ഇന്ന് മെയ് 23; ദേശീയ ലക്കി പെന്നി ദിനം ! റഷീന്‍ റഹ്‌മാന്റേയും ശ്രീനാഥ് രാജേന്ദ്രന്റേയും ജന്മദിനം: ബെല്‍ജിയം സേവാന എയര്‍ലൈന്‍സ് രൂപീകരിച്ചതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

ബുദ്ധമതത്തിൻ്റെ സ്ഥാപകനായ ഗൗതമ ബുദ്ധൻ്റെ ജനനത്തെ ആഘോഷിക്കുന്ന ബുദ്ധ പൂർണിമ, ലോകമെമ്പാടുമുള്ള ബുദ്ധമതക്കാർ ആചരിക്കുന്ന ഒരു വിശുദ്ധ ഉത്സവമാണ്. ഹിന്ദു ചാന്ദ്ര കലണ്ടറിലെ വൈശാഖ മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് പാരമ്പര്യമായി ഇത് ആഘോഷിക്കുന്നത്.

New Update
may Untitled.b.jpg

🌅ജ്യോതിർഗ്ഗമയ🌅

1199 എടവം 9.
വിശാഖം / പൗർണ്ണമി
2024 മെയ് 23, വ്യാഴം

ഇന്ന്;

* ബുദ്ധ പൂർണിമ  !

[ബുദ്ധമതത്തിൻ്റെ സ്ഥാപകനായ ഗൗതമ ബുദ്ധൻ്റെ ജനനത്തെ ആഘോഷിക്കുന്ന ബുദ്ധ പൂർണിമ, ലോകമെമ്പാടുമുള്ള ബുദ്ധമതക്കാർ ആചരിക്കുന്ന ഒരു വിശുദ്ധ ഉത്സവമാണ്. ഹിന്ദു ചാന്ദ്ര കലണ്ടറിലെ വൈശാഖ മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് പാരമ്പര്യമായി ഇത് ആഘോഷിക്കുന്നത്. ഈ വർഷം ബുദ്ധ പൂർണിമ 2024 മെയ് 23 വ്യാഴാഴ്ചയാണ്. ബിസി 623-ൽ  ഇന്നത്തെ നേപ്പാളിലെ ലുംബിനിയിൽ ആയിരുന്നു സിദ്ധാർത്ഥ ഗൗതമ രാജകുമാരന്റെ ജന്മം ]

Advertisment

rahman Untitled.b.jpg

* ഒബ്‌സ്റ്റട്രിക് ഫിസ്റ്റുല അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം!

[ International Day to End Obstetric Fistula ; ഒബ്‌സ്റ്റെട്രിക് ഫിസ്റ്റുല എന്നത് ജനന കനാലിനും മൂത്രാശയത്തിനും മലാശയത്തിനും ഇടയിലുള്ള ഒരു ദ്വാരമാണ്, ഇത് സമയബന്ധിതമായ ഉയർന്ന നിലവാരമുള്ള വൈദ്യചികിത്സ ലഭിക്കാതെ നീണ്ടുനിൽക്കുന്നതും തടസ്സപ്പെട്ടതുമായ പ്രസവം മൂലമാണ്.  ഇത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും മൂത്രമോ മലമോ രണ്ടും കൂടിയോ ചോരുന്നു, കൂടാതെ പലപ്പോഴും വിട്ടുമാറാത്ത മെഡിക്കൽ പ്രശ്നങ്ങൾ, വിഷാദം, സാമൂഹിക ഒറ്റപ്പെടൽ, ദാരിദ്ര്യം എന്നിവയിലേക്ക് നയിക്കുന്നു.  ഫിസ്റ്റുല ഉൾപ്പെടുന്ന ഗർഭധാരണങ്ങളിൽ തൊണ്ണൂറു ശതമാനവും മരണത്തിൽ അവസാനിക്കുന്നു.]

*ലോക ആമ ദിനം !
 
[World turtle day;ആമകളുടെ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കാൻ അവർക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും മെയ് 23 ന് ലോക ആമ ദിനം ആചരിക്കുന്നു.]

rtrUntitled.b.jpg

* USA;

* ദേശീയ ലക്കി പെന്നി ദിനം !

[National Lucky Penny Day
മെയ് 23-ന്, ദേശീയ ലക്കി പെന്നി ദിനം ദിവസം മുഴുവൻ നിങ്ങൾക്ക് ഭാഗ്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രീൻവില്ലെ പബ്ലിക് ലൈബ്രറിക്ക് ഈ ദിനം മറ്റൊരു പ്രത്യേക ദിനം കൂടിയുണ്ട്, നിങ്ങൾക്ക് പണം നൽകാം!  ലക്കി പെന്നി ഡേ എന്നാണ് ഇതിൻ്റെ പേര്.  ബ്രാഡ്‌ഫോർഡ് നാഷണൽ ബാങ്ക് ഈ ദിവസം സ്‌പോൺസർ ചെയ്യുന്നുണ്ടെന്നും 12 പ്രത്യേക പെന്നികൾ ലൈബ്രറിയിലുടനീളം ഒളിപ്പിച്ചു വെക്കും. അത് കണ്ടുപിടിക്കുന്നർക്ക് ഭാഗ്യനാണയം സ്വന്തം]

 * ദേശീയ ടൈറ്റിൽ ട്രാക്ക് ദിനം !

National Title Track Day ; സംഗീത ആൽബങ്ങൾ പൊടി തട്ടിയെടുക്കാനും തകർക്കാനുമുള്ള ഒരു ദിവസമാണ്, ആർട്ടിസ്റ്റുകൾ അത് മെനഞ്ഞെടുത്തു, ലേബലിൽ തന്നെ ഏറ്റവും മികച്ച ശേഖരണ സംഗീതം സ്ഥാപിച്ചു.  ടൈറ്റിൽ ട്രാക്കുകൾ, ലളിതമായി പറഞ്ഞാൽ, ആൽബത്തിൻ്റെ പേര് തന്നെ പങ്കിടുന്ന ഒരു ആൽബത്തിലെ ഗാനമാണ്..]

bhama Untitled.b.jpg

*ചാർഡോണേ ദിനം! 

[ Chardonnay Day ; ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട വൈറ്റ് വൈനുകളിലൊന്നായ ചാർഡോണേ ദിനം സജീവമായ ആഘോഷമാണ്. യുഎസ് മെമ്മോറിയൽ ദിനത്തിന് മുമ്പുള്ള വ്യാഴാഴ്ചയാണ് ഈ ആഘോഷം.]

*ദേശീയ ടാഫി  ദിനം !

നിങ്ങളുടെ രുചി മുകുളങ്ങളെ ആകർഷിക്കുന്ന പഞ്ചസാരയുടെയും സ്വാദിൻ്റെയും മനോഹരമായ മിശ്രിതമായ ചവച്ച പലഹാരങ്ങളുടെ മധുരമായ ആനന്ദം ആസ്വദിക്കൂ.

* ജർമ്മനി : ഭരണഘടന ദിനം !
* ജമയിക്ക: തൊഴിലാളി ദിനം !
* മെക്സിക്കൊ: വിദ്യാർത്ഥി  ദിനം!
* അരോമാനിയൻ ദേശീയ ദിനം !

      ഇന്നത്തെ മൊഴിമുത്തുകൾ
      ************

tony Untitled.b.jpg
''വേതാളങ്ങളോടു പൊരുതുന്നവൻ താൻ തന്നെ ഒരു വേതാളമായിപ്പോകാതിരിക്കാനും ശ്രദ്ധിക്കണം. പാതാളത്തിലേക്ക് ദീർഘനേരം ഉറ്റുനോക്കിക്കൊണ്ടിരുന്നാൽ പാതാളം പിന്നെ നിങ്ങളെ നോക്കാനും തുടങ്ങും.''

'' നിങ്ങളുടെ സ്നേഹിതൻ നിങ്ങളോടൊരു ദുഷ്ടത ചെയ്താൽ അവനോടു പറയൂ, നീ എന്നോടു ചെയ്തതു ഞാൻ പൊറുത്തിരിക്കുന്നു; പക്ഷേ നീ നിന്നോടു തന്നെ ചെയ്തതു ഞാനെങ്ങനെ പൊറുക്കാൻ?''

''ഏതു പുരുഷനും സ്വന്തം അമ്മയിൽ നിന്നു കിട്ടിയ ഒരു സ്ത്രീബിംബം ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ട്; അതു നിശ്ചയിക്കും, സ്ത്രീകളോടുള്ള അയാളുടെ മനോഭാവമെന്തെന്ന്: അതു മാന്യതയോ, അവജ്ഞയോ, ഉദാസീനതയോയെന്ന്.''

.        [   - ഫ്രീഡ്റിക്ക് നീച്ച  ]
.     ********* 

krishnakumar Untitled.b.jpg

തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ നായക ഉപനായക വേഷങ്ങൾ ചെയ്തിട്ടുള്ള, എൺപതുകളിൽ മലയാള സിനിമയിലെ തിരക്കുള്ള സൂപ്പർതാരങ്ങളിൽ ഒരാളും  
ആറടി രണ്ടിഞ്ച് ഉയരമുള്ള യുവ നടനായിരുന്ന റഹ്‌മാൻ എന്ന റഷീൻ റഹ്‌മാന്റേയും (1967),

വാണിജ്യപരമായി മികച്ച വിജയം നേടിയ, ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'സെക്കന്‍ഡ്‌ഷോ' എന്ന ആദ്യ ചിത്രം,  2014ല്‍ 'കൂതറ', സുകുമാരക്കുറുപ്പ്‌ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രന്റേയും (1983),

മലയാള അഭിനേത്രി രെകിത രാജേന്ദ്രകുറുപ്പ് എന്ന ഭാമയുടെയും (1989),

മലയാളത്തിലെ ഒരു ഉത്തരാധുനിക കവിയും മികച്ച കവിതക്കുള്ള 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുമുള്ള കെ.ആർ. ടോണിയുടേയും (1964),

rereUntitled.b.jpg

നോവലിസ്റ്റും, കഥാകൃത്തും മാനേജ്‌മെന്റ്, സെയില്‍സ് എന്നീ മേഖലകളില്‍ പ്രവർത്തിച്ചിരുന്ന,  ഇപ്പോള്‍ മുംബെയില്‍ ഇന്‍ഫ്‌ളൈറ്റ് സര്‍വീസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന, 'തത്ത്വമസി പുരസ്കാര ജേതാവു'കൂടിയായ സി.പി കൃഷ്ണകുമാറിന്റേയും (1960),

നർത്തകിയും നൃത്ത അദ്ധ്യാപികയും അഭിനേത്രിയുമായ കലാമണ്ഡലം സന്ധ്യ രാമചന്ദ്രന്റെയും (1976),

ദശാബ്ദങ്ങളായി ചെസ്സിൽ നിലനിർത്തിയിരുന്ന സ്ഥാനമാനങ്ങളെ പരിഗണിച്ച് ലോക ചെസ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായ  അനാത്തൊളി യുവ്ജ്നെവിച് കാർപ്പോവിന്റെയും (1951)  ജന്മദിനം !

ഇന്നത്തെ സ്മരണ !!!
*********
പനമ്പിള്ളി ഗോവിന്ദമേനോൻ മ.(1906-1970)
കെ ഈച്ചരൻ മ. (1910-1982)
തൃപ്രയാർ സുകുമാരൻ മ. (2018)
രാഖൽദാസ് വന്ദ്യോപാധ്യായ മ. (1885-1930)
ഭാർഗവി പ്രഭഞ്ജൻ റാവു (1944 - 2008), 
ഗിരൊലാമോ സവനരോള മ. (1452-1498)
ഇബ്‌സൻ  മ.(1828-1906)

anatoly Untitled.b.jpg
ജോൺ റോക്ക് ഫെല്ലർ മ. (1839-1937)
ജോൺ  നാഷ് ജൂനിയർ മ. (1928-2015)

സി കേശവൻ ജ. (1891-1969)
പി.ഗോവിന്ദപിള്ള ജ. (1926- 2012)
പി. പത്മരാജൻ ജ. (1945 -1991)
മൂർക്കോത്ത് കുമാരൻ ജ. (1874-1941)
ഗായത്രീദേവി ജ. (1919 -2009 )
പ്രാൺ നാഥ് ഥാപ്പർ ജ. 1906 - 1975)
ജോൺ ബാർഡീൻ ജ. (1908- 1991)

സ്മരണകൾ !!!
*******
* പ്രധാന ചരമദിനങ്ങൾ!!!

കേരള രാഷ്ട്രീയ ചരിത്രത്തിലെ  അഭിഭാഷകനായി പേരെടുക്കുകയും, ഐക്യകേരളം നിലവിൽ വരുന്നതിനും മുൻപ് കൊച്ചി നാട്ടുരാജ്യത്തിന്റെ ഭരണമേഖലയിൽ തിളങ്ങുകയും ,1949 ല് രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുകയും, 1955 ൽ രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ മുഖ്യമന്ത്രിയായി തിളങ്ങുകയും കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേന്ദ്രമന്ത്രിയും, ബാങ്കുകൾ ദേശസാത്കൃതമാക്കിയതിന്റെ സൂത്രധാരനും ആയിരുന്ന  പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയും ഭരണകർത്താവുമായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോനെയും ' (ഒക്ടോബർ 1, 1906 - മേയ് 23, 1970, 

govindapillai Untitled.b.jpg

ഒന്നാം കേരളാ നിയമസഭയിൽ ചിറ്റൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ്സ് പ്രവർത്തകൻ കെ. ഈച്ചരനെയും (05 ഒക്ടോബർ 1910 - 23 മേയ് 1982), 

 മാടമ്പ് കുഞ്ഞുക്കുട്ടന്‍റെ പ്രസിദ്ധ നോവൽ"ഭ്രഷ്ട് " ചലച്ചിത്രമാക്കിയപ്പോൾ സംവിധാനം നിർവഹിച്ച തൃപ്രയാർ സുകുമാരനേയും ( മെയ് 23,2018 മരണം)

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യയുടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലിൻ്റെ അസോസിയേറ്റ് എന്ന നിലയിൽ ഗണ്യമായ പ്രശസ്തി നേടിയ പ്രശസ്ത പുരാവസ്തു ഗവേഷകനും ചരിത്രകാരനുമായ രാഖൽദാസ് വന്ദ്യോപാധ്യായയേയും  (12 ഏപ്രിൽ 1885 - 23 മെയ് 1930) 

തെലുങ്ക് സാഹിത്യത്തിലെ ഒരു പ്രമുഖ വിവർത്തകയും എഴുത്തുകാരിയും നാടകകൃത്ത് ഗിരീഷ് കർണാടിൻ്റെ വിവിധ കൃതികൾ വിവർത്തനം ചെയ്യുന്നതിൽ  സജീവമായി ഏർപ്പെട്ടിരുന്ന, ഇരുപതാം നൂറ്റാണ്ടിലെ വനിതാ എഴുത്തുകാരുടെ നൂറ് ചെറുകഥകളുടെ സമാഹാരമായ നൂറെല്ല പാന്തയാണ് എന്ന   ഏറ്റവും പ്രശസ്തമായ കൃതി ഉൾപ്പടെ നിരവധി കൃതികളുടെ രചയിതാവും പിഎസ് തെലുങ്ക് യൂണിവേഴ്സിറ്റി അവാർഡ് (1999), സഖ്യ സാഹിതി അവാർഡ് (2000), ഗൃഹലക്ഷ്മി അവാർഡ് (2001) എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്ത ഭാർഗവി പ്രഭഞ്ജൻ റാവുവിനേയും  (14 ഓഗസ്റ്റ് 1944 - 23 മെയ് 2008),  

padmarajan Untitled.b.jpg

മത, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ നിലവിലിരുന്ന അഴിമതിയുടേയും, ദരിദ്രജനങ്ങളെ ചൂഷണം ചെയ്തുകൊണ്ടുള്ള ഉപരി വർഗ്ഗത്തിന്റെ ഭോഗലോലുപതയുടേയും നിശിതവിമർശകനായിരുന്ന, ഇറ്റലിയിൽ ജീവിച്ചിരുന്ന ഒരു ഡോമിനിക്കൻ സന്യാസിയും, മതപ്രഭാഷകനും, പരിഷ്കർത്താവുമായിരുന്ന ഗിരൊലാമോ സവനരോളയെയും (1452 സെപ്തംബർ 21- 1498 മേയ് 23),

കാറ്റ്ലിൻ (കാറ്റിലിന),) ബ്രാന്റ് (Brand),(1867) പീർ ഗിന്റ് (Peer Gynt), എമ്പെറർ ആന്റ് ഗലീലിയൻ, എ ഡോൾസ് ഹൌസ്, ഗോസ്റ്റ്സ് , ആൻ എനെമി ഓഫ് ദ് പീപ്പിൾ ,ദ് വൈൽഡ് ഡക്ക് തുടങ്ങിയ നാടകങ്ങള്‍  എഴുതിയ "ആധുനിക നാടകത്തിന്റെ പിതാവ്" എന്ന് അറിയപ്പെടുന്ന നോർവീജിയൻ നാടകകൃത്തായ  ഹെൻറിൿ ജൊഹാൻ ഇബ്‌സൻ എന്ന ഇബ്സനെയും  (മാർച്ച് 20, 1828 – മെയ് 23, 1906),

സ്റ്റാൻഡാർഡ് ഓയിൽ കമ്പനിയുടെ സ്ഥാപകനും, പെട്രോളിയം വ്യവസായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരികയും റോക്ക് ഫെല്ലർ ഫൌണ്ടേഷൻ മുഖാന്തരം പരോപകാര തൽപ്പരതക്ക് പുതിയ മാനങ്ങൾ സൃഷ്ടിക്കയും ചെയ്ത ജോൺ ഡേവിസൺ റോക്ക് ഫെല്ലർ സീനിയറിനെയും (ജൂലൈ 8, 1839 – മെയ് 23, 1937) ,

panambilli Untitled.b.jpg

ഗേയിം തിയറി, ഡിഫറൻഷ്യൽ ജ്യോമറ്ററി, പാർഷ്യൽ ഡിഫറൻഷ്യൽ ഇക്വേഷൻ മുതലായ വിഷയങ്ങളിൽ സ്വന്തമായ പല മൌലീക സിദ്ധാന്തങ്ങളും രൂപികരിച്ച നോബൽ പുരസ്കാര ജേതാവായ
അമേരിക്കൻ കണക്ക് ശാസ്ത്രജ്ഞൻ ജോൺ ഫോർബ്സ് നാഷ് ജൂനിയറിനെയും (ജൂൺ 13, 1928 – മെയ് 23, 2015) ,

* പ്രധാന ജന്മദിനങ്ങൾ!!!

1951 മുതൽ 1952 വരെ തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയും, കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളിൽ പ്രമുഖനും, എസ്.എൻ.ഡി.പി. യോഗം സെക്രട്ടറിയും,  നിവർത്തന പ്രക്ഷോഭണത്തിന്റെ നേതൃത്വം വഹിച്ച സി കേശവനെയും (1891 മെയ് 23-1969 ജൂലൈ 7)

മാർക്സിസ്റ്റ്‌ സൈദ്ധാന്തികൻ, ചിന്തകൻ, ഗ്രന്ഥകാരൻ,പത്രാധിപർ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനായ പി.ജി. എന്ന പി.ഗോവിന്ദപിള്ളയെയും (മെയ് 23 1926- നവംബർ 22 2012).

ഒരിടത്തൊരു ഫയൽവാൻ , അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ , നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ , തൂവാനത്തുമ്പികൾ , മൂന്നാം പക്കം,  ഞാൻ ഗന്ധർവ്വൻ , തുടങ്ങി ഒരു പിടി നല്ല ചിത്രങ്ങൾ നമ്മൾക്ക്  സമ്മാനിച്ച് അകാലത്തിൽ നമ്മളെ വിട്ടുപിരിഞ്ഞ മലയാള ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും, സാഹിത്യകാരനും  ആയിരുന്ന  പി. പത്മരാജനെയും (മേയ് 23, 1945 – ജനുവരി 24, 1991),

triprayar Untitled.b.jpg

ലളിതവും പ്രസന്നവുമായ ഗദ്യശൈലി മലയാളത്തിൽ അവതരിപ്പിച്ച ആദ്യകാല ചെറുകഥാകൃത്തുകളിലൊരാളും എഴുത്തുകാരൻ, അധ്യാപകൻ, സാംസ്കാരിക നായകൻ എന്നീ നിലകളിൽ പ്രസിദ്ധനും മലബാർ പ്രദേശത്ത് ശ്രീനാരായണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ അർപ്പണ ബോധത്തോടെ പ്രവർത്തിക്കുകയും ചെയ്ത, തലശ്ശേരിയിൽ നിന്നുള്ള ഒരു എഴുത്തുകാരനും സാമൂഹിക പരിഷ്കർത്താവും കൂടിയായിരുന്ന മൂർക്കോത്ത് കുമാരനേയും (1874-1941),

ലോകത്തിലെ ഏറ്റവും സുന്ദരികളായ പത്തു സ്ത്രീകളിലൊരാളായി 'വോഗ്‌' എന്ന വിഖ്യാത ഫാഷൻ മാസിക ഒരിക്കൽ  തിരഞ്ഞെടുത്ത ജയ്പൂർ രാജ്യത്തിൻറെ മൂന്നാമത്തെ മഹാറാണിയും ഇന്ത്യ റിപ്പബ്ലിക്കായശേഷം സ്വതന്ത്രാ പാർട്ടിയുടെ പ്രതിനിധിയെന്നനിലയിൽ മൂന്നുതവണ രാജസ്ഥാനിലെ ജയപുരിൽ‍ നിന്നുള്ള ലോക്സഭാംഗവുമായിരുന്നു രാജമാത എന്ന് വിളിച്ചിരുന്ന ഗായത്രീദേവിയെയും (1919 മെയ് 23 -2009 ജൂലൈ 29),

ഇന്ത്യൻ ആർമിയുടെ നാലാമത്തെ കരസേനാ മേധാവി. രണ്ടാം ലോകമഹായുദ്ധത്തിലും ഇന്ത്യ-ചൈന യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തു. ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറിൽ  ജനിച്ച പ്രാൺ നാഥ് ഥാപ്പറിനെയും ജ. 23 മെയ് 1906 - 23 ജൂൺ 1975),

ചരിത്രം മാറ്റിമറിച്ച കമ്പ്യൂട്ടറുകളുടെ പ്രധാന ഭാഗങ്ങളായ മൈക്രോപ്രൊസസറുകൾ,  മെമ്മറി , സെർക്യൂട്ടുകൾ ഇവയുടെ  അടിസ്ഥാന നിർമ്മാണഘടകമായ    ട്രാൻസിസ്റ്റർ  എന്ന കണ്ടുപിടുത്തത്തിന് പിന്നിലുള്ള ശാസ്ത്രജ്ഞരിലൊരാളായ  ജോൺ ബാർഡീ നിനെയും (മേയ് 23, 1908 – ജനുവരി 30, 1991),ഓർമ്മിക്കുന്നു

 ചരിത്രത്തിൽ ഇന്ന് !!!

pran Untitled.b.jpg
********

1420 മെയ് 23 - ഓസ്ട്രിയയിൽ നിന്നും സിറിയയിൽ നിന്നും ജൂതന്മാരെ പുറത്താക്കി.

1430 -  നൂറുവർഷത്തെ യുദ്ധത്തിലെ ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തി, ജോവാൻ ഓഫ് ആർക്ക് ബുർഗുണ്ടിക്കാരുടെ പിടിയിലകപ്പെട്ടു.

1533 - ഇംഗ്ലണ്ടിലെ ഹെൻ‌റി എട്ടാമൻ രാജാവും അരാഗോണിലെ കാതറീനുമായുള്ള വിവാഹം അസാധുവായി പ്രഖ്യാപിക്കപ്പെട്ടു.

1568 - നെതർലൻഡ്സ് സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1618 -  പ്രാഗിൻ്റെ രണ്ടാം പ്രതിരോധം നടന്നു, ഇത് മുപ്പത് വർഷത്തെ യുദ്ധത്തിലേക്ക് നയിച്ച ഒരു സുപ്രധാന സംഭവമായിരുന്നു. 

rtrytrUntitled.b.jpg

23 മെയ് 1788 - സൗത്ത് കരോലിന എട്ടാമത്തെ സംസ്ഥാനമായി യുഎസ് ഭരണഘടനയിൽ ഉൾപ്പെടുത്തി.
23 മേയ് 1805 - ഗവർണർ ജനറൽ ലോർഡ് വെല്ലെഡ്‌ഗെലി ഡൽഹിയിലെ മുഗൾ ചക്രവർത്തിക്ക് സ്ഥിരം വ്യവസ്ഥകൾ ഏർപ്പെടുത്തി.

1844 - മാനവരാശി ഇപ്പോൾ ഒരു നവയുഗത്തിന്‍റെ പൂമൂഖത്ത് എത്തി നില്‍ക്കുകയാണെന്നും ദൗത്യം, ലോകത്തെ സര്‍വ്വമതങ്ങളും വാഗ്ദാനം ചെയ്തിട്ടുള്ള സമാധാനവും നീതിയും പ്രദാനം ചെയ്യുന്ന ഒരു യുഗത്തിന്‍റെ അവതാര പുരുഷനാണ്‌ താനെന്നും 'ബാബിസം' അവതരിപ്പിച്ചു കൊണ്ട്‌  ബാബ് പ്രഖ്യാപിച്ചു.

1879 മെയ് 23 - യോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ആദ്യമായി അമേരിക്കയിൽ വെറ്ററിനറി സ്കൂൾ സ്ഥാപിച്ചു.

1901 മെയ് 23 - ഫിലിപ്പിനോ വിമത നേതാവ് എമിലിയോ അഗ്വിനൽഡോയെ അമേരിക്കൻ സൈന്യം പിടികൂടി.
1915 മെയ് 23 - ഒന്നാം ലോകമഹായുദ്ധസമയത്ത് ഇറ്റലി ഓസ്ട്രിയ, ഹംഗറി, ജർമ്മനി എന്നിവയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.

pkUntitled.b.jpg

1915 - ഒന്നാം ലോകമഹായുദ്ധം:   ഇറ്റലി സഖ്യകക്ഷികളോട് ചേർന്ന് ഓസ്ട്രിയ-ഹംഗറിക്കെതിരേ യുദ്ധം പ്രഖ്യാപിക്കുന്നു.

1923 - ബെൽജിയം സേവാന എയർലൈൻസ് രൂപീകരിച്ചു.

1939 - 1949 ഓടെ ബ്രിട്ടീഷ് പാർലമെൻ്റിൽ പലസ്തീൻ സ്വതന്ത്രമാക്കാനുള്ള പദ്ധതി തയ്യാറാക്കി.

1984 -  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിതയായി ബചേന്ദ്രി പാൽ.

1929 - സംസാരിക്കുന്ന ആദ്യ മിക്കി മൗസ് ചിത്രം, The Karnival Kid, പുറത്തിറങ്ങി

1995 - ജാവ പ്രോഗ്രാമിംഗ് ഭാഷയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങി.

1998 - നോർത്തേൺ അയർലണ്ടിൽ നടന്ന ഒരു റഫറണ്ടത്തിൽ ഗുഡ് ഫ്രൈഡേ ഉടമ്പടി അംഗീകരിച്ചു , ഏകദേശം 75% വോട്ട് ലഭിച്ചു. 

rtrthgUntitled.b.jpg

2002 - ക്യോട്ടോ പ്രോട്ടോക്കോളിന്റെ "55 പാർട്ടികൾ" എന്ന വ്യവസ്ഥ ഐസ്‌ലാൻഡ് അംഗീകരിച്ചതിന് ശേഷം എത്തി .

2004  - ബംഗ്ലാദേശിൽ, കൊടുങ്കാറ്റിനെ തുടർന്ന് മേഘനാ നദിയിൽ ബോട്ട് മുങ്ങി 250 പേർ മുങ്ങിമരിച്ചു. സിംഗപ്പൂരിൽ കപ്പലപകടത്തിൽ 4000 കാറുകൾ മുങ്ങി.

2006 - അലാസ്കയിലെ സ്ട്രാറ്റോവോൾക്കാനോ മൗണ്ട് ക്ലീവ്ലാൻഡ് പൊട്ടിത്തെറിച്ചു.

2008 - അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) മലേഷ്യയ്ക്ക് മിഡിൽ റോക്ക്‌സും സിംഗപ്പൂരിന് പെദ്ര ബ്രാങ്കയും (Pulau Batu Puteh) നൽകി , ഇരു രാജ്യങ്ങളും തമ്മിലുള്ള 29 വർഷത്തെ പ്രദേശിക തർക്കം അവസാനിപ്പിച്ചു.

2008  - ഇന്ത്യ ഉപരിതലത്തിൽ നിന്ന് ഉപരിതല മിസൈൽ പൃഥ്വി-2 വിജയകരമായി പരീക്ഷിച്ചു.

2013 - സെർച്ച് എഞ്ചിൻ ഗൂഗിൾ അതിൻ്റെ പ്രോജക്റ്റ് ഭവഗ് ഉപയോഗിക്കുന്നതിന് മകാനിയിൽ ശക്തി നേടി.

2013 - വാഷിംഗ്ടണിലെ മൗണ്ട് വെർനണിൽ സ്കാഗിറ്റ് നദിക്ക് മുകളിലൂടെ അന്തർസംസ്ഥാന 5-നെ വഹിക്കുന്ന ഒരു ഫ്രീവേ പാലം തകർന്നു.

rd banarji Untitled.b.jpg

2014 - സിറിയയിൽ യുദ്ധക്കുറ്റങ്ങൾക്കായി അന്താരാഷ്ട്ര ക്രിമിനൽ കോടതി സ്ഥാപിക്കുന്നതിന് റഷ്യയും ചൈനയും ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിൽ വീറ്റോ അധികാരം പ്രയോഗിച്ചു.

2014 - സാന്താ ബാർബറയിലെ കാലിഫോർണിയ സർവകലാശാലയുടെ കാമ്പസിനടുത്തുള്ള കൊലപാതക പരമ്പരയിൽ കുറ്റവാളി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2015 - ടെക്സസ്, ഒക്ലഹോമ, വടക്കൻ മെക്സിക്കോ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിന്റെയും ചുഴലിക്കാറ്റിന്റെയും ഫലമായി കുറഞ്ഞത് 30 പേർ മരിച്ചു .

turtle Untitled.b.jpg

2015 -  ഒരു അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ  ജോൺ ഫോർബ്സ് നാഷ് ജൂനിയർ മരിച്ചു.

2016 - ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖും സിറിയയും നടത്തിയ രണ്ട് ചാവേർ ബോംബാക്രമണങ്ങളിൽ യെമനിലെ ഏഡനിൽ 45 സൈനിക റിക്രൂട്ട്‌മെന്റുകളെങ്കിലും കൊല്ലപ്പെട്ടു .

2016 - ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (ഐഎസ്ആർഒ) ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ബഹിരാകാശ വാഹനമായ RLV-TD വിക്ഷേപിച്ചു.

bhargavi Untitled.b.jpg

2016 - സിറിയയിലെ തീരദേശ നഗരങ്ങളായ ജബ്ലെയിലും ടാർട്ടസിലും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖും സിറിയയും എട്ട് ബോംബിംഗുകൾ നടത്തി . നൂറ്റി എൺപത്തിനാല് പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2017 - മരാവിയിലെ മൗട്ടിന്റെ ആക്രമണത്തെത്തുടർന്ന് ഫിലിപ്പൈൻ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ടെ മിൻഡാനോയിൽ പട്ടാള നിയമം പ്രഖ്യാപിച്ചു .

2021 - വടക്കൻ ഇറ്റലിയിലെ മാഗിയോർ തടാകത്തിന് സമീപം ഒരു പർവതത്തിൽ നിന്ന് കേബിൾ കാർ വീണ് 14 പേർ മരിച്ചു.

2021 - വിമത പത്രപ്രവർത്തകനായ റോമൻ പ്രോട്ടാസെവിച്ചിനെ കസ്റ്റഡിയിലെടുക്കാൻ ബെലാറഷ്യൻ അധികാരികൾ റയാൻഎയർ ഫ്ലൈറ്റ് 4978 നിർബന്ധിതരായി . 

yemen Untitled.b.jpg

2022 - 9 വർഷത്തെ യാഥാസ്ഥിതിക ഭരണം അവസാനിപ്പിച്ച് 2022 ലെ ഓസ്‌ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഓസ്‌ട്രേലിയൻ ലേബർ പാർട്ടിയുടെ ആന്റണി അൽബനീസ് ഓസ്‌ട്രേലിയയുടെ 31-ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു . 

' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ

Advertisment