാനെതിരെ 8-29-ന് നേടിയിരുന്നു.
1979 - ജൂപിറ്റർ ഗ്രഹത്തിന്റെ വളയത്തിന്റെ ദൃശ്യങ്ങൾ ആദ്യമായി വോയജർ 1 ഉപഗ്രഹം പകർത്തി.
1980 - റോബർട്ട് മുഗാബെ സിംബാബ് വെയുടെ കറുത്ത വർഗക്കാരനായ ആദ്യ പ്രസിഡണ്ടായി.
1997 - അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഫെഡറൽ ഫണ്ട് ഉപയോഗിച്ചുള്ള മനുഷ്യ ക്ലോണിംഗ് ഗവേഷണം നിരോധിക്കുന്നു
2007- എസ്റ്റോണിയ, ഇൻറർനെറ്റ് വഴി തെരഞ്ഞെടുപ്പ് നടത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായി.
2009 - ഒരു രാഷ്ട്രത്തലവനെതിരെ ( സുഡാൻ പ്രസിഡണ്ട് – ഒമർ അലി ബാഷർ ) ആദ്യമായി, യുദ്ധക്കുറ്റത്തിന് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു..
2012 - വ്ലാഡിമിർ പുടിൻ റഷ്യയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു..
2016 - രാജ്യത്തെ ദേശീയ പാതയിലുള്ള എല്ലാ റെയിൽവേ ലവൽ ക്രോസുകൾക്കും പകരം മേൽ പാലങ്ങൾ നിർമിക്കുന്ന സേതു ഭാരതം പദ്ധതി ഉദ്ഘാടനം ചെയ്തു. 2019 ൽ പൂർത്തീകരിക്കുമെന്നു പ്രഖ്യാപനം.
2018 - മുൻ റഷ്യൻ ചാരൻ സെർഗെയിയും മകളും ഇംഗ്ളണ്ടിൽ വെച്ചു ഞരമ്പുകളെ ബാധിക്കുന്ന രാസ ആക്രമണത്തിലൂടെ കൊല്ലപ്പെട്ടു.
************
/sathyam/media/media_files/3mi8kUf8oG6nE5sGysP0.jpg)
ഇന്ന്‍ ;
"ജ്ഞാനനിക്ഷേപം" എന്ന ഇന്നത്തെ ലക്ഷണമൊത്ത ആദ്യ മലയാള പത്രത്തിന്‍റെ ആദ്യപത്രാധിപർ എന്ന നിലക്കും, ഇംഗ്ലീഷ്, എബ്രായ സുറിയാനി, ലത്തീൻ, ഗ്രീക്ക്, സംസ്കൃതം, ഹിന്ദുസ്ഥാനി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലെ പുതുമകളെ സ്വാംശീകരിക്കുകയും, ഭാഷാ ഗദ്യത്തെ സമ്പന്നമാക്കുകയും , ഭാഷാ ശാസ്ത്ര ശാഖയ്ക്ക് മലയാളി നൽകിയ പ്രഥമ വ്യാകരണഗ്രന്ഥമായ "മലയാഴ്മയുടെ വ്യാകരണം" എന്ന കൃതി എഴുതുകയും ചെയ്ത റവ.ജോർജ്ജ് മാത്തനെയും (25 സെപ്റ്റംബർ 1819 - 4 മാർച്ച് 1870),
ഇരുപത് വർഷത്തെ കഠിനാധ്വാനം കൊണ്ടു പുറത്തിറങ്ങിയ പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ്നിഘണ്ടുവിന്റെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനും കവിയും ആയ ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ളയെയും (നവംബർ 27, 1864-1946 മാർച്ച് 4),
മലയാള ഭാഷയ്ക്കും ചരിത്രത്തിനും നിസ്തുലമായ സംഭാവനകൾ നൽകിയ പണ്ഡിതനും ഗവേഷകനുമായിരുന്ന ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള എന്ന ഇളംകുളം കുഞ്ഞൻപിള്ളയെയും (1904 നവംബർ 8-1973 മാർച്ച് 4),
ഒന്നാം കേരളനിയമസഭയിൽ വൈക്കം നീയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ് നേതാവായിരുന്ന കെ.ആർ. നാരായണനെയും (26 മേയ് 1904 - 4 മാർച്ച് 1972),
പി.എസ്.വി നാട്യസംഘം, പേരൂർ ഗാന്ധിസേവാസദനം, മൃണാളിനി സാരാഭായി അധിപയായ 'ദർപ്പണ', കൊൽക്കത്ത ശാന്തിനികേതനം, എന്നിവിടങ്ങളിൽ അദ്ധ്യാപകനും കലാമണ്ഡലത്തിൽ വിസിറ്റിങ്ങ് പ്രോഫസറും ആയിരുന്ന കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പിനെയും (1931 -1988 മാർച്ച് 04),
കഥ, ബാലസാഹിത്യം, വിവർത്തനം, ലേഖനം, ശാസ്ത്രം തുടങ്ങിയ സാഹിത്യശാഖകളിൽ ഗ്രനഥകാരൻ, എഡിറ്റർ, സമ്പാദകൻ എന്നീ നിലകളിൽ നൂറിലധികം ഗ്രനഥങ്ങൾ പ്രസിദ്ധീകരിച്ച സാഹിത്യകാരനും സാമൂഹികപ്രവർത്തകനുമായിരുന്ന പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങരയെയും (23 നവംബർ 1944 - 4 മാർച്ച് 2014),
രാഷ്ട്രീയചിന്തകനും നയതന്ത്ര വിദഗ്ദ്ധനും എഴുത്തുകാരനും അദ്ധ്യാപകനും ദൈവശാസ്ത്ര പണ്ഡിതനും ഇടതുപക്ഷ സഹയാത്രികനു മായിരുന്ന നൈനാൻ കോശിയെയും (1934 ഫെബ്രുവരി 1-4 മാർച്ച് 20,15)
/sathyam/media/media_files/XNms2tv4ujZy5tB46bhY.jpg)
വിസ്മൃതിയിലാകുമായിരുന്ന ആയിരക്കണക്കിനു സിനിമകളുടെ അവശേഷിച്ചിട്ടുള്ള ഏക പ്രിന്റ് അഥവാ നെഗറ്റീവ് എങ്കിലും കണ്ടെത്തി, വരും തലമുറകൾക്ക് പ്രയോജനപ്പെടുന്ന വിധം ഫിലിം ആർക്കൈവ്സിൽ ശേഖരിച്ച വ്യക്തിയും നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ സ്ഥാപകനുമായിരുന്നു പരമേശ് കൃഷ്ണൻ നായർ എന്ന പി.കെ.നായരേയും (ജനനം: 6 ഏപ്രിൽ 1933, മരണം: 4 മാർച്ച് 2016).
1947, മേഘാലയ, ഇന്ത്യ). മുൻ ലോക്‌സഭാ സ്പീക്കറും, മേഘാലയയുടെ മുൻ മുഖ്യമന്ത്രിയുമായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ സഹസ്ഥാപകരിലൊരാളായ സാങ്മ 6,7,8,10,11,12,13,14 എന്നീ ലോക്‌സഭകളിൽ അംഗമായിരുന്നു. 2012-ലെ ഇന്ത്യൻ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇദ്ദേഹം സ്വതന്ത്രനായി മത്സരിച്ചു. പി.എ. സാങ്മയേയും (ജനനം: സെപ്റ്റംബർ 1,- 2016 മാര്ച്ച് 4 ),
ബംഗാളിൽ നിന്നുള്ള ഒരു ചിത്രകാരനും സംഗീതജ്ഞനും നാടകരചയിതാവും എഡിറ്ററും ആദ്യത്തെ നോൺ- യൂറോപ്യൻ നോബൽ സമ്മാന ജേതാവായ തൻ്റെ ഇളയ സഹോദരൻ, രവീന്ദ്രനാഥ ടാഗോറിൻ്റെ കഴിവുകൾ പൂവണിയുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിക്കുകയും ചെയ്ത ജ്യോതിരീന്ദ്രനാഥ ടാഗോറിനേയും ( 4 മെയ് 1849 - 4 മാർച്ച് 1925)
മൂന്നു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയാകുകയും, കേന്ദ്രത്തില്‍ മാനവശേഷി വികസന വകുപ്പ് മന്ത്രിയാകുകയും, പഞ്ചാബ് ഗവർണറാകുകയും ചെയ്ത പ്രമുഖ കോൺഗ്രസ് നേതാവ് അർജുൻ സിങ്ങിനെയും (നവംബർ 5, 1930 - മാർച്ച് 4 2011),
ഒരു ഇന്ത്യൻ ദേശീയ വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രചാരണത്തിൽ കാനഡയിലും അമേരിക്കയിലും താമസിക്കുന്ന നിരവധി പ്രവാസി ഇന്ത്യക്കാരെ പ്രചോദിപ്പിക്കുകയും ഇന്ത്യൻ സിവിൽ സർവീസിലെ കരിയർ നിരസിച്ച ഒരു ബഹുമുഖ പ്രതിഭയും ആയിരുന്ന ലാലാ ഹർ ദയാൽ മാത്തൂറിനേയും (14 ഒക്ടോബർ 1884 - 4 മാർച്ച് 1939),
1999 മെയ് 31 മുതൽ 22 മാർച്ച് 2000 വരെ നേപ്പാളിൻ്റെ 29-ാമത് പ്രധാനമന്ത്രിയും നേപ്പാളിനെ സമ്പൂർണ്ണ രാജവാഴ്ചയിൽ നിന്ന് ജനാധിപത്യ മൾട്ടി-പാർട്ടി സംവിധാനത്തിലേക്ക് മാറ്റുന്നതിൽ ഉൾപ്പെട്ട പ്രധാന നേതാക്കളിൽ ഒരാളുമായിരുന്ന, കിഷുൻജി എന്നും അറിയപ്പെടുന്ന കൃഷ്ണപ്രസാദ് ഭട്ടതിരി, കൃഷ്ണപ്രസാദ് ഭട്ടറായിയേയും (13 ഡിസംബർ 1924 - 2011 മാർച്ച് 4),
/sathyam/media/media_files/THJoY4scTLT4wJWNgGxd.jpg)
ക്രിക്കറ്റ് ചരിത്രത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരു മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരൻ ഷെയ്ൻ കെയ്ത്ത് വോൺനേയും (സെപ്റ്റംബർ 13 1969-2022 മാർച്ച് 4),
വിവിധ മൂലകങ്ങളുടെ രേഖാസ്പെക്ട്രത്തിലെ അതിസൂക്ഷ്മ സംരചന അപഗ്രഥനം ചെയ്തു കൊണ്ട് അവയുടെ അണുകേന്ദ്രത്തിന്റെ ചക്രണം (spin), കാന്തിക ആഘൂർണം (magnetic), ചതുർ ധ്രുവ ആഘൂർണങ്ങൾ (quadrupole moments), ഐസോടോപ്പുകളുടെ വിസ്ഥാപന പ്രഭാവങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ കഴിഞ്ഞ ഒരു ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനായ സാമുവൽ ടോളൻസ്കിയെയും ( 1907 നവംബർ 17
- 1973 മാർച്ച് 4 ),
ഈജിപ്തിലെ സുൽത്താൻ, സിറിയ, പലസ്തീൻ എന്നിവ ക്രിസ്ത്യൻ കുരിശുയുദ്ധക്കാർക്കെതിരെ പോരാടുന്നതിനും വിജയിക്കുന്നതിനും പേരുകേട്ട സലാഹുദ്ദീനേയും(4 March 1193),
കിരാതം (അമ്മാനപ്പാട്ടുകൾ) 'കവിരാമായണം' നളചരിതം, കൃഷ്ണാർജ്ജുനവിജയം, ആസന്നമരണ ചിന്താശതകം, കുചേലവൃത്തം ആട്ടക്കഥ, കോകിലസന്ദേശം, അവസരോക്തിമാല, തീണ്ടൽ ഗാഥ, മൂന്നു താരാട്ടുകൾ, കവിതാനിരൂപണം, ബാലബോധനം, നീതിസാര സമുചയം, സന്മാർഗ്ഗചന്ദ്രിക, ധർമപദം കിളിപ്പാട്ട് (പരിഭാഷകൾ), സുഭദ്രാഹരണം (നാടകം) തുടങ്ങിയ കൃതികൾ രചിച്ച് കേരള വർമ്മ വലിയകോയിതമ്പുരാനിൽ നിന്നും സരസകവിപട്ടം ലഭിക്കുകയും സാമൂഹ്യ പരിഷ്കരണപ്രവർത്തനങ്ങൾക്ക് ശ്രീമൂലം പ്രജാസഭയിൽ അംഗത്വം ലഭിക്കുകയും ചെയ്ത സരസകവി മൂലൂർ പദ്മനാഭ പണിക്കരുടെയും (1969 മാർച്ച് 4 - 1931)
നാടകകലയിലും നാട്യശാസ്ത്രത്തിലുമുള്ള അഗാധമായ പാണ്ഡിത്യം കാണിക്കുന്ന `നാട്യമണ്ഡപം', കാളിദാസ കവിതയെ പറ്റിയുള്ള നിരവധി മൗലികനിരീക്ഷണങ്ങൾ അവതരിപ്പിക്കുന്ന `ഛത്രവും ചാമരവും' കണ്ണീർപ്പാടം, പൂതപ്പാട്ട് മുതലായ കൃതികളെക്കുറിച്ചുള്ള ഏറെ ശ്രദ്ധേയമായ പഠനങ്ങളായ കാവ്യവ്യുല്പത്തി എന്ന നിരൂപണ കൃതി, പേൾ. എസ്. ബക്കിന്റെ 'ഗുഡ് എർത്ത്' എന്ന കൃതിയുടെ വിവര്ത്തനമായ 'നല്ലഭൂമി",കാളിദാസ നാടക വിമർശം (സംസ്കൃതം), കത്തുന്ന ചക്രം , അഭിനവ പ്രതിഭ ), നാടകീയാനുഭവം എന്ന രസം , Points of contact between Prakrit and Malayalam തുടങ്ങിയ കൃതികള്‍ എഴുതുകയും നരവംശശാസ്ത്രം മുതലായ വിജ്ഞാന മേഖലകളെ വിമർശനസാഹിത്യത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്ത സംസ്കൃത പണ്ഡിതനും സാഹിത്യനിരൂപകനും ഗവേഷകനുമായിരുന്നു എം.പി. ശങ്കുണ്ണി നായരേയും (1917 മാർച്ച് 4 - 2006)
ആലത്തൂറിലെ ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമത്തിന്‍റെ പ്രസിഡന്റ് ആയിരുന്ന വാഗ്മിയും എഴുത്തുകാരനും അന്ധവിശ്വാസങ്ങള്‍ക്കെതിരെ പൊരുതുകയും ചെയ്ത നിര്‍മ്മലാനന്ദ യോഗിയെയും (മാർച്ച് 4, 1925 - 2007 ഓഗസ്റ്റ് 15 )
/sathyam/media/media_files/q5V28goAzOeIxPb6BDgQ.jpg)
ജനയുഗം, മാതൃഭൂമി വാരികകളിൽ സ്ഥിരമായി ചിന്നൻ ചുണ്ടെലി, ചെല്ലൻ മുയൽ തുടങ്ങിയ പരമ്പരകളും കാർട്ടൂണുകളും വരച്ചിരുന്ന മലയാള കാർട്ടൂണിസ്റ്റും എഴുത്തുകാരനും മലയാളം അദ്ധ്യാപകനുമായിരുന്ന പ്രൊഫസർ. ജി. സോമനാഥനെയും(4 മാർച്ച് 1934 – 13 ഡിസംബർ 2007)
വിദേശത്ത് വൈദികവൃത്തിയില്‍ ഉന്നത വിദ്യാഭ്യാസം നേടിയശേഷം സ്വന്തം ഗ്രാമത്തില്‍ പ്രാക്ടീസ് ചെയ്യുകയും കഥകളിയില്‍ അതിരറ്റ കമ്പം മൂലം കേരള കലാമണ്ഡലത്തിന്റെ ഉപാധ്യക്ഷനാകുകയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപ്തനാകുകയും മൂന്ന് അനാഥാലയങ്ങള്‍ നടത്തുകയും ചെയ്ത തോപ്പില്‍ ഇഞ്ചോരവളപ്പില്‍ രാധാകൃഷ്‌ണന്‍ എന്ന ഡോ.ടിഎ രാധാകൃഷ്ണനെയും ( മാർച്ച് 4, 1939-ഫെബ്രുവരി 25, 2013)
"പാഞ്ച്വാൻ ചിരാഗ്" എന്ന സഫ്ദർ ഹശ്മിയുടെ ജീവചരിത്രം എഴുതിയ സഫ്ദർ ഹാഷ്മിയുടെ അമ്മയും എഴുത്തുകാരിയും ആയിരുന്ന കമർ ആസാദ് ഹാഷ്മിയെയും (4 മാർച്ച് 1926 - 2 ഫെബ്രുവരി 2013),
വായുമർദ്ദത്തിന്റെഏകകമായ മില്ലിബാർ, താപനിലയുടെ മാറ്റം ചിത്രീകരിക്കാനുള്ള ഒരു രേഖാചിത്രമായടെഫിഗ്രാം എന്നിവ അവതരിപ്പിച്ച ബ്രിട്ടീഷ് മെറ്റിയോറോളജിസ്റ്റ് വില്ല്യം നേപ്പിയർ ഷായെയും (മാർച്ച് 4, 1854 - മാർച്ച് 23, 1945)ഓര്‍മ്മിക്കുന്നു.
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us