ഇന്ന് മാര്‍ച്ച് 3; ലോക കേള്‍വി ദിനം ! പി. ബാലചന്ദ്രന്റേയും വിനയ് ഗോവിന്ദിന്റേയും ശ്രദ്ധാ കപൂറിൻ്റെയും ജന്മദിനം: യുജീന്‍ നാലാമന്‍ മാര്‍പ്പാപ്പയായി സ്ഥാനമേറ്റതും സൗദി അറേബ്യയിൽ എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെടുന്നതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
New Project

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                         ' JYOTHIRGAMAYA '
.                         ്്്്്്്്്്്്്്്്
.                         🌅ജ്യോതിർഗ്ഗമയ🌅

Advertisment

കൊല്ലവർഷം 1201
കുംഭം 19
മകം/പൗർണ്ണമി
2026 മാർച്ച് 3
ചൊവ്വ
.                       

ഇന്ന്;


* ലോക കേൾവി ദിനം ![ World Hearing Day ; കേൾവിക്കുറവിനെ കുറിച്ച് കൂടുതലറിയാൻ, ചെവിയുടെ ആരോഗ്യപ്രശ്‌നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും കേൾവി വൈകല്യത്തിൻ്റെ ചികിത്സയെ കുറിച്ച്  അവബോധം സൃഷ്‌ടിക്കുന്നതിനുമായി ഒരു ദിനം.]

0fc75911-c9ac-4b0e-8265-49b62bf0546e

*  ആഗോള ഒമേഗ-3 ദിനം! [ Global Omega-3 Day ; ഒമേഗ -3 എന്ന പദം മിക്കപ്പോഴും ഒരു കൂട്ടം ഫാറ്റി ആസിഡുകളെയാണ് സൂചിപ്പിക്കുന്നത്. ഭക്ഷണത്തിൽ രണ്ട് പ്രധാന തരം ഒമേഗ -3 ഫാറ്റി ആസിഡുകൾ ഉണ്ട് : ഒരു തരം ആൽഫ-ലിനോലെനിക് ആസിഡ് (എഎൽഎ), ഇത് ചില സസ്യ എണ്ണകളായ സോയാബീൻ എണ്ണ, കടുകെണ്ണ, ചെറുചന വിത്ത് എണ്ണ, വാൽനട്ട് എണ്ണ എന്നിവയിൽ കാണപ്പെടുന്നു. മുളപ്പിച്ച പയർ, ഇല കാബേജ്, ചീര, സാലഡ് ഇലക്കറികൾ എന്നിവ പോലുള്ള ചില പച്ച ഇലക്കറികളിലും എഎൽഎ കാണപ്പെടുന്നു. സാൽമൺ പോലുള്ള മത്സ്യങ്ങളിലും ലഭ്യമാണ്. പൊതുജന ബോധവൽക്കരണം ലക്ഷ്യം]

* ലോക വന്യജീവി ദിനം![ World Wildlife Day ;  സവന്നയിലെ ഭംഗിയുള്ള മൃഗങ്ങൾ മുതൽ നിങ്ങളുടെ വീട്ടുമുറ്റത്തെ ചെറിയ ജീവികൾ വരെ എല്ലാം ഈ പ്രകൃതിയുടെ മെരുക്കപ്പെടാത്ത അത്ഭുത സന്തതികൾ തന്നെയാണ്. ആകാശത്തിലെ പക്ഷികൾ മുതൽ കടലിലെ സുന്ദരമായ തിമിംഗലങ്ങൾ വരെ, വന്യജീവികൾ ഈ ലോകം മുഴുവനായി നിറഞ്ഞിരിക്കുന്നു. അവ നമുക്ക് പല വിധത്തിൽ പ്രയോജനം ചെയ്യുന്നവയാണ്, പക്ഷേ അവ വംശഹത്യാ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അവയ്ക്കായി ഒരു ദിനം. 

4d2dba69-e3eb-4f69-a68b-db6300ca3143

ലോക വന്യജീവി ദിനം  ഈ ലോകത്തോടുള്ള നമ്മുടെ കടമകളെക്കുറിച്ചും നമ്മൾ അവിടെ പങ്കിടുന്ന നമ്മുടെ ജീവിതരീതികളെക്കുറിച്ചും നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു ദിവസമാണ്. നമ്മുടെ ഇടപെടൽ കൊണ്ട് ഈ ലോകത്ത് നിന്ന് ഒരു ജീവിവർഗ്ഗവും കുറ്റിയറ്റു പോകാതിരിയ്ക്കാൻ വേണ്ടിയുള്ളതാവണം ഇന്നത്തെ ദിവസം നമ്മൾ എടുക്കേണ്ട, നമ്മുടെ ആദ്യ പ്രതിജ്ഞ.]

*പരിചരണദാതാക്കളുടെ അഭിനന്ദന  ദിനം! [പരിചരണം നൽകുന്നവരുടെ സമർപ്പണത്തെയും അനുകമ്പയെയും ആദരിക്കുന്നതിനുള്ള ഒരു പ്രത്യേക അവസരമാണ് പരിചരണ അഭിനന്ദന ദിനം. പ്രായമായവരെയും, വികലാംഗരെയും, പരിചരണം ആവശ്യമുള്ളവരെയും പിന്തുണയ്ക്കുന്നതിൽ ഈ വ്യക്തികൾ നിർണായക പങ്ക് വഹിക്കുന്നു. അവരുടെ കഠിനാധ്വാനവും നിസ്വാർത്ഥതയും നിരവധി വ്യക്തികളുടെ ക്ഷേമവും ആശ്വാസവും ദിനംപ്രതി നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നു. ]

5e4b89c8-1b8d-43e7-bb41-114793d4cd60

*33 ഫ്ലേവേഴ്‌സ്  ദിനം![ഐസ്ക്രീമിലെ വൈവിധ്യത്തിന്റെ സന്തോഷത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, 33 ഫ്ലേവേഴ്‌സ് ദിനം ജീവിതത്തിലേക്ക് ഒരു മധുര ആഘോഷം കൊണ്ടുവരുന്നു. തുടക്കത്തിൽ 31-ൽ തുടങ്ങി ആവേശം നിലനിർത്തുന്നതിനായി വികസിക്കുന്ന വൈവിധ്യമാർന്ന രുചികൾ വാഗ്ദാനം ചെയ്യുന്ന ബാസ്കിൻ-റോബിൻസിന്റെ അറിയപ്പെടുന്ന പാരമ്പര്യത്തെ ഇത് എടുത്തുകാണിക്കുന്നു.
ഈ പ്രത്യേക ദിനം എല്ലാവരെയും അവരുടെ പതിവ് തിരഞ്ഞെടുപ്പുകൾക്കപ്പുറം പര്യവേക്ഷണം ചെയ്യാൻ ക്ഷണിക്കുന്നു, ഒരുപക്ഷേ അതിനിടയിൽ ഒരു പുതിയ പ്രിയപ്പെട്ടത് കണ്ടെത്താൻ പോലും. ]

1beb3eca-0b7a-406f-8c65-767aa6a83783

* ദേശീയഗാന ദിനം ! [ National Anthem Day ;1931-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് " ദി സ്റ്റാർ-സ്പാംഗിൾഡ് ബാനർ " ദേശീയഗാനമായി അംഗീകരിച്ചതിൻ്റെ സ്മരണാർത്ഥമാണ് ദേശീയഗാന ദിനം.
ദേശീയഗാനം ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നു, വികാരങ്ങളെ ഉണർത്തുന്നു, ഐക്യത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു ; ഒരു രാജ്യത്തിൻ്റെ അഭിമാനത്തിൻ്റെ ശബ്ദ ചിഹ്നം.!  

* അന്താരാഷ്ട്ര ഐറിഷ് വിസ്കി ദിനം[ International Irish Whiskey Day ; പാരമ്പര്യത്തിൻ്റെ ഊഷ്മളതയും ഐറിഷ് സംസ്‌കാരത്തിൻ്റെ ചാരുതയും വിളിച്ചോതുന്ന, സമ്പന്നമായ പൈതൃകത്തോടുകൂടിയ ആ മിനുസമാർന്ന, കുന്തിരിക്കത്തിന്റെ രുചിയുള്ള സ്പിരിറ്റ്]

1bb6057e-79c5-4608-a162-256f4e3574fa

* ദേശീയ മൾഡ് വൈൻ ദിനം[ National Mulled Wine Day ; ചൂടുള്ളതും മസാലകൾ കലർന്നതുമായ ഒരുതരം ഇരുണ്ട വീഞ്ഞ്,  “മൾഡ്” എന്ന പദത്തിൻ്റെ അർത്ഥം വീഞ്ഞ് ചൂടാക്കി മസാല ചേർത്തു എന്നാണ്.ആദ്യത്തെ സുഗന്ധവ്യഞ്ജന വീഞ്ഞ് രണ്ടാം നൂറ്റാണ്ടിൽ റോമിൽ നിർമ്മിച്ചതായി പറയപ്പെടുന്നു.മൾഡ് വൈൻ യു. കെയിൽ ജനപ്രിയമാണ്, സമാനമായ ഒരു പാനീയം ജർമ്മൻ സംസാരിക്കുന്ന രാജ്യങ്ങളിലും കാണാം, ഗ്ലുഹ്വെയ്ൻ അഥവാ 'ഗ്ലോ-വൈൻ' എന്ന ആ വീഞ്ഞും ഒരേ ചേരുവകൾ ആവശ്യപ്പെടുന്നു.]

* ദേശീയ കനേഡിയൻ ബേക്കൺ ദിനം! [ഈ രുചികരമായ മാംസം ഒരു പ്രഭാത ഭക്ഷണമാണ്, പലപ്പോഴും മുട്ടയും ടോസ്റ്റും നൽകുന്നു.]

6d0ab10a-bc43-4973-be8b-d998f20f2ea8

* ദേശീയ കോൾഡ് കട്ട്സ് ദിനം !!![ National Cold Cuts Day ; ഡെലി കൌണ്ടർ ഡിലൈറ്റുകൾ, കഷ്ണങ്ങൾക്കിടയിൽ ഉയരത്തിൽ അടുക്കിവച്ചുള്ള  സാൻഡ്‌വിച്ച് സാഹസികത]

* പൂച്ചകൾക്കും നായ്ക്കൾക്കുംഎതിർ തള്ളവിരൽ ഡേ ഉണ്ടായിരുന്നെങ്കിൽ...? [ What If Cats and Dogs Had Opposable Thumbs Day! ;  പ്രിയപ്പെട്ട രോമമുള്ള കൂട്ടാളികൾക്കെല്ലാം അവരുടെ കൈകാലുകളിൽ പെരുവിരലുകളുള്ള ഒരു ലോകം സങ്കൽപ്പിക്കുക,  എതിർക്കാവുന്നവ. അത് എങ്ങനെയുള്ള ലോകമായിരിക്കും?  ]

43aa06bd-822b-4f0a-86f6-f7839255b149

* ജപ്പാൻ: ഹിന മത്സുരി /ഡോൾ   ഫെസ്റ്റിവൽ /ഗേൾസ് ഡേ!    [കുമാരിമാരുടെ ദിനം]
* ബൾഗേറിയ: വിമോചന ദിനം!
* മലാവി: രക്തസാക്ഷി ദിനം !
* ജ്യോർജിയ: മാതൃദിനം !
* ഈജിപ്റ്റ്: കളിക്കാരുടെ ദിനം !
* ലെബനൺ: അദ്ധ്യാപക ദിനം !        
* അമേരിക്ക; 
*പൂന്താന ദിനം !'
'
.        ഇന്നത്തെ മൊഴിമുത്ത്
.    ്്്്്്്്്്്്്്്്്്്്‌്‌്‌്

ചങ്ങമ്പുഴയെക്കുറിച്ച്;

ചോദ്യം, ഉത്തരം:
“ചങ്ങമ്പുഴ മദ്യപാനിയായിരുന്നോ?”

“പ്രകൃത്യതീത ശക്തിയുള്ളവരെക്കുറിച്ചു പറയുമ്പോള്‍ അവരുടെ ആ ശക്തിവിശേഷത്തെക്കുറിച്ചു വേണം പറയാന്‍. Poetic inspiration എന്നതില്‍ എഴുത്തച്ഛന്‍ പോലും ഈ കവിയുടെ അടുത്തു വരില്ല. അങ്ങനെയുള്ള ഒരുജ്ജ്വല പ്രതിഭാശാലി കുടിച്ചിരുന്നോ എന്നു ചോദിക്കുന്നത് തികഞ്ഞ മര്യാദകേടാണ്. ഹിമാലയപര്‍വ്വതം കാണുമ്പോള്‍ അതിന്റെ ഉദാത്ത സൗന്ദര്യം ആസ്വദിക്കണം. പര്‍വ്വതത്തെ നോക്കാതെ അതിന്റെ ചുവട്ടില്‍ കിടക്കുന്ന നായ്ക്കാട്ടത്തെ മാത്രം നോക്കരുത്. [മദ്യപന്‍ എന്നു വേണം പറയാന്‍. മദ്യപാനിയെന്നു കേട്ടാല്‍ മദ്യം വച്ചിരിക്കുന്ന പാത്രമെന്ന് തോന്നിയെന്നു വരാം.]

.    [  - എം കൃഷ്ണൻ നായർ ]
.          (സാഹിത്യവാരഫലം)
.     *************

9a11b32b-8fe4-49ff-bd06-800e67f0dc5e

അഗ്രൊ മഷീനറി കോർപ്പറേഷൻ മുൻ ചെയർമാനും തൃശൂരില്‍ നിന്നുള്ള എം.എൽ.എയും  സി.പി.ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയുമായ  പി. ബാലചന്ദ്രന്‍ (1965)ന്റേയും,

സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാർട്ടിയെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രവർത്തകനും, മുൻനിയമസഭ അംഗവും മുൻ കൃഷിമന്ത്രിയുമായ കെ.പി മോഹനന്റെയും (1950),8d38f8cd-3cc9-4d2f-8ac9-d285cfaf737a

കിളി പോയി (2013), കോഹിനൂര്‍ (2015) തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ പെരിന്തല്‍മണ്ണ സ്വദേശി വിനയ് ഗോവിന്ദിന്റേയും (1988),
'
ഇന്ത്യയുടെ മുൻ വനം, പരിസ്ഥിതി വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന  സഹമന്ത്രിയും ഡെൽഹിയിലെ കോൺഗ്രസ് നേതാവുമായ  കൃഷ്ണ തീറഥിന്റെയും (1955),

6e26c496-4f01-4524-84c7-b32da1599a0e

'ബ്രീത്‌ലസ്സ്' എന്ന സംഗീത ആൽബത്തിലൂടെ  പ്രസിദ്ധനായ പിന്നണി ഗായകനും സംഗീത സംവിധായകനും  കത്യാർ കളേജാത്ത് ഗുസ്ലി എന്ന മറാത്തി സിനിമയിലൂടെ അഭിനയ രംഗത്തും പ്രതിഭ തെളിയിച്ച ശങ്കർ മഹാദേവന്റെയും (1967),

മുൻ ബോളിവുഡ് അഭിനേത്രിയും ജുവല്ലറി ഡിസൈനറുമായ നീലം കോത്താരിയുടെയും (1968),

പാകിസ്താൻ അന്താരാഷ്ട്ര ക്രിക്കറ്ററും മുൻ ക്യാപ്റ്റനുമായിരുന്ന   ഇൻസമാം-ഉൾ-ഹഖിന്റെയും (1970)

65e0f0ed-9ea2-4dd3-9464-7319e1d9b844

ഹോളിവുഡിലെ ഏറ്റവും പ്രശസ്തയായ നടിമാരിൽ ഒരാളും 7th Heaven എന്ന ടിവി സീരീസിലൂടെ അരങ്ങേറ്റം കുറിച്ച്, അത് പിന്നീട് ഒരു തകർപ്പൻ താരമായി ഉയർന്നുവന്ന ജെസീക്ക ബിയലിൻ്റെയും (1982),

അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ഫിഫ്ത്ത് ഹാർമണി എന്ന ഗേൾ ബാൻഡിലെ അംഗമായി പ്രശസ്തിയിലേക്ക് ഉയർന്ന അത് എക്കാലത്തെയും മികച്ച വിൽപ്പനയുള്ള പെൺകുട്ടികളുടെ ഗ്രൂപ്പുകളിൽ ഒന്നായി മാറിയ കാമില കാബെല്ലോയുടെയും (1997),401f9810-9315-4be6-a118-5dcf9898c294

 ഒരു ഓസ്‌ട്രേലിയൻ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും വൈവിധ്യമാർന്ന വിഭാഗങ്ങളിൽ പ്രവർത്തിച്ചുവെങ്കിലും ഫ്യൂച്ചറിസ്റ്റിക് ആക്ഷൻ സീരീസായ മാഡ് മാക്‌സിന് പേരുകേട്ട ജോർജ്ജ് മില്ലർൻ്റെയും(1945), 

നടൻ ശക്തി കപൂറിന്റെ മകളും ഹിന്ദി സിനിമാ നടയുമായ ശ്രദ്ധാകപൂറിൻ്റെയും ജന്മദിനം.    
(1987)
.
*******"

558ad5fc-dbb8-426d-9bd6-4191430adb9b
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
*********

എം കൃഷ്ണൻ നായർ ജ.(1923- 2006)
'പി ജയചന്ദ്രൻ ജ.(1944 - 2025).
അയ്യത്താൻ ഗോപാലൻ ജ. (1861-1948)
ഡി പി ഉണ്ണി ജ.( 1886-1962)
കുറിശ്ശേരി ഗോപാലപിള്ള ജ.(1914-1978)
ബോംബെ രവി ജ. (1926 -2012)
ജംഷഡ്ജി ടാറ്റ  ജ.( 1839 -1904)
ജസ്​പാൽ ഭട്ടി ജ.(1955-2012)
ദോർജി ഖണ്ഡു ജ.(1955- 2011)
എമിലി എഡൻ  ജ. (1797-1869)
വില്യം ഗോഡ്വിൻ ജ. (1756-1836)
അലക്സാണ്ടർ ഗ്രഹാം ബെൽ ജ.(1847-1922)

177cfc53-fe2d-41ab-8f69-970d76653e56

സമാന്തര വായനയിലൂടെയും നിശിതമായ വിമർശനങ്ങളിലൂടെയും മലയാള സാഹിത്യത്തെ ജനകീയമാക്കിയ പ്രശസ്തനായ സാഹിത്യ വിമർശകനായിരുന്നു , മലയാളം വാരികയിൽ (പിന്നീട് കലാകൗമുദിയിൽ) തുടർച്ചയായി 36 വർഷത്തോളം 'സാഹിത്യ വാരഫലം' എന്ന പേജിലൂടെ, ലോകസാഹിത്യത്തിലെ പുതിയ ചലനങ്ങളെ മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുത്ത. ഒരു സാഹിത്യാസ്വാദകനും നിരൂപകനുമായ  പ്രൊഫ.എം കൃഷ്ണൻ നായർ (മാർച്ച് 3, 1923 - ഫെബ്രുവരി 23, 2006) '
'
 ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള മലയാളിയുടെ ഭാവ ഗായകനും നടനുമായിരുന്ന കുട്ടൻ എന്ന  പാലിയത്ത് ജയചന്ദ്രൻ എന്ന പി. ജയചന്ദ്രൻ. (3 മാർച്ച് 1944 – 9 ജനുവരി 2025)

76aa3bee-7a31-4473-8806-76eb16c452d6

രാജാറാം മോഹൻറോയ്  സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ  കേരളത്തിലെ പ്രചാരകനാകുകയും
വിഗ്രഹാരാധനയെ എതിർക്കുക, മിശ്ര വിവാഹം നടത്തുക, മിശ്ര ഭോജനം നടത്തുക, സ്ത്രീ വിദ്യാഭ്യാസം വ്യാപകമാക്കുക, സ്ത്രീ പുരുഷ സമത്വം പാലിക്കുക, അയിത്തവും ജാതി വ്യത്യാസവും നിർമാർജ്ജനം ചെയ്യുക, കൂട്ട പ്രാർത്ഥനകളും കൂട്ടായ്മ സംവാദങ്ങളും നടത്തുക തുടങ്ങിയ ബ്രഹ്മ സമാജ പരിപാടികൾ ഏറ്റെടുക്കുകയും പ്രാർത്ഥനകൾക്കാവശ്യമായ കീർത്തനങ്ങൾ രചിക്കുകയും .ചുരുങ്ങിയ കാലത്തിനിടെ മലബാറിലും തിരുവിതാംകൂറിലും നിരവധി ബ്രഹ്മ സമാജ ശാഖകൾ സ്ഥാപിക്കുകയും,  ബ്രഹ്മ സമാജത്തിന്റെ ബൈബിൾ എന്നറിയപ്പെട്ടിരുന്ന ദേവേന്ദ്ര നാഥ ടാഗോറിന്റെ 'ബ്രഹ്മധർമ്മ' എന്ന കൃതിയുടെ മലയാള പരിഭാഷ നിർവഹിക്കുകയും ചെയ്ത  അലോപ്പതി ഡോക്ടര്‍ അയ്യത്താൻ ഗോപാലൻ  (3 മാർച്ച് 1861 - 2 മേയ് 1948)

9187566c-9f89-4889-ad1f-0c1dfe506a90

സാഹിത്യ രാഗം, സാഹിത്യ സരണി, പ്രതാപസിംഹന്‍, സുരാജ ദവള തുടങ്ങിയ കൃതികൾ രചിച്ച അദ്ധ്യാപകനും സാഹിത്യകാരനും നിരൂപകനും, പത്രകാരനും കുറച്ചുകാലം സ്വരാട് പത്രം നടത്തുകയും ചെയ്ത ഡി പി ഉണ്ണി എന്ന ഡി പത്മനാഭൻ ഉണ്ണി ( 3 മാർച്ച് 1886-17 നവംബർ 1962),

ഭാഷാസാഹിത്യത്തിന്റെയും ശാസ്ത്രത്തിന്റെയും വിഭാഗത്തിൽ അദ്വിതീയമായ സ്ഥാനമുള്ള  ന്യായശാസ്ത്രത്തിന്റെ അടിസ്ഥാന രേഖയായ കേരളഗൗതമീയം,  ചട്ടമ്പി സ്വാമികളുടെ ജീവിതം ആസ്പദമാക്കിയ "വിദ്യാധിരാജൻ", 1971ലെ ഇന്തോ-പാക് യുദ്ധ വിജയത്തെ കുറിച്ചുള്ള "വിജയലഹരി", 1970കളിൽ കേരള സർവ്വകലാശാല പാഠ്യപദ്ധതിയുടെ ഭാഗമായിരുന്ന "ഉദയകിരണങ്ങൾ", സംസ്കൃത-മലയാള നിഘണ്ടുവായ "ശബ്ദ വൈജയന്തി" തുടങ്ങിയ  ഗ്രന്ഥങ്ങളെഴുതിയ സംസ്‌കൃത പണ്ഡിതനും താർക്കികനും കവിയുമായിരുന്ന കുറിശ്ശേരി ഗോപാലപിള്ള (3 മാർച്ച് 1914 - 5 മാർച്ച് 1978),

ഹിന്ദി, മലയാളം, തമിഴ്,തെലുഗു, ഗുജറാത്തി ഭാഷകളിലായിഇരുനൂറ്റിഅൻപതോളം[2] ചലച്ചിത്രങ്ങൾക്ക്  സംഗീതം പകർന്നിട്ടുള്ള സംഗീത സംവിധായകനായിരുന്ന ബോംബെ രവിഎന്ന രവി ശങ്കർ ശർമ്മ (3 മാർച്ച് 1926 - 7 മാർച്ച് 2012),

4473e8b7-ace4-41b4-87e8-c0fa54bf702e

ഇന്ത്യൻ വ്യവസായത്തിന്റെ പിതാവും  അടിത്തറപാകിയ  ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനും ആയ  ജംഷഡ്ജി നുസ്സർവാൻ‌ജി ടാറ്റ എന്ന  ജംഷഡ്ജി ടാറ്റ (മാർച്ച് 3, 1839 - മേയ് 19, 1904)

 'ഉൾട്ടാ പുൾട്ടാ', 'ഫ്ളോപ്പ്ഷോ' എന്നീ ടെലിവിഷൻപരിപാടികളിലൂടെ കുടുംബസദസ്സുകളുടെ പ്രിയങ്കരനായി മാറിയ പ്രശസ്ത പഞ്ചാബി കാർട്ടൂണിസ്റ്റും ഹാസ്യനടനും സംവിധായകനുമായിരുന്ന ജസ്​പാൽ ഭട്ടി (3 മാർച്ച് 1955 – 25 ഒക്ടോബർ 2012)

6063b098-2ccc-4adc-81ca-9b0d087e7552

 ബംഗ്ലാദേശ് മോചനത്തിനായി ഇന്ത്യ നടത്തിയ യുദ്ധത്തിൽ ആർമി ഇൻറലിജൻസ് ഓഫിസറായി പ്രവർത്തിച്ചതിന് മികച്ച സേവനത്തിനുള്ള സ്വർണ്ണപതക്കം ലഭിക്കുകയും പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-യുടെ നേതാവും അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദോർജി ഖണ്ഡു(മാർച്ച് 3 1955 - ഏപ്രിൽ 30 2011)

ഇന്ത്യയിൽ ഗവർണർ ജനറലായിരുന്നു. ജോർജ്ജ് ഏഡന്റെ സഹോദരിയും  പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ജീവിതം തൻറെ കൃതികളിലൂടെ നർമ്മരസത്തോടെ  അവതരിപ്പിച്ചിരുന്ന ഒരു ഇംഗ്ലീഷ് കവയിത്രിയും നോവലിസ്റ്റുമായിരുന്ന എമിലി എഡൻ (3 മാർച്ച് 1797-1869 ഓഗസ്റ്റ് 5),

തൻ്റെ ജീവിതത്തിലുടനീളം നോവലുകൾ, ചരിത്രം, ജനസംഖ്യാശാസ്‌ത്രം എന്നീ വിഭാഗങ്ങളിൽ സമൃദ്ധമായി എഴുതിയ ഒരു ഇംഗ്ലീഷ് പത്രപ്രവർത്തകനും രാഷ്ട്രീയ തത്ത്വചിന്തകനും  നോവലിസ്റ്റുമായിരുന്ന വില്യം ഗോഡ്വിൻ  (3 മാർച്ച് 1756 - 7 ഏപ്രിൽ 1836),

534696ec-1d85-4229-8790-dd181a531d73

അമ്മയും ഭാര്യയും ബധിരരായിരുന്നതിനാല്‍  കേൾവി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങൾ നടത്തുവാന്‍ പ്രേരിതനാകുകയും അത്   ടെലിഫോണിന്റെ കണ്ടുപിടിക്കുകയും ചെയ്ത   സ്കോട്ട്‌ലാന്റ്റ് കാരന്‍ ശാസ്ത്രഞ്ജന്‍ അലക്സാണ്ടർ ഗ്രഹാം ബെൽ  (മാർച്ച് 3, 1847 -ഓഗസ്റ്റ് 2, 1922),
*********
'ഇന്നത്തെ സ്മരണ !!!
*********
ഇളം‌കുളം കുഞ്ഞൻപിള്ള     മ.(1904  1973 )‌.
എം രവീന്ദ്രൻ മ. (1943-2005)
(കുളത്തുപ്പുഴ രവി)
പ്രൊഫ.വി. രാധാകൃഷ്ണൻ മ. (1929-2011)
ഒ. ഭരതൻ മ. (1931-2001)
റോബർട്ട് ഹുക്ക്  മ. (1635-1703)
മാർട്ടിൻ ക്രോ മ. (1962-2016)
ആൽബെർട്ട് സാബിൻ മ. (1906-1993 )
ഔറംഗസീബ് മ (c.1618-3 മാർച്ച് 1707),

607903a0-161e-40a1-be9f-b4293698c489

മലയാള ഭാഷയ്ക്കും ചരിത്രത്തിനും നിസ്തുലമായ സംഭാവനകൾ നൽകിയ പണ്ഡിതനും ഗവേഷകനുമായിരുന്നു ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള എന്ന ഇളം‌കുളം കുഞ്ഞൻപിള്ള (1904 നവംബർ 8 -  1973 മാർച്ച്‌ 3)‌.

മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീതം നൽകുകയും “ഭരതം” എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991-ലെ സംസ്ഥാന പുരസ്കാരം നേടുകയും ചെയ്ത  പ്രശസ്തനായ സംഗീത സംവിധായകൻ രവീന്ദ്രൻ( 1941 നവംബർ 9-2005 മാർച്ച് 3),

58778082-3da4-4d28-af50-bc41d7606096

സി.വി. രാമന്റെ മകനും  റേഡിയോ അസ്‌ട്രോണമിയിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയ വ്യക്തിയും, ബാംഗ്ലൂരിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ ചുമതലക്കാരനും, ട്രസ്റ്റിയും ആയിരുന്ന   പ്രൊഫ.വി. രാധാകൃഷ്ണൻ (18 മെയ് 1929 -03 മാർച്ച് 2011),

3 തവണ കേരള നിയമസഭയിലും ലോക്സഭയിലും അംഗമായിരിക്കുകയും 1970 മെയ് 30ന് സിഐടിയു രൂപീകൃതമായതു മുതൽ 1998 വരെ  സെക്രട്ടറിയായി പ്രവർത്തിക്കുകയും ഗ്രൂപ്പ് വഴക്കിന്റെ പേരിൽ സിഐടിയു സംസ്ഥാന നേതൃസ്ഥാനത്തു നിന്നും സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്നും പുറത്താക്കപ്പെടുകയും അതോടെ സജീവരാഷ്ട്രീയത്തിൽ നിന്നും പിൻവലിയുകയും ചെയ്ത കണ്ണൂരിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും തൊഴിലാളി യൂണിയൻ പ്രവർത്തകനുമായിരുന്ന ഒ. ഭരതൻ (ഡിസംബർ 20, 1931-2001, മാർച്ചു് 3),

df55e178-79ce-4435-aba1-cdd37c3bb588

ഹുക്കിൻ്റെ നിയമം എന്നറിയപ്പെടുന്നഇലാസ്റ്റിറ്റി നിയമം കണ്ടുപിടിച്ച ഭൗതിക ശാസ്ത്രജ്ഞനും  പ്രകൃതി തത്ത്വജ്ഞാനിയും ശിൽപിയും സസ്യകോശമുൾപ്പെടെ നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയ ഇംഗ്ലീഷുകാരനായ  ശാസ്ത്ര പ്രതിഭയുമായിരുന്ന റോബർട്ട് ഹുക്ക് 28 ജൂലൈ  1635-1703,  മാർച്ച്‌ 3),

1982 നും 1995 നും ഇടയിൽ ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീമിനായി കളിച്ച,  രാജ്യത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരു ന്യൂസിലൻഡ് ക്രിക്കറ്റ് കളിക്കാരനും ടെസ്റ്റ്, ഏകദിന ക്യാപ്റ്റനും കമൻ്റേറ്ററും ആയിരുന്ന മാർട്ടിൻ ഡേവിഡ് ക്രോ (22 സെപ്റ്റംബർ 1962 - 3 മാർച്ച് 2016), 

b93e6e16-373a-43df-899a-37a38b7ade37

ജോനാസ് സാൽക്കിന്റെ  കുത്തിവെയ്പ്പാണ് പോളിയോക്ക് എതിരെ ഉണ്ടായ ആദ്യത്തെ പ്രത്യൌഷധം എങ്കിലും ലോകമെങ്ങും സ്വീകരിക്കപ്പെട്ട പോളിയോ തുള്ളിമരുന്നിന്റെ ഉപജ്ഞാതാവായ പോളണ്ട്കാരന്‍   ആൽബെർട്ട് സാബ് (1906 ഓഗസ്റ്റ് 26 -1993 മാർച്ച് 3),

മുഗൾ ചക്രവർത്തി ഷാജഹാൻ്റെയും മുംതാസിൻ്റെയും മൂന്നാമത്തെ മകനും  മുഗൾ ചക്രവർത്തിമാരിൽ അവസാനത്തെ ആളുമായിരുന്ന ഔറംഗസേബിന്റെയും (അദ്ദേഹത്തിൻ്റെ ഭരണത്തിൻ കീഴിൽ, മുഗൾ സാമ്രാജ്യം അതിൻ്റെ ഏറ്റവും വലിയ പരിധിയിലെത്തി) സാധാരണയായി ഔറംഗസീബ് എന്നറിയപ്പെടുന്ന മുഹി അൽ-ദിൻ മുഹമ്മദ്  (c. 1618 – 3 മാർച്ച് 1707),

ചരിത്രത്തിൽ ഇന്ന് …
*********
1431 - യുജീൻ നാലാമൻ മാർപ്പാപ്പയായി സ്ഥാനമേൽക്കുന്നു.

b5f542c4-9218-4f33-87a4-16e08a179589

1502 - വാസ്കോഡഗാമയുടെ നേതൃത്വത്തിൽ 15 കപ്പലുകൾ മലബാറിലേക്ക് അയക്കുവാൻ പോർട്ടുഗീസ് രാജാവ് തീരുമാനിച്ചു.

1671 - സംഗീതസംവിധായകൻ റോബർട്ട് കാംബെർട്ടിൻ്റെ പോമോണിൻ്റെ പ്രകടനത്തോടെയാണ് പാരീസ് ഓപ്പറ ആദ്യമായി തുറന്നത്.

a28535cd-48b7-4b76-a3aa-b340f95f95ea

1820 - അടിമത്തത്തിൻ്റെ വിഷയത്തിൽ അമേരിക്കയെ വിഭജിച്ച മിസോറി ഒത്തുതീർപ്പ് പാസാക്കാൻ ഹെൻറി ക്ലേ സഹായിച്ചു.

1861- റഷ്യൻ ചക്രവർത്തി  അലക്സാണ്ടർ രണ്ടാമൻ വിമോചന മാനിഫെസ്റ്റോ പുറത്തിറക്കി, അത് സെർഫുകളെ മോചിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

1911 - ഇന്ത്യയുടെ പ്രവേശന കവാടമായ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ നിർമാണത്തിന് തറക്കല്ലിട്ടു.

1918 - ബ്രെസ്റ്റ്-ലിറ്റോവ്സ്കിൻ്റെ രണ്ട് ഉടമ്പടികളിൽ രണ്ടാമത്തേത് ഒന്നാം ലോകമഹായുദ്ധസമയത്ത് കേന്ദ്രശക്തികളും സോവിയറ്റ് റഷ്യയും തമ്മിലുള്ള എതിർപ്പിലെത്തി.

1920 -  ക്യൂബെക് ബുൾഡോഗ്‌സിനെ 16-3 തോൽപ്പിച്ച് ഒരു ഗെയിമിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന് മോൺട്രിയൽ കനേഡിയൻസ് ഒരു NHL റെക്കോർഡ് സ്ഥാപിച്ചു.

1923 - അമേരിക്കൻ വാരികയുടെ ആദ്യ ലക്കം 'ടൈം' പുറത്തിറങ്ങി.

1938 - സൗദി അറേബ്യയിൽ എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെടുന്നു.

fbb62d95-1301-4c36-9ea4-d42853887141

1921 - തെക്കൻ ചൈന കടൽ ഹോങ്മോ എന്ന സ്റ്റീമർ മുങ്ങി 862 പേർ കൊല്ലപ്പെട്ടു.

1924 -  തുർക്കിയിലെ ഒട്ടോമൻ സാമ്രാജ്യത്തിൻ്റെ അവസാന അവശിഷ്ടങ്ങൾ നിർത്തലാക്കി മുസ്തഫ കെമാൽ അത്താതുർക്കിൻ്റെ കീഴിൽ രാജ്യത്തിൻ്റെ നവീകരണത്തിലേക്ക് നയിച്ചു.

1925 - മലകൾ തുരന്ന് അമേരിക്കൻ പ്രിസിഡന്റുമാരുടെ  മുഖം നിർമ്മിച്ചതിലൂടെ പ്രസിദ്ധമായ സൗത്ത് ഡക്കോട്ട് ജില്ലയിലെ റഷ്മോർ മല ഉദ്ഘാടനം ചെയ്തു.

1931 - കോൺഗ്രസിൻ്റെ നിയമപ്രകാരം സ്റ്റാർ-സ്പാംഗൽഡ് ബാനർ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ദേശീയ ഗാനമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

1934 -  അമേരിക്കൻ ബാങ്ക് കൊള്ളക്കാരൻ ജോൺ ഡില്ലിംഗർ ഇന്ത്യാനയിലെ ക്രൗൺ പോയിൻ്റിലെ ജയിലിൽ നിന്ന് രക്ഷപ്പെട്ടു.

1938 -  മണിക്കൂറിൽ 100 ​​മൈലിലധികം വേഗത കൈവരിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ ആവി ലോക്കോമോട്ടീവ് നിർമ്മിച്ചു.

1938 - സൗദി അറേബ്യയിൽ എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെടുന്നു.

1969 - NASA അപ്പോളോ 9 വിക്ഷേപിക്കുന്നു.

1969 - NASA അപ്പോളോ 9 വിക്ഷേപിക്കുന്നു.

1974 - റോമൻ കത്തോലിക്കാ സഭയും ലൂഥറൻ സഭയും കാലക്രമേണ ഒന്നിക്കുന്നതിനു സന്നദ്ധമായി ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നു.

1974 - ഫ്രാൻസിലെ പാരീസിനു സമീപം തുർക്കിഷ് എയർലൈൻസ് ജെറ്റ് വിമാനം തകർന്ന് 300-ലധികം പേർ മരിച്ചു.

1985 - സിറ്റ്കോമിൻ്റെ ആദ്യ എപ്പിസോഡ്, 'മൂൺലൈറ്റിംഗ്' അമേരിക്കൻ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തു.

1985 - വില്ലി ഷൂമേക്കർ, കാലിഫോർണിയ, ആർക്കാഡിയയിലെ സാന്താ അനിത ഹാൻഡിക്‌കാപ്പിൽ ലോർഡ് അറ്റ് വാർ റൈഡുചെയ്‌ത് വിജയത്തിലേക്ക് നയിച്ചതിന് ശേഷം 100 മില്യൺ ഡോളർ കരിയർ പേഴ്‌സ് നേടിയ ആദ്യത്തെ ജോക്കിയായി.

f7b1908a-83af-4d4e-825c-a650ce42cffe

1987 -  ലാസ് വെഗാസിൽ ജെയിംസ് "ബോൺക്രഷർ" സ്മിത്തിനെ 12 റൗണ്ട് തീരുമാനത്തോടെ മൈക്ക് ടൈസൺ WBA ഹെവിവെയ്റ്റ് കിരീടം നേടി.

1989 - മൂലൂർ സ്മാരകം തുടക്കം

1991 - റോഡ്‌നി കിംഗിനെ പോലീസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു,

1989 - മൂലൂർ സ്മാരകം തുടങ്ങി.

1992 - ബോസ്നിയ സ്ഥാപിതമാവുന്നു.

1992 - മോചിപ്പിക്കപ്പെട്ടു, ഇത് നഗരത്തിൽ വലിയ തോതിലുള്ള കലാപങ്ങൾക്ക് കാരണമായി.

1995 - സൊമാലിയയിൽ‍ ഐക്യരാഷ്ട്ര സമാധാനസംരക്ഷണ സേനയുടെ ദൗത്യം അവസാനിക്കുന്നു.

eb0dcc5f-cf00-4835-9c43-e72d5b508a57

2005 -  അമേരിക്കൻ റാപ്പർ 50 സെൻ്റ് തൻ്റെ ആൽബം "ദി മസാക്കർ" പുറത്തിറക്കി, അത് മികച്ച റാപ്പ് ആൽബത്തിനുള്ള ഗ്രാമി അവാർഡ് നാമനിർദ്ദേശം നേടി.

2009 - ലാഹോറിൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഭീകരാക്രമണം.

2010-ൽ, ജോണി ഡെപ്പും മിയ വാസികോവ്സ്കയും അഭിനയിച്ച "ആലിസ് ഇൻ വണ്ടർലാൻഡ്" പുറത്തിറങ്ങി.

2013 - പാകിസ്ഥാനിലെ കറാച്ചിയിൽ ഒരു ബോംബ് സ്ഫോടനത്തിൽ കുറഞ്ഞത് 45 പേർ കൊല്ലപ്പെടുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . 

2017 - നിൻ്റെൻഡോ സ്വിച്ച് ലോകമെമ്പാടും പുറത്തിറങ്ങി

.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment