ഇന്ന് മെയ് 24, കോമണ്‍വെല്‍ത്ത് ദിനം! പിണറായി വിജയന്റേയും എം.വി. ജയരാജന്റെയും ജന്മദിനം: കോഴിക്കോട് ലോക്കല്‍ ലൈബ്രറി അതോറിറ്റി ആരംഭവും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

1819 മെയ് 24 ന് ജനിച്ച ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ ജന്മദിനമാണ് കോമൺവെൽത്ത് ദിനമായി ആചരിക്കുന്നത്, ഒരുകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ കോളനിയായിരുന്ന എല്ലാ രാജ്യങ്ങളും ഇത് ആചരിക്കുന്നു

New Update
may Untitled.4..jpg

       🌅ജ്യോതിർഗ്ഗമയ🌅

1199 എടവം 10,
അനിഴം / പ്രതിപദം
2024 മെയ് 24, വെള്ളി

ഇന്ന്;

* മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനം!
**************
* വിക്ടോറിയ രാജ്ഞിയുടെ ജന്മദിനം! 

Advertisment
  • കോമൺവെൽത്ത് ദിനം!
  • mUntitled.4..jpg
    *************
    1819 മെയ് 24 ന് ജനിച്ച ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ ജന്മദിനമാണ് കോമൺവെൽത്ത് ദിനമായി ആചരിക്കുന്നത്, ഒരുകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ കോളനിയായിരുന്ന എല്ലാ രാജ്യങ്ങളും ഇത് ആചരിക്കുന്നു. ലോകമെമ്പാടും വിവിധ തീയതികളിൽ കോമൺവെൽത്ത് ദിനം ആചരിക്കുന്നു. മാർച്ച് 2 -ാം തിങ്കളാഴ്‌ച, യുണൈറ്റഡ് കിംഗ്‌ഡം, ഓസ്‌ട്രേലിയ, കാനഡ എന്നിവ ഈ ദിനത്തെ അനുസ്മരിക്കുന്നു. മറുവശത്ത്, മെയ് 24ന് ബെലീസ് (മുൻപ് ബ്രിട്ടീഷ് ഹോണ്ടുറാസ് എന്ന് അറിയപ്പെട്ടിരുന്ന രാജ്യം) 
     പോലുള്ള രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും കോമൺവെൽത്ത് ദിനം ആഘോഷിക്കുന്നു.]
  • 'സ്വർണ്ണ വെള്ളിയാഴ്ച' !
    *************
    [ പെന്തക്കോസ്ത് പെരുന്നാളിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയെ ഓർത്തഡോക്സ് സഭ, നാൽപ്പത് വയസ്സിന് മുകളിൽ പ്രായമുള്ള മുടന്തനെ (പ്രവൃത്തികൾ 4: 22) സുഖപ്പെടുത്തിയതിനെ അനുസ്മരിക്കുന്ന സുവർണ്ണ വെള്ളിയാഴയായി ആചരിക്കുന്നു.  വിശുദ്ധ പത്രോസും വിശുദ്ധ യോഹന്നാനും പരിശുദ്ധാത്മാവിൻ്റെ ഇറക്കത്തിനും ശക്തിപ്രാപിച്ചതിനും ശേഷം, വിശുദ്ധ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അപ്പോസ്തലന്മാർ നടത്തിയ ആദ്യത്തെ അത്ഭുതമാണിത്..]
  • tnUntitled.4..jpg

*ലോക സഹോദര ദിനം!

[Brother’s Day ; സഹോദരങ്ങൾ തമ്മിലുള്ള ബന്ധം സ്വാഭാവികമായും വളരെ ശക്തമാണ്.  ഒരുമിച്ച് വളരുക, പ്രശ്‌നങ്ങളിൽ അകപ്പെടുക, ഒരുമിച്ച് കളിക്കുക, പരസ്പരം തമ്മിലുള്ള മത്സരബുദ്ധി. നിങ്ങളുടെ സഹോദരങ്ങൾ നിങ്ങളുടെ ജീവിതത്തെ സമ്പന്നമാക്കിയ വഴികളെക്കുറിച്ച് ചിന്തിക്കേണ്ട ദിവസമാണിന്ന് .]

* ഡോണ്ട് ഫ്രൈ ഡേ! 

[ Don’t Fry Day ; യഥാർത്ഥത്തിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കാനുള്ളതല്ല.  പകരം, ദേശീയ കൗൺസിൽ ഓൺ സ്കിൻ ക്യാൻസർ പ്രിവൻഷൻ്റെ ഒരു സംരംഭമാണ് ദിനം.  അതിനാൽ SPF സൺസ്‌ക്രീൻ കൈയ്യിൽ കരുതി ഡോണ്ട് ഫ്രൈ ദിനം ആഘോഷിക്കാം ]

sheshagiriUntitled.4..jpg

* അന്താരാഷ്ട്ര കിരീട ദിനം ! 

[ International Tiara Day ;  ലോകമെമ്പാടുമുള്ള ആളുകൾ അവരുടെ ആന്തരിക രാജകീയത ഉൾക്കൊള്ളാൻ യഥാർത്ഥമോ സാങ്കൽപ്പികമോ ആയ തലപ്പാവ് ധരിക്കുന്ന ദിവസമാണിന്ന്.  ഈ ദിവസം എല്ലാവർക്കും തിളങ്ങാനും സ്വയം അഭിമാനിക്കാനുമുള്ള ഒന്നാണ്. 2005-ൽ സൃഷ്ടിക്കപ്പെട്ട ഈ ആഘോഷം വിക്ടോറിയ രാജ്ഞിയുടെ ജന്മദിനവുമായി ഒത്തുചേരുന്നത് ഈ അവസരത്തിന് ചരിത്രപരമായ രാജകീയതയുടെ ഒരു സ്പർശം നൽകുന്നു.]

* ലോക സ്കീസോഫ്രീനിയ ദിനം! 

[ World Schizophrenia Day ; ലോകമെമ്പാടുമുള്ള 20 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന,  ചികിത്സിക്കാവുന്ന ഒരു മാനസിക രോഗമാണ് സ്കീസോഫ്രീനിയ ഭ്രമാത്മകത, വ്യാമോഹങ്ങൾ, ക്രമരഹിതമായ ചിന്തകൾ, പെരുമാറ്റം തുടങ്ങിയ സ്ഥിരമായ മാനസിക ലക്ഷണങ്ങളാണ് ഇതിൻ്റെ സവിശേഷത. ഇരുപതുകളുടെ തുടക്കത്തിൽ ഈ അസുഖം പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു, എന്നാൽ കുട്ടിക്കാലത്തും കൗമാരത്തിലും രോഗലക്ഷണങ്ങൾ ഉണ്ടാകാം]

kjjjUntitled.4..jpg

* ദേശീയ റോഡ് ട്രിപ്പ് ദിനം! 

[National Road Trip Day ;  റോഡിൽ സമയം ചിലവഴിക്കുന്നതിൻ്റെ രസകരവും സാഹസികതയും സംബന്ധിച്ച് അവബോധവും ശ്രദ്ധയും നൽകുന്നു!

* Aviation Maintenance Technician Day
* എരിത്രിയ: സ്വാതന്ത്ര്യ ദിനം !

* USA ;
^^^^^^^^^^^^
*ദേശീയ സ്കാവഞ്ചർ ഹണ്ട്  ദിനം!

[National Scavenger Hunt Day; അമേരിക്കൻ ഗോസിപ്പ് കോളമിസ്റ്റ്, എഴുത്തുകാരി, ഗാനരചയിതാവ്, പ്രൊഫഷണൽ ഹോസ്റ്റസ് എൽസ മാക്‌സ്‌വെൽ (മെയ് 24, 1883 - നവംബർ 1, 1963) ആധുനിക യുഗത്തിൽ ഒരു പാർട്ടി ഗെയിമായി  സ്‌കാവെഞ്ചർ ഹണ്ട് അവതരിപ്പിച്ചതിൻ്റെ ബഹുമതിയാണ്. വിചിത്രമായ ഇനങ്ങളുടെ ഒരു ലിസ്റ്റ് (നിധി ) തിരയാൻ ഗെയിം ടീമുകളെ വെല്ലുവിളിക്കുന്നു!]

viktoria Untitled.4..jpg

*ദേശീയ ഒച്ച്  ദിനം!

[National Escargot Day ; ഒരു ധീരനാണ് ആദ്യം ഒച്ചിനെ തിന്നത്. എന്നിരുന്നാലും, എസ്കാർഗോട്ട് ഒരു ക്ലാസിക് ഫ്രഞ്ച് വിഭവമാണ്, കരയിലെ ഒച്ചിനെ കൊണ്ട് ഉണ്ടാക്കുന്ന ഒരുതരം ഭക്ഷണം ഒന്ന് ശ്രമിച്ചുനോക്കൂ 😜]

      ഇന്നത്തെ മൊഴിമുത്ത്
     ്്്്്്്്്്്്്്്്്്്്്്
''ശ്രീശങ്കരാചാര്യസ്വാമി മുന്നം
കാശിയിൽ വച്ചു കുളി കഴിഞ്ഞു
ഈശനെക്കാണുവാൻ പോയപ്പോളുണ്ടായ
പേശലിതുകേൾക്ക യോഗപ്പെണ്ണെ! അതു
മോശത്തരം തീർക്കും ജ്ഞാനപ്പെണ്ണെ!

തിങ്കൾത്തലയൻ പറയനുമായ്
ശങ്കരിയെന്നപറച്ചിയുമായ്
ശങ്കരാചാര്യർ വരുന്ന വഴിമദ്ധ്യേ
ശങ്കയെന്ന്യേ നിന്നുയോഗപ്പെണ്ണെ! തെല്ലൊ
രങ്കമുണ്ടായപ്പോൾ ജ്ഞാനപ്പെണ്ണെ!

jjjUntitled.4..jpg

കെട്ടിയപെണ്ണുമായ് മാർഗമദ്ധ്യം
മുട്ടിച്ചിടാതെ വഴിമാറെടാ!
കട്ടിയിലിങ്ങനെയാചാര്യ സ്വാമികൾ
തട്ടിക്കേറിയല്ലോ യോഗപ്പെണ്ണെ! - നാടൻ
മട്ടിതല്ലോയിന്നും ജ്ഞാനപ്പെണ്ണെ!

ആട്ടിയ നേരത്തു ചണ്ഡാളൻ
മട്ടൊന്നുമാറി മുഖം കറുത്തു
പെട്ടെന്നു ചൊല്ലി; ഞാൻ കാര്യം ഗ്രഹിയാതെ
വിട്ടൊഴികില്ലെടോ, യോഗപ്പെണ്ണെ! - ഇതു
മുട്ടാളത്തമല്ലെ ജ്ഞാനപ്പെണ്ണെ!

ജാതിഹീനൻ നീ പറയനല്ലോ
ജാതിയിൽ മുൻപൻ ഞാൻ ബ്രാഹ്മണനും
ഓതിയാലപ്പോൾ നീ ഓടണ്ടേ, മാറണ്ടെ
നീതി കൈകൂപ്പണ്ടെ? യോഗപ്പെണ്ണെ!- നിന്റെ
ഖ്യാതിക്കതു കൊള്ളാം ജ്ഞാനപ്പെണ്ണെ!

jjhjjUntitled.4..jpg

എല്ലാവരും നമ്മൾ മാനുഷന്മാ-
രല്ലാതെ മാടും മരവുമല്ല;
വല്ലായ്മ പോക്കുക, ശാസ്ത്രീയമാം ജാതി
ചൊല്ലാം മനുഷ്യത്വം യോഗപ്പെണ്ണെ!- 
ഒരു
നല്ലജാതിയതു ജ്ഞാനപ്പെണ്ണെ! ''

.  - പണ്ഡിറ്റ് കെ.പി.കറുപ്പൻ
.             (ജാതിക്കുമ്മി)
    ***********
സി.പി.ഐ.(എം)-ന്റെ പോളിറ്റ് ബ്യൂറോ അംഗവും 1998 മുതൽ 2015 വരെ പാർട്ടിയുടെ കേരളം ഘടകം മുൻ സംസ്ഥാന സെക്രട്ടറിയും കേരളത്തിന്റെ പന്ത്രണ്ടാമത്തെയുംപതിമൂന്നാമത്തെയും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റേയും ( 1945 ),

മുൻനിയമസഭ അംഗവും   സി.പി.ഐ (എം) സംസ്ഥാനകമ്മറ്റി അംഗവുമായ   എം.വി. ജയരാജന്റെയും (1960),

ambika Untitled.4..jpg

കെ.പി.സി.സി. വൈസ് പ്രസിഡണ്ടും മുൻ ലോകസഭ അംഗവുമായ  എൻ. പീതാംബരക്കുറുപ്പിന്റെയും (1942),

കേരളാ നിയമസഭാംഗവും മുൻ റവന്യു, കയർ വകുപ്പ് മന്ത്രിയും ആറ്റിങ്ങലിൽ നിന്നുള്ള ലോകസഭാ അംഗവുമായ അടൂർ പ്രകാശിന്റെയും (1955),
 
1979മുതല്‍  മലയാളം, തമിഴ്, കന്നട, തെലുങ്ക്, എന്നീ ഭാക്ഷകളിൽ അഭിനയിക്കുകയും പിന്നീട്‌ ചലച്ചിത്രങ്ങള്‍ക്കു പുറമെ സീരിയലുകളിലും സജീവമാകുകയും ചെയ്ത പ്രശസ്ത മലയാളചലച്ചിത്ര അഭിനേത്രി അംബികയുടേയും (1962),

2010ല്‍ കാണ്ഡഹാര്‍ എന്ന  മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും പിന്നീട് കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത പ്രശസ്ത അഭിനേത്രിയും മോഡലുമായ രാഗിണി ദ്വിവേദിയുടേയും (1990),

സംഗീത സംവിധായകൻ റോഷൻ്റെ മകനും സംവിധായകൻ രാകേഷ് റോഷൻ്റെ സഹോദരനുമായ
ഒരു ഇന്ത്യൻ സംഗീത സംവിധായകനും സംഗീതസംവിധായകനുമായ രാജേഷ് റോഷൻ ലാൽ നഗ്രാത്തിൻ്റെയും (1955) .

pinari Untitled.4..jpg

എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത   ബചേന്ദ്രി പാലിന്റെയും( 1956),

ഇന്ത്യൻ ഫുട്ബോൾ ടീം അംഗവും കേരളത്തിലെ പുതിയ തലമുറയിലെ ഫുട്ബോൾ കളിക്കാരിൽ ശ്രദ്ധേയനുമായ സി കെ വിനീത് എന്ന ചേകിയോട്ട് കിഴക്കേവീട്ടിൽ വിനീതിന്റെയും(1988)ജന്മദിനം !

ഇന്നത്തെ സ്മരണ !!!
*********
മാധവ ശേഷഗിരി പ്രഭു മ. (1855-1924)
ടി.എൻ.ഗോപിനാഥൻ നായർ മ. (1918-1999)
കെ. എസ്. ഹെഗ്ഡെ മ. (1909 -1990 )
മജ്റൂഹ് സുൽത്താൻപുരി മ.(1919-2000)
തപൻ ചാറ്റർജി മ. (1937-2010)
നിക്കോളാസ് കോപ്പർനിക്കസ് മ.(1473-1543)
ജോൺ ഫോസ്റ്റർ ഡള്ളസ് മ. (1888-1929)
ചാൾസ് റൈക്രോഫ്റ്റ് മ. ( 1914 -1998)

വിക്ടോറിയ രാജ്ഞി ജ. (1819-1901)
പണ്ഡിറ്റ് കറുപ്പൻ ജ. (1885 -1938),
മേലങ്ങത്ത് അച്യുതമേനോൻ ജ. (1887-1968)
കെ.വി. സുരേന്ദ്രനാഥ് ജ.(1925-2005)
പി.ആർ. രാജൻ ജ. (1936 -2014)

jhjjUntitled.4..jpg
കാസി നസ്രുൾ ഇസ്ലാo ജ. (1899-1976)
സുസന്ന ലെൻഗ്ലെൻ മ. (1899- 1938)
ഡാനിയൽ ഫാരൻഹീറ്റ് ജ. (1686-1736)
മിഹായേൽ ഷോളഖോഫ് ജ. (1905-1984) 
എ.എൽ.ബാഷാം ജ. (1914-1986 )
ജോസെഫ് ബ്രോഡ്സ്കി ജ. (1940-1996)

സ്മരണകൾ !!!
*******
* പ്രധാന ചരമദിനങ്ങൾ!!!

കൊങ്കണിയായിരുന്നു  മാതൃഭാഷയെങ്കിലും മലയാളഭാഷ യിലും വ്യാകരണത്തിലും  അതീവ തത്പരനും  വ്യാകരണപഠനം കുട്ടികൾക്ക് ലളിതമായി പറഞ്ഞുകൊടുക്കാനും മനസ്സിലാക്കാനും ഉതകുന്ന തരത്തിൽ 'വ്യാകരണമിത്രം' എന്ന മലയാള വ്യാകരണ ഗ്രന്ഥം  രചിച്ച  പ്രമുഖ വ്യാകരണപണ്ഡിതരിൽ ഒരാളായ ശേഷഗിരി പ്രഭു എന്നറിയപ്പെടുന്ന മാധവ ശേഷഗിരി പ്രഭു വിനെയും ( 1855 ഓഗസ്റ്റ് 3-മെയ് 24, 1924),

സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ളയുടെ പുത്രനും, ആൾ ഇന്ത്യ റേഡിയോയിലെ നാടക നിർമ്മാതാവും, മലയാളി ദിനപ്പത്രം, ചിത്ര ആഴ്ച്ചപ്പതിപ്പ്, സഖി ആഴ്ച്ചപ്പതിപ്പ്, എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററും, 'അനിയത്തി', 'സി.ഐ.ഡി.' തുടങ്ങിയ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും സംഭാഷണവുo  എഴുതുകയും ചെയ്ത കവിയും സാഹിത്യകാരനു മായിരുന്ന ടി.എൻ. ഗോപിനാഥൻ നായരെയും (1918 ഏപ്രിൽ 27 - മെയ് 24 ,1999),

hghghUntitled.4..jpg

ഗവണ്മെന്റ് പ്ലീഡർ, പബ്ലിക് പ്രോസിക്യൂട്ടർ, സുപ്രീം കോടതിയിലെ മുൻ ജഡ്ജി, കോൺഗ്രസ്സ് പാർട്ടിയുടെ നോമിനിയായി രാജ്യസഭയിൽ മെംബർ, സ്പീക്കർ എന്നീ പദവികൾ വഹിച്ചിരുന്ന കൗഡൂർ സദാനന്ദ ഹെഗ്ഡെ എന്ന കെ. എസ്. ഹെഗ്ഡെയെയും(1909 ജൂൺ 11-1990 മേയ് 24 ),

1950 കളിലും,1960 കളുടെ ആദ്യത്തിലും ഇന്ത്യൻ സിനിമാ സംഗീതരംഗത്ത് ആധിപത്യം പുലർത്തുകയും,  എഴുത്തുകാരുടെ പുരോഗമന പ്രസ്ഥാനത്തിലെ സുപ്രധാന വ്യക്തിത്വവും മനോഹരമായ നിരവധി കവിതകൾ രചിക്കുകയും ചെയ്ത പ്രസിദ്ധനായ  ഉർദു കവിയും ഗാന രചയിതാവുമായിരുന്ന മജ്റൂഹ്  സുൽത്താൻപുരിയെയും (1 ഒക്ടോബർ 1919-24 മെയ് 2000),

സത്യജിത്ത് റെയുടെ സിനിമകളിൽ പ്രത്യേകിച്ച് ഗുപി ഗായ്നെ ബാഗാ ബൈനെ ഹീ രക് രാജാ ർ ദേശെ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ബെങ്കാളി അഭിനേതാവായ തപൻ ചാറ്റർജിയെയും (3 സെപ്റ്റംബർ 1937- 24 മെയ്‌ 2010) ,

ഗണിതശാസ്ത്രജ്ഞൻ, ജ്യോതിഷ പണ്ഡിതൻ, ഭാഷാജ്ഞാനി എന്നീ നിലകളിൽ പ്രശസ്തനും, സൂര്യൻ നിശ്ചലമാണെന്നും ഭൂമിയും മറ്റു ഗ്രഹങ്ങളും അതിനെ ചുറ്റി സഞ്ചരിക്കുകയാണെന്നും തെളിയിക്കുകയും, ധനതത്വ ശാസ്ത്രത്തിലെ ഗ്രഷാംസ് എന്ന നിയമത്തിന്റെ ഉപജ്ഞാതാവും ആയിരുന്ന നിക്കോളാസ് കോപ്പർനിക്കസിനെയും  (ഫെബ്രുവരി 19, 1473 – മേയ് 24, 1543),

adoor Untitled.4..jpg

മധ്യപൂർവദേശത്തെ കമ്യൂണിസ്റ്റു പ്രഭാവം തടയാൻ ലക്ഷ്യമിട്ട ഐസനോവർ സിദ്ധാന്തം രൂപകല്പന ചെയ്യുന്നതിൽ ശക്തമായ പങ്കുവഹിച്ചിരുന്ന നയതന്ത്രജ്ഞനും യു. എസ്സിലെ മുൻ സ്റ്റേറ്റ് സെക്രട്ടറിയും മായിരുന്ന ജോൺ ഫോസ്റ്റർ ഡള്ളസിനെയും (1888 ഫെബ്രുവരി 25-1929 മെയ് 24 ),

Critical Dictionary of Psychoanalysis, Imagination and Reality,Anxiety and Neurosis തുടങ്ങിയ കൃതികൾ രചിച്ച ബ്രിട്ടിഷ് മനോവിശ്ലേഷണ വിദഗ്ദ്ധനും, മനോരോഗ ചികിത്സകനും ആയിരുന്ന ചാൾസ് ഫ്രെഡറിക്ക് റൈക്രോഫ്റ്റിനെയും (9 സെപ്റ്റം: 1914- 24 മേയ് 1998) , 

* പ്രധാന ജന്മദിനങ്ങൾ!!!

വിക്ടോറിയ (അലക്‌സാൻഡ്രിന വിക്ടോറിയ; 24 മേയ് 1819 - 22 ജനുവരി 1901) 1837 ജൂൺ 20 മുതൽ 1901-ൽ മരിക്കുന്നതുവരെ  (63 വർഷവും 216 ദിവസവും) ഗ്രേറ്റ് ബ്രിട്ടൻ്റെയും അയർലൻഡിൻ്റെയും യുണൈറ്റഡ് കിംഗ്ഡത്തിൻ്റെ രാജ്ഞിയായിരുന്നു.  യുണൈറ്റഡ് കിംഗ്ഡത്തിനുള്ളിൽ വ്യാവസായിക, രാഷ്ട്രീയ, ശാസ്ത്ര, സൈനിക മാറ്റങ്ങളുടെ ഒരു കാലഘട്ടമായിരുന്നു അത് , ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ വലിയ വികാസത്താൽ അടയാളപ്പെടുത്തി. 1876-ൽ ബ്രിട്ടീഷ് പാർലമെൻ്റ് അവർക്ക് ഇന്ത്യയുടെ ചക്രവർത്തി എന്ന അധിക പദവി നൽകി.

rajesh Untitled.4..jpg

പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന കണ്ടത്തിപ്പരമ്പിൽ പാപ്പു കറുപ്പൻ എന്ന  പണ്ഡിറ്റ് കറുപ്പനെയും (24 മേയ് 1885 - 23 മാർച്ച് 1938),

ചെറുപുഷ്പഹാരം,മേലങ്ങൻ കവിതകൾ, വഞ്ചിരാജീയം,  രസാ ലങ്കാരശതകം, ഹസ്തരത്നാവലി, തുടങ്ങിയ കവിതാ സംഗ്രഹങ്ങളും, നാടകവും, ചെറുകഥകളും എഴുതിയ സാഹിത്യകാരൻ മേലങ്ങത്ത് അച്യുതമേനോനെയും ( 1887 മെയ് 24 - 1968 സെപ്റ്റംബർ 30 ),

എഐടിയുസിയുടെ ജനറൽ കൗൺസിൽ അംഗം, ട്രേഡ് യൂണിയൻ കൗൺസിലിന്റെ വൈസ് പ്രസിഡന്റ്, എഐടിയുസി കേരള ഘടകത്തിന്റെ വൈസ് പ്രസിഡന്റ് ,ആറും ഏഴും എട്ടും നിയമസഭകളിലെ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച പ്രമുഖ കമ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന കെ.വി. സുരേന്ദ്രനാഥിനെയും (24 മേയ് 1925 - 9 സെപ്റ്റംബർ 2005),

കേരളത്തിലെ ഒരു രാജ്യസഭാംഗവും  സി.പി.ഐ.എം. നേതാവുമായിരുന്ന പി.ആർ. രാജനെയും(1936 - 2014)

pouuUntitled.4..jpg

ഹൈന്ദവ മുസ്ലീം മൂല്യങ്ങളെ കൂട്ടിച്ചേർത്ത് പുതിയ രചനാസങ്കേതം സൃഷ്ടിക്കുകയും ഹൈന്ദവ-മുസ്ലിം സമുദായങ്ങളെ താത്വിക മൂല്യങ്ങളെ വെളിവാക്കുന്  രചനകൾ രചിക്കുകയും, 600 ക്ലാസ്സിക്കൽ രാഗങ്ങൾ  നൂറെണ്ണത്തോളം നാടോടി ഗാനങ്ങൾ, ബാവുൽ ഗാനങ്ങൾ, മറ്റനേകം നാടോടി ഗാനങ്ങൾ , കുട്ടികൾക്കുവേണ്ടിയുളള ഗാനങ്ങൾ, രചിക്കയും ടാഗോറിന്റെ നോവലിന്റെ ആസ്പദമാക്കി ഇറങ്ങിയ ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കയും, 1939 ൽ സച്ചിൻ സെൻ ഗുപ്ത സംവിധാനം ചെയ്ത സിറാജ്-ഉദ്-ദൗള എന്ന ചലച്ചിത്രത്തിനു വേണ്ടി ഗാനങ്ങൾ എഴുതി സംവിധാനം ചെയ്യുകയും, കൽക്കട്ട റേഡിയോയിൽ  സംഗീത വിഭാഗത്തിൽ നിർമ്മാണത്തിന്റേയും, പ്രക്ഷേപണത്തിന്റേയും തലവനായിട്ട് നിയമിക്കപ്പെടുകയും ചെയ്ത ബംഗാളിന്റെ ദേശീയ കവിയായി അംഗീകരിക്കപ്പെട്ട കവിയും, എഴുത്തുകാരനും, സംഗീതജ്ഞനും വിപ്ലവകാരിയുമായിരുന്ന കാസി നസ്രുൾ ഇസ്ലാമിനെയും ( 24  മേയ് 1899 –  29 ഓഗസ്റ്റ് 1976),

ഗ്ലാസ്സിനകത്ത് രസം നിറച്ച് ചൂട് അളക്കാനുള്ള തെർമോ മീറ്റർ കണ്ട് പിടിക്കുകയും ആ അളവുമാപ്പിനെ സ്വന്തം പേരിൽ അറിയപ്പെടുകയും ചെയ്ത പോളിഷ് ഡച്ച് ഫിസിസ്സ്റ്റും, ഇൻജിനീയറും ഗ്ലാസ് ബ്ലോവറും ആയിരുന്ന ഡാനിയൽ ഗാബ്രിയൽ ഫാരൻഹീറ്റിനെയും (24 മെയ് 1686 – 16 സെപ്റ്റംബർ1736) ,

bachendri Untitled.4..jpg

1914-നും 1926-നുമിടയിൽ 31 ചാമ്പ്യൻ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഫ്രഞ്ച് ടെന്നിസ് കളിക്കാരിയായിരുന്ന സുസന്ന ലെൻഗ്ലെന്നിനെയും (മെയ് 24,1899- ജൂലൈ 4, 1938)

ഡോൺ ശാന്തമായ് ഒഴുകുന്നു എന്ന നോവൽ എഴുതിയ നോബൽ സമ്മാന ജേതാവും റഷ്യൻ സാഹിത്യകാരനും ആയിരുന്ന മിഹായേൽ അലക്സാന്റ്റോവിച്ച് ഷോളഖോഫിനെയും ( 1905 മെയ് 24 - 1984 ഫെബ്രുവരി 21),

ബ്രിട്ടീഷ്കാരനും, പ്രശസ്ത  ഇന്തോളജിസ്റ്റും  ചരിത്രകാരനുമായിരുന്ന ആർതർ ലെവ്​ലിൻ ബാഷാം എന്ന എ.എൽ.ബാഷാമിനെയും   (1914 മേയ് 24 – 1986 ജനുവരി 27),

സാഹിത്യത്തിനു നൊബേൽ പുരസ്കാരം ലഭിച്ച ഒരു റഷ്യൻ-അമേരിക്കൻ കവിയും പ്രബന്ധകാരനും ആയിരുന്ന ജോസെഫ് ബ്രോഡ്സ്കിയെയും (24 മേയ് 1940 – 28 ജനുവരി 1996) ഓർമ്മിക്കുന്നു !!

ചരിത്രത്തിൽ ഇന്ന് …
********
1621 - പ്രൊട്ടസ്റ്റന്റ് യൂണിയൻ ഔപചാരികമായി പിരിച്ചുവിട്ടു.

vk vneethUntitled.4..jpg

1830 - സാറ ഹേലിന്റെ മേരിക്കുണ്ടൊരു കുഞ്ഞാട് (Mary had a little lamb) എന്ന കവിത പ്രസിദ്ധീകരിച്ചു.

1844 - സാമൂവൽ മോഴ്സ് ലോകത്തിലെ ആദ്യ ടെലിഗ്രാം സന്ദേശം അയച്ചു.

1883 - 14 വർഷം നീണ്ട നിർമ്മാണത്തിനു ശേഷം ന്യൂയോർക്കിലെ ബ്രൂക്ലിൻ പാലം ഗതാഗത്തിനായി തുറന്നു.

1915 - ഒന്നാം ലോകമഹായുദ്ധം: ഓസ്ട്രിയ-ഹംഗറിക്കെതിരെ ഇറ്റലി യുദ്ധം പ്രഖ്യാപിച്ചു.

1937-ൽ, ഒരു കൂട്ടം വിധികളിൽ, US സുപ്രീം കോടതി 1935-ലെ സാമൂഹ്യ സുരക്ഷാ നിയമത്തിൻ്റെ ഭരണഘടനാ സാധുത ഉയർത്തി.

1941-ൽ, ജർമ്മൻ യുദ്ധക്കപ്പൽ ബിസ്മാർക്ക് വടക്കൻ അറ്റ്ലാൻ്റിക്കിൽ ബ്രിട്ടീഷ് യുദ്ധവിമാനമായ എച്ച്എംഎസ് ഹുഡ് മുക്കി, കപ്പലിലുണ്ടായിരുന്ന 1,418 പേരിൽ മൂന്നുപേരൊഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടു.

kv suendranath Untitled.4..jpg

1959 - കോഴിക്കോട്‌ ലോക്കൽ ലൈബ്രറി അതോറിറ്റി ആരംഭം.

1961 - സൈപ്രസ് യുറോപ്യൻ കൗൺസിൽ അംഗമായി.

1976 - ലണ്ടനിൽ നിന്നും വാഷിങ്ടൺ ഡി.സി.യിലേക്കുള്ള കോൺകോർഡ് വിമാനസേവനം ആരംഭിച്ചു.

1982 - കേരളത്തിൽ കെ. കരുണാകരൻ മന്ത്രിസഭ അധികാരത്തിലേറി.

1984 - കേരളത്തിലെ പതിനാലാമത്തെ ജില്ലയായ കാസർഗോഡ് ജില്ല രൂപീകൃതമായി.

1993 - എറിട്രിയ എത്യോപ്യയിൽ നിന്നും സ്വാതന്ത്ര്യം നേടി.

1993 - മൈക്രോസോഫ്റ്റ് കോർപ്പറേഷൻ വിൻഡോസ് എൻ.ടി. ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി

1994 - 1993-ൽ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെൻ്റർ ബോംബ് സ്‌ഫോടനം നടത്തിയതിന് നാല് ഇസ്‌ലാമിക മതമൗലികവാദികൾക്ക് 240 വർഷം വീതം തടവ് ശിക്ഷ ലഭിച്ചു.

tryryUntitled.4..jpg

1993 - മൈക്രോസോഫ്റ്റ് കോർപ്പറേഷൻ വിൻഡോസ് എൻ.ടി. ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി.

2000 - 22 വർഷത്തെ അധിനിവേശത്തിനു ശേഷം ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ നിന്നും പിൻ‌വാങ്ങി.

2001 - 15 വയസ് മാത്രം പ്രായമുള്ള ഷെർപ്പ ടെംബ ഷേരി, എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി.

2002 - റഷ്യയും അമേരിക്കയും മോസ്കോ ഉടമ്പടിയിൽ ഒപ്പു വച്ചു.

2014 - ഗ്രീസിനും തുർക്കിക്കും ഇടയിലുള്ള ഈജിയൻ കടലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 324 പേർക്ക് പരിക്കേറ്റു.

2014 - ബെൽജിയത്തിലെ ബ്രസൽസിലെ ജൂത മ്യൂസിയത്തിലുണ്ടായ വെടിവെപ്പിൽ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെട്ടു .

pr rajan Untitled.4..jpg

2019 - സൂറത്തിൽ ( ഇന്ത്യ ) തീപിടിത്തത്തിൽ ഇരുപത്തിരണ്ട് വിദ്യാർത്ഥികൾ മരിച്ചു . 

2019 - ബ്രെക്‌സിറ്റ് കൈകാര്യം ചെയ്യുന്നതിലെ സമ്മർദ്ദത്തിൽ , ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചു, ഇത് ജൂൺ 7 മുതൽ പ്രാബല്യത്തിൽ വരും.

2021-ൽ, പൊതുവിദ്യാലയങ്ങളിൽ വംശീയതയുടെ ചില വശങ്ങളെ കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് അധ്യാപകരെ വിലക്കുന്ന ഏറ്റവും പുതിയ സംസ്ഥാനമായി ടെന്നസി മാറി.

2022 - യുണൈറ്റഡ് സ്റ്റേറ്റ്സിലെ ടെക്സസിലെ ഉവാൾഡിലെ റോബ് എലിമെൻ്ററി സ്കൂളിൽ ഒരു കൂട്ട വെടിവയ്പ്പ് നടന്നു , 19 കുട്ടികൾ ഉൾപ്പെടെ 21 പേർ മരിച്ചു. 

' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment