ഇന്ന് മാര്‍ച്ച് 9: ദേശീയ വംശാവലി ദിനം ! ശശി തരൂരിന്റെയും ബിജു പപ്പന്റേയും ജന്മദിനം: ഇന്റര്‍ മിലാന്‍ സ്ഥാപിതമായതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
march9Untitled44

🌅ജ്യോതിർഗ്ഗമയ🌅                   
1199  കുംഭം 26
അവിട്ടം  / ചതുർദ്ദശി/മകരവാവ് 
2024 മാർച്ച് 9, ശനി

Advertisment

ഇന്ന്;
* ദേശീയ വംശാവലി ദിനം !
[ National Genealogy Day ; കുടുംബ വൃക്ഷങ്ങൾ കുഴിച്ചെടുക്കുന്നത് തലമുറകളിലൂടെയുള്ള ആകർഷകമായ യാത്ര അനാവരണം ചെയ്യുന്നു, പൈതൃകത്തെയും പൂർവ്വികരുടെ ജീവിതത്തെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ പ്രദാനം ചെയ്യുന്നു.]

  • ദേശീയ ബാർബി ദിനം !
     [ National Barbie Day ;  അഞ്ച് പതിറ്റാണ്ടിലേറെയായി കുട്ടികളുടെ ജീവിതത്തിൻ്റെ ഭാഗമായിരുന്ന ഐക്കണിക്ക് ബാർബി ഡോളിനാണ് ഈ ദിനം സമർപ്പിച്ചിരിക്കുന്നത് . ]
  • mUntitled44

*അമേരിഗോ വെസ്പുച്ചി ദിനം !
[  Amerigo Vespucci Day !
 യുഎസ് അമേരിക്കക്കാരുടെ കണ്ടെത്തലിൻ്റെയും പരിണാമത്തിൻ്റെയും സ്മരണാർത്ഥമാണ് ഗംഭീരമായ പരേഡുകളും, വിദ്യാഭ്യാസ പരിപാടികളും, സാംസ്കാരിക മത്സരങ്ങളും കൊണ്ട് ഈ ദിവസം ആഘോഷിക്കുന്നത്. ]

* Made in UK Day !
* Panic Day !
* National Meatball Day !
* National Get Over It Day !
* National False Teeth Day!
* National Crab Meat Day !

*  ലെബനൻ: അദ്ധ്യാപക ദിനം !
       (ഇദ് അൽ മൊ ആലിം)
 

.        * ഇന്നത്തെ മൊഴിമുത്ത് *
.       ***********
'' എത്ര ദുർഘടമായ ഒരവസ്ഥയിൽ ചെന്നുപെട്ടാലും, ക്ഷമ പോയാൽക്കൂടി ഫലിതബോധം നമ്മെ വിട്ടുപോകുന്നില്ല എന്നതാണ്‌ നമുക്കു കിട്ടിയ മഹാഭാഗ്യമെന്നതിൽ എനിക്കു യാതൊരു സംശയവുമില്ല.''

. [ - ഗബ്രിയേൽ ഗർസിയ മാർക്വേസ്  ]
   ************* 

ഇന്ത്യയിൽ നിന്നുള്ള മുൻ യു.എൻ. നയതന്ത്രജ്ഞനും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയും മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും,   പതിനഞ്ചാം ലോകസഭയിലെ എം.പി.യുമായ ശശി തരൂരിന്റെയും (1956),

2004ല്‍ കാതല്‍ എന്ന ചിത്രത്തില്‍ സംഗീതസംവിധായകനായി തുടക്കം കുറിക്കുകയും നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള ജോഷ്വ ശ്രീധറിന്റേയും (1974),
 
നരൻ, ദ്രോണ, യുഗപുരുഷൻ, ഇന്ത്യൻ റുപ്പി, ആഗസ്റ്റ് 15, സിംഹാസനം, റൺ ബേബി റൺ, വില്ലാളിവീരൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും അഭിനയത്തോടൊപ്പം  ബിസിനസ്സ് രംഗത്തും സജീവവുമായ മലയാളചലച്ചിത്ര രംഗത്തെ ഒരു സഹ നടനായ ബിജു പപ്പന്റേയും (1969),

ഇന്ത്യൻ തബല കലാകാരനും, സംഗീത സംവിധായകനും, സംഗീത നിർമ്മാതാവും, 'പത്മഭൂഷൺ', 'സംഗീത നാടക അക്കാദമി അവാർഡുകൾ' തുടങ്ങിയ നിരവധി അഭിമാനകരമായ അവാർഡുകൾ നേടിയിട്ടുള്ള സക്കീർ ഹുസൈൻറെയും(1951),

maUntitled44

പ്രശസ്ത ബോളിവുഡ് നടൻ   അമീർ ഖാൻ‍ ആദ്യമായി സം‌വിധാനം ചെയ്ത 'താരെ സമീൻ പർ'  എന്ന ഹിന്ദി  ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്തു കടന്ന ബാലനടൻ   ദർശീല് സഫാരിയുടെയും (1996),

ദ എക്സ്പിരിമെൻ്റ്, കാർലസ് വേൾഡ്, ക്രെഡോ എന്നിവയിലെ വേഷങ്ങളിലൂടെ അറിയപ്പെടുന്ന ഒരു ഡാനിഷ് നടിയായ എല്ലെൻ ഗുനില്ലാ ഹില്ലിംഗ് സോയുടേയും.(1967),

വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറായ  ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരൻ   മൊഹമ്മദ് ഷാമി അഹമ്മദിന്റെയും (1990),

തന്റെ 17- മത്‌ വയസ്സിൽ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്ന മുൻ ഇന്ത്യൻ പ്രൊഫഷണൽ ക്രിക്കറ്റ് താരവും ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറും ഇന്ത്യയെ പ്രതിനിധീകരിച്ച് ടെക്‌സാസിൽ എത്തിയ ആദ്യ താരവുമായ പാർഥിവ് അജയ് പട്ടേലിൻ്റെയും(1985) ജന്മദിനം !!!

ഇന്നത്തെ സ്മരണ !!!
********
വേലുത്തമ്പി മ. (1765-1809)
എം.വി വിഷ്ണുനമ്പൂതിരി മ. (1939-2019)
ആന്റണി പി.പി (കുസുമം) മ. (1889-1955)
ഇ.എം.ജെ. വെണ്ണിയൂർ മ. (1927-1982 )
എം ബി  ശ്രീനിവാസന്‍ മ. (1925-1988)
ദേവിക റാണി  മ. (1908-1994)
ഡൊമിനിക് സാവിയോ മ. (1842-1857)
മെൽബ ഹെർണാണ്ടസ് മ. (1921-2014)
ചാൾസ് ബുക്കോവ്സ്കി മ. (1920 -1994) ,
ഫ്ലോറെൻസ് അർതോ മ. (1957-2015)
അലെക്സിസ് വാസ്റ്റിൻ മ. (1986-2015)
കമീൽ മുഫാത്ത് മ. (1989-2015)
ജോൺ പെന്നിക്വിക്ക് മ. (1841-1911)

മൂലൂർ എസ്‌. പത്മനാഭപ്പണിക്കർ ജ. (1869-1931)
ടി.കെ. വർഗീസ് വൈദ്യൻ ജ.(1914 -1989)
സെബാസ്റ്റ്യൻ മങ്കുഴിക്കരി ജ.(1929-1994)
യൂറി ഗഗാറിൻ ജ. (1934-1968)
മുഹമ്മദ് സില്ലുർ റഹ്മാൻ ജ. (1929 -2013)
ബോബി ഫിഷർ ജ. (1943- 2008)
അലോഷ്യസ് ഗോൺസാഗാ ജ. (1568-159)

ചരിത്രത്തിൽ ഇന്ന് … !
*********

1776 - ആഡം സ്മിത്തിന്റെ വെൽത്ത് ഓഫ് നേഷൻസ് എന്ന ധനതത്വശാസ്ത്ര പുസ്തകം പ്രസിദ്ധീകരിച്ചു.

1891 -  ഇംഗ്ലണ്ടിൽ ആരംഭിച്ച ഗ്രേറ്റ് വൈറ്റ് ചുഴലിക്കാറ്റ് മാർച്ച് 13 വരെ 200 ആളുകളെയും 6,000 മൃഗങ്ങളെയും കൊന്നു.

1896 - അഡോവയിലെ യുദ്ധത്തിൽ ഇറ്റലി തോറ്റതിനെ തുടർന്ന് ഫ്രാൻസിസ്കോ ക്രിസ്പി പ്രധാനമന്ത്രിപദം രാജി വെച്ചു.

1908 - ഇന്റർ മിലാൻ സ്ഥാപിതമായി.

1916 -  ജർമ്മനി പോർച്ചുഗലിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.

1935 -  അഡോൾഫ് ഹിറ്റ്‌ലർ ലുഫ്റ്റ്‌വാഫ് എന്ന പുതിയ വ്യോമസേനയുടെ രൂപീകരണം പരസ്യമായി പ്രഖ്യാപിച്ചു.

1946 - മെക്സിക്കൻ ബേസ്ബോൾ ലീഗിൽ കളിക്കാൻ വാഗ്ദാനം ചെയ്ത $500,000 തുക ടെഡ് വില്യംസ് നിരസിച്ചു.

1959 - ബാർബി എന്ന പ്രശസ്തമായ പാവ പുറത്തിറങ്ങി.

1974 - ചാൾസ് ഡി ഗൌല്ലെ എയർപോർട്ട്, ഫ്രാൻസിലെ പാരീസിൽ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി.

1979 -  MLB കമ്മീഷണറായ ബോവി കുൻ 26 പ്രധാന ലീഗ് ബേസ്ബോൾ ടീമുകൾക്ക് വനിതാ റിപ്പോർട്ടർമാർക്ക് തുല്യ പ്രവേശനം അനുവദിക്കാൻ ഉത്തരവിട്ടു.

marUntitled44

1989 - പ്രതിരോധ സെക്രട്ടറിയായി ജോൺ ടവറിനെ പ്രസിഡൻ്റ് ജോർജ്ജ് എച്ച്‌ഡബ്ല്യു ബുഷിൻ്റെ നാമനിർദ്ദേശം യുഎസ് സെനറ്റ് നിരസിച്ചു.

2004 - ഒരു പുതിയ ഭരണഘടന ഇറാഖ് ഗവേണിംഗ് കൗൺസിൽ ഒപ്പുവച്ചു.

2012 -  ഇന്ത്യൻ ബാറ്റ്സ്മാൻ രാഹുൽ ദ്രാവിഡ് ടെസ്റ്റിൽ നിന്നും ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.

2015 - വെനസ്വേലയെ രാജ്യത്തിന് ദേശീയ സുരക്ഷാ ഭീഷണിയായി പ്രഖ്യാപിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡൻ്റ് ബരാക് ഒബാമ ഒപ്പുവച്ചു.

2017 - ഗോസോയിലെ മാൽട്ടീസ് ദ്വീപിലെ ഒരു പ്രകൃതിദത്തമായ ആർച്ച് അസൂർ വിൻഡോ, കൊടുങ്കാറ്റിൽപ്പെട്ട് തകർന്നു.

2020 - ഉയർന്ന സ്ത്രീഹത്യയിൽ പ്രതിഷേധിച്ച് മെക്സിക്കോയിൽ ഒരു ദേശീയ ഏകദിന സ്ത്രീ പണിമുടക്ക് നടന്നു.

2021 -  ബ്രസീലിൽ ഏറ്റവും ഉയർന്ന പ്രതിദിന COVID-19 മരണസംഖ്യ രേഖപ്പെടുത്തി, മൊത്തം 168,370 മരണങ്ങൾ.

2022 -  യൂൻ സുക് യോൾ ദക്ഷിണ കൊറിയയുടെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.

 2022 -  പ്രകൃതിശാസ്ത്രജ്ഞനായ ചാൾസ് ഡാർവിൻ്റെ മോഷ്ടിക്കപ്പെട്ട നോട്ട്ബുക്കുകൾ  കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്ന് 22 വർഷത്തിന് ശേഷം ദുരൂഹമായി കണ്ടെത്തി.
*************
ഇന്ന്‍ , 
തിരുവിതാംകൂറിന്റെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിൽ എത്തിച്ചേരുകയും (1802-1809) അതേ വേഗതയിൽ അത് നിരാകരിച്ച് ജനങ്ങൾക്ക് വേണ്ടി ബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ചെയ്ത വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി ദളവയേയും (1765 മേയ് 6 -1809 മാർച്ച് 9),

അരനൂറ്റാണ്ടിലേറെ ഫോക്ലോർ രംഗത്ത് ശേഖരണം, പഠനം, ഗവേഷണം, പ്രസിദ്ധീകരണം എന്നീ മേഖലയിൽ പ്രവർത്തിക്കുകയും  നാടൻപാട്ടുകളും, തോറ്റം പാട്ടുകളും ശേഖരിക്കുകയും തെയ്യത്തെക്കുറിച്ച് പഠനങ്ങൾ നടത്തുകയും ചെയ്തിരുന്ന മുൻ  കേരള ഫോക്‌ലോർ അക്കാദമി  ചെയർമാനും കൂടി ആയിരുന്ന കേരളത്തിലെ പ്രമുഖ നാടോടിവിജ്ഞാനീയ 
പണ്ഡിതൻ  മീത്തലെ വട്ടപ്പറമ്പത്ത് വിഷ്ണു നമ്പൂതിരി എന്ന ഡോ. എം.വി. വിഷ്ണു നമ്പൂതിരിയേയും  (25 ഒക്ടോബർ 1939 - 2019 മാർച്ച് 9),

marcUntitled44

മതം ശാസ്ത്രം പൌരോഹിത്യം തുടങ്ങിയ വിഷയങ്ങളെ പറ്റി യുക്തിവാദി, മിതവാദി തുടങ്ങിയ ആനുകാലികങ്ങളില്‍  കുസുമം എന്ന തൂലിക നാമത്തില്‍ കവിതകളും ലേഖനങ്ങളും എഴുതുകയും മഹദ് വ്യക്തികളെ പറ്റി അനുസ്മരണങ്ങൾ,  ഒമർ ഖയാംമിന്റെ റുബിയാത്തിന്റെ പരിഭാഷ എന്നിവ രചിക്കുകയും ചെയ്ത  യുക്തിവാദിയും, ശസ്ത്രക്രീയ വിദഗ്ദ്ധനും, തൃശൂരിൽ ധർമ്മോദയം കമ്പനിയുടെയും പബ്ലിക്ക് ലൈബ്രറ റിയുടെയും ചെയർമാനും എതിർക്കുന്നവർക്കു പോലും അറിവിന്റെയും നവ ചിന്തയുടെയും തേൻ തുള്ളികൾ നൽകുക എന്ന ലക്ഷ്യത്തോടെ കുസുമം എന്ന തൂലിക നാമം സ്വീകരിച്ച പാണേങ്ങാടൻ  പാവുണ്ണി ആൻറണി എന്ന ഡോ പി പി ആൻറ്റണിയെയും (1889 ജൂലൈ 15-1955 മാർച്ച് 9 ),

ആകാശവാണിസ്‌റ്റേഷൻ ഡയറക്‌ടറും    കേരള ലളിതകലാ അക്കാദമി ചെയര്‍മാനും ചിത്രകല നിരൂപകനും ,ജീവചരിത്രകാരനും ഉപന്യാസകാരനും ആയിരുന്ന   ഇ.എം.ജെ.   വെണ്ണിയൂരിനെയും (മെയ്‌ 2, 1927 - മാര്‍ച്ച്‌ 9 , 1982 ),

1961ൽ കാൽപ്പാടുകൾ എന്ന ചിത്രത്തിലെ 'ജാതിഭേദം മതദ്വേഷം..' എന്നു തുടങ്ങുന്ന ഗാനം  കെ.ജെ. യേശുദാസിനെ കൊണ്ട് പാടിപ്പിച്ച് പിന്നണി ഗാനരംഗത്ത് അവതരിപ്പിച്ച പ്രശസ്ത .ചലച്ചിത്ര സംഗീത സം‌വിധായകൻ മനമധുരൈ ബാലകൃഷ്ണൻ ശ്രീനിവാസൻ എന്ന എം ബി  ശ്രീനിവാസനേയും (1925 സെപ്റ്റംബർ 19-1988 മാർച്ച് 9 ),

viUntitled44

ബോളിവുഡിന്റെആദ്യത്തെ സ്വപ്ന സുന്ദരിയായി വിശേഷിക്കപ്പെടുന്ന വ്യക്തിയും, ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഏറ്റവും ഉയർന്ന ബഹുമതിയായ ദാദാ സാഹിബ് അവാർഡ് ആദ്യം ലഭിച്ചവരും ,  1933ൽ പുറത്തിറങ്ങിയ കർമ എന്ന സിനിമയില്‍  ഇന്ത്യയിൽ ആദ്യമായി നാലു മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന മുഴുനീള ചുംബനരംഗത്ത്  യഥാര്‍ത്ഥ ജീവിതത്തിലെ ഭര്‍ത്താവായ ഹിമാന്ശു റായ് യോടൊപ്പം  അഭിനയിച്ച്  കോളിളക്കം സൃഷ്ടിച്ച  ദേവിക റാണി ചൗധരിയെയും (30 March 1908 – 9 March 1994),

 അതിഹ്രസ്വമായ സാധാരണജീവിതത്തിൽ പ്രകടിപ്പിച്ച പുണ്യധീരത (heroic virtue) കാരണം , കത്തോലിക്കാസഭയിലെ വിശുദ്ധപദവിയിലേക്കുയർത്തപ്പെട്ട ഇറ്റലിസ്വദേശിയായ  ഡൊമിനിക് സാവിയോയെയും ( ഏപ്രിൽ 2, 1842 – മാർച്ച് 9, 1857),

 ഫുൾജെൻസിയോ ബാറ്റിസ്റ്റസർക്കാരിനെ പുറത്താക്കാൻ ഫിഡൽ കാസ്‌ട്രോയുടെ നേതൃത്വത്തിൽ നടന്ന ആദ്യശ്രമത്തിൽ കൂടെയുണ്ടായിരുന്ന രണ്ടു വനിതാ നേതാക്കളിൽ ഒരാളായിരുന്ന ക്യൂബൻ വിപ്ലവ നായിക മെൽബ ഹെർണാണ്ടസിനെയും  (28 ജൂലൈ 1921 – 9 മാർച്ച് 2014),

മോക്കിംഗ് ബേർഡ് വിഷ് മി ലക്ക്", "ലവ് ഈസ് എ ഡോഗ് ഫ്രം ഹെൽ" എന്നീ കൃതികളിലൂടെ പ്രശസ്തനായ കവിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായ ചാൾസ് ബുക്കോവ്സ്കിയേയും (1920 ഓഗസ്റ്റ് 16- മാർച്ച് 9,  1994) ,

ഒറ്റയ്ക്ക് പായ്ക്കപ്പലിൽ, അറ്റ്‌ലാന്റിക് മുറിച്ചുകടന്ന വനിതയും' ഡ്രോപ്ഡ് ' എന്ന യൂറോപ്പിലെ ജനപ്രിയ റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെടുകയും ചെയ്ത, അറ്റ്ലാന്റിക്കിന്റെ പ്രതിശ്രുതവധു എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്ന  ഫ്ലോറെൻസ് അർതോയേയും  (28 ഒക്ടോബർ 1957-2015 മാർച്ച്, 9).

2015 മാർച്ചിൽ അർജന്റീനയിലെ ബ്യൂനസ് ഐറിസിൽ നടന്ന റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ ഹെലികോപ്ടറുകൾ ആകാശത്തു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ ഫ്രഞ്ച് ബോക്സർ താരവും 2008 ഒളിമ്പിക്സിൽ ബോക്സിങ്ങിൽ വെങ്കല മെഡൽ ജേതാവുകൂടി ആയിരുന്ന  അലെക്സിസ് വാസ്റ്റിൻ നേയും  (1986 നവംബർ 17- 2015 മാർച്ച് 10)

പതിനഞ്ചു വയസുള്ളപ്പോൾ ലോറെ മനോദു എന്ന ഒളിപിക് താരത്തെ തോൽപ്പിക്കുകയും 
നിരവധി അന്തർദേശീയ നീന്തൽ മത്സരങ്ങളിൽ വിജയക്കൊടി പാറിക്കുകയും പിന്നീടു ഫ്രാൻസിലെ സെലിബ്രിറ്റി കായികതാരമായി ഉയരുകയും ചെയ്ത കമീൽ മുഫാത്ത് (28 ഒക്ടോബർ 1989 -2015 മാർച്ച് 9 ), 

mmUntitled44

1860 നവംബർ 11ന് ഇന്ത്യയിലെത്തി 1870ൽ മിലിട്ടറി സേനയുടെ നേതാവായി. 1882ൽ 
1893-ൽ മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും 1895ൽ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ എന്ന ബഹുമതിനല്കി ബ്രിട്ടീഷ് രാജ്ഞി ആദരിക്കുകയും മുല്ലപ്പെരിയാർ ഡാം നിർമ്മാണത്തിന് ചീഫ് എഞ്ചിനീയറായി ചുമതല ഏൽക്കുകയും 
1895ൽ മുല്ലപ്പെരിയാർ ഡാം നിർമ്മാണം പൂർത്തിയാക്കുകയും ചെയ്ത ബ്രിട്ടണിൽ നിന്നുള്ള  പ്രശസ്തനായ എഞ്ചിനീയറും ക്യാപ്റ്റനുമായിരുന്ന  ജോൺ പെന്നിക്വിക്ക് നേയും ( നവംബർ 15, 1841-1911 മാർച്ച്‌ 9),

ശ്രീമൂലം പ്രജാസഭയിൽ അംഗം, കേരള കൗമുദിയിലെ ആദ്യത്തെ പത്രാധിപർ, മെഴുവേലിയിലെ ആനന്ദഭൂതേശ്വരം ക്ഷേത്രത്തിന്റേയും പദ്മനാഭോദയം ഇംഗ്ളീഷ് സ്കൂളിന്റെയും സ്ഥാപകൻ, ദീർഘകാലം എസ്.എൻ.ഡി.പി യോഗം ഡയറക്‌‌‌ടർ ഉപാദ്ധ്യക്ഷൻ, അധഃകൃത സമുദായ സമുദ്ധാരണം  ജീവിതവ്രതമാക്കിയ വ്യക്തി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിരുന്ന തിരുവിതാംകൂറിലെ പ്രമുഖസാമൂഹ്യനായകനും കവിയും 'സരസകവി' എന്ന പേരിൽ പ്രസിദ്ധനായിരുന്ന മൂലൂർ എസ്. പത്മനാഭപ്പണിക്കരേയും 
(കൊല്ലവർഷം: കുംഭം 27, 1044, മീനം 09, 1106)

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പുന്നപ്ര-വയലാർ സമരത്തിന്റെയും ഗതിവിഗതികൾ നിയന്ത്രിക്കുകയും, പിൽക്കാലത്ത് എസ്.എ. ഡാങ്കെയുടെ എ.ഐ.സി.പി., മൊഹത് സെന്നിന്റെ യു.സി.പി.ഐ. തുടങ്ങിയ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ നേതൃത്വം നൽകുകയും ചെയ്ത ഒരു പഴയകാല കമ്യൂണിസ്റ്റ് നേതാവായ  ടി.കെ. വർഗീസ് വൈദ്യനെയും (1914 മാർച്ച് 9 - 1989 ഓഗസ്റ്റ് 10),

സീറോമലബാർ കത്തോലിക്കാസഭയുടെ ആരാധാനാക്രമം ചിട്ടപ്പെടുത്താൻ നിയോഗിക്കപ്പെട്ട ലിറ്റർജിക്കൽ കമ്മീഷന്റെ അദ്ധ്യക്ഷനും ,താമരശ്ശേരി രൂപതയുടെ ആദ്യ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയെയും  (1929, മാർച്ച് 9 - 1994, ജൂൺ 11)

mmaUntitled44

1961 ഏപ്രിൽ 12ന് വോസ്റ്റോക് 3കെഎ-2 എന്ന ബഹിരാകാശ വാഹനത്തിൽ ബഹിരാകാശത്തെത്തി ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനും പ്രപഞ്ചത്തിന്റെ കൊളംബസ് എന്നും അറിയപ്പെടുന്ന വ്യക്തിയും  1968 മാർച്ച് 27ന് ഒരു പരിശീലനപ്പറക്കലിനിടെ മോസ്കോയ്ക്കടുത്തുവച്ച് മിഗ് ‌15 വിമാനം തകർന്നുണ്ടായ അപകടത്തിൽ അന്തരിക്കുകയും ചെയ്ത സോവിയറ്റ് ബഹിരാകാശസഞ്ചാരിയാണ് 
യൂറി ഗഗാറിൻ എന്ന  യൂറി അലക്സെയ്‌വിച് ഗഗാറിനേയും (1934 മാർച്ച്, 1934 - 1968 മാർച്ച് 27),

സ്വാതന്ത്ര്യനായകൻ മുജിബുർ റഹ്മാന്റെ അടുത്ത അനുയായിയും ബംഗ്ലാദേശ് മുൻ പ്രസിഡന്റ്റും ആയിരുന്ന  മുഹമ്മദ് സില്ലുർ റഹ്മാനെയും  ( 9 മാർച്ച് 1929 – 20 മാർച്ച് 2013),

കൗമാര പ്രായത്തിൽ‌തന്നെ ചെസിലെ പ്രാവീണ്യം‌കൊണ്ട് പ്രശസ്തനാകുകയും  1972ൽ റഷ്യക്കാരനായ ബോറിസ് സ്പാസ്ക്കിയെ തോല്പിച്ച്  ഔദ്യോഗിക ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടിയ  ചെസ്ഗ്രാൻഡ്മാസ്റ്റര്‍  റോബർട്ട് ജെയിംസ് "ബോബി" ഫിഷറിനെയും  (മാർച്ച് 9, 1943 - ജനുവരി 17, 2008)

കത്തോലിക്കാസഭയിലെ യുവാക്കളുടെ മധ്യസ്ഥനായ വിശുദ്ധ അലോഷ്യസ് ഗോൺസാഗായേയും ( മാർച്ച് 9, 1568 -1591 ജൂൺ 21 -പ്രായം 23) സ്മരിക്കുന്നു.!!!

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment