Advertisment

ഇന്ന് മെയ് 6,: അന്താരാഷ്ട്ര നോ ഡയറ്റ് ദിനം ! ലീല സാംസണിന്റേയും സാജന്‍ ചക്കരയുമ്മയുടേയും ജന്മദിനം: എല്ലാ പള്ളികളിലും ഇഗ്ലീഷ് ബൈബിള്‍ വയ്ക്കണമെന്ന് കിങ്ങ് ഹെന്റി എഴാമന്‍ ഉത്തരവ് പുറപ്പെടുവിച്ചതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

അന്താരാഷ്ട്ര നോ ഡയറ്റ് ദിനത്തിൻ്റെ ചരിത്രം.1992-ൽ മേരി ഇവാൻസാണ് ഇൻ്റർനാഷണൽ നോ ഡയറ്റ് ദിനം ആരംഭിച്ചത്. ലോകമെമ്പാടുമുള്ള സ്ത്രീകളെയും പുരുഷന്മാരെയും സ്വന്തം ശരീരത്തെ വിലമതിക്കാൻ സഹായിക്കുക എന്നതായിരുന്നു ഈ ദിനത്തിൻ്റെ ലക്ഷ്യം

New Update
may Untitled56565.jpg

🌅ജ്യോതിർഗ്ഗമയ🌅

.                       

1199  മേടം 23

രേവതി  / ത്രയോദശി

2024 മെയ് 6, തിങ്കൾ

മത്സ്യാവതാരം!

Advertisment

ഇന്ന്;

*അന്താരാഷ്ട്ര നോ ഡയറ്റ് ദിനം !

[International No Diet Day ; 

അന്താരാഷ്ട്ര നോ ഡയറ്റ് ദിനത്തിൻ്റെ ചരിത്രം.1992-ൽ മേരി ഇവാൻസാണ് ഇൻ്റർനാഷണൽ നോ ഡയറ്റ് ദിനം ആരംഭിച്ചത്. ലോകമെമ്പാടുമുള്ള സ്ത്രീകളെയും പുരുഷന്മാരെയും സ്വന്തം ശരീരത്തെ വിലമതിക്കാൻ സഹായിക്കുക എന്നതായിരുന്നു ഈ ദിനത്തിൻ്റെ ലക്ഷ്യം.ശരീരവടിവിനു വേണ്ടി മാത്രം ആഹാര ക്രമീകരണത്തിനെതിരെ ബോധവൽക്കരണ ദിനം!]

mUntitled56565.jpg

* ഈസ്റ്റർ തിങ്കൾ !

Orthodox Easter Monday, ഈസ്റ്റർ ഞായറാഴ്ചയുടെ പിറ്റേന്ന് ആഘോഷിക്കുന്ന ഓർത്തഡോക്സ് ഈസ്റ്റർ തിങ്കളാഴ്ച, പൗരസ്ത്യ ഓർത്തഡോക്സ് സഭയിലെ ഒരു പ്രധാന തീയതിയാണ്.  2024 ൽ, ഇത് മെയ് 6 ]

* ദേശീയ ടൂറിസ്റ്റ് അഭിനന്ദന ദിനം ! 

[ National Tourist Appreciation Day ; പുതിയ സ്ഥലങ്ങൾ അനുഭവിക്കാൻ താൽപ്പര്യമുള്ള വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്നതിനും അവരെ അഭിനന്ദിക്കുന്നതിനും വേണ്ടിയുള്ളതാണ് ഈ ദിവസം, പ്രാദേശിക ബിസിനസ്സുകൾക്ക് പ്രചോദനം നൽകുകയും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.]

  • ഗാബോൺ / ലിബിയ / സിറിയ: രക്ത

       സാക്ഷി ദിനം !

    * ജമൈക്ക : അദ്ധ്യാപക ദിനം!
  • veluthambi Untitled56565.jpg

* USA ;

*ദേശീയ പാനീയ  ദിനം !

[National Beverage Day ; പാനീയങ്ങളുടെ വൈവിധ്യത്തെ വിലമതിക്കാൻ ഒരു ദിവസത്തേക്ക് ദ്രാവകം മാത്രമുള്ള ഭക്ഷണക്രമം പരീക്ഷിക്കുക. സ്മൂത്തികൾ, ജ്യൂസുകൾ, മറ്റ് പാനീയങ്ങൾ എന്നിവ നിങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകും.]

* National Nurse’s Day

* No Homework Day

* Early May Bank Holiday

     ഇന്നത്തെ മൊഴിമുത്തുകൾ

  *************

''മിക്ക ആളുകളും യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ല, കാരണം സ്വാതന്ത്ര്യത്തിൽ ഉത്തരവാദിത്തം ഉൾപ്പെടുന്നു, മിക്ക ആളുകളും ഉത്തരവാദിത്തത്തെ ഭയപ്പെടുന്നു.''

''പ്രകടിപ്പിക്കാത്ത വികാരങ്ങൾ ഒരിക്കലും മരിക്കില്ല. അവ ജീവനോടെ കുഴിച്ചുമൂടപ്പെടുകയും പിന്നീട് വൃത്തികെട്ട വഴികളിലൂടെ പുറത്തുവരുകയും ചെയ്യും.''

Umothilala ntitled56565.jpg

''കാണാൻ കണ്ണുകളും കേൾക്കാൻ കാതുകളും ഉള്ള ഒരു മനുഷ്യനും രഹസ്യം സൂക്ഷിക്കാൻ കഴിയില്ലെന്ന് സ്വയം ബോധ്യപ്പെടുത്തിയേക്കാം. അവന്റെ ചുണ്ടുകൾ നിശബ്ദമാണെങ്കിൽ, അവൻ വിരൽത്തുമ്പിൽ സംസാരിക്കുന്നു; എല്ലാ സുഷിരങ്ങളിലും വഞ്ചന അവനിൽ നിന്ന് ഒഴുകുന്നു.''

.          [ - സിഗ്‌മണ്ട്‌  ഫ്രോയിഡ് ]

.    ***********

1990-ൽ പത്മശ്രീ പുരസ്കാരം, തമിഴ്‌നാട്‌ സർക്കാരിന്റെ കലയ്‌മാമണി, കൃഷ്ണഗാനസഭയുടെ നൃത്ത ചൂഡാമണി, ഭരതനാട്യത്തിനു നൽകിയ സംഭാവനകളെ മാനിച്ച് (1999-2000) കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ്‌ തുടങ്ങിയ പുരസ്കാരങ്ങൾ നേടിയ ഒപ്പം കേന്ദ്ര സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷയും കേന്ദ്ര സെൻസർ ബോർഡ് അദ്ധ്യക്ഷയും ആയിരുന്ന പ്രശസ്ത നര്‍ത്തകിയും എഴുത്തുകാരിയുമായ ലീല സാംസണിന്റേയും (1951),

nabeesa Untitled56565.jpg

മധു, ശ്രീവിദ്യ,മമ്മൂട്ടി, എം ജി സോമന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'ചക്കരയുമ്മ' എന്ന ഹിറ്റ്‌ ചിത്രമടക്കം നിരവധി ചിത്രങ്ങളുടെ സംവിധായകനും നിർമ്മാതാവുമായ സാജൻ ചക്കരയുമ്മ(1951)യുടേയും,

ഹിന്ദി, പഞ്ചാബി ടെലിവിഷൻ സിനിമകൾ ചെയ്യുന്ന നടനും ബിഗ് ബോസിൻ്റെ മൂന്നാം സീസണിലെ വിജയിയും 1996-ൽ സോണി ടിവിയിലെ ജയ് വീർ ഹനുമാൻ ടെലിവിഷൻ പരമ്പരയിൽ ഹനുമാൻ്റെ വേഷവും ചെയ്ത ടെലിവിഷൻ വ്യക്തിത്വവും ഗുസ്തിക്കാരനുമായ വിന്ദു ദാരാ സിംഗിനെയും (1964),

l frank Untitled56565.jpg

യുനൈറ്റഡ് കിംഗ്ഡത്തിന്റെ   പ്രധാനമന്ത്രി ആയിരുന്ന  ബ്രിട്ടീഷ് രാഷ്ട്രീയ പ്രവർത്തകൻ ആന്റണി ചാൾസ് ലിന്റൺ ടോണി ബ്ലെയർ എന്ന ടോണി ബ്ലെയറുടേയും (1956),

കോഡ് ബ്ലാക്ക്', 'ഓൾ മൈ ചിൽഡ്രൻ' എന്നീ ടിവി സീരീസുകളിലെ അഭിനയത്തിലൂടെ മികച്ച അംഗീകാരം നേടിയ  അമേരിക്കൻ നടി എമിലി അലിൻ ലിൻഡ്നേയും  (ജനനം 2001),

പവർ റേഞ്ചേഴ്സ് , പിങ്ക് റേഞ്ചർ എന്നീ ചിത്രങ്ങളിലും  ടെറ നോവ എന്ന സയൻസ് ഫിക്ഷൻ ഡ്രാമ പരമ്പരയിലും, ഡിസ്നി ചാനലിലെ ലെമനേഡ് മൗത്തിലും, ലൈഫ് ബൈറ്റ്സ് എന്ന ടി.വി. പരമ്പരയിലും അഭിനയിച്ച ഇഗ്ലീഷ് അഭിനേത്രി  നയോമി ഗ്രേസ് സ്കോട്ടിന്റെയും(1993) ,

മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം രണ്ടുതവണ നേടുകയും, രാഷ്ട്രീയം, ജീവകാരുണ്യം തുടങ്ങിയ മേഖലകളിലും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന അമേരിക്കൻ നടനും, സംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും ആയ ജോർജ്ജ് തിമോത്തി ക്ലൂണിയുടെയും (1961)ജന്മദിനം !

diet Untitled56565.jpg

,

ഇന്നത്തെ സ്മരണ !!!

********

നവജ്യോതിശ്രീ കരുണാകരഗുരു മ. (1927-1999 ) 

ഏകലവ്യൻ(കെഎം.മാത്യു) മ.(1934-2012)

പ്രൊഫ.എ.നബീസ ഉമ്മാൾ മ. (1931-2023)

ഹെൻറി ഡേവിഡ് തോറോ മ. (1817-1862)

എൽ. ഫ്രാങ്ക്  ബോം മ. (1856-1919)

മോറിസ് മെറ്റർലിങ്ക് മ. (1868-1949)

മാർലിൻ ഡീട്രിച്ച് മ. (1901-1992) 

ഗ്യൂലിയോ ആൻഡ്രിയോട്ടി മ. (1919-2013 )

വേലുത്തമ്പി ദളവ ജ. (1765 -1809 )

മോത്തിലാൽ നെഹ്രു ജ.(1861-1931)

സിഗ്മണ്ട് ഫ്രോയിഡ് ജ. (1856-1939)

വിക്ടർ ഗ്രിഗ്നാർഡ് ജ. (1871-1935)

ഓർസൺ വെൽസ് ജ. (1915-1986)

nuse Untitled56565.jpg

സ്മരണകൾ !!!

*******

* പ്രധാനചരമദിനങ്ങൾ !!

ജാതിമത വർണ്ണവർഗ്ഗ വ്യത്യാസങ്ങൾക്കതീതമായ ഒരു മാനവസമൂഹത്തെ വിഭാവനം ചെയ്യുകയും ഭാരതത്തിന്റെ തനതു ചികിത്സാ ശാസ്ത്രങ്ങളായ ആയുർവ്വേദത്തിനേയും സിദ്ധ വൈദ്യത്തിനേയും ഉയർത്തിക്കൊണ്ട് വരുന്നതിനായി, ശാന്തിഗിരി ആയുർവ്വേദ മെഡിക്കൽ കോളജ്, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ്, നവജ്യോതിശ്രീ കരുണാകരഗുരു റിസർച്ച് സെന്റർ ഫോർ ആയുർവേദ & സിദ്ധ, ശാന്തിഗിരി ഹെൽത്ത് കെയർ റിസർച്ച് ഓർഗനൈസേഷൻ, ശാന്തിഗിരി ആയുർവ്വേദ വൈദ്യശാല, ശാന്തിഗിരി സിദ്ധ വൈദ്യശാല എന്നീ സ്ഥാപനങ്ങൾ ആരംഭിക്കുകയും,  ശാന്തിഗിരി ആശ്രമം സ്ഥാപിക്കുകയും ചെയ്ത ആത്മീയ ഗുരു നവജ്യോതിശ്രീ കരുണാകര ഗുരുവിനെയും (1927 സെപ്റ്റംബർ 1- 1999 മെയ് 6) 

അയനം, കാഞ്ചനം, പാപത്തിന്റെ ശമ്പളം, ട്രഞ്ച്, കയം, എന്തു നേടി, ചോര ചീന്തിയവർ, ഗ്രീഷ്മവർഷം, കർമാന്തം, കല്ലു, കടലാസുപൂക്കൾ, സന്ധ്യ, പ്രഹരം, ശിവജിക്കുന്നുകൾ, ദർപ്പണം, അപർണ, നീരാളി, നീതിയെ തിരക്കിയ സത്യം,  മൃഗതൃഷ്ണ തുടങ്ങി 33 നോവലുകളും മൂന്നു ചെറുകഥ സമാഹാരങ്ങളും എഴുതി പട്ടാള ബാരക്കുകളിലെ ജീവിതം മലയാള സാഹിത്യത്തിലെത്തിച്ച എഴുത്തുകാരൻ ഏകലവ്യൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കെ.എം. മാത്യുവിനെയും (ഓഗസ്റ്റ് 14 1934 - മേയ് 6 2012),

tourist Untitled56565.jpg

1987 മുതൽ 1991 വരെ കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായിരുന്ന തിരുവനന്തപുരം ജില്ലയിലെ മുതിർന്ന സി.പി.എം നേതാവായിരുന്നു പ്രൊഫ. എ. നബീസ ഉമ്മാൾ.(1931-2023) വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2023 മെയ് 6ന് അന്തരിച്ചു. (1931 ജൂൺ 30 - മേയ് 6, 2023),

പ്രകൃതിയോട് ഇണങ്ങി ലളിതജീവിതം നയിക്കുന്നതെപ്പറ്റിയും അനീതി കാണിക്കുന്ന സർക്കാരിനോട് നിസ്സഹകരണം നടത്തുന്നതെപ്പറ്റിയും പ്രതിപാദിക്കുന്ന വാൾഡൻ എന്ന തന്റെ പുസ്തകത്തിലൂടെ ഏറ്റവും അറിയപ്പെടുന്ന അമേരിക്കക്കാരനായ ഒരു എഴുത്തുകാരനും, കവിയും, തത്ത്വചിന്തകനും, അടിമവ്യാപാര വിരോധിയും, പരിസ്ഥിതിവാദിയും, നികുതിനിഷേധിയും, സർവേയറും, ചരിത്രകാരനും ആയിരുന്ന ഹെൻറി ഡേവിഡ് തോറോയെയും (ജൂലൈ 12, 1817 – മെയ് 6, 1862)

 

"ദി വണ്ടർഫുൾ വിസാർഡ് ഓഫ് ഓസ്" എന്ന കുട്ടികളുടെ പുസ്തകത്തിലൂടെ പ്രശസ്തനായ ഒരു അമേരിക്കൻ എഴുത്തുകാരനും 14 ഓസ് പുസ്‌തകങ്ങൾക്ക് പുറമേ , ബാം മറ്റ് 41 നോവലുകൾ (നഷ്ടപ്പെട്ടതും പ്രസിദ്ധീകരിക്കാത്തതുമായ നാല് നോവലുകൾ ഉൾപ്പെടെ), 83 ചെറുകഥകൾ, 200-ലധികം കവിതകൾ, കുറഞ്ഞത് 42 സ്ക്രിപ്റ്റുകൾ എന്നിവ എഴുതുകയും  ചെയ്ത  എൽ. ഫ്രാങ്ക് ബൗം എന്ന ലൈമാൻ ഫ്രാങ്ക് ബാംനേയും  (മെയ് 15, 1856 - മെയ് 6, 1919), 

leela Untitled56565.jpg

നാടകം, കവിത എന്നിവയിലായി ജീവിതവും പുഷ്പങ്ങളും, വിനീതന്റെ വിധി, നീലപ്പക്ഷി, മോണാവാന, ജോയ്നെല്ലി, ടിൻടാജിലിസിന്റെ മരണം, ഏഴു രാജകുമാരിമാർ, അന്ധൻ തുടങ്ങിയ നിരവധി കൃതികൾ രചിച്ച 1911-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഫ്രഞ്ച് കവിയും നാടകകൃത്തുമായ മോറിസ് മെറ്റർലിങ്കിനെയും (1868 ആഗസ്റ്റ് 29 -  1949 മെയ് 6),

ഒരു കാബറെ ഗായികയായി തുടങ്ങി, പിന്നീട് പിന്നണി ഗായികയും 1920-കളിൽ ബർ‌ലിൻ, 1930-കളിൽ ഹോളിവുഡ് എന്നിവിടങ്ങളിൽ പ്രശസ്തയായ ചലച്ചിത്ര നടിയും ആയ മെർലിൻ എന്ന ജർമ്മനിയിൽ ജനിച്ച മാർലിൻ ഡീട്രിച്ചിനെയും (ഡിസംബർ 27, 1901 – മെയ് 6, 1992) ,

ഏഴുവട്ടം ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്ന    ക്രിസ്റ്റ്യൻ ഡെമോക്രസി പാർട്ടിയുടെ മുഖ്യ രാഷ്ട്രീയ പ്രവർത്തകരിലൊരാളും     ഗ്യൂലിയോ ആൻഡ്രിയോട്ടിയെയും(14 ജനുവരി 1919- 6 മേയ് 2013),

  • പ്രധാനജന്മദിനങ്ങൾ !!
  • rerUntitled56565.jpg

    ***********

തിരുവിതാംകൂറിന്റെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിൽ എത്തിച്ചേരുകയും (1802-1809) അതേ വേഗതയിൽ അത് നിരാകരിച്ച് ജനങ്ങൾക്ക് വേണ്ടി ബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ചെയ്ത വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി യെയും (1765 മേയ് 6 -1809 മാർച്ച് 9),

ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും, രണ്ടുതവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റും, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ പിതാവും ആയിരുന്ന മോത്തിലാൽ നെഹ്രുവിനെയും (6 മെയ് 1861 – 6 ഫെബ്രുവരി 1931),

മനസ്സിന്‌ അബോധം എന്നൊരു വശമുണ്ടെന്ന് ആദ്യമായി സിദ്ധാന്തിക്കുകയും മാനസികാപഗ്രഥനം അഥവാ മനോവിശ്ലേഷണം (Psychoanalisys) എന്ന മന:ശാസ്ത്ര ശാഖയ്ക്കു തുടക്കം കുറിക്കുകയും മന:ശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് വേർപെടുത്തി ഒരു ശാസ്ത്രശാഖയാക്കി വളർത്തുകയും, മനോരോഗ ചികിത്സയെ വൈദ്യശാസ്ത്രത്തിന്റെ ഒരു പ്രത്യേക വിഭാഗമായി ഉയർത്തുകയും ചെയ്ത ലോക വിഖ്യാതനായ മനശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയിഡിനെയും (മേയ് 6, 1856 - സെപ്റ്റംബർ 23, 1939),

emily Untitled56565.jpg

നോബൽ സമ്മാന ജേതാവായ ഫ്രെഞ്ചുകാരനായ രസതന്ത്ര ശാസ്ത്രജ്ഞൻ വിക്ടർ ഗ്രിഗ്നാർഡ് എന്ന ഫ്രാൻസ്വാ അഗിസ്തെ വിക്ടർ ഗ്രിഗ്നർഡിനെയും (മേയ് 6, 1871 - ഡിസംബർ 13, 1935), 

എക്കാലത്തെയും ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന  തന്റെ ആദ്യത്തെ ചിത്രമായ സിറ്റിസൻ കെയ്ൻ (1941) ന്റെ നടനും സംവിധായകനും സഹതിരക്കഥാ രചയിതാവും ആയിരുന്ന കലാകാരനും പിന്നിട് . ദ തേഡ് മേൻ (1949), മോബിഡിക്ക് (1956), ട്രഷർ ഐലൻഡ് (1972) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച അമേരിക്കൻ സംവിധായകൻ ഓർസൺ വെൽസിനെയും( 1915 മേയ് 6 -1986 ഒക്ടോബർ 10) ഓർമ്മിക്കുന്നു.!

ചരിത്രത്തിൽ ഇന്ന് …

********

1536 - എല്ലാ പള്ളികളിലും ഇഗ്ലീഷ് ബൈബിൾ വയ്ക്കണമെന്ന്  കിങ്ങ് ഹെൻറി എഴാമൻ ഉത്തരവ് പുറപ്പെടുവിച്ചു.

vindhu Untitled56565.jpg

1529 - മുഗൾ ചക്രവർത്തി ബാബർ ഗോഗ്ര യുദ്ധത്തിൽ അഫ്ഗാനികളെയും ബംഗാളികളെയും പരാജയപ്പെടുത്തി. 

1541 -  ഹെൻറി എട്ടാമൻ രാജാവ് ഇംഗ്ലണ്ടിലെ എല്ലാ പള്ളികളിലും ഒരു ഇംഗ്ലീഷ് ബൈബിൾ സ്ഥാപിക്കാൻ ഉത്തരവിട്ടു. 

1644 - ജോഹാൻ മൗറീഷ്യസ് ബ്രസീലിൻ്റെ ഗവർണർ സ്ഥാനം രാജിവച്ചു. 

karukanakaa Untitled56565.jpg

1672 - ഫ്രെഡറിക് വില്ലം നെതർലാൻഡുമായി ഒരു ഉടമ്പടി ഒപ്പുവച്ചു.  

1835 -  ജെയിംസ് ഗോർഡൻ ബെന്നറ്റ് ന്യൂയോർക്ക് ഹെറാൾഡിൻ്റെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചു. 

1851 - യേലിൻ്റെ സഹസ്ഥാപകനായ ലിനസ് യേൽ ജൂനിയർ യേൽ സിലിണ്ടർ ലോക്കിന് പേറ്റൻ്റ് നേടി. 

1851- സാൻ ഫ്രാൻസിസ്കോ ചേംബർ ഓഫ് കൊമേഴ്‌സ് ആരംഭിച്ചു.

tony Untitled56565.jpg

1857 - സ്വാതന്ത്ര്യത്തിനു വേണ്ടി ആദ്യത്തെ രക്ത സാക്ഷിയായിരുന്ന മംഗൾ പാണ്ടെയുടെ ബംഗാൾ ഇൻഫന്ററിയുടെ 34 ആം റെജിമെൻറ്റിനെ ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യ കമ്പനി പിരിച്ചുവിട്ടു.  

1860 - ആദ്യത്തെ അമേരിക്കൻ അത്‌ലറ്റിക് ക്ലബ്, സാൻ ഫ്രാൻസിസ്കോ ഒളിമ്പിക് ക്ലബ് രൂപീകരിച്ചു. 

1904 - അമേരിക്കൻ ലംഗ് അസോസിയേഷൻ്റെ ആദ്യ യോഗം നടന്നു. 

1933 -  ഇറ്റലിയും സോവിയറ്റ് യൂണിയനും തമ്മിൽ ഒരു വ്യാപാര കരാർ ഒപ്പുവച്ചു.   

1996 - മുൻ സിഐഎ ഡയറക്ടർ വില്യം കോൾബിയെ കാണാതായി എട്ട് ദിവസത്തിന് ശേഷം തെക്കൻ മേരിലാൻഡിലെ നദീതീരത്ത് മൃതദേഹം കണ്ടെത്തി.

1997 - ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് രാഷ്ട്രീയ നിയന്ത്രണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചു, ബാങ്കിന്റെ 300 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റമാണിത്.

eereUntitled56565.jpg

1998 - കെറി വുഡ് 20 ഹൂസ്റ്റൺ ആസ്ട്രോകളെ പുറത്താക്കി റോജർ ക്ലെമെൻസിന്റെ പ്രധാന ലീഗ് റെക്കോർഡ് സമനിലയിലാക്കി . തന്റെ കരിയറിലെ അഞ്ചാമത്തെ തുടക്കത്തിൽ അദ്ദേഹം ഒരു ഹിറ്ററെ എറിഞ്ഞു, ഒരു ബാറ്ററും നടന്നില്ല.

1998 - ആപ്പിളിന്റെ സ്റ്റീവ് ജോബ്സ് . ആദ്യത്തെ iMac അനാവരണം ചെയ്യുന്നു. 

1999 - സ്കോട്ടിഷ് പാർലമെന്റിലേക്കും വെൽഷ് അസംബ്ലിയിലേക്കും ആദ്യ തിരഞ്ഞെടുപ്പ് നടന്നു.

ekalavynUntitled56565.jpg

2001 - സിറിയയിലേക്കുള്ള ഒരു യാത്രയ്ക്കിടെ , ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഒരു പള്ളിയിൽ പ്രവേശിക്കുന്ന ആദ്യത്തെ മാർപ്പാപ്പയായി .

2002 - ഹിൽവേഴ്സത്തിലെ മീഡിയപാർക്കിൽ ഒരു റേഡിയോ-അഭിമുഖത്തെത്തുടർന്ന് ഡച്ച് രാഷ്ട്രീയക്കാരനായ പിം ഫോർട്യൂയിൻ കൊല്ലപ്പെട്ടു .

2002 - SpaceX ന്റെ സ്ഥാപനം . 

george Untitled56565.jpg

2007 - കെനിയൻ എയർവേയ്സിന്റെ ബോയിംഗ്  737-800  വിമാനം   കാമറൂണിൽ തകർന്നുവീണ് ഒമ്പതു   മലയാളികളടക്കം 114 യാത്രക്കാർ മരിച്ചു.

2010 - വെറും 36 മിനിറ്റിനുള്ളിൽ, 2010 ഫ്ലാഷ് ക്രാഷ് എന്നറിയപ്പെടുന്ന ഡൗ-ജോൺസ് ശരാശരി 1,000 പോയിന്റ് ഇടിഞ്ഞു .

2013 - ഒരു ദശാബ്ദത്തിലേറെയായി തട്ടിക്കൊണ്ടുപോയി കാണാതായ മൂന്ന് സ്ത്രീകളെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ ജീവനോടെ കണ്ടെത്തി . 

sigmount Untitled56565.jpg

2023 - യുണൈറ്റഡ് കിംഗ്ഡത്തിൻ്റെയും മറ്റ് കോമൺവെൽത്ത് രാജ്യങ്ങളുടെയും രാജാവും രാജ്ഞിയുമായി ചാൾസ് മൂന്നാമൻ്റെയും കാമിലയുടെയും കിരീടധാരണം ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്നു . 

2023 - ടെക്സാസിലെ അലനിൽ നടന്ന കൂട്ട വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു . കുറ്റവാളിയെ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലുന്നു

 ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment