ഇന്ന് മാര്‍ച്ച് 5: യുകെ സെന്റ് പിരാന്‍ ദിനം! മുകേഷിന്റേയും രജത് മേനോന്റെയും ജന്മദിനം: സ്പാനിഷ് ഭിഷഗ്വരന്‍ ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസ്, പുകവലി ആദ്യമായി യൂറോപ്പിനെ പരിചയപ്പെടുത്തിയതും ഇന്ന് : ചരിത്രത്തില്‍ ഇന്ന്

New Update
1Untitled787

🌅ജ്യോതിർഗ്ഗമയ🌅
.                       
1199  കുംഭം 22
മൂലം  / നവമി
2024, മാർച്ച്  5 ചൊവ്വ,

ഇന്ന്;
* യു. കെ; സെൻ്റ് പിരാൻ ദിനം! 
[ St. Piran’s Day ; സെയ്ൻ്റ് പിരാൻ്റെ പെരുന്നാൾ എന്നും വിളിക്കപ്പെടുന്ന ഈ ദിവസം ഗ്രേറ്റ് ബ്രിട്ടൻ്റെ തെക്കു പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കോൺവാളിൻ്റെ ഔദ്യോഗിക ദേശീയ ദിനമായി ആചരിക്കുന്നു!

Advertisment
  • വിഘടിത വ്യക്തിത്വ ക്രമഭംഗം!
    [ Dissociative Identity Disorder Awareness Day ;  യഥാർത്ഥത്തിൽ മൾട്ടിപ്പിൾ പേഴ്‌സണാലിറ്റി ഡിസോർഡർ എന്ന് വിളിക്കപ്പെടുന്ന ഒരു മെഡിക്കൽ അവസ്ഥയാണ്, ഇത് ബാധിച്ചവർക്ക് ഓർമ്മക്കുറവ്, ശരീരത്തിൻ്റെ അനുഭവങ്ങൾ, വികാരങ്ങളിൽ നിന്നുള്ള വേർപിരിയൽ, സ്വയം തിരിച്ചറിയാനുള്ള അഭാവം എന്നിവയുണ്ട്. ഒന്നിലധികം വ്യക്തിത്വങ്ങൾ, മാത്രമല്ല വിഷാദം, ഉത്കണ്ഠ, വിഘടിത എപ്പിസോഡുകൾ തുടങ്ങിയ വൈവിധ്യമാർന്ന മറ്റ് ലക്ഷണങ്ങളും! ]
  • 2Untitled787

* ദേശീയ അബ്സിന്തേ ദിനം! 
[ National Absinthe Day ; നൂറ്റാണ്ടുകളായി കലാകാരന്മാരും പ്രഭുക്കന്മാരും ഒരുപോലെ ആഘോഷിക്കുന്ന, അബ്സിന്തേ, കലാപരമായ ലോകത്ത് തപ്പിത്തടയുന്ന സൃഷ്ടിപരമായ ഊർജ്ജം പകരാനുള്ള പാനീയമാണ്.  ഗ്രീൻ ഗോഡ്സ്, ദി ഗ്രീൻ ലേഡി അല്ലെങ്കിൽ ദി ഗ്രീൻ ഫെയറി എന്നും അറിയപ്പെടുന്ന ഈ വിവാദ പാനീയം കലാകാരന്മാർക്കും എഴുത്തുകാർക്കും പ്രിയപ്പെട്ടത് തന്നെ. കാഞ്ഞിരത്തിൻ്റെ സത്തകളും ഇലകളും ഉപയോഗിച്ച് വാറ്റിയെടുത്ത ഈ പാനീയത്തിന് പുരാതന ഗ്രീക്കുകാർ  ഔഷധ പരിഹാരങ്ങൾ കല്പിച്ചിരിക്കാം.! എന്നിരുന്നാലും, ഐതിഹ്യമനുസരിച്ച്, 'അബ്സിന്തെ  ' ആത്യന്തികമായി എല്ലാ രോഗശാന്തിയും നൽകുന്ന ഒരു ' അമൃത് 'എന്ന നിലയിലാണ് വന്നത്, അത് ഒടുവിൽ 1792-ൽ ഒരു ഫ്രഞ്ച് ഡോക്ടറായ ഡോ. പിയറി ഓർജിനൈർ പേറ്റൻ്റ് നേടി.

* തനതായ പേരുകളുടെ ദിവസം !
[ Unique Names Day ; ലോകത്തിനും നമുക്കും നമ്മുടെ ഐഡൻ്റിറ്റി സൃഷ്ടിക്കാൻ സഹായിക്കുന്നതിനാൽ പേരുകൾ പ്രധാനമാണ്. രസകരമായ പേരുകൾ ഉള്ളവരെ ആഘോഷിക്കാൻ തനതായ പേരുകളുടെ ദിനം വർഷത്തിൽ ഒരു നിമിഷം എടുക്കും.]

* ദേശീയ കായിക ദിനം! 
[ National Sportsmanship Day ;  നിങ്ങളുടെ എതിരാളികളോട് ദയയും ബഹുമാനവും പ്രോത്സാഹനവും  പ്രകടിപ്പിക്കുന്ന സ്റ്റയിൽ & ഗെയിം കൂടുതൽ ആസ്വാദ്യകരമാക്കുന്നു.]

* ദേശീയ ചീസ് ഡൂഡിൽ ദിനം !
[ National cheese Doodle Day ;  രുചി മുകുളങ്ങൾ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന, ഏത് അവസരത്തിനും ആത്യന്തിക ലഘുഭക്ഷണ സമയത്തെ സൈഡ്‌കിക്ക് ഉണ്ടാക്കുന്ന ക്രഞ്ചി, ചീസി കടികൾ.]

* കശാപ്പുകാരുടെ ആഴ്ച ! 
[ Butchers Week : മാർച്ച് 4,  - മാർച്ച് 10] 
 അവരുടെ വൈദഗ്ധ്യവും വ്യക്തിഗത സ്പർശനവും കൊണ്ട്, ഗുണനിലവാരമുള്ള മാംസത്തെ വിലമതിക്കുന്നവർക്ക്, ഒരു നല്ല കശാപ്പുകാരനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല.]

* അസർബൈജാൻ: കായിക
* സാംസ്കാരിക ക്രീഡകളുടെ ദിനം  !
* ഇറാൻ: ദേശീയ വൃക്ഷനടീൽ ദിനം !
* ചൈന: ലി ഫെങ്ങിൽ നിന്നു
   പഠിക്കാനുള്ള ദിനം !
* വാനുവാടു: ചുങ്കം പ്രധാനിയുടെ ദിനം ! 
   (customs chief 'ട day)
             
     ഇന്നത്തെ മൊഴിമുത്ത്
      ***********

"തളരാത്ത ശ്രദ്ധയോടെ ശരീരം നോക്കൂ; ഈ കണ്ണുകളിലൂടെയേ ആത്മാവിനു പുറത്തേക്കു നോക്കാനാവൂ; അവ മങ്ങിയാൽ ലോകം തന്നെ മങ്ങിപ്പോകും."

[ -യൊഹാൻ വുൾഫ്ഗാങ്ങ് വോൺ ഗോയ്‌ഥേ ]
           *********

3Untitled787
നാടക നടനും, നാടക  സം‌വിധായകനും  ആയിരുന്ന ഒ.മാധവന്റെ മകനും,  സി പി ഐ എം പാർട്ടിയെ പ്രതിനിധീകരിക്കുന്ന നിയമസഭ അംഗവും ആയ സിനിമ നടൻ മുകേഷിന്റേയും (1956),

കമൽ സംവിധാനം ചെയ്ത 'ഗോൾ' എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്തെത്തുകയും പിന്നീട് വെള്ളത്തൂവൽ, ജനകൻ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച മലയാള സിനിമ നടൻ രജത് മേനോന്റെയും (1989),

കാതല്‍ കൊണ്ടേന്‍, യാരഡി നീ മോഹിനി, ആയിരത്തില്‍ ഒരുവന്‍, മയക്കം എന്ന തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ സെല്‍വ രാഘവന്റേയും (1977), 
 
2015-ൽ തമിഴ് സിനിമാ രംഗത്തെ അഭിനേതാക്കളുടെ കൂട്ടായ്മയായ നടികർ സംഘത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രശസ്ത തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ നാസറിന്റേയും (1958),

തുടർച്ചയായി 3 തവണ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായ ബി.ജെ.പി നേതാവ് ശിവരാജ് സിങ് ചൗഹാൻ്റെയും (1959),

സത്യ, നായക്: ദി റിയൽ ഹീറോ, യുവ, ലഗെ രഹോ മുന്ന ഭായ്, ബർഫി,  ജോളി എൽഎൽബി, കിക്ക് , പികെ ജോളി എൽഎൽബി 2, റെയ്ഡ്,  ദൃശ്യം 2, എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനും ദേശീയ അവാർഡ് നേടിയ ഇന്ത്യൻ നടനും സംവിധായകനും തിരക്കഥാകൃത്തുമായ സൗരഭ് ശുക്ലയുടേയും (1963),

59 കിലോഗ്രാം ഭാരോദ്വഹനത്തിൽ ദേശീയ മെഡൽ ജേതാവ് കൂടിയായ ഗുസ്തിതാരം സംഗീത ഫോഗട്ടിന്റെയും (1998),

2019 ലെ ആദ്യ ഏഷ്യൻ-ഓസ്‌ട്രേലിയൻ ലീഡർഷിപ്പ് ഉച്ചകോടിയിൽ ഏറ്റവും സ്വാധീനമുള്ള 40 ഏഷ്യൻ ഓസ്‌ട്രേലിയക്കാരുടെ പട്ടികയിൽ ഇടം നേടിയ   ഇന്ത്യൻ വംശജയും ഓസ്‌ട്രേലിയൻ നടിയും ഭരതനാട്യം നർത്തകിയുമായ പല്ലവി ശാരദയുടേയും (1990),

ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും മുൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്   കളിക്കാരനുമായ  ബ്രൂസ് നിക്കോളാസ് ജെയിംസ് ഓക്സെൻഫോഡിന്റെയും (1960),

ഇന്ത്യയുടെ മുൻ ഹോക്കി താരം. ലോകത്തിലെ മികച്ച ഹോക്കി ഡിഫൻഡർമാരിൽ ഒരാൾ നിലവിൽ ജലന്ദർ MLAയായ പർഗത് സിങ്ങിൻ്റെയും
(1965)ജന്മദിനം !!!

ഇന്നത്തെ സ്മരണ !!!
*********
ജസ്റ്റീസ്‌ ഡി. ശ്രീദേവി മ. (1939-2018)
വി. ടി. ഗോപാലകൃഷ്ണൻ മ. (1937-1997)
പാമ്പൻ മാധവൻ മ. (1911-1992)
രാജസുലോചന മ. (1935-2013)
ജി പി ബിര്‍ള  മ. (1922-2010)
ജോസഫ് സ്റ്റാലിൻ മ. (1878-1953)
ആൽബെർട്ടൊ ഗ്രെനാഡൊ മ.
(1922-2011)
 ഹ്യൂഗോ ഷാവെസ് മ. (1958- 2013)
റേ ടോംലിൻസൺ മ. ( 1941 – 2016) 
അലസ്സാൻഡ്രോ വോൾട്ട മ(1745-1827)
പിയറെ സൈമൺലാപ്ലേസ് മ.(1749-1827)
മാക്സ് ജേക്കബ് മ.  (1876 -1944)

എയർ മാർഷൽ സുബ്രതോ മുഖർജി ജ.(1911-1960)
ബിജു പട്നായ്ക് ജ. (1916-1997).
 വസന്ത് സാത്തേ ജ. (1925-2011)
ഗംഗുബായ്‌ ഹംഗൽ ജ. (1913-2009)
സീബർട്ട് ടാറാഷ് ജ. (1862 -1934)
ചൌഎൻലായ് ജ. (1898 -1976)
പിയർ പവലോ പസ്സോളിനി ജ.(1922-1975)
മോമോഫുകു ആന്തോ ജ(1910 –2007)

4Untitled787
 
ചരിത്രത്തിൽ ഇന്ന്…
*********
1500 - പോർട്ടുഗീസ് രാജാവിൻറെ നിർദ്ദേശപ്രകാരം പെട്രോ അൽവാരിസ് കബ്രാളിന്റെ നേതൃത്വത്തിൽ 1,500 പേരുടെ സംഘം 10 കപ്പലുകളിൽ ആയി കോഴിക്കോട്ടേക്ക് യാത്രതിരിച്ചു.

1558 - സ്പാനിഷ് ഭിഷഗ്വരൻ ഫ്രാൻസിസ്കോ ഫെർണാണ്ടസ്, പുകവലി ആദ്യമായി യൂറോപ്പിനെ പരിചയപ്പെടുത്തി.

1616 - ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നു എന്നതിന്റെ തെളിവ് സഹിതം കോപ്പർ നിക്കസ് പ്രസിദ്‌ധീകരിച്ച വിപ്ലവകരമായ പുസ്തകം de revolutionibus orbium colestium മത മേലാളൻമാർ നിരോധിച്ചു.

1793 - ഫ്രഞ്ച് പടയെ തോല്പ്പിച്ച് ഓസ്ട്രിയൻ സേന ലീജ് നഗരം തിരിച്ചു. പിടീച്ചു.

1824 - ഒന്നാം ബർമീസ് യുദ്ധം: ബ്രിട്ടൺ ഔദ്യോഗികമായി ബർമ്മക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.

1836 - സാമുവേൽ കോൾട്ട് , 34 കാലിബർ ടെക്സാസ് പിസ്റ്റൽ നിർമിച്ചു.

1851 - സർ തോമസ് ഓൾദ്ദം, കൊൽക്കത്തയിൽ സ്ഥാപിതമായ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആദ്യ തലവനായി ചുമതലയേറ്റു .

1872 - എയർ ബ്രേക്കിന്റെ പേറ്റന്റ് (ത്രിതല റെയിൽവേ എയർ ബ്രേക്കിന്) ജോർജ് വെസ്റ്റിങ്ങ് ഹൗസ് പേറ്റൻറ് നേടി.

1894-ൽ സിയാറ്റിൽ യുഎസ്എയിലെ ആദ്യ മുനിസിപ്പൽ എംപ്ലോയ്‌മെൻ്റ് ഓഫീസിന് അംഗീകാരം നൽകി.

1904-ൽ നിക്കോള ടെസ്‌ല എഞ്ചിനീയറിംഗിലെ ബോൾ മിന്നൽ രൂപീകരണ പ്രക്രിയ വിവരിച്ചു.

1918 - റഷ്യയുടെ ദേശീയതലസ്ഥാനം പെട്രോഗ്രാഡിൽ നിന്ന് മോസ്കോയിലേക്ക് മാറ്റി.

1923-ൽ മൊണ്ടാനയും നെവാഡയും വാർദ്ധക്യ പെൻഷൻ നിയമങ്ങൾ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനങ്ങളായി.

1931- ഗാന്ധി-ഇർവിൻ സന്ധി; ബ്രിട്ടിഷ് വൈസ്രോയി ലോർഡ് ഇർവിനും മഹാത്മാഗാന്ധിയും ഉപ്പ് സ്വതന്ത്രമായി ഉപയോഗിക്കുന്നത് ഉൾപ്പടെയുള്ള 6 പ്രധാന കാര്യങ്ങൾ ഉള്ള കരാർ ഒപ്പുവച്ചു.

1933 - ജർമനിയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നാസികൾ 44 ശതമാനം വോട്ട് നേടി.

1942 - മൊറാഴ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കെ.പി ആർ ഗോപാലനെ രക്ഷിക്കാൻ സമര സേനാനികൾ കെ.പി.ആർ.ദിനം ആചരിച്ചു.

1943 - ഗ്ലോസ്റ്റർ മെറ്റീയർ ആദ്യത്തെ ബ്രിട്ടന്റെ കോമ്പാറ്റ് ജെറ്റ് എയർക്രാഫ്റ്റ് വിമാനം,

1945 - രണ്ടാം ലോകമഹായുദ്ധസമയത്ത്  നാസി ജർമ്മനിയിലെ റൂർ ഏരിയയിൽ RAF ബോംബർ കമാൻഡ് നടത്തിയ തന്ത്രപരമായ ബോംബിംഗ് ക്യാമ്പെയ്‌ൺ 'റൂർ യുദ്ധം' ( 5 മാർച്ച് - 31 ജൂലൈ 1943) ആരംഭിച്ചു.

1946 - ശീതയുദ്ധം: വിൻസ്റ്റൺ ചർച്ചിൽ മിസ്സൗറിയിലെ വെസ്റ്റ്മിൻസ്റ്റർ കോളേജിൽ നടത്തിയ പ്രസംഗത്തിൽ "അയൺ കർട്ടൻ" എന്ന പദമാണ് ഉപയോഗിച്ചത്.

1949 - ഇന്ത്യയിൽ ഝാർക്കണ്ട് പാർട്ടി രൂപീകൃതമായി.

54Untitled787

1949 - ഡൊണാൾഡ് ബ്രാഡ്മാൻ ഒന്നാം ക്ലാസ് ക്രിക്കറ്റിൽ അവസാന ഇന്നിംഗ്സ് കളിച്ചു.

1956 - കിംഗ് കോംഗ് ആദ്യമായി ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തു.

1962 -  അമേരിക്ക നെവാഡ ടെസ്റ്റ് സൈറ്റിൽ ആണവ പരീക്ഷണം നടത്തി.

1980 - 1980-ലെ ഭൂമിയുടെ ഉപഗ്രഹങ്ങൾ സൂപ്പർനോവ N-49 ൻ്റെ അവശിഷ്ടങ്ങളിൽ നിന്ന് ഗാമാ കിരണങ്ങൾ രേഖപ്പെടുത്തി.

1970 - ആണവ നിർവ്യാപന കരാർ നിലവിൽ വന്നു.

1970 - ദുബ്‌നിയം കണിക കണ്ടു പിടിച്ചു

1980 - സൂപ്പർ.നോവ N-49 ൽ നിന്നുള്ള ഗാമ രശ്മികൾ രേഖപ്പെടുത്തി…

1995 - ട്സാർ ചക്രവർത്തി നിക്കോളാസ് II ന്റെയും കുടുംബത്തിന്റെയും ശവകുടീരം സെ.പീറ്റർസ്ബർഗിൽ കണ്ടെത്തി.

2007 - ദേശീയ ബാലവകാശ സംരക്ഷണ കമ്മിഷൻ നിലവിൽ വന്നു.

2012 - മഡഗാസ്കർ കടന്ന് എത്തിയ ട്രോപ്പിക്കൽ സ്റ്റോം ഐറിന 75 ലധികം പേരുടെ മരണത്തിനിടയാക്കി.

2013 - നിക്കോളാസ് മദുരെ, വെനുസുവേലൻ പ്രഡിഡന്റ് ആയി ചുമതലയേറ്റു.

2017 -  മുൻ പ്രസിഡൻ്റ് ഒബാമ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് ടവറിൽ വയർ ടാപ്പ് ചെയ്തതായി ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു.

2018 - ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ അധികാരമേറ്റതിന് ശേഷം ആദ്യമായി ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

2018 - സിറിയൻ ആഭ്യന്തരയുദ്ധം : ടർക്കിഷ് നേതൃത്വത്തിലുള്ള അഫ്രിൻ അധിനിവേശത്തെത്തുടർന്ന് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്‌ഡിഎഫ്) ദേർ എസ്-സോർ പ്രചാരണം താൽക്കാലികമായി നിർത്തി

2021 - COVID -19 പകർച്ച വ്യാധികൾക്കിടയിൽ ഫ്രാൻസിസ് മാർപാപ്പ ഇറാഖിലേക്കുള്ള ചരിത്ര സന്ദർശനം  ആരംഭിച്ചു . 

2021 - സൊമാലിയയിലെ മൊഗാദിഷുവിലുണ്ടായ ചാവേർ കാർ ബോംബാക്രമണത്തിൽ 20 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

2023 - 2023 എസ്തോണിയൻ പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടന്നു, രണ്ട് മധ്യ-വലതു ലിബറൽ പാർട്ടികൾ ആദ്യമായി കേവല ഭൂരിപക്ഷം നേടുന്നു.

'************

45Untitled787
ഇന്ന്‍ ; 
ഒരു ഇന്ത്യൻ അഭിഭാഷകയും ഹൈക്കോടതി ജസ്റ്റിസും കേരളത്തിലെ സാമൂഹിക പ്രവർത്തകയും രണ്ടു തവണ കേരള സംസ്ഥാന വനിതാ കമ്മീഷൻ ചെയർ പേഴ്സണുമായിരുന്ന ജസ്റ്റിസ്‌ ഡി. ശ്രീദേവിയേയും (28 ഏപ്രിൽ 1939 - 5 മാർച്ച് 2018),

കുമാരനാശാന്റെയും അദ്ദേഹത്തിന്റെ നായകന്മാരുടെയും രതിവൈകൃതങ്ങളെ ക്കുറിച്ചു ഒരു പഠനമായ "മാംസ നിബദ്ധമല്ല രാഗം " എന്ന കൃതി രചിക്കുകയും ബോംബെ സാഹിത്യവേദിയുടെ സ്ഥാപകാംഗം, നിരൂപകന്‍, കോളമിസ്റ്റ്, ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രഞ്ജന്‍ എന്നീ നിലകളില്‍ പ്രശസ്തനും ആയ വി. ടി. ഗോപാലകൃഷ്ണനെയും ( 1937 - മാർച്ച് 5, 1997),

കേരളത്തിലെ ഒരു സ്വാതന്ത്യസമര സേനാനിയും പ്രമുഖ പത്രപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്ന പാമ്പൻ മാധവനേയും ( July 1911-5 May 1992)

എം.ജി.ആർ ,ശിവാജി, എൻ.ടി. ആർ , നാഗേശ്വര റാവു,  രാജ്കുമാർ,  എം.എൻ. നമ്പ്യാർ തുടങ്ങി അൻപതുകളിലെ മുൻനിര നായകർ ക്കൊപ്പമെല്ലാം  ശ്രദ്ധേയമായ വേഷങ്ങളവതരിപ്പിച്ച  പ്രമുഖ തെന്നിന്ത്യൻ നടിയും പ്രശസ്ത നർത്തകിയുമായിരുന്ന പിള്ളിയാർചെട്ടി ഭക്തവത്സലം നായിഡു രാജീവലോചന എന്ന രാജസുലോചനയെയും (15 ആഗസ്ത് 1935 - 5 മാർച്ച് 2013),

ബനാറസിൽ ജനിച്ച രാജസ്ഥാനിൽ നിന്നുള്ള മഹേശ്വരി മാർവാടി സമുദായത്തിൽ പെട്ട ഒരു ഇന്ത്യൻ വ്യവസായിയായിരുന്ന ഗംഗാ പ്രസാദ് ബിർളയേയും (2 ഓഗസ്റ്റ് 1922 - 5 മാർച്ച് 2010),

1922 മുതൽ 1953 വരെ സോവിയറ്റ് യൂണിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ  കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറിയാകുകയും  സോവിയറ്റ് യൂണിയന്റെ  ഔദ്യോഗിക നേതാവും അനിഷേധ്യനായ ഭരണാധികാരി ആകുകയും  രാജ്യത്ത്   ഒരു  കേന്ദ്രീകൃത സാമ്പത്തികനയം നടപ്പിലാക്കുകയും  കാർഷിക രാജ്യമായ സോവിയറ്റ് യൂണിയനിൽ  നിർബന്ധിത വ്യവസായവൽക്കരണം നടത്തുകയും, ഗ്രേറ്റ് പർജ് (മഹാ ശുദ്ധീകരണം) എന്ന പേരിൽ ഒരു രാഷ്ട്രീയ അടിച്ചമർത്തൽ നടപ്പിലാക്കുകയും  രാഷ്ട്രീയത്തിന് ഭീഷണിയുയർത്തിയ ലക്ഷക്കണക്കിന് ജനങ്ങൾ വധിക്കപ്പെടുകയോ  സൈബീരിയയിലേയും  മദ്ധ്യ ഏഷ്യയിലേയും ഗുലാഗ് തൊഴിലാളി ക്യാമ്പിലേക്ക് അയക്കപ്പെടുകയോ ചെയ്യുകയും റഷ്യയെ  ലോകത്തിലെ  രണ്ട് ശക്തി കേന്ദ്രങ്ങളിൽ ഒന്നാക്കി മാറ്റുകയും  ചെയ്ത ജോസഫ് സ്റ്റാലിനെയും  (1878 ഡിസംബർ 18-1953 മാർച്ച് 5 ),

 ചെഗുവേരയൊടൊപ്പം സൈക്കിളിൽ ലാറ്റിൻ അമേരിക്ക ചുറ്റി സഞ്ചരിക്കുവാൻ അദ്ദേഹത്തിന്റെ സഹയാത്രികനായി ഒപ്പമുണ്ടായിരുന്ന  ക്യുബയിലെ സാന്റിയാഗോ സ്കൂൾ ഓഫ് മെഡിസിന്റെ സ്ഥാപകനും  ജീവരസതന്ത്രജ്ഞനും, എഴുത്തുകാരനും ആയിരുന്ന ആൽബെർട്ടൊ ഗ്രെനാഡൊയെയും  (ആഗസ്റ്റ് 8, 1922 – മാർച്ച് 5, 2011),

വൻശക്തിയായ അമേരിക്കയെ തുറന്നെതിർത്തുകൊണ്ട്, ഇടതുപക്ഷ ആഭിമുഖ്യമുള്ള ബൊളിവേറിയൻ വിപ്ലവം എന്ന ആശയം മുന്നോട്ടുവെച്ച് സോഷ്യലിസത്തിലേക്കുള്ള ലാറ്റിനമേരിക്കൻ പാത അഥവാ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം എന്ന ആശയം  നടപ്പാക്കാൻ ശ്രമിച്ച   വെനസ്വേലയുടെ പ്രസിഡന്റായിരുന്ന ഊഗോ റാഫേൽ ചാവെസ് ഫ്രയസ് എന്ന ഊഗോ ചാവെസിനെയും  ( ഹ്യൂഗോ ഷാവെസ് എന്ന് മലയാളികൾക്ക് പരിചിതമായ പേര് ) ( 28 ജൂലൈ 1958 -  5 മാർച്ച് 2013),

ഇന്റർനെറ്റിനെ ജനകീയമാക്കിയതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച ഇ-മെയിലിന്റെ സ്രഷ്ടാവുമാത്രമല്ല TENEX ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നതിലും TELNET സ്ഥാപിക്കുന്നതിനും പ്രധാന പങ്കുവഹിച്ച റേ ടോംലിൻസണെയും (ഏപ്രിൽ 23,1941- മാർച്ച് 5, 2016),

ഇലക്ട്രോ ‌കെമിക്കൽ ബാറ്ററിയുടെ കണ്ടുപിടിത്തത്തിന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനായ അലസ്സാൻഡ്രോ വോൾട്ടയേയും (1745-മാർച്ച് 5, 1827)

12Untitled787

ഒരു വിഖ്യാത ഗണിതശാസ്ത്രജ്ഞനും ജ്യോതിശ്ശാസ്‌ത്രജ്ഞനും ആയിരുന്ന ഫ്രാൻസിലെ ന്യൂട്ടൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന പിയറെ സൈമൺ ലാപ്ലേസിനേയും(1749-മാർച്ച് 5,1827)

ആധുനിക കവിതയ്ക്ക് പുതിയ ദിശാബോധം നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ച ഫ്രഞ്ച്   കവിയും ചിത്രകാരനും എഴുത്തുകാരനും നിരൂപകനുമായിരുന്ന മാക്സ് ജേക്കബ്ന്റേയും ( 12 ജൂലൈ 1876 - 5 മാർച്ച് 1944),

ഭാരതീയ വായുസേനയുടെ തലപ്പത്തെ ഭാരതീയനായ ആദ്യത്തെ മേധാവി ആയ എയർ മാർഷൽ സുബ്രതോ മുഖേർജീയേയും(5 മാർച്ച്‌ 1911 – 8 നവം 1960).,

രണ്ടു പ്രാവശ്യം ഒഡീഷയുടെ മുഖ്യമന്ത്രിയും രാഷ്ടീയ പ്രവർത്തകനുമായിരുന്ന ബിജു പട്നായിക്കിനേയും ( 5 മാർച്ച് 1916 - 17 ഏപ്രിൽ 1997).

 ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ വക്താവും  ഇന്ത്യൻ രാഷ്ട്രീയക്കാരനായിരുന്ന  അഭിഭാഷകനായ  1972-ൽ പാർലമെൻ്റേറിയനും 1980-കളിൽ കാബിനറ്റ് മന്ത്രിയുമായ 1978-ൽ ഇന്ദിരാഗാന്ധി രണ്ടാമതും പാർട്ടി പിളർന്നതിനെത്തുടർന്ന്  ഒരു സോഷ്യലിസ്റ്റ് ആയിരുന്ന കോൺഗ്രസിൽ ശ്രദ്ധേയനായ ഇന്ത്യൻ ടെലിവിഷനിലേക്ക് നീങ്ങുന്നതിലേക്ക് നയിച്ച പ്രക്രിയയ്ക്ക് തുടക്കമിട്ടപ്പോൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി എന്ന നിലയിലും അദ്ദേഹം പ്രശസ്തനായിരുന്ന വസന്ത് പുരുഷോത്തം സാത്തേയേയും (5 മാർച്ച് 1925 - 23 സെപ്റ്റംബർ 2011) ,

കിരാന ഘരാനയിലെ സവായി ഗന്ധർവ്വയുടെ പ്രഥമശിഷ്യയായിരുന്ന പ്രസിദ്ധ  ഹിന്ദുസ്ഥാനി സംഗീതജ്ഞ  ഗംഗുബായ്‌ ഹംഗലിനെയും  (മാർച്ച് 5, 1913 – ജൂലൈ 21 2009),

‘’The Game of Chess‘’ തുടങ്ങി  ചെസ്സിൽ ആധികാരികമായ പല ഗ്രന്ഥങ്ങളും രചിച്ച ചെസ്സ്‌ കളിക്കാരനായിരുന്ന  പ്രഷ്യയിൽ(ജർമ്മനി) ജനിച്ച സീബർട്ട് ടാറാഷിനെയും  ( മാർച്ച് 5 1862 – 17 ഫെബ്രുവരി 1934),

ചൈനയുടെ ആദ്യത്തെ പ്രധാനമന്ത്രിയും മാവോയുടെ കൂടെ ചൈനയുടെ സമ്പദ്ഘടന ശരിയാക്കുകയും കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പെടുക്കുന്നതിൽ പങ്കുവഹിക്കുകയും ചെയ്ത ചൌഎൻലായ് യുടെയും (മാർച്ച് 5,1898- ജനുവരി 8, 1976),

11Untitled787

അക്രമാസക്തിയും ലൈംഗികതയും നിറഞ്ഞ സമൂഹത്തിലെ അസമത്വവും ജീർണതയും മാർക്‌സിസ്റ്റ് വീക്ഷണത്തോടെ ചിത്രീകരിച്ച ചലച്ചിത്ര സം‌വിധായകന്‍ മാത്രമല്ല  പത്രപ്രവർത്തകൻ, തത്ത്വചിന്തകൻ, ഭാഷാപണ്ഡിതൻ, നോവലിസ്റ്റ്,  നാടകകൃത്ത്,  കോളമിസ്റ്റ്, നടൻ, ചിത്രകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നി നിലകളിലെല്ലാം തിളങ്ങിയ ഇറ്റാലിയൻ കവിയും, ബുദ്ധിജീവിയും ആയിരുന്ന പിയർ പവലോ പസ്സോളിനിയെയും  (മാർച്ച് 5,1922- നവംബർ 2 1975)

 നിസിൻ ഫുഡ് പ്രൊഡക്ട്സ് കമ്പനി ലിമിറ്റഡ് സ്ഥാപിച്ച വ്യവസായി  തൽക്ഷണ നൂഡിൽസിൻ്റെ (രാമൻ നൂഡിൽസ്) ഉപജ്ഞാതാവായും ടോപ്പ് റാമെൻ , കപ്പ് നൂഡിൽസ് എന്നീ ബ്രാൻഡുകളുടെ സ്രഷ്ടാവായും  അറിയപ്പെടുന്ന മോമോഫുകു ആൻഡോയേയും (മാർച്ച് 5, 1910 – ജനുവരി 5, 2007) ഓർമ്മിക്കുന്നു! 

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ 

Advertisment