ഇന്ന് മാര്‍ച്ച് 1: ലോക സംഗീത ചികിത്സ ദിനം: സ്റ്റാലിന്റേയും സയനോര ഫിലിപ്പിന്റേയും ജന്മദിനം: എല്‍ബായിലേക്കുള്ള നാടുകടത്തലിനു അന്ത്യം കുറിച്ചുകൊണ്ട് നെപ്പോളിയന്‍ ഫ്രാന്‍സിലേക്ക് മടങ്ങിയതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
maUntitled6

🌅ജ്യോതിർഗ്ഗമയ🌅
.                       
1199  കുംഭം 17
വിശാഖം  /  ഷഷ്ഠി
2024, മാർച്ച്  1 വെള്ളി

ഇന്ന്;

  *ലോക സംഗീത ചികിത്സ ദിനം *
 [  World Music Therapy Day ; ചികിത്സാ പ്രയോഗങ്ങളിൽ സംഗീതത്തിൻ്റെ ശക്തിയുടെ ആഘോഷമാണ് ലോക സംഗീത തെറാപ്പി ദിനം. വിവിധ സംസ്കാരങ്ങളിലും കാലഘട്ടങ്ങളിലും രോഗശാന്തി പ്രക്രിയയുടെ ഭാഗമായി സംഗീതം ഉപയോഗിച്ചിട്ടുണ്ട്.  മ്യൂസിക് തെറാപ്പിക്ക് സമ്മർദ്ദം കുറയ്ക്കാനും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും കൂടുതൽ സർഗ്ഗാത്മകത പുലർത്താനും കഴിയും]

Advertisment

mUntitled6

.  * വിവേചന രഹിത ദിനം * 
[Zero descrimination day ; സീറോ ഡിസ്‌ക്രിമിനേഷൻ ഡേയുടെ തീം "എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കുക, എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുക" എന്നതാണ്.]

* ലോക സൈനികേതര സുരക്ഷ ദിനം !
[World Civil Defence Day ;ഈ ദിനത്തിൻ്റെ  തീം "വീരന്മാരെ ബഹുമാനിക്കുക, സുരക്ഷാ കഴിവുകൾ പ്രോത്സാഹിപ്പിക്കുക" എന്നതാണ്.  ദുരന്തസമയത്ത് നമ്മുടെ കമ്മ്യൂണിറ്റികളെ സംരക്ഷിക്കുന്ന ധീരരായ പുരുഷന്മാരെയും സ്ത്രീകളെയും ശ്രദ്ധയിൽപ്പെടുത്തുന്നു]

*ലോക അഭിനന്ദന ദിനം !
[World Complement Day ; 
ലോകത്തിലെ ഏറ്റവും നല്ല ദിനം സൃഷ്ടിക്കുന്നതിനുള്ള ആഗോള സംരംഭത്തിൽ, അഭിനന്ദനത്തിൻ്റെ ലളിതമായ വാക്കാലുള്ള സന്തോഷം പകരാൻ ശ്രമിക്കാം  ]

* അന്താരാഷ്ട്ര വീൽചെയർ ദിനം !
[ International Wheelchair Day ;  വീൽചെയറിൽ ആശ്രയിക്കുന്നവരുടെ ചൈതന്യത്തെ ബഹുമാനിക്കുക, പ്രതിരോധശേഷി അംഗീകരിക്കുക, കമ്മ്യൂണിറ്റികളിൽ ഉൾപ്പെടുത്തൽ വളർത്തുക.]

* അൺപ്ലഗ്ഗിംഗിൻ്റെ ആഗോള ദിനം !
[ Global Day of unplugging ;  ഇലക്‌ട്രോണിക് ലോകത്ത് നിന്ന് അൺപ്ലഗ് ചെയ്യുക - പ്രകൃതിയെ അനുഭവിക്കുക, ആളുകളോട് സംസാരിക്കുക, കുറച്ച് സമയത്തേക്ക് പോലും സ്‌ക്രീനുകളില്ലാതെ ജീവിതം നയിക്കുക.

*ഐസ് ലാൻഡ്: ബിയർ ദിനം !
[1989-ൽ ബിയർ നിരോധനം നിർത്തലാ ക്കിയതിന്റെ ഓർമ്മയ്ക്ക്.]
*ബോസ്നിയ & ഹെർസെഗോവിന:
  സ്വാതന്ത്ര്യ ദിനം !
* യാപ് രാജ്യം: യാപ് ദിനം !

marUntitled6.jpg

* അമേരിക്ക: ദേശീയ പന്നി ദിനം !
(National Pig Day)
National Peanut Butter Lovers Day
National Barista Day
National Horse Protection Day
National Wedding Planning Day
Refired, Not Retired Day
National Dadgum That’s Good Day
National Fruit Compote Day
National Minnesota Day

    ഇന്നത്തെ മൊഴിമുത്ത്
    ്്്്്്്്്്്്്്്്്്‌്‌്‌്
''വായിച്ചുവളരുക, 
ചിന്തിച്ചു വിവേകം നേടുക''

.      [ - പി.എന്‍. പണിക്കര്‍ ]
     *********** 

തമിഴ്‌നാടിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പ്രസിഡന്റും  1996 മുതൽ 2002 വരെ ചെന്നൈ നഗരസഭയുടെ മേയറായും 2009 മുതൽ 2011 വരെ തമിഴ്‌നാടിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുള്ള എം.കെ. സ്റ്റാലിൻ എന്ന മുത്തുവേൽ കരുണാനിധി സ്റ്റാലിന്റേയും (1953),

 സിനിമാഗാന നിരൂപകൻ:,  'രാഷ്ട്രപ്രഭ'  'ഫിലിം മാഗസിൻ' എന്നിവയിൽ ഗാനവിമര്‍ശനം ഒരു എഴുത്ത് ശാഖയായി മലയാളത്തില്‍ തുടങുകയും,  മലയാള ഗാനലോകത്തിലെ മുത്തുകളായ 100 പാട്ടുകള്‍ തെരഞ്ഞെടുത്ത് അതിനുള്ള ആസ്വാദനങൾ 'കാവ്യഗീതിക' എന്ന പേരിൽ  പുസ്തകം ആയി പ്രസിദ്ധീകരിക്കുകയും  ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ഔദ്യോഗിക ജീവിതത്തില്‍നിന്ന് അടുത്തിടെ വിരമിക്കുകയും ചെയ്ത ടി.പി ശാസ്തമംഗലത്തിന്റേയും (1955),

2018-ൽ ജീൻ മാർക്കോസ് സംവിധാനം ചെയ്ത കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലൂടെ  അരങ്ങേറ്റം നടത്തുകയും വെട്ടം, പ്രജാപതി, ഉദാഹരണം സുജാത, ബിഗ് ബി തുടങ്ങി നിരവധി ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുള്ള മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സയനോര ഫിലിപ്പിന്റേയും (1984),

സൗരോർജ്ജത്താൽ പ്രകാശിക്കുന്ന വൈദ്യുത വിളക്കുകൾ നിർമ്മിക്കുന്ന സെൽകോ എന്ന പ്രമുഖ സ്ഥാപനത്തിന്റെ  സ്ഥാപകനും (1995) (ഇന്ത്യയിലെ 120,000 വീടുകളിൽ ഇന്ന് ഈ സാങ്കേതികത ഉപയോഗിച്ചു ഇന്ന് വെളിച്ചം തെളിയുന്നു.) കർണാടകത്തിൽ നിന്നുള്ള ഒരു സാമൂഹ്യ സംരംഭകനുമായ ഹരീഷ് ഹാൻഡെയുടേയും (1967),

തമിഴ്നാട്ടിലെ ഭാരതീയ ജനതാ പാർട്ടിനേതാവും മോദി സർക്കാരിലെ വൻകിട വ്യവസായ, ഖനിവകുപ്പിന്റെ സംസ്ഥാനതല ചുമതലയുള്ള മന്ത്രി യുമായ പൊൻ രാധാകൃഷ്ണന്റെയും  (1952),

ഏക പാർലമെന്റ്‌ സീറ്റുള്ള മിസോറാമിലെ മിസോറം നിയോജകമണ്ഡലത്തിൽ നിന്നുള്ള പതിനേഴാമത് ലോക്സഭയിലെ  അംഗവും മിസോ നാഷണൽ ഫ്രണ്ട് നേതാവുമായ സി. ലാൽറോസംഗയുടേയും (1957),

marchhUntitled6

ആറു പ്രാവശ്യം ലോക ബോക്സിങ്ങ് ജേതാവ് ആയ ഒരേ ഒരു വനിതയായ   മണിപ്പൂരിൽ   നിന്നുമുള്ള   ബോക്സിങ്  കായിക താരം മേരി കോമിന്റെയും (1983),

ഇന്ത്യക്കു വേണ്ടി കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ   ഭാരോദ്വഹന താരമായ   കുഞ്ചറാണി ദേവിയുടെയും (1968),

അമേരിക്കയിലെ പ്രശസ്തനായ സംഗീതജ്ഞനും, പാട്ടുകാരനും, അഭിനേതാവും പൊതു പ്രവർത്തകനുമായ   ഹാരോൾഡ് ജോർജ് "ഹാരി" ബെലഫൊണ്ടെ ജൂനിയറിന്റെയും (1927),

പാകിസ്താൻ ക്രിക്കറ്റ് കളിക്കാരൻ ശഹീദ് അഫ്രിദിയുടെയും (1980),

2014 ൽ ബാല സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ആസാമീസ് സാഹിത്യകാരനും ശാസ്ത്രജ്ഞനുമായ ദിനേഷ് ചന്ദ്ര ഗോസ്വാമിയുടെയും (1949),

 ഗായകൻ, ഗാനരചയിതാവ്, നിർമാതാവ്, അഭിനേതാവ് എന്നീ നിലകളിൽ പ്രസിദ്ധനായ ജസ്റ്റിൻ ബീബറിന്റെയും (1994) ജന്മദിനം !!!

ഇന്നത്തെ സ്മരണ  !!!
*********
വസന്ത് ദാദ പാട്ടീൽ മ.(1917- 1989)
താരക് മേത്ത മ (1930-2017 )
ബംഗാരു ലക്ഷ്മൺ മ. (1939-2014)
ജേക്കബ്സ്  വാൻഹോഫ് മ. (1911)
ആർതർ കൊസ്ലർ  മ. (1905-1983)

എം.കെ.അർജുനൻ മാസ്റ്റർ ജ. (1936-2020)
ടി.കെ വേലുപ്പിള്ള ശാസ്ത്രി ജ. (1882)
വി സി ബാലകൃഷ്ണപണിക്കർ ജ.
(1889-1912)
പ്രവിത്താനം പി എം ദേവസ്യ ജ. (1903)
പി എന്‍ പണിക്കര്‍ ജ. (1909 -1995)
അടൂർ ഭാസി ജ. (1927- 1990)
എൻ. നീലകണ്ഠര് പണ്ടാരത്തിൽ  ജ. (1917 -2007)
കെ.എ. ബാലൻ ജ.(1921-2001)
തുപ്പേട്ടൻ. ജ (1929- 2019)
രാമപ്രസാദ് ഗോയങ്ക ജ. (1930 -2013)
ജോൺ ഡി ബ്രിട്ടോ ജ. (1647-1693)
അകുതാഗാവ ര്യൂനോസുകേ ജ.
(1892-1927)

ചരിത്രത്തിൽ ഇന്ന്…
*********
589 - വിശുദ്ധ ദാവീദ്, വെയിത്സിന്റെ,  രക്ഷാധികാരിയായി കരുതിപ്പോരുന്ന പുണ്യവാളൻ, അന്തരിക്കുന്നു.

1565 - പോർച്ചുഗീസുകാർ ബ്രസീലിലെ റിയോ ഡി ജനീറോ നഗരം സ്ഥാപിച്ചു. 

1692 - മസാച്യുസെറ്റ്‌സിലെ സേലത്തിൽ വെച്ച് സാറാ ഗുഡ്, സാറാ ഓസ്‌ബോൺ, ടിറ്റുബ എന്നിവരെ അറസ്റ്റ് ചെയ്തതോടെ സേലം മന്ത്രവാദിനി വിചാരണ ആരംഭിച്ചു. 

m1Untitled6

1790 -  ആദ്യത്തെ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് നടത്തി, മൊത്തം ജനസംഖ്യ 3,929,214 രേഖപ്പെടുത്തി.

1815 - എൽബായിലേക്കുള്ള നാടുകടത്തലിനു അന്ത്യം കുറിച്ചുകൊണ്ട് നെപ്പോളിയൻ ഫ്രാൻസിലേക്ക് മടങ്ങുന്നു.

1847 - മിഷിഗൺ സംസ്ഥാനം   വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കുന്നു.

1858 - തലശ്ശേരിയിൽ കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് പാഠശാല ആരംഭിച്ചു. ബാസൽ ജർമൻ മിഷൻ സ്കൂൾ എന്ന് ഇതറിയപ്പെടുന്നു.

1872 -  യെല്ലോസ്റ്റോൺ ദേശീയോദ്യാനം ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനമായി സ്ഥാപിതമായി.

1896-ൽ ഹെൻറി ബെക്വറൽ യുറേനിയം ലവണങ്ങളുമായി പ്രവർത്തിക്കുമ്പോൾ റേഡിയോ ആക്ടിവിറ്റി കണ്ടെത്തി.

1917 - അവർണർക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് മിതവാദി പത്രാധിപർ സി.കൃഷ്ണൻ വക്കീൽ മഞ്ചേരി രാമയ്യർ എന്ന ബ്രാഹ്മണ യുവാവിന്റെ തോളിൽ കയ്യിട്ടു നടന്നു.

1917 - ജർമ്മൻ സാമ്രാജ്യം പുറപ്പെടുവിച്ച രഹസ്യ നയതന്ത്ര ആശയവിനിമയമായ സിമ്മർമാൻ ടെലിഗ്രാം, അമേരിക്കയിൽ പ്രസിദ്ധീകരിക്കപ്പെട്ടു, ഇത് യുഎസിനെ ഒന്നാം ലോകമഹായുദ്ധത്തിലേക്ക് കൊണ്ടുവരാൻ സഹായിച്ചു.

1935 - പള്ളിവാസൽ ജലവൈദ്യുത പദ്ധതിക്ക് ശ്രീചിത്തിര തിരുനാൾ മഹാരാജാവ് തറക്കല്ലിട്ടു.

1946 - ബാങ്ക് ഓഫ് ഇംഗ്ലണ്ട്  ദേശീയവത്കരിച്ചു.

1947 - അന്താരാഷ്ട്ര നാണയനിധി (IMF) പ്രവർത്തനമാരംഭിക്കുന്നു.

1955 -  കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയും പാക്കിസ്ഥാനും സമനിലയിൽ പിരിഞ്ഞു പരമ്പര 0-0ന് അവസാനിപ്പിച്ചു. 

1961 - ലോകമെമ്പാടും സമാധാനവും ധാരണയുംപ്രോത്സാഹിപ്പിക്കുന്നതിനായി പ്രസിഡൻ്റ് ജോൺ എഫ്. കെന്നഡി,  പീസ് കോർപ്സ് സംഘടന സ്ഥാപിച്ചു.

m2Untitled6

1966 - സിറിയയിൽ ബാത്ത് പാർട്ടി  അധികാരമേൽക്കുന്നു.

1973 - ഇംഗ്ലീഷ് റോക്ക് ബാൻഡ് പിങ്ക് ഫ്ലോയിഡ് അവരുടെ ഏറ്റവും പ്രശസ്തമായ ആൽബം "ഡാർക്ക് സൈഡ് ഓഫ് ദി മൂൺ" പുറത്തിറക്കി, ലോകമെമ്പാടും 45 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റു.

1975 - സിക്കിമിനെ ഇന്ത്യയിലെ ഇരുപത്തി രണ്ടാമത്തെ സംസ്ഥാനമായി അംഗീകരിച്ചു.

1981 -  ഐറിഷ് റിപ്പബ്ലിക്കൻ ആർമി അംഗം ബോബി സാൻഡ്സ് വടക്കൻ അയർലൻഡ് ജയിലിൽ നിരാഹാര സമരം തുടങ്ങി.

1992  ബോസ്നിയയും ഹെർസഗോവിനയും സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യുഗോസ്ലാവിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1998 -  ജെയിംസ് കാമറൂണിൻ്റെ റൊമാൻസ് ഇതിഹാസം ടൈറ്റാനിക് ലോകമെമ്പാടും $1 ബില്യൺ നേടിയ ആദ്യ സിനിമയായി.

1997 - പ്യൂർട്ടോ റിക്കോയുടെ ഹെക്ടർ കാമാച്ചോ അമേരിക്കൻ ബോക്സിംഗ് ഇതിഹാസം ഷുഗർ റേ ലിയോനാർഡിനെ ആദ്യമായി പുറത്താക്കുകയും കായികരംഗത്ത് നിന്ന് സ്ഥിരമായി വിരമിക്കുകയും ചെയ്തു.
ഇന്ന് കലാ സാംസ്കാരിക പരിപാടികൾ

2002 - അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ അധിനിവേശം ആരംഭിക്കുന്നു.

2014 -  ചൈനയിൽ കുൻമിംഗ് റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റ് 29 പേർ കൊല്ലപ്പെടുകയും 130 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
************
************

m3Untitled6
ഇന്ന്‍ ; 
മഹാരാഷ്ട്രയിലെ ആദ്യത്തെ ശക്തതനായ മറാത്ത നേതാവും,  മുഖ്യമന്ത്രിയും രാജസ്ഥാൻ ഗവർണറും ആയിരുന്ന വസന്ത് ദാദ പാട്ടീലിനെയും ( 13 നവംബർ 1917- മാർച്ച് 1, 1989),

പ്രമുഖ ഗുജറാത്തി കോളമിസ്റ്റും, ഹാസ്യസാഹിത്യകാരനും നാടകകൃത്തുമായ താരക് മേത്തയെയും (1930-2017 മാർച്ച് 1)

കേന്ദ്രമന്ത്രിസഭയിൽ സംസ്ഥാന റെയിൽവേ മന്ത്രിയുമായിരുന്ന ബംഗാരു ലക്ഷ്മൺനേയും (17 മാർച്ച് 1939 – 1 മാർച്ച് 2014)

രസതന്ത്രത്തിനുള്ള ആദ്യ നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ ആണ് ജേക്കബ്സ് ഹെൻറിക്കസ് വാൻ ഹോഫിനെയും(30 ഓഗസ്റ്റ് 1852 – 1 മാർച്ച് 1911),

ഡാർക്നസ്സ് അറ്റ് നൂൺ (Darkness at Noon) എന്ന സോവിയറ്റ് വിരുദ്ധകൃതി രചിച്ച ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം  സ്റ്റാലിൻവിരുദ്ധതകാരണം രാജിവച്ച സാഹിത്യകാരനും പത്രപ്രവർത്തകനും  ഹംഗറിയിലെ ബുഡാപെസ്റ്റിൽ ജനിച്ച  ആർതർ കോസ്ലറേയും ( 5 സെപ്റ്റംബർ 1905 – 1 മാർച്ച് 1983) ,

അർജ്ജുനൻ മാസ്റ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന  നൂറ്റിയമ്പതോളം മലയാളചലച്ചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ച, മാനത്തിൻ മുറ്റത്ത്, ഹൃദയമുരുകി നീ, പൗർണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിൻ മണിയറയിലെ, പാലരുവിക്കരയിൽ, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളിൽ, ആയിരം അജന്താശില്പങ്ങളിൽ, രവിവർമ്മച്ചിത്രത്തിൻ രതിഭാവമേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ മലയാളചലച്ചിത്രരംഗത്തെ ഒരു സംഗീത സംവിധായകനായിരുന്ന മാളിയേയ്ക്കൽ കൊച്ചുകുഞ്ഞ് അർജ്ജുനൻ എന്ന എം.കെ. അർജ്ജുനനേയും (മാർച്ച് 1 1936 ഏപ്രിൽ 6, 2020 ),

മാലി മാധവൻ നായരുടെ പിതാവ് സദസ്യ തിലകൻ വേലുപ്പിള്ള ശാസത്രിയെയും (മാർച്ച് 1,1882-),

തന്റെ ഹൃസ്വ ജീവിതകാലത്തിൽ
കേരളചിന്താമണി, മലബാറി, ചക്രവർത്തി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരും പരമ്പരാഗത ശൈലിയിൽ നിന്നും കാൽപനികതയിലേക്കുള്ള പരിവർത്തനത്തിൽ   നിർണായക സ്വാധീനം ചെലുത്തിയ കവിതകൾ എഴുതി കവി വി സി ബാലകൃഷ്ണപണിക്കരെയും (മാർച്ച് 1,1889- ഒക്റ്റോബർ 17, 1912),

മഹാകവി പ്രവിത്താനം പി എം ദേവസ്യായെയും (മാർച്ച് 1  1903- 1986 ഡിസംബർ 22)

m4Untitled6

നീലമ്പേരൂരിൽ  "സനാതനധർമ്മം" എന്ന വായനശാല സ്ഥാപിക്കുകയും  അഹോരാത്രം പ്രവർത്തിച്ച്  കേരള ഗ്രന്ഥശാല സംഘം സ്ഥാപിക്കുകയും, ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരുത്തുകയും  ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ  എന്ന് അറിയപ്പെടുകയും ചരമദിനം വായനാദിനമായി ആചരിക്കപ്പെടുകയും ചെയ്യുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി എന്‍ പണിക്കരേയും  (1909 മാർച്ച് 1-1995 ജൂൺ 19 ),

മലയാള സിനിമാ ഹാസ്യത്തിന് ഒരു പുതിയ ദിശ നൽകുകയും ആദ്യ കാല ബ്ലാക്ക് & വൈറ്റ് മലയാളചിത്രങ്ങളിലെ ഹാസ്യത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്ന നടനും അഭിനയം കൂടാതെ രചയിതാവ്, പത്ര പ്രവർത്തകൻ, ഗായകൻ , നിർമാതാവ് എന്നീ നിലകളിലും  പ്രവർത്തിച്ച   സി.വി. രാമൻപിള്ളയുടെ കൊച്ചുമകൻ കൂടിയായ അടുർ ഭാസിയെയും ( 1927 മാർച്ച് 1-1990 മാർച്ച് 29 ),

ഒന്നും, രണ്ടും കേരളനിയമസഭകളിൽ നെടുമങ്ങാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു എൻ. നീലകണ്ഠര് പണ്ടാരത്തിലിനെയും  (1 മാർച്ച് 1917 - 18 സെപ്റ്റംബർ 2007), 

സ്വാതന്ത്ര്യ സമരപ്രസ്താനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും,  ചെത്തു തൊഴിലാളി ഫെഡറേഷന്റെ പ്രസിഡന്റ്,വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,സി.പി.ഐ. സംസ്ഥാന കൗൺസിലംഗം, എന്നി നിലകളിലും  വടക്കേക്കര നിയോജകമണ്ഡലത്തെ കേരളനിയമസഭയിൽ പ്രതിനിധീകരിക്കുകയും ചെയ്ത  അഭിഭാഷകനായിരുന്ന   കെ.എ. ബാലനെയും  (01 മാർച്ച് 1921 - 08 നവംബർ 2001),

കേരള സാഹിത്യ അക്കാഡമി പുരസ്ക്കാരം നേടിയ നാടകകൃത്തും സംവിധായകനുമായ തുപ്പേട്ടൻ എന്ന എം.സുബ്രഹ്മണ്യൻ നമ്പൂതിരി യേയും (1929 മാർച്ച് 1 - 2019 ഫെബ്രുവരി 1),

പ്രമുഖ വ്യവസായിയും ആർ.പി.ജി എൻറർപ്രൈസസ് ഗ്രൂപ്പിന്റെ ഉടമയുമായിരുന്നു രാമപ്രസാദ് ഗോയങ്കയെയും.( 1930 മാർച്ച് 1- 2013 ഏപ്രിൽ 14),

m5Untitled6

ക്രിസ്തുമത പ്രചാരകരിൽ നിന്ന് വ്യത്യസ്തനായി ഹൈന്ദവ സന്യാസിമാരെ അനുകരിച്ച് കാഷായ വേഷം ധരിക്കുകയും സസ്യഭുക്കാകുകയും ,"അരുൾ ആനന്ദർ" എന്ന പേരു സ്വീകരിക്കുകയും സമൂഹത്തിൽ തിരസ്‌കൃതരായിപ്പോയ നിരവധിയാളുകളെ സഭയിൽ ചേർക്കുകയും, വധശിക്ഷക്ക് വിധിച്ച്, പ്രേഷിതവഴിയിൽ ഭാരതത്തിൽവച്ചു രക്തസാക്ഷിത്വം വരിച്ച ചുരുക്കം വിശുദ്ധരിൽ ഒരാളായിരുന്ന ജോൺ ഡി ബ്രിട്ടോയെയും (മാർച്ച് 1, 1647-1693 ഫെബ്രുവരി 11),

റാഷോമൻ എന്ന ചെറുകഥ എഴുതുകയും  ചലച്ചിത്രമായി ലോകശ്രദ്ധയാകർഷിക്കുകയും ചെയ്ത അകാലത്തില്‍ ആത്മഹത്യ ചെയ്ത ജാപ്പനീസ് ചെറുകഥാകൃത്തും കവിയും ഉപന്യാസകാരനുമായ അകുതാഗാവ ര്യൂനോസുകേയെയും  (1മാർച്ച് 1892 - 24  ജൂലൈ 1927) ഓര്‍മ്മിക്കുന്നു

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment