ഇന്ന് മെയ് 19: വേള്‍ഡ് ഐബിഡി ദിനം ! പ്രയാഗ മാര്‍ട്ടിന്റേയും ശ്രീജിത് രവിയുടെയും ജന്മദിനം : മുസോളിനി ഇറ്റലിയെ ഫാസിസ്റ്റ് രാജ്യമായി പ്രഖ്യാപിച്ചതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്‌

മെയ് 19-ന് ആചരിച്ച മാൽക്കം എക്സ് ഡേ, ഒരു പ്രമുഖ പൗരാവകാശ നേതാവിൻ്റെ പൈതൃകത്തെ അനുസ്മരിക്കുന്നു.  മാൽക്കം ലിറ്റിൽ ജനിച്ച മാൽക്കം എക്സ്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ വംശീയ സമത്വത്തിനായുള്ള പോരാട്ടത്തിലെ ഒരു പ്രധാന വ്യക്തിയായി മാറി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
mayUntitled.4.jpg

                     🌅ജ്യോതിർഗ്ഗമയ🌅

1199 എടവം 5
അത്തം / ഏകാദശി
2024 മെയ് 19, ഞായർ

ഇന്ന്;

       വേൾഡ് ഐബിഡി ദിനം !
.      
[ക്രോൺസ് രോഗം , വൻകുടൽ പുണ്ണ് എന്നിവയെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനുള്ള വാർഷിക പരിപാടിയാണ് വേൾഡ് ഐബിഡി ദിനം എന്നും അറിയപ്പെടുന്ന വേൾഡ് ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് ദിനം .]

Advertisment

narayanapilla Untitled.4.jpg

* ലോക കുടുംബ ഡോക്ടർ ദിനം!
* ഉദര ക്യാൻസർ ദിനം !
* ആൺകുട്ടികളുടെ ക്ലബ്ബ് ദിനം !
* International Virtual Assistants Day !

* ക്രൈയ്ഗിസ്ഥാൻ: മാതൃദിനം!
* വിയറ്റ്നാം : ഹോച്ചിമിൻ ജന്മദിനം !
* ഗ്രീസ്: ഗ്രീക്ക്‌ വംശഹത്യയുടെ ഓർമ്മ
   ദിനം !
* യു.എസ്.എ; 
* ഹെപാറ്റിറ്റിസ് ടെസ്റ്റിങ്ങ് ഡേ!

* നാഷണൽ ഡെവിൾസ് ഫുഡ് കേക്ക് ദിനം !

[National Devil’s Food Cake Day)
നാഷണൽ ഡെവിൾസ് ഫുഡ് കേക്ക് ഡേ | മെയ് 19 രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ചോക്ലേറ്റ് കേക്ക് പ്രേമികൾക്ക് ആസ്വദിക്കാൻ നാഷണൽ ഡെവിൾസ് ഫുഡ് കേക്ക് ഡേയുടെ സ്വാദും സമൃദ്ധിയും ഉള്ള മെയ് 19-നേക്കാൾ മികച്ചതാണ്.]

ek nayanar Untitled.4.jpg

* മാൽക്കം എക്സ് ഡേ !

[ Malcolm X Day;  മെയ് 19-ന് ആചരിച്ച മാൽക്കം എക്സ് ഡേ, ഒരു പ്രമുഖ പൗരാവകാശ നേതാവിൻ്റെ പൈതൃകത്തെ അനുസ്മരിക്കുന്നു.  മാൽക്കം ലിറ്റിൽ ജനിച്ച മാൽക്കം എക്സ്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ വംശീയ സമത്വത്തിനായുള്ള പോരാട്ടത്തിലെ ഒരു പ്രധാന വ്യക്തിയായി മാറി]

*  ലോക ബേക്കിംഗ് ദിനം!

[ World Baking Day; ക്രഞ്ചി കുക്കികൾ, ചവച്ച ബ്രൗണികൾ, ശോഷിച്ച ടോർട്ടുകൾ, ക്യൂട്ട് കപ്പ് കേക്കുകൾ, ക്രസ്റ്റി ബേക്ക്ഡ് ബ്രെഡ്., ബേക്കിംഗ് ഒരു കലയാണ്.  ഈ ലോക ബേക്കിംഗ് ദിനത്തിൽ, ആ റോളിംഗ് പിൻ കുഴിച്ച് രുചികരമായ എന്തെങ്കിലും തയ്യാറാക്കാനുള്ള സമയമാണിത്!   ഈ ദിവസം ആഘോഷിക്കാൻ നിങ്ങൾ തീരുമാനിച്ചാലും, അത് രുചികരമായി അവിസ്മരണീയമാക്കുക!]

* ഏകചക്ര സൈക്കിൾ ദിനം!

[ Unicycle Day ; യുണിസൈക്ലിംഗ് സൊസൈറ്റി ഓഫ് അമേരിക്ക ഏകദേശം 1974-ൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമായി പ്രവർത്തനം ആരംഭിച്ചു. നോർത്ത് അമേരിക്കയിലുടനീളവും ലോകമൊട്ടാകെയും യൂണിസൈക്ലിംഗ് പരിശീലനവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഗ്രൂപ്പ് സ്ഥാപിക്കുന്നതിൻ്റെ ലക്ഷ്യം. ] 

aypu Untitled.4.jpg

* ദേശീയ വെയിൽ കായൽ ദിനം!

[ National May Ray Day ; ഇത് എല്ലാവരെയും സൂര്യപ്രകാശം ആസ്വദിക്കാൻ അനുവദിക്കുന്നു.  ഈ ദിവസം പുറത്തുകടക്കുക, വിറ്റാമിൻ ഡിയിൽ കുതിർന്ന്, സൂര്യൻ്റെ ചൂട് സ്വീകരിക്കുക എന്നിവയാണ്.]

* വൈറ്റ് ഞായറാഴ്ച !

[Whit Sunday ; ഈസ്റ്ററിന് ശേഷമുള്ള ഏഴാം ഞായറാഴ്ച ആഘോഷിക്കുന്ന വൈറ്റ് ഞായറാഴ്ച, പെന്തക്കോസ്ത് എന്നറിയപ്പെടുന്ന ക്രിസ്ത്യൻ കലണ്ടറിലെ ഊർജ്ജസ്വലമായ ഒരു അവസരത്തെ അടയാളപ്പെടുത്തുന്നു. ]

* രണ്ടാനമ്മ ദിനം ! 

[ Stepmother’s Day ;  രണ്ടാനമ്മമാർക്ക് സമർപ്പിക്കപ്പെട്ടതാണ് ഈ ദിനം, മാതൃദിനത്തിന് ശേഷമുള്ള ഞായറാഴ്ച ആഘോഷിക്കുന്നു .]

sundarayya Untitled.4.jpg

          *ഇന്നത്തെ മൊഴിമുത്ത് *
           **********

''റഷ്യയില്‍ ബ്രഷ്നേവിന്റെ കാലത്ത് മേയ്ദിനത്തില്‍ തൊഴിലാളികള്‍ക്ക് അവധിയില്ലായിരുന്നു. ഇവിടെ ഒന്നിനു പകരം രണ്ട് മേയ്ദിന അവധി ലഭിച്ചാല്‍ കൊള്ളാമെന്നാണ് ആഗ്രഹം.'' 

.            [  - ഇ.കെ നായനാർ ]

(അവധിക്കായി മുറവിളികൂട്ടുന്ന സംഘടനകള്‍ക്ക് തലയ്ക്കിട്ടായിരുന്നു 
ആ അടി.)
.                ******** 

മുൻ എം.എൽ.എ. ആർ. പ്രകാശത്തിന്റെ മകളും മുൻ മന്ത്രി   നീലലോഹിതദാസൻ നാടാരുടെ  ഭാര്യയും പതിമൂന്നാം കേരളാ മുൻ എം.എൽ.എ.യും, പ്രമുഖ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകയുമായ ജമീല പ്രകാശത്തിന്റെയും (1957),

മുതിർന്ന അഡ്വക്കേറ്റും കേരളത്തിലേയും ബംഗളൂരുവിലേയും പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും നിയമ ഉപദേഷ്ടാവും പ്രായമായവരുടേയും അനാഥരുടേയും നഴ്സിംഗ് ഹോമായ ശ്രീ നാരായണ സേവിക സമാജത്തിന്റെ സെക്രട്ടറിയും ശ്രീ ധർമ്മ പരിപാലന യോഗത്തിന്റെ പച്ചാളം ശാഖയുടെ പ്രസിഡന്റുമായ."`വി. പി. സീമന്തിനിയുടേയും (1951),

pol pot Untitled.4.jpg

രഘുവിന്റെ സ്വന്തം റസിയ(2011) എന്ന ചിത്രത്തിലെ സഹനടിയായി അരങ്ങേറ്റം കുറിച്ച, സിനിമയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഒരു നക്ഷത്രം" എന്ന് എസ്.ഐ.എഫ്‌.വൈ റിപ്പോർട്ട് ചെയ്ത,  'സുന്ദരപാണ്ഡ്യ'യിലും 'കുംകി'യിലും ഉള്ള അഭിനയത്തിന് മികച്ച സഹനടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കിയ ഇന്ത്യൻ ചലച്ചിത്ര നടിയും ഗായികയും ആയ ലക്ഷ്മി മേനോൻ (1996)ന്റേയും, 

പിസാസ്‌, ഒരു മുറൈ വന്ത് പാര്‍തായ, സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്, ഉസ്ദാദ് ഹോട്ടല്‍, പാവ, ഒരേ മുഖം തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ചലച്ചിത്രനടി പ്രയാഗ മാര്‍ട്ടിന്റേയും (1996),

 'യൂ റ്റു ബ്രൂട്ടസ്'  എന്ന സിനിമയിൽ ഗായികയായായും  2015 ൽ പുറത്തിറങ്ങിയ അൽഫോൻസ്‌ പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ ഒരു നടിയായി വെള്ളിത്തിരയിലും അരങ്ങേറ്റം കുറിച്ച മഡോണ സെബാസ്റ്റ്യൻ (1994 )ന്റേയും,

നടൻ ടി.ജി രവിയുടെ മകനും നടനും വ്യവസായിയുമായ ശ്രീജിത് രവിയുടെയും (1976),

ഹിന്ദി സിനിമ നടൻ നവാസുദ്ദീൻ സിദ്ദീഖിയുടെയും(1974),

ho chi Untitled.4.jpg

തൻ്റെ രണ്ടാമത്തെ ചിത്രമായ വിപ്ലാഷിലൂടെ മികച്ച സംവിധായകനുള്ള ഓസ്കാർ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ ചലച്ചിത്രകാരൻ ഡാമിയൽ ചാസെല്ലെയുടെയും (1985),

മിസോറം മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്‌ നേതാവും 2013ൽ അഞ്ചാം തവണ അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുകയും ചെയ്ത"പുലാൽധൻ ഹവ്ല യുടേയും (1942),

ഇന്ത്യയിലെ ഇംഗ്ലീഷ് ബാലസാഹിത്യ രചയിതാക്കളിൽ ശ്രദ്ധേയനും ഏകദേശം അഞ്ഞൂറോളം കൃതികളുടെ രചയിതാവും ബ്രിട്ടീഷ് വംശജനും   ഇന്ത്യൻ നോവലിസ്റ്റും എഴുത്തുകാരനുമായ റസ്കിൻ ബോണ്ടിന്റെയും (1934 ),

സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളിൽ, പ്രത്യേകിച്ച്  സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങളിൽ ഏറെ ശ്രദ്ധ കേന്ദ്രീകരിച്ച മെക്സിക്കൻ പൌരയായ പത്രപ്രവർത്തക എലെന പോണിയറ്റോവ്സ്കയുടെയും (1932) ജന്മദിനം !

sepUntitled.4.jpg

ഇന്നത്തെ സ്മരണ !!"
********
ഇ.കെ. നായനാർ മ. (1918-2004)
എം.പി. നാരായണപിള്ള മ. (1939-1998)
വി ഉണ്ണികൃഷ്ണൻ നായർ മ.(1893-1985)
ഐപ് പാറമേൽ മ. ( -2004)
പ്രൊ എം ശിവശങ്കരൻ മ. ( - 2015)
വി.എൻ. ജാനകി, മ. (1923-1996)
ആർ. ലീലാദേവി, മ. (1932-1998)
പി.സുന്ദരയ്യ മ. (1913-1985)
ജംഷഡ്ജി ടാറ്റ മ. (1839 -1904)
വിജയ് ടെണ്ടുൽക്കർ മ. (1928 -2008)
അബ്ദുൾ ഗാഫർ ചൗധരി മ. (1934-2022)
ജാക്വിലിൻ കെന്നടി മ. (1929–1994)
സെലസ്റ്റിൻ അഞ്ചാമൻ മാർപ്പാപ്പ, മ. (1215-1296)

സി.വി. രാമൻപിള്ള ജ. (1858-1922 )
ഗിരീഷ് കർണാഡ്, ജ. (1938-2019)
പി ലീല ജ. (1934 - 2005)
മുരളി ജ. (1964  2010)
ഒ. കൃഷ്ണൻ പാട്യം (1937-2021)
കെമാൽ പാഷ ജ(1881-1938)
നീലം സഞ്ജീവ റെഡ്ഡി ജ. (1913-1996)
ഹുമയൂൺ അബ്ദുലലി, ജ.1914 -2001)
നഥൂറാം  ഗോഡ്സെ ജ. (1910-1949)
മാണിക് ബന്ദോപാദ്ധ്യായ ജ. (1908-1956)
ഹോ ചി മിൻ  ജ. (1890-1969)
പോൾ പോട്ട് ജ. (1925-1998)

lekshmi Untitled.4.jpg

സ്മരണകൾ !!!
*******
* പ്രധാനചരമദിനങ്ങൾ!!!

ലഘു കവിതകൾ എഴുതുന്നതിൽ പ്രാഗൽഭ്യം തെളിയച്ച കവിയും , ടാഗോറിന്റെയും ബങ്കിം ചന്ദ്രന്റെയും ബംഗാളി കൃതികൾ മലയാളത്തിലേക്ക് പരിഭാഷ പ്പെടുത്തുകയും ചെയ്യുകയും നിരൂപണങ്ങൾ എഴുതുകയും ചെയ്ത വി ഉണ്ണികൃഷ്ണൻ നായരെയും (ജനുവരി 9 1893 - 1985 മെയ് 19 )

 ആസൂത്രണ കമ്മീഷനിൽ സാമ്പത്തിക വിദഗ്ദ്ധൻ, ഹോങ്കോങ്ങിലെ 'ഫാർ ഈസ്റ്റേൺ ഇക്കണോമിക്‌ റിവ്യൂ'വിൽ സബ് എഡിറ്റർ, ബോംബെയിൽ വാണിജ്യവകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം തലവൻ, മക് ഗ്രാ ഹില്ല് ലോക വാർത്തയുടെ ഇന്ത്യൻ വാർത്താ ലേഖകൻ, മിനറത്സ് ആന്റ് മെറ്റത്സ് റിവ്യൂ-വിന്റെ പത്രാധിപർ,ഏഷ്യൻ ഇൻഡസ്റ്റ്രീസ് ഇൻഫൊർമേഷൻ സെന്റർ എന്ന സ്ഥാപനത്തിന്റെ തലവൻ, മലയാളം വാരികയായിരുന്ന ട്രയലിന്റെ പത്രാധിപർ തുടങ്ങിയ പദവികൾ വഹിക്കുകയും പരിണാമം (നോവൽ), എം. പി നാരായണപിള്ളയുടെ കഥകൾ, 56 സത്രഗലി (കഥാസമാഹാരം), മൂന്നാം കണ്ണ്‌, കാഴ്ചകൾ ശബ്ദങ്ങൾ (ലേഖന സമാഹാരം) തുടങ്ങിയ കൃതികൾ എഴുതുകയും ചെയ്ത പ്രശസ്തനായ എഴുത്തുകാരനും പത്രപ്രവർത്തകനും സാമൂഹിക നായകനുമായിരുന്ന എം.പി. നാരായണപിള്ളയെയും(1939 നവംബർ 22,  - 1998 മെയ് 19)

സി.പി.എമ്മിന്റെ നേതാവും, പോളിറ്റ്ബ്യൂറോ അംഗവും, 11 വർഷം ഭരണാധികാരിയായി  ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രിയും ആയിരുന്ന ഏറമ്പാല കൃഷ്ണൻ നായനാർ അഥവാ ഇ.കെ. നായനാറിനെയും(ഡിസംബർ 9, 1918 - മേയ് 19, 2004

prayaga Untitled.4.jpg

തൃശൂരിലെ ക്രിസ്തീയ സമുദായത്തിന്‍റെ സവിശേഷമായ സംഭാഷണ-ആഹാരാദികളും വക്കീല്‍ കോട്ടിടുന്നവരുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ദുര്‍നടപ്പുകളും വൃത്താന്തകഥനങ്ങളും നിറഞ്ഞ ചേറപ്പായികഥകള്‍, നിശ്ചലമായ പുഴ, ഒരു മേൽക്കൂരയ്‌ക്ക്‌ താഴെ, അന്നാ മേരീ, അന്നാ മേരീ (കഥകൾ), ഇസബെല്ല (നോവലെറ്റ്‌) തുടങ്ങിയ കൃതികൾ എഴുതുകയും
കഥ, നാടകം എന്നീ സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുകയും ചെയ്ത അഡ്വക്കേറ്റായിരുന്ന ഐപ് പാറമേലിനെയും ( -മെയ് 19,2004),

പ്രസിദ്ധ ശാസ്ത്രസാഹിത്യകാരനും, മലബാർ കൃസ്ത്യൻ കോളേജ് അദ്ധ്യാപകനും ശാസ്ത്രസാഹിത്യ .പരിഷദിന്റെ പ്രസിദ്ധീകരണ സമിതിയുടെ ചെയർമാനും ആയിരുന്ന പ്രൊ എം ശിവശങ്കരനെയും (- മെയ് 19, 2015),

 തമിഴ്നാട് മുൻ മുഖ്യമന്ത്രി എംജി രാമചന്ദ്രൻറെ ഭാര്യയും തമിഴ്‌നാട് മുഖ്യമന്ത്രിയായ ആദ്യ വനിതയായിരുന്ന  ജാനകി രാമചന്ദ്രൻ  എന്ന വൈക്കം നാരായണി ജാനകിയേയും 
(30 നവംബർ 1923 - 19 മെയ് 1996),

madona Untitled.4.jpg

ഇന്ത്യയിലെ പ്രമുഖയായ എഴുത്തുകാരിയും  ഒരു അദ്ധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുള്ള വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ആയി വിരമിച്ച മലയാളം, ഇംഗ്ലീഷ്, സംസ്കൃതം ഭാഷകളിൽ ലീലാദേവി ഗ്രന്ഥങ്ങൾ രചിക്കുകയും തർജ്ജമ ചെയ്യുകയും ചെയ്ത ആർ. ലീലാദേവിയേയും
(ഫെബ്രുവരി 13, 1932 - 19 മെയ് 1998) 

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ സ്ഥാപക നേതാക്കളിലൊരാളും തെലുങ്കാന സമരസേനാനിയുമായിരുന്നു പി. സുന്ദരയ്യ എന്ന പുച്ചാലപ്പള്ളി സുന്ദരയ്യയേയും (മേയ് 1, 1913 - മേയ് 19, 1985)

ഇന്ത്യൻ വ്യവസായത്തിന്റെ പിതാവും  അടിത്തറപാകിയ  ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനും ആയ ജംഷഡ്ജി നുസ്സർവാൻ‌ജി ടാറ്റ എന്ന  ജംഷഡ്ജി ടാറ്റയെയും  (മാർച്ച് 3, 1839 - മേയ് 19, 1904),

ശാന്തതാ, കോർട്ട് ചാലൂ അഹെ,സഖാറാം ബൈൻഡർ,ഘാസിറാം കൊത്വാൾ തുടങ്ങി അൻപതോളം കൃതികളുടെ കർത്താവും അരങ്ങത്ത് തിളങ്ങിയ നാടകങ്ങളിലൂടെ ഇന്ത്യൻ തിയെറ്റർ പ്രസ്ഥാനത്തിനും തിരക്കഥാ രചനയിലൂടെ ന്യൂവേവ് സിനിമയ്ക്കും പുതിയ മാനം നൽകിയ പ്രമുഖ മറാഠി നാടകകൃത്തും തിരക്കഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന വിജയ് ടെണ്ടുൽക്കറിനെയും(7 ജനുവരി 1928 - 19 മെയ് 2008),

sreejith Untitled.4.jpg

ബംഗാളി ഭാഷാ പ്രസ്ഥാനത്തെ അനുസ്മരിക്കുന്ന പരക്കെ ആഘോഷിക്കപ്പെട്ട ഗാനമായ " അമർ ഭയേർ റോക്തേ രംഗാനോ " എന്ന ഗാനത്തിൻ്റെ വരികൾ  എഴുതിയ ബംഗ്ലാദേശിൽ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും പത്രപ്രവർത്തകനും കോളമിസ്റ്റും രാഷ്ട്രീയ നിരീക്ഷകനും കവിയുമായിരുന്ന 1967-ൽ ബംഗ്ലാ അക്കാദമി സാഹിത്യ അവാർഡ് , 1983-ൽ എകുഷേ പദക് , 2009-ൽ ഇൻഡിപെൻഡൻസ് ഡേ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയ അബ്ദുൾ ഗഫാർ ചൗധരിയേയും (12 ഡിസംബർ 1934 - 19 മെയ് 2022),

അമേരിക്കയുടെ 35 - മത്തെ പ്രസിഡന്റായിരുന്ന ജോൺ എഫ് കെന്നഡിയുടെ പത്നിയും അദ്ദേഹം കൊല്ലപ്പെട്ടതിനു ശേഷം ഗ്രീക്ക് കപ്പൽ മുതലാളി ഒനാസിസ്സ് നെ വിവാഹം ചെയ്ത ജാക്വലിൻ ''ലീ " ജാക്കി കെന്നടി ഒനാസിസിനെയും( ജൂലൈ 28, 1929 – മെയ് 19, 1994),

1294-ൽ കേവലം അഞ്ചു മാസക്കാലത്തേക്ക് റോമൻ കത്തോലിക്കാ സഭയുടെ തലവനായിരുന്ന ബെനഡിക്ടൻ സന്യാസവൈദികനാണ് സെലസ്റ്റിൻ അഞ്ചാമൻ മാർപ്പാപ്പ. സെലസ്റ്റിനിയൻ സന്യാസസമൂഹത്തിന്റെ സ്ഥാപകനുമാണ് ഈ മാർപ്പാപ്പ. നിക്കോളാസ് നാലാമൻ മാർപ്പാപ്പയുടെ മരണത്തിനു ശേഷം റോമിലെ പ്രഭുകുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനിടയിൽ പുതിയ മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പ് രണ്ടു വർഷത്തോളം വൈകിയതിനെ തുടർന്നാണ് "പിയെട്രോ അഞ്ചലേരിയോ" എന്നു മുൻനാമമുണ്ടായിരുന്ന സെലസ്റ്റീൻ അഞ്ചാമൻ മാർപാപ്പയേയും (1215-1296 മേയ് 19)

sidiqiUntitled.4.jpg

* പ്രധാനജന്മദിനങ്ങൾ!!!

ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖനും .മാർത്താണ്ഡവർമ്മ, രാമരാജബഹദൂർ,ധർമ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവും . തിരുവിതാംകൂർ ദിവാനായിരുന്ന രാജാകേശവദാസന്റെ പെരക്കിടാവും ആയിരുന്ന സി.വി. രാമൻപിള്ളയെയും  (1858 മെയ് 19 -1922 മാർച്ച് 21),

നമ്മൾക്ക് നിരവധി സിനിമാ ഗാനങ്ങൾക്ക് പുറമേ   ഹിന്ദു ഭക്തിഗാനങ്ങളായ    നാരായണീയവും ജ്ഞാനപ്പാനയും തന്റെ മധുര സ്വരത്തിൽ ആലപിച്ച പ്രശസ്ത പിന്നണി ഗായിക പി ലീലയെയും (1934 മെയ് 19- ഒക്റ്റോബർ 31, 2005)

കന്നട ഭാഷയിലെ പ്രശസ്തനായ എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്രസംവിധായകനും, റോഡ്സ് സ്കോളറും ടെലിവിഷൻ അവതാരകനുമായിരുന്ന ഗിരീ‍ഷ് കർണാഡിനേയും (1938 മേയ് 19 - 2019 ജൂൺ 10). 

ഒരു ദക്ഷിണേൻഡ്യൻ അഭിനേതാവും തമിഴ് - കന്നഡ സിനിമകളിൽ പ്രധാന കഥാപാത്രമായും ഉപകഥാപാത്രമായും അഭിനയിച്ച മുരളിയെയും (19 മെയ്1964 – 8 സെപ്റ്റംബർ 2010),

damien Untitled.4.jpg

ഒരു മലയാള സാഹിത്യകാരനായ  കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുള്ള ഒ. കൃഷ്ണൻ പാട്യത്തേയും (19 മേയ് 1937 - 9 May 2021).

ഹിന്ദുത്വ വർഗ്ഗീയവാദിയും മഹാത്മാഗാന്ധിയുടെ കൊലയാളിയുമായ നഥൂറാം വിനായക് ഗോഡ്സെ യെയും (മെയ് 19, 1910 – നവംബർ 15, 1949),

 ഇന്ത്യക്കാരനായ പക്ഷിശാസ്ത്രജ്ഞനും ജീവശാസ്ത്രജ്ഞനും ആയിരുന്ന 
ഹുമയൂൺ അബ്ദുലലിയേയും (May 19, 1914  - June 3, 2001 )

 നാൽപ്പത്തെട്ടുവർഷം മാത്രം നീണ്ടുനിന്ന തന്റെ ജീവിതകാലയളവിൽ 39 നോവലുകളും 177 ചെറുകഥകളും ഇദ്ദേഹം രചിച്ച ആധുനികബംഗാളി ആഖ്യാനസാഹിത്യത്തിലെ മുൻനിരക്കാരനായി  അറിയപ്പെടുന്ന മാണിക് ബന്ദോപാദ്ധ്യായ യെയും (19 മേയ് 1908-3 ഡിസംബർ 1956),

ruskin Untitled.4.jpg

ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ  എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിയും, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും, ലോക്സഭാ സ്പീക്കറും ആയിരുന്ന നീലം സഞ്ജീവ റെഡ്ഡിയെയും (മേയ് 19, 1913 - ജൂൺ 1, 1996),

 ആധുനിക തുർക്കിയുടെ സ്രഷ്ടാവ് , തുർക്കി സൈന്യാധിപൻ, തുർക്കിയുടെ ആദ്യ പ്രസിഡന്റ് എന്നീ നിലകളിൽ പ്രസിദ്ധനായ  മുസ്തഫാ കമാൽ അത്താതുർക്ക് (അത്താതുർക്ക് എന്നാൽ തുർക്കിയുടെ പിതാവ്) എന്ന കമാൽ പാഷയെയും (1881 മെയ് 19– 1938 നവംബർ 10) ,

വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയെ പരാജയപ്പെടുത്തുന്നതിനു നേതൃത്വം നൽകിയ വിപ്ലവകാരിയും, രാജ്യതന്ത്രജ്ഞനും യുദ്ധാനന്തരം സ്വതന്ത്ര് വിയറ്റ്നാമിന്റെ പ്രധാനമന്ത്രിയും പ്രസിഡൻറും ആയിരുന്ന ഹോ ചി മിനിനെയും (ഉദ്ദീപിപ്പിക്കപ്പെട്ടവൻ) (മേയ് 19, 1890 – സെപ്റ്റംബർ 2, 1969),

jameela Untitled.4.jpg

കമ്പൂച്ചിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും, ജനാധിപത്യ കംബോഡിയയുടെ പ്രധാനമന്ത്രിയും,
ഏഷ്യയിലെ ഹിറ്റ്‌ലർ' എന്ന് വിശേഷിക്കപ്പെട്ട കമ്പൂച്ചിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും ആയിരുന്ന പോൾ പോട്ടിനെയും (19 മേയ് 1925 – 15 ഏപ്രിൽ1998
ഓർമ്മിക്കുന്നു.

ചരിത്രത്തിൽ ഇന്ന് !!!
********
1780 - ന്യൂ ഇംഗ്ലണ്ടിലും കിഴക്കൻ കാനഡയിലും പകൽ ആകാശത്തിന്റെ അസാധാരണമായ ഇരുട്ട് കണ്ടു. ഈ ഇവന്റ് ന്യൂ ഇംഗ്ലണ്ടിന്റെ' ഡാർക്ക് ഡേ' എന്നറിയപ്പെടുന്നു.

1883 -  ഓവർഹെഡ് വയർ ഉപയോഗിക്കുന്ന ആദ്യത്തെ ഇലക്ട്രിക് ലൈറ്റിംഗ് സിസ്റ്റം ന്യൂജേഴ്‌സിയിലെ റോസെല്ലിൽ സേവനം ആരംഭിച്ചു. തോമസ് എഡിസൺ ആണ് ഇത് വികസിപ്പിച്ചത്.

1896 - 'ബെൻസ്' കമ്പനിയുടെ ആദ്യ വാഹനം നെതർലാന്റസിൽ പുറത്തിറക്കി.

1926 -മുസോളിനി ഇറ്റലിയെ ഫാസിസ്റ്റ് രാജ്യമായി പ്രഖ്യാപിച്ചു.

seemanthini Untitled.4.jpg

1930 - വെളുത്ത വർഗക്കാരായ വനിതകൾക്ക് ദക്ഷിണാഫ്രിക്കയിൽ വോട്ടവകാശം അനുവദിച്ചു.

1943  -ബെർലിൻ ജൂതരഹിത നഗരമായി പ്രഖ്യാപിക്കപ്പെട്ടു.

1953 -  യുഎസിലെ എല്ലാ ടെലിവിഷൻ സെറ്റുകളിൽ 70 ശതമാനവും ലൂസിയുടെ പ്രസവം കാണാൻ ഐ ലവ് ലൂസി എന്ന ടിവി ഷോയിൽ ട്യൂൺ ചെയ്തു.

1955 -  യുഎസ് പ്രസിഡൻ്റും സൈനിക ഉദ്യോഗസ്ഥനുമായ ഡ്വൈറ്റ് ഡി. ഐസൻഹോവർ ആദ്യമായി ടെലിവിഷൻ പ്രസിഡൻഷ്യൽ പത്രസമ്മേളനം നടത്തി. 

1963 - ബർമിങ്ങ്ഹാം ജയിലിൽ നിന്ന് മാർട്ടിൻ ലൂഥർ കിങ്ങ് ജൂനിയർ അയച്ച കത്ത്, ന്യൂയോർക്ക് പോസ്റ്റ് ഞായറാഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ചു.

musthafa Untitled.4.jpg

1966 - പ്രമുഖ നെഹ്‌റു കുടുംബത്തിലെ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും കോൺഗ്രസ് നേതാവുമായ ഇന്ദിരാഗാന്ധി ഇന്ത്യയുടെ നാലാമത്തെയും ആദ്യത്തെയും വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

1969 -  സോവിയറ്റ് യൂണിയൻ്റെ ചെക്കോസ്ലോവാക്യയുടെ അധിനിവേശത്തിൽ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി മൂന്ന് ദിവസത്തിന് ശേഷം ചെക്ക് വിദ്യാർത്ഥി ജാൻ പാലച്ച് മരിച്ചു.

1971 - സോവിയറ്റ് യൂണിയൻ, മാർസ് 2 ഉപഗ്രഹ വിക്ഷേപണത്തിലൂടെ,  ചൊവ്വാ ഗ്രഹത്തിലേക്കുള്ള ബഹിരാകാശ പദ്ധതി നടപ്പിലാക്കി.

1977-ൽ ഇന്ത്യയിലെ ഹിന്ദു കുംഭമേളയിലാണ് ലോകത്തിലെ ഏറ്റവും വലിയ ജനക്കൂട്ടം (15 ദശലക്ഷം) നടന്നത്.

ewewUntitled.4.jpg

1982 - ഇന്ത്യയിൽ തിരഞ്ഞെടുപ്പിന് ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചു.  എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ 50 ബൂത്തിലാണ് ഉപയോഗിച്ചത്. 

1983-ൽ മുൻ നാസി എസ്എസ് മേധാവി ക്ലോസ് ബാർബി ബൊളീവിയയിൽ അറസ്റ്റിലായി.

1990 - വർദ്ധിച്ചുവരുന്ന കലാപവും കശ്മീരി പണ്ഡിറ്റുകൾക്കെതിരായ ആക്രമണങ്ങളും കണക്കിലെടുത്ത് ഇന്ത്യൻ സംസ്ഥാനമായ ജമ്മു കാശ്മീരിൽ നിന്ന് കശ്മീരി പണ്ഡിറ്റുകളുടെ പലായനം നടന്നു.

murali Untitled.4.jpg

1993-ൽ ചെക്ക് റിപ്പബ്ലിക്കും സ്ലൊവാക്യയും ഐക്യരാഷ്ട്രസഭയിൽ ചേർന്നു.

1995 - തമിഴ്‌നാട്ടുകാരൻ ബാലമുരളി കൃഷ്‌ണ അമ്പാടി പതിനേഴാം വയസ്സിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറായി.

1999 -ഇന്ത്യൻ വംശജനായ മഹേന്ദ്ര ചൗധരി ഫിജിയുടെ 4മത് പ്രധാനമന്ത്രിയായി.

jaUntitled.4.jpg

2001 -  ജേക്ക് ഗില്ലെൻഹാലിനെ നായകനാക്കി റിച്ചാർഡ് കെല്ലി സംവിധാനം ചെയ്ത അമേരിക്കൻ കൾട്ട് ഫിലിം ഡോണി ഡാർക്കോ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു.

2001 - കൂടിയാട്ടത്തിന് യുനെസ്കോയുടെ അപൂർവ്വ ബഹുമതി ലഭിച്ചു.

2002 - കൊളോണിയൽ അടിമത്തത്തിൽനിന്ന് ശാന്തസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിഴക്കൻ തിമോർ സ്വതന്ത്രമായി.

2009 - എൽ.റ്റി.റ്റി.ഇ.യുടെ സ്ഥാപകനും, തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരനെ വധിച്ചെന്ന് ശ്രീലങ്കൻ കരസേന വെളിപ്പെടുത്തി.

2012 -   അമേരിക്കൻ ഗവൺമെൻ്റ്, മെഗാഅപ്‌ലോഡ് എന്ന പ്രശസ്തമായ ഫയൽ ഷെയറിങ് സർവീസ് അടച്ചുപൂട്ടി, അതിൻ്റെ സ്ഥാപകനും അതുമായി ബന്ധപ്പെട്ട മറ്റ് നിരവധി ആളുകൾക്കും ആൻ്റിപൈറസി നിയമങ്ങൾ ലംഘിച്ചതിന് കുറ്റം ചുമത്തി

hghUntitled.4.jpg

2013ൽ നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വയുടെ ഉപരിതലത്തിൽ കാൽസ്യം നിക്ഷേപം കണ്ടെത്തി.

2016 - കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ  പിണറായി വിജയൻ മുഖ്യമന്ത്രി പദത്തിലേക്ക് വന്നു.

2018 - ലോകത്തെ ആദ്യത്തെ ഫ്ലോട്ടിംഗ് ന്യൂക്ലിയർ പവർ സ്റ്റേഷൻ റഷ്യയിൽ പ്രവർത്തനമാരംഭിച്ചു.

2018 - നരലോകേഷിന് ‘ഡിജിറ്റൽ ലീഡർ ഓഫ് ദ ഇയർ’ അവാർഡ് ലഭിച്ചു.

2018 - ആദ്യ നിപ കേസ് കോഴിക്കോട് 

Uwewentitled.4.jpg

2019 - യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ ‘മെറിറ്റ് ബേസ്ഡ് ഇമിഗ്രേഷൻ സിസ്റ്റം’ പുറത്തിറക്കി.

2019 - കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ മേഘാലയ സർക്കാർ ഫാർമേഴ്‌സ് കമ്മീഷന് രൂപം  നൽകി."`

2019 - ഇന്ത്യയിൽ വോട്ട് എണ്ണുന്നതിനുള്ള മുഴുവൻ ജോലികളും സ്ത്രീകൾ കൈകാര്യം ചെയ്യുന്ന ആദ്യത്തേ ജില്ലയായി മധ്യപ്രദേശിലെ ഹാർദ ജില്ല മാറി.

 ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment